• Text
  • Text

YA ILAHI TIMES

By : ANIL DEVASSY



Book : YA ILAHI TIMES
Author: ANIL DEVASSY
Category : Novel
ISBN : 9789352824793
Binding : Normal
Publishing Date : 04-02-2019
Publisher : DC BOOKS
Edition : 2
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹171.00 ₹190.00 10% off





Book Summary

സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ് എന്നീ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെ പ്രമേയമാക്കുന്ന വിവിധ മാനങ്ങളുള്ള നോവല്‍. നിരവധി മനുഷ്യരുടെ ജീവിതവ്യഗ്രതകളും പുതിയ കാലഘട്ടത്തിന്റെ സംഘര്‍ഷങ്ങളും പല അടരുകളായി ചിത്രീകരിച്ചിരിക്കുന്നു. 2018 ലെ ഡി സി സാഹിത്യ പുരസ്‌കാരം നേടിയ നോവല്‍.

WRITE A REVIEW

Product name: YA ILAHI TIMES

Review title:



Your Ratings:

Your Message:




Book Reviews

  വായിച്ചിരിക്കേണ്ട പുസ്തകം
By jeny Nair
നിരവധി മനുഷ്യരുടെ ജീവിതവ്യഗ്രതകളെയും കാമനകളെയും പുതിയ കാലഘട്ടത്തിന്റെ സംഘര്‍ഷങ്ങളായി ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു.

  അഭയം തേടുന്ന ആശ്രിതരുടെ പുസ്തകം
By Arun Chandran
യാ ഇലാഹി ടൈംസ്.. വളരെ ചുരുക്കം നിരൂപണങ്ങൾ മാത്രമേ ഈയൊരു പുസ്തകത്തിനു കാണാൻ സാധിച്ചുള്ളൂ എന്ന് ആലോചിക്കുമ്പോൾ എനിക്ക് അതിശയം തോന്നാതെയില്ല. ഇക്കാലത്തെ ഓവർ റേറ്റഡ് ആയ പല എഴുത്തുകാരുടെയും ഭാഷ വച്ചു നോക്കുമ്പോൾ എന്ത് കൊണ്ടും ഉറപ്പിച്ചു പറയാം മലയാളസാഹിത്യലോകത്തിൽ അവർക്കെല്ലാം അപവാദമായി ഒരുപക്ഷേ അനിൽ ദേവസ്സി മാറും. തുടക്കത്തിൽ അത്രയധികമൊന്നും ആസ്വാദ്യജനകമായി തോന്നിയില്ലെങ്കിലും പിന്നെയങ്ങോട്ടുള്ള ഭാഗങ്ങളിലേക്ക് കടക്കുമ്പോൾ കഥാപാത്രങ്ങൾ ഒക്കെ കൂടെ തന്നെ ഒരേ ത്രെഡ്‌ഡിൽ ഒപ്പം യാത്ര ചെയ്യുന്നുണ്ടായിരുന്നു. വാക്കുകളും വരികളുമെല്ലാം നല്ല രീതിയിൽ ഒതുക്കത്തോടെ പ്രയോഗിക്കുകയും, പല പ്രമുഖമായ എഴുത്തുക്കുത്തുകളെ പോലെ എന്തെങ്കിലും എഴുതി തീർക്കാതെ കൃത്യമായ ഒരു അവസാനം നൽകിയിട്ടുണ്ടെങ്കിലും, കഥാപാത്രങ്ങൾക്ക് പിന്നെയെന്ത് സംഭവിച്ചു എന്നൊരു ചോദ്യം മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. 190 പേജിലൂടെ കാനഡയും, ഈജിപ്‌തും തുർക്കിയും തുടങ്ങി പല രാജ്യങ്ങളിലൂടെ കടന്നുപോകുന്ന അഭയാർത്ഥികളുടെ അവസ്ഥാന്തരങ്ങളെ നന്നായി തന്നെ എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നു. ഒരു നല്ല പുസ്തകത്തിന്റെ വിജയങ്ങളിൽ ഒന്ന് എന്നത്, സുപ്രധാന സീനുകളിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വേദനയും വിമ്മിഷ്ടവും വായനക്കാരന്റെ ശരീരത്തിലും അനുഭവഭേദ്യമാക്കുക എന്നതാണ്. പ്രിയ എഴുത്തുകാരാ, അൽത്തേസിന്റെ സഞ്ചാരി എന്ന ഭാഗത്തിൽ, കുള്ളനെ വിശ്വസിച്ച് കടൽ കടക്കാനിറങ്ങി ഒടുവിൽ ഓസ്ട്രിയയിലേക്കുള്ള യാത്രാമദ്ധ്യേ അവൻ അനുഭവിച്ച യാതനകൾ... പിന്നെയും പ്രതീക്ഷയുടെ മുൾമുനയിൽ നിന്നും അപ്രതീക്ഷിതമായ കഥാഗതിയുടെ മാറ്റമൊക്കെ വളരെ മികച്ചതായിരുന്നു.. ജീവിതത്തിന്റെ പ്രതീക്ഷകളുടെ കെടാവിളക്കുമായി പ്രതീക്ഷയുടെ മുനമ്പ് തേടി സഞ്ചരിക്കുന്ന അൽത്തേബ് എന്ന സിറിയക്കാരന്റെ ആത്മഗതങ്ങളിലൂടെയും, യാതനകളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നതെങ്കിലും കഥയിൽ ഓരോ കഥാപാത്രങ്ങളും അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. അൽത്തേബിന്റെ കഥയെന്നത് ഇവിടെ അവനിൽ മാത്രമൊതുങ്ങുന്നതല്ല.. അതിൽ രാഷ്ട്രങ്ങളുടെ വേലിക്കെട്ടുകൾ താണ്ടി പ്രണയിക്കുന്ന നളിനകാന്തിയും, അതുരതരംഗയും തുടങ്ങി സർവ്വനാശത്തിന്റെ അവസാനനിമിഷത്തിലും പരസ്പരം പങ്കുവെയ്ക്കപ്പെടുന്ന മനുഷ്യസ്നേഹത്തിന്റെ കൂടെയാണ്.. ജാതിയോ മതമോ രാഷ്ട്രമോ ഇല്ലാതെ ഒരേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരുകൂട്ടം മനുഷ്യരെ നമുക്കിവിടെ കാണാൻ സാധിക്കും.. എഴുത്തിന്റെ പലഭാഗങ്ങളിലും ബെന്യാമിന്റെ എഴുത്തിനോട് ചേർന്നിരിക്കുന്ന പോലെ തോന്നിയിരുന്നു. പ്രയോഗങ്ങളിൽ അല്ലെങ്കിലും ഭാഷയിലും സന്ദർഭങ്ങൾ വിവരിക്കുന്ന ഭാഗങ്ങളിൽ ചിലതിലുമെല്ലാം ബെന്യാമിന്റെതായ രചനവൈഭവം.. എന്റെ തോന്നലാവം.. സമാനമായ വിഷയത്തെക്കുറിച്ചുള്ള കൃതി ബെന്യാമിന്റെ രചനയിലും കണ്ടത് കൊണ്ട് തന്നെ സാഹചര്യങ്ങൾ വിഷ്വലൈസ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നില്ല. രാഷ്ട്രങ്ങളെ മാറുന്നുള്ളു, ഇന്ററോഗേഷൻ മുറിയും, അഭയാർത്ഥികളുടെ യാതനകളും, മനുഷ്യന്മാരും മാറുന്നില്ല.. NB: രൂപത്തിൽ സംവിധായകൻ ബേസിലിനെ പോലെയുണ്ടെന്നുള്ള ചങ്കിന്റെ കമെന്റിനു എഴുത്തിലും ഇനി ഒരുപക്ഷെ ഒരുപാട് നല്ല സൃഷ്ട്ടികൾ രൂപം നൽകിയേക്കാവുന്ന ടീം ആണെന്നൊരു കമന്റ്‌ ഞാനും പറഞ്ഞിരുന്നു..

  യാ ഇലാഹി ടൈംസ്..
By NEETHU RAGHAVAN
ഒരു കഥാകാരനും ഒരു കഥാസ്വാദകനും മാത്രം കഴിയുന്ന കാര്യമാണ് ഒരു ദിക്കിലിരുന്നു രാജ്യങ്ങൾ സഞ്ചരിക്കാൻ. കാനഡ, ഈജിപ്ത്, തുർക്കി എന്നീ നാടുകളിലൂടെ കടന്നുപോകുന്ന അഭയാർഥികളുടെ കഥപറയുന്ന ഈ നോവൽ. ഓരോ കഥാപാത്രങ്ങളും ഒരുപോലെ മികച്ചതായി വരായ്കപെട്ട ഈ കഥ അവരനുഭവിച്ച കുഞ്ഞു സന്തോഷങ്ങൾ മുതൽ തീവ്രമായ യാതനകൾ വരെ നമ്മിലേക്കും പകരുന്നു. എന്നും ശുഭ പ്രതീക്ഷയുടെ മുനമ്പിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു അൽത്തേബ് എന്ന സിറിയക്കാരൻ. സ്വന്തം നാട് നമ്മൾക്കെതിരെ തിരിയുമ്പോഴാണ് അഭയാർഥികളായി മറ്റൊരു നാട്ടിലേക്ക് ചേക്കേറേണ്ടി വരുന്നത്. അൽത്തീബും ബാബയും, അനുജയും കൊതിച്ചത് സ്വസ്ഥതയുള്ള ഒരു ജീവിതമാണ്. ആ യാത്രയിൽ അവരെല്ലാം പല രാജ്യങ്ങളിലേക്കായ് ചെന്നുപെടുന്നു. അമൽ എന്ന വാട്സാപ്പ് ഗ്രൂപ്പാണ് ഇപ്പോൾ ആ കുടുംബത്തെ കൂട്ടിച്ചേർക്കുന്നത്. അതുരതരംഗയുടെയും നളിനകാന്തിയുടെയും രാഷ്ട്രങ്ങളുടെ വേലിക്കെട്ടുകൾ താണ്ടിയുള്ള പ്രണയവും വിവാഹവും, മാർഗരറ്റ ചെന്ന് വീഴുന്ന കുരുക്കും എല്ലാം ഇന്ന് നമുക്ക് ചുറ്റും കാണുന്ന പലതും തന്നെയാണ്. ഇതിലെ ഏറ്റവും വ്യത്യസ്തമായ കാര്യം ഈ കഥ മുഴുവൻ പറയുന്നത് ആരാണെന്നത് തന്നെയാണ്.

  അഭയാർത്ഥികളുടെ പുസ്തകം
By DrJeevan K Yousaf
പ്രവാചകന്മാരുടെ പുസ്തകമായ യാ ഇലാഹിയിൽ ഇപ്രകാരം പറയുന്നു : നിങ്ങളനുഭവിക്കുന്ന സമാധാനം അത് മറ്റൊരു ജനതയുടെ ദുരിതമാണ്. നിങ്ങളനുഭവിക്കുന്ന സമൃദ്ധി അത് മറ്റൊരു ജനതയുടെ വരൾച്ചയാണ്. നിങ്ങളനുഭവിക്കുന്ന സന്തോഷം അത് മറ്റൊരു ജനതയുടെ സങ്കടമാണ്. നിങ്ങളനുഭവിക്കുന്ന സമ്പത്ത് അത് മറ്റൊരു ജനതയുടെ ദാരിദ്ര്യമാണ്. നിങ്ങളുടെ വയറുകൾ നിറയുമ്പോൾ മറ്റൊരു ജനത പട്ടിണിയിലാണ്. നിങ്ങൾ ആരോഗ്യത്തോടെ ജീവിക്കുമ്പോൾ മറ്റൊരു ജനത മരണത്തോടു മല്ലിടുകയാണ്. ..എൻ്റെ ചിന്തകളെ ഞാനിപ്രകാരം ഉടച്ചുവാർത്തു : എൻ്റെ ദുരിതങ്ങൾ അത് മറ്റൊരു ജനതയുടെ സമാധാനമാകുമെങ്കിൽ ഞാനനുഭവിക്കുന്ന വരൾച്ച അത് മറ്റൊരു ജനതയുടെ സമൃദ്ധിയാകുമെങ്കിൽ എൻ്റെ സങ്കടങ്ങൾ അത് മറ്റൊരു ജനതയുടെ സന്തോഷമാകുമെങ്കിൽ എൻ്റെ ദാരിദ്ര്യം അത് മറ്റൊരു ജനതയെ സമ്പന്നരാക്കുമെങ്കിൽ എൻ്റെ പട്ടിണി അത് മറ്റൊരു ജനതയുടെ വയറു നിറക്കുമെങ്കിൽ എൻ്റെ അനാരോഗ്യം അത് ആരോഗ്യമുള്ള മറ്റൊരു ജനതയെ സൃഷ്ടിക്കുമെങ്കിൽ എൻ്റെ ദൈവമേ ഞാനിതെല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. 2018 ലെ ഡി.സി സാഹിത്യപുരസ്കാരം നേടിയ നോവലാണ് യാ ഇലാഹി ടൈംസ്. അൽത്തേബ് എന്ന സിറിയൻ യുവാവിലൂടെയും അൽത്തേബിൻ്റെ കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് കഥ മുന്നോട്ടു പോവുന്നത്. സിറിയയിൽ ആഭ്യന്തരകലാപങ്ങളും ഭീകരാന്തരീക്ഷവും ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അൽത്തേബിൻ്റെ ബാബ അവനെ ദുബായിലേക്ക് അയക്കുന്നു. ശേഷം ബാബയ്ക്കും മാമയ്ക്കും അനുജൻ അൽത്തേസിനും സിറിയയിൽ ഉടലെടുത്ത ഭീകരാവസ്ഥ മൂലം നാടുവിട്ട് പല രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടിവരുന്നു. അഭയാർത്ഥികളാകേണ്ടി വരുന്ന അൽത്തേബിൻ്റെ കുടുംബാങ്ങളുടെയും മറ്റ് ജനങ്ങളുടെയും നിസ്സഹായവസ്ഥ വായനക്കാരുടെ ഹൃദയത്തെ പിടിച്ചുലക്കുന്ന വിധത്തിൽ തന്നെ എഴുത്തുകാരന് പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അൽത്തേബിന് കുടുംബാങ്ങളുമായുള്ള ഏകബന്ധം അമൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ്. അമൽ എന്ന പേരിൽ ഒരു പൂച്ചയെയും അൽത്തേബ് വളർത്തുന്നുണ്ട്. ആ പൂച്ചക്ക് പോലും കഥയുടെ അവസാനം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. അൽത്തേബിൻ്റെ സുഹൃത്തുക്കളായ ശ്രീലങ്കൻ സ്വദേശി അതുരതരംഗ, തരംഗയുടെ ഭാര്യ ഇന്ത്യക്കാരി നളിനകാന്തി, ഫിലിപ്പീൻസ് സ്വദേശിയായ മാർഗരറ്റ് എന്നിവരുടെ ജീവിതവും നോവലിസ്റ്റ് പറഞ്ഞു പോകുന്നതു വഴി സിറിയ, തുർക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ്, ലെബനോൻ, ജർമ്മനി തുടങ്ങി വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ അവസഥകളിലൂടെയും നോവൽ സഞ്ചരിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0