• Text
  • Text

YAYATI

By : KHANDEKAR V S



Book : YAYATI
Author: KHANDEKAR V S
Category : Novel
ISBN : 8126404566
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 25
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

1958-67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി: ''എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍.'' യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകതയെ പ്രകാശമാനമാക്കി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതി പ്പോന്നെന്ന് കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാള വായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി.

WRITE A REVIEW

Product name: YAYATI

Review title:



Your Ratings:

Your Message:




Book Reviews

  യയാതി
By renuka rakesh
വിഎസ് ഖാണ്ഠേക്കർഎഴുതിയ ജ്ഞാനപീഠംപുരസ്കാരത്തിനുഅർഹമായ മറാത്തി നോവലാണ് യയാതി.പ്രൊഫസർ പി മാധവൻ പിള്ളയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.പുരാണകഥാപാത്രമായ യയാതി ,ഭാര്യമാർ ആയ ദേവയാനി ,ശർമിഷ്ഠ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ .ഇവരുടെ ആത്മകഥാരൂപത്തിൽ ആണ് കഥ മുന്നോട്ട് പോകുന്നത് .നഹുഷ മഹാരാജാവിന്റെ മകനാണ് യയാതി .സുഖലോലുപൻ .ആഗ്രഹങ്ങളെ അടക്കിനിർത്താതെ അവക്ക് പുറകെ പോകുന്നവൻ .അസുരരാജാവായ വൃഷപർവാവിന്റെമകൾ ശർമിഷ്ഠയും,അസുരഗുരു ശുക്രാചാര്യരുടെമകൾ ദേവയാനിയും പൊയ്കയിൽ കുളിക്കാൻ പോയി .രണ്ടു പേരും തമ്മിലുള്ള തർക്കത്തിനിടയിൽ ദേവയാനിയെ ശർമിഷ്ഠ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു .നായാട്ടിനു അവിടെയെത്തിയ യയാതി ദേവയാനിയെ രക്ഷിക്കുന്നു .തന്നോട്ശർമിഷ്ഠ ചെയ്ത തെറ്റിന് പകരമായി യയാതിയുംതാനും.തമ്മിലുള്ള വിവാഹം നടത്തിത്തരാൻ ദേവയാനി രാജാവിനോട് ആവശ്യപെടുന്നു . ശർമിഷ്ഠ ദാസിയായി കൂടെവരണമെന്നും..ദേവയാനി ദുർവാശിക്കാരിയായിരുന്നു .ശുക്രാചാര്യരാകട്ടെ പുത്രീ സ്നേഹംകൊണ്ട് അന്ധനും .ഒടുവിൽ രാജാവിന് ദേവയാനിയുടെ പിടിവാശിക്കു മുന്നിൽ കീഴടങ്ങേണ്ടി വന്നു .യയാതി ഒരിക്കൽ ശർമ്മിഷ്‌ഠയെ കാണുകയും താത്പര്യംതോന്നുകയുംഅവർരഹസ്യമായി വിവാഹിത രാവുകയും ചെയ്തു . ദേവയാനിയുടെ പൂർവ്വകാമുകനായ കചൻഇടക്ക് മാത്രം വന്നുപോകുന്നതെങ്കിലും കരുത്തുറ്റകഥാപാത്രമാണ് . ദേവയാനിക്ക് ഒരിക്കലും മനസുഖം ലഭിക്കുന്നില്ല .പ്രതികാരബുദ്ധിയും അഹങ്കാരവും അവളെ ഭരിക്കുന്നു .പുരാണകഥയെ  അതേപടിപകർത്താതെ ചെറിയ മാറ്റങ്ങളോടെ.അവതരിപ്പിച്ചിരിക്കുന്നു .ദേവയാനി.വിവാഹിതയായി കൊട്ടാരത്തിലേക്ക് പോകുന്നത് മുതൽ ഒരുപാട് നാടകീയ സംഭവങ്ങൾ നടക്കുന്നു.അതെല്ലാം മിഴിവുറ്റ രീതിയിൽ.തന്നെ എഴുതിഫലിപ്പിച്ചിരിക്കുന്നു .എടുത്ത് പറയേണ്ടത് പരിഭാഷകന്റെ കഴിവാണ് .വായിക്കുമ്പോൾ മലയാള നോവൽ തന്നെയാണെന്ന് തോന്നും .ഹൃദ്യമായ വായനാനുഭവം നൽകുന്ന പുസ്തകം

  പുരാണം പുതമായർന്ന ആഖ്യാനശൈലിയിൽ
By ANJUSREE P L
പൗരണികമായ ഇതിവൃത്തങ്ങളിൽ താല്പര്യമില്ലാത്തവരെപ്പോലും നോവലിന്റെ ഓരോ അക്ഷരത്തിലും തളച്ചിടാനും ഒരു കവിതയിലെന്നപോലെ ഇഴുകിച്ചേർക്കാനും ഉതകുന്ന തരത്തിലുള്ള സുന്ദരമായ നോവലാണ് യയാതി. ഇതൊരു മലയാളനോവൽ അല്ലെന്നും ജ്ഞാനപീഠപുരസ്‌കാരം നേടിയ വിഖ്യാതനോവലിന്റെ മലയാളപരിഭാഷയാണെന്നുള്ളതും അവിശ്വസനീയമാക്കുന്ന തരത്തിലാണ് പ്രൊഫ. പി മാധവൻപിള്ള, വി എസ് ഖാണ്ഡേക്കറുടെ ‘യയാതി’യെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പൗരണികനോവൽ എന്നതിലുപരി മനുഷ്യമനസുകളുടെ സ്ഥിരതയില്ലായ്മയുടെയും സാമൂഹ്യജീവിതത്തിന്റെയും പ്രതിഫലനം കൂടിയാണ് ഈ നോവൽ. യയാതി, ദേവയാനി, ശർമ്മിഷ്ഠ എന്നിവർ തങ്ങളുടെ ചിന്തകളും ജീവിതവും പങ്കുവക്കുന്നതിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഓരോരുത്തരുടെ ഭാഗമെത്തുമ്പോഴും വായനക്കാരും കഥാപാത്രത്തിന്റെ മാനസികാവസ്ഥ ഉൾക്കൊണ്ട് കഥാപാത്രമായി മാറുന്നു. കഥാപാത്രം അനുഭവിക്കുന്ന വികാരങ്ങൾ വായനക്കാരന്റേതാകുന്നു. ഒരു കവിതയെന്നപോലെ ഒഴുക്കുള്ള ഭാഷയാണ് നോവലിന്റെ പ്രധാന സവിശേഷത. യയാതിമഹാരാജാവിന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും പ്രണയവും വിരഹവുമൊക്കെയാണ് നോവലിന്റെ പ്രധാനപ്രമേയം. നോവൽ വായിച്ചുകഴിയുമ്പോൾ തീരേണ്ടിയിരുന്നില്ല എന്ന് തോന്നൽ ഉണ്ടാക്കുകയും വായനക്ക് ശേഷവും മനസ്സിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു ഈ നോവൽ. യയാതിയിൽ നിന്നും മനസിനെ തിരിച്ചുപിടിക്കാൻ അനുവാചകൻ തെല്ലെങ്കിലും പ്രയാസപ്പെടുമെന്ന കാര്യം തീർച്ചയാണ്. നോവലിന്റെ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിലും അനുവാചകരെ പൗരാണികകാലഘട്ടത്തിലേക്ക് പറിച്ചുനടാൻ കെല്പുള്ള ഒരു പുരണകാവ്യം തന്നെയാണ് യയാതി.

  ആഖ്യാന കൗശലത്തിന്റെ ഉദാത്തമാതൃക...
By Varadha Chundayil
പുരാണങ്ങളെ അധികരിച്ചെഴുതിയ നോവലുകളുടെ ഏറ്റവും വലിയ പ്രശ്നമായി തുടക്കക്കാരായ വായനക്കാർക്ക്‌ തോന്നാനിടയുള്ള കാര്യം അതിന്റെ ഭാഷ ഗ്രഹിക്കാനുള്ള ബുദ്ധിമുട്ടായിരിക്കും.ആ ഒരു പ്രശ്നം ഒരു പ്രശ്നമേ ആയി അനുഭവപ്പെടാത്ത രീതിയിൽ പിടിച്ചിരുത്താൻ സാധിച്ചിടത്താണു ഈ പരിഭാഷയുടെ വിജയം. ജ്ഞാനപീഠപുരസ്കാരം വരെ നേടിയൊരു കൃതിയുടെ ഗുണദോഷങ്ങൾ വിവരിക്കേണ്ടതായുണ്ടെന്ന് കരുതുന്നില്ല. തുടക്കക്കാരനായൊരു വായനക്കാരിയുടെ വീക്ഷണകോണിൽ നിന്നുള്ള അഭിപ്രായമേ അതു കൊണ്ടിവിടെ പങ്കു വയ്ക്കാൻ ശ്രമിക്കുന്നുള്ളൂ. ലഘുവായ വായനകൾക്ക്‌ ശേഷം ആഴത്തിലുള്ളൊരു വായനയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ആശ്രയിക്കാവുന്നൊരു കൃതിയാണിത്‌. ഉന്നതമായ നിലവാരം ഭാഷാപരവും ദാർശ്ശനികപരവുമായി പുലർത്തുമ്പോൾ തന്നെ ഭയപ്പെടുത്താതെ ചേർത്തു പിടിച്ച്‌ നടത്തുവാൻ സഹായകരമാം വിധം എങ്ഗേജിംഗുമാണു കഥാഗതി...

  good book
By Vikram Nair
good book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0