• Text
  • Text

AA MARATHEYUM MARANNU MARANNU NJAN

By : K. R. MEERA



Book : AA MARATHEYUM MARANNU MARANNU NJAN
Author: K. R. MEERA
Category : Novel
ISBN : 9789353903992
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 22
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.

WRITE A REVIEW

Product name: AA MARATHEYUM MARANNU MARANNU NJAN

Review title:



Your Ratings:

Your Message:




Book Reviews

  Novel
By Haritha chandran
good

  AA MARATHEYUM MARANNU MARANNU NJAN
By suresh babu ramakrishna pillai
Not a good one like her other books a common story.

  പട്ടുപോവാത്ത മോഹമരം
By Sajin Satheesan
"ഞാൻ ഇപ്പോൾ വായിച്ച കഥയാണ് മീരയുടെ മുൻപത്തേതിനേക്കാൾ മികച്ചത് എന്ന് ഓരോ തവണയും വായനക്കാരെ തോന്നിപ്പിക്കുന്നതെന്താണ്.?? ⁣⁣ ഇത്തരം വൈകാരികമായ കഥകൾ പിറവിയെടുക്കുന്നത് എവിടെ നിന്നാണ്.?? ⁣⁣ കഥാകാരിയുടെ മറ്റു രചനകൾ തിരഞ്ഞുപിടിച്ചു വായിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്ന ഘടകങ്ങളെന്താണ്.??⁣⁣ എനിക്കിപ്പോഴും അതിനെ തിരിച്ചറിയുവാനാവുന്നില്ല.⁣ മീരയുടെ കഥകളുടെ നിലയില്ലാ കയത്തിന്റെ അടിത്തട്ടിലേക്ക് ഞാൻ താഴ്ന്നു തുടങ്ങിയിരിക്കുന്നു."⁣⁣ ⁣ 'ആ മരത്തെയും മറന്നു മറന്നു ഞാൻ' അവതരിപ്പിക്കുന്നത് രാധികയെയാണ്.⁣⁣ തന്റെ പത്താം വയസ്സിൽ നഗരത്തിലേക്ക് ചിത്രരചനാ മത്സരത്തിനെത്തിയ അന്ന്⁣⁣ അച്ഛൻ പെരുവഴിയമ്പലം എന്ന ബാറിലേക്ക് മദ്യപിക്കാനായി കയറുകയും,പൈങ്കുളം പാർവതിയെന്ന അഭിസാരികയിൽ ഭ്രമിച്ച് നഗരത്തിലെ വൃത്തിഹീനമായ വെയ്റ്റിംഗ് ഷെഡിൽ അവളെ കാത്തിരുത്തിയത് മറന്നു പോവുകയും തുടർന്ന്,ഒരു മരം വെട്ടുകാരനായ വൃദ്ധന്റെ കുടിലിലേക്കാനായിക്കപ്പെട്ട് ബലാത്സംഗം ചെയ്യപ്പെടുകയും.അയാളുടെ പച്ചവിറകിൻ മണമുള്ള കുടിലിൽ നിന്നും നഗ്നയായി നിലവിളിച്ചുകൊണ്ട് രക്ഷപ്പെട്ടോടിയ അതേ പത്തു വയസ്സുകാരി രാധികയെ.⁣⁣ കഥയിലുടനീളം അവളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമയാണത്.⁣⁣ ⁣ വക്കീൽ ജോലിയും,ദാമ്പത്യവും ഭംഗമില്ലാതെ തുടർന്നു പോവുന്ന വേളയിലാണ് അവളെ പതിനാറു വർഷങ്ങൾ പിന്നിലേക്കെറിഞ്ഞുകൊണ്ട് ക്രിസ്റ്റി അവളെത്തേടിയെത്തുന്നത്.ഒരു അസാധാരണമായ കഥാപാത്രമാണയാൾ.കോളേജ് കാലഘട്ടത്തിലെ തന്റെ പ്രണയിനിയെ അയാൾ തേടിയെത്തുന്നത് ഒരു കുഴഞ്ഞുമറിഞ്ഞ കേസ് സംബന്ധമായ കുരുക്കഴിക്കുവാനാണ്.⁣⁣ ജീവിതവഴിൽ ചില്ലകളറ്റ്,കടപുഴകി വീണഴുകിയ അവളുടെ പ്രണയമാകുന്ന മരത്തിന്റെ വേരുകളെ കണ്ണീർ വീഴ്ത്തി അയാൾ വീണ്ടും മുളപ്പിക്കുന്നു.സ്നേഹമെന്ന വിചിത്രമായ മരം വീണ്ടും കിളിർത്തു പൊന്തുന്നു.⁣⁣ ⁣ വിത്തിൽ നിന്നും മുളപൊട്ടുന്ന ഇളം തളിരുകളും,തായ് വേരിൽ നിന്നും പടർന്നു വികസിക്കുന്ന വേരുകളുടെ സമൃദ്ധിയിൽ വെള്ളവും വളവും വലിച്ചെടുത്ത് ചിറകുകൾപോലെ ചില്ലകൾ വിരിച്ച് തായ്തടിയുടെ പുഷ്ടിയിൽ ഉയർന്ന്‌ ആകാശം മുട്ടുന്ന ഒരു വൻമരമായി ഈ കുഞ്ഞ് കഥ രൂപാന്തരപ്പെടുന്നു.അതുകൊണ്ട് തന്നെ ഈ മരത്തെ മറന്നുകൊണ്ട് മുന്നോട്ട് പോവുകയെന്നത് ഇവിടെ വായനക്കാർക്ക് അസാധ്യമായിത്തീരുന്നു. ????????????

  A painful story
By NEETHU RAGHAVAN
The powerful memory of a former love rules Radhika's inner world as she builds a small-time practice in Law, and attempts normalcy in a marriage she neither wanted nor resisted. Raped at age ten, raped again as a young collegiate, she is abandoned twice: first by her father and later by Christy who loved her, but takes her through a wedding ceremony only to leave her later the same day. When Christy returns sixteen years later, shattered and unstable, the burnt and withered roots of love bloom again. Trauma, betrayal, and loneliness are the colours that paint this picture of physical and emotional violence that Radhika endures. ചില എഴുത്തുകൾ കാണുമ്പോൾ രണ്ടു ചിന്തകൾ കടന്നു വരാറുണ്ട്... എന്തു ജീവിതമാണിത്..ഈ കഷ്ടതകൾ നിറഞ്ഞ ജീവിതം എന്തിനു വായിക്കണം..അതേ സമയം മറ്റൊരു ചിന്ത എങ്ങിനെ ആണ് ഇത്ര മനോഹരമായി എഴുതുന്നു.. ഇത്ര ശക്തമായ്, ഇത്ര ഗാഢമായി..!! രാധിക എന്ന കുഞ്ഞ് കടന്നു പോയ നിമിഷങ്ങൾ.. അവൾ സ്ത്രീയായും അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.

  മറക്കുവാൻ കഴിയാത്ത മരം
By Devika Remesh
ഓരോ തവണയും മുറിവേൽക്കുന്ന സ്ത്രീ, സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ - രാധിക. അച്ഛൻ മറന്നുവെച്ചു പോയവൾ, മരംവെട്ടുകാരൻ അറത്തുമാറ്റിയവൾ, ക്രിസ്റ്റി വിത്തുകൾ മുളപ്പിച്ചു വേരുകൾ ഇറക്കി തണൽ വിരിച്ചു നിർത്തി കടക്കൽ വെട്ടിയവൾ, പട്ടുപോയ വൃക്ഷമെന്ന സഹതാപം നൽകി അജിത്ത് സ്നേഹിക്കാൻ ശ്രമിച്ചുവെന്നു വരുത്തിയവൾ. ക്രിസ്റ്റി രണ്ടാമനെന്ന പ്രതീക്ഷയുടെ നാമ്പുകൾ അവൾക്ക് സ്വയം പിഴുതെറിയേണ്ടി വന്നപ്പോഴും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒരിക്കലും മുഖം തിരിക്കാത്തവൾ. എല്ലാവരെയും സ്നേഹിച്ചിട്ടും എല്ലാവരാലും മറക്കപ്പെടാൻ മാത്രം വിധിച്ചവൾ. എന്റെ രാധികേ, നീ ഞാൻ അല്ലേ? മറ്റെത്രയോ സ്ത്രീകളല്ലേ? രാധിക ഓരോ വട്ടം നഗ്നയാക്കപ്പെടുമ്പോളും വസ്ത്രം നഷ്ടപ്പെടുന്നത് സ്ത്രീക്ക് വില കൽപ്പിക്കുന്നുവെന്ന് നടിക്കുന്ന കാലത്തിനല്ലേ? മീര പറഞ്ഞത് പോലെ, വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയുന്ന സ്ത്രീ, വീണ്ടും വീണ്ടും ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീ, ഒടുവിൽ തോലുരിഞ്ഞു അവനാൽ മറക്കപ്പെട്ടു ഒരു വാതിലിനു പിന്നിൽ ഉപേക്ഷിക്കപ്പെടുന്നു.

  good
By Sreelekshmi sree
good

  still I couldn't get over this.
By Farsana U
മനസ്സിനെ ഇങ്ങനെ ആകെയുലയ്ക്കാൻ, ഇത്രയേറെ ഭ്രാന്തമായി വേദനിപ്പിക്കാൻ മീരയുടെ എഴുത്തുകൾക്കെങ്ങനെയാണ് സാധിക്കുന്നത്? ഓരോ തവണയും ഓരോ പുസ്തകത്തിൽ നിന്നും മറ്റൊന്നിലേക്ക് ചേക്കേറുമ്പോൾ പ്രണയം തീക്കനൽ പോലെ പഴുക്കുകയാണെങ്കിൽ, ഇവിടെയത് വൈദ്യുതാഘാതമേറ്റും, ചോര പൊടിഞ്ഞും പഴുത്തഴുകി മണ്ണോടലിഞ്ഞ് നെഞ്ചിലെ ഉണങ്ങാത്ത മരത്തിന്റെ കാതലായി മാറുന്നു. രാധികയിലെല്ലാമുണ്ട്. എം. മുകുന്ദൻ മുഖവുരയിൽ എഴുതിയത് പോലെ രാധിക ഒരു കഥാപാത്രമാകാതെ സ്ത്രീസമൂഹത്തിന്റെ മുഴുവൻ ആധിയായി മാറുന്നത് അശാന്തിയോടെ നാം കാണുന്നു. അവൾക്കൊപ്പം വേദനിക്കുന്നു, വിലപിക്കുന്നു, അടുക്കളയിലെ ഉപ്പിലിട്ട തടിയുടെ ഗന്ധത്തിൽ ഞെരിഞ്ഞമരുന്നു. വൈരുദ്ധ്യങ്ങളുടെ, സംശയങ്ങളുടെ മറുപുറങ്ങളിൽ കാലൻകുടയൂന്നി ഓടിയൊളിക്കുന്ന ക്രിസ്റ്റി; തരം കിട്ടുമ്പോൾ കടയ്ക്കൽ ആഞ്ഞുവെട്ടിക്കൊണ്ട് പ്രതീക്ഷയുടെ ഓരോ നാമ്പും മാന്തിയെടുക്കുന്ന അജിത്; ചങ്ങലകളിൽ കിടന്നും പൈങ്കുളം പാർവ്വതിയെ ആരാധിക്കുന്ന, മകളെ മറന്ന അച്ഛൻ; പടർന്നു പന്തലിക്കും മുന്നേ പൊട്ടിയടർന്ന് പോയൊരു അമ്മമരം; വിടരാനാവാതെ പോയ ഒരു കുഞ്ഞുമുകുളം. എല്ലാത്തിനും കാഴ്ചക്കാരനായി അകലെ ഒരു കുഞ്ഞനുജൻ. എല്ലിച്ച ചെറിയ തുടകളിൽ ഉണങ്ങിക്കറുത്ത പായൽ പോലെ പറ്റിയ ചോരയിൽ നിന്നും ക്രിസ്റ്റിയുടെ ശരീരത്തിന് പകരം വിരലുകളിൽ നിലത്തെ ഉണങ്ങിയ പായൽ വയസ്സന്മരത്തിന്റെ പുറംതൊലി പോലെ ഇളകി വന്നപ്പോൾ, വേട്ടയാടപ്പെട്ടവളെപ്പോലെ അസ്വസ്ഥമായി മനസ്സ് വിതുമ്പിക്കരഞ്ഞു. കരയാനാവാതെ കനം വെച്ച മനസ്സാണ് എങ്കിൽ, തുറന്നു നോക്കരുത്. ഭ്രാന്തനെ പോലെ ഏങ്ങിക്കരഞ്ഞു നിങ്ങളും മനസ്സിന്റെ അഞ്ചാം നിലയിൽ ഇരുണ്ട കൂടാരങ്ങൾ തീർക്കും. പ്രിക്വേഷനായിട്ട്‌!!

  good
By jishnu sivan
hai

  വളരെ നല്ലത്
By nimmy dm
ഈ കഥയിൽ നിന്നും തിരിച്ചിറങ്ങാൻ ബുദ്ധിമുട്ടാണ്. ❤❤

   ആ മരത്തെയും മറന്ന് മറന്ന് ഞാൻ
By Priya Rajesh
കെ. ആർ മീരയുടെ ഓരോ കഥ വായിക്കുമ്പോഴും അത് ആ എഴുത്തുകാരിയുടെ മറ്റെല്ലാ രചനകളെയും മറികടക്കുന്നതായുള്ള ഒരു അനുഭവമാണ് അല്ലേ. "ആ മരത്തെയും മറന്നു മറന്നു ഞാൻ" എന്ന പുസ്തകം വായിച്ചപ്പോഴും അതുതന്നെ തോന്നി. അച്ഛന്റെ അശ്രദ്ധ കാരണം മരം വെട്ടുകാരനാൽ കടയ്ക്കൽ അറുത്തുമാറ്റപ്പെട്ട രാധിക എന്ന മരം അത്രയ്ക്ക് ആഴത്തിൽ നമ്മുടെയെല്ലാം മനസ്സിൽ വേരുകൾ ഇറക്കിയിട്ടുണ്ടാകും. വർഷങ്ങൾക്കിപ്പുറവും ഭൂതകാലത്തിന്റെ നിഴലുകൾ തന്നെ വല്ലാതെ പിന്തുടരുന്ന വേളയിൽ വക്കീൽ ജോലിയും ദാമ്പത്യവുമായി മുന്നോട്ടുപോകുന്ന രാധികയുടെ ജീവിതത്തിലേക്ക് വീണ്ടും ക്രിസ്റ്റി എത്തുന്നു. എന്നാൽ ക്രിസ്റ്റി തന്നെ ഒരിക്കൽ വെട്ടി മാറ്റിയത് ഓർക്കാതെ ആ സ്നേഹത്തിനു മുന്നിൽ ആ മരം തളിർക്കുന്നു എന്നാൽ വീണ്ടും തളിർത്ത മരത്തെ ക്രിസ്റ്റി തന്നെ വേരോടെ പിഴുതെറിയുന്നു. സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെയാണ്. തഴച്ചു നിൽക്കുമ്പോൾ പെട്ടെന്ന് കടപുഴകും മുറിച്ചുമാറ്റിയാലും വീണ്ടും തളിർക്കും അല്ലേ. രാധികയുടെ ആത്മാർത്ഥമായ സ്നേഹത്തെ 16 വർഷങ്ങൾക്കുമുമ്പും ശേഷവും ക്രിസ്റ്റി ഒരുപോലെ മറക്കുന്നു. പക്ഷേ ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ നമുക്ക് ഈ മരത്തെ മറക്കാൻ കഴിയില്ല.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0