• Text
  • Text

AADUJEEVITHAM

By : BENYAMIN



Book : AADUJEEVITHAM
Author: BENYAMIN
Category : Novel
ISBN : 9788184231175
Binding : Normal
Publishing Date : 28-03-2024
Publisher : GREEN BOOKS
Edition : MOVIE EDITION
Number of pages : 200
Language : Malayalam
Paper Back

Publisher: GREEN BOOKS
₹270.00 ₹300.00 10% off





Book Summary

മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.

WRITE A REVIEW

Product name: AADUJEEVITHAM

Review title:



Your Ratings:

Your Message:




Book Reviews

  sabin
By Sabin M Nemmara
aadujeevitham

  sabin
By Sabin M Nemmara
aadujeevitham

  sabin
By Sabin M Nemmara
aadujeevitham

  Good
By Abdulla OP
good

  ആടുജീവിതം...????
By Jibin Willy
ആടുജീവിതം...???? കഴിഞ്ഞ പല വർഷങ്ങളായി വായിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഇന്നാണ് വായിക്കാൻ കഴിഞ്ഞത്.... പ്രവാസജീവിതത്തിന്റെ പല കഥകളും മുൻപേ വായിച്ചിട്ടുണ്ടെങ്കിലും ആടുജീവിതം പോലെ എന്നെ സ്പർശിച്ച ഒന്ന് വേറെ ഇല്ല എന്ന് തന്നെ പറയാം.നജീബും അർബാബും എന്റെ മനസിന്റെ ഉള്ളറകളിൽ സ്പർശിച്ചു എന്ന് നിസംശയം പറയാം.. നജീബിന്റെ കഥ എന്നെ ഒരേ സമയം കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.. ചലചിത്രാവിഷ്കാരം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷം ഉളവാക്കുന്നു... അതുകൊണ്ടു തന്നെഎന്റെ മനസ്സിൽ നജീബിന് പ്രിത്വിരാജിന്റെ മുഖമായിരുന്നു.. ബെന്യാമിൻ എന്ന എഴുത്തുകാരൻ മലയാളസാഹിത്യത്തിൽ തന്റെ സ്ഥാനം ഈ നോവലിലൂടെ വ്യക്തമാക്കിയിരിക്കുന്നു... മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നാണ് 'ആടുജീവിതം' എന്ന് നിസംശയം പറയാം.. വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിക്കേണ്ട ഒരു നോവൽ തന്നെയാണ് ആടുജീവിതം....????

  മരുഭൂവിലെ മസറജീവിതം അഥവാ ആടുജീവിതം!!!
By Jamshida Mohammed
"ഏതൊരു യാതനയും നമുക്ക് സഹിക്കാം; പങ്കുവയ്ക്കാൻ ഒരാൾ നമുക്കൊപ്പമുണ്ടെങ്കിൽ. ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്കരമാണെന്നോ. വാക്കുകൾ നമ്മുടെയുള്ളിൽ കിടന്ന് പരൽമീനുകളെപ്പോലെ പിടയ്ക്കും. പങ്കുവെക്കപ്പെടാനാവാത്ത വികാരങ്ങൾ വിങ്ങുകയും പതയുകയും വായിൽ നിന്ന് നുരയുകയും ചെയ്യും. സങ്കടങ്ങൾ കേൾക്കാൻ ഒരു കാതുണ്ടാകണം. നമുക്ക് നേരെ നോക്കാൻ രണ്ട് കണ്ണുകളുണ്ടാവണം. നമുക്കൊപ്പമൊഴുകാൻ ഒരു കവിൾത്തടമുണ്ടാകണം. ഇല്ലെങ്കിൽ ഭ്രാന്തിൽചെന്നാവും അവസാനിക്കുക. അല്ലെങ്കിൽ ആത്മഹത്യയിൽ. ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവർ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം..." ഈ ഒരൊറ്റ നോവൽ കൊണ്ട് ബെന്യാമിന്റെ എഴുത്തിനോട്‌ എത്രമാത്രം പ്രണയം എനിക്ക് തോന്നിയെന്ന് പറയാതെ വയ്യ. അന്നത് പക്ഷേ ഒരു പത്താം ക്ലാസ്സ്കാരിയുടെ വായന ആയിരുന്നെങ്കിൽ, മഞ്ഞവെയിൽ മരണങ്ങളും അക്കപ്പോരും മാന്തളിരും മുല്ലപ്പൂ വിപ്ലവവും ഒക്കെ കടന്ന് വീണ്ടുമൊരിക്കൽ കൂടി ആടുജീവിതത്തിൽ എത്തിപെട്ടപ്പോൾ എനിക്കുണ്ടായ വീർപ്പ്മുട്ടൽ... നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും സമർപ്പിച്ച് കൊണ്ട് തുടങ്ങുന്ന നോവൽ, ഒരുപക്ഷേ അറേബ്യൻ നാടുകളിലെ മലയാളിജീവിതത്തിലേക്കൊരു എത്തിനോട്ടം തന്നെയാണ്. പ്രവാസമെന്നാൽ നജീബ് സ്വപ്നം കണ്ട ഏസി വണ്ടി, ഏസി മുറി, പതുപതുത്ത മെത്തക്കട്ടിൽ എന്നത് മാത്രമല്ല, നജീബ് ജീവിച്ച ആടുജീവിതം എന്നൊരു അർത്ഥം കൂടിയുണ്ട്. കഷ്ടതകളും ആകുലതകളും അടിമത്വവും അസ്ഥിരതകളും നിറഞ്ഞ പ്രവാസം.. മരുഭൂമിയിലെ മസറയിലെത്തപ്പെട്ട നജീബ് ഞാനായിരുന്നു. പൊരിവെയിലത്ത് ഒരു തുണ്ട് തണലിനായി കൊതിച്ചതും ഞാനായിരുന്നു. പിറന്നുവീണ ആട്ടിൻകുട്ടിയെ നബീലെന്ന് വിളിച്ചതും, ഖുബ്ബൂസ് വെയിലേറ്റ് വാടിയ വെള്ളത്തിൽ മുക്കി തിന്നതും, മഴയത്ത് ഭ്രാന്തമായി നനഞ്ഞതും, ആടുകളോട് സംസാരിച്ചതും നാട്ടിൽ പാഴാക്കികളഞ്ഞ വെള്ളത്തെ ഓർത്ത് വ്യസനിച്ചതും ഞാൻ തന്നെ ആയിരുന്നു... അറബ് ജയിലിൽ ആട്ടിറച്ചി വെച്ചുണ്ടാക്കിയ വിഭവങ്ങൾ ഉള്ള നാളിൽ പട്ടിണി കിടന്നതിലൂടെയും, പോച്ചക്കാരി രമണിയേ കെട്ടിപ്പിടിച്ച് ഉറക്കമെണീറ്റതിലൂടെയും, പിന്നെ 'അക്കൊല്ലമാണ് ന്റുപ്പാ ചത്തത്' എന്നൊരൊറ്റ പ്രയോഗത്തിലൂടെയും നജീബ് ജീവിച്ചത് എത്രമാത്രം തീക്ഷ്ണമായൊരു ആടുജീവിതം ആണെന്ന് ഓരോ വായനക്കാരനും വ്യക്തമാകും.. അന്നത്തെ പത്താം ക്ലാസ്സുകാരിയുടെ വായനയിൽ മരീചിക എന്നത് പുതിയൊരു വാക്കായിരുന്നെങ്കിൽ 'ഇബ്രാഹീം ഖാദിരി' തന്നെ ഒരു മരീചിക ആയിരുന്നോ എന്ന സംശയത്തിലാണ് ഇന്നെത്തി നിൽക്കുന്നത്. പല്ലികളെ കണ്ട് അടുത്തെവിടെയോ വെള്ളമുണ്ടെന്ന് മനസിലാക്കിയ നിമിഷം, അത് വായിക്കുമ്പോൾ എന്റെ തൊണ്ട വല്ലാണ്ട് വരളുന്നുണ്ടായിരുന്നു. പിന്നെത്ര വെള്ളം കുടിച്ചിട്ടും വിട്ടുമാറാത്തൊരു ദാഹം എന്നിൽ അവശേഷിച്ചു. കുളിച്ചും നനച്ചും കളിച്ചും ചുമ്മാ പാഴാക്കി കളഞ്ഞ ഓരോ തുള്ളി വെള്ളവും എന്നെ നോക്കുന്നു. തീർത്തും നിർവികാരമായ കണ്ണുകളോടെ... 'ഏതൊരു മനോഹരമായ കാഴ്ചയും അനുഭവവും പങ്കുവെക്കാൻ ഒരാളില്ലാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടം'. ഒന്ന് സംസാരിക്കാൻ പോലുമൊരാളില്ലാതെ മൂന്ന് വർഷം നാലു മാസം ഒൻപത് ദിവസം..! മസറയും മരുഭൂമിയും മരീചികയും താണ്ടി ഒടുവിൽ കുഞ്ഞിക്കയുടെ സഹായത്തോടെ നാട്ടിലേക്ക് വിളിച്ച ആ ഫോൺകാൾ, ഒരു കടലിനപ്പുറം ഇപ്പുറമിരുന്ന്, റിസീവർ ചെവിയോട് ചേർത്ത് വെച്ച് കരയുക മാത്രം ചെയ്ത നജീബും സൈനുവും, എന്റെ കണ്മുന്നിലെന്ന പോലെ ഞാൻ കണ്ടു.. പ്രിയപ്പെട്ട എഴുത്ത്കാരാ, നിങ്ങളൊരു അത്ഭുതമാണ്, ഏറ്റവും സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ 'ജീവിതം' സൃഷ്ടിക്കുന്ന മനുഷ്യൻ. ഓരോ നോവലിലും ഓരോ ലോകങ്ങൾ തന്നെ കണ്മുന്നിൽ കൊണ്ട് വെക്കുന്ന എഴുത്തുകാരൻ സൃഷ്ടിക്കുന്നത് കഥയാണെങ്കിലും അതിനെ ജീവിതമെന്ന് വിളിക്കാനാണെനിക്കിഷ്ടം....

  AADUJEEVITHAM BY BENYAMIN
By Abhijith Venugopal
Benyamin is one of the Malayalam authors ,whose works profoundly influenced me .Benyamin's prominent work 'Aadujeevitham' takes us through a rollercoaster ride of human emotions.This work portrays the survival of the hero,' Najeeb'. Najeeb represents everyone who tirelessly works in another country out of touch with their homeland. The novel depicts several human desires and difficulties of living a life of solitude .The book taught me the value of human relationships. For our foreign followers, I urge you to read the translated version of "Aadujeevitham" called " Goat Days". Thank you Benyamin,for this great work! Abhijith Venugopal( AV Reads)

  ആടുജീവിതം
By Gafoor Aboobacker
"ആടുജീവിതം" അതെ ജീവിതത്തിൽ ആദ്യമായി മുഴുവനായും വായിച്ചു തീർത്ത നോവൽ.പിന്നീടങ്ങോട്ട് വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചു നടത്തിയത് "ആടുജീവിതം"എന്ന നോവൽ ആണെന്നു വേണമെങ്കിൽ പറയാം.ഈ ഒരു പുസ്തകം വായിച്ചതിൽ പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ സർ ആയി. എന്റെ പ്രിയപ്പെട്ട നോവൽ ആടുജീവിതവും ആയിത്തീർന്നു. ഒരോ വരികളിലൂടെയും കടന്നുപോകുമ്പോൾ എനിക്കു തോന്നിയത് "നജീബിന്റെ ജീവിതം ഞാൻ വായിക്കുകയാണോ?അതോ നേരിൽ കാണുകയാണോ?" എന്നു വരെ തോന്നിപ്പോയി. നാട്ടിലുള്ള പല വിദേശികളെയും ഞാൻ നജീബിലൂടെ കണ്ടു. ഒരു പക്ഷെ ഞാൻ എഴുതുന്ന സമയത്തോ അല്ലെങ്കിൽ നിങ്ങളിത് വായിക്കുന്ന സമയത്തോ ഏതെങ്കിലും ഒരു മരുഭൂമിയുടെ വിജനതയിൽ ഒരുപാട് ക്രൂരരായ അർബാബുകളും, കുറെ നജീബുമാരും ഉണ്ടെങ്കിലോ?.ഒരുദിവസമെങ്കിൽ ഒരുദിവസം അവിടെ നിന്നും രക്ഷപ്പെടാനായിട്ട് മനസ്സു വെമ്പുന്നവർ.....

  അനുഭവങ്ങളുടെ തത്ത്വമീമാംസ
By Abhirami S R
ബെന്യാമിന്റെ ആടുജീവിതത്തെ ഞാൻ "അനുഭവങ്ങളുടെ തത്ത്വമീമാംസ" എന്നു വിളിക്കുവാൻ താല്പര്യപ്പെടുന്നു. അനുഭവത്തിൽ നിന്നും ഭാഷ വേറിടുന്നതെങ്ങനെയാണ്? അനുഭവങ്ങൾ ജീവിച്ചുതീർക്കലിന്റേതാണ്. ഭാഷ ചില്ലിട്ടു വയ്ക്കലിന്റേതും. ജീവിച്ചു തീർത്ത നിമിഷങ്ങളോരോന്നും ചില്ലിട്ടു വയ്ക്കുകയാണ് ഭാഷയിലൂടെ. നജീബിന്റെയും മറ്റനേകം പ്രവാസികളുടെയും ജീവിതം ലോകർക്ക് കാണുവാനും അറിയുവാനും അനുഭവിക്കുവാനും ചില്ലിട്ടു വച്ചിരിക്കുകയാണ് ആടുജീവിതമായി. ജീവൻ നിലനിർത്തുക എന്ന മനുഷ്യജീവിയുടെ അതിഭീകരമായ തൃഷ്ണയെ, കൊതിയെ അതിന്റെ ഭീകരതകൊണ്ടു തന്നെയെഴുതിയിരിക്കുന്ന കൃതി! ഗൾഫ്പ്രവാസത്തിന്റെ പൊള്ളലുകളെ അതിന്റെ ജീവിതാനുഭവങ്ങളുടെ ദുരിതക്കയങ്ങളിലാറാടിച്ചവതരിപ്പിച്ചിരിക്കുന്നു. നജീബും ഹക്കീമും ഇബ്രാഹിം ഖാദരിയും ഹമീദും കുഞ്ഞിക്കയും ഒപ്പം അറവു റാവുത്തറും മേരി മെെമുനയും പോച്ചക്കാരി രമണിയും നബീലും മറ്റനേകം ആടുകളും കഥാപാത്രങ്ങളിൽ നിന്നും ജീവിതത്തിലേക്കിറങ്ങുന്ന വായനാനുഭവം. ചെറിയ ചെറിയ വെെഷമ്യങ്ങളിൽ പോലും ആത്മഹത്യയ്ക്കു ശ്രമിക്കുന്നവർ ഒരിക്കലെങ്കിലും വായിക്കേണ്ടുന്ന പുസ്തകം!

  "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് "
By Rasni Bai
ഭൂലോകത്തിലെ കോടി കണക്കിന് വരുന്ന ജനങ്ങൾ നിത്യം അവരുടെ ജീവിതം എങ്ങനെയാവും തുടരുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കോടികളിൽ ഒരാളുടെ കഥ പറയുകയാണിവിടെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. മരുഭൂമിയുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത കൃതി, ആട് ജീവിതം വായിക്കുമ്പോൾ ഞാനും ജീവിക്കുകയായിരുന്നു. മരുഭൂമിയിലെ മണലാരണ്യങ്ങളിൽ അലഞ്ഞു തിരിയുന്ന ദിശ തെറ്റിയ ഒരാത്മാവായി ഞാനും മാറി.നജീബിന് ദാഹിച്ചപ്പോൾ എന്റെ തൊണ്ട വരണ്ടു, മരുഭൂമിയിൽ ഓടി തളർന്ന കാലുകളുടെ അവശത ഞാനും അനുഭവിച്ചു.നോവലിൽ ഉടനീളം ചോരയും നീരും നിറഞ്ഞ ഒരു വായനാനുഭവമാണ് കഥാകൃത് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ഭൂലോകത്തെ എല്ലാ മനുഷ്യരിലേക്കും ഓടിയെത്താൻ ആവില്ലായിരിക്കാം എന്നിരുന്നാലും മരുഭൂമി കാണാത്ത, നജീബ് മാരെ അറിയാത്ത മനുഷ്യർ വായിച്ചിരിക്കേണ്ട മനോഹരമായ ഗദ്യമാണ് ഈ നോവൽ. നമ്മൾ അനുഭവിക്കാത്ത, ദുരിതപൂർണമായ ഒരു കാച്ചയിലേക്കാണ് ഈ നോവൽ വായനക്കാരെ കൈപിടിച്ച് കൊണ്ടുപോകുന്നത്. 'ആട് ജീവിതം 'വായിക്കുന്ന ഓരോ വ്യക്തിയും നജീബ് ആയി തീരുന്നു. നോവൽ പൂർത്തിയാകുന്നത് വരെയും നമ്മൾ മണലാരണ്യങ്ങളിൽ അലയുന്നു, കൂട്ടിന് ഒരു കൂട്ടം ആടുകൾ മാത്രം. വായിച്ചിരിക്കേണ്ട അനുഭവം അല്ല ജീവിതം തന്നെയാണ് ആട് ജീവിതം.

  ആടുജീവിതം
By Muhammed Ershad Ershad VK
വായനക്കാർക്കല്ല ജീവിക്കുന്ന ഓരോ മനുഷ്യനും പ്രചോദനമാണ് ബന്യാമിന്റെ ഏറ്റവും പ്രശസ്ത കൃതിയായ ആടുജീവിതം എന്നുള്ളത്.ഏത് ബുദ്ധിമുട്ടുകളിലും അതിനെ തരണം ചെയ്യാനുള്ള മനക്കരുത്ത് ഇത് വായിക്കുന്നതോടുകൂടി നമുക്ക് ആർജ്ജിച്ചെടുക്കാൻ കഴിയും. ഭൂമിയിൽ മനുഷ്യൻ നേരിടുന്ന കഷ്ടപ്പാടിന്റെയും പരീക്ഷണങ്ങളുടേയും അങ്ങേയറ്റംവരെ അനുഭവിച്ചവനാണ് ഇതിലെ കേന്ദ്ര കഥാപാത്രമായി എഴുത്തുകാരൻ പറയുന്ന നജീബ് എന്ന വ്യക്തി. ജീവിതത്തിൽ സഹിക്കാവുന്നതിലപ്പുറം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഒട്ടുമിക്ക മനുഷ്യരും ചെയ്തു പോകുന്ന ഒന്നാണ് ഈ ജീവിതം അവസാനിപ്പിക്കുക എന്നുള്ളത്. നജീബിന്റെ കാര്യത്തിലും അയാൾ എന്നേ അത് ചെയ്യേണ്ട സ്ഥിതി എത്തിയതാണ്. അത്രയും പീഡനങ്ങൾ അനുഭവിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. തന്റെ കുടുംബത്തെ കഷ്ട്ടതകളിൽ നിന്നെല്ലാം രക്ഷിച്ച് അവർക്ക് ഏറ്റവും നല്ല ജീവിതം സമ്മാനിക്കണമെന്ന സ്വപനവുമായി എല്ലാവരുടേയും പോലെ വിമാനം കയറിയവനാണ് നജീബും. എന്നാൽ അദ്ദേഹം എത്തിപ്പെടുന്നത് നമുക്ക് കെട്ടുകഥകളെന്ന് തോന്നിപ്പോകും വിതത്തിലുള്ള ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക്. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ തന്റെ യജമാനന്റെ ആട്ടും തുപ്പും സഹിച്ചുകൊണ്ട് അടിമയേക്കാൾ കഷ്ട്ടതയിൽ ജോലി ചെയ്ത് ജീവിക്കേണ്ടി വന്ന അദ്ദേഹം, തന്റെ നല്ല ഭൂതകാലത്തെ വരെ ഓർമ്മയിൽ നിന്നും നഷ്ട്ടപ്പെടുംവിതം മാറിയിരുന്നു. ആരും ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനം എടുക്കുന്ന സമയം അവിടെയും തന്നെ ദൈവം കൈവിടില്ല എന്ന ദൃഢ വിശ്വാസം അദ്ദേഹത്തെ അതിൽനിന്നെല്ലാം കരകയറ്റി. തന്റെ കൂടെയുള്ളവരുടെ കൂടെ അവിടെനിന്നും ഓടി രക്ഷപ്പെടാൻ തീരുമാനിക്കുകയും വഴിയിൽ വെച്ച് തന്റെ സുഹൃത്തിനെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അറ്റമില്ലാ മരുഭൂമിയിലൂടെ ദിവസങ്ങളോളം ചിലവഴിച്ചാണ് അദ്ദേഹം നഗരത്തിലെത്തുന്നത്. നജീബിന്റെ ജീവിതത്തിൽ ദൈവം അദ്ദേഹത്തെ അതിക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയനാക്കിയതായി തോന്നാം എന്നാൽ, ആ പരീക്ഷണ ഘട്ടങ്ങളിലെ എല്ലാ ആപത്ഘട്ടങ്ങളിലും ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ടായിട്ടുണ്ട്, ഒരു രക്ഷകനായി...

  പ്രവാസി ജീവിതം
By Aneena Victor
നമുക്ക് ചുറ്റും ഉണ്ടെങ്കിലും പലപ്പോഴും കാണാതെ പോകുന്ന ചില ജീവിതങ്ങൾ. നിലനിൽപ്പിനുവേണ്ടി സ്വന്തം വ്യക്തിത്വം ത്യജിക്കേണ്ടിവന്നവർ. അതുപോലൊരു വ്യക്കിയുടെ കഥ, അല്ലെങ്കിൽ വ്യക്തികളുടെ കഥ. ദുഷ്ഠൻമാരുടെയും ഇടയിൽ കണ്ടെത്തുന്ന മനുഷ്യസ്നേഹികളുടെ കഥ. ഭാഷപോലും തടസ്സമാകാത്ത സൗഹൃദങ്ങളുടെ കഥ. സ്നേഹത്തിനും സന്തോഷത്തിനും മറ്റൊരു അർത്ഥതലം നൽകുന്ന പുസ്തകം. നമ്മൾ കാണാതെ പൊകുന്ന പല ജീവിതങ്ങളും കാട്ടിതരുന്ന പുസ്തകം.

  പരിണാമത്തിന്റെ 'ആടുജീവിതം'
By Amal Mohammed
ജീവിതം പച്ച പിടിപ്പിക്കാൻ യൗവനത്തെ അറേബ്യയിലേക്ക് നടാൻ ഇറങ്ങുന്ന നജീബ്. മരുഭൂമിയിൽ മേയുന്ന ആടുകൾക്ക് സമാനമായി മാറുന്ന പരിണാമം സംഭവിക്കുന്ന നജീബിനെ മനസ്സൊന്ന് പിടയാതെ വായിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.അടിമജീവിതവും പ്രത്യാശകളും നോവലിലും ചർച്ചകളും വിവാദങ്ങളും നോവലിന് പുറത്തും കൊണ്ട്‌ വന്ന ബെന്യാമിന്റെ 'ആടുജീവിതം'.

  realistic and extraordinary story with extraordinary narration.
By Vishnu Unnikrishnan
benyamin's masterpiece...epicof our times!

  ആടുജീവിതം
By Shibina Kk
ഒരുപാട് കാത്തിരുന്നു വായിച്ച പുസ്തകമാണ് ആടുജീവിതം. നോവലിന്റെ പേര് തന്നെ വ്യത്യസ്തമായതാണ് കാരണം. ഏറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എന്നാൽ മനസ്സിനെ ഒന്ന് ഉലയ്ക്കുന്ന , കഥാപാത്രങ്ങളുടെ കൂടെ നമ്മളും സഞ്ചരിച്ച പോവുന്ന കൃതികൾ വളരെ കുറവാണ്. ആടുജീവിതം അങ്ങനെ ഉള്ള ഒന്നാണ്.. അറിയാത്ത നാട്ടിൽ ഒറ്റപ്പെട്ടു പോവുന്ന അവസ്ഥ, കൂട്ടിനു ഒരുപറ്റം ആടുകളും. നമുക്ക് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. ഏകാന്തതയുടെ കാഠിന്യം എത്രത്തോളമാണെന്നു ആടുജീവിതത്തിലൂടെ ബെന്യാമിൻ നമുക്ക് വെളിവാക്കി തരുന്നു..അതുകൊണ്ടു തന്നെയാണ് ,നജീബും ഹക്കീമും ഇബ്രാഹിം ഖാദരിയും ഒകെ നമ്മുടെ ആരോ ആണ് എന്ന ഒരു തോന്നൽ നോവൽ വായിക്കുമ്പോൾ നമുക്ക് ഉണ്ടാവുന്നതും.. ആ ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ ചൂട് നമുക്കും വായിക്കുമ്പോൾ അനുഭവിക്കാൻ കഴിയും. അവരുടെ വേദനയും. ഇതിലൊക്കെ ഉപരി നജീബ് കഥയല്ല, യാഥാർഥ്യമാണെന്നു അറിയുമ്പോൾ മനസൊന്നു പിടയും..കണ്ണു നിറയാതെ , ഒരു മനസ്സ് നോവാതെ വായിച്ചു തീർക്കാൻ കഴിയില്ല ആടുജീവിതം..ഒരുപാട് ആടുജീവിതങ്ങൾ ഇങ്ങനെ നമ്മൾ അറിയാതെയുണ്ട്..കെട്ടുകഥകൾ പോലെ തോന്നുന്നവ, എന്നാൽ യഥാർഥമായവ..എന്നും പ്രിയപ്പെട്ട, മനസിൽ നിന്നും ഒരിക്കലും മായാത്ത ഒന്നാണ് ആടുജീവിതവും നജീബും..

  ആടുജീവിതം
By Anupama B S
കേരളത്തിന്റെ മികച്ച എഴുത്തുകാരൻ ബെന്യാമിൻ തന്റെ 'ആടുജീവിത'ത്തിലൂടെ വായനക്കാരന്റെ മുന്നിൽ തുറന്നുവെച്ചത് ഒരു മനുഷ്യന്റെ പച്ചയായ ജീവിതം മാത്രമല്ല, മലയാളസാഹിത്യലോകത്തിനുതന്നെ പുത്തൻ ജാലകങ്ങളാണ്.നജീബ് എന്ന മുഖ്യകഥാപാത്രം വായനക്കാരന് തുടക്കത്തിൽ ഏറെ പരിചിതനായിത്തോന്നിയേക്കാം.എന്നാൽ കഥയുടെ പിന്നീടുള്ള പോക്കിൽ വായനക്കാരന് കാണേണ്ടിവരുന്നത് താൻ ഇതുവരെ അനുഭവിക്കാത്ത,എന്തിന് കേട്ടുകേൾവി പോലുമില്ലാത്ത സാഹചര്യങ്ങളാണ്.'ആടുജീവിതം' വായിക്കുന്ന ഏതൊരാളിന്റെ മനസ്സും ഒന്നുപിടയും,കഥ നമ്മെ പിടിച്ചുകുലുക്കും. കഥയിലെ പല അവസ്ഥകളുമായും പൊരുത്തപ്പെടാൻ വായനക്കാരന് എളുപ്പം കഴിയില്ല.പ്രഭാതകൃത്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥ,താൻ ഷണ്ഡനാണെന്നബോധത്തിൽ അയാൾ കാട്ടിയ കാര്യങ്ങൾ,ഇവയെല്ലാം അതിൽപ്പെടുന്നൂ.പക്ഷേ വായനക്കാരൻ പതുക്കെ കഥയിലെ സാഹചര്യവുമായി പൊരുത്തപ്പെടുകത്തന്നെചെയ്യുന്നു.അതാണ് ബെന്യാമിനെന്ന എഴുത്തുകാരന്റെ പാടവം.ഹക്കിമിന്റെ മരണം മനസ്സിൽകണ്ടുവായിച്ച ഒരാളും സ്തബ്ധനാകാതിരിക്കില്ല. അത്ര മൂർച്ചയാണ് അദ്ദേഹത്തിന്റെ തൂലികയ്ക്കും അതിൽനിന്ന് പൊഴിഞ്ഞുവരുന്ന വാക്കുകൾക്കും. വന്നു നാളുകൾക്കുശേഷം പെയ്ത മഴ ശരീരത്തിൽ മുള്ളുകുത്തുന്ന അനുഭവമുണ്ടാക്കിയത് നജീബിന് മാത്രമല്ല,കഥ വായിക്കുന്ന വായനക്കാരന് കൂടിയാണ്.ദാഹത്തിന്റെ തീവ്രത വിവരിക്കുന്ന കഥാഭാഗത്ത് ദാഹിച്ചുവലഞ്ഞത് നജീബുമാത്രമല്ല.വായിൽ ആസിഡ് വീണപോലെ എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ വെള്ളംകിട്ടാതെ പിടഞ്ഞത് വായനക്കാരാണന്നുപറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ജയിലിലെ നജീബിനെ അറിയില്ലെന്നുപറഞ്ഞ അർബാബിനെ ഒരുനിമിഷം,പഴിച്ചനാവുകൊണ്ട്‌തന്നെ വായനക്കാരൻ സ്തുതിച്ചുപോകുന്നൂ.യഥാർത്ഥത്തിൽ താൻ അനുഭവിക്കേണ്ടതല്ല തനിക്ക് നേരിടേണ്ടിവന്നത് എന്നുതിരിച്ചറിയുന്ന നജീബിന്റെ ദുഃഖത്തിൽ വായനക്കാരും പങ്കുചേരുന്നു.വേദനകളും,പ്രതീക്ഷകളും, അത്ഭുതങ്ങളും സമംചേർത്ത് ബെന്യാമിനെന്ന കഥാശിൽപി മലയാളത്തിന് പണിഞ്ഞുനൽകിയ ആടുജീവിതം എന്ന നോവൽ തികച്ചും ആസ്വാദ്യകരമാണ്.

  മരുഭൂമിയുടെ അടിമ
By Akshaya Akku
ഇൗ നോവൽ യഥാർത്ഥത്തിൽ നരകയാതന തൊട്ട് അറിഞ്ഞ നജീബ് എന്ന യുവാവിന്റെ കഷ്ടപ്പാടും , തീക്ഷ്ണതകളും നിറഞ്ഞ ഒരു കഥയാണ് ആടുജീവിതം എന്ന നോവലിൽ ആസ്പദമാക്കിയിരിക്കുന്നത്. നജീബ് എന്ന യുവാവ് ഗൾഫിൽ നല്ല ജോലിക്കായി പോവുക യും എന്നാൽ ആടിന് സമമായ അടിമയുടെ ജോലി ചൊയ്യെണ്ടിവന്ന നജീബ്... ഭക്ഷണം കിട്ടാതെ വരുമ്പോൾ ആടിന്റെ കാഷ്ടം തിന്നെണ്ടിവരുന്ന അവസ്ഥ, ഏത് ഒരു വായനക്കാരനെയും ദുഃഖത്തിന്റെ മുൾമുനയിൽ കൊണ്ട് നിർത്തും... ഓരോ പ്രവാസിയും ആടിന് സമമായ നരകയാതനയാണ് ഗൾഫിന്റെ ദൃശ്യ ചാരുതയുടെ മറവിൽ മരുഭുമിയിൽ ഒളിഞ്ഞുകിടക്കുന്നത്... മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണ്ണിന്റെ ഗന്ധം പ്രവാസിയുടെ നെറ്റിയിൽ നിന്നും വീഴുന്ന വിയർപ്പിന്റെ ഗന്ധം ആണത്.. ( Written by - Akshaya A)

  അതിജീവനത്തിന്റെ മഹാഗാഥ
By Nada Ayisha
"All the lives we don't experience are mere myths"- quoted by famous new generation Malayalee short story writer and novelist ,moreover the author of the heart touching novel"The goat days".The goat days is the first and the best book I have read in my life.Reading allergic me was converted into bookaholic with this book.The novel is based on real life events and is a 'hard hitting story' .I still remember the protagonist najeeb ,his frustrations and the words depicted in the story.While reading this book ,I was unable to find a page or line to pause ,as I was fully immersed in the story and I couldn't control the eagerness to know what happens to najeeb day by day. " The goat days" is not only a clinch story of gulf malayalees,it also depicts the pain and suffering of protagonist Najeeb and also his hope and faith in God.While reading we can also feel the pain and emotion that Najeeb had in his days and the suffocation that the author would have gone while writing this book.And this book made more authentic by malayalam language"Aadujeevitham". I can bet myself that no book can touch my heart like it-The first book I read ,The first book that made me cry ,The book which opened me the door to the world of literature.

  സഹനശേഷിയുടെ പര്യായം
By pradeep asramam
അതിജീവനത്തിന് രുചിയുണ്ടോ? ഉണ്ടെന്നാണ് ബെന്യാമിൻ എന്ന നോവലിസ്റ്റ് നമ്മോട് പറയുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ഒരുപാട് പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ "ആടുജീവിതം" എന്ന നോവലിലൂടെ. പുസ്തകത്തിൻ്റെ രുചി തേടി ചെല്ലുമ്പോൾ അതിജീവനത്തിൻ്റെ രസക്കൂട്ടുകളാവും കാണാൻ കഴിയുക. നോവലിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ നാം നമ്മോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കഥാകൃത്ത് ബെന്യാമിൻ തന്നെയാണോ നോവലിലെ നായകനായ നജീബ് ? സംശയിക്കാൻ കാരണമുണ്ട്. നജീബിൻ്റെ കഷ്ടപ്പാടുകൾ യാതനയും വേദനയും നിസ്സഹായവസ്ഥയുമൊക്കെ ബെന്യാമിൻ തൻ്റെ ആത്മാവിൽ മുദ്ര ചാർത്തിയിരിക്കുന്നു. നായകനായ നജീബിൻ്റെ നോവിൻ്റെയും നൊമ്പരങ്ങളുടെയുമൊക്കെ അക്ഷരക്കൂട്ടങ്ങൾ വൈദ്യുതി തരംഗങ്ങൾ പോലെ ബെന്യാമിനെ ത്രസിച്ചിരിക്കുന്നു. നാട്ടിലെ മണൽവാരൽ തൊഴിലാളിയായിരുന്ന നജീബ് ഒരു ജോലിയ്ക്കായി സൗദി അറേബ്യയിൽ എത്തപ്പെടുന്നതും അവിടെ ആടുകളെ പരിപാലിക്കുന്ന ജോലിയിൽ ഏർപ്പെട്ട് ഏകാന്തവാസം അനുഭവിക്കുന്നതുമാണ് നോവലിൻ്റെ പ്രമേയം. നജീബിൻ്റെ ഏകാന്തവാസത്തിലുണ്ടാകുന്ന സങ്കടപേമാരികൾ വായനക്കാരുടെ ഹൃദയത്തിൽ നൊമ്പരപ്പൊട്ടുകളാക്കുന്നത് ബെന്യാമിൻ്റ എഴുത്തിൻ്റെ പ്രത്യേകതയാണ്. ഒരിറ്റ് തണലിനാണ് താനേറ്റവും ആഗ്രഹിക്കുന്നതെന്ന് നജീബ് പറയുന്നുണ്ട് . ആടിനെ മേയ്ക്കാനുള്ള വടിയുടെ നിഴലിൽ പോലും തണൽ കണ്ടെത്തിയിരുന്നുവെന്ന് നജീബ് പറയുമ്പോൾ ആ പൊള്ളലിൻ്റെ നോവ് വായനക്കാരൻ ഏറ്റു വാങ്ങുന്നു. നജീബ് ഇന്നലെകളെ ക്കുറിച്ച് വ്യാകുലപ്പെടുകയോ നാളെയെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്യുന്നില്ല. എന്നാൽ ഇന്നിനെ എങ്ങനെ നേരിടാം എന്നു മാത്രം ചിന്തിക്കുന്നു. തൂലിക കൊണ്ട് മനസ്സിൻ്റെ സങ്കീർണ്ണതകളും വികാരങ്ങളുടെ മാന്ത്രികതയുമൊക്കെ ഇത്ര ഭാവതീവ്രതയോടെ ഒപ്പിയെടുത്ത ഒരു നോവൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഒപ്പം മരുഭൂമിയുടെ ,മണലാരണ്യത്തിൻ്റെ വിഭ്രാമകമായ സൗന്ദര്യവും മാസ്മരികതയും ലളിതമായി എന്നാൽ വ്യതിരിക്തമായ ശൈലിയിൽ വായനക്കാരൻ്റെ മനസ്സിലേക്ക് സൂം ചെയ്ത് കാണിക്കുന്നു. വായനക്കാരെ എഴുത്തിൻ്റെ വശീകരണ മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കുന്നു ബെന്യാമിൻ. അതുകൊണ്ട് തന്നെ നിസംശയം പറയാം . " മാസാണ് മോനെ മരണമാസാണ് ഈ കൃതി . ആടുജീവിതം എന്ന ഈ കൃതി " പ്രദീപ് ആശ്രാമം

  മരുഭൂമിയുടെ ദത്തുപുത്രൻ
By Revathy mohan
ഒരു മരുഭൂമിയിൽ ഒറ്റപ്പെട്ട് ആടായി രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ.ഈ ചിത്രമാണ് നോവലിന്റെ കവർ പേജിൽ കൊടുത്തിരിക്കുന്നത് . ആ ചിത്രം തന്നെ ഒരു സൂചനയാണ് ഒരു മനുഷ്യന്റെ ആട് ജീവിതത്തിലേയ്ക്ക് ഉള്ള സൂചന.നിയോഗം എന്ന വാക്ക് നജീബ് പല സന്ദർഭങ്ങളിലും നജീബ് പറയുന്നുണ്ട്.3 വർഷവും 4 മാസവും 9 ദിവസങ്ങളും നീണ്ട അയാളുടെ യാതനകളും വേദനകളും നിയോഗം എന്ന വാക്കിൽ ചുരുക്കി ആ മനുഷ്യൻ.ഗർഭിണിയായ ഭാര്യയെയും തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനും മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം പ്രതീക്ഷിച്ച് ഗൾഫിലേക്കു യാത്രയാകുന്ന നജീബ്.മറ്റെല്ലാ മലയാളികളെയും പോലെ സ്വപ്നങ്ങളും പ്രതീക്ഷകളും തുന്നികെട്ടിയ ബാഗുമായി വിമാനം കയറിയതാണ് ആ മനുഷ്യൻ .മറ്റാർക്കോ വിധി കരുതിവച്ച ദുരന്തം സ്വീകരിക്കേണ്ടി വന്നത് നജീബിന് ആയിരുന്നു.തുടർന്ന് അയാൾ എത്തിപെട്ടത് ഒരു മരുഭൂമിയിൽ ആയിരുന്നു.കൂട്ടിന് ആടുകളും അതിന്റെ ഒക്കെ ഉടമസ്ഥനോ ക്രൂരനായ ഒരു അറബിയും .പിന്നീട് നടന്നത് കെട്ടുകഥയെന്ന് സംശയം തോന്നുന്ന , കെട്ടുകഥകളെയും തോൽപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ ആയിരുന്നു.നജീബിന് കൊടിയ പീഡനങ്ങൾ അവിടെ നേരിടേണ്ടി വന്നു.ഓരോ ആടിനെയും ഗന്ധം വച്ചുപോലും അവയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ അവരിലൊരു ആടായി തന്നെ നജീബ് രൂപാന്തരപ്പെടുന്നു.ഒടുവിൽ നാടകീയമായ ഒരുപാട് സന്ദർഭങ്ങളിലൂടെ നജീബ് രക്ഷപെടുന്നു. ഇവിടെ നജീബ് കാട്ടിത്തരുന്ന ഒരു സത്യം ഉണ്ട് ,പ്രത്യാശയുടെ സത്യം .ഏതൊരു കൊടിയ യാതനയിലും കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം മതി പിടിച്ച് നിൽകാനും കര കയറാനും.

  aadu jeevithathile manushya mukhangal.....
By manoj lekshmanan
ലോകത്തുള്ള സർവ്വചരാചരങ്ങൾക്കും വിശപ്പെന്ന വികാരമാണ് പ്രഥമഗണനീയമായി മുന്നിൽ നിൽക്കുന്നത്.അതുകൊണ്ടു തന്നെ മാനുഷ്യന്റെ കഥ തേടിപ്പോകുമ്പോൾ അവൻ അന്നം തേടിപ്പോയ വഴികളെല്ലാം പശ്ചാത്തലമാകുന്നു.മലയാളികളെ സംബന്ധിച്ചിടത്തോളം ഗൾഫ് നാടുകൾ ഓരോ തൊഴിലന്വേഷകന്റെയും സ്വപ്ന ഭൂമികയാണ് . മലയാളികളുമായി ഇത്രയേറെ താതാത്മ്യം പ്രാപിച്ചിരിക്കുന്ന മറ്റൊരു വിദേശ മണ്ണും ഇല്ലതന്നെ .ആ മരുഭൂമിയിലെ ഓരോ മണൽത്തരികളിലും മലയാളികളുടെ കണ്ണീരും,കിനാവുകളുമുണ്ട്.ആകാശം മുട്ടെ മോഹങ്ങളുമായാണ് നജീബ് കായംകുളത്തു നിന്നും സ്വപ്നങ്ങളുടെ പരവതാനിയേറി ,സന്തോഷത്തേക്കാളേറെ ആധിയുടെ യാത്രയാരംഭിച്ചതു.യാത്രയിലുടനീളം പരിചയപ്പെട്ട മനുഷ്യരുടെയെല്ലാം ജീവിത ലക്ഷ്യം ഒന്നാണെന്ന തിരിച്ചറിവിൽ അത്ഭുതം നിറഞ്ഞ റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ അവന്റെ മനസ്സ് മന്ത്രിച്ചു.എന്റെ സ്വപ്നങ്ങളുടെ നഗരമേ ഞാനിതാ വന്നെത്തിയിരിക്കുന്നു.എന്നെ സദയം സ്വീകരിച്ചാലും.അഹ്‌ലൻ വഹ് സഹ്‌ലൻ..!!..പിന്നെ തൊഴിലിടം തേടി അനന്തമായ മരുഭൂമിയിലൂടെ അർബാബിന്റെ അറുപഴഞ്ചൻ വണ്ടിയിൽ ഹക്കിമുമൊത്തു മണൽക്കൂനയിലേ കൂരിരുട്ടിലൂടെ ഓടിക്കൊണ്ടേയിരുന്നു.പിന്നെ മരുഭൂമിയുടെ അങ്ങേ തലയ്ക്കൽ ഒറ്റപ്പെട്ട് മുശടു ഗന്ധം നിറഞ്ഞ ആടുകളുടെ ഇടയിൽ ഒരു ഭീകര ജീവിയുമായി ചിട്ടവട്ടങ്ങളെല്ലാം തെറ്റിച്ചു കൊണ്ടുള്ള പരീക്ഷണനാളുകൾ ആരംഭിച്ചു. ഘനീഭവിച്ച മനസ്സുമായി അജ്ഞാതമായ ഭാഷയിലെ ആംഗ്യങ്ങളിലൂടെ മസറയിൽ തടവിലാക്കപ്പെട്ട കിനാക്കളുമായി രക്ഷപ്പെടൽ എന്ന മരീചികയിൽ അവൻ ദിവസങ്ങൾ തള്ളിനീക്കി.പരമകാരുണികനായ അല്ലാഹുവിന്റെ അലിവിനായി പ്രാർത്ഥനയിലൂടെ അവൻ ആത്മധൈര്യം നേടാൻ ശ്രമിച്ചു കൊണ്ടിരുന്നു.പൊരുത്തപ്പെടലുകളാണ് ഓരോ സാഹചര്യവും സൃഷ്ടിക്കുന്ന മറിമായം .ജീവിതത്തിലെ അനുഭവങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്കെത്താൻ ഹക്കിമിനോടൊത്തു മണൽക്കാടുകൾക്കിടയിലൂടുള്ള ഓട്ടത്തിനൊടുവിൽ സംഭ്രമജനകമായ വിസ്മയ കാഴ്ചകൾ ഒരുക്കിവെച്ചു ബെന്യാമിൻ എന്ന നോവലിസ്റ്റ് നമ്മെ മാടി വിളിക്കുന്നു.നജീബിനൊപ്പം മരുഭൂമി താണ്ടുമ്പോൾ വായനക്കാരും വിശപ്പും ദാഹവും ഏറ്റു വാങ്ങി ജീവിതയാഥാർഥ്യങ്ങളോട് പടപൊരുതാനുള്ള കരുത്താർജ്ജിക്കുന്നു.

  വായിച്ചു തീരാതെ മടക്കാത്ത പുസ്‌തകം
By ELDHO GEORGE
വായന ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ നോവൽ. ജീവിതാനുഭവത്തിന്റെ നേർകാഴ്ച .തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ

  ലക്ഷ്യം എത്തുന്നത് വരെ മുമ്പോട്ടു തന്നെ നീങ്ങുക
By Nikhila James
പ്രതിസന്ധികളെ അതിജീവിക്കാനും ഏതു വിധേനയും ജീവിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി പ്രവാസി ജീവിതത്തിന് ഇറങ്ങിത്തിരിച്ച നജീബ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ അറബി നാട്ടിൽ നേരിടേണ്ടി വന്ന പരീക്ഷണങ്ങളുടെയും അനുഭവിച്ച യാതനകളുടെയും, കഥയെന്നോ ജീവിതമെന്നോ വേർത്തിരിക്കാൻ കഴിയാത്ത വിവരണം. നജീബ് മനുഷ്യരാശിയുടെ ആകെത്തുക ആണ്. ഭാഗ്യം, വിധി, അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലർ, അവരിൽ നിന്ന് ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവയ്ക്കെല്ലാം സാക്ഷി ആണ് നജീബ്. ഇനി എന്ത് എന്ന് ഓർത്ത് പകച്ച് നിൽക്കുമ്പോഴും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന അദൃശ്യശക്തിയുടെ പ്രേരണയ്ക്കനുസരിച്ച് സഞ്ചരിച്ചവൻ. ഏർനെസ്റ്റ് ഹെമിങ്‌വേയുടെ "കിഴവനും കടലും" ശേഷം പ്രതിസന്ധികളിലും പ്രതീക്ഷ ഉറഞ്ഞു പോകാത്ത മനുഷ്യ മനസ്സിനെ വരച്ചു കാണിച്ച ഗ്രന്ഥം.

  Adila Nazar
By Adila Nazar
ബെന്യാമിൻ എന്ന തൂലികാനാമമുളള ബെന്നി ഡാനിയലിന് പ്രേക്ഷക ശ്രദ്ധ ഏറെ ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ 'ആടുജീവീതം' എന്ന ഒരു പ്രവാസിയുടെ ചോരയിലും കണ്ണീരിലും വിയർപ്പിലും ചാലിച്ച് തീഷ്ണാനുഭവങ്ങളുടെ നേർപകർപ്പ് വളരെ സത്യസന്ധമായും അതിശയോകതി കലർതാത്ത ഭാവനയോടെ നെയ്തെടുത്ത നോവലിലൂടെയാണ്. പുത്തനുടുപ്പിന്റെ വർണ്ണപ്പകിട്ടിലും സുഗന്ധദ്രവ്യങ്ങളുടെ സൗരഭ്യത്തിലും മറച്ചുവെക്കുന്ന, വീട്ടുകാർക്കും നാടിനും വേണ്ടി ജീവിതം ദുരിതത്തിന്റെ ആഴക്കടലിലേക്കെറിഞ്ഞു കൊടുത്ത് കരകാണാകടലിൽ ആശയറ്റു ജീവിതം തീർക്കുന്ന, ഒറ്റപ്പെട്ടും മുങ്ങിയും പൊങ്ങിയും തളർന്നും ഒന്നുറക്കെ കരയാൻ പോലും കഴിയാതെ ജീവിക്കുന്ന പ്രവാസിയുടെ ദുരിതം വായനക്കാരിലേക്കെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നജീബ് എന്ന പ്രവാസിയെ പലപ്പോഴായി നേരിൽ കണ്ടു സംസാരിച്ച് അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ തീക്ഷ്ണത ഹൃദയത്തിലേക്കാവാഹിച്ച് ബെന്യാമിൻ തന്റെ ദൗത്യം പൂർത്തിയാക്കുകയായിരുന്നെന്ന് വായനക്കാർക്ക് അനുഭവബോധ്യമാവുന്ന നോവലാണിത്. തൊഴിൽ വിസയിൽ ഗൾഫിൽ വിമാനമിറങ്ങി, ഏറെ നേരം സ്പോൺസറെ കാത്തിരുന്ന നജീബിനെ സ്പോൺസറെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റൊരു സ്വദേശി തന്റെ മരുഭൂമിയിലേക്ക് ആടുവളർത്തൽ കേന്ദ്രത്തിൽ കൊണ്ടുപോയി അടിമപണി എടുപ്പിക്കുന്നതാണ് കഥ. വൃത്തിഹീനമായ ആ കൂടാരത്തിൽ ആടുകളുമായി കാലങ്ങളോളം വിശപ്പടക്കാൻ പാകത്തിന് ഉണക്കറൊട്ടിയും പച്ചവെള്ളവും കഴിച്ച് കഴിയുന്ന നജീബിന്റെ കഥ ഭയാനകമാണ്. അങ്ങനെ പല ശ്രമങ്ങൾക്ക് ശേഷം അവിടെ നിന്നും നജീബ് രക്ഷപ്പെട്ട് പോലീസ് പിടിയിലായി നാട്ടിലേക്ക് എത്രയും പെട്ടന്ന് മടങ്ങുമെന്ന ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് നജീബിന്റെ ജീവിതകഥയിൽ കോർത്തെടുത്ത ഈ പുസ്തകത്തിന്റെ അവസാനം. നാടകീയമെന്ന് തോന്നാവുന്ന ഇതിലെ പല രംഗങ്ങളും ഏതൊരു പ്രവാസിക്കും അവിശ്വാസം ജനിപ്പിക്കുന്ന ഭാഗമല്ല എന്നതാണ് വാസ്തവം.

  Must Read!
By Nandu Krishnan
മലയാളസാഹിത്യത്തിലെ നാഴികക്കല്ലായ ഒരു സൃഷ്ടിയാണ് 'ആടുജീവിത'വും അതിലെ നജീബ് എന്ന കഥാപാത്രവും. ഒട്ടേറെ സ്വപ്നങ്ങളുമായി ജോലിക്കായി അറബി നാട്ടിലെത്തിയ ഒരു മലയാളി യുവാവ് വഞ്ചനയുടെ കൊടും ക്രൂരതയിൽ മൂന്നിലേറെ വർഷം ഒരു അറബിയുടെ ദാസനാവേണ്ടി വരുന്ന ഒരു കൃതിയാണ് 'ആടുജീവിതം'. മണൽവാരൽ തൊഴിലാളിയായ നജീബ് തൻ്റെ സുഹൃത്തിൻ്റെ ബന്ധുവഴി ശരിയാക്കിയെടുത്ത വിസ വച്ച് ഗൾഫിലേക്ക് യാത്രയാകുന്നു. വഴിയിൽവച്ച് കണ്ടുമുട്ടിയ ഹക്കീം എന്ന ചെറുപ്പക്കാരനും അയാളുടെ കൂടെ ചേരുന്നു. തുടർന്ന് റിയാദിൽ വിമാനം ഇറങ്ങിയ ഇരുവരും തെറ്റിധാരണയുടെ പുറത്ത് സ്പോൺസറാണെന്നു കരുതിയൊരു അർബാബിനെക്കണ്ട് അയാളുടെ കൂടെ പോകുന്നു. വിജനമായ തെരുവീഥികളിലൂടെയും ഇരുൾനിറഞ്ഞ വഴികളിലൂടെയുമുള്ള ദീർഘദൂരയാത്രയ്ക്കുശേഷം ഹക്കീമിനോട് ഒരു സ്ഥലത്തും നജീബിനോട് മറ്റൊരു സ്ഥലത്തും ഇറങ്ങാൻ കൽപ്പിക്കുന്നു. സ്വപ്നം പോലും കാണാത്ത ഒരു സ്ഥലത്ത് ആടുകളെയും നോക്കി അർബാബിൻ്റെ കൊടിയ പീഡനങ്ങളുമേറ്റ് അദ്ദേഹം മൂന്നിലേറെ വർഷം ചെലവഴിക്കുന്നു. കൂലി പോയിട്ട് നേരാവണ്ണവുള്ള ആഹാരമോ വെള്ളമോ പോലും അയാൾക്ക് ലഭിക്കാതെ വരുന്നു.നൂറിലേറെ ആടുകളുടെ ആ മസറയിൽ കുറച്ച് ഒട്ടകങ്ങളും പിന്നെ അർബാബും മാത്രമായിരുന്നു താമസം. ഈ മൂന്നിലേറെ വർഷം വൃത്തിയുള്ള ഭക്ഷണമോ ശുദ്ധവെളളമോ ഒന്നുമായിരുന്നില്ല, മറിച്ച് ഒരിറ്റു തണലിനായിട്ടാണ് താനേറ്റവും ആഗ്രഹിച്ചിരുന്നതെന്ന് നജീബ് പറയുന്നു.പല അനുഭവങ്ങൾക്കും പീഡനങ്ങൾക്കുമൊടുവിൽ നജീബ് അവിടം നിന്ന് ഒരു വിധത്തിൽ ഓടി രക്ഷപ്പെട്ട് നാട്ടിലെത്തിച്ചേരുന്നു. നരജീവിതമായ വേദനയെക്കുറിച്ചുള്ള ഈ കൃതി ഓരോ വായനക്കാരൻ്റെയും മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്നു.

  പ്രവാസ ജീവിതത്തിെന്റെ കയ്പാണ് ആടുജീവിതം
By ALAN GEO
ബെന്യാമിന്റെ ഉത്കൃഷ്ട കൃതി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കൃതിയാണ് ആടുജീവിതം. ദാരിദ്രവും പട്ടിണിയും നാടുകടത്തിയ പ്രവാസിയുടെ ജീവിതം പച്ചയായി തുറന്നു കാണിച്ച് മലയാള മനസ്സിൽ പ്രവാസിക്ക് കണ്ണീരോടെ ഇടം നൽകിയ കഥാകൃത്താണദ്ദേഹം...... വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരാടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടിവന്ന നജീബെന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. നാട്ടിൽ, പുഴയിൽ നിന്ന് മണൽ വാരുകയും അതേ ജലത്തിൽ മുടങ്ങാതെ കുളിച്ച് ശുദ്ധിയാകുകയുമൊക്കെ ചെയ്തുപോന്നിരുന്ന ഒരാൾക്ക് സുഖസൗഭാഗ്യങ്ങൾ വഴിഞ്ഞൊഴുകുന്ന അറബിനാട്ടിൽ കാലുകുത്തിയ അന്നുമുതൽ മലവിസർജ്ജനം ചെയ്തതിനുശേഷം ശുദ്ധിവരുത്താൻ അൽപ്പം വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥക്ക് ഗതികേട് എന്ന വാക്ക് അപര്യാപ്തമാകുകയാണ് ഇവിടെ..വിശപ്പ് സഹിക്കാനാവാതെ ആടുകളുടെ മസറയിൽ കടന്ന് തൊട്ടിയിൽ അവിടവിടായി അവശേഷിക്കുന്ന ഗോതമ്പുമണികൾ തടുത്തുകൂട്ടി ചവച്ചിറക്കി പച്ചവെള്ളവും കുടിക്കുന്ന നജീബ് ശരിക്കും ഒരു ആടിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച നിസ്സഹായതയോടെയും ആർദ്രമായ മനസ്സോടെയും മാത്രമേ വായിച്ച് പോകാനാവൂ.. ഹൃദയകോണിലെവിടെയോ ഒരിറ്റു കണ്ണീർ പൊഴിക്കാതെ ഈ പുസ്തകം വായിച്ചു തീർക്കാൻ മനുഷ്യത്വവും സഹൃദയത്വവും ബാക്കി നിൽക്കുന്ന ഒരാൾക്കും സാധിയ്ക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. അതു തന്നെയാണു ഈ നോവലിന്റെ വിജയവും. ഓരോ വാക്കിലും ജീവിതം തുടിച്ചു നിൽക്കുന്ന ഈ പുസ്തകം സമ്മാനിച്ചതിന് ബെന്യാമിന് നന്ദി....

  മസറയിലെ മനുഷ്യജീവിതം
By Harsha varghese
"താൻ എന്താടോ കാണിക്കുന്നെ..എന്റെ മുണ്ടിങ് താടോ"... "താൻ പോയി പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്ക്. തന്നെ നടു റോഡിൽ വെച്ചു ഒരുത്തൻ അപമാനിച്ചെന്ന്. എന്നാൽ മുണ്ടു താരം".ജൂനിയർ മാൻഡ്രേക് എന്ന എന്ന സിനിമയിലെ ജഗതിയെ ആണ് നജീബിനേയും കൂട്ടുകാരനെയും ആദ്യമായി കണ്ടപ്പോൾ എനിക്ക് ഓർമ വന്നത്. എന്നാൽ എങ്ങനെയെങ്കിലും ജയിലേക്ക് പോകാനുള്ള അവരുടെ നിസ്സഹായ അവസ്ഥയെ പറ്റി അറിയാൻ കുറച്ചു കൂടെ പേജുകൾ മുന്നിലേക്കു പോകണം."പാരതന്ത്ര്യം മാനികൾക് മൃതിയേക്കാൾ ഭയാനകം"എന്നു ആശാൻ എഴുതിയെങ്കിലും ജയിൽ ഒരു ആശ്രയമയി മറുകയാണിവിടെ. ആഹാരം,സംരക്ഷണം, ആവശ്യത്തന് ഉറക്കം. പിന്നെ നജീബിന്റെ കഥകൾ അറിഞ്ഞു അവനെ ആശ്വസിപ്പിക്കാൻ സ്നേഹമുള്ള കുറെ മനസ്സുകൾ..അതാണ് സൗദിയിലെ ജയിൽ. തിരിച്ചറിയൽ പരേഡിനോടുവിൽ അറബി വലിച്ചിഴച്ചു കൊണ്ടു പോകുന്നത് നോക്കി നിലിക്കേണ്ടി വരുന്ന നജീബിന് തൊട്ടടുത്ത ദിവസം നാട്ടിലേക്ക് പോകാണുള്ളവരുടെ ലിസ്റ്റിൽ തന്റെ സുഹൃത്തിന്റെ പേര് വായിക്കുംമ്പോൾ വിധി എന്നല്ലാതെ എന്ത് പറഞ്ഞാണ് ഇതിനെ വിശദികരിക്കേണ്ടത്. നജീബും അവന്റെ നാട്ടുകാരൻ ആയ ഹക്കിം എന്ന പയ്യനും കൂടിയാണ് സൗദിയിലേക്ക് വണ്ടി കേറുന്നത്. എന്നാൽ അവിടെ എത്തുമ്പോൾ ഏതോ ഒരു അറബി വന്നു അവരെ കൂട്ടി കൊണ്ടു പോകുന്നു. അങ്ങനെ അറബിയുടെ ആട്ടിൻ പറ്റങ്ങൾക്കിടയിൽ നരക ജീവിതം ആരംഭിക്കുകയായ്..എന്താണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ കൊതി. അത് ജീവിക്കുക എന്നത് തന്നെ ആണ്. ജീവിതം അവസാനിക്കാൻ പോകുന്നു എന്ന് തോന്നുന്ന നിമിഷം മുതൽ ജീവിക്കാനുള്ള അതീവ ആഗ്രഹം അവനു വരുന്നു. അല്ലെങ്കിൽ മറ്റെന്താണ് നജീബിനെ മരുഭൂമിയിൽ പിടിച്ചു നിർത്തിയത്. അത്ഭുദങ്ങൾ സംഭവിക്കുക തന്നെ ചെയ്യും. പ്രതീക്ഷ ഉള്ളവനായിരിക്കുക,ക്ഷമയുള്ളവനയിരിക്കുക. കഷ്ടപ്പാടിന്റെ 3 വർഷങ്ങൾക്കു ഒടുവിൽ ഇബ്രാഹിം ഖാദിരി എന്ന ഒരു മനുഷ്യൻ രക്ഷകനായി എത്തുന്നു. മരുഭൂയിൽ മുഴുവൻ താങ്ങായി ഒടുവിൽ അയാൾ എവിടെയോ പോയി മറയുന്നു. ആട് ജീവിതത്തിന്റെ അവസാന പേജിൽ എത്തി നിൽക്കുമ്പോൾ നജീബ് ജീവിച്ച മരുഭൂമിയുടെ തീഷ്ണതയിൽ വായനക്കാരന്റെ ഹൃദയവും പൊള്ളുന്നു.ആ ചൂടിൽ അവന്റെ അഹങ്കാരം തെല്ലു നേരത്തേക്ക് എങ്കിലും അറിയുന്നു.

  നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കഥകൾ മാത്രമാണ്!!
By Arya Beenakumari
ഓരോ വരി വായിക്കുമ്പോഴും ഈ അവസ്ഥ ഒരിക്കലും ഒരു മനുഷ്യനും വരരുതേ എന്ന് പ്രാർത്ഥിച്ചു പോകുന്ന കൃതി.നല്ലൊരു ഭാവിക്ക്,വരാൻ പോകുന്ന കുഞ്ഞിന്റെ ഭാവിക്ക് വേണ്ടി ഒരു പിടി കിനവുകളും കൊണ്ടാണ് നജീബ് പ്രവാസലോകത്തെ ഒരാളായി മാറുന്നത്.എന്നാല് വിധി കാത്തു വച്ചത് മറ്റൊന്ന് ആയിരുന്നു.മനുഷ്യ സാനിദ്ധ്യം ഇല്ലാത്ത മരുഭൂമിയിൽ,ആടുകളുടെ കൂടെ ജീവിച്ച് പതിയെ അയാളും ഒരു ആട് ആയി മാറുന്നു.തന്റെ മകന് ഇടാൻ വച്ചിരുന്ന പേര് ഒരു ആടിന് നൽകി ,താൻ അവിടെ ഒറ്റയ്ക്ക് ആണെന്ന് ഉള്ള ചിന്ത അകറ്റാൻ അയാള് ശ്രമിക്കുന്നു. കിട്ടില്ല എന്ന് അറിഞ്ഞിട്ടും, എന്തിനോ വേണ്ടി നജീബ് തന്റെ ഭാര്യ ക്ക് എഴുതുന്ന കത്ത് ഓരോ വായനക്കാരിൽ ഉം നൊമ്പരം ഉണർത്തുന്നു.ഒരു മനുഷ്യനും കടന്നു പോകാൻ ചിന്തിക്കാൻ പറ്റാത്ത കഷ്ടപ്പാട് ഇല്‍‌ കൂടി കടന്നു പോകുമ്പോൾ,നമ്മൾ കാണാത്ത ,അറിയാത്ത ജീവിതങ്ങളും ഉണ്ടെന്ന് വസ്തുത കഥാകാരൻ നമ്മുടെ മനസ്സിൽ കൊരിയിടുന്നുണ്ട്.ഇന്നും ഒരു നൊമ്പരമായി, വിങ്ങലായി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അനശ്വര കാവ്യം..!!!

  ആടുജീവിതം തീരുന്നിടത്ത്..-(Book review contest)
By Anju KP
നാ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് '' - എന്നുപറഞ്ഞു തീരുന്നിടത്തുനിന്നുവേണം നജീബിന്‍റെ ജീവിതം വായിച്ചുതുടങ്ങാന്‍.പുസ്തകത്തിലുടനീളം കടന്നുവരുന്ന 'നിയോഗം' എന്ന വാക്ക് എഴുത്തുകാരനില്‍നിന്നും നജീബിലൂടെ വായനക്കാരന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ട്.നജീബിന്‍റെ ജീവിതം ബെന്യാമിന്‍ എഴുതിവച്ചതും മൂന്നാമത്തെ തിരസ്കരണത്താല്‍ പുറംലോകം കാണാനിടയില്ലാതിരുന്ന നോവല്‍ വായനക്കാരനെ വെെകാരികതലങ്ങളിലേക്കെത്തിക്കുന്നതും ഈ നിയോഗത്തിന്‍റെ ഫലമാണ്.3വര്‍ഷം 4മാസം 9ദിവസം വിശന്നും ദാഹിച്ചും നജീബിനൊപ്പം ആടുജീവിതം തികയ്ക്കുന്ന വായനക്കാരന്‍ മരുഭൂമിയുടെ ഇരുട്ടുമൂടുന്ന വാക്കുകള്‍ക്കൊപ്പം ഇഴഞ്ഞുനീങ്ങുന്നുണ്ട്. തന്‍റെ നാടും വീടും വിട്ട് പഴയകാലത്തിന്‍റെ എച്ചില്‍ നുണയുന്ന പ്രവാസജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കിറങ്ങിച്ചെന്നാല്‍ ചൂടുപുകയുന്ന മണല്‍പരപ്പുകള്‍.... നഷ്ടമായ നജീബുമാരെ ഓര്‍ത്തുവയ്ക്കാതെ പുതിയ ആടുജീവിതങ്ങള്‍ക്കായി കാത്തിരിക്കുന്നത് കാണാം.

  എല്ലാം നല്ലതിന്...
By NIKHIL KH
ബെന്യാമിന്, ആടുജീവിതം, ഈ രണ്ടു പേരുകളും അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. നജീബ്, അയാളുടെ പ്രവസം, അത് ഓരോ പ്രവാസിയുടെയും കഥയാണ്. എല്ലാവരും ജീവിതം കെട്ടി പടുക്കാൻ കഷ്ടപ്പെടുമ്പോൾ ആ കഷ്ടപ്പാടും പല തലങ്ങളിൽ ഉള്ളതാണ് എന്ന് എഴുത്തുകാരന് നമ്മെ കാട്ടിത്തരുന്നു. നജീബിനെ നമുക്ക് ചുറ്റും കാണാം, പ്രാഥമിക വിദ്യാഭ്യാസം ശരിയായി ലഭിക്കുന്നതിനു മുന്നേ തന്നെ കഷ്ടപ്പാടിന്റെ ബിരുദാനന്തര ബിരുദം എടുക്കാൻ നിർബന്ധിതരായവർ. അത് അവർക്ക് നൽകുന്നത് വിരഹവും ദുഃഖവും ഒറ്റപ്പെടലും യാതനകളും ആണ്. അവർ സ്വന്തം ആളുകളിൽ നിന്നും സന്തോഷങ്ങളിൽ ഇൽ നിന്നും അകലേണ്ടി വരുന്നു. ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിച്ചതാണ്, നജീബിന് കഷ്ടപ്പാടുകൾ ഇല്ലാതിരുന്നെങ്കിൽ, അയാൾക്ക് പ്രാഥമിക അറിവ് ഉണ്ടായിരുന്നെങ്കിൽ അയാളെ അറബാബ് പറ്റിക്കാതെ ഇരുന്നിങ്കിൽ. എങ്കിൽ ആടുജീവിതം ഉണ്ടാകില്ലായിരുന്നു. എല്ലാം നല്ലതിനാണ്.

  ഉള്ളുലയ്ക്കുന്ന ജീവിത കാഴ്ചകളിലൂടെ ഉദ്വേഗജനകമായ ഒരു യാത്ര
By Abdul Bazith Saafaa
എഴുത്തുകാരനും കഥാപാത്രത്തിനും ഒപ്പം നമുക്ക് ഒരേപോലെ സഞ്ചരിക്കാൻ കഴിയുന്നു എന്നുള്ളതാണ് ആട് ജീവിതത്തിൻറെ പ്രത്യേകത ഇവർ രണ്ടുപേരീലേകും ലയിച്ച് അല്ലെങ്കിൽ ഒരു പരിധി വരെ ഒഴുകിയാണ് ഒരു വായനക്കാരൻ സഞ്ചരിക്കുക.. നജീബിന്റെ ജീവിതം അതിൻറെ തീവ്രത അതിൻറെ കാഠിന്യവും വേദനയും ഒട്ടും ചോരാതെ എഴുത്തുകാരന് വായനക്കാരുടെ മനസ്സിലേക്ക് എടുത്ത് വെക്കാൻ സാധിക്കുന്നുണ്ട്.. കൂടാതെ ഹക്കി മിൻറെ യും നജീബിനെയും ഇബ്രാഹിമിന്റെയും മസറയേലിൽ നിന്നുള്ള രക്ഷപ്പെടൽ ഉം അവർ മരുഭൂമിയിൽ എത്തി യതി നുശേഷം അതിൻറെ ഭീകരതയും ഒരേ സമയം കഥാകൃത്തും നജീബും വായനക്കാരനും ആണ് അനുഭവിക്കുന്നത് . പക്ഷേ ഇതിൽ എന്നെ ഏറ്റവും തളർത്തിയ മരണങ്ങൾ എന്ന് പറയുന്നത് ഹക്കീമിൻടെ മരണവും നജീബിൻടെ ഉമ്മാടെ മരണവുമാണ് ഇതുരണ്ടും നജീബിനെ മാനസികമായി തകർക്കുന്നും ഉണ്ട് ഈ രണ്ടു സമയത്ത് എൻറെ ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത് . കൂടാതെ ഒന്നു കൂടി വായനക്കാരന് വിഷമം ഏറുന്നത് സൈനു നജീബിനോട് ഫോൺ ചെയ്യുമ്പോൾ പറയുന്ന ഒരു രംഗമുണ്ട് ഇക്കാ യെപ്പറ്റി ഓർത്ത് നെഞ്ചുരുകി ആണ് ഉമ്മ മരിച്ചത് എന്ന് എന്തൊരു വാക്കാണത് ഒരിക്കലും ഒരു മകന് സഹിക്കാൻ കഴിയില്ല. ഇവിടെ വായനക്കാരനായ നമുക്കും അത് ഒട്ടും കഴിയില്ല . കൂടാതെ ഹക്കീമിനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യം ഒരു ഉമ്മ അവനെ ഏൽപ്പിക്കുന്നത് ആണ് ആ മകനെ പക്ഷേ അവൻ ആ വാക്ക് പാലിക്കാൻ കഴിയുന്നില്ല നജീബ് കുറച്ചു വെള്ളം എടുക്കാൻ മറന്നു പോയെതിൽ പശ്ചാത്തപിക്കുന്നു ഉണ്ട് അതുകൊണ്ട് ആണ് ഹക്കീമിനെ മരുഭൂമിയുടെ വനൃതയ്ക്ക് അവന് എറിഞ്ഞ് കൊടുക്കേണ്ടി വന്നത് ഇതും മാനസികമായി തകർക്കുന്നുണ്ട്.കൂടാതെ ഇതിലൂടെ നമ്മൾ ഓരോ നിമിഷവും പാഴാക്കിക്കളയുന്ന വെള്ളം എത്ര അമുലൃമാണെന്നും മരണത്തിന്റെ ഒരോ അവസ്ഥാന്തരങ്ങൾ കുടി ഇതിലൂടെ മനസ്സിലാക്കിത്തരുന്നു . ഒരോ പ്രവാസിയും പല സ്വപ്നങ്ങളുമായാണ് ഒരുവന്റെ അടിമയാകാൻ സന്നദ്ധനായി അവൻറെ പ്രശ്നങ്ങളുമായി മറുനാട്ടിൽ എത്തുന്നത് . ആദ്യമായി അർബാബിനെ കാണുമ്പോഴുള്ള നജീബിൻ റെ മനസ്സിലുള്ള സന്തോഷപ്രകടനവും പിന്നീട് അവിടെ സ്ഥലം മാറി ആണ് വന്നത് മനസ്സിലാക്കുമ്പോൾ നിസ്സഹായാവസ്ഥയും നജീബിന്റെ അതേ നിസ്സഹായാവസ്ഥയാണ് പ്രേക്ഷകനീലും ഉണ്ടാക്കുന്നത്.കൂടാതെ ഒരിക്കലും ലഭിക്കുമെങ്കിലും അയാൾ സൈനുവിന് കത്ത് എഴുതുന്നുണ്ട് മുഴുവൻ പൊള്ളയായ സത്യങ്ങൾ കൊണ്ടെഴുതിയ ഒരു കത്ത് അതയാളുടെ ആശ്വാസത്തിനു വേണ്ടി അയാൾ എഴുതുന്നതാണ് അയാൾ തന്നോടുതന്നെ പറയുന്നതാണ് . കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് ഇവിടെ ആയാൾക്ക് സംസാരിക്കാൻ തന്നെ ആരുമില്ല അ യാൾക്ക് അയാളുടെ അർബാബീൻറ്റ മർദ്ദന ഭാഷ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. കാരണം അയാൾക്ക് സ്നേഹത്തിൻറെ ഭാഷ ഇല്ല.കൂടാതെ ആടൂകളോടൊപ്പം ജീവിച്ച് അയാൾ ആടുകളോട് താതാത്മീയംപ്രാപിക്കുന്നുണ്ട്. കൂടാതെ അതിൽ ഒരു ആട് പ്രസവിക്കുമ്പോൾ അതിനെ സ്വന്തം മകനായി കരുതുകയും അതിന് ഷണ്ഡത്വം നഷ്ടപ്പെടുമ്പോൾ സ്വന്തം ഷണ്ഡത്വം നഷ്ടപ്പെട്ടത് ആയി കരുതുകയും ഒടുവിൽ ജയിലിൽ കിടക്കുമ്പോൾ പോലും മട്ടൻ ബിരിയാണി കിട്ടുമ്പോൾ അത് സ്വന്തം മകനായി കരുതിയ നബി ലിൻറെ ആണെന്ന് കരുതി കഴിക്കാതിരിക്കുന്ന നജീബിനെ ഇവിടെ ഇവിടെ കാണാം..അത്രയ്ക്ക് തീഷ്ണം ആയി ആണ് നജീബ് ആടുകളോട് താദാത്മ്യം പ്രാപിക്കുന്നത് .. ഇനി കഥാകൃത്തിനോട് ഒരു ചോദ്യം ? ഇബ്രാഹിം ഖാദരി യും ചന്തയിൽ ഇറക്കിവിട്ട ആ അറബിയും വെറും സാങ്കൽപ്പികം മാത്രം ആണോ? written By Abdul Bazith

  നജീബിൻ്റെ അതിജീവനം
By FRANCIS PAUL
ഏകാന്തത എന്താണെന്ന് നമ്മൾ മലയാളികൾ മനസിലാക്കിയ വർഷമാണിത്. ഏതാനും ദിവസം വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാനാകാതെ വീർപ്പുമുട്ടിയ നമുക്ക് നജീബ് ഒരു അൽഭുദമാണ്.അതിജീവനം എന്ന വാക്ക് ഏറ്റവും അനുയോജ്യമാകുക നജീബിന്റെ പ്രവാസ ജീവിതത്തിനാകും. പുഴയിൽ നിന്നും മണൽ വാരി ജീവിക്കുന്ന നജീബിന് ഒരു ദിവസം ഗൾഫിലേക്കുള്ള വിസ ലഭിക്കുന്നു. വലിയ പ്രതീക്ഷകളോടെ യാത്രയാകുന്ന നജീബിനെ കാത്തിരുന്നത് നരകയാതനകളായിരുന്നു. ചെറിയ പ്രതിസന്ധികൾക്ക് മുന്നിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവർക്ക് നജീബ് നൽകുന്ന പാഠം ചെറുതല്ല. തനിക്കിനി ഒരു തിരിച്ച്പോക്കില്ല എന്ന് മനസിലാക്കുമ്പോഴും നജീബ് ജീവിതം അവസാനിപ്പിക്കുന്നില്ല പകരം ദൈവത്തിൽ പ്രതീക്ഷർപ്പിച്ച് കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന് ദൈവം അയച്ച് നൽകിയ ദൈവദൂതനാണോ ഇബ്രാഹീം ഖാദരിയെന്ന് സംശയിച്ച് പോകുന്നു.നജീബിനെ സുരക്ഷിതമായ ഒരിടത്ത് എത്തിച്ചശേഷം ഇബ്രാഹീമിനെ ആരും കാണുന്നില്ല. ക്രൂരനായ അർബാബ് ഒരുവശത്ത് നിൽക്കുമ്പോൾ തന്നെ നജീബിന് ലിഫ്റ്റ് നൽകിയ അറബി,കുഞ്ഞിക്ക എന്നിവരിലൂടെ മനുഷ്യത്തമുള്ളവരും ഈ ലോകത്തുണ്ടെന്ന് നമുക്ക് കാണിച്ച് തരുന്നു. മരുഭുമിയെ മനുഷ്യ മനസ്സിനോട് സാദൃശ്യപ്പെടുത്തിയിരിക്കുകയാണെന്ന് പലപ്പോഴും തോന്നിപ്പോകുന്നു.മഞ്ഞും,വെയിലും, പൊടിക്കാറ്റും,മഴയും നജീബിന്റെ ആത്മസങ്കർഷങ്ങോട് സാദൃശ്യപെട്ടിരിക്കുന്നു. ആടുജീവിതം ഒരു കഥയല്ല അടയാളപ്പെടുത്തലാണ്. ജീവിതത്തിൽ പകച്ച് നിൽക്കുന്ന ഓരോമനുഷ്യനും തിരിച്ച് വരാനാകുമെന്ന സന്ദേശം നൽകുന്ന ഒരു ജീവിത യാത്ര.

  നാം അറിയാത്ത, അനുഭവിക്കാത്ത ജീവിതങ്ങൾ!!
By Abijith Anto
ഒരു രചന വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അതിയായ ദാഹവും വീടിന്റെ മേൽക്കൂരയുടെ സംരക്ഷണയിൽ ഇരിക്കുമ്പോൾ തന്നെ പൊള്ളുന്ന ചൂടും അനുഭവപ്പെട്ട ഒരു വായനാനുഭവം ഇതാദ്യമാണ്. വളരെ ലളിതമായ വാക്കുകൾ മാത്രം ഉപയോഗിച്ച് പച്ചയായ ഒരു മനുഷ്യജീവിതം വരച്ചിടാമെന്നു ബെന്യാമിൻ ഇവിടെ തെളിയിക്കുകയാണ്. വായനായിലെപ്പോഴോ ഞാനും ഒരു പ്രവാസിയായി മാറി. വേറിട്ട സമൂഹത്തിന്റെ നേർക്കാഴ്ചയാണല്ലോ നമ്മൾ വായിക്കുന്ന ഓരോ നോവലുകളും.. നജീബിന്റെ ജീവിതത്തെ അടുത്തറിഞ്ഞപ്പോൾ ഒരു ഭയമാണ് ഉള്ളിൽ വന്നത്. ആരും കാണാത്ത മണൽ പരപ്പുകൾക്കിടയിലെവിടെയോ അനേകം നജീബുമാർ ഒരു അടിമയെപ്പോലെ അറബിയുടെ ആട്ടും തുപ്പും കൊണ്ട് വേദനയും വിശപ്പും സഹിച്ചു ജീവിക്കുന്നുണ്ടാകില്ലേ?! ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം മണ്ണടിഞ്ഞ ഹക്കീമുമാരുണ്ടാകില്ലേ?! ഇവരെ അന്വേഷിച്ചു കണ്ടെത്തി നമ്മുടെ നാടിന്റെ പച്ചപ്പിലേക്കു കൂട്ടിക്കൊണ്ടു വരുവാൻ അധികാരികൾ എത്ര കണ്ടു ജാഗരൂഗരാകുന്നുണ്ട് എന്ന് സംശയമാണ്.. മരുഭൂമിയുടെ കാണാക്കയങ്ങളിൽ അകപ്പെട്ടവരെ തിരഞ്ഞു കണ്ടു പിടിച്ചു രക്ഷിക്കുവാൻ ആരുണ്ട്?! പ്രവാസി ജീവിതത്തിന്റെ അങ്ങേ തലയ്ക്കൽ ഉള്ള നരകത്തെ ബെന്യാമിൻ ആടുജീവിതത്തിലൂടെ വെളിപ്പെടുത്തുകയാണ്.

  thanks
By Vishnu Soman
superb

  good
By merlin rineesh
feeling happy

  ജീവിതാനുഭവങ്ങളുടെ ഒറ്റയാൾ പോരാട്ടം
By JITHA SHARUN
ഒരാൾ നടന്ന വഴിയിലൂടെ പോയാലും നമ്മൾ നേരിടുന്നത് വ്യ ത്യസ്തമായ അനുഭവമായിരിക്കും . ജീവിതഗന്ധിയായ അനുഭവങ്ങൾ ആണ് കഥാപാത്രങ്ങൾ നമ്മോടു പങ്കുവെക്കുന്നത് . ആട് ജീവിതം മരുഭൂമിയിൽ അകപ്പെട്ട ഓരോ മനുഷ്യന്റെയും കഥയാണ് . നജീബിന്റെ വികാരങ്ങൾ തന്നെ ആണ് ,സ്വർഗം തേടി വരുന്ന ഒരുവന് ഉണ്ടാകുന്നതു എന്ന് പറയാതെ വയ്യ.ബെന്യാമിൻ നെയ്തെടുത്ത ഓരോ സന്ദർഭങ്ങളും സാധാരണക്കാരന്റെ വികാരങ്ങളാണ്. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ മനുഷ്യനെ പല വഴി കണ്ടെത്താൻ സഹായിക്കുന്നു . നജ്‌ജീബും കൂട്ടുകാരനും അങ്ങനെ ഒരു വഴിയാണ് കഥാരംഭത്തിൽ തേടുന്നത് . മരുഭൂമി സ്വർഗ്ഗമാണെന്നു കരുതുന്ന ഒരുപാടു പേരുണ്ട് . എന്നാൽ അവിടെത്തെ യാതനകളിലേക്കുള്ള വാതായന ങ്ങൾ ആണ് കഥാകൃത്തു ഇവിടെ തുറന്നിടുന്നത് . ഇവിടെ കഷ്ടപെട്ടവരിൽ പലര്ക്കും അറിയാം വിശപ്പിന്റെ വില . വളരെ കുറച്ചു സൗഹൃദങ്ങളെ പ്രകാശമേയുള്ളു . അത്തരം സുഹൃത്ത് ബന്ധങ്ങൾ കഥയിൽ ഒട്ടാകെ കാണാം ഒറ്റയ്ക്കു ഇല്ലാതായി തീരുന്ന ഒരുപാടു ജന്മങ്ങൾ ഉണ്ട് എന്ന് കഥ നമുക്കു കാണിച്ചു തരുന്നു . ആട് ജീവിതം എന്ന ശീർഷകം പോലെ മനുഷ്യന്റെ ജീവിതം മൃഗത്തിന്റെ ജീവിതമായി താദാത്മ്യം പ്രാപിക്കപെടുമ്പോൾ ഒരൽപം കരുണ നജീബിന്റെ ജീവിതം മാറ്റി മറിക്കപ്പെടുന്നതായി കഥാന്ത്യത്തിൽ കാണാം . രക്ഷപെടാനുള്ള തുരുത്താണെന്നു കരുതി പ്രവാസികൾ എത്തപ്പെടുന്ന നിഗൂഢ അനുഭവസ്ഥലികൾ ഒരിക്കലും വെളിച്ചപെടാറില്ല . എന്നാൽ ആടുജീവിതം അതിനൊരു പ്രേരണ തന്നെ ആണ് . ഇനിയും കഷ്ടപ്പാടിന്റെ, വേദനയുടെ കഥകൾ ഒളിഞ്ഞിരിക്കുന്ന മരുഭൂമി പ്രഹേളിക തന്നെ ആണ് എന്ന് അത്യന്തം മനസ്സിൽത്തട്ടി ഉള്ള ആത്മ സമർപ്പണത്തോടെ കഥാകൃത്തു സന്ദർഭങ്ങൾ വിശദീകരിക്കുന്നു . മികച്ച വായനാനുഭവം തന്നെ ആട് ജീവിതം . .

  ആടുജീവിതം
By Sadik Sadik
സൂപ്പർ

  good
By Sheeba Sheeba
????

  Aadujeevitham
By S Sreekanth
buy

  aadujeevitham
By Viswa Pradap
worth reading

  By Sauravsathya
By Sauravsathya sathya
super and entertaining book.

  good
By Mariya Chacko
10

  .
By Albin Kr
.

  Reading
By Bestin Varghese
veegam tharanam

  y
By christy varghese
gg


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0