• Text
  • Text

THARAKANS GRANDHAVARI - HARD COVER

By : BENYAMIN



Book : THARAKANS GRANDHAVARI - HARD COVER
Author: BENYAMIN
Category : Novel
ISBN : 9789354826702
Binding : Normal
Publishing Date : 29-09-2022
Publisher : DC BOOKS
Edition : 4
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹349.00 ₹399.00 13% off





Book Summary

ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥ. ലോക സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു നോവല്‍ പരീക്ഷണം ഇനി പുസ്തകരൂപത്തില്‍. ആയിരക്കണക്കിന് വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന രചനാസവിശേഷത. ഓരോ പുസ്തകങ്ങളിലും വ്യത്യസ്തമായ അധ്യായക്രമം

WRITE A REVIEW

Product name: Tharakans Grandhavari - Hard Cover

Review title:



Your Ratings:

Your Message:




Book Reviews

  i like benyamin
By Mahesh kumar
read it

  boring
By Sunil Kumar
it's very boring.


  പാരായണത്തിൻ്റെ പുതുഭാവം
By Vineetha Martin
പുസ്തകം കാലത്തിൻ്റെ ഉൺമയിലേക്കുള്ള ദീപ്തമായ സൂചികയാണ്. താളുകളിലൂടെ നാം സഞ്ചരിക്കവെ പുതിയ അറിവുകൾ ചിത്തത്തിലേക്ക് ചേർക്കപ്പെടുന്നു. ഈ സംയോജനം വായനയെ അർത്ഥവത്താക്കുന്നു. ഇപ്പോൾ ഓർമ്മയിൽ മുഴങ്ങുന്നത് കുഞ്ഞുണ്ണിമാഷിൻ്റെ മൊഴികൾ - " പുസ്തകത്തിന് പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം." അകത്തുള്ള പുത്തൻ കാര്യങ്ങളിൽ അന്തർലീനമായ സന്ദേശങ്ങൾക്ക് പലപ്പോഴും മൂർച്ചയേറും. അനുവാചകഹൃദയങ്ങളെ ആഴത്തിൽ തൊട്ട് അവരുടെ വീക്ഷണങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ തിരിച്ചറിവിൻ്റെ നിറവാണ് ഈ സന്ദേശങ്ങളുടെ ഊർജ്ജം. ഇവിടെ വായന സാധ്യതകളുടെ ലോകമാകുന്നു. " തരകൻസ് ഗ്രന്ഥവരി " എന്ന നോവലിലൂടെ അനുവാചകർക്ക് മുന്നിൽ അനാവൃതമാകുന്നത് പാരായണത്തിൻ്റെ നൂതനവും വ്യത്യസ്തവുമായ ഭാവമാണ്. അനന്തമായ സാധ്യതകളെ പോറ്റുന്ന ഈ ഭാവത്തിന് ആഴമേറെ. ഈ ആഴമാണ് " തരകൻസ് ഗ്രന്ഥവരി " യെ അവിസ്മരണീയമായ അനുഭവമാക്കുന്നത്. ക്രമരാഹിത്യം ഈ കൃതിയുടെ പ്രത്യേകതയാകുന്നു. ഏത് അദ്ധ്യായത്തിൽ നിന്നും വായന ആരംഭിച്ച് നോവൽ പൂർത്തിയാക്കാം. പതിനെട്ടാം നൂറ്റാണ്ടിനൊടുവിലും പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലും കേരളചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച തച്ചിൽ മാത്തു തരകൻ എന്ന വ്യാപാരിപ്രമുഖനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും കഥാഗതി പുരോഗമിക്കുന്നു. ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്, ശബ്ദസന്ദേശം, കുറിപ്പുകൾ, കത്തുകൾ, ചില മനുഷ്യരുടെ നിരീക്ഷണങ്ങൾ ,ഒരാൾ എഴുതാൻ ആഗ്രഹിച്ച രണ്ട് നോവലുകളുടെ ചിതറിയ ഭാഗങ്ങൾ തുടങ്ങിയവയിലൂടെ വികസിക്കുന്ന കഥാലോകത്തിൽ ചരിത്രവും ഭാവനയും പുതിയ കാലത്തിൻ്റെ സമസ്യകളും സമന്വയിക്കുന്നു. ' ചേർത്ത് വായിക്കാൻ ഏറെയുണ്ട് ഈ താളുകളിൽ. നാം ഇതുവരെ അറിഞ്ഞതിൽ നിന്ന് വ്യത്യസ്തമായ വായനയുടെ വഴികൾ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. ആട്ജീവിതവും മഞ്ഞവെയിൽ മരണങ്ങളും നിശ്ശബ്ദസഞ്ചാരങ്ങളും പിറന്ന തൂലികയിൽ നിന്ന് ജീവിതഗന്ധിയായ മറ്റൊരു രചന കൂടി. കാലത്തിൻ്റെ നേരുകളെ പ്രതിഫലിപ്പിക്കുന്ന എഴുത്തിൻ്റെ കരുത്തുറ്റ സാക്ഷ്യമാകുന്നു ഈ കൃതി.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0