• Text
  • Text

AARACHAR

By : K. R. MEERA



Book : AARACHAR
Author: K. R. MEERA
Category : Novel
ISBN : 9788126439362
Binding : Papercover
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 57
Number of pages : 552
Language : Malayalam
Paper Back

Publisher: DC BOOKS
₹550.00 ₹650.00 15% off





Book Summary

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

WRITE A REVIEW

Product name: AARACHAR

Review title:



Your Ratings:

Your Message:




Book Reviews

  ആരാച്ചാര്
By Renjan Pillai
നമ്മെ നോവലിലേക്ക് വലിച്ചടുപ്പിച്ച് അതിനുള്ളിലെ സര്വ്വ സംഘര്ഷങ്ങളും അതുപോലെ അനുഭവിപ്പിക്കുന്ന എഴുത്താണ് മീരയുടെത്. ഇൌ നോവല് അതിന്റെ ഉത്തമോദാഹരണമാണ്. വായിച്ചുതുടങ്ങിയാല് നമ്മള് അതിലകപ്പെട്ടുപോവും.

  AARACHAR
By Shaji Chandran
Excellent writing, undeniably one of the best novel I have read, sometimes I confused it’s a Bengali novel translate to Malayalam

  Brave Novel
By Mohammed Shaan K S
Awesome Read


  Stellar
By Thara Bastian Antony
I read this book a year ago and why is it that I remember walking through the streets in Kolkata eventhough I've never been to Calcutta? The pen picture KR Meera draws is so profound that you will not be able to keep your book down until you have finished it. To say it is a page turner is an understatement. Pick up this book to read and you will not regret it.

  AARACHAR BY K.R Meera
By Abhijith Venugopal
| Aarachar by K.R.Meera | A magnificent work that covers up the inner self of Chethana( Our protagonist). The whole books travels with the background of hanging, taking the reader through a ride of traumas and thoughts that our protagonist has to face. The author clearly provokes our thoughts with mindful quotes about the functioning of Indian Society. While reading this novel, I understood how observant our author, that to the point she has successfully portrayed all her thoughts into this 552 page novel. I felt as if I was walking through the streets of Kolkata( Culcutta, India). The way she portrayed the whole atmosphere of the city and the mind of characters should be appreciated. I do ask everyone to read this novel, it's worth and will make you more aware about our Indian scenario. The protagonist Chethana lives through every indian who is in constant notion of understanding life. Rating:⭐⭐⭐⭐⭐ Thank You Abhijith Venugopal (AV reads)

  ആരാച്ചാർ
By sikha rajeesh
"It is women-power.And it is an extraordinary book"- Arundhati Roy ഇതുവരെ മലയാളത്തിൽ ആരും പരിചയിച്ചിട്ടില്ലാത്ത ഒരു മേഖല, അതാണ്‌ ആരാച്ചാർ... കഥയിലെ നായികയുടെ ഒരു പൂർവികയൊഴികെ ഒരു സ്ത്രീയും ഇതുവരെ ചെയ്തിട്ടില്ലാത്ത ആരാച്ചാർ പദവി ഏറ്റെടുക്കേണ്ടി വന്ന ഒരു പെണ്‍കുട്ടി.എരിയുന്ന ഒരു കനൽക്കട്ട ഉള്ളിൽ വെച്ച് മൂടിക്കിടക്കുന്ന ചാര കൂനപോലെ പലനാളത്തെ സംഘർഷങ്ങൾക്ക് ശേഷം പാരമ്പര്യത്തിന്റെ പ്രതീകമായി കത്തി ജ്വലിക്കുന്ന നായിക...ഒരു സ്ത്രീയെ ബലാൽക്കാരം ചെയ്തു കൊന്ന പുരുഷന്റെ കഴുത്തിൽ കുരുക്കിടാൻ വേറൊരു സ്ത്രീക്ക് തന്നെയേ യോഗ്യതയുള്ളൂ എന്നും അവസാനം തന്നെ പ്രണയിച്ചു ചതിച്ച ആളെ കൂടി ഒരു കുടുക്കിന്റെ അറ്റത്തു ബന്ധിച്ചു ആര്ദ്രമാകുന്ന പെണ്‍ മനസ്...ചാരം മൂടിക്കിടന്ന കനൽക്കട്ട തോട്ടുണർതാൻ പോന്ന ആഖ്യാന ശൈലി...hats off K.R Meera...

  Strongest Heroine Ever Apperared in novels
By NEETHU RAGHAVAN
"പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും ഒരുപോലെയല്ല, തന്നെ ആഹ്ലാദിപ്പിക്കുന്നവളെമാത്രമേ പുരുഷന് സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും." ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീ എന്തുകൊണ്ടും ചേതനയാണ്. ഒരു പുരുഷനെ സ്വന്തം കൈകൊണ്ടും മറ്റൊരു പുരുഷനെ മനസ്സുകൊണ്ടും തൂക്കിലേറ്റിയ ആരാച്ചാർ !!! ചില കാര്യങ്ങളിൽ ഒരു കൗമാരക്കാരിയുടെ ചിന്തകളാൽ മനസ്സ് ചഞ്ചലപ്പെടാറുണ്ടെങ്കിലും ചേതന കരുത്തുള്ള കഥാപാത്രമാണ്. സഞ്ജിവ് കുമാർ ശരിക്കും അവളെ സ്നേഹിച്ചിരുന്നില്ല എന്നറിഞ്ഞിട്ടും "നിന്നെ എനിക്ക് ഒരിക്കലെങ്കിലും അനുഭവിക്കണം" മനസ്സിൽ നിറഞ്ഞുനിന്ന് അയാളെ വെറുത്തെങ്കിലും അവളാ സ്നേഹം ഇടയ്ക്ക് കൊതിച്ചിരുന്നു.

  Must Read
By Catherine Mariam Samuel
ആരാച്ചാർ വായിച്ചു.... !!! ചരിത്രംയേറെ ഉള്ളത്കൊണ്ട് ആണോ എന്തോ 552 പേജ് വരെ എത്താൻ ഒരു മാസം വേണ്ടി വന്നു..... ബംഗാളിന്റെ പശ്ചാത്തലത്തിൽ കപട സ്നേഹവും സ്വാർത്ഥതയും സ്ത്രീസാക്ഷതികരണവും ചരിത്രത്തിന്റെ മൂല്യങ്ങളും മാധ്യമ കച്ചവടവും സാമുഹ്യ നീതി എന്ന് അവകാശപ്പെടുന്ന വധശിക്ഷ പച്ചയായ ജീവിത നിമിഷങ്ങളും ഒകെ അസ്സലായി തന്നെ ഉപാഖ്യാനം ചെയ്തിരിക്കുന്നു.... എന്നാൽ എന്നെ ഇതിൽ ഏറ്റവും ആകർഷിച്ചത് സഞ്ജിവ് കുമാർ മിത്രയും ചേതനയും തമ്മിൽ ഉള്ള സംഭാഷണവും കഥാമുഹൂർത്തകളുമാണ്.... പലപ്പോഴും സഞ്ജിവ് കുമാർ മിത്ര എന്നെ അയാളെ ഓർമിപ്പിച്ചു...അവസാനം സഞ്ജിവ് കുമാർ മിത്രയുടെ കഴുത്തിൽ ഇട്ട കുടുക് അതുകൊണ്ട് ആവാം എനിക്ക് അങ്ങ് പെര്ത് ഇഷ്ടപെട്ടത്.... ഇ നോവൽ എനിക്ക് ഇഷ്ടപെടാൻ ഒരേ ഒരു കാരണവും അത് തന്നെ !!!

  തൂക്കിലേറ്റപ്പെടുന്ന ആണധികാരം
By Sajith Muhammad
അധികാരത്തിന്‌ കാലദേശങ്ങള്‍ക്കതീതമായി ഒരൊറ്റ രൂപമേ ഉള്ളൂ.മർദ്ദനത്തിന്റെയും അനീതിയുടെയും, ഹിംസയുടെയും നിർവികാരതയുടെയും.അധികാരത്തിന്റെ ആരോഹണക്രമത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ള മഌഷ്യരുടെ വൈകാരിക പരിസരങ്ങളാണ്‌ കെ.ആർ മീരയുടെ "്‌ആരാച്ചാർ'.ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സ്‌ത്രീ ആരാച്ചാരായിട്ടില്ല. ആരാച്ചാരാകാഌള്ള യോഗ്യതയില്‍ ഒരൊറ്റ വിവക്ഷയേ ഉള്ളൂ, പുരുഷനായിരിക്കുക! ബംഗാളിലെ ഒരു മധ്യവർഗ കുടുംബത്തിലെ ചേതന ഗൃദ്ധാമല്ലിക്ക്‌ എന്ന പെണ്‍കുട്ടി ആ തൊഴില്‍ സ്വീകരിക്കാന്‍ സന്നദ്ധയാവുകയും,അതിഌ ശേഷം തൂക്കിക്കൊല നടപ്പാക്കും വരെ അവളുടെ വ്യക്‌തിത്വത്തിലേക്കും ശരീരത്തിലേക്കും കടന്നുകയറുന്ന ഭരണകൂടത്തെയും മാധ്യമങ്ങളെയും ആണ്‌ "ആരാച്ചാർ' വായനക്കാരിലേക്കെത്തിക്കുന്നത്‌.ചേതന ഒടുവില്‍ രണ്ടു പുരുഷന്‍മാരെ തൂക്കിലേറ്റുമ്പോള്‍, കെ.ആർ മീര എന്ന എഴുത്തുകാരി വാസ്‌തവത്തില്‍ തൂക്കിലേറ്റുന്നത്‌ ചരിത്രത്തിലും രാഷ്‌ട്രീയത്തിലും അധികാരചക്രം തിരിക്കുന്ന ആണധികാരത്തെയാണ്‌. ആ വിധം സൂക്ഷ്‌മതലത്തിലും സ്ഥൂലതലത്തിലും രാഷ്‌ട്രീയം പറയുന്ന ഒരു നോവലാണ്‌ ആരാച്ചാർ. രാഷ്‌ട്രീയത്തിനപ്പുറം ആരാച്ചാർ മരണത്തെയും ദാരിദ്യ്രത്തിന്റെയും കഥയാണ്‌, മരണങ്ങളുടെ കഥയാണ്‌ വാസ്‌തവത്തില്‍ ചരിത്രം എന്ന്‌ ഓരോ വായനക്കാരനെയും ഓർമിപ്പിക്കും വിധത്തില്‍ അസംഖ്യം മരണങ്ങള്‍ നോവിലുടനീളം കാണാം.ചുരുക്കത്തില്‍ ആരാച്ചാർ വായന അത്ര എളുപ്പമുള്ള ഒന്നല്ല.വായനക്കാരനെ തകർത്തെറിയുന്ന കറുത്ത ഹാസ്യങ്ങളും ഭാവാർത്ഥ പ്രയോഗങ്ങളും ജീവിതങ്ങളുമാണ്‌ "ആരാച്ചാർ' വായനക്കാരോട്‌ സംവദിക്കുന്നത്‌.ഒരൊറ്റ പ്ലോട്ടില്‍ ഒതുക്കാനാവാത്ത കഥയെ വേണമെങ്കില്‍ ഒരു പെണ്‍ പരിണാമ ചരിത്രം എന്ന്‌ പറയാം.തനിക്കുമേല്‍ ലോകം മുറുക്കിയ ഓരോ കുടുക്കും പൊട്ടിച്ചെറിയാഌള്ള ചേതനയുടെ ശ്രമങ്ങളാണ്‌ "ആരാച്ചാർ'.

  കുരുക്കുകളഴിച്ചവളുടെ കഥ
By Amrutha AS
വായിക്കുമ്പോള്‍ ഉള്ളുപൊള്ളിച്ച നോവല്‍. തലമുറകളായി ആരാച്ചാരുടെ ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലെ ഗൃദ്ധാമല്ലിക് കുടുംബത്തില്‍ നിന്നും 22കാരിയായ ചേതന, എതിര്‍പ്പുകളേയും വെല്ലുവിളികളേയും നേരിട്ട് ആരാച്ചാരായി തീരുകയും, കലുഷിതമായ സാഹചര്യങ്ങളിലൂടെ മുന്നേറുകയും ചെയ്യുന്ന കഥ പറയുന്നു 'ആരാച്ചാര്‍'. 522 പേജുള്ള നോവലില്‍ നിത്യസത്യമായ മരണം അതിന്റെ പല മുഖങ്ങള്‍ കാണിച്ച് നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. പോയകാല പ്രതാപങ്ങളും ഇന്നിന്റെ ദാരിദ്ര്യവും, പാരമ്പര്യമായി കൈമാറി വന്നിരുന്ന ആരാച്ചാര്‍ എന്ന തൊഴിലും, പൂര്‍വികരുടെ കഥകളും, അടിമ ജീവിതം നയിക്കുന്ന തനിക്കു ചുറ്റിലുള്ള സ്ത്രീകളും, പിതാവടക്കമുള്ള പാട്രിയാര്‍ക്കിയുടെ രൂപങ്ങളും, പ്രണയമാഗ്രഹിച്ച പുരുഷനില്‍ നിന്നുണ്ടായ വഞ്ചനയുമെല്ലാം ചേതനയെ ഓരോ ഘട്ടത്തിലും വളര്‍ത്തുന്നുണ്ട്. പെണ്ണ് ചിരിച്ചാല്‍ തകരുന്ന വീടുകള്‍ തകരട്ടേയെന്ന് ഥാക്കുമായോട് പറയുന്ന ചേതന, ബാല്യം പിന്നിട്ടപ്പോള്‍ അടക്കിവെയ്‌ക്കേണ്ടിവന്ന ചിരിയും കരച്ചിലും തിരിച്ചെടുക്കുന്നു. പിതൃകേന്ദ്രീകൃത വ്യവസ്ഥകളോട് കലഹിക്കുന്നു. ഭയക്കുമ്പോഴും ധൈര്യം എവിടെനിന്നോ ചേതനയില്‍ വന്നുനിറയുന്നുണ്ട്. അതുപോലെ, പ്രണയിക്കുമ്പോള്‍ പകയും അവളില്‍ നിറയുന്നുണ്ട്. നോവല്‍പശ്ചാത്തലം കേരളമല്ലെങ്കിലും കഥയിലെ മാധ്യമപ്രവര്‍ത്തകനെ പാതിമലയാളിയാക്കിയാക്കിയാണ് നോവലില്‍ അവതരിപ്പിക്കുന്നത്. നിരവധി കഥാപാത്രങ്ങള്‍ കടന്നുവരുന്ന നോവലില്‍ ഒരു മലയാളിബന്ധം ഈ പ്രതിനായകനുതന്നെ ലഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍, അവര്‍ ഏതു നാട്ടുകാരായാലും ഒരേ തരക്കാരായിരിക്കുമെന്ന് നോവലില്‍ പറയുമ്പോളും സ്വാര്‍ഥനും ക്രൂരനുമായ സഞ്ജീവ് കുമാര്‍ മിശ്രയെ പാതിമലയാളിയാക്കിയതെന്തിനാവാം..? കണ്ണുതുറക്കാത്ത ഭരണകൂടങ്ങള്‍ക്കെന്നപോലെ വ്യക്തി ജീവിതത്തെ ചൂഴുന്ന മാധ്യമങ്ങള്‍ക്കുള്ള വിമര്‍ശനം കൂടിയാണീ നോവല്‍.

  കുരുക്കിടുന്ന ചേതന
By Anupa Ravi
ചേതന എന്ന ഇരുപത്തിരണ്ടുകാരി ആരാച്ചാരിലൂടെ ദാരിദ്ര്യവും, പ്രണയവും, വെറുപ്പും ചരിത്രവും ഭംഗിയായി വരച്ചുകാട്ടിയ ആരാച്ചർ. ചരിത്രത്തിൻ്റെ ഏടുകളിൽ ഉന്നതനിലയിലായിരുന്ന ആരാച്ചർമാർ കാലഗതിയിൽ തിരസ്‌കരിക്കപ്പെട്ട് ദാരിദ്ര്യത്തിൻ പടുകുഴിയിൽ എത്തി നിൽക്കുന്നു. കൽക്കത്തയുടെ തെരുവുകളും ചേതനയ്ക്കൊപ്പം നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നു. ഒരു ഇരുപത്തിരണ്ടുകാരിയുടെ മാനസിക സംഘർഷം നമ്മളും അനുഭവിക്കുന്നു. മായും ഥാക്കുമായും മാനസാദേവിയും നീഹാരികയും കാദംബരിയും അമോലികയും ത്രൈലോക്യദേവിയും അങ്ങനെയങ്ങനെ നിരവധി സ്ത്രീ മുഖങ്ങൾ. ചരിത്രവും കാൽപ്പനികതയും ഇഴപിരിഞ്ഞു പോവുന്ന താളുകൾ. എപ്പോഴും പണം മുടക്കുന്നവൻ്റെ പേരു മാത്രമേ ആളുകൾ ഓർത്തു വയക്കൂ... പണിയെടുക്കുന്നവർ ഒരുപാട് പേരുണ്ട്. പണം മുടക്കുന്നവർ കുറച്ചേ കാണൂ. ഓർത്തു വയ്ക്കാൻ അതാണ് എളുപ്പം. ഥാക്കുമായുടെ വരികൾക്കെന്തു മാത്രം വ്യാപ്തിയെന്ന് വായനക്കാർ ചിന്തിക്കും. മാധ്യമങ്ങളുടെ പ്രത്യേകിച്ച് ടി.വി ചാനലുകളുടെ അതിപ്രസരണവും ചേതനയെ ഉപയോഗിച്ച് റേറ്റിങിനുവേണ്ടി കളിക്കുന്ന സഞ്ജീവ് കുമാർ മിത്രയും അതിഗംഭീരം. "ഉടമയറിയാതെ മോഷ്ടിക്കുമ്പോൾ നിങ്ങൾ അയാളുടെ മുതൽ മാത്രമെ മോഷ്ടിക്കുന്നുള്ളൂ.കത്തിയോ തോക്കോ കാട്ടി ഭയപ്പെടുത്തി മോഷ്ടിക്കുമ്പോൾ വാസ്തവത്തിൽ അയാളുടെ മുതലല്ല മോഷ്ടിക്കുന്നത്.സുരക്ഷിതത്വബോധമാണ്. മനുഷ്യരിലുള്ള വിശ്വാസവും." സത്യമായ വരികൾ. "വലിയ ആളുകളുടെ ഔദാര്യം വാങ്ങിക്കരുത്. പിന്നെ അവരുടെ കൊള്ളരുതായ്മകൾക്കെല്ലാം കൂട്ടു നിൽക്കേണ്ടി വരും." ഇതുപോലെ പല വരികളും മനസ്സുടക്കുന്നവയാണ്. പുരുഷന് തന്നെ സുഖിപ്പിക്കുന്നവരെ മാത്രമേ സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് വേദനിപ്പിക്കുന്നവരേയും സ്നേഹിക്കാൻ കഴിയുമെന്ന ചേതനയുടെ ചിന്താധാര മനസ്സിൽ മായാതെ കിടക്കും എക്കാലവും. ആരാച്ചാരിലൂടെ നമ്മൾ പുറത്തിറങ്ങുമ്പോൾ ചേതനയും കുരുക്കിടലും ഒരു കുരുക്കായിത്തന്നെ മനസ്സിൻ കോണിലുണ്ടിവും; തീർച്ച. (അനുപ നായർ)

  ആരാച്ചാർ - പെണ്ണെഴുത്തിൻ്റെ മൂർച്ച
By Kesavanunni menon Menon
കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ഒരു പെണ്ണഴുത്തിനെ പ്രതിനിധാനം ചെയുന്നു എന്ന് പറഞ്ഞുകൂടാ. എന്നാൽ സബന്നമായ വായന സമ്മാനിച്ച പുസ്തകമാണ് ആരാച്ചാർ എന്നത് തർക്കമറ്റ വസ്തുതയുമാണ് . എഴുത്തിന്‍റെ പെണ്‍പക്ഷ പാഠഭേദമാണ് പെണ്ണെഴുത്ത്. എഴുത്ത് പൂര്‍ണമായും പുരുഷ പക്ഷമായതുകൊണ്ടാണ് പെണ്ണെഴുത്തെന്ന പരികല്‍പ്പന പ്രസക്ത്തമാവുന്നത്. മാധവികുട്ടിയെപോലെ സിദ്ധിയുള്ള എഴുത്തുകാരികളുടെ രചനകള്‍ സ്വാഭാവികമായും സ്ത്രീ പക്ഷ സാഹിത്യമാണന്നു പറയാം . എന്നാൽ സ്ത്രീവാദ രാഷ്ട്രിയത്തിന്റെ പ്രചാരണത്തിനായി എഴുത്തിനെ ഉപയോഗപ്പെടുത്തുന്ന സ്ത്രീ സാഹിത്യകാരികൾ ബോധപൂര്‍വം ഇങ്ങനെ ഒരു നിലപാട് സ്ഥികരിക്കുന്നത് അഭികാമ്യമല്ല . ആരാച്ചാരുടെ കാര്യത്തിൽ കെ ആർ മീര പെണ്‍ / പുരുഷ പക്ഷ എഴുത്തുകൾക്കിടയിൽ, എഴുത്തിനു ഒരു നവമായൊരു പൊതു ഇടം കണ്ടെത്തുന്നു എന്നത് ശ്രദെയമാണ്. ആരാച്ചാർ വംശത്തിന്റെ ചരിത്രത്തിനു തുക്കികൊലയുടെ ചരിത്രത്തോളം പഴക്കമുണ്ട്. ഒരു പക്ഷെ ക്രിസ്തുവിനും നാനൂര് വർഷത്തിനു മുൻപ് മുതലെങ്കിലും . അന്ന് ഭാരതമോ കഥ നടക്കുന്ന കൽകത്തയോ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ടോ എന്നതല്ല മറിച്ച് , ആരാച്ചാർ വംശത്തിന്റെ അവസാന കണ്ണികളായ ഗുദ്ധാ മല്ലിക്കും മകൾ ചേതനയും ഈ വംശപരമ്പരയുടെ പുരാവൃത്തകഥയിൽ അഭിമാനം കൊള്ളുകയും തുക്കുമരണമെന്ന പ്രതിഭാസത്തെ അനുഭവവേദ്യ മാക്കുന്നതിൽ കാണിക്കുന്ന ആത്മാർത്ഥയും സത്യ സന്ധതയും അതിശയിപ്പിക്കുന്ന കൃത്യതയം വായനക്കരുടെ ശ്വാസത്തെ പോലും ത്രശിപ്പിക്കുകയും ചെയ്യുന്നു എന്നിടത്താണ് ഈ നോവൽ സാക്ഷാൽകരിക്കപ്പെടുന്നത്. ഇടകലരുന്ന ദാരിദ്രം പ്രണയം മരണം പിന്നെ, അഭിമാനക്ഷതത്തിൽ നിന്നുണ്ടാവുന്ന മൃഗീയത ഇവയൊക്കെ അഭിമുഖീകരിക്കെണ്ടിവരുന്ന ചേതനയെന്ന ആരാച്ചാർ തന്നെയാണ് ഭാരതീയ സ്ത്രീത്വത്തിന്റെ ശക്തിയുടെയും സ്വാഭിമാനത്തിന്റെയും പ്രതീകമായും രാജ്യത്തെ ആദ്യ വനിതാ ആരാച്ചാരായും നിയമിക്കപ്പെടുന്നതു. സ്ത്രീ സഹജമായ വൈകാരികതക്കപ്പുറമുള്ള ചേതനയിലെ പ്രേമവും കാമനയും പരിഹസിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുമ്പോൾ അവൾ കാമുകന്റെ ആരാച്ചാർ ആവുന്നതിലുടെ ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും അവളെ വഞ്ചിക്കുന്ന പുരുഷന്റെ കഴുത്തിൽ മുറുക്കുവാൻ തുക്കുകയറിൽ കുരുക്കുകൾ മുരുക്കുന്നുണ്ട് എന്ന് നാം അറിയുന്നു. അപ്പോഴും ബാക്കി നിൽക്കുന്ന ഒരു സന്ദെഹമുണ്ട് എനിക്ക്. സ്ത്രീകൾക്ക് ഇത്രെയും ക്രുരമായ വിചാരങ്ങളും മനസ്സും ഉണ്ടാവുമോ... സി.കേശവനുണ്ണി പരപ്പനങ്ങാടി 2

  വളയണിഞ്ഞ കൈകൾ അല്ല, കുരുക്കിടുന്ന കൈകളാവണം.
By Shibina Kk
ആകസ്മികമായി ഞാൻ വായിച്ചു തുടങ്ങിയ ഒരു പുസ്തകമായിരുന്നു ആരാച്ചാർ. ആരാച്ചാർ ആവേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥ. ഫണിഭൂഷൺ ഗൃദ്ധാ മാലിക് എന്ന ആരാച്ചാരുടെ മകൾ ചേതനാമാലിക്..ചേതനയാണ് കഥാനായിക. സ്വതവേ കണ്ടുവരുന്ന സ്ത്രീയുടെ കണ്ണീർ കഥാപാത്രങ്ങളിൽ നിന്നു വളരെ വ്യത്യസ്തമായ ഒന്നാണ് ചേതന. ആരാച്ചാർ ആവാനുള്ള കഴിവ് ദുപ്പട്ടയിൽ കുരുക്കിട്ട് കൊണ്ട് ചെറുപ്പത്തിലേ തെളിയിച്ചവൾ.. കഥയുടെ പശ്ചാത്തലം കൊൽക്കത്ത ആണ്..അവിടുത്തെ ജീവിതം കണ്മുന്നിൽ കാണുന്ന ഒരു പ്രതീതിയാണ് വായിക്കുമ്പോൾ നമുക്ക് ഉണ്ടാവുന്നത്..ജീവിതത്തിൽ നിന്നും ആർജ്ജിച്ചെടുത്ത വല്ലാത്തൊരു മനോധൈര്യമുള്ളവളാണ് ചേതന. തന്നെ കയറിപ്പിടിച്ചവന്റെ കഴുത്തിൽ മരണക്കുരുക്കിട്ടു കൊണ്ട് പേടിപ്പിച്ചവൾ.. ആരാച്ചാരുടെ ജീവിതവും തൂക്കിലേറ്റപ്പെടുന്നവന്റെ മാനസികാവസ്ഥയും എല്ലാം അതേ പോലെ നമുക്ക് മുന്നിൽ എത്തിക്കാൻ കെ.ആർ. മീരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.സ്ത്രീ മനസിന്റെ ഉള്ളറകളെ തുറന്ന് കാണിക്കുന്നതാണ് ഈ കൃതി.സ്ത്രീ അബലയാണ്, അമ്മയാണ് , ദേവിയാണ് എന്നൊക്കെ പറയുന്നത് അവരെ അടിച്ചമർത്താനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ തന്ത്രങ്ങളാണ്.സ്ത്രീ ഏറെ ശക്തയാണ് , അത് വെളിവാക്കി തരുന്നതാണ് ഈ കൃതിയും. ഏതൊരു സ്ത്രീയുടെ ഉള്ളിലും ഒരു ചേതന ഉണ്ട്. സമകാലിക സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം വളരെ ഭംഗിയായി ഈ നോവലിൽ കാണാം.. ചേതനയും പിതാവും ഒക്കെ വായന പുരോഗമിക്കുമ്പോൾ നമ്മുടെ മനസിലേക്ക് കയറുന്നു..വായിച്ചു കഴിഞ്ഞാലും ഒരുപാട് നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നാണ് ആരാച്ചാർ..

  മലയാള സാഹിത്യത്തിലെ മുത്ത്
By Joel Sebastian
ക്രൂര ശിക്ഷകൾക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ ജീവൻ എടുക്കുമ്പോൾ പോലും അവരെ തെല്ലും വേദനിപ്പിക്കാതെ ആണ് നിമിഷ നേരം കൊണ്ട് തന്നെ ആരാച്ചാരുടെ കൈ വഴക്കവും കയറു കെട്ടുന്നത് ഉള്ള കാര്യങ്ങൾ വരെയും സൂക്ഷിച്ചാണ് ആരാച്ചാർ മാർ ജീവൻ എടുക്കുന്നത്. അതും പുരുഷാധിപത്യം വാണു പോന്നിരുന്ന ആരാ ചാരൻമാർ എന്ന തസ്തികയിൽ. ആരാച്ചാരായി ഒരു സ്ത്രീ സ്ത്രീ വരുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ലല്ലോ.. കഥാപാത്രം സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ ആണ് കടന്നു പോകുന്നത്... കെ ആർ മീര എന്ന എഴുത്തുകാരിയുടെ തൂലികയിൽ പിറന്ന മലയാള സാഹിത്യത്തിന് കിട്ടിയ സമ്മാനമാണ് ആരാച്ചാർ എന്ന പുസ്തകം.

  വിസ്മയിപ്പിച്ച കഥാഗതി
By Anjaly Raveendran
കെ ആർ മീര എന്ന എഴുത്തുകാരിയുടെ കൃതികളെല്ലാം തേടി വായിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആരാച്ചാർ എന്ന നോവലാണ്. ചേതന എന്ന പെൺകുട്ടിയുടെ ഒപ്പം സഞ്ചരിക്കുമ്പോൾ എനിക്ക് അവളുടെ അച്ഛന്റെയും നിസ്സഹായാവസ്ഥ മനസിലാക്കാൻ കഴിഞ്ഞു. തകർന്നു കൊണ്ടിരിക്കുന്ന ഒരു കുടുംബം, ആകെയുള്ള സമ്പത്ത് പണ്ടെങ്ങോ പൊലിഞ്ഞുപോയ പ്രതാപം മാത്രം. അന്നന്നത്തെ അഷ്ടിക്ക് വക തേടുമ്പോൾ ചേതനയെ അവൾ അറിയാതെ തന്നെ ആ പൈതൃകം പിന്തുടരുന്നു. അവൾ കടന്നുപോവുന്ന വഴികളും അവളുടെ അനുഭവങ്ങളും വായനക്കാരെ വേട്ടയാടാൻ കെല്പുള്ളവയാണ്.

  കയറിൽ കുരുങ്ങിയ ജീവിതം
By Rema sasi
വളരെയധികം വ്യത്യസ്ത പുലർത്തുന്ന ഒരു നോവലാണ് കെ.ആർ.മീരയുടെ ആരാച്ചാർ. കരുത്തുറ്റ സ്ത്രീത്വത്തിൻ്റെ മാതൃകയാണ് ഇതിലെ കഥാപാത്രമായ ചേതനാ ഗൃദ്ധാ മല്ലിക് .സ്വാഭിമാനത്തിൻ്റെയും, ശക്തിയുടെയും പ്രതീകമാണവർ.451 പേരെ തൂക്കിക്കൊന്ന ഫണിഭൂഷൺ ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാരുടെ പൊന്നോമന പുത്രി. തനിക്കു ശേഷം തൻ്റെ ജോലിയേറ്റെടുക്കാൻ തനിക്കൊരു മകനില്ല. ആ ജോലി മകൾക്ക് കിട്ടാനായി ശ്രമിക്കുന്നു. ആരെതിർത്തിട്ടും ആ ജോലി മകൾക്കായി നേടികൊടുക്കുന്നു .ചരിത്രത്തിൽ ഇതുവരെ ഒരു സ്ത്രീയും ഏറ്റെടുക്കാത്ത കാര്യം അങ്ങനെ ചേതന ധൈര്യപൂർവം ഏറ്റെടുക്കുന്നു. യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള ചുമതലയാണ് ചേതനയ്ക്ക് ആദ്യമായി ഏറ്റെടുക്കേണ്ടി വന്നത്. ഒരു സ്ത്രീ ആരാച്ചാരാവുക! കേട്ടുകേൾവി പോലുമില്ല. തുടർന്ന് തൻ്റെ അച്ഛനും ഒരു ദൃശ്യ സ്ഥാപനവുമായുണ്ടാക്കുന്ന കരാറനുസരിച്ച് ചേതനക്ക് പല തവണ അഭിമുഖം നടത്തേണ്ടി വരുന്നു.ചാനൽ ഇൻ്റർവ്യൂവിൽ പുരുഷന്മാർക്ക് പോലും പേടി തോന്നിപ്പിക്കുന്ന ജോലി സ്ത്രീകൾക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ വളരെ തൻ്റേടത്തോടെ 'സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്തതൊന്നുമില്ല' എന്നാണ് ചേതന പറഞ്ഞത്. ദയാഹർജികൾ കുറെക്കൊടുത്തെങ്കിലും അവസാനം ചേതന യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റുന്നു .വെറും ഇരുപത് സെക്കൻ്റുകൊണ്ടാണ് ചേതന കൃത്യം നിർവഹിക്കുന്നത്. അവസാനം ചാനൽ ഇൻറർവ്യൂ നടത്തുന്ന സഞ്ജീവ് കുമാർ മിത്രയെ കൂടി ( തന്നെ ചതിച്ച) തൂക്കിലേറ്റുന്നതോടെ നോവൽ അവസാനിക്കുന്നു. ചേതന രക്ഷിച്ചത് ചവിട്ടിയരയ്ക്കപ്പെട്ട സ്ത്രീ ത്വത്തെയാണ് .പുരുഷന് തന്നെ ആഹ്ലാദിപ്പിക്കുന്നവരെ മാത്രമേ സ്നേഹിക്കാൻ കഴിയൂ.എന്നാൽ സ്ത്രീയാകട്ടെ അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കുന്നു. ഇത് ജീവിതത്തിലൂടെ തെളിയിച്ച ഇതിലെ ചേതന ആധുനിക സ്ത്രീത്വത്തിൻ്റെ നേർകാഴ്ച്ചയാണ്.

  റേറ്റിംഗ്‌ കണ്ട്‌ ഞെട്ടാൻ വരട്ടെ...
By Athul Chundayil
പ്രതീക്ഷയുടെ അമിതഭാരം കുറയ്ക്കുക എന്നതാണു ഈ നോവൽ അതിന്റെ പരിപൂർണ്ണ സൗന്ദര്യത്തിൽ ആസ്വദിക്കാൻ ആദ്യം വേണ്ടുന്ന കാര്യം.അങ്ങനെ സമീപ്പിച്ചാൽ തരക്കേടില്ലാത്തൊരു വായനാനുഭവം നിങ്ങൾക്കായ്‌ ഈ നോവൽ കാത്തു വച്ചിട്ടുണ്ട്‌...

  കൊല്ലുന്ന പെണ്ണിന്റെ ചരിത്രം
By SREERAJ M R
കെ.ആർ മീരയുടെ ആരാച്ചാർ , കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥയാണ് . സമകാല ഇന്ത്യയുടെ രാഷ്ട്രീയവ്യവഹാരത്തിന്റെ സസൂക്ഷ്മമായ തലങ്ങളെ തെടുന്നതും ചരിത്രത്തിലെ സ്ത്രീ സംഘർഷങ്ങളെ മുഴുവൻ ഒരു പെൺ ജീവിതത്തിെന്റെ പോർക്കളത്തിൽ കാെണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ രചന ശെെലിയാണ് ഇതിൽ . നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റെ പരമ്പരാഗത തൊഴിൽ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണ്. സ്ത്രീകളെ അടിച്ചമർത്തുന്ന പുരുഷാധിപത്യത്തിനെതിരെ സ്ത്രീ ശക്തി തുറന്നുകാട്ടുകയാണ് ചേതനയിലൂടെ .രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും തിരക്കേറിയ തൊഴിൽ ആയിരുന്നു ആരാച്ചാരുടെത്. എന്നാൽ ജനാധിപത്യത്തിൽ തൂക്കിക്കൊലകൾ കുറഞ്ഞതോടെ ദാരിദ്ര്യത്തിൽ ആയ കുടുംബത്തെ വീണു കിട്ടിയ വധശിക്ഷ പരമാവധി ഉപയോഗിക്കുകയാണ് ചേതനയും അച്ഛനും . തൂക്കിലേറുന്നവരുടെയും ഏറ്റപ്പെടുന്നവരുെടെയും മാനസികാവസ്ഥയും ജീവിതവും വരച്ച് കാണിക്കുകയാണ് നോവലിലൂടനീളം. ആധുനിക സമൂഹത്തിൽ ഏറെ പ്രസക്തമാണീ നോവൽ. മാധ്യമങ്ങളുടെ ഇരുവശങ്ങളും കാട്ടിത്തരുന്നുണ്ട്. വായനയിലൂടനീളം ചേതനയും കുടുംബവും നമ്മുടെ മനസ്സിലൂടെ കടന്നുപോവുകയാണ്. സാമൂഹിക പ്രസക്തിയേറിയതും ചിന്തിപ്പിക്കുന്നതുമായ നോവലാണ് ആരാച്ചാർ.....

  ആരാച്ചാർ മലയാളത്തിലെ ശക്തമായ പെണ്ണെഴുത്ത്.
By Sukrutha Su
കെ.ആർ. മീരയുടെ "ആരാച്ചാർ " മലയാള സാഹിത്യത്തിലെ നാഴികക്കല്ലുകളിലൊന്നായി അടയാളപ്പെടുത്താം. ബംഗാളിൻറെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥ പറയുകയാണ് ഈ നോവൽ. ചരിത്രവും മിത്തും വർത്തമാന കാലത്തോട് ഇടകലർത്തി വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പരമ്പരാഗതമായി വധശിക്ഷ തൊഴിലാക്കിയ ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ കഥ കൂടിയാണിത്. പുക്കിൾകൊടി കൊണ്ട് കുരുക്കിട്ട് കൊണ്ട് ആരാച്ചാർ കുടുംബത്തിലേക്ക് ജനിച്ചു വീണ ചേതന ഗൃദ്ധാമല്ലിക് എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. ബംഗാളിന്റെ ഭൂമിശാസ്ത്രം ഭാഷാ ജീവിത സംസ്കാരവും ഒപ്പിയെടുത്തിരിക്കയാണ് എഴുത്തുകാരി. കൊൽക്കത്തയുടെ ഗലികളും ഘാട്ടുകളും തെരുവകളും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളും വേശ്യാലയങ്ങളും മുതൽ ടി.വി സ്റ്റുഡിയോകളും ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും ജയിലുകളും വരെ അതിസൂക്ഷ്മമായി തന്നെ പകർത്തിയിരിക്കുന്നു. ഇതു കൊണ്ട് തന്നെ ഈ നോവലിന്റെ രചനാ രീതി അത്ര മാത്രം സിനിമാറ്റിക്കായി അനുഭവപ്പെടുന്നു. മലയാളത്തിൽ ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്ത രചനാ രീതിയും വളരെ വ്യത്യസ്തതയും പുതുമയുമുളള പ്രമേയവും ഈ നോവലിനെ വേറിട്ടതാക്കുന്നു. കഥ പറച്ചിലിന്റെ ഒഴുക്ക്, അധ്യായങ്ങളുടെ ഘടന , അതിസുന്ദരമായ ഭാഷാ പ്രയോഗങ്ങൾ എല്ലാം വായനക്കാരെ പിടിച്ചിരുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ പെൺ ആരാച്ചാരുടെ കഥ എന്നതിലപ്പുറം സമകാല ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും മനുഷ്യ ജീവിതത്തിലേക്ക് മാധ്യമങ്ങളുടെ അനാവശ്യവും അതി ഹീനവുമായ കടന്നു കയറ്റത്തെയും വിമർശിക്കുക കൂടി ചെയ്യുന്നു നോവൽ. തീർച്ചയായും സ്ത്രീ പക്ഷ അനുഭാവമുള്ള നോവൽ ഒരു സ്ത്രീയുടെ വികാര വിചാരങ്ങളുടെയും ആരുമറിയാത്ത ആത്മസംഘർഷങ്ങളുടെയും തുറന്നെഴുത്തു കൂടിയാകുന്നു. ഏതൊരു സ്ത്രീക്കും തങ്ങളുടെ ജീവിതത്തോട് ചേർത്ത് നിർത്താവുന്ന കഥാ സന്ദർഭങ്ങൾ... സ്ത്രീകളുടെ പ്രശ്നങ്ങൾക്കപ്പുറം കൊടിയ ദാരിദ്ര്യത്തിന്റെ ബിംബങ്ങൾ, പുഴുവരിക്കുന്ന കുട്ടികൾ, ആശുപത്രിയിൽ മരിച്ചു വീണ ആളുകൾ... അങ്ങനെ ഒട്ടുമിക്ക സാമൂഹിക പ്രശ്നങ്ങളും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ചേതന പെൺകരുത്തിന്റെ പ്രതീകമാകുന്നു... പ്രതീക്ഷയാകുന്നു... അവളുടെ കുരുക്കുകൾ പുരുഷാധിപത്യത്തെ തൂക്കിലേറ്റുന്നു. മരണത്തിനും ജീവിതത്തെയും, കുറ്റത്തെയും ശിക്ഷ യെയും നേർക്ക് നേർ നിർത്തുന്ന ഈ രചന സമകാലിക നോവലുകൾക്കിടയിൽ പ്രത്യേക സ്ഥാനമർഹിക്കുന്നു.

  ആരാച്ചാർ
By Seethalakshmi Pm
ചേതനയെ അറിയുമോ..?⠀ പൊക്കിൾക്കൊടിയിൽ വച്ചു കുടുക്കുകളിടാൻ പഠിച്ചവൾ.ഥാക്കുമായുടെ നാവിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗൃദ്ധാമല്ലിക്കുകളുടെ ചരിത്രം കേട്ടുതഴമ്പിച്ചു വളർന്നുവന്നവൾ, പ്രാണനായ് ചേർത്തുനിർത്തിയിട്ടും തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത പ്രണയത്തെ അവളുടെ പതിമൂന്നുചുറ്റുള്ള തൂക്കുകയറിൽ കൊരുത്തിയർത്തിയവൾ..⠀ അത്രമേൽ മനസ്സിൽ പതിഞ്ഞുപോയ പുസ്തകമാണ് ആരാച്ചാർ. വായനയുടെ ഇടയിലെവിടെയോ കഴുത്തിൽ മുറുകിയൊരു കുടുക്കുണ്ട്. ഏറിയും കുറഞ്ഞും വലിഞ്ഞും മുറുകിയും ഇന്നും അതവിടെത്തന്നെയുണ്ടുതാനും..⠀ മൊഴിയിലൂടെ ഒരു നഗരത്തെ ഇത്രമേൽ ഭംഗിയായി ഇനി വർണ്ണിക്കാനാകുമോ എന്നറിയില്ല. കാരണം മനസ്സിപ്പോഴും ഠക്കൂർബാടിയിലും പാർക്ക്സ്ട്രീറ്റിലും അലഞ്ഞുതിരിയുകയാണ്. വരികളിലിന്നും മാൽഗുഡിയിലെ ചായയുടെയും സൊന്ദേശിന്റെയും ഗന്ധം തങ്ങിനിൽക്കുന്നു.⠀ പെണ്ണിടങ്ങളെ മീരയോളം തൊട്ടറിഞ്ഞവർ കുറവാണ്. ചിലനേരങ്ങളിൽ മൗനം പോലും അത്രമേൽ ശക്തമാണെന്നും ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു ചേതന ഉണ്ടെന്നും മീര പറയാതെ ⠀ പറയുന്നു.വായിച്ചവസാനിക്കുമ്പോഴും കൈത്തണ്ടയിലെവിടെയോ പൊട്ടിയമർന്ന കുപ്പിവളകളുടെ നീറ്റലവശേഷിക്കുന്നു..⠀ എത്ര വായിച്ചാലും മടുപ്പ് തോന്നിക്കാത്ത പുസ്തകം ഏതെന്നു ചോദിച്ചാൽ ഇന്നും ഉത്തരം ആരാച്ചാർ എന്നുതന്നെയാണ്.⠀ സത്യത്തിൽ കെ ആർ മീരയുടെ മറ്റു പുസ്തകങ്ങൾ കൂടെ വായിക്കാൻ പ്രേരിപ്പിച്ച കൃതി.

  ആരാച്ചാർ അഥവാ സ്ത്രീശബ്ദം..
By Anupama B S
കെ.ആർ.മീര തന്റെ ഏറ്റവും മികച്ച രചനയായ ആരാച്ചാറിലൂടെ വായനക്കാരന് മുന്നിൽ തുറന്നു വെച്ചത് ഒരു പെൺകുട്ടിയുടെ സംഭവബഹുലമായ ജീവിതം മാത്രമല്ല,മലയാളഭാഷയ്ക്ക് തന്നെ പുത്തൻ കവാടങ്ങളാണ്‌. ചേതന ഗൃദ്ധ മല്ലിക്ക് എന്ന പെൺകുട്ടി മലയാളിക്ക് അത്ര പരിചിതയല്ല. എന്നാൽ,മിക്ക പെൺകുട്ടികൾക്കും ഒരിക്കലെങ്കിലും ഉണ്ടാകുന്ന ദുരനുഭങ്ങൾക്ക് അവളും ഇരയാണ്. സ്ത്രീകൾക്ക് മികവുകാട്ടാൻ കഴിയാത്ത മേഖലകളില്ല എന്ന് ചേതന തെളിയിക്കുന്നു.കഥ വായിക്കുന്ന ഏതൊരു സ്ത്രീക്കും ചേതന പകർന്നു നൽകുന്നത് കരുത്തും ആത്മബലവും ആത്മവിശ്വാസവും ആണ്. വായനക്കാരന് പിടിതരാത്ത ഒരു കഥാപാത്രമുണ്ട് കഥയിൽ..സഞ്ജീവ് കുമാർ മിത്ര. അയാൾ നായകനോ പ്രതിനായകനോ എന്ന് കഥയുടെ പോക്കിൽ ആരും ചോദിച്ചുപോകും.എന്നൽ കഥയുടെ അവസാനംകൊണ്ട് കെ. ആര്‍.മീര ആ സംശയത്തിന് അടിവരയിടുന്നു. കഥ ബംഗാൾ പശ്ചാത്തലമാണ് എങ്കിലും എഴുത്തുകാരി കഥയിൽ മലയാളസാന്നിദ്ധ്യം കൊണ്ടുവന്നിട്ടുണ്ട് എന്നത് കൗതുകകരമാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം നയങ്ങൾ വളച്ചൊടിക്കാൻ തയ്യാറാവുന്നവരെയും നഗരം കത്തുമ്പോൾ വീണവായിക്കുന്ന മാധ്യമങ്ങളുടെ ദുഷിച്ച ശീലങ്ങളെയും ആരാച്ചാർ ചോദ്യം ചെയ്യുന്നു.കഥാതന്തു ഏതുമായിക്കോട്ടെ,അത് വായനക്കാരൻ മനസ്സിലാക്കുന്ന രീതി,മനസ്സിലാക്കിത്തരുന്ന എഴുത്തുരീതി, വായനക്കാരന് ഉണ്ടാകുന്ന അനുഭൂതി,ഇവയെല്ലാം പ്രധാനമാണ്.ചിലപ്പോൾ കഥയുടെ പോക്കിൽ തങ്ങളുടെ കഴുത്തിൽ കുടുക്ക് മുറുകുന്ന പോലെ വായനക്കാർക്ക് തോന്നിയേക്കാം.അതുമല്ലെങ്കിൽ മരണമെന്ന അവസ്ഥയുടെ വികൃതികളെപ്പറ്റി ചിലർ ചിന്തിച്ചേക്കാം.ചിലപ്പോൾ താൻ തന്നെയാണ് തൂക്കുമരത്തിനുമുന്നിൽ നിസ്സംഗനായി നിൽക്കുന്നതെന്ന് പോലും തോന്നിയേക്കാം. ഇത്തരത്തിൽ വായനക്കാരന് വ്യത്യസ്ത അനുഭൂതികൾ നൽകുന്നതിൽ നോവലിന്റെ ഭാഷ വലിയ പങ്കുതന്നെ വഹിക്കുന്നു.കഥയുടെ ഭാഷ ശക്തമാണ്,അനുയോജ്യമാണ്. പ്രണയവും സ്നേഹവും നിസ്സംഗതയും പോരാട്ടങ്ങളും വഞ്ചനയും പ്രതികാരവും ഒത്തിണക്കി കെ. ആർ.മീര മലയാളത്തിന് സമ്മാനിച്ച ആരാച്ചാർ വളരെ ആസ്വാദ്യകരമാണ്.

  ആരാച്ചാർ
By Hashir Tharuvana
"ഇടയ്ക്കൊക്കെ നിവർന്നുനിൽക്കണമെങ്കിൽ വളഞ്ഞു കൊടുക്കണമെന്നായിരിക്കണമെന്നാണ് സ്ത്രീകളുടെ ആദ്യ പാഠം " ആരാച്ചാറിന്റെ തുടക്കവും ഒടുക്കവും എല്ലാം പെൺശബ്ദത്തിന്റെ ഉയർത്തുകാട്ടലാണ്. തികച്ചും സ്ത്രീത്വത്തെ തുറന്നുകാണിക്കുന്നതും സമകാലിക ലോകത്ത് വിശിഷ്യാ ഭാരതത്തിന്റെ മണ്ണിൽ സ്ത്രീകൾ വിളിച്ചു പറയാനാഗ്രഹിക്കുന്ന ഒരു പ്രതിഫലനം.വംശപരമ്പരയുടെ മഹത്വത്തിൽ ജീവിക്കുന്ന നാനാനൂറ്റി അമ്പത്തൊന്ന് പേരെ തൂക്കിലേറ്റിയ ആരാച്ചാർ ഫണിഭൂഷൺ ഗൃദ്ധാമല്ലിക്കിന്റെ നിർബദ്ധത്തിലാണ് ആദ്യം അസിസ്റ്റന്റ് ആരാച്ചാർ എന്ന പദവിയിലേക്ക് ചേതന എത്തുന്നത്. എന്നാൽ കഥ ഒരു പകുതി പിന്നിടുമ്പോൾ അവൾക്ക് മുഖ്യ ആരാച്ചാർ തന്നെ ആകേണ്ടി വരുന്നു. അവളുടെ നേട്ടങ്ങളായാലും വേദനകളായാലും കച്ചവടക്കണ്ണുമായി സഞ്ജീവ് കുമാർ മിത്രയെന്ന ചാനൽ റിപ്പോർട്ടർ സ്നേഹം നടിച്ച് ഒപ്പിയെടുക്കുന്നു.അവളുടെ ഓരോ ചുവടും ഒരു വലിയ യജ്ഞത്തിലേക്കാണെങ്കിലും ഒരേ സമയം ലോകത്തിലെ ആരാച്ചാർ എന്ന പദവിയിൽ നിലയുറക്കുന്നതിനോടപ്പം വളഞ്ഞു കൊടുക്കേണ്ട അല്ലെങ്കിൽ സ്വയം വളയേണ്ടി വന്നപ്പോൾ നേരിട്ട ഒരുപാട് വേദനകളും, കണ്ണുനീരും നിറഞ്ഞതാണ് കഥ. ചുരുക്കത്തിൽ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അനുഭവിക്കേണ്ട ചിരിയുടെ മുഖത്തെ എല്ലാം കൊണ്ടും മുറിവേൽപ്പിച്ചു ചോരപൊടിയിയുന്ന വേദനയുടെ ഓർമ്മകളാക്കി മാറ്റി അത് തുറന്നുപറയുന്ന നോവൽ.

  Another sthalapurana in Indian Literature after
By Nikhila James
22-ആം വയസ്സിൽ ആരാച്ചാരായിത്തീർന്ന ഒരു പെൺകുട്ടിയുടെ കഥ എന്നതിൽ ഉപരി, അവളുടെ വളർച്ചയോടൊപ്പംത്തന്നെ കൽക്കട്ട നഗരത്തിന്റെ ജീവൻ തുടിക്കുന്ന ഒരു ചിത്രംക്കൂടിയാണ് മീര വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. മുത്തശ്ശികഥകളിലൂടെയും ഇതിഹാസങ്ങളിലൂടെയും കൽക്കട്ട നഗരത്തിലേ ജീവിതങ്ങളും വീഥികളും ഗന്ധങ്ങളും വായനക്കാർക്ക് സുപരിചിതമാക്കിത്തീർക്കുന്ന ഗ്രന്ഥം. ഭാവിയും ഭൂതവും വർത്തമാനവും തമ്മിലുള്ള വേലിക്കെട്ടുകൾ ഭേദിച്ചു കൊണ്ടുള്ള അവതരണവും യാഥാർത്ഥ്യവും സ്വപ്നവും കെട്ടുകഥകളും ഇണപിരിഞ്ഞ് ഉരുവായ ഈ പുസ്തകം വായനക്കാരെ പിടിച്ചിരുത്തും. പ്രണയം, മതം, രാഷ്ട്രീയം, മാദ്ധ്യമ കച്ചവടം, ചരിത്രം തുടങ്ങിയ വിഷയങ്ങളുടെ ഒരു സമകാലീന ചിത്രം കൂടിയാണ് "ആരാച്ചാർ." രാജാ റാവിന്റെ "കാന്താപുര"യ്ക്ക് ശേഷം ഇന്ത്യൻ സാഹിത്യത്തിലെ മറ്റൊരു സ്ഥലപുരാണം എന്ന് വിശേഷിപ്പിക്കാവുന്ന കൃതി.

  ആരാച്ചാർ ഒരു വിസ്മയമാകുന്നു
By ELDHO GEORGE
ഒരു ആരാച്ചാർ ആവണമെങ്കിൽ എത്രത്തോളം യോഗ്യത വേണമെന്ന് മനസ്സിലാക്കി തരുകയും ഒപ്പം തന്നെ സ്വയം തൂങ്ങിമരിക്കുന്നവർ എത്ര നല്ല ആരാച്ചാരായിരിക്കും എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന വിസ്‌മയ നോവൽ.

  പൊളിച്ചെഴുത്തിന്റെ കഥ
By Narayanan Kutty KM
സമൂഹത്തിന്റെ ചരിത്രം പേറുന്നവരാണ് സ്ത്രീകൾ, സ്ത്രീയും പുരുഷനും ഒന്നിച്ചാണ് ചരിത്രം സൃഷ്ടിച്ചതെങ്കിലും അത് പേറിനടന്നു, അതിനെ പെറ്റു വളർത്തുന്നത് എന്നും സ്ത്രീകൾ തന്നെയാണ്. അങ്ങനെയുള്ള ഒരുപറ്റം സ്ത്രീകളുടെ ജീവിതമാണ്, മീരയുടെ ആരാച്ചാർ. ചേതനയും ഠാക്കുമ്മയുമെല്ലാം ഇത്തരത്തിൽ ചരിത്രത്തെ തലച്ചോറിൽ പേറി വായിലൂടെ പെറ്റുകൂട്ടുന്നവരാണ്. ആരാച്ചാർ മുന്നോട്ടു പോവുന്നതും വ്യക്തമായ ചരിത്രങ്ങളിലൂടെയാണ്. നോവലിന്റെ ശക്തി കേന്ദ്രവും ഈ ചരിത്രപരമായ ആഖ്യാനം തന്നെയാണ്. നോവലിൽ എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ് അതിലെ സ്‌ത്രീകഥാപാത്രങ്ങൾ, വ്യക്തമായി സ്‌ത്രീ പക്ഷത്തു നിന്നു തന്നെയാണ് കഥ ആരംഭിക്കുന്നതും, അവസാനിക്കുന്നതും, അവസാനിക്കുമ്പോൾ പക്ഷെ ആദ്യം കണ്ട ചേതനയല്ല നാം കാണുന്നത് എന്നു മാത്രം. നോവലിന്റെ ആദ്യത്തിൽ 'പുരുഷനു തന്നെ ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ സ്നേഹിക്കാൻ കഴിയൂ, പക്ഷെ സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും" എന്ന് പറയുന്ന ചേതന, "എനിക്ക് നിങ്ങളെ ഒരു തവണയെങ്കിലും അനുഭവിക്കണം," എന്നാണ് പിന്നീട് പറയുന്നത്. വർഷങ്ങൾക്ക് ശേഷം അപ്പുവിനു മാത്തനോട് "sex is not a promise" എന്ന് പറയാനുള്ള ധൈര്യം പകർന്നത് ചേതനയുടെ ഈ മാറ്റമാവും എന്നെനിക്ക് തോന്നി. കാരണം യഥാർത്ഥ ഫെമിനിസ്റ്റ് ചിന്തകൾക്ക് നിരവധി ആക്രമണങ്ങൾ നടക്കുന്ന ഒരു സമയത്താണ് മീര തന്റെ കഥാപാത്രതെകൊണ്ടു ഇങ്ങനെ പറയിപ്പിച്ചത്. കൃത്യമായി പറഞ്ഞാൽ നോവൽ എല്ലാത്തരത്തിലും ഒരു ആരാച്ചാർ ആയാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ അത് വരെ നിലനിന്ന വൃത്തികെട്ട കൊറേ വിശ്വാസങ്ങളെ പൊളിച്ചെടുക്കാൻ സഹായിച്ച ഒരു ആരാച്ചാർ. ~Narayanan Kutty KM

  ആരാച്ചാർ
By Archana Anil
ആരാച്ചാർ by K.A. Meera. മലയാളത്തിന് ലഭിച്ച ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് ചേതന. ഒരു സ്ത്രീ ആരാച്ചാർ ആകുന്ന കഥ! സ്നേഹവും സ്വാർഥതയും രാഷ്ട്രീയവും ഫെമിനിസവും ചരിത്രവും ഒക്കെ കൊണ്ട് നമ്മളെ നോവലിലേക്ക് വലിച്ചടുപ്പിക്കുന്നു.കഥാപാത്രങ്ങളുടെ സംഘർഷങ്ങ ളി ലൂടെ വായനക്കാരും കടന്നുചെ ല്ലുന്നു. ഉള്ളുപൊ ളളിക്കുമെങ്കിലും വീണ്ടും കടന്നുചെല്ലാൻ പ്രേ രിപ്പിക്കുന്ന ഒരു അനുഭവമാണ് ആരാച്ചാർ. A must read.

  ആരാച്ചാർ_ പെൺ ശക്തി
By Harsha varghese
മറ്റൊരു സ്ത്രീയും കടന്നു ചെന്നിട്ടില്ലന്ന് ഉറപ്പിച്ചു പറയാവുന്ന ഒരു ജീവിത മേഖല ആണ് ചേതന എന്ന 22 കാരിയിലൂടെ മീര വരച്ചു കാണിച്ചിരിക്കുന്നത്. കഥയുടെ തുടക്കം മുതൽ ഒടുക്കം വരെയും കേന്ദ്ര ബിന്ദു ചേതന തന്നെ ആണെങ്കിലും പല തലമുറകളിലൂടെ സഞ്ചരിക്കാതെ ചേതനയെ മനസിലക്കാൻ നമുക്കു കഴിയില്ല അഥവാ ബംഗാളിലെ ആരാച്ചാർ ആകപ്പെട്ടവരുടെ ഉത്ഭവം മുതൽ ഒടുക്കം വരെയും നോവലിലൂടെ എഴുത്തുകാരി പറഞ്ഞു വെക്കുന്നു എന്നും പറയാം . ചെറുപ്പം മുതലേ ഥാകുമായിൽ നിന്നും പൂർവികരെ കുറിച്ചു കേട്ട കഥകളും അച്ഛൻ ഫണീഭൂഷൻ ഗൃധാമല്ലിക്കിന്റെ വീരകഥകളും മാത്രം കേട്ടു വളർന്ന പഠിക്കാൻ മിടുക്കിയായ +2 വിദ്യാഭ്യാസം ഉള്ള ചേതനക്ക് സ്വന്തം ആഗ്രഹങ്ങളോ വിഷമങ്ങളോ പങ്കുവെക്കാൻ ആരും ഇല്ലാതെ പോകുന്നത് അവളെ ഒറ്റപ്പെടുത്തുന്നുണ്ട്. കാലുകളും കൈയും ഇല്ലാതെ കിടപ്പിലായി പോയ രാമുദാ ആരാച്ചാർ കുടുംബത്തിന് അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങളുടെയും വേദനയുടേയും പ്രതീകമായി കഥയിലെ അവസാന പകുതി വരെയും ഉണ്ട്. ശ്മശാന ഭൂമിയുടെ വിവരണത്തിലൂടെ തന്നെ കള്ളവും ക്രൂരതയും നിറഞ്ഞു നിൽക്കുന്ന സോനാഗചി എത്രത്തോളം ഉപേക്ഷിക്കപ്പെട്ട നഗരമാണ് എന്നു മീര വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ പെൺ ആരാച്ചാരയി തന്റെ മകളെ നിയമിക്കുന്നത് വഴി അവളുടെ ഭാവിയും കുടുംബത്തിന്റെ ഭാവിയും രക്ഷപ്പെടുത്തുകയാണ് ഗൃധാമല്ലിക്കിന്റെ ഉദ്ദേശ്യം എന്നു ചിന്ദിക്കുമ്പോൾ സഹതാപം തോന്നുമെങ്കിലും അതിനു വേണ്ടി അദ്ദേഹം തിരഞ്ഞെടുക്കുന്ന മാർഗങ്ങളോടും പണത്തിനു വേണ്ടി അവളുടെ ആഗ്രഹങ്ങളെ വിൽക്കാൻ ശ്രമിക്കുന്നതുകൊണ്ടും ഒരേ സമയം അയാളോട് വെറുപ്പും തോന്നുന്നു. സ്വന്തം ഭാര്യയുടെ സ്വതത്തിനോ മനത്തിനോ വിലകല്പികാത്ത അദ്ദേഹത്തിന്റെ മകളായി വരുന്ന ചേതനത തന്റെ മാനത്തിന് വിലയിടുന്ന പുരുഷനെ കൊല്ലാനും മടിക്കുന്നില്ല . ഒരു സമയം വരെ അച്ഛനെ മാത്രം അനുസരിച്ചു ജീവിക്കുന്ന ചേതന ഇടക്കപ്പഴോ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതും അതിൽ ഉറച്ചു നിൽക്കുന്നതായും കാണാൻ സാധിക്കുന്നു. ടിവിയിലൂടെ മാത്രം കണ്ടിരുന്ന സഞ്ജീവ് കുമാർ മിത്രയോട് തോന്നുന്ന ആകർഷണം വിവാഹത്തിൽ എത്തി നില്കുന്നുണ്ടെങ്കിലും അയാളിൽ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗികാധിക്ഷേപം അവളെ വേദനിപ്പിച്ചിരുന്നു. ഒരേ സമയം ഒരു വ്യക്തിയോട് പ്രണയവും വെറുപ്പും തോന്നുന്ന ചേതനയെ വ്യക്തമായി അവതരിപ്പിക്കാൻ മീരക്ക്‌ സാധിച്ചു. മറ്റുള്ളവരുടെ ജീവിതങ്ങൾ വെറും കഥകൾ ആയി മാത്രം കാണുന്ന സഞ്ജയ് കുമാർ മിത്ര അവരുടെ അനുഭവങ്ങളെ ചാനൽ റേറ്റിംഗ് ന് മാത്രമായി ഉപയോഗിക്കുന്ന സ്വാർത്ഥ മാധ്യമ പ്രവർത്തകനാകുമ്പോൾ വാർത്തകളെ നിക്ഷ്പക്ഷമായി കാണുന്ന ജീവിതങ്ങളെ ജീവിതമായി കാണുന്ന മാനോദയിലൂടെ മാധ്യമ ധർമങ്ങൾ കാണിച്ചു താരാനും മീര മടിക്കുന്നില്ല. കുടുംബത്തിന്റെ പാരമ്പര്യം പോലെ കൊണ്ടു നടക്കുന്ന സ്വർണ നാണയം മോഷ്ടിച്ച സഞ്ജീവനെ കാണിച്ചു കൊടുക്കാതെ നാണയം ഥാകുമായെ തിരിച്ചേല്പിക്കുമ്പോഴും അവൾക് അവനോടുള്ള പ്രണയമാണ് കാണിക്കുന്നതെങ്കിലും ദുർഗപൂജയുടെ അവസാന ദിവസം തെറ്റു ചെയ്യുന്നവന്റെ കഴുത്ത് അറുത്ത കാളിമാ ആയാണ് ചേതന ഇറങ്ങി വരുന്നത്. ചേച്ചിയുടെ മരണത്തിനു കാരണമായ, രമുദാ മരണ കിടക്കിയിൽ ഉള്ളതും വിറ്റ് പണമാക്കുകയും ചാച്ചയെയും ചാച്ചിയെയും വെട്ടി കൊന്നു മക്കളെ അനാഥമാക്കുകയും ചെയ്ത അച്ഛനെ തൂക്കിലേറ്റി തന്നെ ആരാച്ചാർ ആവുകയാണ് ചേതന. ഒരു നിമിഷത്തേക്കെങ്കിലും ആസ്വാദകരെ സ്വയം ചേതന ആക്കി മാറ്റാൻ കഴിഞ്ഞു എന്നത് തന്നെ ആണ് മീരയുടെ വലിയ നേട്ടവും.

  ആരാച്ചാർ
By Nila Mazha
ആരാച്ചാർ: കെ ആർ മീര. അക്ഷരങ്ങൾക്ക് നെഞ്ചുറപ്പിൻറെ ഭാഷ നൽകിയ എഴുത്തുകാരിയാണ് കെ ആർ മീര. അവരുടെ സുപ്രസിദ്ധമായ നോവലാണ് ആരാച്ചാർ. ആരാച്ചാർ എന്നാൽ നിയമാനുസൃതമായി വധശിക്ഷ നടപ്പിലാക്കുന്ന ആൾ. ഈ നോവലിലൂടെ എഴുത്തുകാരി കയർ വലിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയ, ഭരണനിർവഹണ, നീതിന്യായവ്യവസ്ഥയിലേക്കാണ്. പുരുഷകേന്ദ്രീകൃതമായ നീതിന്യായ വ്യവസ്ഥയിൽ നിയമം നടപ്പിലാക്കാൻ ഒരു 23 കാരി ധീരമായ് കാൽവെപ്പ് നടത്തുന്നു. 451 പേരെ കൊന്ന പൈതൃകം മാത്രമല്ല കുടുംബത്തിൻറെ നിലനിൽപ്പ് കൂടെ ആ കരൾ ഉറപ്പിന് ത്വരിതത നൽകി. 400 കൊല്ലം പഴക്കമുള്ള ഗൃദ്ധാമല്ലിക്ക് എന്ന ബംഗാളി കുടുംബത്തിലെ പിൻതലമുറക്കാരി ജനിച്ചപ്പോഴേ പൊക്കിൾ കൊടിയാൽ കുരുക്കു തീർത്തു വന്നവൾക്ക് കയറും കൽത്തുറുങ്കും ഓരോരോ വേഷങ്ങൾ മാത്രം. ഒരു ബാലികയെ 16 മുറിവു നൽകിയവനെ ശിക്ഷിക്കാൻ ഒരു പെൺ തന്നെ വന്നെത്തുന്നതിന്റെ നൈതീകത ;ജ്വലിക്കുന്നതാണ്. ജ്യോതീന്ദ്രനാഥിനെ ഹൃദയം കൊടുത്തു സന്തോഷിപ്പിക്കുന്ന ചേതന. സ്നേഹത്തിൻറെ അമ്മ മനസ്സും ജ്യോതീന്ദ്രനാഥ് ബാനർജിയൊട് കാണിക്കുന്നു. ഒരു വലിക്ക് കുരുക്കിട്ട് താൻ നല്ലൊരു ആരാച്ചാർ ആണെന്ന് ലോകത്തെ അറിയിക്കുന്നവൾ ജ്യോതീന്ദ്രനാഥ് ബാനർജിയുടെ മരണാനന്തര കർമ്മങ്ങൾ കൂടെ ചെയ്ത് മനശുദ്ധി വരുത്തുന്നു. വൃദ്ധനായ ഫണിഭൂഷൻ മല്ലിക്കിനും, കരഞ്ഞു തീരുന്ന അമ്മക്കും ശയ്യാവലംബിയായ അനുജനും, രാരിക്കും ചമ്പക്കും (പിതൃർ സഹോദരൻറെ മക്കൾ) വേണ്ടി പിന്നീട് പ്രൂഫ് റീഡർ ആകുന്നു അവൾ. ആർത്തിപൂണ്ട നോട്ടങ്ങൾക്കും, വാക്കുകൾക്കും നേരെ ദുപ്പട്ടയിൽ കുരുക്കിട്ട് പ്രത്യുൽപ്പന്നമതിയായ ചേതന തൻറെ കാമുകനായ സഞ്ജീവ് കുമാറിന്റെ കച്ചവട കണ്ണിനെ മനകോണിൽ നിന്ന് അകറ്റി നിർത്തുന്നു. പത്രലോകം പെൺ ആരാച്ചാറിന്റെ വാർത്തകൾ റേറ്റിംഗ് തന്ത്രത്തിലേക്ക് ഉയർത്തുന്നു. "പ്രണയത്തിൻറെ അനിശ്ചിതത്തിൽ " നിന്നും അവൾ പിന്നോക്കം നടക്കുന്നത് ആത്മബോധത്തിന്റെ കരൾ ഉറപ്പിലാണ്. കഥകളും ഉപകഥകളും വംശാവലികളും നിരവധി കഥാപാത്രങ്ങളും നിറഞ്ഞ നോവൽ വംഗ നാടിൻറെ ഊടുവഴി പോലും ചേർത്ത് നോവലിന് ചരിത്ര പശ്ചാത്തലം നൽകിയിരിക്കുന്നു . പുതുമയുള്ള വിഷയം ചങ്ങലക്കണ്ണികളായ സംഭവപരമ്പരകൾ കൊരുത്തു മലയാളസാഹിത്യത്തിലെ പെൺ ഹാരമായി മീരയുടെ ആരാച്ചാർ മാറിയിരിക്കുന്നു. കേന്ദ്ര -കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ -വയലാർ അവാർഡ് എന്നിവ നേടിയ മീരയുടെ ആരാച്ചാർ ഇന്നും വായനക്കാരുടെ ഇടയിൽ ജ്വലിച്ചു നിൽക്കുന്നു.

  Arachar by aswathi rudra
By aswathi rudra
മരണം എന്ന സത്യത്തെ ഇത്രയും അനായാസമായി എഴുതിവച്ചത് എങ്ങനെ ആണെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടാത്ത കാര്യമാണ്.സാധാരണ മരണം ആയിരുന്നില്ല "തൂക്കിക്കൊല".മരണം എന്നത് ഒരു ലക്ഷ്യമായി കാണുകയാണെങ്കിൽ ആത്മഹത്യ,തൂക്കിക്കൊല എന്നതൊക്കെ ആ ലക്ഷ്യത്തിലേക്കെത്താനുള്ള മാർഗ്ഗങ്ങളാണ്‌.ആരാച്ചാർമാരെ സംബന്ധിച്ചിടത്തോളം മരണം അവർക്കു ഭയമുള്ള കാര്യമല്ല.നോവലിന്റെ പശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ അത് അവരുടെ ഉപജീവന മാർഗ്ഗമാണ്,കുലതൊഴി ലാണ്,അന്തസ്സോടെ എവിടെയും പറയാവുന്ന അവരുടെ പ്രപിതാക്കന്മാരുടെ ചരിത്രമാണ്.യതീന്ദ്രനാഥിന്റെ വധശിക്ഷയ്ക്കു വനിതാ ആരാച്ചാരായി ചേതന നിയമിക്കപ്പെട്ടപ്പോൾ കുറ്റ വാളിയുടെ വധശിക്ഷ നടത്താൻ അവൾക്കു ധൈര്യം പകർന്നത് മുൻപേ മൺമറഞ്ഞു പോയ അവളുടെ പ്രപി താകന്മാരുടെ ചരിത്രമാണ്.ചേതനയുടെ പ്രണയം പോലും കുറ്റവാളിയുടെ കഴുത്തിൽ കയറിനാൽ കുരുക്കു കുടുക്കുന്ന പോലുള്ളതാണെന്നു തോന്നിപ്പോവുന്നു.എപ്പോഴോ പ്രണയം ഒരു കയറായി അവളുടെ കഴുത്തിൽ വീഴുന്നു,എപ്പോഴൊക്കെയോ കുരുക്കു മുറുകുന്നു,ശ്വാസം കിട്ടാതെ പിടയുന്നു....വൈ കിയാണെങ്കിലും സ്വന്തം ആനന്ദത്തേക്കാൾ വലുതായി മറ്റൊന്നും ഈ ലോകത്തിൽ മഹത്വരമായി ഇല്ല എന്ന് മനസിലാക്കുമ്പോൾ അവൾ പൂർണസ്വാതന്ത്രയാവുന്നു.ചേതനയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം ,ഒരു പക്ഷെ "ആരാച്ചാർ"നോവൽ വായിച്ച ഏതെങ്കിലും ഒരു വ്യക്തിയുടെ മനസ്സിലെങ്കിലും കടന്നുപ്പോയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നുചേതന..... നീ നിന്റെ ദുപ്പട്ടയിൽ കുരുക്കിയ ഒരായിരം കുടുക്കുകളിൽ ഏതെങ്കിലും ഒരു കുരുക്ക് സഞ്ജീവ് മിത്രയുടെ കഴുത്തിൽ ശക്തമായി കുരുക്കിയിരുന്നുവെങ്കിൽ!......നീ രണ്ടു നീതികൾ നടപ്പിലാക്കിയേനെ... ഒന്നു രാജ്യത്തിന്റെ നിയമിത്തിനനുസൃതമായ നീതിയും..... രണ്ടു ചേതന എന്ന നിന്റെ വ്യക്തിത്വത്തിന്റെ നീതിയു

  ആരാച്ചാർ
By Mathew Shaji
'സ്ത്രീകൾക്കു ചെയ്യാൻ സാധിക്കാത്ത ജോലി ഒന്നും ഇല്ലെന്നു ഇതോടെ തെളിയിക്കപ്പെടും'.ഒട്ടനവധി കവലപ്രസംഗങ്ങളെക്കാൾ കൃതികൾക്കു സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്കു സമൂഹത്തെ നയിക്കാൻ സാധിക്കും എന്ന് കെ.ആർ.മീര ആരാച്ചാർ എന്ന കൃതിയിലൂടെ കാണിച്ചു തരുന്നു.ചേതന ഒരു പെണ്ണ് ആയി ജനിച്ചതുകൊണ്ടു മാത്രം അനുഭവിക്കേണ്ടി വരുന്ന ആന്തരികവും ബാഹ്യവും ആയ പീഡകൾ സ്ത്രീകളെക്കാൾ ഉപരി പുരുഷസമൂഹത്തിന് തുല്യത എന്ന ആശയത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുന്നു.സമൂഹത്തിൽ കുടികൊള്ളുന്ന ഒരുപാട് തിന്മകളെ തുറന്നു കാണിക്കാൻ ആരാചാരിലൂടെ കഥാകൃത്തിന് സാധിച്ചു.വായനക്ക് ശേഷം ഒരു പുതിയ കണ്ണിലൂടെ അല്ലാതെ വായനക്കാർക്കു ലോകത്തെ കാണാൻ സാധിക്കില്ല.സമൂഹത്തിലെ ദാരിദ്ര്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും തുറന്നുകാട്ടൽ ആയിരുന്നു ആരാച്ചാർ എങ്കിലും ലോകത്തെ അനുഭവിക്കാനുള്ള ഒരു പെണ്ണിന്റെ ആഗ്രഹമാണ് ആദ്യം മുതൽ അവസാനം വരെ നിഴലിച്ചു നിൽക്കുന്നത്.

  ആരാച്ചാർ -പെൺ കരുത്തിന്റെ പുതിയ മുഖം
By Abhiram MD
"നോൺ ഫിക്ഷനുകളെക്കാളും യഥാർത്ഥ ജീവിതം നിങ്ങൾക്ക് കാണാൻ സാധിക്കുക ഫിക്ഷനുകളിൽ ആയിരിക്കും " പ്രശസ്ത സാഹിത്യകാരൻ ബെന്ന്യാമിന്റെ വാക്കുകൾ ആണ് ഇവ.K R മീരയുടെ ആരാച്ചാർ എന്ന നോവൽ ഈ വാക്കുകളെ അന്വർത്ഥമാക്കുന്നു. ബംഗാൾ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്ന ഈ നോവൽ ബംഗാളിലെ സാമൂഹ്യ ജീവിതത്തേക്കുറിച്ചും നമ്മുടെ രാജ്യത്തെ രാഷ്ട്രീയ -സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ചിത്രം വായനക്കാരന്റെ മുന്നിൽ വരച്ചു കാട്ടുന്നു.അവയിൽ മാധ്യമങ്ങൾ നടത്തുന്ന സ്വാർത്ഥമായ ഇടപെടലുകൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട് നോവൽ ബംഗാളിലെ ഒരു ആരാച്ചാർ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ചേതന മല്ലിക്ക് എന്ന യുവതിയാണ് നോവലിൽ കേന്ദ്രകഥാപാത്രം.വായനക്കാരനെ നൊമ്പരപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളും അവരെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളും ഒക്കെ ആയി മുന്നോട്ടു പോകുന്ന നോവൽ വ്യത്യസ്തമായ എന്നാൽ വായനക്കാരെ ആവേശഭരിതരാക്കുന്ന ഒരു ക്ലൈമാക്സോഡ് കൂടി അവസാനിക്കുന്നു.ഇന്ന്‌ നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന സ്ത്രീ സമത്വ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന ഒരു സൃഷ്ടിയാണ് ആരാച്ചാർ എന്നതിൽ ഒരു സംശയവും ഇല്ല. നിങ്ങൾ വായിക്കാനിഷ്ടപ്പെടുന്ന ആളാണോ? ഈ നോവൽ ഇതുവരെ വായിച്ചിട്ടില്ലേ? എങ്കിൽ ഇനിയും കാത്തുനിൽക്കേണ്ടതില്ല. ഏതോ ബുക്ക്‌ സ്റ്റോറിൽ നിങ്ങളെ കാത്തിരിക്കുന്ന ആ കോപ്പി ഉടൻ തന്നെ വാങ്ങിക്കുക. ഏതൊരാളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ആരാച്ചാർ.

  good
By Sreelekshmi sree
excellent

  പ്രഥമ പെണ്ണാരാച്ചാരുടെ കഥ!!
By Abijith Anto
മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായാണ് എനിക്ക് കെ.ആർ. മീരയുടെ 'ആരാച്ചാർ' വായിച്ചപ്പോൾ അനുഭവപ്പെട്ടത്. നീതി നിർവ്വഹണത്തിന്റെ ഒരറ്റത്തെ കണ്ണിയാണ് ആരാച്ചാർ. പക്ഷേ ആ ജോലി ചെയ്യാൻ വേണ്ടത് അചഞ്ചലമായ മനസ്സാന്നിധ്യമാണ്. കോടതി ഉത്തരവ് പ്രകാരമാണെങ്കിലും ഒരു പ്രതിയെ തൂക്കികൊല്ലുക എന്ന കൃത്യമാണ് ഒരു ആരാച്ചാർക്ക് നിർവ്വഹിക്കാനുള്ളത്‌. നീതി ന്യായ വ്യവസ്ഥക്ക് വേണ്ടിയാണെങ്കിൽ പോലും ഒരു മനുഷ്യന്റെ ജീവൻ ആരാച്ചാരുടെ കൈകളിലൂടെയാണ് ഇല്ലാതാകുന്നത്. പൊതുവേ ഇതിനുള്ള മനക്കട്ടിയും ആരോഗ്യവും പുരുഷനു മാത്രമേ ഉള്ളൂവെന്നു വിശ്വസിച്ചു കഴിയുന്ന ഒരു ലോകത്തിനു പ്രഹരമേല്പിച്ചു കൊണ്ടാണ് ചേതന ഗൃദ്ധാമല്ലിക് എന്ന യുവതി ഈ ധൗത്യത്തിനു തയ്യാറാകുന്നത് - ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാർ! ജനനം, പ്രണയം, വിധേയത്വം, അധീശത്വം, ഫെമിനിസം(തുല്യത), മരണം... അങ്ങനെ ജനനത്തിനും മരണത്തിനും ഇടയിൽ ഒരു മനുഷ്യജീവൻ അനുഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്. നോവൽ എഴുതുവാൻ എഴുത്തുകാരി നടത്തിയ അന്വേഷണങ്ങളെ അഭിനന്ദിച്ചേ മതിയാകൂ.. ഒപ്പം നോവൽ മുൻപോട്ടു വയ്ക്കുന്ന ചില പ്രസക്തമായ ചോദ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്.. 1. വധശിക്ഷ എന്നത് ഒഴിവാക്കേണ്ടതാണോ അല്ലയോ? 2. സ്ത്രീപുരുഷ തുല്യത പുരുഷൻ അംഗീകരിക്കുന്ന അളവുകോൽ വച്ചല്ലേ ഇപ്പോളും തിട്ടപ്പെടുത്തിയിരിക്കുന്നത്? നിയമത്താൽ തുല്യത ലഭിച്ചാൽ തന്നെയും ചിന്താഗതിയിൽ തുല്യത സാധ്യമാണോ?? ഇപ്രകാരം ചോദ്യങ്ങളുടെയും ചിന്തകളുടെയും ഒരു കുടുക്ക് എഴുത്തുകാരിക്കു നമ്മെയണിയിക്കുവാൻ കഴിയുന്നു എന്നതിനാൽ തന്നെയും ആരാച്ചാർ വളരെ പ്രസക്തമായ ഒരു നോവലാകുന്നു..

  തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം
By Rose George
വായനയില്ലാതെ കടന്ന്‌ പോയ നീണ്ട വർഷങ്ങൾക്ക് ശേഷം വായിക്കാൻ ഭാഗ്യം ലഭിച്ച പുസ്തകമാണ് പ്രിയപ്പെട്ട എഴുത്തുകാരി കെ ആര്‍ മീരയുടെ 'ആരാച്ചാര്‍' എന്ന പുസ്തകം. രാത്രി അര മണിക്കൂറില്‍ കൂടുതല്‍ വായിക്കാൻ കഴിയില്ലായിരിക്കും എന്ന തോന്നലിന്റെ കടക്കല്‍ കോടാലി വെച്ച് കൊണ്ട്‌ 552 പേജുകളുള്ള വലിയ പുസ്തകം മൂന്ന്‌ ദിവസം കൊണ്ട്‌ അത്യധികം ഉത്സാഹത്തോടെയാണ് ഞാൻ വായിച്ച് തീര്‍ത്തത്. തൊഴിലിൽ സ്ത്രീ പുരുഷ വേര്‍തിരിവ് ആവശ്യകതയില്ലെന്ന് വിളിച്ചോതുന്ന പുസ്തകമാണ് ആരാച്ചാർ. എത്ര ഭംഗിയായ്, കൊൽക്കത്തയുടെ പശ്ചാത്തലം വിവരിച്ച് കൊണ്ട്‌ കെ ആര്‍ മീര കഥയെന്ന് തോന്നാത്ത ഈ കഥ എഴുതിയിരിക്കുന്നു! ചേതനയെന്ന ഇരുപത്തിരണ്ടുകാരി വായിച്ചേറെയായിട്ടും മനസ്സിൽ നിന്ന് മായാത്ത ശക്തയായ സ്ത്രീകഥാപാത്രം തന്നെയാണ്. കടന്ന്‌ പോകാൻ നാം ആരും ആഗ്രഹിക്കാത്ത നിസ്സഹായതകളിൽ പലതും സ്വയമനുഭവിച്ചത് കൊണ്ട്‌ തന്നെ സ്വയം ശക്തയായി മാറിയവൾ. ദാരിദ്ര്യത്തിന്റെ, ഇച്ഛാഭംഗത്തിന്റെ, ആത്മാഭിമാനത്തിന് ഏൽക്കേണ്ടി വന്ന ഉണങ്ങാത്ത മുറിവിന്റെ, മരണങ്ങളുടെ, മങ്ങിയ സ്വപ്നങ്ങളുടെ തോണിയിലൂടെയുള്ള സഞ്ചാരത്തിനൊടുവിൽ പുരുഷമേധാവിത്വത്തെ ചോദ്യം ചെയത് കൊണ്ട്‌, കൈ കൊണ്ടും മനസ്സ് കൊണ്ടും ഓരോ പുരുഷന്മാരുടെ ആരാച്ചാർ ആയി തീര്‍ന്ന ചേതന! എപ്രകാരമാണ് ഇത്ര കരുത്തുറ്റ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ കെ ആര്‍ മീരയ്ക്ക് കഴിഞ്ഞതെന്ന് അതിശയിച്ചു പോകുന്നു.കെ ആര്‍ മീരയുടെ കവനവ്യക്തിത്വത്തിൽ കത്തി നില്‍ക്കുന്നത് സ്ത്രീത്വമാണെന്ന് സംശയിക്കേണ്ടതില്ലെന്ന് വെളിപ്പെടുത്തുന്ന, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറെ വായനാ സംതൃപ്തി പ്രദാനം ചെയ്ത മികച്ച ഒരു പുസ്തകമാണ് ആരാച്ചാർ!

  Aarachar
By suresh babu ramakrishna pillai
Very good book and presentation. You will never get bored

  nice book
By Vishnu Soman
nice book..

  ചേതനാ ഗൃദ്ധാ മല്ലിക്
By Savarna Shaji
ഓരോ എഴുത്തിനും അതിന്റേതായ വ്യത്യാസമുണ്ട്.. എന്നാൽ ആരാച്ചാർ വളരെ തീർത്തും വ്യത്യസ്തമായ ഒരു നോവൽ തന്നെയാണ്.. ആധുനിക സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനം എല്ലാ മേഖലകളിലും മുന്നിൽ തന്നെയാണ്. എന്നാൽ ഇവിടെ കഥാപാത്രത്തെ ഒരു ആരാച്ചാരായി ആവിഷ്കരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ചേതനാ ഗൃദ്ധാ മല്ലിക് എന്ന ചേതന, കഥയുടെ അന്ത്യത്തിൽ പോലും അവളെ പരിപൂർണ്ണമായി മനസിലാക്കാൻ കഴിഞ്ഞില്ല. ചരിത്രത്തിന്റെ നിഗൂഢതകൾക്കിടയിൽ ജീവിക്കുന്ന അല്ലെങ്കിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ചേതന, അവൾ തികച്ചും അപരിചിതയാണ്.. ഒരു ബാലികയെ കൊന്ന യതീന്ദ്രനാഥ ബാനർജിയെ ചേതന തൂക്കിലേറ്റുന്നതാണ്‌ കഥ. അവളുടെ പിതാമഹാന്മാരെല്ലാം ആരാച്ചാരായി സേവനമനുഷ്ഠിച്ചവരാണ് അവർ കാത്തുസൂക്ഷിച്ച പാരമ്പര്യം അവൾ ഒന്നാലോചിക്കാതെ സ്വീകരിച്ചു.. നിഴലിനേക്കാൾ അവൾ കൂടെ കൂട്ടിയത് ചരിത്രത്തെയാണ്. അവളുടെ അച്ഛന്റെ അമ്മ 'ഥാക്കുമ' പറഞ്ഞു കൊടുത്തിട്ടുള്ള ചരിത്രത്തെ.. ആ പശ്ചാത്തലത്തിലുള്ള ചേതനയെ സ്നേഹിച്ചു കൂടെ നടക്കുന്നയാളാണ്‌ ന്യൂസ് റിപ്പോർട്ടർ സഞ്ജീവ് കുമാർ മിത്ര. അയാൾ അവളെ ആത്മാർഥമായി സ്നേഹിച്ചുവോ എന്നറിയില്ല. ഒരു പക്ഷേ ആ സ്നേഹം ലാഭനേട്ടങ്ങൾക്ക് വേണ്ടി ആയിരിക്കാം.. എന്നാൽ ചേതന ഏറ്റവും സ്നേഹിച്ചതും വെറുത്തതും അയാളെ തന്നെയാണെന്ന് സംശയമില്ലാതെ പറയാം. യതീന്ദ്രനാഥ ബാനർജിയെ തൂക്കിലേറ്റിയതിന് പിന്നാലെ സഞ്ജീവിനെയും അവൾ തൂക്കിലേറ്റി.. ആദ്യത്തേത് നീതിന്യായവ്യവസ്ഥയുടെ നിർദേശപ്രകാരം അതും എത്രയോ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണെങ്കിൽ രണ്ടാമത്തേത് അവളുടെ സ്വന്തം നീതിപീഠത്തിന്റെ നിമിഷങ്ങളുടെ തീരുമാനത്തിലായിരുന്നു എന്നു മാത്രം.. മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്ന ബാനർജിയുടെ പെരുമാറ്റം വളരെ ശ്രദ്ധേയമാണ്. തൂക്കിലേറ്റുന്ന ആരാച്ചാരായിരുന്നിട്ടും അദ്ദേഹം ചേതനയെ സ്നേഹിച്ചു. അയാളുടെ വീട്ടുകാരും സ്നേഹിച്ചു. ചേതനയെ അറിയുന്ന എല്ലാവർക്കും അവളോട് സ്നേഹമാണ്.. പകുതിയായപ്പോ ഞാനും അവളെ സ്‌നേഹിച്ചു തുടങ്ങി.. ഇടയ്ക്ക് എനിക്ക് തോന്നിയത് ഞാൻ തന്നെയാണ് ചേതന എന്നാണ്.. ഒടുവിൽ എനിക്കും ആരാച്ചാരാകേണ്ടി വന്നു. ഞാൻ തൂക്കിലേറ്റിയത് സഞ്ജീവനെയല്ല ചേതനയെ ആണെന്നു മാത്രം. ഒരുപാട് ചോദ്യങ്ങൾ മനസിൽ അവശേഷിക്കുന്ന പോലെ, സഞ്ജീവിനോട് എന്തിനായിരിക്കും ചേതന അങ്ങനെ ചെയ്തത്??.. സഞ്ജീവ് അമ്മയെ കാണുമ്പോൾ എന്തിനാ ഇത്ര ഭയപ്പെടുന്നതും അവരെ വെറുക്കുന്നതും??.. ബാനർജി എന്തിനായിരിക്കും അയാളുടെ സഹോദരനുമായി ചേതനയെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചത്??... ഈ നോവൽ വായിക്കുന്ന ആർക്കും തന്നെ ചേതനയെ ഇഷ്ടപെടാതിരിക്കാൻ കഴിയില്ല..

  എനിക്കും ചേതനയെ പോലെ ആവണം!!
By Anju Vincent
മരണത്തിന്റെ മണമുള്ള പുസ്തകം. മരണം തിങ്ങിനിൽക്കുന്ന വരികൾ. വായിച്ചു തുടങ്ങിയപ്പോൾ മുതൽ ചേതന എന്റെ കഴുത്തിലൊരു കുടുക്കിട്ടു. വായന തീർന്നപ്പോഴേക്കും കുടുക്കു മുറുകി ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു. ഇങ്ങനെ ഒരു പുസ്തകം ഇത്രയും കാലത്തിനിടയ്ക്ക് വായിച്ചിട്ടില്ല. പ്രമേയം കൊണ്ടും എഴുതിയ രീതികൊണ്ടും മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തം. ആരാച്ചാരോട് മത്സരിക്കാൻ ഒരു കൃതി പിറവിയെടുക്കും എന്ന് തോന്നുന്നില്ല. ആരാച്ചാർക്കു തുല്യം ആരാച്ചാർ മാത്രം. പുരുഷ സമൂഹം അടക്കിവാണിരുന്ന ആരാച്ചാർ പദവിയിലേക്ക് ചേതന എന്ന 22 വയസ്സുകാരി കടന്നുവരുന്നതാണ് പ്രമേയം. അവളുടെ പൂർവികരുടെ കഥകളും കുടുംബപശ്ചാത്തലവും അവൾ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘർഷങ്ങളുമെല്ലാം വളരെ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചേതന വ്യത്യസ്തയാണ്. അവൾ ചരിത്രം തിരുത്തി എഴുതി. സ്ത്രീക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ചേതന ഓർമ്മപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിൽ സഞ്ജീവ് കുമാർ മിത്രയെ പോലുള്ളവർ വിരളമല്ല. ചേതനയെയും കുടുംബത്തെയും അയാൾ കൊല്ലാതെ കൊന്നു. വാർത്തയെ വെറും വിൽപ്പനച്ചരക്കാക്കുന്ന ഇന്നത്തെ മാധ്യമസംസ്കാരത്തിന് എതിരെയുള്ള ഒരു വിരൽ ഉയർത്തൽ കൂടിയാണ് ഈ നോവൽ. നന്ദി ചേതന, സ്ത്രീയെന്നാൽ സർവ്വംസഹയല്ല എന്ന് കാണിച്ചു തന്നതിന്. ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രം വേറെയുണ്ടോ? ഒരു ജീവന് ജന്മം നൽകുന്നവൾക്ക് ജീവൻ എടുക്കാനും കഴിയും എന്ന് ഓർമ്മപ്പെടുത്തിയവൾ. സ്ത്രീ അബലയല്ല, പുരുഷന് ആധിപത്യം സ്ഥാപിക്കാനുള്ളവളല്ല. അവളോളം ശക്തി ഒരു പുരുഷനും ഇല്ല. നമ്മുടെ നാട്ടിലെ സ്ത്രീകൾ ചേതനയെ പോലെ ആയിരുന്നെങ്കിൽ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടാകുമായിരുന്നോ! ഇല്ല, പുരുഷൻറെ കൈവിറച്ചെനെ. എനിക്കും ചേതനയെ പോലെ ആവണം. നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കഴുത്തിൽ കുരുക്കിടണം.

  ആരാച്ചാര്‍ - പെണ്ണിലേയ്ക്ക്....- (Book Review Contest)
By Anju KP
കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ വേറിട്ടൊരു പ്രമേയം ചര്‍ച്ചചെയ്യപ്പെട്ട പുസ്തകമായിരുന്നു കെ.ആര്‍.മീരയുടെ 'ആരാച്ചാര്‍'.തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്‍റെ കഥ പറയുന്ന പുസ്തകം , 451 പേരെ തൂക്കിക്കൊന്ന പിതാവിന്‍റെ മനോധെെര്യമുള്ള ഇരുപത്തിരണ്ടുകാരിയായ ചേതന എന്ന വനിതാ ആരാച്ചാരുടെ ജീവിതം തുറന്നുകാട്ടുന്നു.തൂക്കിക്കൊലയക്ക് പിന്‍തുടര്‍ച്ചക്കാരില്ലാതെ ദാരിദ്ര്യത്തിലേക്ക് ഞെരിഞ്ഞമര്‍ന്നുപോയ...... പെണ്‍ചിരികള്‍ നിലംപതിക്കുന്ന കുടുംബത്തിന്‍റെ , സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു പിറകെ പോകുന്ന സമൂഹത്തിന്‍റെ നെറുകിലേക്ക് പിടിക്കുന്ന കണ്ണാടികൂടിയാണ് പുസ്തകം.ഒരു പെണ്ണിന്‍റെ എല്ലാ വികാര വിചാരങ്ങളിലൂടെയും കടന്നുപോകുന്ന ചേതനയെന്ന കഥാപാത്രം എല്ലാ വെല്ലുവിളികള്‍ക്കുമവസാനം കുരുക്കിടുന്നത് ബലാല്‍സംഗ കേസിലെ പ്രതിക്കും , തന്നോട് സ്നേഹം നടിച്ച പുരുഷനുമാണ്.ശരീരത്തെയും മനസ്സിനെയും കളങ്കപ്പെടുത്തിയതിനു ശിക്ഷ നടപ്പാക്കിയ കഥയുടെ അവസാനമുള്‍പ്പടെയുള്ള 522 പേജുകള്‍ , സമൂഹത്തില്‍ നിലനില്‍ക്കുന്ന അവഗണനകളും വിവേചനങ്ങളും പിടിച്ചുകെട്ടലുകളും നിര്‍ബന്ധബുദ്ധികളും അനുസരണക്കേടുകളും ഇഷ്ടവും ഇഷ്ടക്കേടുകളും വരച്ചുചേര്‍ക്കുന്നു.

  arachar
By rasheeda rasheeda
its good

  Aarachar
By Mohan Kumar
Good novel

  AARACHAR
By vishal vijayan
i need book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0