• Text
  • Text

AMBEDKAR : ORU JEEVITHAM

By : SHASHI THAROOR



Book : AMBEDKAR : ORU JEEVITHAM
Author: SHASHI THAROOR
Category : Biography, Autobiography & Biography
ISBN : 9789356434820
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 6
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. വിവ: ലിൻസി കെ. തങ്കപ്പൻ

WRITE A REVIEW

Product name: AMBEDKAR : ORU JEEVITHAM

Review title:



Your Ratings:

Your Message:




Book Reviews

  അംബേദ്ക്കറുടെ ജീവിതവഴികളിലൂടെ
By Nelson Elookunnel
ഇന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയുടെ ശിൽപി, ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം വസ്തുനിഷ്ഠമായും വ്യക്തതയോടും അവതരിപ്പിക്കുകയാണ് ശശി തരൂർ ഈ പുസ്‌തകത്തിലൂടെ. 1891 മുതൽ 1956 വരെയുള്ള അംബേദ്കറുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ, അക്കാലത്തെ ഇന്ത്യയിലെ സാമൂഹ്യ അവസ്ഥയും സ്വാതന്ത്ര്യസമര നാൾവഴികളും പ്രധാന വ്യക്തിത്വങ്ങളും ഭരണഘടന രചനയിൽ നേരിട്ട വെല്ലുവിളികളും ഇഴപിരിക്കാനാവാത്ത വസ്തുതകളാണ്. അവയോരോന്നും ഇന്ത്യാചരിത്രത്തിന്റെ ഭാഗവുമാണ്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രെസിഡൻസിയിൽ കൊങ്കൺ ദേശത്തുള്ള ഒരു മഹർ കുടംബത്തിൽ ജനിച്ച അംബേദ്‌കർ,ചെറുപ്പം മുതൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന അയിത്തവ്യവസ്ഥിതിയുടെ എല്ലാ ദൂഷ്യവശങ്ങളും അനുഭവിച്ചിരുന്നു. ‘ഒരു അയിത്തജാതിക്കാരൻ എന്ന നിലയിൽ മറ്റു വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ഭീം സ്കൂളിൽ വേർതിരിക്കപ്പെട്ടിരുന്നു. ക്ലാസ് റൂമിന്റെ ഒരു മൂലയിൽ ഒരു ചാക്കിലാണ് അദ്ദേഹത്തെ ഇരുത്തിയത്…’. അത്തരം അവമതിക്കലിനിടയിലും പഠനത്തിൽ പ്രായത്തിൽ കവിഞ്ഞ കഴിവ് പ്രകടിപ്പിച്ചിരുന്നു. ബാബാസാഹേബ് ഭീംറാവു രാംജി അംബേദ്‌കർ എന്ന പേരിനൊപ്പം MA, MSc, PhD, DSc, DLitt, Bar-at-Law എന്നീ ഡിഗ്രികളും കൂട്ടിച്ചേർത്തു. മഹർ സമുദായത്തിൽ ജനിച്ചതുമൂലം കൽപ്പിക്കപ്പെട്ടിരുന്ന അയിത്തവ്യവസ്ഥിതിയിൽ, തന്റെ ജീവിതകാലം മുഴുവൻ തനിക്ക് നിഷേധിക്കപ്പെട്ടിരുന്ന അംഗീകാരവും സമത്വവും, വരും തലമുറയെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. രോഗലക്ഷണങ്ങളെക്കാൾ, രോഗത്തെയാണ് ചികിത്സിക്കേണ്ടതെന്നും ഉപരിപ്ലവമായ മാറ്റങ്ങളെക്കാൾ, ശ്വാശ്വതമായ അടിസ്ഥാനപരമായ ചിന്താരീതിയിലുള്ള മാറ്റങ്ങളാണ് സമൂഹത്തിൽ വേണ്ടതെന്നും എങ്കിൽ മാത്രമേ സമൂഹത്തിലെ തൊട്ടുകൂടായ്‌മയുടെ വേരറുക്കാനാവുകയുള്ളൂ എന്ന ഉറച്ച ബോധ്യം അംബേദ്‌കറുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും കാണാനാവും. ‘മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള, പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്രശ്നങ്ങളിലൊന്നാക്കി മാറ്റിയ വൈക്കം സത്യാഗ്രഹ’ത്തിന്റെ ശതാബ്‌ദി, 2023-ൽ നാം ആഘോഷിക്കുമ്പോൾ, ദേശീയതലത്തിൽ സ്വാതന്ത്ര്യസമരവേദികളിലും ഭരണഘടനാ നിർമ്മാണ അസംബ്ലിയിലും ഇന്ത്യയിലെ അധഃസ്ഥിതവർഗ്ഗങ്ങളുടെ അവകാശങ്ങൾക്കായുള്ള അംബേദ്കറുടെ പ്രവർത്തനങ്ങളും ചേർത്ത് വായിക്കേണ്ടതാണ്. എം.ടി.യുടെ രണ്ടാമൂഴത്തിൽ ഭീമന്റെ ജീവിതത്തിലൂടെ മഹാഭാരതകഥ പുനരവതരിപ്പിക്കുന്നതുപോലെ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏടുകളും ഇന്ത്യയിലെ അധഃസ്ഥിതവർഗ്ഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ ലഘുചരിത്രവും ലോകത്തിനു മാതൃകയായ ഇന്ത്യൻ ഭരണഘടനയുടെ രചനാഘട്ടങ്ങളും അംബേദ്ക്കറുടെ ജീവിതവഴികളിലൂടെ “അംബേദ്‌കർ: ഒരു ജീവിതം” എന്ന പുസ്‌തകത്തിൽ ശശി തരൂർ നമ്മുക്ക് മുന്നിൽ തുറന്നു വയ്‌ക്കുന്നു.

  പുതിയ കാലത്തെ അംബേദ്കർ വായന
By Muhammed Hashir
പ്രിയപ്പെട്ടവരേ ജാതി ഉന്മൂലനത്തിനായി ജീവിതത്തിന്റെ പ്രധാന സമയങ്ങൾ ചിലവഴിച്ച പണ്ഡിതനാണ് ബി ആർ അംബേദ്കർ. മനുഷ്യന്റെ സാമൂഹിക ജീവിതം നശിപ്പിക്കുന്ന മ്ലേച്ഛമായ ചിന്തയുടെ പ്രതീകമായിരുന്നു ജാതി വ്യവസ്ഥ. അത് മനുഷ്യന്റെ നന്മക്ക് വിഘാതം സൃഷ്ടിക്കുന്നു. എന്നാൽ താഴ്ന്ന ജാതിയിലെ പ്രശ്നങ്ങളെ ജീവിതാണെന്ത്യം വരെ അനുസരിക്കാൻ തയ്യാറാല്ലെന്ന വ്യക്തമായ ധാരണയുടെ പുറത്താണ് അംബേദ്കർ അതിനെതിരെ സമരമാവുന്നത്. ജാതി ഉന്മൂലനത്തിനായി ജീവിതം നയിച്ച അദ്ദേഹം ഇന്ത്യൻ രാഷ്രീയത്തിൽ നിർണ്ണായക നിമിഷങ്ങളെ വരച്ചുകാട്ടി. ജാതി മേധാവിത്തം രാജ്യ ഭരണത്തിലും സംഭവിക്കാൻ പാടില്ലെന്ന നിഷ്കര്ഷത അദ്ദേഹത്തെ മികച്ച ഭരണഘടന രൂപപ്പെടുത്തുന്നതിന്റെ അനിവാര്യതയിലേക്ക് ചിന്തിച്ചു. അത് അദ്ദേഹത്തിന്റെ വലിയ മനുഷ്യനാക്കി മാറ്റി എന്നതും യാഥാർഥ്യം. ഇത്തരത്തിൽ അത്ഭുതകരമായ ജീവിതം നയിച്ച അംബേദ്കർ നെ സംബന്ധിച്ചു രാഷ്ട്രീയ മേഖലയിൽ തിളങ്ങിന്നിൽക്കുന്ന ശശി തരൂർ എഴുതിയ ഈ പുസ്തകം പുതിയ കാലത്ത് പ്രസക്തമായ ഒന്നാണ്. ഇത് വായിക്കുന്നത് നിങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ വലിയ വികാസം ഉണ്ടാക്കും എന്നതാണ് സത്യം. ഹാശിർ സുലൈമാൻ kkmuhammedhashir@gmail.com 8589876382 8089946382

  അതുല്യപ്രതിഭയിൽ തെളിഞ്ഞ സൂര്യശോഭ
By Jitha Sharun
ശശി തരൂർ എഴുതിയ " അംബേദ്കർ ഒരു ജീവിതം " - എന്ന പുസ്തകം ഒരു കാലഘട്ടത്തെ സമാനതകൾ ഇല്ലാതെ തന്നെ അനാവരണം ചെയ്തിരിക്കയാണ്. അംബേദ്കർ എന്ന അതുല്യ പ്രതിഭയുടെ ജീവചരിത്രകാരൻ എന്ന നിലയിൽ ശശിതരൂർ തന്റെ നിരീക്ഷണപാടവം കൊണ്ട് വായനക്കാരന് ആദ്യന്തം വിജ്ഞാനം പ്രദാനം ചെയ്യുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ പകുതി വായനക്കാരനെ അംബേദ്കറിന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ധീരത, ദൃഢനിശ്ചയം എന്നീ ഗുണങ്ങൾക്കുള്ള പ്രാധാന്യം വിശദീകരിക്കുന്നു. അടുത്ത പകുതിയിൽ ഭരണഘടനരൂപീകരണത്തിലെ പാടവം, അനിതരസാധാരണ ബുദ്ധിവൈഭവത്തെ കുറിച്ചും വ്യക്തമാക്കുന്നു. വായനക്കാരന് ഒരു ജനതയെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിലേക്കു നയിച്ച ഉത്കൃഷ്ഠനായകനെ കുറിച്ച് മനസിലാക്കാൻ ഈ പുസ്തകം വളരെ ഉപകാരപ്രദമാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0