• Text
  • Text

ANURAGATHINTE DINANGAL

By : VAIKOM MUHAMMAD BASHEER



Book : ANURAGATHINTE DINANGAL
Author: VAIKOM MUHAMMAD BASHEER
Category : Novel, Romance
ISBN : 9788171301331
Binding : Normal
Publishing Date : 29-10-2025
Publisher : DC BOOKS
Edition : 20
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ ദന്തഗോപുരങ്ങള്‍ക്കൊന്നും ബഷീറിനെ തടവിലാക്കാന്‍ കഴിഞ്ഞില്ല.

WRITE A REVIEW

Product name: ANURAGATHINTE DINANGAL

Review title:



Your Ratings:

Your Message:




Book Reviews


  അനുരാഗം അശ്ലീലമല്ല!
By Ajay Anto Soy
സംസ്കാരജീർണ്ണതയ്ക്കു കാരണമായേക്കാവുന്ന അശ്ലീലസാഹിത്യ വിഭാഗമെന്ന പേരിൽ വിവാദങ്ങളുയർന്ന കൃതിയാണ് ബഷീറിന്റെ 'കാമുകന്റെ ഡയറി'. പിന്നീട് എം.ടി. അനുരാഗത്തിന്റെ ദിനങ്ങൾ എന്ന പേരിൽ ഈ കൃതി പുറത്തിറക്കുമ്പോൾ ഉയർന്ന വിവാദങ്ങൾക്ക് ഇന്നും കുറവില്ല. കാമുകന്റെ ഡയറി ബഷീറിന്റെ ആത്മകഥയല്ല! ജീവിതത്തിലെ ദുർബ്ബലമായ ഒരു അധ്യായമാണ്. സത്യത്തെ സത്യമായി അംഗീകരിക്കാനുള്ള സന്മനസ്സുള്ളവർക്കേ ഇതു വായിച്ചാൽ ഉൾക്കൊള്ളാനാവൂ! അല്ലാത്തവർക്ക് അശ്ലീലം കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.⁣ ⁣ സ്ത്രീ എന്ന അത്ഭുതപ്രതിഭാസത്തെ തൊട്ടടുത്ത് പരിചയമില്ലാത്ത, ദാഹവും മോഹവുമുള്ള ഒരു യുവാവിന്റെ ഡയറിക്കുറിപ്പാണിത്. പ്രസിദ്ധീകരിക്കാൻ വേണ്ടി ഒരു പുസ്തകം എഴുതുന്നതും ഭ്രാന്തമായ വികാരാവേശങ്ങളെ തണുപ്പിക്കാൻ വേണ്ടി കുത്തിക്കുറിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കിൽ ഈ പുസ്തകം വായിച്ചാൽ മതിയാവും. ജീവിതഗന്ധിയായ രചനകളുടെ സൃഷ്ടാവായ ബഷീറിന്റെ അസാധാരണമായ തുറന്നെഴുത്താണ് കാമുകന്റെ ഡയറി! വായിച്ചു തീരുമ്പോൾ കത്തുകളെഴുതി പ്രണയിക്കാൻ കൊതി തോന്നുന്നിലെങ്കിൽ, ഈ പുസ്തകവായനയിൽ നിങ്ങൾ പരാജയപ്പെട്ടു!⁣ ⁣ പ്രിയപ്പെട്ട സരസ്വതീദേവീ, ബഷീറിന്റെ വിഷാദമധുരമായ മോഹനകാവ്യമേ, ബഷീറിനെ പോലെ നിങ്ങളുടെ ദൗർബല്യങ്ങളെ ഞാനും അറിയാതെ പ്രണയിച്ചു പോകുന്നു. നിന്റെ പ്രണയം അനന്തകാലത്തോളം ഈ ഭൂലോകം ചർച്ച ചെയ്യും. പ്രേമത്തിന്റെ ശവകുടീരങ്ങളിൽ ജീവിക്കുന്ന രക്തസാക്ഷികൾ നിങ്ങളുടെ ചരിത്രം പുഷ്പാർച്ചനയോടെ സ്മരിക്കും!⁣ ⁣ നിന്റേതു മാത്രമായ....⁣

  സരസ്വതിദേവി-ദീർഗ്ഗസുമംഗലീ ഭവ...
By Shalini Chandran
പച്ചയായ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ബഷീറിന്റെ "അനുരാഗത്തിന്റെ ദിനങ്ങൾ". ഇതദ്ദേഹത്തിന്റെ ജീവിതത്തിന്റെ ശകലങ്ങൾ തന്നെയല്ലേ എന്ന് നമ്മെ ചിന്തിപ്പിക്കുന്ന യാഥാസ്ഥിതികമായ കഥാഭാഗങ്ങളാണിതിൽ നിറയെ. മൂന്ന് വട്ടമെങ്കിലും ഞാനീ നോവൽ വായിച്ചിട്ടുണ്ട്, പല വർഷങ്ങളിലായി. അനുഭവങ്ങൾ ഓരോ തവണ ഓരോ പോലെയെങ്കിലും, ഒടുക്കം നീറുന്ന വേദന തന്നെ. സരസ്വതിദേവിയോട് വായിക്കണമെന്ന് ബഷീർ പറഞ്ഞു കൊടുക്കുന്ന പുസ്തകങ്ങളൊക്കെയും ഞാനും കുറിച്ച് വച്ചിരുന്നു. സാഹിത്യ ലോകത്തെ സംഭാഷണങ്ങൾക്കിടയിലൂടെ സൗഹൃദത്തിൽ കവിഞ്ഞൊഴുകുന്ന അവരുടെ ബന്ധത്തെ ഞാൻ ആരാധിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ കവച്ചു വെച്ച് അവർ ഒന്നു ചേരണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ നടക്കാത്ത പക്ഷം ഒരുപാട് വേദനിച്ചിരുന്നു എന്റെ മനസ്സ്. സരസ്വതിദേവിക്ക് ബഷീർ എഴുതിയ കത്തുകളിലെ യാഥാർഥ്യം എന്നെ തൊട്ടറിഞ്ഞ ചില സന്ദർഭങ്ങളിലൊന്നിതാണ്: "ഞാൻ എന്റെ മുറിയിൽ ഇരുന്ന് കൊണ്ടാണ് എഴുതുന്നത്. സമയം രാത്രി മൂന്ന് മാണി കഴിഞ്ഞു കാണും. പുലർച്ചയ്ക്ക് ഇനി അധികം സമയമില്ല. ഈ എഴുത്തെഴുതിക്കഴിഞ്ഞ്‌ വെളുപ്പിനേ അഞ്ചലാഫീസിൽ കൊണ്ടു ചെന്നിട്ട് കുറേ ചായയും കുടിച്ച് വന്നു കിടക്കും". കത്തുകളെഴുതുന്നതിനെക്കുറിച്ച് ഞാൻ ആദ്യം ചിന്തിക്കുന്നതും, ഇവരുടെ കത്തുകളിലൂടെയാണ്. അത്തരം ചിന്തകളിലൂടെയും, ഈ കൃതി വളർത്തിയെടുത്ത വാസനകളിലൂടെയും, ബഷീറിന്റെ സരസ്വതിദേവി ഇന്നുമെന്റെയുള്ളിൽ ജീവിക്കുന്നു.

  ബഷീറിന്റെ തീവ്രാനുരാഗം
By Shamina Hisham
ബഷീറിന്റെ കാമുകന്റെ ഡയറിയെ എം. ടി പേര് മാറ്റി അനുരാഗത്തിന്റെ ദിനങ്ങൾ എന്നാക്കിയ പുസ്തകം അദ്ദേഹത്തിന്റെ പ്രണയത്തിന്റെ പഴയ പൊട്ടിപൊളിഞ്ഞ മുറിവുകളുടെ ചില ശകലങ്ങളാണ്. സ്ത്രീ എന്ന അത്ഭുത പ്രതിഭാസത്തോട് ഒരു യുവാവിന് തോന്നുന്ന വികാര വിചാര കാമദാഹമോഹങ്ങൾ വളരെ സത്യസന്ധതയോടു കൂടി ബഷീർ ഇതിൽ എഴുതിയിട്ടുണ്ട്. സദാചാരം കേവലം ലൈംഗികതയുമായി ബന്ധപ്പെട്ട ഒന്നല്ല എന്ന് കരുതുന്ന ബഷീർ ഈ കഥയിൽ മുലകളെന്നോ യോനിയെന്നോ പറയുന്നത് സദാചാര പൊതുബോധത്തോട് ഉള്ള വെല്ലു വിളി അല്ല മറിച്ച് സരസ്വതി ദേവിയുടെ പ്രണയലേഖനവും ബഷീറിന്റെ ഭ്രാന്തമായ പ്രണയ തീവ്രതയുടെ വിചാരവിപ്ലവം ആയിരുന്നു. ഈ നോവൽ തീർച്ചയായും നമ്മുടെയെല്ലാം ഹൃദയത്തിന്റെ രഹസ്യ അറകളെ പ്രതിഫലനം ചെയ്യുന്ന ദർപ്പണം ആണ് . വളരെ മനോഹരമായ ലളിതമായ അഖ്യാന ശൈലിയിൽ ഉള്ള ഈ നോവൽ തീർച്ചയായും വായനയെ ഇഷ്ട്ടപെടുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ്. Shamina Hisham

  ...
By neemaam neemaam
..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0