• Text
  • Text

BALYAKALASAKHI

By : VAIKOM MUHAMMAD BASHEER



Book : BALYAKALASAKHI
Author: VAIKOM MUHAMMAD BASHEER
Category : Novel, Romance
ISBN : 817130009X
Binding : Normal
Publishing Date : 31-03-2026
Publisher : DC BOOKS
Edition : 78
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.

WRITE A REVIEW

Product name: BALYAKALASAKHI

Review title:



Your Ratings:

Your Message:




Book Reviews

  അനശ്വരമായ അനുരാഗത്തിന്റെ പുസ്തകം
By Achamma Mani
നമ്മുടെ ഭാഷയുള്ളിടത്തോളം ജീവിക്കുന്ന അപൂര്വ്വം പുസ്തകങ്ങളിലൊന്നാണ് ബാല്യകാല സഖി എന്ന് നിസംശയം പറയാം.

  വാക്കില്‍ ചോരപൊടിയുന്ന നോവല്‍
By satheesh mv
ഒത്തിരിയേറെ കാര്യങ്ങളെ ഒരു നോവലില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. വാക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്ന് പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത് വെറുതെയല്ല.

  പ്രണയം...
By Danish Sahal z
മജീദിന്റെയും സുഹറടെയും ലോകത്തേക്ക് കൊണ്ട് എത്തിക്കാൻ ബഷീറിന് സാധിച്ചു... ഒറ്റ ഇരുത്തിത്തിൽ വായിച്ചു തീർത്തു.

  മജീദ് &സുഹറ ❣️
By Ashfeena Pp
"ഒന്നും ഒന്നും എത്രയാ മജീദെ? " "ഉമ്മിണി ബല്യ ഒന്ന് " ബുക്ക്‌ വായിച്ചില്ലെങ്കിലും ഇത് എല്ലാവരും കേട്ട് കാണും. സുഹറയുടെയും മജീദിന്റെയും പ്രണയം ആണിത്. കേവലം പൈങ്കിളി പ്രണയത്തിന് അപ്പുറം, ഒരു കാലഘട്ടത്തിന്റേയോ സമുദായത്തിന്റേയോ വിവരണം ആയി തോന്നിയേക്കാം. "അവിടെ അഞ്ചു കോടീശ്വരൻമാർ മാത്രമേ ഉള്ളൂ.. ബാക്കി ഉള്ളവർ ഒക്കെ പലേ തരത്തിൽ ഉള്ള ബഹുജനങ്ങൾ ആണ്. എല്ലാവരും ജീവിക്കുന്നു.. ഇടയ്ക്ക് ചിലർ മരിക്കുന്നു. മജീദിന് നഷ്ട്ടപെട്ടത് ഒരു കാൽ മാത്രം ആണ്. രണ്ടു കാലുകൾ പോയവർ ഉണ്ട്. രണ്ട് കൈകളും കണ്ണുകളും പോയവർ ഉണ്ട്. ദുഃഖവും സന്തോഷവും ഉണ്ട് ജീവിതത്തിൽ. വലിയവനും ചെറിയവനും.. ഓർക്കുമ്പോൾ ചിരിക്കാൻ കഴിയുന്നുണ്ടല്ലോയ്.... കരയാനും... ഒന്നും സാരം ആക്കേണ്ടതില്ല . മജീദ് ഉറച്ചു... തുടക്കത്തിൽ വെറും പൊട്ടൻ ആയി നിറഞ്ഞ് ആടിയ മജീദ് ജീവിതം കൊണ്ട് ഒരുപാട് പഠിച്ചും, പഠിപ്പിച്ചും കഥ അവസാനിപ്പിക്കുന്നു .. വായിച്ചാൽ ഒരിക്കലും വെറുതെ ആകില്ല .. ഇതൊരു വായനക്കാരൻ തരുന്ന ഉറപ്പ് ????

  ജീവിതം കൊണ്ടെഴുതിയ രചന
By Libin Varghese
നിഷ്കളങ്ക പ്രണയത്തിന്റെ നൈർമല്യമൂറുന്ന രചന. ജീവിതം വരച്ചിടുന്ന ചിത്രങ്ങൾക്ക് പലപ്പോഴും കനവുകളിൽ കണ്ട വർണപൊലിമ ഉണ്ടാവില്ലെന്ന സത്യം, ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഈ രചനയിലൂടെ ബഷീർ ഓർമിപ്പിക്കുന്നു.

  പ്രണയത്തിന്റെ ബാല്യകാലസഖി
By Sreelakshmi TR
"ഒടുവിൽ മജീദ് മന്ത്രിച്ചു 'സുഹറാ... ' ഭൂതകാലത്തിന്റെ ഹൃദയത്തിൽ നിന്നോണം അവൾ വിളികേട്ടു 'ഓ......' " (ബാല്യകാലസഖി ) പ്രണയത്തെ അതിന്റെ സ്വാഭാവികമായ പ്രതികരണസന്ദർഭങ്ങളിലൂടെ തിരിച്ചറിയുന്ന നോവലാണ് 'ബാല്യകാലസഖി '.സാധാരണ കേട്ടു വരുന്ന ആഖ്യാനരീതിയിൽ നിന്നുമാറി അതിദാരു ണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങൾ ഉൾച്ചേർന്ന പ്രണയകഥയെന്നാണ് 'ബാല്യകാലസഖി 'യെ അവതാരിയിൽ എം.പി.പോൾ വിശേഷിപ്പിക്കുന്നത്. മജീദിന്റെയും സുഹ്റായുടെയും ബാല്യകാല അനു ഭവങ്ങളിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. അവരുടെ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂ ടെയും കഥ വളരുന്നു. നോവലിൽ നായികാ നായകന്മാരുടെ പ്രേമഗതിക്ക് വിഘ്നംവരുത്തുന്നത് സാമ്പത്തിക സാമൂഹ്യ ഘടകങ്ങളുംവിധിയുമാണ്.സുഹ്റ മരിച്ചിട്ടും മജീദ് നിസ്വനായിത്തീർന്നിട്ടും ബാല്യകാലസഖിയിൽ പ്രേമം വേദനയുടെ ഇരുൾപ്പടർപ്പുകളെ സ്വന്തം പ്രകാശത്തിൽ വിലയിപ്പിക്കുന്നു. ജീവിതത്തിലെ ദയനീയങ്ങളായ വിപര്യങ്ങളാണ് ഇതിലെ പ്രതിപാദ്യവസ്തു. പ്രണയം ശരീരത്തെ കവിഞ്ഞ് ഹൃദയത്തിന്റെ സംഗീതമായി വികസിക്കുന്നത് 'ബാല്യകാലസഖി' യിൽ നമുക്കു കാണാം. ജീവിതത്തിൽനിന്നും വലിച്ചുചീന്തിയ ആ ഏടിന്റെ വക്കിൽ രക്തം പുരണ്ടിരിക്കുന്നത് വായനക്കാർ അനുഭവിച്ചറിയുന്നു.

  ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേട്
By Ardra Skpm
'ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന്'എന്ന് നമ്മെ പഠിപ്പിച്ച മജീദിനെ സൃഷ്ടിച്ച ബേപ്പൂർ സുൽത്താൻ്റെ മാസ്റ്റർപീസായ നോവലാണ് ബാല്യകാലസഖി.നമ്മുടെ മനസ്സിൽ ഒരാത്മനൊമ്പരമായി ബാല്യകാലസഖി ഇന്നും നിലനിൽക്കുന്നു. മജീദിൻ്റേയും അവൻ്റെ ബാല്യകാലസഖി സുഹറയുടേയും കഥയാണ് ഇതിൽ.ആദ്യകാലത്ത് ബദ്ധവൈരികളായ അവർ ക്രമേണ കൂട്ടുകാരാകുന്നു.മാങ്ങാക്കൊതിച്ചിയായ സുഹറയ്ക്ക് മാങ്ങ പറിച്ചു കൊടുക്കാൻ മജീദ് തയ്യാറാകുന്നു.പക്ഷേ അതിനു പകരമായി ടീച്ചർ തരുന്ന കണക്കുകളുടെ ഉത്തരങ്ങൾ സുഹറ മജീദിന് കാണിച്ചു കൊടുക്കണം.കണക്കിൽ മിടുമിടുക്കിയായിരുന്നു സുഹറ.മജീദോ വട്ടപ്പൂജ്യവും.കൂട്ടുകാരവനെ 'ഇമ്മിണി വല്യ ഒന്ന്' എന്നാണ് കളിയാക്കി വിളിച്ചിരുന്നത്‌. 'ബാല്യകാലസഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.'എം പി പോൾ ബാല്യകാലസഖിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ! ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്ന ഈ പുസ്തകം ഏതൊരു വായനക്കാരൻ്റേയും കണ്ണ് നനയിപ്പിക്കുന്നു.മജീദ് നല്ല പണക്കാരനായിരുന്നു.എന്നാൽ സുഹറയാകട്ടെ പാവപ്പെട്ടവളും.ബാപ്പയുടെ മരണത്തോടെ സുഹറയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു.തൻ്റെ ബാപ്പയോട് മജീദ് സുഹറയെക്കൂടി പഠിപ്പിക്കാൻ പറഞ്ഞെങ്കിലും അദ്ദേഹമത് ചെവിക്കൊള്ളുന്നില്ല.പരസ്പരം പ്രണയിച്ചിരുന്ന അവരുടെ സ്നേഹബന്ധത്തെ അംഗീകരിക്കാൻ മജീദിൻ്റെ ബാപ്പ തയ്യാറാകുന്നില്ല.അങ്ങനെ സുഹറയോടുപോലും പറയാതെ മജീദ് നാടുവിടുന്നു.എങ്ങനെയെങ്കിലും പണം സമ്പാദിച്ച് തിരിച്ചുവരാനായിരുന്നു മജീദിൻ്റെ ആഗ്രഹം.പക്ഷേ ഒന്നും നേടാതെ കുറേക്കാലത്തിനുശേഷം അവൻ തിരിച്ചുവരുന്നു. എല്ലാം നഷ്ടപ്പെട്ട വൃദ്ധരായ മാതാപിതാക്കളും,വിവാഹപ്രായം കഴിഞ്ഞ സഹോദരിമാരുമാണ് അവനെ വരവേറ്റത്.അവൻ്റെ സുഹറയാകട്ടെ ഒരു രണ്ടാം കെട്ടുകാരൻ്റെ ഭാര്യയുമായിത്തീർന്നിട്ടുണ്ട്.സുഹറയുടെ നരകസമാനമായ ജീവിതം കണ്ടപ്പോൾ അവൻ സുഹറയുമായി വീണ്ടും അടുക്കുന്നു.വീട്ടുകാരുടെ അനുവാദത്തോടെ വീണ്ടും പണമുണ്ടാക്കുന്നതിനു വേണ്ടി അവൻ നാടുവിടുന്നു.പക്ഷേ അവിടേയും മജീദിനെ കാത്തു നിന്നത് ദുരന്തമായിരുന്നു.ഒരപകടത്തിൽ അവൻ്റെ ഒരു കാൽ നഷ്ടപ്പെടുന്നു.എന്നിട്ടും ആരേയും ഒന്നും അറിയിക്കാതെ അവൻ എച്ചിൽപ്പാത്രങ്ങൾ കഴുകുന്ന ജോലിയെടുക്കുന്നു.അവൻ്റെ എല്ലാമെല്ലാമായ സുഹറ അവനെ വിട്ടുപോയെന്ന വാർത്തയാണ് അവസാനം അവനെ തേടിയെത്തുന്നത്.താൻ നാടുവിടാൻ തുടങ്ങുമ്പോൾ എന്തോ പറയാൻ സുഹറ തുനിഞ്ഞിരുന്നു.പക്ഷേ അത് മുഴുമിപ്പിക്കാൻ ബസ്സിൻ്റെ ഹോൺ സമ്മതിക്കുന്നില്ല. 'എന്തായിരുന്നു അന്ന് ഒടുവിലായി സുഹറ പറയാൻ തുടങ്ങിയിരുന്നത്?'ഇങ്ങനെയാണ് ഈ നോവൽ അവസാനിക്കുന്നത്.ലോകാനുഭവവും,ഭാവനയും മനുഷ്യഹൃദയ ജ്ഞാനവും സമ്മേളിച്ച ബഷീറിൻ്റെ ബാല്യകാലസഖി മലയാളത്തിലെ മികച്ച നോവലുകളിൽ മുൻനിരയിൽത്തന്നെ നിൽക്കുന്നു.

  നൊമ്പരം ബാക്കിവെച്ച കഥ
By Nikhila James
സുഹ്റ, മജീദ് എന്നീ കഥാപാത്രങ്ങളിലൂടെ ബാല്യത്തിന്റെ നിഷ്കളങ്കതയും കുറുമ്പും സൗന്ദര്യ പിണക്കങ്ങളും പൊട്ടിചിരികളും നിറഞ്ഞ ജീവിതത്തിലേക്ക് ഒരിക്കൽ കൂടി പോയി വരാൻ ഈ കൃതിയിലൂടെ ഓരോ വായനക്കാരനും സാധിക്കും. സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും ഇടയിൽ ഞെരുങ്ങുന്ന ജീവിതങ്ങളാണ് ബഷീർ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നതാണ് ബഷീറിന്റെ കഥാപാത്രങ്ങൾ. പറയാൻ ബാക്കി വെച്ച വാക്കുകളും ജീവിച്ച് തുടങ്ങുന്നതിന് മുൻപേ നിലച്ചു പോയ ജീവിതങ്ങളും വായനക്കാരിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കും.

  മൈലാഞ്ചിയും റോസാച്ചെടിയും
By Darsana Baburaj
ഈ പുസ്തകം വായിച്ചുതീർന്നപ്പോൾ മനസ്സിൽ ഒരു അടയാളമായി വന്നത് ആണ് തലക്കെട്ടിൽ.മജീദിന്റെ കുട്ടികുറുമ്പുകൾ മുള്ളുകളായി സുഹറയുടെ മേൽ പതിക്കുമ്പോൾ സുഹ്‌റ ചുവന്നുതുടുക്കുകയാണ്. പ്രണയത്തെ ഇത്ര നിസ്വാർത്ഥമായി വാർത്തെടുക്കാൻ ബഷീറിനല്ലാതെ മറ്റാർക്കാണ് സാധിക്കുക.. വായനയുടെ തുടക്കത്തിൽ ഓരോ വായനക്കാരനും വായിക്കുന്നതിനോടൊപ്പം സ്വന്തം ബാല്യകാലത്തെ കൂടി അയവിറക്കുന്നു.പര്യവസാനം മനോവിഷമം സമ്മാനിക്കുന്നതെങ്കിൽകൂടി ഇതുതന്നെയല്ലേ നമ്മുടെയും ജീവിതം എന്ന് ഓരോ വായനക്കാരനും നെടുവീർപ്പിടുന്നു. എത്ര വട്ടം വായിച്ചാലും മതിവരാത്ത കുസൃതിയും കൊഞ്ചലും ഈ കൃതിയ്ക്കു മാത്രം അവകാശപ്പെട്ട ഒന്നാണ്. മജീദും സുഹറയും അവരുടെ കുടുംബ ങ്ങളും ചുറ്റുപാടും പള്ളികൂടവും എവിടെയൊക്കെയോ നമ്മുടെ ബാല്യകാലത്തിലും മിന്നിമറഞ്ഞതാണല്ലോ എന്ന തോന്നലുണ്ടാകാത്ത വായനക്കാരുണ്ടാകില്ല. സരസമായ പ്രേമവും നൈസർഗമായ ബാല്യവും ഇമ്മിണി ബലിയ ഒന്നായി നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

  മജീദെന്ന ഞാൻ
By Helan Varghese A
കഥകൾ ഇഷ്ടപ്പെടുന്ന മലയാളികൾ ആദ്യം വായിക്കുന്ന, വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്. സാഹിത്യഭാഷക്ക് ലാളിത്യത്തിന്റെ പുതിയ മാനം സമ്മാനിച്ച, ബഷീറിന്റെ സ്വതസിദ്ധമായ ശൈലി തന്നെയാണ് ബാല്യകാലസഖി ഇത്രയേറെ ആകർഷണീയമാക്കുന്നത്. ഒരു സ്വപ്നലോകത്തിന്റെ സന്തോഷങ്ങളും അതിശയവുമല്ല ബാല്യകാലസഖി വായനക്കാരന് സമ്മാനിക്കുന്നത്. നാം പലരും, നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ഒരുപാട് മുഹൂർത്തങ്ങൾ ഒരു കഥയുടെ ചരടിൽ കോർത്തിരിക്കുകയാണ്. സുഹറയും മജീദും ഒന്നിച്ചു കളിച്ചു വളർന്ന രണ്ടുപേർ. അവരൊന്നിച്ചു ഒരു സുന്ദരലോകം സ്വപ്നം കാണുന്നു. ഗ്രാമജീവിതത്തിന്റെ നന്മയും, ബാല്യത്തിന്റെ നിഷ്കളങ്കതയും ചേർന്നെഴുതിയ ഒരു സുന്ദര കുട്ടിക്കാലം. ചക്രവാളത്തിനപ്പുറമുള്ള ലോകം കാണാൻ മജീദിനെന്നും കൊതിയായിരുന്നു. പക്ഷേ ആ ലോകം കാണാൻ അവൻ ഇറങ്ങിത്തിരിക്കുന്നത്, സ്വന്തം നിലയിൽ സമ്പാദിച്ചു ബാപ്പയുടെ മുന്നിൽ വന്നു നിൽക്കണമെന്ന വലിയ നിശ്ചയത്തോടെയാണ്. പക്ഷേ അറബിക്കഥകളിലെ രാജകുമാരന്റെ സൗഭാഗ്യങ്ങളായിരുന്നില്ല പിന്നീട് മജീദിനെ കാത്തിരുന്നിരുന്നത്. വായിച്ച കഥകളിലും, കണ്ട സ്വപ്നങ്ങളിലും ഉള്ള ജീവിതമല്ല യഥാർത്ഥ ജീവിതം എന്ന് വായനക്കാരനെ മനസ്സിലാക്കികൊടുക്കുന്നതാണ് പിന്നീടുള്ള മജീദിന്റെയും സുഹ്റയുടെയും ജീവിതം. ബഷീറിന്റെ നിരവധിയായ യാത്രകളും അവയിൽ അദ്ദേഹം കണ്ട കാഴ്ചകളും, അനുഭവിച്ചറിഞ്ഞ സത്യങ്ങളും, പല കഥാപാത്രങ്ങളിലൂടെ നമ്മുടെ മുന്നിലേക്കെത്തുന്നു. ബാല്യകാലസഖി ഒരു പ്രണയകഥയല്ല, ഒരു കാലഘട്ടത്തിന്റെ നേർചിത്രമാണ്, നമ്മുടെയെല്ലാം കഥയാണ്.

  അത്രമേൽ നൊമ്പരമേകിയ വായനാനുഭവം..
By SHON JOY
എന്ത് കൊണ്ടാണ് മിക്ക കഥകൾക്കും ശുഭ പര്യവസാനം ഉണ്ടാകുന്നത്?? എന്തു കൊണ്ടെന്നാൽ ആ കഥ നല്ലൊരവസരത്തിൽ നല്ലൊരു സന്ദർഭത്തിൽ എഴുത്തുകാരൻ അവസാനിപ്പിക്കുന്നത് കൊണ്ട് മാത്രമാണ്.. പല ശുഭപര്യവസാനമുള്ള കഥകളും നിർത്തിയിടത്തു നിന്നും പിന്നെയും തുടർന്നാൽ ദുഃഖങ്ങളാൽ ആക്രമിക്കപ്പെടുന്നത് കാണാം. ജീവിതം സുഖ ദുഃഖങ്ങൾ നിറഞ്ഞതാണ്. ചില ജീവിതത്തിൽ ഇവയുടെ അനുപാതം മാറി മറിഞ്ഞു ഇരിക്കുമെന്നു മാത്രം. ബഷീറിന്റെ ബാല്യകാലസഖി ഒരു വിങ്ങലോടെയല്ലാതെ വായിച്ചു തീർക്കുവാൻ സാധിക്കില്ല. പലർക്കും എഴുത്തുകാരനോട് ദേഷ്യം തോന്നാം. എന്തിന്.. ഇങ്ങനെ ഒരു അന്ത്യം തന്റെ കഥയ്ക്ക് ഈ മനുഷ്യൻ നൽകി?? ഇനി മജീദിനെയും സുഹ്റയേയും ഓർത്തു കൊണ്ട് ആ വിഷാദത്തിന്റെ കരിങ്കൽ നെഞ്ചിൽ ചുമന്നു നടക്കുവാൻ ഞങ്ങൾ വായനക്കാർ വിധിക്കപ്പെടുകയല്ലേ ചെയ്യുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല സമയം, അതു ബാല്യകാലമാണെന്നും യൗവ്വനകാലഘട്ടത്തിൽ എത്തുന്നതോടെ നാമെല്ലാം കഴിഞ്ഞു പോയ ആ ബാല്യകാലസ്മരണകൾ വേദനയോടെ ഓർത്തു കൊണ്ട്, ഒരു വട്ടം കൂടി കുട്ടികളായി മാറണമെന്ന് ആഗ്രഹിച്ചു കൊണ്ട് നീറുമെന്ന പച്ചയായ യാഥാർത്ഥ്യം ബാല്യകാലസഖിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സുഖ ദുഃഖാനുപാതത്തിൽ ദുഃഖത്തിന്റെ അനുപാതം അളവില്ലാതെ അധികരിച്ച രണ്ടു ജീവിതങ്ങളായി മജീദും സുഹ്‌റയും മാറുന്നു. 'ഉമ്മിണി വല്യ ഒന്ന്!' - കഥയുടെ ആരംഭത്തിൽ ഫലിതമായും അവസാനം വിഷാദമായും മാറിയ ഒരു വാക്ക്.. അതുല്യനായ എഴുത്തുകാരന്റെ അതുല്യമായ ഒരു കൃതി തന്നെയാണ് ബാല്യകാലസഖി..

   ഉണങ്ങാൻ കാലമാനുവദിക്കാത്ത നീറ്റലിന്റെ കഥ
By Lijina P Shafeeque
ഇന്നുവരെ വായിച്ചറിഞ്ഞതിലേറ്റവുമിഷ്ടപെട്ടത് ബഷീറിന്റെ ബാല്യകാലസഖിയാണ്. വായിച്ചറിഞ്ഞയെല്ലാവരെയും ഏറെ സ്പർശിച്ചത് അവതാരികയിലെ ആദ്യത്തെ വരികളായിരിക്കാം. ബാല്യകാലസഖി ജീവിതത്തിൽനിന്നും വലിച്ചുചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.. കാലങ്ങൾക്കു മുന്നേ ജീവിച്ചിരുന്ന ഒരു സമുദായത്തെ, അവരുടെ ആചാരങ്ങളെ, ജീവിതരീതികളെ, എത്ര മനോഹരമായാണ് കഥാകാരൻ അവതരിപ്പിച്ചിട്ടുള്ളത്. വായനക്കാരന്റെ കണ്ണിലൂടെ വായിച്ചെടുക്കുന്നതിനെ മനസ്സിലൂടെ ചിത്രീകരിക്കാനും കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കാനും ഇത്രമാത്രം സ്വാതന്ത്ര്യം നൽകിയ മറ്റൊരു കൃതി മലയാളത്തിലില്ല. കഥാനായകന്റെയും നായികയുടെയും ബാല്യത്തിലെ ശത്രുതയും യൗവനത്തിലെ പ്രണയവും പിന്നീടുള്ള ജീവിതവഴിത്തിരിവുകളും ഒരു ചെറിയ നോവലെന്നപോലെ വായിച്ചെടുക്കാം. മലയാളത്തിന് വിപ്ലവകരമായ ഇമ്മിണി വല്യഒന്നിനെ സമ്മാനിച്ച മണ്ടശിരോമണിയായ മജീദും സ്ത്രീസങ്കൽപ്പത്തിന്റെ വ്യക്തിവിശേഷങ്ങളെല്ലാം തികഞ്ഞ സുഹറയും സമ്പന്നതയിൽ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ ബാപ്പായും പട്ടണങ്ങളിലെ മുസ്ലീങ്ങൾ മനസ്സലിവുള്ളവരാണെന്നു വിശ്വസിക്കുന്ന ലോകപരിചയമില്ലാത്ത ഉമ്മയും അങ്ങനെയങ്ങനെ ഓരോ കഥാപാത്രങ്ങൾക്കും അനാദൃശ്യമായ വിശേഷങ്ങളുണ്ട്. കളിയിലും ചിരിയിലും തുടങ്ങി പ്രണയമുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ച് നമ്മെ ആനന്ദിപ്പിച്ച നായകനെയും നായികയേയും കാത്തിരുന്നത് ദാരുണമായ ദുരനുഭവങ്ങളായിരുന്നു. സൈക്കിളിൽ നിന്നുവീണു പരിക്കുപറ്റി മജീദിന്റെ വലത്തേക്കാൽ മുറിച്ചു മാറ്റപ്പെടുമ്പോൾ ആ കാലിനടിയിൽ സുഹറ നൽകിയ ചുംബനം വായനക്കാരന്റെ കണ്ണിലെ കണ്ണുനീർതുള്ളിയായി വീണുമരിക്കുന്നു. പ്രതീക്ഷ കൈവിടാതെ ജീവിതത്തിലേക്ക് മജീദിനെ കൈപിടിച്ചുകയറ്റിയത് സുഹ്റയോടുള്ള പ്രണയം തന്നെയായിരിക്കാം. ഒടുവിൽ അപരിചിതമായ കൈപടിയിലുള്ള ഉമ്മാന്റെ കത്ത്തുറന്നു വായിച്ചപ്പോൾ, സുഹറയുടെ മരണവാർത്തയറിഞ്ഞപ്പോൾ, മജീദനുഭവിച്ച വേദന എത്രത്തോളമായിരിക്കും. പ്രതീക്ഷകളുടെ സൂര്യൻ ഒറ്റയിരിപ്പിനു കടലിൽ മുങ്ങിമറഞ്ഞുകാണില്ലേ??? എന്തായിരിക്കും ഒടുവിലന്ന് സുഹ്റ പറയാനൊരുങ്ങിയത്? ഈ ചോദ്യം നീറ്റലാണ്. ഉണങ്ങാൻ കാലമനുവദിക്കാത്ത മുറിവെന്നപോലെ എല്ലാ വായനക്കാരിലും വിങ്ങുന്ന ഒരു നീറ്റൽ.

  സുഹറാ നീ മൂളാതത ത് എന്തേ?
By Umer Mukthar
ബഷീറിന്റെ "ബാലൃകാലസഖി "ചെത്തി മിനുക്കിയ മൂത്താണ് എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. മജീദ് ന് ബാല്യത്തിൽ സുഹ്റ എന്ന അയൽകാരി പെൺകുട്ടിയോട് തോന്നുന്ന സ്നേഹമാണ് പിന്നെ ഽപണയം മാകുനനത് വീടും രണ്ടു പേരുടെയും മാതാപിതാകളുടെ സ്വാഭാവവും ദാരിദ്ര്യവും സമുദായത്തിന്റെ അനാചാരങ്ങളും മാണ്.ഽപമേയം. സുഹ്റാന്റ്റ വീടിന്റെ മുന്നിലേ മാവിന്റ്റ ചുവട്ടിൽ നിന്ന് തുടങ്ങുന്ന ശഽതുതയാണ് !പിന്നെ കണക്ക് കാണിച്ച് കൊടുകുനന സൗഹൃദ മായത്.തടികച്ചവടകാരനായ മജീദിന്റെ ഉപ്പ കടുപ്പകാരനാണ് അകത്ത് സ്നേഹമുണട് ഇതിന് നേർവിപരീതമാണ് സുഹ്റാന്റ്റ ഉപപ .ഇത് നമമുടെ മനസ്സിൽ ഒരു വേദന സൃഷ്ട്ടിക്കും. മജീദിന്റെ ഉമ്മാന്റ്റ സ്നേഹതിന്റ്റ ചിഽതങൾ പലയിടതത് കാണാം. പിതാവിന്റെ മരണതോടെ സുഹ്റാന്റ്റ പഠനം മുടങ്ങുന്നു.ഏൽപ്പിച്ച പണി ചെയ്യാത്തതിൽ പിതാവ് മജീദിന്റെ മുഖത്ത് അടിക്കുന്നുണ്ട് പോടാ...പോ.എന്ത് തീവ്രത യാണ് ആ വാക്കിന് നാടുവിട്ട് എട്ട് വർഷങ്ങൾക്കു ശേഷം മജീദ് വരുനനത് ധാരാളം സഞ്ചരിച്ചാണ്.സുഹറാന്റ്റ വിവാഹം കഴിഞ്ഞു. വീണ് കിടക്കുന്ന ചെമ്പരതതി പൂക്കൾ കൊണട് എത്ര ലളിതമായാണ് ബഷീർ ഒരു നഷ്ട്ട ഽപണയതെ ആവിഷ്കരിക്കുന്നത് .ദാരിദ്ര്യതതിൽ വീണ കുടുംബം .ബാപ്പയുടെ നില കാണുമ്പോള് ആ മനസ്സ് കരയുന്നുണട് .പിന്നെ മജീദ് വിഷാദതതിലേക്ക് വീഴുന്നു.തേഞ കൈനഖങൾ പോലെ സുഹറ .സഹേദരികളെ വിവാഹം കഴിപപികുനനതിനും പിന്നെ സുഹ്റ യെ വിവാഹം ചെയാനും മായി മജീദ് വീട്ടിൽ നിന്ന് പണി തേടി പോവുന്നു. ഇതിനേ കാൾ വലിയ ദുരന്തം മാണ് ഇനി ബാലൃകാലസഖി യിൽ



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0