• Text
  • Text

BHOOMIYUDE AVAKASIKAL

By : VAIKOM MUHAMMAD BASHEER



Book : BHOOMIYUDE AVAKASIKAL
Author: VAIKOM MUHAMMAD BASHEER
Category : Short Stories
ISBN : 8126405465
Binding : Normal
Publishing Date : 31-03-2026
Publisher : DC BOOKS
Edition : 33
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

തന്റെ യൗവനത്തിൽ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. 'ഞാൻ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ' എന്നും 'എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട് ' എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ശ്രീമാന്മാർ അതെല്ലാം അശ്ലീലമാണെന്നേ കണ്ടുള്ളൂ. ആഹാരവും രതിയും മനുഷ്യൈക്യത്തിന്റെ മൗലികഘടകങ്ങളാണെന്നു നാം തിരിച്ചറിയുന്നത് മിശ്രഭോജനം, മിശ്രവിവാഹം എന്നെല്ലാംപറയുമ്പോൾ മാത്രമാണ്. 'എല്ലാ മുലകളിലും മുലപ്പാലാണ് ' എന്ന അറിവാണ് ബഷീറിന്റെ മനുഷ്യ സാഹോദര്യബോധത്തിന്റെ അടിത്തറ എന്നും പറയാം.

WRITE A REVIEW

Product name: BHOOMIYUDE AVAKASIKAL

Review title:



Your Ratings:

Your Message:




Book Reviews

  ഭൂമിയുടെ അവകാശികള്
By Achamma Mani
പത്താം ക്ലാസില് പഠിക്കുന്പോഴാണ് ഇൌ കഥ ആദ്യമായി വായിച്ചത്. ബഷീറിന്റെ സാഹിത്യലോകത്തേക്ക് പ്രവേശിച്ചത് ഇൌ കഥയിലൂടെയാണ്. വായിക്കാത്തവര് തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

  തുല്ല്യതാവാദം
By satheesh mv
ഭൂമിയുടെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ല. സര്‍വ്വചരാചരങ്ങളും അവകാശികളാണെന്നു വാദിക്കുന്നതോടൊപ്പം അവര്‍ക്ക് മനുഷ്യരെക്കാളേറെ അവകാശമണ്ടെന്ന് സമര്‍ത്ഥിക്കുന്നു.

  ഭൂമിയുടെ അവകാശികളെ അടുത്തറിയുമ്പോൾ..
By Fahad Bin Rasheed
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വളരെ  വ്യത്യസ്തമായ-ആകർഷകമായ ഒരു ചെറുകഥയാണ് 'ഭൂമിയുടെ അവകാശികൾ'. ഭൂഗോളത്തിന്റെ ച്ചിരിപ്പിടി അഥവാ രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു പുരയിടവും, നാളികേര വരുമാനത്തിലൂടെ വൻ സാമ്പത്തിക സുരക്ഷിതത്വവും കരസ്ഥമാക്കിയെന്ന് സമാധാനിച്ചുകൊണ്ടാണ് കഥാനായകൻ ആരംഭിക്കുന്നത്. ഭൗതിക സുരക്ഷക്കായി മുള്ളുവേലിയും, ശക്തമായ ഇരുമ്പുഗേറ്റും, 'ഷാൻ' എന്ന ശുനകഭടനമുണ്ടെന്നത് അദ്ദേഹത്തിലെ സുരക്ഷിതത്വത്തിന്റെ ആനന്ദം വർധിപ്പിക്കുന്നു. തന്റെ സുരക്ഷിതത്വത്തിലും സാമ്പത്തിക ഭദ്രതയിലും അഭിമാനം കൊണ്ടിരിക്കുന്ന സമയത്താണ്; മുള്ളുവേലികളെയും ഇരുമ്പുഗേറ്റിനെയും വിലവെക്കാതെ "ഒരു കൂട്ടർ" സർവ്വ സീമകളും ലംഘിച്ച് കടന്നുവരുന്നത്.  ചിത്രശലഭങ്ങളും, ചില പക്ഷികളുമാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. തനിക്ക് തീറെഴുതിക്കിട്ടിയ ഭൂമിയിൽ ഇവക്കെന്തവകാശമെന്ന് ചിന്തിക്കുന്ന കഥാനായകൻ പിന്നീട് തന്റെ വ്യത്യസ്തമായ, മഹനീയമായ കാഴ്ചപ്പാടുകളിലേക്ക് വായനക്കാരെ കഥയിലൂടനീളം ആകർഷിക്കുന്നുണ്ട്. ക്ഷണിക്കപ്പെടാതെ "തന്റെ സ്ഥലത്തേക്ക്" വന്നെത്തുന്ന പക്ഷികളും ശലഭങ്ങളും കാക്കകളും തുടങ്ങി ചിതലുകളും എലികളും മഹാവിഷമുള്ള കരിന്തേളുകൾ  വരെ ഈ "ഭൂമിയുടെ അവകാശികളാ"ണെന്ന സത്യമാണ് കഥാകാരൻ വിളിച്ചോതുന്നത്. തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അഥവാ തേങ്ങാസാമ്രാജ്യം വാവലുകൾ കൂട്ടമായി നശിപ്പിക്കുന്നത് കാണുമ്പോഴും  ഭൂമിയിലെ ആദിമവാസികളായ മറ്റുജീവജാലങ്ങൾക്കെല്ലാം  ഇതിൽ  തുല്യ അവകാശമുണ്ടെന്ന് പറയുന്ന ആദർശവാദിയായ കഥാനായകൻ;  പ്രകൃതിയെയും ജീവജാലങ്ങളെയും പറ്റി  ലോകത്തോട് ചിലതെല്ലാം വിളിച്ചുപറയുന്നുണ്ട്. ഉപദ്രവകാരികളെന്ന് പറഞ്ഞുകൊണ്ട് പലജീവികളെയും തന്റെ പ്രായോഗിക ചിന്താഗതിക്കാരിയായ പ്രിയതമ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ നിസ്സഹായനായി നിൽക്കേണ്ടിവരുന്ന കഥാനായകൻ വായനയെ കൂടുതൽ ഹൃദയമാക്കുന്നു. അവർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ വരെ കഥയ്ക്ക് നൽകുന്ന ഭംഗി അവർണ്ണനീയമാണ്. "കാരുണ്യവാനായ ദൈവം പൊറുത്തുതരട്ടെ.. വാവലുകളേ മാപ്പ്.. നിങ്ങളുടെ രക്തത്തിൽ എനിക്ക് പങ്കില്ല.. ദൈവം തമ്പുരാനേ, ഞാനെന്ത് ചെയ്യും?" - കഥനായകന്റെ നിസ്സഹായത പ്രകടമാക്കുന്ന മനോഹരമായ വരികൾ. ലോകത്തുള്ള സർവ്വ ജീവജാലങ്ങളോടുമുള്ള വല്ലാത്ത സ്നേഹവും കരുതലും കഥയിലൂടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. സകല ചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം  സകലതിനേയും കൊന്നൊടുക്കി അവസാനം ഒന്നടങ്കം ചാവാൻ പോവുന്ന മനുഷ്യസമൂഹത്തിന്റെ സ്വാർത്ഥതയെ നന്നായി വിമർശിക്കുകയും ചെയ്യുന്നുണ്ട് ബഷീർ. വളരെ ലളിതമായ ശൈലിയിലൂടെ ജീവജാലങ്ങളുടെ നിലനിൽപ്പും മനുഷ്യന്റെ സ്വാർത്ഥതയുമെല്ലാം മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ ചെറുകഥ എന്തുകൊണ്ടും ലോകത്തൊന്നടങ്കം വായിക്കപ്പെടേണ്ടത് തന്നെയാണ്. മാത്രമല്ല, വായനക്കാരന് നല്ലൊരു അനുഭവം സമ്മാനിക്കുന്നതുമാണിത്. 'ഭൂമിയുടെ അവകാശികളി'ലെ മനോഹരമായ ഒരു വരികൂടി:- "ദൈവമേ,.. പ്രപഞ്ചങ്ങളുടെ എല്ലാം സ്രഷ്ടാവേ..ഒന്നും അറിഞ്ഞുകൂടാത്ത ഞങ്ങൾക്ക്‌ നേരായമാർഗ്ഗം കാണിച്ചു തരേണമേ..". ശുഭം. ✍️ ഫഹദ് ബിൻ റഷീദ് ???? 9745377410


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0