• Text
  • Text

BIRIYANI

By : SANTHOSH AECHIKKANAM



Book : BIRIYANI
Author: SANTHOSH AECHIKKANAM
Category : Short Stories, Best Sellers, April special
ISBN : 9788126473823
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 35
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹140.00 23% off





Book Summary

കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.

WRITE A REVIEW

Product name: BIRIYANI

Review title:



Your Ratings:

Your Message:




Book Reviews

  ഉജ്ജ്വല രാഷ്ട്രീയ കഥ
By Achamma Mani
മികച്ച രാഷ്ട്രീയ കഥ

  വിശപ്പിന്റെ വിളി
By SREERAJ M R
മലയാള സാഹിത്യത്തിൽ ആദ്യമായിട്ടല്ല വിശപ്പ് ഒരു കടുത്ത പ്രേമേയം ആവുന്നത്. നമുക്കറിയാം വായനക്കാരുടെ മനസ്സിനെ ഉലച്ചു കളഞ്ഞ കാരൂരിന്റെ "പൊതിച്ചോറ് " എന്നാൽ വിശപ്പിനോപ്പം മാനുഷിക ബന്ധങ്ങളുടെയും കഥ പറയുകയാണ് കഥാകാരൻ . സോഷ്യൽ മീഡിയകളിൽ എല്ലാം വിവാദമായ ഒന്നാണിത്. കേരള സാഹിത്യ അക്കാദമി അവർഡുകൾ ഉൾപ്പടെ നേടിയ കഥാകാരനാണ് സന്തോഷ് ഏച്ചിക്കാനം. മനോഹരമായ ആഖ്യാന ശെൈലിയാണ് അദ്ദേഹത്തിെന്റെ . നാട്ടിലെ പ്രമാണിയായ ഹാജിയാരിന്റെ വിട്ടീൽ നടക്കുന്ന കല്യാണമാണ് വിഷയം. അവിടെ ബാക്കി വരുന്ന ഭക്ഷണം കുഴിച്ചുമൂടുവാൻ ഒരു അന്യ സംസ്ഥാന തൊഴിലാളി ഗോപാൽ യാദവ് . താൻ എന്തിനുവേണ്ടിയാണ് കുഴിയെടുക്കുന്നതെന്നറിയില്ല അയാൾക്ക് അവസാനം ,പാെട്ടിക്കാത്ത ബിരിയാണി ചെമ്പടക്കം കെണ്ടുവരുമ്പോഴാണ് , താൻ ഭക്ഷണം കുഴിച്ചുമൂടാനായിരുന്നു കുഴിയെടുത്തത് എന്ന് അയാളറിയുന്നത് അവസാനം ഹാജിയാരുടെ ചെറുമകൻ അയൾക്ക് മകൾ ഉണ്ടോ എന്ന് ചോദിക്കുന്നതും മകളുണ്ട് , വിശന്നാണ് മരിച്ചെതെന്നും അയാൾ പറയുമ്പോഴും . അയാൾ എല്ലു നുറുങ്ങുന്ന വേദനയോടെയാണ് ബിരിയാണി ചവിട്ടി താഴ്ത്തുന്നത്. വല്ലാത്ത വികാരതള്ളിച്ചയോടെയാണ് വായനക്കാർ കടന്നുപോവുന്നത്. തീർത്തും സാമൂഹ്യ പ്രസക്തിയെറുന്ന കഥയാണ് ബിരിയാണി ..... ധാരാളിത്തത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സമൂഹത്തിനെതിരെ വിശക്കുന്നവരുടെ വേദന പങ്കുവയ്ക്കുകയാണ് ഇതിലൂടെ ....

  50ഗ്രാം അരിയുടെ പേരിന്റെ (ബസുമതി ) നോവാകാം ഈ ചെറുകഥ ::::
By ???? ?????
ബിരിയാണി:::: സന്തോഷ് ഏച്ചികാനത്തിന്റെ മലയാള ചെറുകഥയാണ് ബിരിയാണി. വ്യസ്തമായ ഒരുപാടുതരം വാഖ്യാനങ്ങൾക്ക് വഴിവെച്ച ഒരു കഥയാണിത്. ഇവിടെ ആവിഷ്കരിക്കുന്നത് ജീവിതത്തെയും അനുഭവങ്ങളെയുമാണ്. വളരെ ഹൃദയസ്‌പർശിയായ ഈ കഥ മനുഷ്യന്റെ ആരുമറിയാതെ ഉൾവലിഞ്ഞൊതുങ്ങുന്ന ജീവിതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു . വികാരതീക്ഷ്ണമായി ഇവിടെ ദാരിദ്ര്യത്തെയും ധൂർത്തിനെയും വിവരിക്കുന്നു. സ്വതന്ത്രത്തിനിപ്പുറം പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിശപ്പിനു പകരം വെയ്ക്കാൻ ഒന്നും തന്നെയില്ലെന്ന് വ്യക്തമാകുന്നു.ഒരു 50ഗ്രാം അരിയുടെ പേരിന്റെ നോവാകാം ഈ കഥ . ഗർഭിണിയായ തന്റെ ഭാര്യയ്ക്ക് 50ഗ്രാം ബസുമതി അരി വാങ്ങിക്കൊടുക്കുകയും, ആ നേരം അവളുടെ വായിൽ നിന്നും ഊറുന്നു ഉമിനീരിനെ നോക്കി പശുകുട്ടിയായി സങ്കല്പിക്കുകയും ചെയ്യുന്ന ഗോപാൽ യാദവ് എന്ന ഭർത്താവ്, തനിക് പിറന്ന മകൾക്ക് ആ 50ഗ്രാം അരിയുടെ പേര് (ബസുമതി )വയ്ക്കുന്നു. ഒടുക്കം വിശന്നു ചത്തുപോയ തന്റെ കുഞ്ഞിനെ മൂടിയിട്ട മണ്ണിന്റെ നീര് വറ്റും മുന്നേ, അയാൾക്ക് വീണ്ടും നിരവധി ബസുമതികളെ കുഴിച്ചു മൂടേണ്ടി വരുന്നു. അടുത്തെ കല്യാണ വീട്ടിൽ ബാക്കി വന്ന ബിരിയാണി ചോറ് വേസ്റ്റ് കുഴിയിൽ തട്ടി മൂടുവാൻ ഗോവിന്ദിന് ഒരു ജോലിയും കൂലിയും കിട്ടിയിരിക്കുന്നു. അവിടെ ദാരിദ്ര്യത്തിനപ്പുറം ഒരു അച്ഛന്റെ വേവലാതികൾ 'ഇനി ആർക്ക്? ' എന്നതിനെ തേടുകയാണ്. ബിരിയാണി എന്നത് വിശപ്പിന്റെ ഓർമ്മപ്പെടത്തലുകളാണ്., ഓരോ വായനക്കാരന്റെയും ഉള്ളിൽ ബിരിയാണി വെന്തു തുടങ്ങുന്നത് വിശപ്പിന്റെ മൂർച്ചയേറിയ തലങ്ങളിലേക് ആണ്. ഈ ചെറുകഥ ഒരു ഓർമ്മപ്പെടത്തലാകുന്നു. മനുഷ്യത്വത്തിന്റെ ആവശ്യകതയിലേക്കുള്ള നിലവിളികളുടെ. അന്യസംസ്ഥാന തൊഴിലാളി സമൂഹം ജീവിതം തേടിയെത്തുന്ന ഒരു ഗൾഫായി കേരളം മാറിക്കൊണ്ടിരിക്കുമ്പോൾ മലയാളിക്കായി എന്തും ചെയ്യുവാൻ ഉതകുന്നവരായി അവർ മാറുന്നു. നമ്മുക്ക് ചുറ്റും ഒന്നിലേറെ ഗോപാൽ യാദവ് എന്ന അച്ഛന്മാർ ഉണ്ടാകും., അവരുടെ മക്കളുടെ വിശപ്പിനാലുള്ള നിലവിളികളാൽ കാതടഞ്ഞുപോയ അത്തരം അച്ചന്മാരുടെയും, വിശപ്പിന്റെ ഇരയാകുന്ന കുഞ്ഞുമക്കളുടെയും നൂറു നൂറു ചിത്രങ്ങൾ ഇവിടെനിന്നും വായനക്കാരെ പിന്തുടരുന്നു. എത്ര മണ്ണിട്ടു മൂടിയാലും ഉയർന്നുവരുന്ന വിശപ്പിന്റെ വേവലാതികളുടെ നിലവിളികൾ വിളിച്ചു കൂവുന്ന കുടുംബങ്ങളുടെ ചിത്രങ്ങൾ ഇവിടെ കണ്ടെത്താം.... ആവണി സെൽവൻ

  കണ്ണ് തുറപ്പിച്ച കഥകൾ,ജീവിതങ്ങൾ ❤️????
By Fasal Fayaz
'ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണ് കൂടി ബസ്‌മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.' വായനയവസാനിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. കണ്ണ് നിറഞ്ഞുനിന്നു. ഇത്രയും കാലം ഞാൻ കഴിച്ച ബിരിയാണികൾ അത്രയും ദഹിച്ചിട്ടില്ല എന്ന ബോധ്യമുണ്ടായി. ഞാനടക്കം നമ്മളോരോരുത്തരും കൊണ്ടുതള്ളിയ ഓരോ വറ്റിനും ആയിരങ്ങളുടെ വിശപ്പിന്റെ ഗന്ധമുണ്ടെന്ന തിരിച്ചറിവ്. കലന്തൻ ഹാജി എന്ന പ്രമാണിയുടെ വീട്ടിൽ ഭക്ഷണവിരുന്ന് നടക്കുന്നു. ബീഹാറിലെ പട്ടിണിയിൽ നിന്നും ജോലി തേടിയെത്തിയ ഗോപാൽ യാദവ് ആ വീട്ടിൽ പണിക്ക് ചെല്ലുന്നു. വീടിനടുത്തെ തെങ്ങിൻതോപ്പിൽ വലിയ ഒരു കുഴിയെടുക്കാൻ ഗോപാലിനോട് ആവശ്യപ്പെടുന്നു. ബസ്മതി അരിയുടെ ബിരിയാണി മണം ശ്വസിച്ച് കുഴി എടുക്കുമ്പോൾ വിശന്നു മരിച്ച തന്റെ മകൾ ബസ്മതിയെ അയാൾ ഓർക്കുന്നു. ഒടുക്കം വിരുന്നിന് ബാക്കിവന്ന ചെമ്പു കണക്കിന് ബിരിയാണി കുഴിയിൽ കൊണ്ടുവന്നു തട്ടുമ്പോൾ അയാൾ ഒന്ന് പതറുന്നു. ബിരിയാണി ചവിട്ടി നിരപ്പാക്കി മണ്ണ് മൂടുന്നു. ശേഷം അയാൾ കണ്ണടച്ച് കുറേ ശ്വാസം മേലോട്ട് വലിച്ചെടുക്കുന്നു. മതം, രാഷ്ട്രീയം, മാനവികത എന്നിങ്ങനെ വ്യത്യസ്ത മാനങ്ങൾ പറഞ്ഞു വയ്ക്കുമ്പോഴും 'ബിരിയാണി' പ്രധാനമായും ചർച്ച ചെയ്യുന്നത് വിശപ്പ് എന്ന മൂന്നക്ഷരത്തെ കുറിച്ച് തന്നെയാണ്. ആ വല്ലാത്ത അവസ്ഥയുടെ നിലവിളി കഥയിലുടനീളം മുഴങ്ങി കേൾക്കുന്നുണ്ട്. ആർത്തിയുടെ മരണപ്പാച്ചിലിനിടയിൽ നാം കേൾക്കാതെ പോകുന്ന, അല്ലെങ്കിൽ കേട്ടിട്ടും കേട്ട ഭാവം നടിക്കാതെ പോകുന്ന അനേകം നിലവിളികൾ. ഉള്ളിലെ നടുക്കം വിട്ടുമാറാതെ വായന അവസാനിക്കുമ്പോൾ ബിരിയാണി വിരൽ ചൂണ്ടുന്നത് നമ്മൾ ഓരോരുത്തരിലേക്കും ആണ്. ബസ്മതിയെ കൊന്നത് വിശപ്പ് അല്ലെന്നും നാമോരോരുത്തരുടെയും നിസ്സംഗതയാണെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവിൽ നാം നമ്മളറിയാതെ കുറ്റബോധം പേറുന്നു. കണ്ണുനനയിച്ച വായനാനുഭവം.

  ബിരിയാണി
By Alfa Vp
ബിരിയാണി - സന്തോഷ്‌ ഏച്ചിക്കാനം മലയാള ചെറുകഥക്ക് പരിചിതമായ വിശപ്പിന്റെ രാഷ്ട്രീയത്തെ പുതിയ കാലത്തിൻറെ സാമൂഹിക - സാങ്കേതിക പശ്ച്ചാത്തലത്തോടെ അവതരിപ്പിക്കുകയാണ് സന്തോഷ്‌ എച്ചിക്കാനത്തിന്റെ ബിരിയാണി. പതിവ് പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വിശപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും, പ്രവാസത്തിന്റെയും പരിസരങ്ങൾ രുചിക്കാൻ മലയാള ചെറുകഥ തയ്യാറായി എന്നതിന് ഉത്തമ ഉദാഹരണമാണിത്. ഏഴ് കഥകളുടെ സമാഹരമാണീകൃതിയെങ്കിലും ജീവിത യാഥാർഥ്യങ്ങളുടെ നിറവു കൊണ്ട് 'ബിരിയാണി ' എന്ന തലകെട്ടോടു കൂടിയ ആദ്യ കഥ മറ്റുള്ളവയെക്കാൾ നീറുന്ന ഒരു പച്ചമുറിവായി അവശേഷിക്കും എന്നതിൽ തർക്കമില്ല. വടക്കൻ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണ ധൂർത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നു മരിച്ച മകളെ കുറിച്ചുള്ള വേദനിക്കുന്ന ഓർമ്മകളുമാണ് ബിരിയാണി യുടെ ഇതിവൃത്തം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും കുഴിവെട്ടിമൂടേണ്ട മനുഷ്യത്വരഹിതമായ നമ്മുടെ പുതിയകാല സംസ്കാര രീതികൾക്ക് മേൽ വന്നു പതിക്കുന്ന പ്രഹരമായി ബിരിയാണി മാറുന്നു. എം. മുകുന്ദൻ പറഞ്ഞ പോലെ മലയാള ചെറുകഥയുടെ ഒരു ഉത്സവമാണ് ബിരിയാണി.

  "ബിരിയാണി" - ഒരു ഓർമപ്പെടുത്തൽ
By Sukrutha Su
ഒരു പുസ്തകത്തിന്റെ പുറംചട്ട തന്നെ ഒരു നോവായി മനസിനെ അസ്വസ്ഥമാക്കുന്നതാദ്യമായാണ്. മണ്ണിൽ കിടക്കുന്ന പാക്കിങ് കവറിൽ ബിരിയാണിക്ക് പകരം ഒരു കുഞ്ഞിന്റെ മുഖം! സന്തോഷ് ഏച്ചിക്കാനത്തിന്റ ബിരിയാണി എന്ന ചെറുകഥ മുഴുവനായും ഈ ചിത്രത്തിലേക്കാവാഹിച്ചിരിക്കുന്നു. കണ്ണ് നനയാതെ ഈ കഥ വായിച്ച് തീർക്കാനാകില്ല.പാഴാക്കിക്കളഞ്ഞ ഓരോ വറ്റിനും എത്രയോ കുഞ്ഞുങ്ങളുടെ ജീവന്റെ വിലയുണ്ടെന്ന ഓർമപ്പെടുത്തൽ. പട്ടിണി കിടന്നു മരിച്ച ഒരുപാട് പേരുടെ മരണത്തിന് ഉത്തരവാദിയാണെന്ന കുറ്റബോധം അലോസരപ്പെടുത്തി കൊണ്ടേയിരിക്കുന്നു. ഇതുവരെ കഴിച്ച ബിരിയാണിയെല്ലാം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുന്ന പോലെയാണ് ഈ കഥ വായിച്ചവസാനിപ്പിച്ചപ്പോൾ അനുഭവപ്പെട്ടത്. ബിരിയാണി വായിച്ച ഓരോ വായനക്കാരനും ബസ്മതി വെറുമൊരു അരിയുടെ പേരല്ല മറിച്ച് ഹൃദയം നുറുക്കുന്ന നോവാണ്. വിശപ്പിനെ അത്ര മേൽ തീഷ്ണമായി അവതരിപ്പിച്ച രചനകൾ മലയാളത്തിൽ ആദ്യമല്ലെങ്കിലും, പച്ചയായ യാഥാർത്ഥ്യത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച "ബിരിയാണി " അഭിനന്ദനമർഹിക്കുന്നു. അതിഥി തൊഴിലാളിയായ ഗോപാൽ യാദവാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. ധനികനായ കലന്തൻ ഹാജിയുടെ പേരമകന്റെ നിക്കാഹിന്റെയന്ന് അവിടെ ജോലിക്ക് വരുന്ന ഗോപാൽ യാദവ്. അവിടെ അയാൾക്ക് ചെയ്യേണ്ടി വന്ന ജോലി ആത്മഹത്യയ്ക്ക് തുല്യമായിരുന്നു. ഹൃദയം തകരുന്ന വേദനയോടെ അയാൾ ആ ജോലി ചെയ്തു തീർക്കുമ്പോൾ, ബസ്മതിയുമായി അയാൾക്കുള്ള ആത്മബന്ധം പറയുമ്പോൾ അത് വായനക്കാരന്റെയുളളിലും തീരാത്ത നോവായി അവശേഷിക്കുന്നു. വിശപ്പ് മാത്രമല്ല, സ്വന്തം നാട് വിട്ടു മറ്റൊരു നാട്ടിൽ ജോലി ചെയ്യേണ്ടി വരുന്നവരുടെ സങ്കടങ്ങൾ, കഷ്ടപ്പാടുകൾ, ധൂർത്തിന്റെയും ആർഭാടത്തിന്റെയും പ്രതീകങ്ങൾ, ദാരിദ്ര്യത്തിന്റെ ആൾരൂപങ്ങൾ, പുതുതലമുറയുടെ മനോഭാവം, സമൂഹമാധ്യമങ്ങളുടെ അതിപ്രസരം.. എന്നിവയെല്ലാം തുറന്നെഴുതുന്നതിലൂടെ ഈ കഥയുടെ സമകാലിക പ്രസക്തിയേറുന്നു. ബിരിയാണി വായനക്കാരെ അത്ര മേൽ സ്വാധീനിക്കുമെങ്കിലും ചെറുകഥയുടെ അന്തസത്ത ഒട്ടും ചോർന്നു പോകാത്ത 6 കഥകൾ കൂടി ചേർന്നതാണ് ഈ പുസ്തകം.ഏതൊരാളും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.❤

  BIRIYANI ♥️
By Hari AJ
"നമ്മൾ ഒരാളോട് നമ്മടെ വേവലാതികൾ പറയുമ്പോ.. കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങിനെ ചില വേദനകളിലൂടെ കടന്നുപോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും! " എം. മുകുന്ദൻ പറഞ്ഞതുപോലെ മലയാള ചെറുകഥയുടെ ഉത്സവമാണ് ബിരിയാണി.വിശപ്പ് മാത്രമാണ് കഥയുടെ പ്രമേയം എന്ന് തീർത്തുപറയാൻ കഴിയാത്ത വിധം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ബിരിയാണിയിലൂടെ സന്തോഷ്‌ ഏച്ചിക്കാനം നമുക്കുമുന്പിൽ എത്തിക്കുന്നത്. കേരളത്തിൽ എത്തപ്പെട്ടിട്ടുള്ള അന്യസംസഥാന തൊഴിലാളികളുടെ പ്രതിനിധിയാണ് ഗോപാൽ യാദവ്. ബീഹാറിലേ കോർപ്പറേറ്റുകളുടെ എച്ചിൽ കൽക്കരി ശേഖരിച്ച് അത് വിറ്റു കിട്ടുന്ന തുകയിൽ നിന്നും പോലീസിന്റെ കയ്യിട്ടുവാരലിനും ഗുണ്ടാ പിരിവിനും ശേഷം തന്റെ കയ്യിലെത്തുന്നത് പത്ത് രൂപയാണെന്ന് ഗോപാൽ പറയുമ്പോൾ, പടച്ചോനേ പത്ത് ഉർപ്യോ! '' എന്ന ഹസൈനാർച്ചയുടെ തലയിൽ കൈവെച്ച ആശ്ചര്യം നിറഞ്ഞ ചോദ്യം പത്തു രൂപ കൊണ്ട് ഒരു മനുഷ്യൻ എങ്ങിനെ ജീവിക്കാൻ ! എന്ന അത്ഭുതം അല്ലെന്നും കേവലം പിശുക്കിൽ നിന്നുണ്ടായതാണെന്നും തിരിച്ചറിയുമ്പോഴുള്ള യാദവിന്റെ ചിന്തയാണ് തുടക്കത്തിൽ കൊടുത്തിരിക്കുന്ന വരികൾ. കഥാന്ത്യത്തിൽ ബാക്കിയായ ബസ്മതി ബിരിയാണി കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ വിശന്നു മരിച്ച മകൾ ബസ്മതിയെ ആ മനുഷ്യൻ ഓർക്കുന്നു.വടക്കെ മലബാറിലെ കല്യാണങ്ങളിലെ ഭക്ഷണധൂർത്ത് എത്രത്തോളം ഭീകരമാണെന്ന് ബിരിയാണി കാണിച്ചു തരുന്നു. കഥ മുസ്ലിം വിരുദ്ധമാണെന്ന തരത്തിലുള്ള പല വിവാദങ്ങളും ഉണ്ടായിട്ടിട്ടുള്ളതായി വായിച്ചറിയാൻ കഴിഞ്ഞു. മുകുന്ദൻ പറഞ്ഞതുപോലെ കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി കഥയെ വിലയിരുത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. ബിരിയാണി കൂടാതെ നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍,uvwxyz, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴുകഥകളാണ് ഈ പുസ്തകത്തിൽ ഉള്‍ക്കൊള്ളിച്ചിരിക്കന്നത്. ❤️

  വിശപ്പിന്റെ ആഴങ്ങളിലൂടെ ഒരു ബിരിയാണി കഥ..
By sree lekshmi
അന്നം എന്നതിനെ പ്രധാനമായും ഉൾപ്പെടുത്തി, ഇതരസംസ്ഥാനതൊഴിലാളികളുടെ കഷ്ടപ്പാടുകളും, വിശപ്പിന്റെ കാഠിന്യവും വായനക്കാരനിലേക്കെത്തിച്ച കഥയാണ് സന്തോഷ്‌ ഏച്ചികാനത്തിന്റെ ബിരിയാണി എന്ന കഥ.ഭക്ഷണത്തിന്റെ മൂല്യവും കൂടാതെ കേരളത്തിലെ നാഗരികജീവിതവും ഇവിടെ വരച്ചു കാട്ടുന്നു. ആഡംബര പ്രേമികളായ ഒരു പറ്റം മനുഷ്യരെ ഈ കഥയിലൂടെ വായനക്കാരന് വീക്ഷിക്കാം. അതോടൊപ്പം ഈ ആഡംബര പ്രേമികൾ നടത്തുന്ന കല്യാണ ചടങ്ങിന് ഇതരസംസ്ഥാനതൊഴിലാളിയായി വരുന്നവർക്ക് കാര്യമായ വേതനം നൽകുന്നില്ല. പ്രധാന കഥാപാത്രമായ ഗോപാൽ യാദവ് തന്റെ ജീവിതത്തിലുടനീളം സങ്കടകടലിൽ ജീവിക്കുന്ന വ്യക്തിയും. പട്ടിണിയുടെ പേരിൽ തനിക്ക് നഷ്ടപ്പെട്ടു പോയ തന്റെ മകളെയും ഭാര്യയേയും കുറിച്ചോർക്കുമ്പോൾ അയാൾ നൊമ്പരപ്പെടുന്നു. തങ്ങളെ പോലുള്ളവർക്ക് ബിരിയാണി എന്നത് സ്വപ്നം കാണാൻ കൂടി കഴിയില്ല എന്നറിഞ്ഞിട്ടും ഭാര്യയോടുള്ള സ്നേഹം കൊണ്ട് അവരുടെ ആഗ്രഹപ്രകാരം ബസ്മതി അരി വാങ്ങി നൽകുന്നുണ്ട് ഗോപാൽ. തന്റെ മകൾക്കും അതിനാലായിരിക്കണം ബസ്മതി എന്ന പേരും ഇട്ടത്. ഒരുപാട് ജീവിതതത്വങ്ങളിലൂടെ ഈ കഥ കടന്നു പോകുന്നു. അവസാനം ഗോപാൽ കല്യാണ വീട്ടിലെ പണിയെടുത്ത പറമ്പിൽ എടുത്ത കുഴിയിൽ ബാക്കി വന്ന ബിരിയാണി മണ്ണിട്ട് മൂടുമ്പോൾ അയാൾ മകൾ ബസ്മതിയെ കുറിച്ചോർക്കുന്നു. ആ മണ്ണിൽ ചവിട്ടുമ്പോൾ അയാൾക്ക് തന്റെ മകളെ ചവിട്ടുന്നത് പോലെ അനുഭവപ്പെടുന്നു. വളരെയധികം വൈകാരികമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ കഥ വായനക്കാരന് ഉറപ്പായും ഹൃദയസ്പർശിയാകും, തീർച്ച...

  Unais
By Unais Unu
Good

  വിശപ്പെരിയുന്ന ബിരിയാണി (Book Review Contest)
By Anju KP
സാമൂഹികയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള തീക്ഷണമായ തിരിഞ്ഞുനോട്ടമായിവേണം 'ബിരിയാണി' എന്ന പുസ്തകത്തെ അടയാളപ്പെടുത്താന്‍.'മലയാള ചെറുകഥയുടെ ഉത്സവ'മായി , 'ബിരിയാണി'യെ പ്രിയ എഴുത്തുക്കാരന്‍ എം.മുകുന്ദന്‍ എഴുതിവയ്ക്കുന്നതും 'ബിരിയാണി' , 'നായിക്കാപ്പ്', 'മനുഷ്യാലയങ്ങള്‍' , 'u,v,w,x,y,z' , 'മരപ്രഭു', 'ലിഫ്റ്റ്', 'ആട്ടം' എന്നീ ഏഴു ചെറുകഥകളുടെ കൂടിച്ചേരലുകളെയാണ്. മറ്റു കഥകളേക്കാള്‍.......... 'നായ്ക്കാപ്പി'ലെ കഥ തിരഞ്ഞുപോകുന്ന കഥാപാത്രത്തെക്കാളുമപ്പുറം ബസുമതി അരി കൊതിമൂത്ത് വായിലിട്ട് ചവച്ചരക്കുന്ന 'ബിരിയാണി'യിലെ മാതംഗിയും , ഫോര്‍ച്യൂണറില്‍ വന്നിറങ്ങുന്ന അസെെനാര്‍ച്ചയും, കണക്കില്ലാത്ത ബിരിയാണി ചെമ്പുകള്‍ അലസികളയുന്ന രുചിച്ചുനോക്കാത്ത ബസ്മതി അരിയുടെ ചോറുവറ്റുകളെ കുഴിച്ചുമൂടാന്‍ ,ഒരാള്‍പ്പൊക്കത്തില്‍ മണ്ണുമാന്തുന്ന ,വിശന്നുമരിച്ച മകളുടെ ഗോപാല്‍ യാദവ് എന്ന അച്ഛനും വായനക്കാരിലുണ്ടാക്കുന്ന ഞെട്ടല്‍ അത്ര ചെറുതല്ല. ആ ഞെട്ടലാണ്, വിഭവസമൃദ്ധിയാല്‍ വയറുനിറഞ്ഞ സമൂഹത്തിലെ വിശന്നുമരിച്ച ഒട്ടിയ വയറുകള്‍ ഒരു വീര്‍പ്പുമുട്ടലായി വായനക്കാരില്‍ അവശേഷിപ്പിക്കുന്നതും.കഥയില്‍ കാലം അവകാശപ്പെടുന്ന മാറ്റങ്ങളും , ഓര്‍ത്തുവയ്ക്കാനുതകുന്ന ഇത്തരം അവശേഷിപ്പുകളാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0