• Text
  • Text

BIRIYANI AND OTHER STORIES

By : SANTHOSH AECHIKKANAM



Book : BIRIYANI AND OTHER STORIES
Author: SANTHOSH AECHIKKANAM
Category : Short Stories
ISBN : 9789352827022
Binding : Normal
Publishing Date : 15-09-2025
Publisher : DC BOOKS
Edition : 2
Number of pages : 200
Language : English
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

Santhosh Aechikkanam is surely one of the most influential writers in the present day Malayalam short story. He has, to his credit, around eighty stories anthologized in half a dozen volumes. As a keen observer of life he has phenomenal skill in capturing the subtle nuances of the sordid side of the seemingly naive lives around him. The range of themes he deals with in his stories amply demonstrates his creative genius. No other writer of his times is able to enchant the reader as he does through his exemplary portrayal of characters who often remain obscure in the hustle and bustle of mainstream life. Translated by Dr. Antony Fernandez

WRITE A REVIEW

Product name: BIRIYANI AND OTHER STORIES

Review title:



Your Ratings:

Your Message:




Book Reviews

  Excellent stories
By Rakesh vj
Excellent Stories, Excellent Translation

  50ഗ്രാം അരിയുടെ പേരിന്റെ (ബസുമതി ) നോവാകാം ഈ ചെറുകഥ,,
By ???? ?????
ബിരിയാണി.::::: സന്തോഷ് ഏച്ചികാനത്തിന്റെ മലയാള ചെറുകഥയാണ് ബിരിയാണി. വ്യസ്തമായ ഒരുപാടുതരം വാഖ്യാനങ്ങൾക്ക് വഴിവെച്ച ഒരു കഥയാണിത്. ഇവിടെ ആവിഷ്കരിക്കുന്നത് ജീവിതത്തെയും അനുഭവങ്ങളെയുമാണ്. വളരെ ഹൃദയസ്‌പർശിയായ ഈ കഥ മനുഷ്യന്റെ ആരുമറിയാതെ ഉൾവലിഞ്ഞൊതുങ്ങുന്ന ജീവിതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു . വികാരതീക്ഷ്ണമായി ഇവിടെ ദാരിദ്ര്യത്തെയും ധൂർത്തിനെയും വിവരിക്കുന്നു. സ്വതന്ത്രത്തിനിപ്പുറം പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിശപ്പിനു പകരം വെയ്ക്കാൻ ഒന്നും തന്നെയില്ലെന്ന് വ്യക്തമാകുന്നു.ഒരു 50ഗ്രാം അരിയുടെ പേരിന്റെ നോവാകാം ഈ കഥ . ഗർഭിണിയായ തന്റെ ഭാര്യയ്ക്ക് 50ഗ്രാം ബസുമതി അരി വാങ്ങിക്കൊടുക്കുകയും, ആ നേരം അവളുടെ വായിൽ നിന്നും ഊറുന്നു ഉമിനീരിനെ നോക്കി പശുകുട്ടിയായി സങ്കല്പിക്കുകയും ചെയ്യുന്ന ഗോപാൽ യാദവ് എന്ന ഭർത്താവ്, തനിക് പിറന്ന മകൾക്ക് ആ 50ഗ്രാം അരിയുടെ പേര് (ബസുമതി )വയ്ക്കുന്നു. ഒടുക്കം വിശന്നു ചത്തുപോയ തന്റെ കുഞ്ഞിനെ മൂടിയിട്ട മണ്ണിന്റെ നീര് വറ്റും മുന്നേ, അയാൾക്ക് വീണ്ടും നിരവധി ബസുമതികളെ കുഴിച്ചു മൂടേണ്ടി വരുന്നു. അടുത്തെ കല്യാണ വീട്ടിൽ ബാക്കി വന്ന ബിരിയാണി ചോറ് വേസ്റ്റ് കുഴിയിൽ തട്ടി മൂടുവാൻ ഗോവിന്ദിന് ഒരു ജോലിയും കൂലിയും കിട്ടിയിരിക്കുന്നു. അവിടെ ദാരിദ്ര്യത്തിനപ്പുറം ഒരു അച്ഛന്റെ വേവലാതികൾ 'ഇനി ആർക്ക്? ' എന്നതിനെ തേടുകയാണ്. ബിരിയാണി എന്നത് വിശപ്പിന്റെ ഓർമ്മപ്പെടത്തലുകളാണ്., ഓരോ വായനക്കാരന്റെയും ഉള്ളിൽ ബിരിയാണി വെന്തു തുടങ്ങുന്നത് വിശപ്പിന്റെ മൂർച്ചയേറിയ തലങ്ങളിലേക് ആണ്. ഈ ചെറുകഥ ഒരു ഓർമ്മപ്പെടത്തലാകുന്നു. മനുഷ്യത്വത്തിന്റെ ആവശ്യകതയിലേക്കുള്ള നിലവിളികളുടെ. അന്യസംസ്ഥാന തൊഴിലാളി സമൂഹം ജീവിതം തേടിയെത്തുന്ന ഒരു ഗൾഫായി കേരളം മാറിക്കൊണ്ടിരിക്കുമ്പോൾ മലയാളിക്കായി എന്തും ചെയ്യുവാൻ ഉതകുന്നവരായി അവർ മാറുന്നു. നമ്മുക്ക് ചുറ്റും ഒന്നിലേറെ ഗോപാൽ യാദവ് എന്ന അച്ഛന്മാർ ഉണ്ടാകും., അവരുടെ മക്കളുടെ വിശപ്പിനാലുള്ള നിലവിളികളാൽ കാതടഞ്ഞുപോയ അത്തരം അച്ചന്മാരുടെയും, വിശപ്പിന്റെ ഇരയാകുന്ന കുഞ്ഞുമക്കളുടെയും നൂറു നൂറു ചിത്രങ്ങൾ ഇവിടെനിന്നും വായനക്കാരെ പിന്തുടരുന്നു. എത്ര മണ്ണിട്ടു മൂടിയാലും ഉയർന്നുവരുന്ന വിശപ്പിന്റെ വേവലാതികളുടെ നിലവിളികൾ വിളിച്ചു കൂവുന്ന കുടുംബങ്ങളുടെ ചിത്രങ്ങൾ ഇവിടെ കണ്ടെത്താം.... ആവണി സെൽവൻ

  പ്രവാസി പ്രയാണം
By Shyla Alex
ബിരിയാണി വിവിധതരം ഭക്ഷണ ഇനങ്ങളുടെ ഒരു സംയുക്തമാണ്. അതിൽ ഇറച്ചിയും ചോറും പച്ചക്കറിയും സുഗന്ധവ്യഞ്ജനങ്ങളും എല്ലാം ഉള്ളത് പോലെ തന്നെയാണ് വിവിധതരം ജീവിതപ്രവാസങ്ങളുടെ കഥ പറയുന്ന ബിരിയാണി കലന്തൻഹാജി വെട്ടിമൂടാൻ പറഞ്ഞ ബിരിയാണി ചെമ്പ് അത് ചെയ്യാൻ നിയോഗിക്കപ്പെട്ട ഗോപാലയാദവ് , യാദവിന്റെ മകളുടെ പേര് ബസുമതി വിശന്ന് മരിച്ചബസുമതി രണ്ടു മണ്ണിട്ട് മൂടാൻ വിധിക്കപ്പെട്ട ഗോപാൽ യാദവിന് ആർഭടത്തിന്റേയും അടിസ്ഥാന അവിശ്യത്തിന്റേയും ഇരയായി മാറി . രണ്ടു സമൂഹങ്ങൾ തമ്മിലുള്ള അന്തരം, ജീവിക്കാൻ പ്രവാസം സ്വീകരിച്ച മലയാളി, തന്റെ മുൻപിൽ ഇതെ ആവശ്യവുമായി എത്തുന്നവരോടുള്ള കാഴ്ചപ്പാടും വരച്ചു കാട്ടുന്നു. തനതായ ഒരു സംസ്ക്കാരം ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും അതിർത്തി കടന്ന്എത്തിയവരെഎല്ലാം സ്വീകരിക്കുകയും യഥാർത്ഥ കച്ചവട മനസോടെ സമീപിക്കുകയും ഉള്ളിന്റെയുള്ളിൽ അകലം സൂക്ഷിക്കുകയും ചെയുന്ന മലയാളിയുടെ യഥാർത്ഥമുഖവും അനാവരണം ചെയ്യപ്പെടുന്നു സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയിലൂടെ. ഒരു വശത്ത് വിശപ്പിനാൽ വെട്ടിമൂടപെട്ട കുഞ്ഞ് മറുവശത്ത് ആർഭാട തീമിർപ്പിനാൽ വെട്ടിമൂടപെട്ട കുഞ്ഞിന്റെ അമ്മയുടെ ഇഷ്ട വിഭവം ആയിരുന്ന ബസുമതി അരി കൊണ്ടുള്ള ബിരിയാണി. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഉള്ള അന്തരം മാറാൻ കാലം എത്ര കാക്കേണ്ടി വരും. അതോ അതൊരു സ്വപ്നം മാത്രം ആവുമോ ? ചോദ്യങ്ങൾഏറെ ഉണർത്തുന്ന കഥാഖ്യാനം . ഒരു കഥയ്ക്കായി കുമ്പളവരെ പോയി ഒരുപാട് ജീവിതങ്ങൾ കണ്ട എഴുത്തുകാരൻ. ഒരാളുടെ രോഗം മറ്റൊരാൾക്ക് വെളിച്ചമായി മാറിയ " u v w x y z " വിശപ്പിന്റെ വേദനയറിഞ്ഞു ആടിവേടനായ ബാബ്‌ലുവിന്റെ ആട്ടവും , ജനങ്ങളുടെ നിലവറ ബിയിൽ ആയ ദാസപ്പനും നിറയുന്ന ഏഴ് കഥകളുടെ പൊൻവെളിച്ചം ആണ് ബിരിയാണി . ചുറ്റുപാടുകളുടെ തുടി താളത്തെ, സമകാലിക സംഭവങ്ങളെ ഹൃദയത്തിൽ ആവാഹിച്ചു പ്രതിഫലിപ്പിക്കുന്ന ചൈതന്യവത്തായ കഥകൾ

  വിശപ്പിന്റെ വായരോ മൂടിക്കെട്ടാറുണ്ട്
By SHIMNA Javed
സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ മികച്ച ചെറുകഥകളിലൊന്നാണ് ബിരിയാണി.സമൂഹത്തിലെ രണ്ട് തലങ്ങളെ തൂലിക കൊണ്ട് കൃത്യമായി വകഞ്ഞുമാറ്റാൻ എഴുത്തുകാരന് സാധിച്ചു കലന്തൻഹാജിയുടെ ആഡംബരങ്ങൾക്ക് മുമ്പിൽ ഗോപാൽ യാദവ് എന്ന കൂലിത്തൊഴിലാളിയുടെ ബദ്ധപ്പാടുകൾ അപഹാസ്യരാവുന്നു. അനുകമ്പയുടെ തിരിനാളമെങ്കിലും പ്രതീക്ഷിച്ചാവും അയാൾ അനുഭവങ്ങളുടെ പൊതിയഴിച്ചത്, അവിടെയും പരിഹാസത്തിന്റെയും മുതലെടുപ്പിന്റെയും മുഖം തെളിഞ്ഞുവന്നപ്പോൾ സ്വയമൊതുങ്ങി. ശരിയാണ്, അവനവന്റെ നോവുകൾ ചിലപ്പോൾ അന്യനു തമാശയാണ്. ജോലിയെന്താണെന്ന് വ്യക്തമാക്കാതെ കൂലിതുകയിൽ വിലപേശി കലന്തൻ ഹാജിയുടെ സൗധത്തിലേക് ഗോപാൽ യാദവ് ആനയിക്യപ്പെട്ടു.ഇനിയെത്ര താഴ്ത്തിയൊരു വിലയിട്ടാലും അയാൾ വായുമെന്നു ഹാജിയും ഉറപ്പിച്ചു കാണും. സ്ഥലമെത്തിയപ്പോൾ ജോലിയും നിശ്ചയിക്കയപ്പെട്ടു. കുഴിവെട്ടണം. തന്നോളം നീളവും വീതിയുമുള്ള കുഴിയൊരുക്കി അയാൾ കാത്തുനിന്നു.രണ്ടു വയറിന്റെ വിശപ്പടക്കാൻ വൈകിട്ടോളം കുഴിച്ചു കിട്ടുന്ന കൂലിയും തികയില്ല.മണ്ണ് മുറിച്ചെടുത്ത കുഴിയിലേക്ക്‌ മണം മാറാത്ത ബിരിയാണി നിറയുന്നു. ചവിട്ടിയമർത്തി കുഴിമൂടാൻ കല്പിച്ചവർക് മുമ്പിൽ അടിമയെപ്പോലായാൾ നിന്നു.സാധാരണക്കാരന്റെ സ്വപ്നങ്ങളിൽ മാത്രം സുഗന്ധം വീശിയിരുന്ന ബസ്മതിയരി കാൽച്ചുവട്ടിൽ, ആഞ്ഞുചവിട്ടി കുഴിമൂടുമ്പോൾ മണ്ണുകൊണ്ട് മറച്ചുപിടിച്ചത് ഉയർന്നുപൊങ്ങിയ ബിരിയാണിയുടെ ഗന്ധമല്ല ഉള്ളിലെ വിശപ്പിന്റെ വിങ്ങലാണ്.വിശന്നു മരിച്ച മകളുടെ ഓർമ്മകൾ പക്ഷെ മണ്ണിനു മീതെ മുഴച്ചു നിന്നിരുന്നു.ഇതാണ് ലോകം വിശക്കുന്നവന് വിളമ്പാതെ വയറുനിറഞ്ഞവന് വീണ്ടും വിരുന്നൊരുക്കും.മലയാളിയുടെ പ്രവർത്തിയിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ബിരിയാണിയെന്ന കഥ. കഥയല്ല ചിലരുടെയൊക്കെ ജീവിതം.മനുഷ്യത്വം മരിച്ചു പോകുന്നിത്തൊരോർമ്മപ്പെടുത്തലാണ്

  ബിരിയാണി _ ദാരിദ്ര്യവും ധൂർത്തും ഒറ്റ ക്യാൻവാസിൽ
By ABDUL VAHID
ബിരിയാണി _സന്തോഷ് ഏച്ചിക്കാനം മനുഷ്യന്റെ ഏറ്റവും വലിയ വികാരമായ വിശപ്പിൻറെ കഥ , ഏറ്റവും രുചിയേറിയ ബിരിയാണിയിലൂടെ പൊളിച്ചെഴുതുകയാണ് സന്തോഷ് ഏച്ചിക്കാനം . തീർച്ചയായും #ബിരിയാണി ഭക്ഷണം കൊണ്ട് ധൂർത്തടിക്കുന്ന ഒരു സമൂഹത്തിന്റെ മുഖത്തു നൽകുന്ന അടി തന്നെയാണ് . സമൂഹത്തിൽ നടക്കുന്ന കല്യാണ ധൂർത്തു തന്നെയാണ് വിഷയം , ലക്ഷക്കണക്കായ മനുഷ്യർ പട്ടിണി കിടക്കുന്ന നാട്ടിൽ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഉണ്ടാക്കി അത് കുഴിച്ചു മൂടുന്ന അവസ്ഥ ഉണ്ട് എന്നത് നിഷേധിക്കപ്പെടേണ്ടത് അല്ല. കാസർക്കോട്ടെ തളങ്കരയിൽ നിന്ന് ഉരുവോടിച്ച് ദുബായിക്ക് പോയി കാശുണ്ടാക്കിയ നാല് കെട്ടിയ കലന്തൻ ഹാജിയുടെ, അമേരിക്കയിൽ ഡോക്റ്റർ ആയി സേവനം അനുഷ്ഠിക്കുന്ന പേരക്കുട്ടി റിസ്‌വാന്റെ കല്യാണം ആണ്. വേദി ഒരുക്കിയത് വിദേശത്തു നിന്നും ഇറക്കുമതി ച്യ്ത പ്രത്യേക തരം പൂക്കൾ കൊണ്ട് , അയ്യായിരം പേരാണ് പങ്കെടുക്കാൻ ഉള്ളത്, ഭക്ഷ്ണം പാകം ചെയ്യാൻ ഹൈദരാബാദിൽ നിന്നും അബുദാബിയിൽ നിന്നും ഒക്കെ ഉള്ളവർ ആണ് , ഭക്ഷണം പാകം ചെയ്യുന്നത് ഉയർന്ന ഇനം ബസ്മതി അരി കൊണ്ടാണ്, ബിരിയാണി മാത്രം അല്ല കുഴിമന്തി വരെ ഉണ്ട് തീന്മേശയിൽ , അതായത് കല്യാണത്തിന്റെ മദ്ഹ് നാടുനീളെ ഓതണം. അടുത്ത കാലത്തൊന്നും ഈ അലയൊടി നാട്ടുകാരുടെ ചർച്ചയിൽ നിന്നും മാറരുത്. ഗോപാൽ യാദവ് , ബീഹാറിലെ ലാൽമാത്തി ആണ് സ്വദേശം , കുറച്ചു കാലം ആയി കാസർകോട്ട് ഉണ്ട്. ഈ കല്യാണത്തിന്റെ ബാക്കി വന്ന ഭക്ഷണം കുഴിച്ചു മൂടൽ ആണ് അദ്ദേഹത്തിന് ഏല്പിച്ചിട്ടുള്ള ചുമതല ( പക്ഷെ ജോലി എന്താണെന്നു അദ്ദേഹത്തിന് അറിയില്ല ) കൂലി 250 ൽ നിന്നും ഒരു പൈസ അധികം നൽകില്ല എന്ന് കലന്തൻ ഹാജിയുടെ ബിസിനസ് പാർട്ണർ അസൈനാർ ഹാജിയുടെ ഉറപ്പിൽ ആണ് ജോലി ഏറ്റെടുത്ത്. യാദവ് ആദ്യമായി ബസുമതി അരി കാണുന്നത് നാട്ടിലെ മിയാന്റെ കടയിൽ നിന്നാണ് വില കൂടിയ അരിവാങ്ങാൻ അയാൾക്ക് ആവില്ല എന്നിട്ടും ഒരു പിടി അരിവാങ്ങി തന്റെ ഗർഭിണി ആയ ഭാര്യക്ക് നൽകുന്നു , ആ അരി ചവച്ചരക്കുമ്പോൾ അയാളുടെ ഭാര്യയുടെ വായിൽ നിന്ന് പാലു പോലെ രസം ഒലിച്ചിറങ്ങുന്ന കാഴ്ച കണ്ടു സന്തോഷിക്കുന്നു. പിന്നീട് തനിക്കു പിറന്ന കുഞ്ഞിന് ബസുമതി എന്ന പേര് നൽകി അദ്ദേഹം നിർവൃതി കൊള്ളുന്നു. മരിച്ചുപോയ ഒരാളുടെ മുഖത്തെ വെള്ളത്തുണി മാറ്റുന്നതുപോലെ മൊബൈൽ സ്ക്രീൻ നീക്കി ന്യൂജെൻ മുതലാളി സിനാൻ ബീഹാറിൽ നിന്നും ജാർഖണ്ഡിൽ പോയി കിടക്കുന്ന ലാൽ മാത്തിയെ ഗോപാൽ യാദവിന്‌ കാണിച്ചു കൊടുത്തു. തന്നെ പോലെ തന്റെ നാടും ബീഹാർ വിട്ടിരിക്കുന്നു എന്ന സത്യം അപ്പോഴാണ് ഗോപാൽ യാദവ് അറിയുന്നത്. അയാൾ കുറെ ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു. പിന്നെ പതുക്കെ അത് പുറത്തേക്കു വിട്ടു. സ്നേഹമുള്ളവർ വിടപറയുമ്പോഴൊക്കെ അദ്ദേഹം ഇങ്ങനെ ആണ് ചെയ്യാറുള്ളത്. കുഴിയിൽ തള്ളിയ ബിരിയാണി അവസാനം ചവിട്ടി താഴ്ത്തി ഒതുക്കാൻ സിനാൻ അലറുന്നു , ഗോപാൽ യാദവ് കാലുയർത്തി, കിടക്കുന്നതു ബസുമതി ആണ്, ചവിട്ടി, നെഞ്ചത്ത് തന്നെ ചവിട്ടി , ആദ്യം ഒരു കരച്ചിൽ കേട്ടു, പിന്നെ അതൊരു ഞെരക്കമായി , ഒടുവിൽ അതും ഇല്ലാണ്ടായി, ഇനി മൂടിക്കൊ - സിനാൻ കല്പിച്ചു. വിയർത്തൊലിച്ചു കാലിൽ നെയ്യും മസാലയുമായി നിൽക്കുന്ന ഗോപാൽ യാദവിനോട് വീട്ടിലെ അത്തറ് കുപ്പി പൊട്ടിച്ച പോലത്തെ പയ്യൻ ചോദിക്കുന്നു , ഭായി കല്യാണം കഴിച്ചോ ? ഭായിക്കെത്ര മക്കളാ ? കല്യാണം കഴിച്ചു, ഒരു മോൾ ഉണ്ട്. എന്താ പേര്? പഠിക്കുക ആണോ അതോ കല്യാണം കഴിച്ചോ? പേര് ബസുമതി , ഭക്ഷണം കിട്ടാതെ മരിച്ചു. ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണു കൂടി ബസുമതിക്കു മേൽ കൊത്തിയിട്ടു , പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ, 'ബിരിയാണി' ബാബു വാഹിദ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0