• Text
  • Text

CHAVUNILAM

By : MATHEWS P F



Book : CHAVUNILAM
Author: MATHEWS P F
Category : Novel
ISBN : 9788171305667
Binding : Normal
Publishing Date : 30-04-2025
Publisher : DC BOOKS
Edition : 7
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണ് ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്ര-സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദർശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നത് നാം ചാവുനിലത്തിൽ കാണുന്നു.എഴുത്ത് എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കംമുതൽക്കേ നിൽക്കലാണ്. പി.എഫ്. മാത്യൂസിന്റെ എഴുത്തിൽ ആ ജാഗ്രത എന്നുമുണ്ട്.

WRITE A REVIEW

Product name: CHAVUNILAM

Review title:



Your Ratings:

Your Message:




Book Reviews

  #ചാവുനിലം
By Ramkumar Raaman
#ചാവുനിലം സദാചാരത്തിന്റെയും ധാർമികതയുടെയും നന്മയുടെയും സാമൂഹികഘടനയിൽ സ്വാസ്ഥ്യം തിരയുന്ന മനുഷ്യമനസ്സിനെ നിത്യനിരാശയിലാഴ്ത്തുന്ന അപരലോകമെന്ന (DYSTOPIA) കല്പനയെ യാഥാർത്ഥ്യത്തിന്റെയും ഐന്ദ്രികമായ യാഥാർത്ഥ്യത്തിന്റെയും കഥാപരിസരത്തിൽ കൂടി തിന്മയുടെ അന്ധകാരം ചൂഴ്ന്ന് നിൽക്കുന്ന പാഴ്നിലത്തിലൂടെ പ്രതീകവൽക്കരിക്കു കയാണ് ചാവുനിലം എന്ന നോവലിൽ പി.എഫ്.മാത്യുസ്. നന്മയുടെ വെളിച്ചത്തിൽ അഭിഷിക്തമായി നിൽക്കുന്ന കഥാപശ്ചാത്തലവും ജീവിതങ്ങളും ഒരദൃശ്യമായ മറയാണ്. അപ്രിയമായ ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിലെ പ്രത്യാശയുടെ തിരശീലക്കപ്പുറത്ത് മുഖം തിരിച്ചാലും നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങൾ സ്പന്ദിച്ചു നിൽക്കുന്നുണ്ട്. അതുള്ളത് കൊണ്ട് മാത്രമാണ് നന്മയും ധാർമ്മികതയും ആലക്തികപ്രഭ ചൊരിഞ്ഞു നിൽക്കുന്നത്. പാപവും പുണ്യവും പോലെ നന്മയും തിന്മയും പോലെ ഇരുട്ടും വെളിച്ചവും പോലെ ജീവിതത്തെയും മരണത്തെയും വൈരുദ്ധ്യമായ സങ്കീർണതയായി പ്രശ്നവൽക്കരിക്കുകയാണ് ചാവുനിലത്തിൽ. ചാവുനിലം മരണത്തിന്റെ സുവിശേഷമാണ്. നിസ്സംഗതയോടെയും ദാർശനികതയൊടെയും വ്യഥയോടെയും നടുക്കത്തോടെയും വെളിപാടുകളിൽ പരിണമിക്കുന്ന മരണങ്ങളുടെ ഇരുട്ട് തളംകെട്ടി നിൽക്കുന്ന ചാവുനിലമാണ് പാഴ്നിലമെന്ന തുരുത്ത്. ജീവിതത്തിനും മരണത്തിനുമിടക്കുള്ള വൈരുധ്യങ്ങളിലേക്ക് നിർവചിക്കുന്ന സംഭവങ്ങളുടെ നൈരന്തര്യത്തിൽ ഉഴറുന്നവരാണ് വന്ധ്യമായ പാഴ്നിലത്തിലെ മനുഷ്യർ. പാപബോധത്തിന്റെ അരുതുകളിൽ വീർപ്പ്മുട്ടുന്ന ജൈവികചോദനകളെയും നിത്യനിരാശയുടെ ഇരുട്ടിൽ രൂപംകൊണ്ട ഭീതിയുടെ വിത്തുകൾ പേറുന്ന നിസ്സഹായരായ മനുഷ്യരെയും കൂടുതൽ കൂടുതൽ പാപത്തിലേക്കും ഭീതിയിലേക്കും ചുരുക്കുന്ന സംഭവങ്ങളും മനുഷ്യരുമാണ് പാഴ്നിലത്തിലെ ചാക്രികത. പാഴ്നിലത്തിലെ ഉടയോൻ പേറുവിന്റെ അനുജൻ ഈശിയുടെ നിശബ്ദമായ മരണത്തിൽ നിന്നും തുടങ്ങുന്ന ചാവുനിലം, തുടർന്ന് നിരവധി മരണങ്ങളിലൂടെയും മരണസമാനമായ നിശബ്ദത കനംതൂങ്ങി നിൽക്കുന്ന പുരാവൃത്തങ്ങളിലൂടെയും വികസിക്കുന്നു. മരണത്തിന്റെ സുവിശേഷമാകുമ്പോഴും ചാവുനിലം പ്രസക്തമാകുന്നത് മനുഷ്യനിലെ തിന്മയെ അത്‌ മറയില്ലാതെ വെളിപ്പെടുത്തുന്നത് കൊണ്ടാണ്. മനുഷ്യമനസ്സിന്റെ ഇരുണ്ട അടരുകളിൽ നിന്നും അധാർമ്മികതയുടെ വിത്തുകളെ കണ്ടെത്തുകയാണ് പി.എഫ്.മാത്യുസ്. #രാമൻ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0