• Text
  • Text

KADALINTE MANAM

By : MATHEWS P F



Book : KADALINTE MANAM
Author: MATHEWS P F
Category : Novel
ISBN : 9789354322426
Binding : Papercover
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 5
Number of pages : 328
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

കടൽമണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആൾക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ (്ീശറ) കൊണ്ടു നിർമ്മിച്ചിടം. ഗുമസ് തരും ലൈംഗികത്തൊഴിലാളികളും മരാമത്തു കരാറുകാരും പി മ്പുകളും പോലീസുകാരും വക്കീലന്മാരും വിദ്യാർത്ഥികളും അരാ ജകരും കലാകാരരും തൊഴിൽരഹിതരുമെല്ലാം വ്യാപരിക്കുന്നുെണ്ടങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല. മറിച്ച് വൈയക്തികമായ വർത്തമാനകാലരഥ്യയിലൂടെ നിഴൽബാധ പോലെ കടന്നു പോകുന്നവരാണ്. അവർ, അവരോ അവരുടെ ആഖ്യാനമോ എന്നതിനെക്കാൾ ആഖ്യാന സാധ്യതകൾ മാത്രമാകുന്നു. -അൻവർ അലി

WRITE A REVIEW

Product name: Kadalinte Manam

Review title:



Your Ratings:

Your Message:




Book Reviews

  ആരാകരുതെന്ന് പഠിപ്പിക്കുന്ന സച്ചിദാനന്ദൻ...
By Athul Chundayil
ചുരുങ്ങിയ വാക്കുകളിൽ അഭിപ്രായം പറഞ്ഞൊതുക്കുകയെന്നത്‌ എളുപ്പമാകണമെങ്കിൽ ഒന്നുകിൽ പുസ്തകം വളരെ മികച്ചതായിരിക്കണം,അല്ലെങ്കിൽ വെറും തല്ലിപ്പൊളിയും.ഇതിനിടയ്ക്ക്‌ നിൽക്കുന്നവയാണെങ്കിലായിരിക്കും നീട്ടി പരത്തി പറഞ്ഞ്‌ ഏത്‌ ദിശയിലേക്കാണു ചായ്‌വ്‌ കൂടുതലെന്ന് വിലയിരുത്തിയൊരു നിഗമനത്തിലെത്തേണ്ടതായ്‌ വരിക.ഇവിടെ കടലിന്റെ മണത്തെ കുറിച്ച്‌ ചുരുങ്ങിയ വാക്കുകളിൽ പറയുകയെന്നത്‌ തികച്ചും എളുപ്പമാണു.എഴുത്തുകാരന്റെ പേരു പി.എഫ്.‌ മാത്യൂസ്‌ എന്നായതിനാൽ തല്ലിപ്പൊളി ദിശയിലേക്കാവില്ല ചായ്‌വെന്നത്‌ വ്യക്തമാണല്ലൊ.കടലിന്റെ മണം ഈ വർഷമിറങ്ങിയ ഏറ്റവും മികച്ച നോവലുകളിലൊന്നാണു,അല്ലെങ്കിൽ നോവൽ തന്നെയാണു.ഡിസിയുടെ വാർഷികം പ്രമാണിച്ചിറങ്ങിയവയുടെ കൂട്ടത്തിൽ മാത്രമല്ല പൊതുവായും ഇതിന്റെ തലപ്പൊക്കത്തിനൊപ്പം നിൽക്കാനാവുന്നൊരു പുസ്തകം ഇക്കൊല്ലം മലയാളത്തിൽ വേറെ വായിച്ചിട്ടില്ല. മതി,നോവലിനെ കുറിച്ച്‌ ഇതിലും കൂടുതൽ വലിച്ച്‌ നീട്ടേണ്ടതുണ്ടെന്ന് കരുതുന്നില്ല അതു കൊണ്ടു തന്നെ ഇനി പറയാനുള്ളത്‌ സച്ചിദാനന്ദനെ കുറിച്ചാണു.ഈ നോവലിലെ നായകൻ എന്ന് തറപ്പിച്ചയാളെ വിളിക്കാനാകുമോ എന്നറിയില്ല,തൽക്കാലം നമുക്ക്‌ പ്രധാന കഥാപാത്രമെന്നോ കഥാപാത്രങ്ങളിലൊന്നെന്നോ വിളിക്കാം.ആഴവും പരപ്പും നോക്കിയാൽ സഫിയയും മായയും ഒക്കെ ഉള്ളപ്പോൾ നായകസ്ഥാനം തട്ടിയെടുക്കുകയെന്നത്‌ അയാൾക്ക്‌ എളുപ്പമാകില്ലെന്ന് മാത്രമല്ല ഏറെ കുറേ അസാധ്യവുമാണു.പക്ഷെ ഒന്നുണ്ട്‌,കൃതി മുന്നോട്ട്‌ പോകുന്നതു അയാളിലൂടെയാണു.തുടങ്ങുന്നതും ഒടുങ്ങുന്നതും അയാളിലാണു,എങ്കിലുമയാളൊരിക്കലുമൊരു നായകനല്ല. ആരാകണം,അല്ലെങ്കിൽ ആരെപോലെയാകണം എന്ന ചോദ്യത്തിനു റോൾ മോഡലുകളായി തിരഞ്ഞെടുക്കാൻ പറ്റിയ ഒട്ടനേകം നായകന്മാരും നായകേതര കഥാപാത്രങ്ങളും സാഹിത്യത്തിലുണ്ട്‌.എന്നാൽ ആരാകരുത്‌ എന്ന ചോദ്യത്തിനു വ്യക്തമായൊരുത്തരമായ്‌ മാറാൻ സാധിക്കുന്ന വില്ലന്മാരല്ലാത്ത കഥാപാത്രങ്ങളെ കണ്ടു കിട്ടുക ബുദ്ധിമുട്ടായിരിക്കും.സച്ചിദാനന്ദൻ അത്തരത്തിലൊരാളാണു. ജീവിതത്തിൽ എന്താകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നുവോ,ഏതവസ്ഥയെ ഞാൻ ഭയക്കുന്നുവോ അതായി തീർന്ന,അതിൽ ജീവിക്കുന്ന വ്യക്തിയാണു സച്ചിദാനന്ദൻ.അയാളിൽ ഒരു Threshold limitൽ കവിഞ്ഞ ക്രൂരതയോ വില്ലത്തരമോ ഒന്നുമില്ല.പകരം സാധാരണത്വത്തിലെ ക്രൂരത എത്രമാത്രമെന്ന് വെളിവാക്കുന്ന ഒരു കഥാപാത്രമായ്‌ അയാൾ മാറുന്നു. അയാൾക്ക്‌ സർക്കാർ ജോലിയുണ്ട്‌,കൃത്യമായി അതിനു പോകുന്നുണ്ട്‌,അയാൾക്ക്‌ കുടുംബമുണ്ട്‌,അയാൾ കുടുംബം നോക്കുന്നുണ്ട്‌,അയാൾ സമൂഹത്തെ വീക്ഷിക്കുന്നുണ്ട്‌,അയാൾ സമൂഹത്തെ ഭയക്കുന്നുമുണ്ട്‌. നോക്കൂ എത്രമാത്രം സ്വാഭാവികമാണയാളുടെ ജീവിതം.ഇത്തരമൊരു ജീവിതം നയിക്കുന്ന,അത്‌ സ്വപ്നം കാണുന്ന ഒരാളെയെങ്കിലും നിങ്ങൾക്കറിയില്ലെ? ആ പരിചിതത്വമാണു സച്ചിദാനന്ദനെ ഭയപ്പെടുത്തുന്നൊരു സാധ്യതയാക്കി മാറ്റുന്നതും. സ്നേഹിക്കുവാനറിയാത്ത,സ്നേഹിക്കപ്പെടാത്ത,സൗഹൃദങ്ങളില്ലാത്ത,ചിരിക്കാനറിയാത്ത,എന്നാൽ സാധാരണ ജീവിതം നയിക്കുന്ന സച്ചിദാനന്ദൻ.!! ആ ഹൊറർ,അത്‌ വായനയ്ക്ക്‌ ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും എന്നെ വിട്ടു പോകുന്നില്ല. ഒരു വ്യക്തി എന്ന നിലയ്ക്ക്‌ ഈ സമൂഹത്തിനെന്നെ മാറ്റിയെടുക്കാനോ mould‌ ചെയ്യുവാനോ സാധിക്കുന്ന ഏറ്റവും മോശം അവസ്ഥ,ആരാവരുതേ എന്ന പ്രാർത്ഥനയിൽ ഇത്രയും കാലം മനസ്സിൽ ഉണ്ടായിരുന്ന രൂപം,ഇവയെല്ലാം കാലത്തിലെ സേതുവിന്റേതായിരുന്നു.പക്ഷെ സേതുവിന്റെ സ്വാർത്ഥതയ്ക്കുമെല്ലാം ഒരുപാടപ്പുറത്തേക്ക്‌ ഒരു വ്യക്തിയെ സമൂഹത്തിനു നശിപ്പിക്കാനാകുമെന്ന് പി.എഫ്.‌ മാത്യൂസ്‌ സച്ചിദാനന്ദനിലൂടെ കാണിച്ചു തരുന്നു.അയാൾ നമുക്ക്‌ ചുറ്റുമുള്ള ആരൊക്കെയോ ആണു,അതിൽ കവിഞ്ഞൊരു അപരിചിതത്വം നമുക്ക്‌ അയാളിൽ അനുഭവപ്പെടില്ല,പക്ഷെ ആ ജീവിതത്തിലേക്കിറങ്ങി ചെല്ലുമ്പോൾ ഒരു സ്റ്റീഫൻ കിംഗ്‌ ഹൊറർ നോവലിനു തരാൻ സാധിക്കുന്നതിനപ്പുറത്തെ ഭീതി നമുക്ക്‌ ലഭിക്കുന്നു.സ്വാഭാവികതകളിൽ ഇത്രയും ഭീതി ഒളിപ്പിച്ചു വയ്ക്കാൻ സാധിച്ച എഴുത്തുകാരാ നിങ്ങൾക്ക്‌ സ്തുതി...

  കടലുകളില്ലാതെ അനുഭവിക്കുന്ന കടൽമണം
By Shamla Mk
"തിരിഞ്ഞു നോക്കിയാൽ പരിപൂർണ്ണമായ ഒരു അബദ്ധം മാത്രമായിരുന്നു ജീവിതം.." പി എഫ് മാത്യുസിന്റെ ഏറ്റവും പുതിയ നോവലായ 'കടലിന്റെ മണം 'എന്ന നോവലിലെ കഥാപാത്രം കഥയുടെ അന്ത്യത്തിൽ ഇങ്ങനെ ഒരു ചിന്ത അനുവാചകരിലേക്ക് പകർന്നു നൽകുന്നുണ്ട്. അതിലേക്ക് നയിച്ച സാഹചര്യങ്ങൾ പല ജീവിതങ്ങളായി നോവലിൽ ഉടലെടുക്കുന്നു. അതിഗംഭീരം എന്ന വാക്കിൽ പോലും  പ്രശംസകുറഞ്ഞു പോകുന്ന അത്യപൂർവ്വമായ ഒരു സൃഷ്ടിയാണ് കടലിന്റെ മണം. സച്ചിദാനന്ദൻ എന്ന പൊതുമരാമത്തു വകുപ്പ് മേലുദ്യോഗസ്ഥന്റെ അമ്പത്തിമൂന്ന് വർഷമായി തുടരുന്ന ദിനചര്യക്കിടയിൽ അവിചാരിതമായി കടന്നു വരുന്ന ഒരു ഫോൺകാൾ.. പച്ചയും ചുവപ്പും നിറങ്ങളിൽ തെളിയുന്ന ജീവിതം.. ഏത് നിറവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം  ഉണ്ടെന്നിരിക്കെ അയാൾ പച്ച തിരഞ്ഞെടുക്കുന്നിടത്ത് ഈ നോവൽ തുടങ്ങുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചുവപ്പ് തിരഞ്ഞെടുത്തിരുന്നെങ്കിൽ ഈ നോവൽ ഉണ്ടാകില്ലായിരുന്നു. അതിപ്രധാനമായ ആ തിരഞ്ഞെടുപ്പ് മുതൽ ആകാംക്ഷയുടെ തിരിയും തെളിച്ചു വായനക്കാർ സച്ചിദാനന്ദനെ പിന്തുടരും. കഥയുടെ അന്ത്യത്തിൽ ഇനിയൊരു തുടർച്ചയില്ലെന്നോണം ചുവപ്പ് തിരഞ്ഞെടുത്ത് കഥ അവസാനിപ്പിക്കുകയും ചെയ്യുന്നു. സഹോദരൻ അടിച്ചേൽപ്പിച്ച നിർബന്ധിതജീവിതം ദുരന്തമായി മാറിയപ്പോൾ കുഞ്ഞിനെ വളർത്താനായി ശരീരംവിറ്റു ജീവിക്കേണ്ടി വന്ന സഫിയ എന്ന കഥാപാത്രം കഥയിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി ആദ്യം മുതൽ അവസാനം വരെ നിലനിൽക്കുന്നു. സഫിയയുടെ വരവോടെ ഗതിമാറുന്ന അനേകം ജീവിതങ്ങൾ.. സച്ചിദാനന്ദന്റെ മകളായ മായ ശക്തമായ കഥാപാത്രമായി കഥാഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നു. മാറിവരുന്ന പെണ്മനസ്സുകളുടെ പ്രതീകങ്ങളാണ്  മായയും സഫിയയും.എന്നാൽ സ്ത്രീയെ സമൂഹത്തിന്റെ ഇടുങ്ങിയ കാഴ്ച്ചപ്പാടുകളിലേക്ക് ഒതുക്കി നിർത്തുന്ന പിന്തിരിപ്പൻ തത്വങ്ങളോട് പ്രാതിനിധ്യം പ്രാപിച്ചവരായി സുലേഖയും ചിന്നമ്മയും ജീവിതത്തിലേക്ക് നോക്കി പകച്ചു നിൽക്കുന്നു. ഒടുവിൽ സഹനത്തിന്റെ സർവ്വ സീമയും കടന്നു ഉന്മാദത്തിന്റെ ആഴങ്ങളിലേക്ക് ആ അമ്മമാർ  ഇറങ്ങിപ്പോകുമ്പോൾ വായനക്കാരിൽ നോവിന്റെ കടലിരമ്പുന്നുണ്ട്. അതിസൂക്ഷ്മമായ ഓരോ കഥാപാത്രനിർമ്മിതിയുടെയും  ചിന്താമണ്ഡലത്തിലൂടെ നീങ്ങുന്ന നോവൽ മനുഷ്യൻ ഒന്നല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ വെറും നിസ്സഹായരാണെന്ന് ബോധ്യമാക്കുന്നു. അത്കൊണ്ട് തന്നെ ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥ പെട്ടെന്ന് അനുവാചകർക്ക് മനസ്സിലാക്കാനും സാധിക്കുന്നു. പേര് പോലും വെളിപ്പെടുത്താതെ കടന്നു വരുന്ന 'ഞാൻ 'എന്ന കഥാപാത്രം യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള മായക്കാഴ്ചകളാണ് ചിലപ്പോഴൊക്കെ ജീവിതം എന്ന സത്യം വെളിപ്പെടുത്തുന്നു. പുറമേക്ക് ശാന്തവും സുന്ദരവുമായി കാണുന്ന മനുഷ്യമനസ്സുകൾ കലുഷിതമായ കടലാഴങ്ങൾ ആണെന്നും അവയിൽ നിന്നും വമിക്കുന്ന ഗന്ധം കടലിന്റെ മണം പോലെ നിഗൂഢമാണെന്നും എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു. ഈയടുത്ത കാലത്ത് ഇത്രമേൽ ഹൃദയത്തെ സ്വാധീനിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്ത ഒരു നോവൽ ഉണ്ടായിട്ടില്ല. അത്കൊണ്ട് തന്നെയാവും ഇടയ്ക്ക് വായന നിർത്തി വെക്കുമ്പോൾ ബാക്കി അറിയാനുള്ള ജിജ്ഞാസ എന്നെ ഭരിച്ചത്... ഉറക്കത്തിൽ പോലും കഥാപാത്രങ്ങൾ മനസ്സിൽ നിന്നിറങ്ങാതെ എന്നെ പിന്തുടർന്നത് . കടൽ പോലെ വിശാലമേറിയതും ആഴമേറിയതുമായ മനുഷ്യജീവിതങ്ങളിലൂടെ അധികാര അടിമത്ത വ്യവസ്ഥിതികളോടും ആധുനിക വത്കരണത്തിന്റെ പൊയ്മുഖങ്ങളോടും ഗരിമയൊട്ടും ചോരാതെ എഴുത്തുകാരൻ പ്രതികരിക്കുന്നു. കടലിന്റെ ഒരു തുണ്ട് പോലും പശ്ചാത്തലത്തിൽ നീട്ടാതെ പല കഥാസന്ദർഭങ്ങളിലും കടലിന്റെ നിഗൂഢമായ മണം വായനക്കാർക്കായി ഒരുക്കി വച്ചിട്ടുള്ള ഈ നോവൽ മികച്ച ആഖ്യാനരീതി കൊണ്ട് അവസാനം വരെ ജിജ്ഞാസയും ഉദ്വേഗവും നിലനിർത്തുന്നുണ്ട്. ലൈംഗിക തൊഴിലാളികളെ എക്കാലവും നികൃഷ്ടരായി കാണുന്ന സാമൂഹിക വ്യവസ്ഥിതിയിലേക്ക്, സഫിയയെ പോലെയുള്ള ഒരു കഥാപാത്രത്തെ അനിഷ്ടത്തിന്റെയോ വെറുപ്പിന്റെയോ ഒരു കണിക പോലും വായനക്കാരിൽ നിറയ്ക്കാതെ അവതരിപ്പിച്ച എഴുത്തുകാരന്റെ കഴിവ് പ്രശംസനീയം തന്നെയാണ്. ലളിതവും സുന്ദരവുമായ ഭാഷയാൽ സമ്പന്നമായ ഈ മനോഹരനോവൽ മലയാളസാഹിത്യത്തിനു ഒരു മുതൽക്കൂട്ട് തന്നെയാണ്. -shamla musthafa.

  ആഴങ്ങളിലേക്ക്...
By Anu Mathew
പ്രണയം, കാമം, ആസക്തി.പച്ചയായ ജീവിത യാത്൧ാ൪ത്യങ്ങുടെ മനുഷ്യമുഖങ്ങളെ സച്ചിദാനന്ദൻ, സഫിയ, മായ,സുലേഖ എന്നീ കഥാപാത്രങ്ങളിലൂടെ ,സൂക്ഷ്മമായ മാനസികതലങ്ങളിലൂടെ 'കടലിന്റെ മണം' എന്ന തലക്കെട്ടിൽ ഒളിപ്പിച്ചു. ജീവിതമാകുന്ന കടലിന്റെ ആഴങ്ങൾ തേടി അതിലേക്ക് ആഴ്ന്നിറങ്ങുന്ന ഭാവനയുടെ സിനിമാറ്റിക് നറേറ്റിവ് ശൈലി വായനക്കാരെ ഒരേസമയം ഒരു നിരീക്ഷണ സ്വഭാവമുള്ള കൃതി ആയും കുറ്റാന്വേഷണ നോവൽ പോലെയു൦ വായിക്കാൻ പ്രേരിപ്പിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0