• Text
  • Text

DAIVATHINTE CHARANMAR - YOU COULD BE ONE

By : JOSEPH ANNAMKUTTY JOSE



Book : DAIVATHINTE CHARANMAR - YOU COULD BE ONE
Author: JOSEPH ANNAMKUTTY JOSE
Category : Memoirs, Autobiography & Biography, Best Sellers
ISBN : 9789352827275
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 44
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

WRITE A REVIEW

Product name: DAIVATHINTE CHARANMAR - YOU COULD BE ONE

Review title:



Your Ratings:

Your Message:




Book Reviews

  ദൈവത്തിന്റെ ചാരന്മാര്
By Renjan Pillai
നമ്മുടെ മനസ്സറിയുന്ന, ചേര്ത്തുപിടിക്കുന്ന കൂട്ടുകാരനാണ് ജോസഫ് അന്നം കുട്ടി ജോസ്. അയാളെപ്പോലെയാണ് അയാളുടെ വാക്കുകളും

  Daivathinte Malakamar
By Shirin F J
Excellent

  ദൈവത്തിന്റെ ചാരന്മാർ
By Parvathy K G
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പറ്റുന്ന പുസ്തകം. ലളിതമായ ഭാഷ. നമ്മെ ആശ്വസിപ്പിക്കുന്ന അനുഭവങ്ങൾ...

  nice book
By muhammed althaf k
super

  Joseph
By Dipin Das
Excellent book. Must read. After a long time i finished one book.

  good
By Anshitha T.R
good

  super book
By Shijo P Johnson
good book

  joseph annamkutty jose
By Mohammed Inshad
inspiring book

  charanmar
By Muhd Ashik
one of my fvr book

  Wished the book never ended
By Neeraja Kumari
Joseph will make us cry,laugh,and search for the charanmar in our lives...he portrays the beauty of friendship and selfless love which exists in our present world A good book recommendation to all the book lovers, U will not regret the tym spent on reading this book

   ജോസഫ് കാട്ടിത്തരുന്ന ദൈവത്തിന്റെ ചാരന്മാർ
By Aparna R Nair
ഒറ്റയിരുപ്പിനു വായിച്ചു തീർത്തപ്പോൾ സങ്കടാണോ ഇനി വേറെ വല്ലോം ആണോ എന്നറിയൂല അമ്മാതിരി ഫീൽ ആരുന്നു ഹേയ്... ആ പേജുകളിൽ എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു.ഇടയ്ക് എന്റെ സുഹൃത്തുക്കൾ വന്നുപോയി ഇതിനിടയിൽ എപ്പോഴോ വീട്ടുകാരും.നമ്മെ ഒരുപാട് സ്നേഹിച്ച നമ്മളറിയാതെ അകറ്റിയ സ്വന്തങ്ങൾ. താളുകൾ മറിക്കുമ്പോൾ ഇടയി ലെവിടെയോ സന്തോഷം വന്നു ഇടയ്ക്ക് സങ്കടവും... ഇടയ്ക്കൊക്കെ ജോസഫെ നിങ്ങളോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു. എന്തു മനുഷ്യൻ ആടോ താൻ? അറിയാതെയും അറിഞ്ഞും അവോയ്ഡ് ചെയ്ത ആ മനുഷ്യന്മാരോട് പാവം തോന്നിപ്പോയി. എന്നാലും ഒരു കുമ്പസാരം എന്നപോലെ ഇതിങ്ങനെ എഴുതിനിർത്തിയപ്പോൾ ഒരു വല്ലായ്മ തോന്നിപ്പോയി. ഏറ്റവും സിമ്പിളായ്‌ വായനക്കാരനോട് ചേർന്ന് നിന്നു തന്റെ അനുഭവങ്ങളിലൂടെ അവന്റെ ഉള്ളിലേക്ക് ചെല്ലാൻ ജോസഫ് അന്നം കുട്ടി ജോസ് എന്ന മോട്ടിവേഷണൽ സ്പീക്കർക്ക്‌ കഴിഞ്ഞു. എന്നാലും മോട്ടിവേഷൻ പ്രതീക്ഷിച്ച് ഒന്നും ആരും ഇൗ വഴി വരണ്ട ട്ടോ. ഇതൊരു സാധാരണ മനുഷ്യന്റെ ജീവിതത്തിലെ ചില ഏടുകളാണ്.എപ്പോഴൊക്കെയോ നമ്മളറിയാതെ കൈവിട്ടു പോകുന്ന ബന്ധങ്ങളെ ചേർത്ത് പിടിക്കാൻ നമ്മെ നിർബന്ധിക്കുന്ന എഴുത്ത്.ഓർമയിൽ ഒളിച്ചിരിക്കുന്നവരെയും നമ്മൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നവരെയും പുറത്തെടുക്കുന്ന എഴുത്ത്. നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മെ സ്വാധീനിക്കുന്ന ആരെങ്കിലും ഒക്കെയുണ്ടാവുമെന്നും അവരാണ് ദൈവത്തിന്റെ ചാരന്മാരെന്നും എഴുത്തുകാരൻ തന്റെ ജീവിതാനുഭവങ്ങളിലൂടെ നമുക്ക് കാണിച്ചു തരികയാണ്.നമുക്കിടയിലും ഉണ്ടാകാം തിരിച്ചറിയപ്പെടാതെ പോയ നന്മ ചെയ്യാൻ ദൈവം നിയോഗിച്ച ചാരന്മാർ. അതു നീയോ ഞാനോ ആരുമാകാം. ഇനി ഇതാരെങ്കിലും ഓക്കെ വായിക്കാൻ ബാക്കിയുണ്ട് എന്നു എനിക് തോന്നുന്നില്ല. ഒരു ഫീൽ ഗുഡ് മൂവി എന്നൊക്കെ പറയും പോലെ ഒരു ഫീൽ ഗുഡ് പുസ്തകമാണ് ദൈവത്തിന്റെ ചാരന്മാർ. ഒട്ടും മടിയില്ലാതെ ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ തോന്നും. ഇനി ആരെങ്കിലും ഓക്കെ ബാക്കിയുണ്ടെങ്കിൽ എന്താണ് ഹേയ്, ഒന്നു വായിച്ചു നോക്കുന്നെയ്. എന്നാലും എന്റെ ജോപ്പാ എന്തോ ഇഷ്ടമാണ് തന്നെ ആളോൾക്...

  Something Beautiful
By Noorul Islam
എന്നെ ഏറ്റവും വിസ്മയിപ്പിച്ച എഴുത്തുകാരൻ ആണ് ജോസഫ് അന്നംകുട്ടി ജോസ്. ഞാൻ ആഗ്രഹിച്ച് പോയി വാങ്ങിച്ച പുസ്തകവും അദ്ദേഹത്തിന്റെ ആണ്. "ദൈവത്തിന്റെ ചാരന്മാർ"; വായിച്ച് കഴിഞ്ഞപ്പോൾ ജോപ്പനെ അറിഞ്ഞു എന്നതിലുപരി എന്നെ തന്നെ ഞാൻ കണ്ടു എന്നതായിരുന്നു സത്യം. വായിച്ചു കഴിഞ്ഞപ്പോൾ എന്നെ കുറച്ചെങ്കിലും നല്ല മനുഷ്യനാക്കിയ ആരൊയൊക്കെയോ ഞാൻ കണ്ടു. സന്തോഷങ്ങളേക്കാൾ ഏറെ, കൈവിട്ട് പോയ നിമിഷങ്ങളിൽ എന്നെ ചേർത്തു പിടിച്ച ദൈവത്തിന്റെ ചാരന്മാരെ ഞാൻ കണ്ടു അല്ലെങ്കിൽ അറിഞ്ഞു. എന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ എവിടെയൊക്കെയോ വായനക്കിടയിൽ കണ്ട്മുട്ടിയത് കൊണ്ടായിരിക്കാം ചിലപ്പോൾ പുസ്തകവും എഴുത്തുകാരനും എന്നെ സ്വാധീനിച്ചത്. പുസ്തകത്തിന്റെ തുടക്കം മുതൽ അവസാനം വരെ പറയുന്നത് മുഴുവൻ ജീവിതത്തിൽ കടന്ന് പോയ ദൈവത്തിന്റെ, മറ്റൊരാളിലൂടെ ഉള്ള സ്പർശനത്തെ പറ്റി മാത്രമാണ്. ദൈവത്തിൻ വേണ്ടി ദൈവത്തിന്റെ ചാരന്മാരായി വന്നവരെ കുറിച്ചാണ്. തീർച്ചയായും വായിക്കണം. വായിച്ച് കഴിയുമ്പോൾ അത് എന്തൊക്കെയോ തിരിച്ചറിവ് കൂടി ആയിരിക്കും. കടന്നു വന്ന വഴികളിലേക്ക് തിരിന്നു നോക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഒക്കെ ജീവതത്തിലെ ആ ദൈവത്തിന്റെ ചാരന്മാരെ കുറിച്ചുള്ള തിരിച്ചറിവ് കൂടി ആയിരിക്കും. അവസാനിപ്പിക്കുകയാണ്. ജോസഫ് അന്നംകുട്ടിയുടെ വാക്കുകൾ കടമെടുത്താൽ; നിങ്ങൾക്ക് ചുറ്റുമുള്ള ആ ചാരന്മാരെ കാണുവാനും കേൾക്കുവാനും മനസ്സിലാക്കുവാനും നിങ്ങൾക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും ഈശ്വരൻ നൽകട്ടെ.

  Review by Anupa Ravi
By Anupa Ravi
തീർത്തും രസകരമായ എഴുത്ത്. നമ്മളും എവിടെയൊക്കെയോ ഭാഗമാവുന്ന പോലെ. നമ്മൾ കാണുന്ന/കണ്ട ചുറ്റുപാടുകൾ. അവനവനിലേക്ക് നോക്കി കാണാൻ പ്രേരിപ്പിക്കുന്ന പുസ്തകം വളരെ ലളിത ഭാഷയിൽ പല ചെറുകഥകളായി ഭംഗിയായി അവതരിപ്പിച്ചു. ജീവിതയാത്രയിൽ കണ്ടു മുട്ടിയ എത്രയെത്ര മുഖങ്ങൾ. ചിലർ സ്നേഹിച്ചവർ, ചിലർ സ്നേഹം നിഷേധിച്ചവർ ,ബലഹീനതയിൽ താങ്ങായവർ, സഹായിക്കാൻ കരം നീട്ടിയവർ,മുഖം തിരിച്ചവർ,അങ്ങനെ ഒരുപാടാളുകൾ നമ്മെ കടന്നു പോവുന്നു.അവരുടെ അനുഭവങ്ങൾ പങ്കുവച്ചു ജീവിതത്തെ പുതിയ രീതിയിൽ നോക്കി കാണാൻ സഹായിക്കുന്നു. തിരിച്ചൊന്നും ആഗ്രഹിക്കാതെ സ്വന്തം വൃക്ക നൽകി ജീവൻ്റെ കാവൽക്കാരനായ സെക്യൂരിറ്റി സുനിലേട്ടൻ ദൈവത്തിന്റെ ചാരൻമാരിൽ ഒരാൾ മാത്രം. പത്താം ക്ലാസ്കാരിക്ക് പിതാവിന്റെ സുഹൃത്തേൽപ്പിക്കുന്ന പരുക്കിൽ തളരാതെ പിടിച്ചുനിർത്തി ആത്മവിശ്വാസം പകരുന്ന അമ്മയെങ്കിൽ രോഗിയും അവശയുമായ സ്ത്രീക്ക് രക്തം നൽകി നന്മയുടെ മുഖം വേറൊരിടത്ത്. ഗാന്ധിജിയുടെ ആത്മകഥയിലെ ഒരു ചെറു ഭാഗവും ഒരു കഥയായി വരുന്നുണ്ട്. സ്വന്തം അമ്മയെപറ്റി എഴുതിയ ഭാഗവും, സ്നേഹം നിഷേധിക്കപ്പെട്ട പെൺകുട്ടിയുടെ കഥയും കണ്ണുനിറയാതെ വായിച്ചു തീർക്കാൻ പറ്റില്ല. എഴുത്തുകാരൻ ജീവിതത്തെ പ്രണയിക്കാൻ വായനക്കാരെ പ്രചോദിപ്പിക്കുന്നു. നിരാശയിൽ നിന്ന്,വേദനയിൽ നിന്ന്, വിരഹത്തിൽ നിന്ന്,ഏകാന്തതയിൽ നിന്ന് പരിഹാസത്തിൽ നിന്ന് പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് മഴവിൽ വർണം വിതറുന്നു ഈ കൊച്ചു പുസ്തകം. പ്രസക്ത ഭാഗങ്ങൾ വളരെ ചെറു രീതിയിൽ മാത്രമെ ഞാനിവിടെ പറഞ്ഞുള്ളൂ. വായനയിലൂടെ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല അതനുഭവിച്ചറിയണം.

  Review - Daivathinte charanmar
By Namitha Ravindran
കുഞ്ഞു കുഞ്ഞു അനുഭവങ്ങളും അതിൽ നിന്നുദിക്കുന്ന ചില ചിന്തകളുമടങ്ങിയ ഒരു കുഞ്ഞു പുസ്തകം - ജോസഫ് അന്നംകുട്ടി ജോസിൻ്റെ 'ദൈവത്തിൻ്റെ ചാരന്മാർ' എന്ന പുസ്തകത്തെ അങ്ങനെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. ജോസഫിൻ്റെ ആദ്യത്തെ ബുക്ക് 'Buried Thoughts' വായിച്ചു കഴിഞ്ഞപ്പഴെ ഞാൻ പുള്ളീടെ കട്ട ഫാൻ ആയി.അങ്ങനെയാണ് ഞാൻ ആളുടെ വീഡിയോസ് ഒക്കെ തപ്പി പിടിച്ച് കണ്ടത്. ഞാൻ ട്രെയനിംഗ് ചെയ്യുന്നത് കൊച്ചിയിലാണ്. അങ്ങനെയിരിക്കുമ്പോഴാണ് ജോസഫിൻ്റെ രണ്ടാമത്തെ ബുക്ക് കൊച്ചിയിലെ സെൻ്റ്രൽ സ്ക്വയർ മാളിൽ വച്ച് പ്രകാശനം ചെയ്യുന്നുണ്ടെന്ന് കേട്ടത്. എന്തായാലും അവിടെ പോകണം പുള്ളിയെ കണ്ട് സൈനൊക്കെ ഇട്ട ബുക്കും വാങ്ങി പറ്റുമെങ്കിൽ ഒരു സെൽഫിയും എടുക്കണം എന്നായിരുന്നു പ്ലാൻ. ഒരു ശനിയാഴ്ച്ചയായിരുന്നു, ഉച്ചവരെ ഒഫീസുണ്ടായിരുന്നുള്ളു. ഉച്ചകഴിഞ്ഞ് നേരേ മാളിലേയ്ക്ക് വച്ച് പിടിച്ചു. പോയി കണ്ടു എല്ലാം സെറ്റ്. 'ഏതേലും വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ മുൻപിലെ ടിപ്പർ ലോറിയിൽ എഴുതി വച്ചിരിക്കുന്ന വരികളെയും നടന്നു പോകുമ്പോൾ സൈഡിലെ മതിലിൽ കാണുന്ന തേഞ്ഞു തുടങ്ങിയ വാക്കുകളെയും ഹോട്ടൽ റൂമിൽ ചെക്ക് ഇൻ ചെയ്യുന്ന നേരത്ത് കൈയിൽ വന്ന ഏതോ മാഗസിനിലെ വരികളെയും വായിക്കുന്ന ലാഘവത്തോടെ നിങ്ങൾ ഇതിലൂടെ കടന്നു പോയാൻ മതി' ആമുഖത്തിൽ ജോസഫ് പറയുന്നതാണിത്.ഈ എളിമയും സൗന്ദര്യവും ഓരോ അധ്യായത്തിലും നമുക്ക് കാണാം. ഇവിടെ ജോസഫ് അന്നംകുട്ടി ജോസ് എന്ന RJയെ അല്ല മറിച്ച് ജോപ്പൻ എന്ന വ്യക്തിയെ നമ്മുക്ക് കാണാം.സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ജോസഫ് എഴുതിയിട്ടുണ്ട്. നമ്മളെ സ്നേഹിച്ചിട്ടും നമ്മൾ തിരിച്ചു സ്നേഹിക്കാത്ത ചിലർ, നമ്മുടെ തെറ്റുകൾ തിരുത്തി തന്നവർ, നമ്മൾ ടേക്കൺ ഫോർ ഗ്രാൻ്റഡ് ആയി കാണുന്ന ചില ബന്ധങ്ങൾ, നമ്മുടെ കൂടെ ജോലി ചെയ്യുന്ന എന്നാൽ നമ്മൾ പോലും അറിയാത്ത നന്മയുടെ ആൾരൂപങ്ങൾ, ഉപേക്ഷിച്ചു പോയ പ്രണയം, ഒരു വിളിപ്പാടകലെ നിൽക്കുന്ന സുഹൃത്ബന്ധങ്ങൾ, നമ്മളെ സ്നേഹശാസനകൾ കൊണ്ട് പൊതിഞ്ഞ ഒരു അദ്ധ്യാപിക, നമ്മെ കളിയാക്കിയവർ, ഒരു കാലത്ത് നമ്മുടെ എല്ലാമായിരുന്നവർ, അങ്ങനെയുള്ള എല്ലാവരേയും ജോപ്പൻ ദൈവത്തിൻ്റെ ചാരന്മാരായി കാണുന്നു. ചുറ്റും നോക്കിയാൽ നമുക്കും ഇതുപോലെ നിരവധി ആളുകളെ കാണാം. അച്ചൻ പട്ടത്തിന് പഠിക്കാൻ പോയതുകൊണ്ടായിരിക്കാം കഥപറച്ചിലിൽ ചെറിയ ആത്മീയത കടന്നു കൂടിയിട്ടുണ്ട്. എങ്കിലും ഒരു വായനക്കാരനെ നിരാശപ്പെടുത്തില്ല 'ദൈവത്തിൻ്റെ ചാരന്മാർ' എന്നു ഞാൻ ഉറപ്പു നൽകാം. "ഈ ചെറിയ ജീവിതത്തിൽ എന്തെങ്കിലും ഒന്നിനോടു പ്രണയത്തിലാകേണ്ടിയിരിക്കുന്നു.. കാമുകിയോട്, പുസ്തകങ്ങളോട്, ജോലിയോട്, പഠനത്തോട്, സംഗീതത്തോട്, ജീവിതത്തോട്.. എന്തെങ്കിലും ഒന്നിനെ ആഴത്തിൽ പ്രണയിക്കാതെ ഒരാൾക്കും നീണ്ടു നിൽക്കുന്ന സന്തോഷം കണ്ടെത്താനേ സാധിക്കില്ലെന്ന് തോന്നുന്നു... "???????? #readingforthesecndtime #mustread #fangirl #thismaychangeyourperspectivesoflife???? Joseph Annamkutty Jose????????

  ഞാൻ കണ്ടെത്തിയ ദൈവത്തിന്റെ ചാരന്മാർ
By Faris Babu
ദൈവത്തിന്റെ ചാരന്മാർ❤️....കുറച്ചു മാസങ്ങളായി ഷെൽഫിൽ ഇരിക്കുന്നത്..പുസ്തകം ആദ്യം കൈയിൽ കിട്ടിയ സമയത്ത് രണ്ട് മൂന്ന് അധ്യായം വായിച്ചിരുന്നു...പിന്നെ തിരക്കിനിടയിൽ എപ്പോഴോ കൊറച്ചു കൂടെ വായിച്ചു...അപ്പോഴും മുഴുവനാക്കാൻ സാധിച്ചിരുന്നില്ല.. ഇന്നലെ ഫോൺ കേടുവന്നപ്പോൾ ഉണ്ടായ ശൂന്യത ആണ് വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചത്...ഒറ്റ ഇരുപ്പിൽ മുഴുവനായും വായിച്ചു തീർക്കാൻ സാധിച്ചു എന്നത് ഇപ്പോഴും ഒരു അത്ഭുതമായി നിലനിൽക്കുന്നു...ചില അധ്യായങ്ങൾ എന്റെ ജീവിതം തന്നെ ആയിരുന്നു...കൂടെ നിന്ന, പരാതികൾ ഇല്ലാതെ സ്നേഹിച്ച, വീണപ്പോൾ കൈപിടിച്ചു കയറ്റിയ ഒരുപ്പാട്പെരുടെ , എഴുത്തുകാരന്റെ ശൈലിയിൽ പറഞ്ഞാൽ ദൈവത്തിന്റെ ചാരന്മാരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു... പ്രതിസന്ധികളിൽ തളരാതെ ഇന്നും എന്നും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഉമ്മച്ചി.... "ഒന്നും കഴിച്ചില്ല"എന്ന് പറഞ്ഞപ്പോ ചായ വാങ്ങിതന്ന, വീട്ടിലെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ ഒരുപാട് സപ്പോർട്ട് തന്ന യു.പി സ്കൂളിലെ ബിന്ദു ടീച്ചർ.... ഒപ്പം ഉള്ളവർ ഒക്കെ മെഡിക്കൽ-എഞ്ചിനീറിങ് ഫീൽഡിലേക് പോയപ്പോൾ ഫിസിക്സിൽ ഡിഗ്രി എടുക്കാൻ സ്വാധിനിച്ച സുനിതാ മിസ്സ്‌.... "സ്വർഗത്തിലേക്ക് ഉള്ള വഴി ഇടുങ്ങിയതാണെന്നും..എല്ലാ പ്രശ്നവും തീരും പേടിക്കണ്ട " എന്നും പറഞ്ഞ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച നോബി അച്ഛൻ.... ഓല പേരയിൽ നിന്നും വാർപ്പിലേക് എത്താൻ സഹായിച്ച രാമേട്ടൻ, വിജേഷേട്ടൻ, പാർട്ടിക്കാർ പിന്നെ പേര് അറിയാത്ത ചിലരും.... ആവശ്യം പറഞ്ഞപ്പേഴേക്കും ഒരു മടിയും കൂടാതെ സഹായിച്ച റംല മിസ്സ്‌, പ്രിയ സുഹൃത്തുക്കളായ നവാഫ്‌, നിതിൻ, ഗോപിക, ഷജില, രഞ്ജിത, ജിതേഷ്, സ്വരൂപ്, ആര്യ...... എന്താവശ്യത്തിനും ഒരു വിളിപ്പുറം അകലെ നിൽക്കുന്ന ശ്വേത, വിന്ദു, അശ്വതി, കീർത്തി, ആമിന, കുട്ടൻ, വിഷ്ണു, ജിതിൻ, റാസി, അവിനാശ്...... ഒരു അനിയനെപോലെ കണ്ട് എന്നെ ഒരുപ്പാട് കെയർ ചെയ്ത സുനിൽ സാർ.... എന്താവശ്യവും എപ്പോൾ വേണെങ്കിലും ചോയ്ക്കാൻ അനുവാദം തന്ന ഏട്ടന്മാർ... വിഗ്‌നേഷേട്ടൻ,അനീഷേട്ടൻ...... ചേച്ചിമാർ... സീനു ചേച്ചി... മൃദുലചേച്ചി... അപ്രതിക്ഷിതമായി കിട്ടിയ പെങ്ങളുട്ടി...മേഘ്ന.... പ്രതിക്ഷകൾ നഷ്ടപ്പെട്ടപ്പോൾ പുതിയ പ്രതിക്ഷകൾ നൽകിയ, എന്നും എന്തിനും കൂടെ നിൽക്കുന്ന പി. പി മാഷ്..... ശരിയാണ് ഇവരെല്ലാം ദൈവത്തിന്റെ ചാരന്മാർ ആണ്........ പുസ്തകം വായിച്ചു തീർന്നപ്പോൾ ഞാൻ കണ്ടെത്തിയ എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ചാരന്മാർ ആണ് ഇവരെല്ലാം....ഈ പുസ്തകം വായിക്കുന്ന ഓരോ വ്യക്തിയും അവന്റെ / അവളുടെ ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങും മെന്ന് എഴുത്തുക്കാരൻ പറഞ്ഞത് എത്ര ശരിയാണ്....ഞാൻ കണ്ടെത്തി... ഇനി നിങ്ങളും കണ്ടെത്തു....

  ഭൂമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാർ
By Anna Sam
തിരഞ്ഞെടുത്ത് വായിച്ച പുസ്തകങ്ങളിൽ മികച്ചതൊന്നു വായിച്ചതിന്റെ ആഹ്ലാദത്തെക്കാൾ ഇതിലെ എഴുത്തുകാരന്റെ അനുഭവങ്ങൾ നമുക്ക് സാമ്യപ്പെടുത്താവുന്ന നമ്മുടെ അനുഭവമായി മാറുന്നതിന്റെ ഒരു അമ്പരപ്പാണ് !! അത് സ്വാഭാവികം. കുടുംബവും, സൗഹൃദവും, അനുഭവവും, കൂടികലർന്ന യുവത്വത്തിന്റെ മനോഹരമായ കാലവും നമ്മൾ മറന്നുപോയ ദൈവത്തിന്റെ ചാരന്മാരെ ലളിതമായ ഭാഷയിലൂടെ തുറന്നുവെയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ യുവ എഴുത്തുകാരൻ.

  ദൈവത്തിൻ്റെ ചാരന്മാർ
By Prince Koshy Tharakan
ജൊസഫ് അന്നംക്കുട്ടി ജോസിൻ്റെ ചൂട് അപ്പംപോലെ വിറ്റയക്കപ്പെട്ട രണ്ടാമത്തെ പുസ്തകത്തിൻ്റെ പേരാണ് ''ദൈവത്തിൻ്റെ ചാരന്മാർ''. ഒരു വൈദീകനാകാൻ തീരുമാനിക്കുകയും പിന്നീട് തൻ്റെ ദൈവവിളി സെമിനാരിയുടെ നാലുമതിലുകൾക്ക് അപ്പുറമാണെന്നറിഞ്ഞു ജോസഫ് അവിടംവിട്ട് ബാംഗ്ലൂരിൽ സഹോദരനോടൊപ്പം നിന്ന് ക്രൈസ്റ്റ് കോളേജിൽ പഠിച്ചു .സെമിനാരിയിൽനിന്നും കോളേജിൽനിന്നും തനിക്ക് ലഭിച്ച കഥകളെയും കൂട്ടുകാരെയും പുസ്തകങ്ങളെയും എഴുത്തുകാരൻ നമ്മോട് പങ്കുവെക്കുന്നു . നമ്മുടെ ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങി നമ്മുടെ ചുറ്റും പല വേഷങ്ങളിൽ വിഹരിക്കുന്ന ദൈവത്തിൻ്റെ ചാരന്മാരെ കണ്ടെത്തുവാൻ ജോസെഫിൻ്റെ ആത്മകഥ നമ്മെ പ്രേചോദിപ്പിക്കുന്നു. ഈ പുസ്തകത്തിൽ എഴുത്തുകാരൻ സ്നേഹം,സ്വപ്നം,വിരഹം എന്ന ജീവിതസത്യങ്ങളെ നർമബോധത്തോടെ എന്നാൽ യാതൊരുവിത സങ്കൽപ്പികതയും മന്ത്രികതയും ചേർക്കാതെ ന്യൂജൻ രീതിയിൽ അവതരിപ്പിക്കുന്ന .''അമ്മ ചെയ്തുതന്ന കൊച്ചുകൊച്ചു കാര്യങ്ങളുടെ ആകെത്തുകയുടെ പേരാണ് സ്നേഹം'' എന്ന് നമ്മെ പഠിപ്പിക്കുമ്പോളും ജോസഫ് തൻ്റെ പേരിനോടൊപ്പെം അമ്മയുടെ പേരായ ''അന്നംക്കുട്ടി'' എന്നും കുട്ടിച്ചേർത്തു. ഇരുപത്തിയൊന്നു അദ്ധ്യായങ്ങലുള്ള ഈ പുസ്‌തനത്തിൻ്റെ അവസാന താളും മറിക്കുമ്പോൾ നാം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില തിരുമാനങ്ങൾ എടുക്കുമെന്നത് തീർച്ചയാണ്. by- prince koshy tharakan

  വിഖ്യാത വിശുദ്ധ ചാരന്മാർ
By Anshida Abdulla
ഈ അടുത്ത കാലത്ത് Social Media യിൽ Search ചെയ്ത് കണ്ട video കളിലേറെയും ജോസഫ് അന്നം കുട്ടിയുടേതായിരുന്നു. അതു കൊണ്ടു തന്നെയാണ് ആദ്യമായ് വാങ്ങുന്ന പുസ്തകമായി ദൈവത്തിന്റെ ചാരന്മാർ തിരഞ്ഞെടുത്തത് .ഇത്തിരി തളർന്നിരുന്ന കാലത്ത് കൈയ്യിൽ കിട്ടി എന്നത് ശാദ്യച്ഛികവും . ഒരു 30 കാരന്റെ ജീവിതത്തിൽ വന്നു പോകുന്ന കുറേ മനുഷ്യരും അവർ മുദ്രണം ചെയ്യുന്ന പാഠങ്ങളുമാണ് കഥയുടെ പശ്ചാത്തലം .Fierce People എന്ന പുസ്തകത്തിൽ Dirk Wittenborn പ്രതിപാദിച്ചിട്ടുള്ള പോലെ We are the sum of all people we have ever met; you change the tribe and the tribe changes you. കുടുംബാഗംങ്ങൾ, സുഹ്യത്തകൾ , പ്രണയിനികൾ തുടങ്ങി തന്നെ കേൾക്കണം എന്നപേക്ഷിച്ച അപരിചിതൻ വരെ പുസ്തകത്തിൽ കടന്നു വരുന്നു . ഏറെ സ്വകാര്യമെങ്കിലും അവയൊക്കെ തുറന്നു കാട്ടാനുള്ള കഥാകാരന്റെ അർപ്പണ ബോധം പ്രശംസനീയമാണ് .ഇല്ലായിരുന്നെങ്കിൽ ചാരന്മാരുടെ പട്ടിക അപൂർണ്ണമായേനെ. യുവ തലമുറക്ക് ബന്ധപ്പെടുത്താവുന്ന കഥാപച്ഛാത്തലവും ലളിതമായ ആഖ്യാനരീതിയും ദൈവത്തിൽ യാരന്മാരെ വേറിട്ട് നിർത്തുന്നു . ദൈവത്തിന്റെ ചാരന്മാർ സ്നേഹമാണ് .21 അദ്ധ്യായങ്ങളിലു 232 പേജുകളിലും സ്നേഹം ഒതുങ്ങുമോ എന്ന് ചോദിച്ചാൽ കഥാകാരൻ പറഞ്ഞത് പോലെ " ഞാൻ കണ്ടത് തീരങ്ങൾ മാത്രമാണ് " .

  വിഖ്യാത വിശുദ്ധ ചാരന്മാർ
By Anshida Abdulla
ഈ അടുത്ത കാലത്ത് Social Media യിൽ Search ചെയ്ത് കണ്ട video കളിലേറെയും ജോസഫ് അന്നം കുട്ടിയുടേതായിരുന്നു. അതു കൊണ്ടു തന്നെയാണ് ആദ്യമായ് വാങ്ങുന്ന പുസ്തകമായി ദൈവത്തിന്റെ ചാരന്മാർ തിരഞ്ഞെടുത്തത് .ഇത്തിരി തളർന്നിരുന്ന കാലത്ത് കൈയ്യിൽ കിട്ടി എന്നത് ശാദ്യച്ഛികവും . ഒരു 30 കാരന്റെ ജീവിതത്തിൽ വന്നു പോകുന്ന കുറേ മനുഷ്യരും അവർ മുദ്രണം ചെയ്യുന്ന പാഠങ്ങളുമാണ് കഥയുടെ പശ്ചാത്തലം .Fierce People എന്ന പുസ്തകത്തിൽ Dirk Wittenborn പ്രതിപാദിച്ചിട്ടുള്ള പോലെ We are the sum of all people we have ever met; you change the tribe and the tribe changes you. കുടുംബാഗംങ്ങൾ, സുഹ്യത്തകൾ , പ്രണയിനികൾ തുടങ്ങി തന്നെ കേൾക്കണം എന്നപേക്ഷിച്ച അപരിചിതൻ വരെ പുസ്തകത്തിൽ കടന്നു വരുന്നു . ഏറെ സ്വകാര്യമെങ്കിലും അവയൊക്കെ തുറന്നു കാട്ടാനുള്ള കഥാകാരന്റെ അർപ്പണ ബോധം പ്രശംസനീയമാണ് .ഇല്ലായിരുന്നെങ്കിൽ ചാരന്മാരുടെ പട്ടിക അപൂർണ്ണമായേനെ. യുവ തലമുറക്ക് ബന്ധപ്പെടുത്താവുന്ന കഥാപച്ഛാത്തലവും ലളിതമായ ആഖ്യാനരീതിയും ദൈവത്തിൽ യാരന്മാരെ വേറിട്ട് നിർത്തുന്നു . ദൈവത്തിന്റെ ചാരന്മാർ സ്നേഹമാണ് .21 അദ്ധ്യായങ്ങളിലു 232 പേജുകളിലും സ്നേഹം ഒതുങ്ങുമോ എന്ന് ചോദിച്ചാൽ കഥാകാരൻ പറഞ്ഞത് പോലെ " ഞാൻ കണ്ടത് തീരങ്ങൾ മാത്രമാണ് " .

  Read it!!
By Asif Pandikkad
ജീവിതം ജീവിച്ചു തീർത്താൽ പോരാ എന്ന് തോന്നിപ്പിച്ച പുസ്തകം. (പുസ്തകം എന്ന് വിളിച്ചാൽ മര്യാദകേടാവുമെന്ന് തോന്നുന്നു.) മറിക്കുന്ന താളുകളിലോരോന്നും (വായനക്കാരൻ) പിന്നിട്ട വഴികളിലെ മുഖങ്ങൾ മിന്നിമറയുന്നു. നമ്മുടെ ജീവിതത്തിലെ ചാരന്മാരെ തിരഞ്ഞ് ഹൃദയം പേജിൽ നിന്നും ഇറങ്ങിയോടും. അടുത്ത വരികൾ വായിച്ചുതീർക്കാനായി ഉടനെ തിരിച്ചുവരും. വല്ലാത്തൊരു അവസ്ഥ!! ജീവിതത്തിൽ കടന്നുവന്നവരെ, തൊട്ടവരെ, കുറേക്കൂടി നല്ലമനുഷ്യനാവാൻ പ്രേരിപ്പിച്ചവരെ ജോപ്പൻ വിളിച്ച പേരാണ് 'ദൈവത്തിന്റെ ചാരന്മാർ'. എഴുത്തുകാരൻ നേരിട്ട് ഹൃദയത്തോട് സംസാരിക്കുന്നതായി തോന്നി. മടുപ്പിക്കാത്ത ഒഴുക്കുള്ള സംസാരം. ആകർഷണീയമായ അവതരണം. ആസ്വദിച്ചു. ശേഷം, അവിടെവിടെയായുള്ള തരിശുഭൂമിയിൽ കാർമേഘം ഇരുണ്ടുകൂടി.

  ദൈവത്തിന്റെ ചാരന്മാരിലൂടെ
By midhuna saju
നമസ്കാരം, ഞാൻ ജോസഫ് അന്നംകുട്ടി ജോസ് ".സാമൂഹ്യമാധ്യമങ്ങൾ ആഘോഷമാക്കിയ ഒരു ടാഗ് ലൈനിൽ നിന്നും ജോപ്പനിലേക്കുള്ള ദൂരമാണ് ദൈവത്തിന്റെ ചാരന്മാർ.അവസാന അധ്യായവും വായിച്ചുതീരുമ്പോൾ ഒരു സാധാരണ ചെറുപ്പക്കാരനിലേക്ക് നിങ്ങൾ കളം മാറി ചവിട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. ആമുഖത്തിൽ പറയുന്നത് പോലെ ഇതൊരു സാഹിത്യസംഭാവനയൊന്നുമല്ല.അയാളെ സ്നേഹം കൊണ്ട് സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തു കയും ചെയ്ത ചിലയാളുകളെ ഓർത്തെടുക്കലാണ്, തിരിഞ്ഞു നോക്കലാണ്.നമുക്കും അയാളോടൊപ്പം കണ്ണ് നിറയും,ചിരിയടക്കാൻ പാടുപെടും,ചിലപ്പോൾ ഒരു മൗനമവശേഷിക്കും. ചിലപ്പോളയാളോട് പരിഭവിക്കും.പക്ഷെ ഏറ്റവുമൊടുവിലയാൾ ഹൃദയം നേടിയിരിക്കും.എനിക്ക് ഏറ്റവും ഹൃദയസ്പർശിയായ അധ്യായം"എന്റെ ഇരട്ട ലജ്ജ"യാണ്. ഒരുപാട് മുറിയപ്പെട്ട അമ്മയുടെ ഹൃദയത്തിൽ ചുംബിച്ചുകൊണ്ടയാൾ ആ അധ്യായമസാനിപ്പിക്കുമ്പോൾ വായനക്കാരനുമവനു മാപ്പ് കൊടുക്കും. സുനിലേട്ടനെയും എൽസി ടീച്ചറെയുമൊക്കെ ജോപ്പൻ പരിചയപെടുത്തുന്ന രീതി ഹൃദ്യമാണ്. പ്രിയക്കുവേണ്ടി കുറിച്ചപ്പോൾ ജീവിതത്തിൽ നമ്മളാൽ ഒഴിവാക്കപ്പെട്ട ഒരാളെയെങ്കിലും നാമോർക്കും.ബുദ്ധി മറന്നാലും ഹൃദയം മറക്കാത്ത സ്നേഹത്തെ പറ്റിയാണ് എന്റെ പ്രിയപ്പെട്ട വരികൾ. കഥാപാത്രങ്ങളോട് മാത്രമായി ജോപ്പൻ സംസാരിക്കുമ്പോൾ നമ്മളും കൂടുകയാണ് ഏറ്റുപറയാനും , നന്ദിപറയാനും സ്നേഹിക്കാനുമൊക്കെ . സ്നേഹിക്കപ്പെടാതെ പോയ സൽവിന്റെ സ്നേഹത്തെ അയാൾ ഈ പുസ്തകത്തിലൂടെ തിരികെ പിടിച്ചു കാണുമോ എന്നൊരു ചോദ്യം ബാക്കിയാകും. സ്നേഹിക്കപ്പെട്ടിട്ടും സ്നേഹിക്കാൻ കഴിയാത്ത നിസ്സഹായത!ആത്മകഥയുടെ ഛായയിൽ അയാൾ എഴുതിയതയാളെ സന്ദർശിച്ച ദൈവത്തിന്റെ ചാരന്മാരെയാണ്. ഓരോ അധ്യായവും വായിച്ചു തീരുമ്പോൾ നമ്മളും ജീവിതത്തിലേക്ക് തിരഞ്ഞിറങ്ങി ഓർത്തെടുക്കും ചിലരെ. സന്തോഷത്തോടെ, സങ്കടത്തോടെ, ചിലരെ മാത്രം കുറ്റബോധത്തോടെ.അവിടെ അയാൾ വിജയിച്ചു . ഉള്ളു തുറന്നിങ്ങനെ കാണിക്കുമ്പോൾ എങ്ങനെയാണ് അയാളെ സ്നേഹിക്കാതിരിക്കുക?, ജോസഫിൽ നിന്നും ജോപ്പനിലേക്ക് നിങ്ങളുടെ ഹൃദയം മാറി ചവിട്ടാതിരിക്കുക?

  ദൈവത്തിന്റെ ചാരന്മാരിലൂടെ
By midhuna saju
നമസ്കാരം, ഞാൻ ജോസഫ് അന്നംകുട്ടി ജോസ് ".സാമൂഹ്യമാധ്യമങ്ങൾ ആഘോഷമാക്കിയ ഒരു ടാഗ് ലൈനിൽ നിന്നും ജോപ്പനിലേക്കുള്ള ദൂരമാണ് ദൈവത്തിന്റെ ചാരന്മാർ.അവസാന അധ്യായവും വായിച്ചുതീരുമ്പോൾ ഒരു സാധാരണ ചെറുപ്പക്കാരനിലേക്ക് നിങ്ങൾ കളം മാറി ചവിട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. ആമുഖത്തിൽ പറയുന്നത് പോലെ ഇതൊരു സാഹിത്യസംഭാവനയൊന്നുമല്ല.അയാളെ സ്നേഹം കൊണ്ട് സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തു കയും ചെയ്ത ചിലയാളുകളെ ഓർത്തെടുക്കലാണ്, തിരിഞ്ഞു നോക്കലാണ്.നമുക്കും അയാളോടൊപ്പം കണ്ണ് നിറയും,ചിരിയടക്കാൻ പാടുപെടും,ചിലപ്പോൾ ഒരു മൗനമവശേഷിക്കും. ചിലപ്പോളയാളോട് പരിഭവിക്കും.പക്ഷെ ഏറ്റവുമൊടുവിലയാൾ ഹൃദയം നേടിയിരിക്കും.എനിക്ക് ഏറ്റവും ഹൃദയസ്പർശിയായ അധ്യായം"എന്റെ ഇരട്ട ലജ്ജ"യാണ്. ഒരുപാട് മുറിയപ്പെട്ട അമ്മയുടെ ഹൃദയത്തിൽ ചുംബിച്ചുകൊണ്ടയാൾ ആ അധ്യായമസാനിപ്പിക്കുമ്പോൾ വായനക്കാരനുമവനു മാപ്പ് കൊടുക്കും. സുനിലേട്ടനെയും എൽസി ടീച്ചറെയുമൊക്കെ ജോപ്പൻ പരിചയപെടുത്തുന്ന രീതി ഹൃദ്യമാണ്. പ്രിയക്കുവേണ്ടി കുറിച്ചപ്പോൾ ജീവിതത്തിൽ നമ്മളാൽ ഒഴിവാക്കപ്പെട്ട ഒരാളെയെങ്കിലും നാമോർക്കും.ബുദ്ധി മറന്നാലും ഹൃദയം മറക്കാത്ത സ്നേഹത്തെ പറ്റിയാണ് എന്റെ പ്രിയപ്പെട്ട വരികൾ. കഥാപാത്രങ്ങളോട് മാത്രമായി ജോപ്പൻ സംസാരിക്കുമ്പോൾ നമ്മളും കൂടുകയാണ് ഏറ്റുപറയാനും , നന്ദിപറയാനും സ്നേഹിക്കാനുമൊക്കെ . സ്നേഹിക്കപ്പെടാതെ പോയ സൽവിന്റെ സ്നേഹത്തെ അയാൾ ഈ പുസ്തകത്തിലൂടെ തിരികെ പിടിച്ചു കാണുമോ എന്നൊരു ചോദ്യം ബാക്കിയാകും. സ്നേഹിക്കപ്പെട്ടിട്ടും സ്നേഹിക്കാൻ കഴിയാത്ത നിസ്സഹായത!ആത്മകഥയുടെ ഛായയിൽ അയാൾ എഴുതിയതയാളെ സന്ദർശിച്ച ദൈവത്തിന്റെ ചാരന്മാരെയാണ്. ഓരോ അധ്യായവും വായിച്ചു തീരുമ്പോൾ നമ്മളും ജീവിതത്തിലേക്ക് തിരഞ്ഞിറങ്ങി ഓർത്തെടുക്കും ചിലരെ. സന്തോഷത്തോടെ, സങ്കടത്തോടെ, ചിലരെ മാത്രം കുറ്റബോധത്തോടെ.അവിടെ അയാൾ വിജയിച്ചു . ഉള്ളു തുറന്നിങ്ങനെ കാണിക്കുമ്പോൾ എങ്ങനെയാണ് അയാളെ സ്നേഹിക്കാതിരിക്കുക?, ജോസഫിൽ നിന്നും ജോപ്പനിലേക്ക് നിങ്ങളുടെ ഹൃദയം മാറി ചവിട്ടാതിരിക്കുക?

  ബൈനോക്കുലറുമായി ദൈവത്തിന്റെ ചാരന്മാരെ തേടി
By Heera Krishna
വല്ലാതെ തളർന്ന് പോയൊരു സമയത്ത് ആണ് ദൈവത്തിന്റെ ചാരന്മാർ വായിക്കുന്നത്. ജോസഫ് അന്നംകുട്ടി ജോസ് അല്ല ജോപ്പൻ ആണ് പുസ്തകം നിറയെ. എല്ലാ ബലഹീനതകളും നിറഞ്ഞ ഒരു സാധാരണ മനുഷ്യൻ. ചിലപ്പോൾ വായനക്കിടയിൽ അത് നമ്മൾ തന്നെ അല്ലേ എന്ന് പല തവണ തോന്നും. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ നമ്മളെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ച പരിചയമുള്ളതും അല്ലാത്തതുമായ ഒരുപാട് മനുഷ്യർ കാണും. ജോപ്പന്റെ ജീവിതത്തിലെ അത്തരം മനുഷ്യരെ കുറിച്ചാണ് പുസ്തകം. പേരറിയുന്നതും അറിയാത്തതുമായ, അയാളെ കുറേക്കൂടി നല്ല മനുഷ്യൻ ആകാൻ സഹായിച്ചവരെ പറ്റി. തീർച്ചയായും പുസ്തകം വായിച്ച് തീരുമ്പോൾ നമ്മളും സ്വന്തം ജീവിതത്തിലേക്കിറങ്ങും ദൈവത്തിന്റെ ചാരന്മാരെ തേടി. തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചതിന്, മുന്നോട്ട് നടക്കാൻ സഹായിച്ചതിന് നന്ദി ജോപ്പാ..???? പ്രിയപ്പെട്ടത് !

  ലളിതം,സുന്ദരം...
By Athul Chundayil
ഇദ്ദേഹത്തിന്റെ മോട്ടിവേഷണൽ വീഡിയോസ്‌ കണ്ട ഏതൊരാൾക്കും സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ആഗ്രഹമാകും നേരിട്ടിന്ന് കണ്ടു സംസാരിക്കുകയെന്നത്‌. അതങ്ങനെ എല്ലാർക്കുമൊന്നും സാധ്യമാകുന്ന കാര്യവുമല്ലല്ലോ. എന്നാലും അങ്ങനെയുള്ളവർക്കൊരു സമാശ്വാസ സമ്മാനമായ്‌ കണക്കാക്കാവുന്ന ഒന്നാണു ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ പുള്ളിക്കാരനോടൊപ്പമിരുന്ന് ഒരുപാടു സംസാരിച്ചൊരു ഫീൽ.നേരിട്ട്‌ ഹൃദയത്തോട്‌ സംവദിക്കുന്ന ഈ കഴിവുകൊണ്ടു തന്നെയാകും ജോപ്പാ താങ്കളെ എല്ലാവരുമിങ്ങനെ ഇഷ്ടപെടുന്നത്‌...

  ദൈവത്തിന്റെ ചാരന്മാർ :ഞാനും നിങ്ങളും.
By Sreelakshmi Puthuveettil veluthedath
ഇത് വായനക്കാരന്റെ തന്നെ ജീവിതമാണ്. ചുറ്റും കാണുന്ന പലരുടെയും ജീവിതമാണ്. നർമവും, കണ്ണുനീരും, പൊട്ടിച്ചിരികളും, നഷ്ട്ടങ്ങളും, നേട്ടങ്ങളും, പുഞ്ചിരികളും, കൃതജ്ഞതയും, മനസാക്ഷിക്കുത്തും, മനഃപൂർവമുള്ള നഷ്ട്ടപെടുത്തലുകളും നിറഞ്ഞ സാധാരണ മനുഷ്യന്റെ ജീവിതമാണ്. പലപ്പോഴും, നാം അറിയാതെ അവക്കിടയിൽ കിടന്ന പ്രകാശത്തെ പുറത്തേക്ക് വലിച്ചിടുകയാണ് എഴുത്തുകാരൻ ചെയ്തിരിക്കുന്നത്. ഒരധ്യായം കണ്ണു നിറയിക്കുമ്പോൾ, അടുത്ത അധ്യായം ചുണ്ടുകളിലും, ഹൃദയത്തിലും പുഞ്ചിരി വിരിയിക്കുന്ന. മറ്റൊരധ്യായത്തിൽ സ്വയം നഷ്ട്ടപ്പെടുത്തിയവയെ ഓർത്ത് ചെറിയ നീറ്റൽ മനസ്സിൽ അവശേഷിപ്പിക്കുന്നു.. മറ്റൊന്നിൽ പൊട്ടിച്ചിരിയുടെ മുഴക്കം കേൾക്കാം. പുസ്തക വായന തുടങ്ങുന്ന ഒരാൾക്ക് നിർദേശിക്കാവുന്ന ഒരു കൃതി കൂടിയാണ് ഇത്.സാധാരണക്കാർക്ക് മനസ്സിലാകുന്ന ആഖ്യാനശൈലി ഒരുപാട് വായനക്കാരിലേക്ക് ഈ പുസ്തകം എത്തിപ്പെടാൻ ഉള്ള മറ്റൊരു കാര്യമായി തോന്നി പോകുന്നു. നമുക്ക് നാമായ് തന്നെ ഇരുന്ന് വായിക്കാം, നാം തന്നെയായി ചിരിക്കാം, കരയാം, പ്രണയിക്കാം. വളരെ ലളിതമായ,ഭംഗിയുള്ള, ജീവിതമുള്ള കൃതി. ഞാനും നിങ്ങളും ചുറ്റുമുള്ളവരും, ജീവിതത്തിൽ വന്നവരും പോയവരും, എല്ലാവരും എന്തു കൊണ്ട് ദൈവത്തിന്റെ ചാരന്മാർ ആണ് എന്നത് വ്യക്തമാക്കുന്ന കൃതി- അതാണ് ജോസഫ് അന്നംകുട്ടി ജോസ് എന്ന എഴുത്തുക്കാരൻ എന്നതിലുപരി ജോപ്പൻ സുഹൃത്ത് എന്ന് ഇവ പുസ്തകം വായിച്ചു കഴിയുന്ന ഏതൊരാൾക്കും പറയുവാൻ സാധിക്കുന്ന 'ദൈവത്തിന്റെ ചാരന്മാർ '.

  good
By SACHIN S
good

  യുവതലമുറയ്ക്ക് വേണ്ട പാഠപുസ്തകം.
By alan sam
യുവതലമുറ തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ 'ദൈവത്തിന്റെ ചാരന്മാർ '. സൗഹൃദം,പ്രണയം,സാമൂഹിക മാധ്യമങ്ങൾ,ആത്മീയത തുടങ്ങിയ കാര്യങ്ങളെ എല്ലാം പറ്റി അദ്ദേഹം പറയുന്നുണ്ട് .ഒരു സുഹൃത്തിനോട് സംസാരിക്കുന്ന അതെ രീതിയിൽ പല കാര്യങ്ങളും വളരെ ഓപ്പൺ ആയി അദ്ദേഹം പങ്കുവെയ്ക്കുന്നു. മനുഷ്യൻ ഒരു സാമൂഹിക ജീവി ആണെന്നും ഒരുവൻ മാനസികമായി വളരുന്നത് ഇടപെടുന്ന ആളുകളിൽ കൂടെയാണ്.അതിനാൽ നല്ല സൗഹൃദങ്ങളും നല്ല പ്രണയങ്ങളും നമ്മെ മാനസികമായി വളരാൻ സഹായിക്കുന്നു. സ്നേഹമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.നമ്മെ സ്നേഹിക്കുവാനും നമുക്ക് സ്നേഹിക്കുവാനും ആരെങ്കിലും ഉണ്ടെങ്കിലേ ജീവിതം അർത്ഥമുള്ളത് ആവുകയുള്ളൂ. ജീവിതത്തിൽ നമുക്ക് ലക്ഷ്യങ്ങൾക്ക് കൂടെ പാഷനും ഉണ്ടാവണം.നാം അപ്രധാനം എന്നു കരുതുന്ന പല കാര്യങ്ങളും ജീവിതത്തിൽ ദൈവം നമുക്ക് നൽകിയ സൗഭാഗ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കേണം എന്ന് അദ്ദേഹം നമ്മോട് പങ്കുവെയ്ക്കുന്നു. ഇൗ പുസ്തകം വായിച്ച ശേഷം നാമും നമ്മുടെ ജീവിതത്തിൽ കടന്നു വന്നതും ഇനി വരുന്നതുമായ ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്തുവാൻ തീർച്ചയായും ശ്രമിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.

  Adila Nazar
By Adila Nazar
ജോസഫ് അന്നംകുട്ടി ജോസ് എന്ന പുതുമുഖ കഥാകൃത്തിന്റെ 'ദൈവത്തിന്റെ ചാരന്മാർ' എന്ന പുസ്തകം നമ്മൾ ഒരോരുത്തരേയും ആകർഷിക്കുവാനുള്ള പ്രധാന കാരണം നാം മനസ്സിലാകാത്ത ജീവിതം അദ്ദേഹം നമ്മുക്ക് മുൻപിൽ തുറന്ന് കാണിച്ചതുകൊണ്ടാണ്. ദൈവം നന്മകൾ വിതറുവാനായ് ഭൂമിയിലേക്ക് ഒരുപാട് ചാരന്മാരെ അയച്ചിട്ടുണ്ട്. നമ്മളിൽ പലരും അത് കാണുന്നില്ല എന്ന് മാത്രം. അങ്ങനെ തന്റെ ജീവിത യാത്രയിൽ താൻ കണ്ടുമുട്ടിയ ഒരുപറ്റം ദൈവത്തിന്റെ ചാരന്മാരെ ആണ് ജോസഫ് നമുക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്. ഇവർക്ക് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റം ഒന്നും പലപ്പോഴും തരാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ, അവരാൽ കഴിയുന്നത് അവർ ചെയ്യുന്നത് തന്നെ വലിയ കാര്യമാണ്. ഇതുപോലെ പലരുടെയും ജീവിതത്തിൽ നന്മകൾ വിതറുന്ന ആ ചാരന്മാരിൽ ഒരാൾ നമ്മളുമാവാം. എന്നാൽ ജോസഫ് തന്റെ പുസ്തകത്തിലൂടെ തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്നവരെ, താൻ അളവറ്റം സ്നേഹിച്ചവരെ, തന്നെ സ്നേഹിച്ചിട്ടും താൻ തിരിച്ച് സ്നേഹിക്കാത്തവരെ, തന്റെ മുൻപിൽ പലതും തുറന്ന് പറഞ്ഞ ജീവിതങ്ങളെ എല്ലാം നമുക്ക് കാണിച്ചു തന്നു. ഈ പുസ്തകത്തിലെ ഒരോ വാക്കിലും തന്റെ അനുഭവമാണ് ഇതെല്ലാം എന്ന് അദ്ദേഹം വിളിച്ചു പറയുന്നത് പോലെ നമുക്ക് തോന്നും. ഏതൊരു സാധാരണക്കാരനും തന്റെ മനസ്സിൽ ചിന്തിക്കാനുള്ള ഒരിടം കൊടുക്കാൻ ജോസഫിന് തന്റെ ഈ ലളിതമായ പുസ്തകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

  DAIVATHINTE CHARANMAR - THE GRATITUDES OF A YOUNG MAN
By Resmi Anil
Daivathinte Charanmar is a pleasant read which can be finished in one sitting. But the matter of fact is that there is a strong inner meaning and some life lessons in this book. A young man in his early 30s is all set to explore back into his life and find the spies of the God in his life and express his gratitude to them through his writings. Each of his gratitude notes are an eye opener to every generation. The act of gratitude is very important in life but everyone does not do it. The main reason of this being “EGO”. The thought to thank each special person in life is indeed a great one, that too through a book .This act of Joseph gives the most important and simple lesson of life “to be thankful with what we have and express sincere gratitude to special ones in our life”. It is indeed a must read to develop some good qualities in life and to make life meaningful.

  ജോപ്പൻ; ദൈവമയച്ച ചാരൻ
By Majida Jasmin
വിശന്നു പൊരിഞ്ഞു നിൽക്കുമ്പോൾ ഒരു കോഴി ബിരിയാണി കിട്ടിയ ഫീൽ ആയിരുന്നു ഈ പുസ്തകം എൻറെ കയ്യിൽ കിട്ടിയപ്പോൾ. ഇടക്കിടെ "നമസ്കാരം ,ഞാൻ ജോസഫ് അന്നം കുട്ടി ജോസ്, "എന്ന് തുടങ്ങുന്ന വീഡിയോകളിലൂടെ എല്ലാവരെയും നല്ല കേൾവിക്കാരാക്കിയതു പോലെ പ്രായ ഭേതമന്യേ മടുപ്പില്ലാതെ എല്ലാവരെയും നല്ല വായനക്കാരനാക്കാൻ ഈ പുസ്തകത്തിന് കഴിയും എന്നതിൽ സംശയമില്ല. നമുക്കുചുറ്റും നമ്മൾ പലതരത്തിൽ സ്വാധീനിച്ച ഒരുപാട് ആളുകൾ ഉണ്ടാകും. നമ്മെ ചിരിപ്പിച്ച ചിന്തിപ്പിച്ച വേദനിപ്പിച്ച പരിഹസിച്ച് എന്തിനുമേതിനും കൂടെ അന്ന് അങ്ങനെ അങ്ങനെ. "എൻറെ ജീവിതത്തിലും ഇതുപോലെ ഒരുപാട് ആളുകൾ വന്നു അങ്ങനെ വന്നവരെ എന്നെ തൊട്ട് വരെ എന്നെ കുറേക്കൂടി നല്ല മനുഷ്യനാകാൻ പ്രചരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ദൈവത്തിൻറെ ചാരന്മാർ." എന്ന കഥാകൃത്ത് പറയുമ്പോൾ ഇവിടെ നമ്മൾ നമ്മളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കുകയാണ് .നമ്മളും ആരുടെയൊക്കെയോ ജീവിതത്തിലേക്ക് ദൈവം അയക്കപ്പെട്ട ഒരു ചാരനാണ്. നമ്മളെ സ്വാധീനിച്ച ഒരുപാട് ആളുകളെ ഓർമ്മിക്കാനും ഒരു അവസരം തരുന്നു. ഏറെ ഇഷ്ടപ്പെട്ട ഒരു പാട് വരികൾ എഴുതി വച്ചിട്ടുണ്ട്. ഒരു കൃത്യമായ പ്രോട്ടോകോളിലൂടെ ഓരോ അദ്ധ്യായങ്ങളും ക്രമീകരിച്ചിരിക്കുന്നത് എന്നെ വല്ലാതെ ആകർഷിച്ചു. ദൈവമേ നിനക്കു സാധിക്കുമെങ്കിൽ ഒരു ദിവസം ഞങ്ങൾ പുരുഷന്മാരെ സ്ത്രീകൾ ആയും സ്ത്രീകളെ പുരുഷന്മാരായും ജീവിക്കാൻ അനുവദിക്കണം .നിമിഷാർദ്ധങ്ങൾ കൊണ്ടുണരുന്ന ആസക്തികളുടെ കനലുകൾ കൊണ്ടുനടക്കുന്ന ഒരാണായി ജീവിക്കുക എന്നാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങൾ മനസ്സിലാക്കട്ടെ, ഒരു പെണ്ണ് ആയതുകൊണ്ടുമാത്രം അവൾ അനുഭവിക്കുന്ന സങ്കട കടലുകൾ എത്രമാത്രമാണെന്ന് ഞങ്ങൾ ആണുങ്ങളും മനസ്സിലാക്കട്ടെ ,ഞങ്ങൾ പരസ്പരം അറിയട്ടെ.ഹൃദയങ്ങൾ കൊണ്ട് ചുംബിക്കട്ടെ,, ഇവിടെ എത്ര വലിയ ആശയമാണ് കുഞ്ഞു വരികൾക്കുള്ളിൽ ഒളിപ്പിച്ചു വച്ചത്, ഇങ്ങനെ ഓരോ അദ്ധ്യായങ്ങളിലും വ്യത്യസ്ത ആശയങ്ങളെ കുഞ്ഞു ക്യാപ്സ്യൂളുകളാക്കി നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുന്നു. എല്ലാ പ്രായക്കാർക്കും ഒരേ ഡോസിൽ കൊടുക്കുന്ന യുവ എഴുത്തുകാരൻ. നിരാശയിൽ നിന്ന് ഏകാന്തതയിൽ നിന്ന് വേദനയിൽ നിന്ന് പരിഹാസത്തിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് സമ്മാനമായി നൽകാൻ ഏറ്റവും നല്ല പുസ്തകമാണിത് . ഏതൊരവസ്ഥയെയും തരണം ചെയ്യാൻ കെൽപ്പുള്ള വിഷയങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിച്ച പുസ്തകമാണിത്. എന്തോ ഇതൊരത്ഭുതം തന്നെയാണ്. ഒരുപാടിഷ്ടം നിറച്ചു വച്ച എഴുത്തുകൾ.

  Daivathinte charanmar by aswathi rudra
By aswathi rudra
"നമസ്കാരം....ഞാൻ ജോസഫ് അന്നംകുട്ടി ജോസ്" ഈ ഒരു ഇൻട്രോ യിലൂടെ ഒരുപാടുപേരുടെ മനസ്സിൽ സ്ഥാനം പിടിച്ച ആർ.ജെ ജോസഫ്.തന്റെ ശബ്ദത്തിന്റെ പ്രത്യേകതകൊണ്ടും(ആർ.ജെ എന്ന നിലയ്ക്)അതിനുപുറമെ പറയുന്ന കാര്യങ്ങളിലെ വ്യക്തതയും,അവതരിപ്പിക്കുന്ന രീതിയും ,പറയുന്നതിന്റെ കാര്യകാരണങ്ങളുടെ ഗൗരവം കൊണ്ട് ജനശ്രെദ്ധ ആകർഷിച്ച ചെറുപ്പക്കാരൻ.മോട്ടിവേഷൻ വീഡിയോകളുടെ എണ്ണം കൂടിയപ്പോൾ 'മോട്ടി വേഷൻ കുട്ടിച്ചേട്ടൻ' എന്ന് പേരും വച്ച് ട്രോളുകളൊക്കെ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവണം.എന്റെ ശ്രദ്ധയും പതിയുന്നത് ആർ.ജെ എന്ന ലേബലിൽ ആയിരുന്നില്ല.ഇൻസ്റ്റ സ്റ്റോറിസിൽ കടന്നുപോയ മോട്ടിവേഷൻ വീഡിയോസ് വഴി ആണ്.ഒരു സാധരണ മനുഷ്യനുള്ളത് പോലെ തന്നെ തനിക്കും തന്റേതായ ജീവിതപ്രശ്നങ്ങൾ ഉണ്ടെന്നു പറയുമ്പോൾ അതിനിടയിലും മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും,അവർക്കൊരു സഹായമായി മാറി,അതിനെല്ലാം പുറമെ ഒരു good listener ആവുന്ന ആർ.ജെ ജോസഫ് നിങ്ങളെ എടുത്തു പറയേണ്ടിയിരിക്കുന്നു.വിജയ് സൂപ്പറും പൗര്ണമിയും സിനിമയിൽ പറയുന്നതു പോലെ "ഇന്നത്തെ കാലത്തു നമ്മളെ കേൾക്കാൻ ഒരാളെ കിട്ടുക എന്നത് വലിയ കാര്യമാണ്" ഈ പുസ്തകം വായനക്കാരിൽ പലർക്കും പല രീതിയിൽ ആവാം സ്വാധീനിച്ചിട്ടുണ്ടാവുക.നമ്മുടെ ജീവിതത്തിലും കടന്നു പോയിട്ടുണ്ടാവും ഇത്തരം ചില ആളുകൾ.ചിലപ്പോൾ അന്നത്തെ നമ്മുടെ വിഷമസന്ധി ഘട്ടങ്ങളിൽ,മനസിനു ആകുലത കയറിയ നിമിഷങ്ങളിൽ അവരുടെ സാമീപ്യവും,വാക്കുകളും കാര്യമായി ഗൗനിക്കാത്ത ത് കൊണ്ടാവാം 'അവർ നമ്മുക്കെത്ര അനുഗ്രഹമായി മാറിയിരുന്നു' എന്ന് മനസ്സിലാവാതെ പോയത്.joseph എന്ന വ്യക്തിക്ക് തന്റേതായ nagative-സും, ബ ലഹീനതകളും,സങ്കടങ്ങളും,tension-സും, confusion-സും, ഒക്കെയായിട്ടുള്ള ഒരു സാധാരണ മനുഷ്യൻ തന്നെ ആണ്.ജീവിതം പത റുന്ന നിമിഷങ്ങളിൽ തനിക്കു വാക്കുകളായും,പ്രവർത്തികളാലും,സാമീപ്യം കൊണ്ടും നാം ഇന്ന് കാണുന്ന ആർ.ജെ ജോസഫ് ആക്കി മാറ്റിയ തന്റെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെ അങ്ങേയറ്റം നന്ദിയോടെ ഓർമിക്കുന്ന പുസ്തകം"ദൈവത്തിന്റെ ചാരന്മാർ"ആ വ്യക്തികളെ ആയിരുന്നു ദൈ വത്തിന്റെ ചാരന്മാർ എന്ന് വിശേഷിപ്പിച്ചത്.

  ദൈവത്തിന്റെ ചാരന്മാർ - പ്രത്യാശയുടെ നുറുങ്ങു വെട്ടം
By Sukrutha Su
ജീവിതത്തിൽ അത്ര മേൽ ഒറ്റപ്പെട്ട, പ്രതീക്ഷയറ്റ സമയത്ത് വായിച്ച പുസ്തകമാണ് ദൈവത്തിന്റെ ചാരന്മാർ. "നമസ്കാരം, ഞാൻ ജോസഫ് അന്നംകുട്ടി ജോസ്.." എന്ന് തുടങ്ങുന്ന വീഡിയോയുമായി വരുന്ന ചെറുപ്പക്കാരന്റെ വാക്കുകൾ എന്നും പ്രചോദനമായിരുന്നു, ആശ്വാസമായിരുന്നു. എഴുത്തുകാരനായി അദ്ദേഹത്തെ അറിഞ്ഞപ്പോൾ കൂടുതൽ സ്നേഹം തോന്നി.ജോപ്പൻ എന്ന പച്ചയായ മനുഷ്യൻ! ജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളിൽ ഇത്തിരി വെട്ടമേകുന്ന അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം.ഹൃദയത്തോട് സംവദിക്കുന ആഖ്യാനരീതി. തന്റെ ജീവിതത്തെ സ്വാധീനിച്ച ഒരു പറ്റം മനുഷ്യരെ കുറിച്ചാണ് പുസ്തകത്തിലുടനീളം ജോസഫ് പറയുന്നത്. തന്നെ കൂടുതൽ നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ അദ്ദേഹം വിളിക്കുന്ന പേരാണ് "ദൈവത്തിന്റെ ചാരന്മാർ ". ഓരോ വായനക്കാരനും സ്വന്തം ജീവിതവുമായി ചേർത്ത് വായിക്കാവുന്നതാണീ പുസ്തകം. ഓരോ അധ്യായം വായിക്കുമ്പോഴും നമ്മൾ നമ്മുടെ ജീവിതത്തിലെ ചാരന്മാരെ തേടിയിറങ്ങും. എൽസി ടീച്ചറും പ്രിയയും സാൽവിനും നമ്മുടെ ജീവിതത്തിലെ ആരുടെയൊക്കെയോ പ്രതിരൂപങ്ങളാകും. സ്നേഹിക്കപ്പെടാതെ സ്നേഹത്തിന്റെ ഓർമപ്പെടുത്തലുകൾ, നമ്മളാൽ മുറിവേറ്റപ്പെട്ടവർ കുറ്റബോധമായി വേട്ടയാടും. എനിക്കീ പുസ്തകം നൽകിയ ആശ്വാസം ഒട്ടും ചെറുതല്ല. എന്തോ ഒരു ശുഭ പ്രതീക്ഷ, കുറേ ഓർമപ്പെടുത്തലുകൾ... എന്നെ ഒരുപാട് സ്നേഹിച്ചവർ, സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്നവർ, തകർന്നു പോയപ്പോൾ താങ്ങായ് നിന്നവർ, ജീവിക്കാൻ പ്രേരിപ്പിച്ചവർ,ചിരിപ്പിച്ചവർ, ചിന്തിപ്പിച്ചവർ... അങ്ങനെ ഒരുപാട് പേർ... മനപൂർവമല്ലെങ്കിലും മറവിയിലേക്കാണ്ടു പോയവരെ ഓർമപ്പെടുത്തിയതിന് , തിരിച്ചറിവുകൾ തന്നതിന് , കുറേ കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ചതിന് "ദൈവത്തിന്റെ ചാരന്മാർ" ക്ക് നന്ദി...

  നമുക്കും ചാരന്മാരാവാം
By Kiranmary Paul
ലളിതമായ പുസ്തകം. നിങ്ങൾ ഇതുവരെ വായന ശീലമാക്കിയില്ലെങ്കിൽ കൂടി നന്നായി ആസ്സ്വദിക്കാം. ചിലപ്പോൾ ഇതൊരു തുടക്കമായേക്കാം, നല്ല വായനയുടെ, നല്ല ജീവിതത്തിന്റെ. ഇവിടെ അമാനുഷിക നായകന്മാരോ സാധാരണ മനുഷ്യന് മനസിലാവാത്ത ജീവിതസാഹചര്യങ്ങളോ ഇല്ല. നമ്മൾ എന്നും കണ്ടുപരിചയിച്ച അയൽവക്കക്കാരന്റെയോ കൂട്ടുകാരുടെയോ മുഖം മാത്രം. എഴുത്തുകാരൻ അവരെ കണ്ടത് വേറെ രീതിയിൽ ആണെന്ന് മാത്രം. എഴുത്തുകാരനും പുതിയതലമുറയിൽപ്പെട്ടതിനാൽ ഈ തലമുറയിൽ ഉള്ളവർക്ക് ഒന്നുകൂടി പരിചയമുള്ള സാഹചര്യങ്ങളാണ്. എന്നാൽ മുൻതലമുറയിൽ പെട്ടവർക്കും ഒട്ടും അലോസരമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു പുതിയ ഊർജം നിങ്ങളിൽ നിറയും. കനിവിന്റെ, കടപ്പാടിന്റെ ഊർജം. അത് നിങ്ങളെയും ദൈവത്തിന്റെ ചാരന്മാരാക്കും. അല്ലെങ്കിൽ, ചാരന്മാരെ കണ്ടെത്താനുള്ള കണ്ണെങ്കിലും നിങ്ങൾക്ക് കിട്ടും

  നമ്മുക്ക് ചുറ്റുമുള്ള ദൈവത്തിന്‍റെ ചാരന്മാന്‍റര കാണാൻ, കകൾക്കാൻ, മനസിലാക്കാൻ.....!
By Kannan Elassery
നന്നായി സംസാരിക്കാൻ കഴിയുന്നൊരാൾക്ക്‌ ഭംഗിയായി എഴുതാൻ കഴിയണമെന്നില്ല, നന്നായി എഴുതുന്ന ഒരാൾക്ക് ഭംഗിയായി സംസാരിക്കാനും. എന്നാൽ ഈ പുസ്തകം ജോസഫ്‌ അന്നംക്കുട്ടി ജോസ് എന്ന റേഡിയോ ജോക്കിയെ പോലെ നമ്മോട് നന്നായി സംസാരിക്കുന്നു. ഡിസി ബുക്‌സ് പബ്ലിഷ് ചെയ്‌ത 235 രൂപ വിലയുള്ള ഈ പുസ്തകം ഓർമ്മ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുണപാഠ കഥകളേക്കാൾ നമ്മുടേതോ ചുറ്റുമുള്ളതോ ആയ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളെ നീരിക്ഷിക്കുകയും അതിൽ നിന്നും നന്മ ഉൾകൊള്ളുകയും ചെയ്യുന്ന എഴുത്താണ് ദൈവത്തിന്‍റെ ചാരന്മാറില്‍ . നമ്മുടെ ജീവിതത്തിന്‍റെ ഇന്നലെകളിലേക്കു ബൈനോകുലറും എടുത്ത് ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം . ഇന്നത്തെ ജീവിതത്തിലേക്ക് എത്തിക്കാൻ പണ്ട് വഴിയൊരുക്കിയവരെയാണ് ദൈവത്തിന്‍റെ ചാരന്മാർ എന്ന് എഴുത്തുകാരൻ വിളിക്കുന്നത്. ഇത്തരം എഴുത്തുകളെ കൊണ്ട് വായനക്കാരനുള്ളിൽ എവിടെയെങ്കിലും നന്മയുടെ ഒരു വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞാൽ ജോസഫ് അന്നംക്കുട്ടി ജോസഫ് എന്ന എഴുത്തുകാരനും ദൈവത്തിന്‍റെ ഒരു ചാരൻ തന്നെ. ജോസഫിന്റെ നന്ദിയോടെയുള്ള ആമുഖം, ഹൃഷികേശ് മുണ്ടാണി യുടെ അവതാരിക, ജീവിത ഗന്ധിയായ 21 അധ്യായങ്ങൾ, ഇത്രയും ചേര്‍ന്നതാണ് ദൈവത്തിന്‍റെ ചാരന്മാര്‍. പ്രചോദനം, സാമൂഹിക വിമർശനം, ചില ഓർമ്മപ്പെടുത്തലുകൾ, സ്നേഹം, പ്രണയം, ജീവിതം, സൗഹൃദം എന്നിങ്ങനെ പല വിഷയങ്ങളാണ് ഓരോ അധ്യായങ്ങളും സംസാരിക്കുന്നത് . ജോസെഫിന്റെ ജീവിതത്തിൽ വ്യത്യസ്ത സമയത്തുണ്ടായ കാഴ്ചപാടുകൾ ഒട്ടും പൊള്ളത്തരമില്ലാതെ പലയിടത്തും പച്ചക്ക് കുറിച്ചിട്ടിരിക്കുന്നു. എങ്കിലും തുടര്‍ച്ചയ 21 അധ്യയങ്ങളുടെ വായന പലപ്പോഴും ഒരു പള്ളിയിലച്ചന്‍റെ ഉപദേശങ്ങളുടെ ശൈലി പോലെ അനുഭവപ്പെട്ടേക്കാം. അതൊരു പക്ഷേ എഴുത്തുകാരന്‍ വളര്‍ന്നു വന്ന ജീവിത സാഹാച്ചര്യത്തിന്‍റെ സ്വാധീനം ആകാം. എന്നിരുന്നാലും ജീവിതവും കാഴ്ച്ചപാടുകളും മാറുന്നത് വളരെ തന്മയത്തത്തോടെ എഴുതി ചേര്‍ക്കുന്നതിനോടൊപ്പം സ്വന്തം നിലപാടുകള്‍ കൂടിചെര്‍ക്കാനും ജോസഫ്‌ പലയിടത്തും ശ്രമിച്ചു. വെറുതെ കഥകള്‍ വായിച്ചു രസിക്കുന്നതിനുമപ്പുറം നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തിയ ദൈവത്തിന്‍റെ ചാരന്മാരെ ഓര്‍ക്കാന്‍ ഈ പുസ്തകം പ്രേരിപ്പിക്കുന്നതാണ് എഴുത്തുകാരന്‍റെ വിജയമായി തോന്നുന്നത്. ഈ പുസ്തകവായന ഹൃദ്യമാക്കി തന്നത് ജോസഫിന്റെ എഴുത്ത് ശൈലിയോടൊപ്പം എന്‍റെ ജീവിതത്തിലെ ചാരന്മാരും കൂടെ കൂടിയാണ്.

  superb
By abdul vahid
nice book

  Excellent ????????
By PRAJOTH Kkd
കുഞ്ഞു അനുഭവങ്ങളും ചിന്തകളുമടങ്ങിയ തീർത്തും രസകരമായ എഴുത്ത്. Josesppe നിങ്ങ ഒരു സംഭവാട്ടോ!

  ദൈവത്തിന്റെ ചാരന്മാർ
By Anjana Shaji
super

  Daivathinte charanmar
By Priyalakshmi Vijayan
ഓരോ പേജുകളും ആവേശത്തോടെ മറിക്കുവാൻ തോന്നിപ്പിച്ച പുസ്തകം. വായിച്ച് തീരാറായപ്പോൾ, തീരുകയാണല്ലോ എന്ന സങ്കടം മാത്രം ബാക്കി. വളരെ മനോഹരമായ പുസ്തകം.

  daivathinte charanmar
By SUMAYYA sumi
super

  daivathinte charanmar
By SUMAYYA sumi
super

  good
By joyal joy
good

  good attempt
By noushad thaikkandy
good

  good attempt
By noushad thaikkandy
good

  Must read
By Abdu Rahiman
Everyone should read this, it will touch our heart.somewhere we can see our on story.

  NICE BOOK
By Muhammed Swafvan
❤️????

  Good read
By jossy Sebastian
very good read. Simple language.



  My Favourite book
By Fayis Koottilangadi
അതിരുകളില്ലാത്ത വായനയുടെ ലോകത്തേക്ക് കടന്നു ചെല്ലുമ്പോൾ നമുക്ക് കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മനസ്സ് വല്ലാതെ സ്ട്രെസ് ആകുമ്പോൾ പുതിയൊരു പുസ്തകം കൂടെക്കൂട്ടുന്നത് ശീലമാണ്.അങ്ങനെ മനസ്സ് വല്ലാതെ കൈവിട്ടപ്പോൾ പുതിയൊരു പുസ്തകം തേടി ബുക്ക്സ്റ്റോളിലേക്ക് പോയി. കുറേ സമയം പല പുസ്തകങ്ങളും നോക്കിയെങ്കിലും ഒന്നും എന്നെ ആകർഷിച്ചില്ല. അപ്പോഴാണ് ആ പേര് ഞാൻ ശ്രദ്ധിച്ചത് " ജോസഫ് അന്നക്കുട്ടി ജോസ്" വളരെയധികം വീഡിയോകളിലൂടെ ആശ്വാസം കിട്ടിയ പേര്. ദൈവത്തിന്റെ ചാരന്മാർ എന്നായിരുന്നു പുസ്തകത്തിൻ്റെ പേര്.അത് കണ്ടപ്പോൾ തന്നെ മനസ്സുടക്കി.പിന്നെ ഒന്നും നോക്കിയില്ല അത് തന്നെ വാങ്ങി. വീട്ടിലെത്തി ബോറടിച്ചിരുന്ന സമയത്ത് വായിച്ചു തുടങ്ങി.ജോസഫിൻ്റെ ജീവിതയാത്രയിൽ ഞാനും കൂടെ കൂടി.ഓരോ നിമിഷങ്ങളും മനസ്സിൽ കാഴ്ചകളായി വന്നു.വാച്ചിലെ സൂചിയുടെ കറക്കം വളരെ വേഗത്തിലായിരുന്നു.അത്രമേൽ അതിൽ ലയിച്ചു പോയി. 230 പേജുള്ള പുസ്തകം പകുതിയായി.അങ്ങനെയൊന്നും വായിക്കാത്തൊരാളാണ് ഞാൻ.അത് കൊണ്ട് തന്നെ ഞാൻ പോലും എൻ്റെ വായനയിൽ അത്ഭുതം കൂറി.എൻ്റെ ഓർമയിൽ ഞാൻ വായിച്ച് തീർത്ത വലിയൊരു പുസ്തകം ജോസി വാഗമറ്റത്തിൻ്റെ "പാളയം"മാത്രമാണ്. 250 കൊടുത്ത പുസ്തകമാണ്.ഇങ്ങനെ വായിച്ചു തീർക്കണോ മനസ്സ് മന്ത്രിച്ചു.സാധാരണ ഹോട്ടലിൽ പോയി 10 രൂപയുടെ ചായ പെട്ടെന്ന് കുടിക്കും.പക്ഷേ മാളിലെ 150 രൂപയുടെ ചായ വളരെ സമയമെടുത്തല്ലേ കുടിക്കുള്ളൂ. അങ്ങനെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്ന സമയങ്ങളിൽ മാത്രം വായന തുടർന്നു.ചില ചാപ്റ്റർ വായിച്ചു കണ്ണ് നിറഞ്ഞു.ചില ഭാഗത്ത് എന്നെത്തന്നെയാണ് ഞാൻ കണ്ടത്.സങ്കടങ്ങൾ ചിരിയായും പൊട്ടിച്ചിരിയായും മാറി. ജോസഫ് തൻ്റെ ജീവിതത്തിൽ സ്വാധീനിച്ചവരെ എത്ര നന്നായിട്ടാണ് എഴുതിയിട്ടുള്ളത്.അത് പോലെ നമ്മുടെ ജീവിതത്തിലും കുറേ പേർ സ്വാധീനിച്ചിട്ടുണ്ടാവും.അവരെ നാം ഓർക്കുന്നുണ്ടോ? നമ്മെ മോട്ടിവേറ്റ് ചെയ്ത,എവിടെയോ പെട്ട് പോയപ്പോൾ വഴി പറഞ്ഞ് തന്ന,സഹായിച്ച,കൂടെ നിന്ന അങ്ങനെ എത്രയോ പേർ.... തീർച്ചയായും ഈ പുസ്തകം എന്നെ തൃപ്തിപ്പെടുത്തുന്നതായിരുന്നു.ഇത്തരത്തിൽ സ്വാധീനിക്കുന്നവ മാത്രമേ ഞാൻ വായിച്ചു തീർക്കാറും ഉള്ളൂ.. ഒരു പുസ്തക റിവ്യൂ എന്നതിലുപരി ഇതിനെക്കുറിച്ച് എഴുതാൻ എന്തോ ഒരു പ്രേരണ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.ഒപ്പം ഇതേ പോലുള്ള പുസ്തകങ്ങൾ ഒന്ന് പരിചയപ്പെടുത്തി തരണേ. എന്ന് സ്നേഹത്തോടെ ????️ Fayis Koottilangadi ✔️

  നന്ദി ❤️
By Akhil Appus
ഒരായിരം നന്ദി ❤️

  Good
By Muhsina Abdulla
????

  Nice
By Jincy Antony
Nice book

  എൻ്റെ ചാരന്മാർ
By Rishad Pk
വായിച്ചു കയിഞ്ഞപ്പോൾ ഒരു കുറിപ്പ് എഴുതണം എന്ന് ഉറപ്പിച്ചതാണ്, വൈകിപ്പോയി എങ്കിലും പറയട്ടേ ഈ അടുത്ത് എന്നെ ഇത്രമേൽ സ്വാധീനച്ച മറ്റൊരു പുസ്തകം ഞാൻ വായിച്ചിട്ടില്ല, ജോപ്പൻ്റെ ചാരന്മാരെ കുറിച്ച് വായിക്കുമ്പോൾ എൻ്റെ ജീവിതത്തിൽ കടന്നു പോയ ചില മുകങ്ങളെ ഓർമ വന്നു അവർ ഒരോരുത്തരും എൻ്റെ ജീവിതത്തെ സ്വാധീനിച്ചത് പറ്റി അലോജിച്ചു, പിന്നെ ഒന്നും നോക്കിയില്ല ഒരു ലിസ്റ്റ് ഉണ്ടാക്കി എൻ്റെ ദൈവത്തിൻ്റെ ചാരന്മാർ എന്ന് അധിന് തലക്കെട്ടും നൽകി വിരലിൽ എണ്ണാവുന്ന കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാവർക്കും മെസ്സേജ് ആയും, കോൾ ആയും നന്ദിയും കടപ്പാടും അറിയിച്ചു, എനിക്ക് വട്ടായോ എന്ന് വരെ ചിലർ ചോദിച്ചു, പണ്ട് മുറിഞ്ഞു പോയ നല്ല സുഹൃത്തുക്കളെ എനിക്കും വീണ്ടും തിരിച്ച് കിട്ടി, നന്ദി ജോപ്പാ....


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0