• Text
  • Text



Book : DANTE
Author: K.D. SHYBU MUNDACKAL
Category : Poetry
ISBN : 9789354821523
Binding : Normal
Publishing Date : 22-02-2023
Publisher : CURRENT BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹225.00 ₹250.00 10% off





Book Summary

അനേകം തന്ത്രികളുള്ള ഒരു വാദ്യമാണ് കെ.ഡി. ഷൈബു മുണ്ടയ്ക്കലിന്റെ കവിത. "മലയോളം വെള്ളത്തിൽ /പൂക്കൈതപട്ടെ / പൂരം പെഴച്ചേ / പൂങ്കൊമ്പൊടിഞ്ഞ' എന്ന നാടോടി കവിതയുടെ വാമൊഴിവഴക്കം മുതൽ “ആ അത്താഴമേശമേൽ / ഇടതുപന്തിയിൽ / അവനോടൊപ്പം / അഷം പകുത്തവൻ / ഞാൻ തോമസ് എന്ന ലളിതമായ വേദപുസ്തകശൈലിയും. "ഓരോ മനുഷ്യരും, ഓരോ തരം പക്ഷികളാണ്' എന്ന ഋജുവായ ആധുനികരീതിയും വരെ, സരളഗദ്യം മുതൽ ബിംബാത്മകമായ മുക്തച്ഛന്ദസ്സുവരെ, ഷൈബു ഈ കവിതകളിൽ പരീക്ഷിക്കുന്നുണ്ട്. ഒരു പ്രാണവായുകണത്തിന്റെ സൂക്ഷ്മ സഞ്ചാരം പിന്തുടരാനോ, ശ്രീകൃഷ്ണന്റെ ജീവിതത്തെയാകെ ഐറണിയിലേയ്ക്ക് ചുരുക്കാനോ കഴിയുന്ന ഭാവന ഈ കവിയ്ക്കുണ്ട്. സ്നേഹാശംസകൾ, ഡോ. കെ. സച്ചിദാനന്ദൻ

WRITE A REVIEW

Product name: DANTE

Review title:



Your Ratings:

Your Message:




Book Reviews

  A brilliant worthy pick.
By Appu K Shaji
Just now completed! Its the first one I'm reading from the author Mr K.D Shybu Mundackal. Scrolling down a few weeks ago, what stood out was the title 'Dante', twitched me to peek into its blurb and added it right away to the cart. To be honest, eventhough it was a dubious purchase, now i feel like its worthy enough. Myself being so obsessed with images and pictures, the work seems really fascinating with each line giving us a piece of imagery and revealing them as a whole by the end. The world class usage of vocabulary, conveying uncomplicated and compelling meaning with beauty are the strong roots of Dante. The illustrations in the book is also done by the author himself, a noteworthy point to add. Looking forward for more books from the author and best wishes for your movie 'Agananooru'. (Rain. Drenched him and her. Way back home from school under the same umbrella.) "Our rubbing frigid skin, That made the Fire..." remains my favorate lines from the book....

  മനോഹരമായ കവിതകൾ!
By Jibin Surendran
അതിമനോഹരവും വ്യത്യസ്തവുമായ കവിതകൾ!

  A BOOK LIKE A GARDEN
By Sreelakshm I C
Its Poems are like the flowers in the garden, different and vibrant from each other. Very amazingly the author had entwined his words. So much to read, so much to understand from those. It's worthy

   ഷൈബു മുണ്ടക്കലിന്റെ ഡാന്റെ വേറിട്ട അവതരണ ശൈലി കൊണ്ടും ഭാഷ പ്രയോക ശൈലി കൊണ്ടും ദർശനിക ഉൾകാഴ്ച്ച കൊണ്ടും വിസ്മയം തീർക്കുന്ന ഉജ്വല കവിതകളുടെ സമാഹാരം. കാവാലത്തിനും കടമ്മനിട്ടക്കുമോപ്പമോ അതിനും മേലെയോ നിൽക്കുന്ന നാടൻ ഭാഷപ്രയോക വൈഭവം. ഒരേസമയം ഭൂതകാലത്തില
By Suresh Madassery
ഷൈബു മുണ്ടക്കലിന്റെ ഡാന്റെ വേറിട്ട അവതരണ ശൈലി കൊണ്ടും ഭാഷ പ്രയോക ശൈലി കൊണ്ടും ദർശനിക ഉൾകാഴ്ച്ച കൊണ്ടും വിസ്മയം തീർക്കുന്ന ഉജ്വല കവിതകളുടെ സമാഹാരം. കാവാലത്തിനും കടമ്മനിട്ടക്കുമോപ്പമോ അതിനും മേലെയോ നിൽക്കുന്ന നാടൻ ഭാഷപ്രയോക വൈഭവം. ഒരേസമയം ഭൂതകാലത്തിലേക്കും വാർത്തമാന കാലത്തിലേക്കും മിത്തുകളിലേക്കും ട്രിപ്പിസമാടുന്ന ലെജന്റിക്കൽ റിയലിസത്തിനും മാജികൽ റിയലിസത്തിനും അപ്പുറം ആക്ഷേപഹാസ്യവും ഇണച്ചേർന്നു നിൽക്കുന്ന മുണ്ടക്കലിന്റെ കവിതകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതും കൂടിയാണ്. വാക്വർത്ഥം ചോർത്തികളഞ്ഞു വേറിട്ട ഭാവാർത്ഥ തലങ്ങളിലൂടെ ആക്ഷേപ ഹസ്യത്തിലേക്കും ദാർശനിക ഉൾകാഴ്ച്കളിലേക്കും ഉയരുന്ന ആവിഷ്കാര ശൈലി. സുപരിചിതങ്ങളായ പദങ്ങളും ബിംബങ്ങളും പോലും അപ്രതീക്ഷിതമായ വേഷ പകച്ചയിലൂടെ പകർന്നാട്ടം നടത്തുന്നു. ചിലപ്പോൾ മിന്നർ പിണറായും നാറാണത്ത് ഭ്രാന്തനായും മറ്റുചിലപ്പോൾ ആഞ്ഞു പതിക്കുന്ന അപ്രതീക്ഷിത പ്രഹരമായും ഒന്ന് മറ്റൊന്നിനെ മറികടക്കുന്ന ഉഗ്രഭാവം പൂണ്ടു തിറയാട്ടം നടത്തുന്നു. വാറു പൊട്ടിയ നീല ചെരുപ്പ് തേടി വഴി പിഴച്ചു അവസാന ആനവണ്ടിയിൽ കൂമങ്കാവിലേക്കോ, . കളപുരയിലേക്കോ.കൂമൻ കൊല്ലി യിലേക്കോ. ഇതിഹാസകാരനെ ഓർമിപ്പിക്കുന്നു. മരിച്ചവന്റെ മരിക്കാത്തഹൃദയവുമായി വിരഹ വേപഥു.പ്രണയത്തിന്റെ ഗൃഹാതുരത്വത്തിന്റെ കാല്പനിക ഭാവം. നാണം കരഞ്ഞും വിരിഞ്ഞും പിരിഞ്ഞും ആർകക്കപൂർണിമ ഉഷ്ണചേതന മീനച്ചൂടിലും തണുപ്പ് പുതുമഴ മതിച്ച മണ്ണിന്റെ മനസ്സിന്റെ വിരഹവേദന തോറാന തിരുന്നാളിൽ ആറാന ആറ്റിലൂടെ ഒഴുക്കുന്നത് കാണാൻ ചേറി ലൂടലഞ്ഞതും കൈതോല മൂർഖൻ പേടി പനിച്ചുറഞ്ഞും..,...... എത്ര ദൃശ്യവിസ്മയം തീർക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ വരികൾ ഭാവങ്ങൾ പുതുഭാഷ പുത്തന്നനുഭവം അതീവ ചാരുത.സൗന്ദര്യം. പനി അമ്മയുടെ നേർത്ത കല്ലവി പൂക്കൾ. കനിവും വേദനയും. ആറാം ചുവടിൽ അടിതെറ്റിവീണ കൂനൻകുരിശ്.വേദപുസ്തകം നശിച്ച പൂവങ്കോഴി. ജറുസലേം പുത്രി നീ വാഴ്ക. ഹിമവൽ ശൃംഗം ഇറങ്ങിവന്നാ സൂഫി. കൂടെ വായനക്കാരും. വല്ലാത്ത ദൃശ്യ ചാരുത.ഡെത്ത് ഓഫ് ഫ്യൂഗ് നല്ലപരി ഭാഷ. ഏറണ്ട കെട്ട് ആക്ഷേപഹാസ്യത്തിന്റെ വഞ്ചിശ മംഗളം പ്രണയവാഹിനിതീരംങ്ങളിൽ ശവകൂമ്പാരം. ശോക ഘന ശ്യാമ യമുന നിത്യ നോവിന്റെ നിത്യ സത്യം പവിഴ മല്ലി. ഉയിരറ്റ തന്നമ്മയുടെ മാറിൽ ചുരക്കാത്ത തേനിനായി കുഞ്ഞ്. ചുറ്റും കഴുകൻ നിഴലുകൾ. തരാട്ടുപാട്ട് മുഴുമിക്കാത്ത മരണഗിതം. ദൈവതിന്റെകൊടതിയിലും അപരാധി യാക്കപ്പെട്ടവൻ ഇയാഗോ. പൊയ് പൊയ് പൊയ് വെടിയേറ്റത് മുത്തുസ്വാമിക്ക് മരിച്ചു വീണത് നാറാണത്ത് ഭ്രാന്തൻ. അകനന്നൂറ് സഖി പൂർണാനദി രാഷ്ട്രീയ നിരീക്ഷകർ ആനയെ/ജനങ്ങളെ കണ്ട കുരുടൻമാർ. മൊഴി.അതിമനോഹരം. അതിമധുരം മലയാനിലയുടെ ലസ്യ വിലാസ ലളിത ശുഭക സുന്ദര നടനം. ചുള്ളിക്കാടൊരു പെരുംകട്. അറിഞ്ഞതിൽ പാതി പറയാതെപോയ കാണാനിനിയുമുള്ളൊരുകാട്. കനൽ പോലെയെരിയുന്ന കണ്ണനുണ്ണി. കിളികൾ കിളിക്കൂടുകൾ സമൂഹത്തിലെ പുഴുകുത്തുകളുടെ ഒരു നേർ കാഴ്ച. തിന്മകൾക്കെതിരെ തുഴഎറിയുന്ന കൊള്ളിയാൻ കരുത്തൻ. കാറ്റ് ചൊല്ലിതന്ന പൊള്ളുന്ന കവിതകൾ അങ്ങനെ എത്ര എത്ര വൈവിദ്യമാർന്ന ബിംബങ്ങൾ കാപട്യങ്ങൾക്കെതിരെ തുഴഞ്ഞു കൊണ്ടേയിരിക്കും തിറൈ ആദിയില്ലന്തമില്ല ജനനമരണങ്ങളില്ല സ്ഥലകാലമില്ല കാലാതീതമായ ദാർശനിക ഉൾകാഴ്ച്ച തിരിച്ചറിവിന്റെ ശിവ സ്തുതി. ഉസ്താദ് നീറോ എന്നെന്നും വീണവായിച്ചുകൊണ്ടേയിരിക്കുന്നു. പീഡങ്ങൾ എപ്പോഴും റെഡി. പൗരത്വ നമ്പർ പതിച്ച ശവങ്ങൾ ഒഴുകിനടക്കുന്ന ഗംഗ. രാജാവിന്റെ നഗ്നസ്നാനം കണ്ടത് ചണ്ണ്ഡാളർ മാത്രം പരമവീരപതക്കത്തിനു അവസരം നഷ്ടപ്പെട്ട ഓക്സിജൻ കുമിള. രാജാവും പ്രജകളും ആക്ഷേപഹാസ്യത്തിന്റെ അതിർവിട്ട ഭാവ തീവ്രത. മൂന്നു മുക്തകങ്ങൾ മൂന്നു വ്യത്യസ്ത വീക്ഷണ കോണുകളീലൂടെ മൂന്ന് ഉണ്ണികൾ കന്നി പിറന്നാളിന് നെയ്യ് പായസത്തിൽവീണു വെന്തു മരിച്ച ഉരുളി കമഴ്ത്തി കിട്ടിയൊരുണ്ണി. വയർ നിറയെ അന്നം സ്വപ്നം കണ്ടു ചിരിച്ചു വിശന്നുമരിച്ചോരുണ്ണി. കൊന്നും കൊല്ലിച്ചും കർമഫലത്തിന്റെ ഇതിഹാസമായൊരുണ്ണി. പീലിത്തലമുടിയും കൊലക്കുഴലു മായൊരുണ്ണി. അവസാനം നിസ്സാരനായ ഒരു വേടന്റെ ശരമേറ്റ് ചത്തുപോയി. ധർമപക്ഷവും വഴിയിൽ വീണു മരിച്ചു. ഡാന്റെ അവന്റെ പേരഴകിന്റെ പ്രഭയിൽ പറയാൻ ഒന്നുമില്ല സമാന്തരങ്ങൾ ഇല്ല അവൻ കടന്നു പോയ വഴികളിൽ വേറെ കാൽപാടുകളുമില്ല.അവനെ അറിയാൻ അത്രമാത്രം മതി ഷൈബു മുണ്ടക്കലെന്ന കവിയെയും. പ്രാചീന വാമൊഴിയും വര മൊഴിയും നാടോടി പദ പ്രയോഗങ്ങളും പ്രാക്ക് മിത്തുകളും അഭിനവ ബിംബങ്ങളും അനുകാലിക സംഭവങ്ങളും നിറഞ്ഞാടി വ്യത്യസ്ത കാലഘട്ടങ്ങളീലൂടെ ഉറഞ്ഞാടി ചാഞ്ഞാടി ചരിഞ്ഞാടി വായനക്കാരന്റെ നിശബ്ദതക്ക് മേൽ ആഞ്ഞുപതിക്കുന്ന നേരറിവിന്റെ പ്രഹരമായി മായാജാലം തീർക്കുന്ന കവിതകൾക്ക് നന്ദി. ഞാൻ അങ്ങയെ വിധിക്കാൻ ആളല്ലേ അല്ല. ഭാവുകങ്ങൾ സുരേഷ് മാടശ്ശേരി പാലക്കാട്‌

  സൗമ്യം തീവ്രം: ഡാന്റെ
By salim Arackappady
പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ നേർ ചൂളയിൽ നിന്നും രാകിമിനുക്കിയുണ്ടാക്കിയ ശിൽപ്ങ്ങളാണ് കെ ഡി ഷൈബു മുണ്ടക്കലിന്റെ ഓരോ കവിതകളും . വ്യത്യസ്ഥങ്ങളായ നേരറിവുകൾ കവിതകളായി അനുവാചകന്റെ മുന്നിലെത്തിച്ചിരിക്കുന്നു. തന്റെ വീക്ഷണങ്ങളെ കത്തുന്ന കവിതകളാക്കി സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് ചാട്ടുളി കണക്കെ വീശിയെറിഞ്ഞിരിക്കുന്നു കവി. ആസ്വാദകന് വേദനയും സന്തോഷവും സന്ദാപങ്ങളും സന്ദേഹങ്ങളും ഇവനൽകുന്നുണ്ട്. നെറ്റിമേൽ കുരുത്ത ഓരോ തുള്ളി വിയർപ്പിലും നിന്റെ നേരായിരുന്നു. നിന്റെ മുഖമായിരുന്നു. : യൗവനത്തിന്റെ ദുഃഖവും ആവേശവും സന്തോഷവുമായി മുന്നിലെത്തി ജൂൺ ഒരു വിരഹ വേപഥു - ഓരോരുത്തരുടെയും ശരികൾ അവന്റെത് മാത്രമാണ്. .... നീയാണ് ഉള്ളിലെ തീയാണ് തോരാത്ത മഴയാണ് തോരാ വ്യഥയാണ് നീയെന്റെ സ്വസ്ഥത നീയെന്ന സ്വസ്ഥത ഒരിക്കലും വായിച്ചു തീരാത്ത പുസ്തകം ശരിയാണ് യൗവനം പ്രേമസാഗരമാണ്. വിരഹ സാന്ദ്രമാണ്. റഷീദ് - കൂടുതൽ കവിയോടടുപ്പിക്കുന്ന . ചെറുപ്പത്തിന്റെ മനോദുഃഖമായും ബാല്യത്തിന്റെ സ്നേഹാദരങ്ങൾ പങ്കിട്ടെടുക്കുന്നതുമായ കവിത മറ്റൊരു നേരനുഭവം നൽകുന്ന പൊള്ളുന്ന കവിത.. മരണത്തിന്റെ നീരാളിപ്പിടുത്തത്തിനായി കാത്തിരിക്കുന്ന നിസ്സഹായരായ മനുഷ്യ ജന്മങ്ങളുടെ മനം മടുപ്പിക്കുന്ന കാത്തിരിപ്പിന്റെ കവിത മൃത്യു ഗീതം - ലോകത്തിന്റെ നേരനുഭവം വ്യത്യസ്ഥമാക്കുന്നു ആസ്വാദകന് അസ്വസ്ഥതയുണ്ടാക്കുന്നു. ഒന്നിനൊന്ന് വ്യത്യസ്ഥമായി പുതിയ വാതായനങ്ങൾ തുറന്നിട്ട് കവി നമുക്കായ് കവിതകൾ ഒരുക്കിയിരിക്കുന്നു. കവിക്കു നന്ദി????

  "UNIQUE COLLECTION OF POWERFUL POEMS"
By Anup Retnakaran
"DANTE" offer a breath of fresh perspective on all aspects of life. From inspirational poems, romance, poems that soothes the soul, everything is there in this amazing and well curated collection of poems. The author has the incredible ability to create images by his words to illustrate the things that we observe. He is truly an unexplainable talent.

  UNCONVENTIONAL DISTINCTIVE VOICE
By ANUP RETNAKARAN
Each poem has it's own descriptive language.It evokes imagination, creating visuals and images in readers mind. Emotional expressions and aesthetic qualities of these poems makes it rarest of rare. Undoubtedly, this author has a expectionally unique way of thinking and expressing that sets him apart from others.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0