Book Summary
ജീവിതത്തെക്കുറിച്ചും മനുഷ്യബന്ധത്തിലെ ആകുലതകളെക്കുറിച്ചും സ്വയം പുതുക്കാനുള്ള ഒരു ജൈവികമായ ആയുധമായാണ് ബാബു സക്കറിയ തൻെറ കവിതകളെകാണുന്നത്. വാക്കുകളും വസ്തുക്കളും ഈ കവിതകളിൽ കേവലം നിശ്ചലമല്ല; അവ നിരന്തരം വേഷം മാറുകയും പുതിയ അർത്ഥങ്ങൾ തേടുകയും ചെയ്യുന്നു. 'വെളിച്ചത്തിൻ്റെ രുചി', 'ദറീദ', 'രാത്രിവണ്ടി' തുടങ്ങി 66 കവിതകളിലൂടെ വൈവിധ്യമാർന്ന പ്രമേയങ്ങളെ അദ്ദേഹം സ്പർശിക്കുന്നു
വി.കെ സുബെെദ എന്ന പ്രശസ്ത നിരൂപകയാണ് ഈ കാവ്യസമാഹാരത്തിന് പഠനം തയ്യാറാക്കിയിരിക്കുന്നത്.
കവിയായിരിക്കുന്നതിൻെറയും ആകാതിരിക്കുന്നതിൻെറയും പൊറുതികേടുകൾ പലമാതിരിയിൽ അനുഭവിപ്പിക്കുന്നവയാണ്ബാബുസക്കറിയയുടെ കവിതകൾ.ജപ്തിനോട്ടീസിലെ വാക്കുകളെപ്പോലും വേറൊരുതരത്തിൽ അടർത്തിയെടുത്തും അടുക്കിപ്പെറുക്കിയും അപനിർമ്മിച്ചും കവിതയാക്കാൻ ശ്രമിച്ച് അയാൾക്ക് തന്നിൽത്തന്നെ ഒരു സമനിലപാലിക്കേണ്ടതുണ്ട്.കെെവിട്ടുപോകുന്ന ജീവിതത്തിൻെറ തുമ്പത്ത് അള്ളിപ്പിടിച്ചുകിടന്ന് അതിനെ ഭൂമിയിൽ ഇറക്കിവയ്ക്കേണ്ടതുണ്ട്.
വെളിച്ചത്തിൻെറ രുചി, മലകേറുന്ന പെൺകുട്ടികൾ, ആകാശം, ഉമ്മ, മുലകൾക്കിടയിലെ കപ്പേള, സൂര്യനെ പൂവാക്കുന്ന വിധം, മുടികോതിനിന്ന രാത്രി, മരിച്ചവരുടെ കവിത, ഗാലെറി, സമകാലം, കാലിഡോസ്കോപ്പിൽ ഒരു സൂര്യൻ, കവിതപ്പെരുന്നാൾ തുടങ്ങിയ 66 കവിതകളാണ് ഈ സമാഹാരത്തിൽ.