• Text
  • Text

GOODBYE MALABAR

By : BABY K J



Book : GOODBYE MALABAR
Author: BABY K J
Category : Novel
ISBN : 9789353900748
Binding : Normal
Publishing Date : 16-01-2021
Publisher : DC BOOKS
Edition : 3
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം തോഗന്റെ കഥപറയുകയാണ് കെ.ജെ. ബേബി ഗുഡ്‌ബൈ മലബാര്‍. ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് കഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹ്യരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്‍ഷത്തില്ക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാക്കുന്നു.

WRITE A REVIEW

Product name: GOODBYE MALABAR

Review title:



Your Ratings:

Your Message:




Book Reviews

  മലബാര്‍= ലോഗന്‍
By anil kp
മനോഹരമായ രചന. വളരെ സൂക്ഷ്്മമായി ഭാഷ കൈകാര്യം ചെയ്തിരിക്കുന്നു. ലോഗന്റെ അന്ത:ര്‍സംഘര്‍ഷം മനോഹരമായ ഭാഷയില്‍ എഴുതിയിരിക്കുന്നു.

  കാലഘട്ടം ആവശ്യപെടുന്ന വായന...
By Athul Chundayil
മലബാർ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്റെ കഥപറയുന്ന ഈ നോവൽ യഥാർത്ഥത്തിൽ വെളിച്ചം വീശുന്നത്‌ മലബാറിന്റെ ഒരു കാലത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിലേക്കാണു.കാർഷിക സംഘർഷങ്ങൾക്ക്‌ വർഗ്ഗീയ സംഘർഷങ്ങളുടെ മാനം കൈവന്നതെങ്ങനെയെന്നും അതിൽ ബ്രിട്ടീഷ്‌ ഭരണത്തിന്റെ പങ്കെന്തെന്നും വ്യക്തമായിവിടെ നിന്നും നമുക്ക്‌ വായിച്ചെടുക്കാനാകും.തീർച്ചയായും ഇന്നത്തെ കാലം ആവശ്യപെടുന്നൊരു വായനയാണിത്‌.....

  കാലഘട്ടം അനിവാര്യതയാക്കുന്ന വായന...
By Manikandan Valiyaveettil
മലബാർ മാന്വൽ എഴുതിയതാരു? വില്യം ലോഗൻ പി എസ്‌ സി പരീക്ഷയ്ക്കായ്‌ പഠിച്ചിരുന്ന ആ ഒരു ചോദ്യത്തെ അനുസ്മരിപ്പിച്ചുവെന്ന കൗതുകത്തിന്റെ പുറത്ത്‌ വാങ്ങിയ പുസ്തകമായിരുന്നു ഗുഡ്‌ ബൈ മലബാർ.എന്നാൽ ഗൃഹാതുരമായ ആ കൗതുകത്തിനു പുറമെ മറ്റു പലതും സംസാരിക്കുന്നുണ്ട്‌ ഈ കൃതി. ഒരു കാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ചിത്രണം നമുക്കിവിടെ കാണാം.മതാധിഷ്ടിതമായ ചർച്ചകൾ അരങ്ങു തരക്കുന്നൊരു കാലത്ത്‌ അതിന്റെയെല്ലാം വിത്തുകൾ വിതയ്ക്കപെടുന്നത്‌ നേരിട്ടെന്ന പോലെ കാണാൻ സാധിക്കുന്നൊരു വായനാനുഭവമാണു ഈ പുസ്തകം ഒരുക്കി വച്ചിരിക്കുന്നത്‌. മലബാർ മാന്വലും ലോഗനുമൊന്നും കൗതുകമുണർത്താത്തൊരാൾ പോലും എന്തിനീ പുസ്തകം വായിക്കണമെന്നതിനുത്തരം പുറന്താൾകുറിപ്പിൽ പറയുന്നതു പോലെ ഒരു സമൂഹത്തിലെ കാർഷിക സംഘർഷങ്ങളും മറ്റും വർഗ്ഗീയ സംഘർഷങ്ങളാക്കി മാറ്റുന്നതിൽ വൈദേശിക ശക്തികൾ വഹിച്ച പങ്കെന്തെന്ന് മനസ്സിലാക്കുകയെന്നതാണു. സ്വാർത്ഥലാഭത്തിനായ്‌ അന്നവർ കുത്തി വച്ച വിഷം അമൃതായ്‌ പാനം ചെയ്യുവാനിന്നും തുനിയുന്നവരുണ്ടെങ്കിലവർക്കൊരു പുനർവിചിന്തനത്തിനു അവസരമൊരുക്കുന്നുണ്ട്‌ ഈ കൃതി...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0