• Text
  • Text

INDIAN POOCHA

By : SUNU A.V



Book : INDIAN POOCHA
Author: SUNU A.V
Category : Short Stories
ISBN : 9789354322969
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 3
Number of pages : 95
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

വായനക്കാരൻ എന്ന നിലയിൽ അപൂർവമായി കിട്ടുന്ന ഒരു അവസ്ഥയുണ്ട്. ഒരു കഥ നമ്മൾ വായിക്കുന്നു. ഉജ്ജ്വലം എന്ന് മനസ്സ് പറയുന്നു. മലയാളത്തിൽ ഇനിയേറെ കേൾക്കും ഈ പേര് എന്ന സന്തോഷത്തോടെ ആരാണിയാൾ എന്ന് നോക്കുന്നു. ഞാനിതുവരെ വായിക്കാത്ത ഒരു എഴുത്തുകാരൻ/രി! അവരുടെ ആദ്യസൃഷ്ടി! അന്നേരം ഉള്ളിൽ ഉണ്ടാകുന്ന ഒരു, ഒരു നിർവൃതി! (ecstacy). സത്യസന്ധമായിപ്പറഞ്ഞാൽ എഴുത്തുകാരൻ എന്ന് ഞാൻ എന്നെ വിശ്വസിക്കാൻ തുടങ്ങിയശേഷം അപൂർവമായി കിട്ടുന്ന ഈ പറഞ്ഞ ആ നിമിഷം നൽകുന്നൊരു ഊർജ്ജമാണ് ശരിക്കും എന്നിലെ വായനക്കാരന്റെ അനർഘനിമിഷം. ആ ഒരു ആഹ്ലാദം ഇന്ത്യൻ പൂച്ച എന്ന സുനു എ.വി. യുടെ കഥ വായിച്ച നിമിഷം അനുഭവിച്ചിരുന്നതാണ്.- കെ.വി. മണികണ്ഠൻ

WRITE A REVIEW

Product name: INDIAN POOCHA

Review title:



Your Ratings:

Your Message:




Book Reviews

  INDIAN POOCHA REVIEW : ANITHA SURESH
By Anitha suresh
ഇന്ത്യൻ പൂച്ച എന്ന ഒരു പൂച്ച ഉണ്ടോ? സുനു എ വി യുടെ പുസ്തകത്തിന്റെ ഈ പേര് വളരെ ജിജ്ഞാസ ഉളവാക്കി വായനക്കാരി എന്ന നിലയിൽ. അഞ്ചു കഥകളിലും പൊതുവായി വരുന്നത് ഭക്ഷണവും വിശപ്പ് എന്ന് വികാരവുമാണ്. ജാതിവ്യവസ്ഥയിൽ മനുഷ്യനു വേണ്ടി മനുഷ്യൻ നിർമ്മിച്ച അബൂബക്കർ അടപ്രഥമൻ അതിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തും. ഇന്ത്യ-പാക് ബന്ധം ഒരു പൂച്ചയിൽ കൂടി വളരെ ലളിതമായി പറയുന്നു. എല്ലാ പ്രവാസവും സഹനങ്ങളുടെയും കഠിനാധ്വാനത്തിന്റെയും പകലിരവുകൾ ആണ് പ്രദാനം ചെയ്യുന്നത്. പൂച്ചയെ മതപരമായും നുഴഞ്ഞുകയറ്റ കാരന്റെ രീതിയിലും എഴുത്തുകാരൻ കാണുകയാണ്. ഗൾഫ് ജീവിതത്തിന്റെ വരൾച്ച, തൊഴിലില്ലായ്മ ഇവയെല്ലാം മനോഹരമായി പൂച്ചയിൽ കൂടി വരച്ചു കാണിക്കുന്നു. ഈജിപ്ഷ്യൻ മമ്മിയും പെൺ പ്രതിമയും എന്നതിൽ ഇമ്രാൻ എന്ന ചെറുപ്പക്കാരന്റെ പ്രശ്നം വിശപ്പു തന്നെയാണ്. പല ഗൃഹങ്ങളിലും നടക്കുന്ന പുരുഷൻ നിഷേധിക്കുന്ന സ്നേഹത്തിന്റെ രോദനവും അവകാശവും എടുത്തുകാണിക്കുന്ന സത്യങ്ങൾ തന്നെ. 'പരാദത്തിൽ' ലക്ഷ്മണൻ സ്വന്തം ഭാര്യയെ ഒഴികെ മറ്റൊരു ജീവിയേയും സഹിക്കാനാവുന്നില്ല. ബിയാട്രിസ് ഇല്ലാത്ത ലോകം അയാൾക്ക് സങ്കൽപം മാത്രമാകുന്നു. 'പുലിവേട്ട' എന്ന കഥയിൽ ഇപ്പോൾ സമൂഹത്തിൽ മൃഗങ്ങളെക്കാൾ മനുഷ്യൻ മൃഗം ആകുന്ന കണ്ടാൽ അവസ്ഥയെ മനുഷ്യനിലേക്ക് വിരൽചൂണ്ടുന്നു. പുലിയെ പേടിക്കാതെ മനുഷ്യ രൂപത്തെ കണ്ടു പേടിക്കുന്ന മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള നേർക്കാഴ്ചയാണ് ഈ കഥയിൽ കൂടി പ്രതിപാദിക്കുന്നത്. മനുഷ്യരുടെ ഇപ്പോഴത്തെ ദാമ്പത്യജീവിതവും അതിലെ ഇഷ്ടം ഇല്ലായ്മയും ഒത്തുതീർപ്പുകളും വ്യക്തമായി തെളിഞ്ഞുവരുന്നു. മറ്റുള്ളവർ അപ്പു മാഷിന്റെ താഴെ ഇരിക്കാവൂ എന്ന ജാതി ചിന്തയുടെയും സങ്കുചിത ബോധങ്ങളുടെയും പ്രതിനിധിയായി കഥയിൽ ഉടനീളം കാണുന്നു. ജാതിവ്യവസ്ഥകൾ പൈതൃകമായി പിന്തുടരുന്ന മനുഷ്യവർഗ്ഗത്തിന് നേരെ അപ്പു മാഷ് എന്ന കഥാപാത്രം കഥയിലുടനീളം വിരാജിക്കുന്നു. സുനുവിന്റെ കഥാപാത്രങ്ങളിൽ ജന്തുജാലങ്ങൾ മിക്കതും നമ്മെ പലതും പഠിപ്പിക്കാൻ വന്നവരാണ്. എലിയും, പശുവും, പൂച്ചയും പേനും എല്ലാം.' ആപ്പിൾ' എന്ന കഥ വർഗീയ എന്ന വിഷ ത്തിലേക്ക് പുതിയ കാലത്തെ കോർത്തിണക്കി ഇരിക്കുന്നത് കാണാം. സമ്പന്നതയുടെ സംസാരഭാഷയു ഉള്ള വിശ്വനാഥൻ എന്ന ധനികൻ ബാലകനും ചുവന്ന നിറത്തിലെ അർത്ഥങ്ങളിൽ കൂടി കഥാകൃത്ത് നമ്മളെ കൊണ്ടു പോകുന്നു. 'പുരാതന ചേര മിത്തും ചരിത്രവും' എന്ന കഥയിൽ ഈ സിനിമയുടെ ദൃശ്യങ്ങൾ പോലെ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു. പുരാതന ചേരാ അടുപ്പിലെ ചാരവും മഞ്ഞച്ചേര യുടെ അടുപ്പിന് ചാരവും ഒന്നുതന്നെ ആകുന്ന യാത്രയ്ക്ക് ദൃക്സാക്ഷി ആകുന്ന ഒരു കഥയാണിത്. സുനു വിന്റെ കഥകൾ വായിക്കുമ്പോൾ അവസാനം മനസ്സിലാക്കുന്നു വായനക്കാരി എന്ന നിലയിൽ' വിശപ്പ്' മനുഷ്യശരീരത്തിലെ ഒരു വികാരം തന്നെ. വിശപ്പ് എന്ന പദം സുനു വിന്റെ കഥകളിൽ സംസ്കാരികവും, രാഷ്ട്രീയവുമായ രൂപപ്പെടുത്ത ലുകൾ ആണ്. സുനുവിന്റെ ഞാനനുഭവിച്ച നിർവൃതി എനിക്കു മാത്രം സ്വന്തം അനിത സുരേഷ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0