• Text
  • Text

INDULEKHA - CRITICAL EDITION

By : CHANDU MENON O



Book : INDULEKHA - CRITICAL EDITION
Author: CHANDU MENON O
Category : Novel
ISBN : 9788126467235
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 31
Number of pages : 416
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

ഏറെക്കാലമായി ലഭ്യമായ ഇ ന്ദുലേഖയുടെ പതിപ്പുകൾ അപൂർണ്ണവും തിരുത്തപ്പെടേണ്ടതുമാണെന്നു കണ്ടെത്തി അതിന്റെ ശുദ്ധപാഠം ലഭ്യമാക്കിയിരിക്കുകയാണിവിടെ. പി.കെ. രാജശേഖരന്റെ വിസ്തൃതമായ പഠനവും പി. വേണുഗോപാലന്റെ സംശോധനവും ഈ പതിപ്പിനെ കൂടുതൽ ഉപയോഗപ്രദമാക്കുന്നു. മലയാളത്തിലെ ആദ്യനോവലിന്റെ കുറതീർന്ന പതിപ്പ്. Indulekha is widely held to be the first Malayalam novel. It is a depiction of Nair society in the late nineteenth century. Novel dealt with several topics- the idea of a sambandam, society’s view of Nair women, the prevailing social order, the varying approaches to English education and a subtle love story woven within all this, made this book a very interesting read.

WRITE A REVIEW

Product name: INDULEKHA - CRITICAL EDITION

Review title:



Your Ratings:

Your Message:




Book Reviews

  ഇന്ദുലേഖ
By Jesna p Jose
1889 പുറത്തുവന്ന ഇന്ദുലേഖ അന്നുതൊട്ടിന്നോളം മലയാളിയുടെ പ്രിയപ്പെട്ട പുസ്തകമാണ്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവല് എന്ന നിലയിൽ ചരിത്രത്തിൽ ഒരു നാഴികക്കല്ല് സൃഷ്ടിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ദുലേഖയും ആഡംബരത്തിന് വിവരക്കേടിനെ പ്രതീകമായ നമ്പൂതിരിപ്പാടിനെ സാഹിത്യ പ്രതിഭകൾ ഒരുകാലത്തും മറക്കില്ല. ഒരു നായർ കുടുംബത്തിലെ കഥയാണ് നോവലിനെ ഇതിവൃത്തം മലയാളത്തിലെ പില്കാല നോവലുകളെ ഒരു വലിയ അളവിൽ സ്വാധീനിച്ചു നായർ നംബൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും ജാതി വ്യവസ്ഥയും നമ്പൂതിരിമാർ മലയാളികൾ കഴിക്കുന്ന സമ്പ്രദായം അന്നത്തെ നായർ സമുദായ ശുദ്ധിയും ഇന്ദുലേഖയുടെയും മാധവനെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു. കേവലം ഒരു കഥ എന്നതിലുപരി നോവലിലെ സാമൂഹിക രാഷ്ട്രീയ വിവരണങ്ങളും വ്യവസ്ഥിതി കളോടുള്ള പ്രതികരണവുമാണ് ഇന്ദുലേഖയിലെ എടുത്തുപറയേണ്ട സവിശേഷതകൾ. -jesna p jose

  ഇന്ദുലേഖ
By Sradha Prakash p
ചരിത്രപരമായും രാഷ്ട്രീയപരമായും മലയാളനോവൽ സാഹിത്യചരിത്രത്തിൽ പ്രസക്തമാവുന്ന രചനയാണ് ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവൽ എന്ന് പ്രശസ്തിയാർജ്ജിച്ച 'ഇന്ദുലേഖ' എഴുതപ്പെട്ട കാലത്തിന്റെ വ്യവസ്ഥിതികളുടെയും ഫ്യൂഡലിസത്തിന്റെയും ഉത്പന്നമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനശതകത്തിൽ, കോളനി ഭരണത്തിന്റെ ഉപോത്‌പ്പന്നമായ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും വെളിച്ചത്തിൽ ഇന്ത്യൻ ഉപരിവർഗ അംഗങ്ങൾക്കിടയിൽ ഒരു പുതിയ നവോത്‌ഥാനബോധം ഉദയം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് 'ഇന്ദുലേഖ ' പിറക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഉപയോക്താവും പ്രയോക്താവും, കൊളോണിയൽ ഭരണസംവിധാനത്തിന്റെ ഭാഗവുമായ ചന്തുമേനോൻ ജന്മിത്തവും ജനാധിപത്യവും കാരണവർ കേന്ദ്രീകൃത കുടുംബവ്യവസ്ഥയും ചേരുന്ന സമ്മിശ്രചുറ്റുപാടിലെ പെൺബോധത്തെയാണ് ആവിഷ്കരിക്കുന്നത്. ആംഗലേയ വിദ്യാഭ്യാസം സിദ്ധിച്ച കേന്ദ്രകഥാപാത്രമായ ഇന്ദുലേഖയെ ആൺനോട്ടങ്ങൾക്കിണങ്ങുന്ന സൗന്ദര്യത്തിന്റെ പര്യായമായാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. നോവലിലെ മറ്റൊരു പ്രധാന കഥാപാത്രമായ മാധവന്റെ കഥാപാത്രനിർമ്മിതിയും വ്യവസ്ഥിതികൾക്ക് വഴങ്ങികൊണ്ടുള്ളതാണ്. ഇന്ദുലേഖയും മാധവനും തമ്മിലുള്ള പ്രണയവും സൂരിനമ്പൂതിരിപ്പാടിന്റെ ആഗമനം സൃഷ്ടിക്കുന്ന ആക്ഷേപഹാസ്യ ചുറ്റുപാടും ഇന്ദുലേഖയെ മികച്ചൊരു വായനാനുഭവമാക്കിത്തീർക്കുന്നു.

  ലോകസാഹിത്യത്തിലേക്ക്‌ മലയാളത്തിനു വഴിവെട്ടിയ നോവൽ
By Varadha Chundayil
ലക്ഷണമൊത്ത ആദ്യ നോവലെന്ന ഖ്യാതി നേടിയ നോവലാണ് ഇന്ദുലേഖ.ആധുനിക വിദ്യാഭ്യാസവും ലോകപരിചയവും നേടിയിട്ടുള്ള ഇന്ദുലേഖയുടെ പ്രണയം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സാക്ഷാത്കരിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചും,ഉറച്ച നിലപാടുകളുള്ള സ്ത്രീ കഥാപാത്രത്തെയും ഇന്ദുലേഖയിൽ കാണാവുന്നതാണ്.നായർ തറവാടുകളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബവ്യവസ്ഥിതിയുടെ പ്രശ്നങ്ങൾ, സ്വാതന്ത്രമില്ലായ്മ, മരുമക്കത്തായം,സംബന്ധവ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഇന്ദുലേഖയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.ഇന്ദുലേഖ തികച്ചും ഒരു റിയലിസ്റ്റിക് നോവലാണെന്ന് എല്ലാം അർത്ഥത്തിലും പറയാൻ കഴിയില്ല.എന്നാൽ വായനക്കാരനെ നിരാശരാക്കാത്ത തലത്തിലുള്ള വായനാനുഭവം പ്രദാനം ചെയ്യുന്നു.

  indulekha
By Jobin Babu
i need


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0