• Text
  • Text

IRUTTIL ORU PUNYALAN

By : MATHEWS P F



Book : IRUTTIL ORU PUNYALAN
Author: MATHEWS P F
Category : Novel
ISBN : 9788126465101
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 12
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

പേമാരി പെയ്യുന്ന പാതിരാവില്‍ വലിയൊരു തുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങിത്തിരിച്ച സേവ്യര്‍ പിറ്റേന്നാണ് തുറമുഖപട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നുകയറിയതിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുര്‍മരണമുണ്ടായി. ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമിത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടംമറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല. പി.എഫ്. മാത്യൂസ് ഇരുട്ടില്‍ ഒരു പുണ്യാളന്‍ കാലത്തിലൂടെ, ദേശത്തിലൂടെ, ചരിത്രത്തിലൂടെ, എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവല്‍പോലെ കനം കുറഞ്ഞതും ചെറുപുഞ്ചിരി ഉണര്‍ത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷന്‍ മുന്നോട്ടു പോകുന്നു.

WRITE A REVIEW

Product name: IRUTTIL ORU PUNYALAN

Review title:



Your Ratings:

Your Message:




Book Reviews

  മാന്ത്രികത
By Shebin S Shaji
മാസ്മരികമായ ഒരു വയനാനുഭവം. ഒരു നോവൽ എന്ന രീതിയിൽ കയ്യിലെടുത്ത പുസ്തകം ആദ്യ 3 അധ്യാങ്ങൾക്ക് ശേഷം മടക്കി വെച്ചെങ്കിലും പിന്നെയുള്ള തുടർവായന അതിന്റെ അവസാനം എത്താതെ നമ്മെ നിർത്തുന്നില്ല എന്നതാണ് സത്യം. കാലങ്ങളായി കേട്ട് വളർന്ന ദൈവവും പിശാചും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടുള്ള അവതരണം. ബൈബിളിലെ ഒരു സാധാരണ വാക്യത്തിൽ നിന്നും അസാധാരണമായ സംഭവങ്ങളിലൂടെ ഒരു കഥയെ വാർത്തെടുത്തിരിക്കുന്നു അദ്ദേഹം. കാലയവനികയിൽ വിശ്വാസത്തിന്റെമേൽ തുലാഭാരം നടത്തേണ്ടിവന്നാൽ മുൻ‌തൂക്കം നേടാൻ തക്ക രീതിയിൽ പ്രവർത്തിയിൽ മുന്നേറുന്ന സാത്താൻ. ആ സാത്താനെ ആരാധിച്ച് സർവ്വവും നേടിയെടുക്കുന്ന അച്ചമ്പിയും അവിടെ നിന്നും ആരംഭിക്കുന്ന കഥയും. രചനാശൈലിയിൽ മഹത്തായ ഒരു സംഘർഷത്തെ മനോഹരമായി ഇവിടെ വിവരിക്കുന്നു. അവതാരികയിൽ ശ്രീ. എൻ. എസ്. മാധവൻ സാർ പറയുന്നത് പോലെ ഈ നോവലിലൂടെ മലയാള ഫിക്ഷൻ മുന്നോട്ട് പോകുന്നു. A Good Read.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0