• Text
  • Text

KAPALAM

By : DR. B. UMADATHAN



Book : KAPALAM
Author: DR. B. UMADATHAN
Category : Memoirs, Autobiography & Biography
ISBN : 9789352828432
Binding : Papercover
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 13
Number of pages : 256
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച.

WRITE A REVIEW

Product name: KAPALAM

Review title:



Your Ratings:

Your Message:




Book Reviews

  Good book
By satheesh mv
ഒരു ഞെട്ടലോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവാത്ത പുസ്തകം. Intresting.

  More like a mystery thriller
By NEETHU RAGHAVAN
When an unnatural death occurs there will be questions like Who was killed? Who killed? How? When?Why? Who and Why are the questions the investigation officer needs to find out.. but when and how questions are solved by a forensic surgeon by examining the body and the place where it happened. This book is a collection of such experience of a police surgeon. But this was much like a mystery thriller. The way they find out how this happened was really interesting

  മഹാദുരൂഹതകളുടെ താക്കോൽ ആകുന്ന ശരീരങ്ങളുടെ കഥകൾ
By Sajith Muhammad
മരണം ആണ് ഭൂമിയിലെ നിത്യമായ സത്യം. ജീവനുള്ള ഓരോ പുൽക്കൊടിക്കും പുഴുവിനും മനുഷ്യനും ഒരേ പോലെ സംഭവിക്കുന്ന ഒരേയൊരു യാഥാർഥ്യം. മനുഷ്യരാശിക്ക് മരണം ഒരിക്കലും അവസാനമല്ല. കാരണം ഓരോ മനുഷ്യജീവിയും അവരെ സ്നേഹിക്കുന്ന അനേകം പേരാൽ ചുറ്റപ്പെട്ടവരാണ്. എല്ലാ മരണങ്ങൾക്കും കാരണങ്ങൾ ഉണ്ട്. ആ കാരണം അറിയാൻ ഉള്ള മൗലികമായ അവകാശം മരണപ്പെടുന്ന മനുഷ്യനെ സ്നേഹിക്കുന്ന ഓരോരുത്തർക്കുമുണ്ട്. ആ കാരണം കൂടി അറിയുമ്പോൾ മാത്രമേ ഒരു മരണം പൂർത്തിയാവുകയുള്ളൂ. ഒരു മരണവാർത്ത അറിഞ്ഞാൽ ഒരാൾക്ക് തൊട്ടടുത്ത നിമിഷം താനേ വരുന്ന യൂണിവേഴ്സൽ ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് കപാലത്തിലെ 15 കഥകളും അന്വേഷിക്കുന്നത്. എങ്ങനെ?? ... പോലീസ് സർജൻ ആയ ഡോക്ടർ ഉണ്ണികൃഷ്ണൻ, ഐ പി എസ് ഉദ്യോഗസ്ഥൻ ആയ ഹരികുമാർ എന്നിവരുടെ ഔദ്യോഗിക ജീവിതത്തിൽ സംഭവിക്കുന്ന 15 കേസ്കളാണ് ഡോക്ടർ ഉമാദത്തൻ അവതരിപ്പിക്കുന്നത്. വായനയ്ക്കൊപ്പം വായിക്കുന്ന ഓരോരുത്തരെയും വ്യത്യസ്തങ്ങളായ മരണകാരണങ്ങളെക്കുറിച്ച് പഠിപ്പിക്കുക കൂടിയാണ് എഴുത്തുകാരൻ. കഥ പറച്ചിൽ ഒരു ഉപാധി മാത്രമാണ് ഈ കഥകൾക്ക്. ഓരോ കഥകളും ഓരോ അന്വേഷണങ്ങളാണ്. ശരീരം എന്ന താക്കോൽ ഉപയോഗിച്ച് എങ്ങനെയാണ് ഒരു പോലീസ് സർജൻ ഒരു മരണത്തിന്റെ ചുരുൾ അഴിക്കുന്നത് എന്നതിന്റെ വസ്തുതാപരമായ വിവരണങ്ങളാണ് കപാലത്തിലെ കഥകൾ. ഉന്നതമായ ശാസ്ത്രയുക്തി ബോധം വായിക്കുന്ന ഓരോരുത്തർക്കും വളരെ ലളിതമായി തരുന്ന പുസ്തകം. കേവലം കുറ്റാന്വേഷണ കഥകളിൽ നിന്ന് കപാലത്തെ വ്യത്യസ്തമാക്കുന്നത് ഓരോന്നിലും ഉള്ള ഡീറ്റൈൽ അവതരണവും കൃത്യമായ ശാസ്ത്രീയ വിശദീകരണങ്ങളും ആണ്. സമകാലികങ്ങളായ പല സംഭവങ്ങളും കഥകൾക്ക് theme ആയി തെരഞ്ഞെടുക്കുക വഴി വായനക്കാരെ educate ചെയ്യുകയും മരണം ഏതൊക്കെ രൂപത്തിൽ നമ്മുടെ ഒപ്പം ഉണ്ട് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു ഡോക്ടർ ഉമാദത്തൻ. കഥയുടെ ക്രാഫ്റ്റ് കൊണ്ടു പറയുന്ന കേസ് ഡയറികളാണ് കപാലം എന്ന് നിസംശയം പറയാം.

  സിനിമാ കഥകളല്ല നടന്നതുതന്നെ!!
By Jinish KG
ഡോ ബി ഉമാദത്തന്റെ ഒരു ഫോറൻസിക് സർജ്‌ജന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിൽ കുറ്റാന്വേഷണങ്ങൾക്കു വേണ്ടി ഇത്ര വിപുലമായ രീതിയിൽ ഫോറൻസിക് നിരീക്ഷണങ്ങളും,പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്.അതിനുമുൻപ്‌ വരെ ഫോറൻസിക് തല അന്വേഷണ പരീക്ഷണങ്ങൾ ഹോളിവുഡ് സിനിമയിൽ മാത്രം ഉള്ള ഒരു സംഗതിയാണെന്നും അവിടെ മാത്രമായിരിക്കും അതൊക്കെ നടക്കുന്നുണ്ടാകുക എന്നായിരുന്നു വിചാരിച്ചിരുന്നത്. ആ പുസ്തകം അത്തരം മുൻവിധികളെ പാടെ തകർക്കുന്ന ഒന്നായി പോയി. പിന്നീട് കുറ്റാന്വേഷണ പരമ്പരയിൽ പെട്ട നിരവധി പുസ്തകങ്ങൾ തേടിപ്പോയി വായിച്ചു മനസിലാക്കാൻ അതെന്നെ സഹായിച്ചു. മുൻപ് സൂചിപ്പിച്ച പുസ്തകത്തിൽ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ വശങ്ങളെ കേസുകളുമായി ബന്ധപ്പെടുത്തി വിശദമായി അവതരിപ്പിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ ആ മേഖലയിൽ ഗവേഷണം നടത്തുന്നവർക്കും അന്വേഷണ കുതുകികൾക്കും അതിനെ ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കാം. ആ പരമ്പരയിൽ പെട്ട ഉമാദത്തന്റെ മറ്റൊരു പുസ്തകമാണ് കപാലം. ഇതിൽ അദ്ദേഹം അവലംബിച്ചിരിക്കുന്ന രീതി മുൻ പുസ്തകങ്ങളിൽ നിന്നും തുലോം വ്യത്യസ്തമാണ്.കേസുകളെ ചെറുകഥകളാക്കി ആളുകൾക്ക് വായിച്ചു ത്രില്ലടിക്കാവുന്ന വിധത്തിലാണ് അത് തയാറാക്കിയിരിക്കുന്നത്. കുറ്റാന്വേഷണ സിനിമാ കഥകൾ പോലെ വായിച്ചു രസിക്കാവുന്ന തരത്തിൽ ആണ് അവതരണം .അങ്ങനെ 15 കഥകൾ അല്ലെങ്കിൽ കേസുകൾ ഇതിലുണ്ട് . ഈ പുസ്തകത്തിന്റെ പേരും അതിലെ ഒരു അദ്ധ്യായമാണ്.ഡോ ഉണ്ണികൃഷ്‌ണൻ എന്ന ഫോറൻസിക് സർജ്‌ജനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സംശയമില്ല, അത് ഉമാദത്തൻ തന്നെ എന്ന് നമുക്ക് മനസിലാകും ,അതിനൊരു ഫോറൻസിക് ടെസ്റ്റുകളുടെയും ആവശ്യമില്ല. കൂടെ ഹരികുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. മണി എന്ന് വിളിക്കുന്ന വിജയകുമാരിയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ. അവർ സംസ്‌ഥാന രാസ പരിശോധന ലാബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർ ആണ്.കേസ് തെളിയിക്കാൻ അവരും നിരവധി തവണ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊലപാതകങ്ങൾ കൂടാതെ പ്രത്യക്ഷത്തിൽ കൊലപാതകമെന്ന് സംശയിക്കുന്ന ആത്മഹത്യ കേസുകളും ഇതിലൂടെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പോലീസുകാർ കുറ്റം തെളിയിക്കുന്നത് കൂടുതലും സാഹചര്യ തെളിവുകളുടെ പിൻബലത്തിലാണെങ്കിലും അതിനു പിന്നിൽ ഫോറൻസിക് സയൻസിന്റെ ശക്തമായ പിന്തുണയുണ്ടെന്നു മനസ്സിലാക്കണം . ഇപ്പോൾ നടക്കുന്ന മിക്ക കേസുകൾക്കും അതിനു അവർക്കു ഫോറൻസിക് സയൻസിന്റെ പിൻബലം കൂടിയേ തീരു.കാരണം തെളിവുകൾ അതിവിദഗ്ധമായി മായ്ചുകളയാൻ മിടുക്കുള്ളവരാണ് ഇപ്പോഴത്തെ കള്ളന്മാർ. ഫോറെൻസിക്കിലെ ഡയാറ്റം, റിഗർ മോർട്ടിസ് പോലുള്ള ചില അടിസ്ഥാന ടെസ്റ്റുകൾ എന്താണെന്നും,കുറ്റാന്വേഷണത്തിൽ അത് എങ്ങനെ ഫലപ്രദമാണെന്നും ഈ പുസ്തകത്തിൽ കാണാം. കപാലം ഉമാദത്തന്റെ അവസാന പുസ്തകമായാണ് ഇറങ്ങിയത്. 2019 ജൂലൈ 3 നു അദ്ദേഹം അന്തരിച്ചു .അതിനു തൊട്ടു പിന്നാലെയാണ് ഈ പുസ്തകം പുറത്തുവന്നത്.

  ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്ര വിഭാഗത്തിലൂടെ ഒരു യാത്ര
By Amjath NB
ക്രൈം-ത്രില്ലെർ വിഭാഗത്തിലുള്ള ബുക്കുകളിൽ വായനക്കാർ പ്രധാനമായും തിരക്കുന്ന, ഒരുപക്ഷെ എഴുത്തുകാരന്റെ വരികളേക്കാൾ മുന്നേ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ചോദ്യങ്ങളാണ് ആര് ചെയ്തു, എന്തിന് ചെയ്തു, എങ്ങനെ ചെയ്തു എന്നീ ചോദ്യങ്ങൾ. എങ്ങനെ മരണം സംഭവിച്ചു എന്ന ചോദ്യത്തിന് യുക്തിയിലും ബുദ്ധിയിലും ഊന്നിയുള്ള വിവരണങ്ങൾ ആണ് നാളിതുവരെ കണ്ടിട്ടുള്ളത്. ഇതിൽ പ്രധാനമായും മരണം എങ്ങനെ നടന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകൾ നിരത്തി ആധികാരികമായി ഉത്തരം കൊടുക്കുവാൻ അറിവുള്ള എഴുത്തുകാർ വിരളമാണ് എന്നത് തന്നെ കാരണം. ഇവിടെയാണ്‌ ഡോ. ബി. ഉമാദത്തൻ എന്ന ഫോറൻസിക് മെഡിസിൻ ഓഫിസറുടെയും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുള്ള കേസുകളിൽ ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്രത്തിന്റെയും പ്രാധാന്യം നമ്മൾ മനസിലാക്കേണ്ടത്. "കപാലം" എന്ന ബുക്കിലുള്ള 15 ചെറുകഥകളിലൂടെ അദ്ദേഹം ഫോറൻസിക് സയൻസിന്റെ വിവിധ പരിശോധനകളിലൂടെ എങ്ങനെ മരണം നടന്നു, എപ്പോൾ നടന്നു, കൊലപാതകമാണോ ആഹ്മഹത്യ ആണോ എന്ന് വരെ തെളിയിക്കുന്ന കാര്യങ്ങൾ ഉണ്ണി എന്ന ഫോറൻസിക് സർജനിലൂടെയും ഹരി എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെയും വിവരിച്ച് കാണിക്കുന്നുണ്ട്. കാര്യപ്രസക്തമായ വരികളിൽ ഒതുക്കി നിർത്തിയ 15 കുറ്റാന്വേഷണ കഥകൾ. കൊലപാതകം ആര് ചെയ്തു എന്ന ഭാഗം വരുമ്പോൾ ചെറു വിവരണം മാത്രം നൽകി അദ്ധ്യായം പെട്ടെന്ന് തീർക്കുന്ന വിധത്തിലുള്ള ക്ളൈമാക്സുകളാണ് ഓരോ കഥയിലും. ക്രൈം ത്രില്ലർ പ്രേമികൾ ഉറപ്പായും വായിക്കേണ്ട ഒരു ബുക്കാണ് "കപാലം". ഒരു മഹത്തായ ശാസ്ത്ര വിഭാഗത്തിന്റെ പഠനം കൂടിയാണ് "കപാലം"

  Damaged piece
By Vipin Vijayan
Poor courier service ????

  Must Read
By Harikrishnan Somanathan
I have Read the book after completing Dr UMADATHAN sir's ORU POLICE SURGEONTE ORMAKKURIPPUKAL. A must-read book for those looking for crime thrillers.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0