• Text
  • Text

ORU POLICE SURGEONTE ORMAKKURIPPUKAL

By : DR. B. UMADATHAN



Book : ORU POLICE SURGEONTE ORMAKKURIPPUKAL
Author: DR. B. UMADATHAN
Category : Memoirs, Autobiography & Biography
ISBN : 9788126427758
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 46
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹414.00 ₹460.00 10% off





Book Summary

മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻകേസ്, റിപ്പർകൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. കുറ്റാന്വേഷണശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം!

WRITE A REVIEW

Product name: ORU POLICE SURGEONTE ORMAKKURIPPUKAL

Review title:



Your Ratings:

Your Message:




Book Reviews

  Must Read
By sumesh skaimal
very good,must read

  ORU POLICE SURGEONTE ORMAKKURIPPUKAL
By SULAIMAN.PT11 SULAIMAN.PT11
pt

  quality book
By akhil kannan
best book in the crime novel readers

  ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ
By Anna Sam
മരണം അത് ആത്മഹത്യയോ, കൊലപാതകമോ, സ്വാഭാവിക മരണമോ ആകാം. എന്നാൽ അസ്വാഭാവിക മരണങ്ങൾ അന്വേഷണത്തിലേക്ക് വഴിതെളിയിക്കുന്നു. അങ്ങനെ ശാസ്ത്ര സാങ്കേതിക വിദ്യയും കുറ്റാന്വേഷണവും ഒരുമിച്ച് ചേർന്ന് കേസ് തെളിയിക്കുന്നതിനെക്കുറിച്ച് പോലീസ് സർജൻ വിവരിക്കുന്ന പുസ്തകമാണിത്. കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ ചുരുളഴിക്കപ്പെടുന്നതിന്റെ നേർക്കാഴ്ച. കുറ്റാന്വേഷണവും കോരിത്തരിപ്പിക്കുന്ന സംഭവ വികാസങ്ങളും വിരൽ ചൂണ്ടപ്പെടുന്ന കുറ്റവാളികളും അടങ്ങുന്ന ഉദ്വേഗജനകമായ അന്വേഷണ പരമ്പര. വായിക്കുക.

  തികച്ചും മികച്ചത്...
By Anu Baby
കഴിഞ്ഞ ദശകങ്ങളിലെ നിരവധി കഠിനമായ കൊലപാതകങ്ങളും ആത്മഹത്യകളും പരിഹരിക്കുന്നതിൽ നിർണായകനായ ഒരു മുതിർന്ന ഫോറൻസിക് വിദഗ്ദ്ധന്റെ (Dr.ബി ഉമാദത്തൻ)കൗതുകകരമായ അനുഭവങ്ങളെക്കുറിച്ചാണ് പുസ്തകം. കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുകയും ഒരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു എന്ന ആശയം എഴുതിവെക്കുകയും കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുകയും ചെയുന്ന വിധത്തിലാണ് രചന.. രചയിതാവ് തന്റെ കരിയറിലെ വ്യത്യസ്ത സമയങ്ങൾ എഴുതി വെക്കുക വഴി ഒരു ഫിക്ഷൻ അല്ല നമ്മൾ വായിക്കുന്നത് എന്ന പരിഭ്രാന്തിയും ജിജ്ഞാസയും ഉണർത്തുന്നതിൽ വിജയിച്ചു. ആത്മഹത്യയിലേക്കോ ആത്മഹത്യാ പ്രവണതയിലേക്കോ നയിക്കുന്ന മാനസികാരോഗ്യ അവസ്ഥകൾക്കും കഥാകൃത്ത് പ്രാധാന്യം നൽകുന്നുണ്ട്.

  Mystery Unveiled
By Anshida Abdulla
We come across various crime news in the media but seldom we follow up the same. This was the thought that i had along the course of this book. U might have glanced at that particular event in the newspaper but wouldn't have known about what was behind the story. This book written by Dr Umadathan ( forensic surgeon) takes us through various crimes happened in and around Kerala, and the way it has been proved scientifically. He registers various cases including major cases of sukumara kurupp & Ripper Chacko case. He also tried to educate its readers about various techniques and concepts about forensic science through words and figures in a way that everyone could understand. This book truly contains every element of a perfect crime story and is worth the money.

  Mystery Unveiled
By Anshida Abdulla
We come across various crime news in the media but seldom we follow up the same. This was the thought that i had along the course of this book. U might have glanced at that particular event in the newspaper but wouldn't have known about what was behind the story. This book written by Dr Umadathan ( forensic surgeon) takes us through various crimes happened in and around Kerala, and the way it has been proved scientifically. He registers various cases including major cases of sukumara kurupp & Ripper Chacko case. He also tried to educate its readers about various techniques and concepts about forensic science through words and figures in a way that everyone could understand. This book truly contains every element of a perfect crime story and is worth the money.

  എണ്ണം പറഞ്ഞ പുസ്തകം
By Joel Sebastian
ത്രില്ലർ ഗണത്തിൽപ്പെടുന്ന കഥകൾ വായിച്ചു വായിച്ചു വീരം പോരെന്ന് തോന്നുമ്പോൾ നമ്മൾ പതിയെ കുറ്റാന്വേഷണ കഥകളിലേക്ക് ചേക്കേറുന്നു. കുറ്റാന്വേഷണ കഥകളും വീര്യം പോരെന്നു തോന്നുമ്പോൾ വായനക്കാരൻ ഇനിയെന്തെന്ന ചിന്തിക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണവും ഉത്തരവും ഉമാദത്തൻ എന്നാ ഈ ഫോറൻസിക് സർജൻ എഴുതിയ പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്നാ പുസ്തകത്തിലാണ് എത്തിച്ചേരുന്നത്.

  അതുല്യ ഗ്രന്ഥം
By Nada Ayisha
ദിവസേന പത്രങ്ങളിലും മറ്റും നാം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വായിക്കാറുണ്ട്. എന്നിരുന്നലും പോലീസ് എങ്ങനെ ഇത് തെളിയിക്കപ്പെടുന്നു എന്നത് ഉത്തരമില്ല ചോദ്യ ചിന്നമായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അതിനുള്ള ഉത്തരമാണ് ഉമ്മദത്തന്റെ "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ "എന്ന കൃതി. തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ ഒരേ ആകാംക്ഷയിൽ ഇരുത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. കുറ്റാകൃത്യങ്ങൾ ശാസ്ത്രിമായി പരിശോധിക്കുന്നതിലൂടെ കുറ്റവാളിയിലേക്കുള്ള ദൂരം വളരെ കുറഞ്ഞു വരുന്നത് നമുക്ക് മനസിലാവും. ആത്മഹത്യകളെ കൊലപാതമയും കൊലപാതങ്ങളെ ആത്മഹത്യയും തെറ്റിധരിക്കപ്പെടുന്ന സാഹചചര്യങ്ങളിൽ ശാസ്ത്രീയമായ തെളിവുകളും ഒരു പോലീസ് സർജനും എത്ര മാത്രം പങ്കുവഹിക്കുന്നു എന്നതിന് ഉത്തമോദാഹരണമായ അതുല്യ ഗ്രന്ധം! കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. ശവശരീരത്തില്‍ നിന്ന് അന്വേഷണം തുടങ്ങുന്നു.പിന്നീട് കുറ്റവാളിയേലേക് എത്തിച്ചേരുന്നു. കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന പുസ്തകം. ഒരു കുറ്റകൃത്യതിൽ"തെളിവ് " എന്നത് വളരെ വിലപിടിച്ചതാണ്. തെളിവ് നശിപ്പിക്കാൻ കുറ്റവാളി ഒരായിരം വഴി തേടിയാലും ഒടുക്കത്തിൽ ഒരു തെളിവ് എങ്കിലും അവശേഷിക്കും. അതാണ്കുറ്റകൃത്ത്യം തെളിയിക്കപ്പെടുന്നതിന്റെ രഹസ്യം. എന്നിരുന്നാലും തെളിവ് മതി വരാതെ കുറ്റവാളി രക്ഷപെട്ട കേസെകുളം ഉമ്മദത്താൻ എഴുതിയിട്ടുണ്ട്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറെ ഏറെ കൊലപാതങ്ങൾ ചുരുളഴിച്ചെടുത്തു നമ്മുടെ മുന്നിൽ കൃത്യമായി വിവരിച്ചു. മിസ്സ്‌ കുമാരി മരണം, ചാക്കോ വധം, പാനൂർ സോമൻ കേസ്, റിപ്പർ case, അഭയ കേസ് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രേത വിചാരണയിൽ തെളിഞ്ഞു വന്നു യഥാർഥ്യങ്ങളെ വളരെ ലളിതവും കൂടാതെ അതിന്റെ പിന്നിലെ ശാസ്ത്ര സാധാരണക്കാരൻ മനസിലാകും വിധവും ആണ്. ബുക്ക്‌ ഷെൽഫിൽ സൂക്ഷിച്ചു വെക്കാൻ പറ്റുന്ന ഒരു നല്ല ഓർമ്മക്കുറിപ്പ്, ആകാംക്ഷ നിറഞ്ഞ ഒരു പുസ്തകം, അറിവിന്‌ കൂമ്പാരം….

   ഉദ്വേഗജനകം ഈ ഓർമ്മക്കുറിപ്പുകൾ
By vishnu kj
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പല കൊലപാതകങ്ങളുടെ യും ശാസ്ത്രീയമായ അന്വേഷണങ്ങളും കൊലയാളിയിലേക്കു എത്തുന്ന വ്യത്യസ്തരീതികളും. ഒരു ചലച്ചിത്രാവിഷ്കാരം പോലെ അനുഭവപ്പെടുന്ന രചനാ ശൈലി by vishnu kj

  മൃതദേഹങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ
By SREEVALSAN K J
ഫോറൻസിക് മെഡിസിൻ പ്രൊഫസർ , പോലീസ് സർജൻ , മെഡിക്കോ ലീഗൽ അഡ്വൈസർ എന്നിങ്ങനെ ഒട്ടേറെ മഹനീയമായ സ്ഥാനങ്ങൾ അലങ്കരിച്ച ഡോ.ബി.ഉമാദത്തൻ്റെ സംഭവബഹുലമായ അന്വേഷണ ജീവിതത്തിലെ ഏതാനും ചില അധ്യായങ്ങളാണ് ഈ കൃതി . കൃതിയിലുടനീളം ആഖ്യാന ശൈലിയിൽ പുലർത്തിയിരിക്കുന്ന ലാളിത്യവും തന്മയത്വവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . ഫോറൻസിക് സയൻസിലെ സങ്കീർണമായ പദങ്ങളെല്ലാം തന്നെ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട് . കുറ്റാന്വേഷണത്തിൻ്റെ തീർത്തും വ്യത്യസ്തമായ 40 അധ്യായങ്ങൾ ഒരു അപസർപ്പക നോവൽ വായിക്കുന്ന പ്രതീതി നൽകുന്നു . കേരളത്തിൻ ആദ്യമായി ഫോട്ടോ ഗ്രാഫിക് സൂപ്പർ ഇസോസിഷൻ സങ്കേതം വിജയകരമായി ഉപയോഗിച്ചു കേസ് തെളിയിച്ച വ്യക്തിയും ഗ്രന്ഥകർത്താവാണ് , അതിൻ്റെ സംഭവബഹുലമായ അവതരണവും ഈ പുസ്തകത്തിലുണ്ട് . ഇന്നും കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്ന സുകുമാരകുറുപ്പിൻ്റെ തിരോധാനം , റിപ്പർ ചാക്കോയുടെ കൊലപാതക പരമ്പര എന്നിവയെല്ലാം തന്നെ ഇതിലെ ഓരോ അധ്യായങ്ങളായി കടന്നു വരുന്നു. പ്രമാദമായ കേസുകളിലെല്ലാം തന്നെ ജനരോഷം ഉയരുന്ന സാഹചര്യം ഉള്ള കേരളത്തിൽ കേസന്വേഷണത്തെ ധാർമ്മികമായും അചഞ്ചലമായും നേരിട്ട കേരളത്തിലെ ഫോറൻസിക് വിഭാഗത്തിൻ്റെ അഗ്രഗണ്യനായി ഡോ. ഉമാദത്തൻ എന്നും വാഴ്ത്തപ്പെടും എന്ന കാര്യത്തിൽ സംശയമില്ല . അന്വേഷണ പരമ്പരകളുടെ വിവരണം എന്നതിലുപരി കുറ്റവാളികളുടെ മനശാസ്ത്രത്തിലൂടെയും അവരെ അങ്ങനെ ആക്കി തീർക്കുന്ന നിയമസംവിധാനങ്ങളിലെ പാളിച്ചകളെയും അടയാളപ്പെടുത്താൻ കൂടി ശ്രമിക്കുന്നുണ്ട് ഈ കൃതി . തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതി തന്നെയാണ് ഇത് .

  ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ
By Hari AJ
കുറ്റാന്വേഷണങ്ങളെക്കുറിച്ചുള്ള കഥകൾ കേട്ടിരിക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത് ! കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഡോ. ബി. ഉമാദത്തന്റെ ''ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ ''. മനുഷ്യമരണങ്ങളിൽ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനസാക്ഷിയെ ഞെട്ടിച്ച കുറേ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോവധം (സുകുമാരക്കുറുപ്പ് കേസ് ), പാനൂർ സോമൻകേസ്, റിപ്പർ കൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു (പുസ്തകത്തിന്റെ പുറംചട്ടയിൽനിന്നും ). ഏതൊരു വായനക്കാരനും ഈ പുസ്തകം സവിശേഷമായ വായനാനുഭൂതി നല്‍കുമെന്ന കാര്യത്തിൽ സംശയമില്ല!

  ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ
By Hari AJ
കുറ്റാന്വേഷണങ്ങളെക്കുറിച്ചുള്ള കഥകൾ കേട്ടിരിക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത് ! കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഡോ. ബി. ഉമാദത്തന്റെ ''ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ ''. മനുഷ്യമരണങ്ങളിൽ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനസാക്ഷിയെ ഞെട്ടിച്ച കുറേ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോവധം (സുകുമാരക്കുറുപ്പ് കേസ് ), പാനൂർ സോമൻകേസ്, റിപ്പർ കൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു (പുസ്തകത്തിന്റെ പുറംചട്ടയിൽനിന്നും ). ഏതൊരു വായനക്കാരനും ഈ പുസ്തകം സവിശേഷമായ വായനാനുഭൂതി നല്‍കുമെന്ന കാര്യത്തിൽ സംശയമില്ല!

  A Must Read Forensic Medicine Thriller
By Sujesh Puzhankadavath
Very few books can be a learning reference as well as an unputdownable thriller at the same time. Oru Police Surgeonte Ormakurippukal by Dr. B Umadathan fits well into this category of books. A pioneer in forensic medicine and Kerala’s first police surgeon details some of his experiences assisting the police force in solving crimes that may have remained unsolved if not for the deep secrets revealed from the victim’s corpse. Each account of the aftermath of a crime, discussions, procedures and deductions leave the reader wanting for more. The brilliant mind of Dr. Umadathan delves deep into the scientific proof derived from a strand of hair, an indentation on the bone, gun residue, state of internal organs or even age-old skeletal structures. The cases woven like biographical stories serve as a ready reckoner for enthusiasts of forensic medicine and also to an average reader interested in true crime.

  oru police surgente ormakkurippukal
By Shinil Tp
good

  masterpiece
By Anandhu P
must read book for those who like thrillers.Simple presentation of scientific sides

  great
By Remya N
great

  Truth is stranger than fiction. Dr. Umadathan who served as the police surgeon and medico-legal advisor for the Kerala Police for more than 30 years looks back at his life and writes about how he ended up deciding that forensic science was the field he wa
By Gayathri Nandakumar
Truth is stranger than fiction. Dr. Umadathan who served as the police surgeon and medico-legal advisor for the Kerala Police for more than 30 years looks back at his life and writes about how he ended up deciding that forensic science was the field he wanted to be in and walks us through many of the cases he worked over the years. Some of the cases are still etched in the memories of Keralites because of its notoriety like the Sukumara Kurup case, Professor Chacko murder case. It is important to understand the role of forensics in solving crimes.. Over the years because of the advancement of technology, solving crimes has become quicker, easier and much more accurate (check about how DNA testing helped find a rapist and murderer after 30 years). But the author talks about a time when all this was still in the nascent stage or hardly that. Hence, you can imagine how difficult it would have been for the police to solve the crimes at that time. There are a host of crimes described in the book. Suicides disguised in the form of murders, murder disguised in the form of suicides, murder by cyanide poisoning, cold blooded murders, stabbing, shooting. There is a wife who killed her husband because of her extramarital affair, a daughter who kills her father because she can’t bear his abuse anymore, a policeman killing his second wife’s ex-lover, a man faking his death to get insurance money. As you realise these are real-life stories, you can only be shocked at the extent to which greed, lust, and hate can push humans.

  ORU POLICE SURGEONTE ORMAKURIPUKAL
By sruthi shijin
exciting and informative

  കുറ്റാന്വേഷണത്തിൻ്റെ താക്കോൽ
By RAJESH Vidyasagaran
DC ബുക്ക്സ്പ്രസിദ്ധീകരിച്ച Dr. ഉമാദത്തൻ്റെ ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൻ്റെ 21 പതിപ്പാണ് എന്നത് തന്നെ പുസ്തകത്തിൻ്റെ ജനകീയതക്ക് നേർസാക്ഷ്യമാണ്. കുറ്റാന്വേഷണം എന്നും വായനക്കാർക്ക് ഹരമാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കുറ്റാന്വേഷകർ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ചാണ് ഡോക്ടർ എഴുതുന്നത്. മരണ ശേഷം കാരണം അന്വേഷിക്കുന്നു എന്നത് കൊണ്ട് തന്നെ കുറ്റാന്വേഷകർ സംവദിക്കുന്നത് മൃതശരീരങ്ങളുമായാണ്. അതിന് അവരെ ഏറ്റവും അധികം സഹായിക്കുന്നത് ഫോറൻസിക് മെഡിസിൻ എന്ന ശാസ്ത്ര ശാഖയാണ്. മരണകാരണം അറിയുന്നതോടെയാണല്ലോ കാരണക്കാരെ തേടുന്നത്. അവിടെ ഫോറൻസിക് സയൻസിന് വലിയ പ്രാധാന്യം വരുന്നത്. ഇക്കാലത്ത് ദൃക്സാക്ഷികളില്ലാതെ തന്നെ പല കേസിലും ശിക്ഷ വാങ്ങിക്കൊടുക്കുവാൻ കഴിയുന്നത് ഫോറൻസിക്കിൻ്റെ സഹായത്തോടെയാണ്. സോമൻ വധക്കേസ്, ചാക്കോ വധക്കേസ്, പാനൂർ SI വധക്കേസ് പോളക്കുളം കേസ് ഇങ്ങനെ പ്രസിദ്ധമായ കേസുകൾ ധാരാളം പരാമർശിക്കുന്നുണ്ട്. പാനൂർ കേസിലേയും പോളക്കുളം കേസിലെയും തൻ്റെ നിലപാടുകൾ കൂടുതൽ ശക്തമായി പുസ്തകത്തിൽ നീതീകരിക്കുന്നു. പല കേസുകളും നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാക്കിയതും പരാമർശിക്കുന്നു. എന്നെപ്പോലുള്ളവർക്ക് ഫോറൻസിക് ശാഖയിൽ താൽപ്പര്യം ഉണ്ടാക്കിയത് സോണി ടെലിവിഷൻ സംപ്രേഷണം ചെയ്തCID എന്ന സീരിയലാണ്. അതിലെ പ്രസിദ്ധനായ Drസാലുങ്കേ'യെപ്പോലെ ഫോറൻസിക് വിദഗ്ദ്ധൻ എങ്ങിനെയാണ് അന്വേഷകരെ സഹായിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഈ പുസ്തകം നമ്മെ സഹായിക്കും

  വായനക്കാരനെ കുറ്റന്വേഷകനാക്കുമ്പോൾ
By Kiranmary Paul
പോലീസ് ലോക്കപ്പിലെ ഉരുട്ടൽ, ഡമ്മി പരീക്ഷണം, നുണപരിശോധന ഇതൊക്കെ സിനിമയിലും കുറ്റന്വേഷണകഥകളിലും വായിച്ച അറിവല്ലേ നമുക്കുള്ളു. വർഷങ്ങളോളം ഫോറെൻസിക് മേഖലയിൽ പരിചയമുള്ള ഒരു സുഹൃത്ത് ഇതെല്ലാം നമുക്ക് വിശദമായി പറഞ്ഞുതരാൻ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാവും? ഡോ. ബി. ഉമാദത്തന്റെ പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ നമുക്കുനൽകുന്നത് അതിശയോക്തി ചേർക്കാത്ത യഥാർത്ഥ കുറ്റന്വേഷണസത്യങ്ങളാണ്. ഒരു സാധാരണക്കാരന് ആരോഗ്യമേഖലയിലെയും പ്രത്യേകിച്ച് ഫോറെൻസിക് മേഖലയിലെയും അറിവുകൾ വളരെ തുച്ഛമായിരിക്കും. മാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകൾക്കപ്പുറം നമ്മളിൽ അവശേഷിപ്പിക്കുന്ന സംശയങ്ങൾ തീർക്കാൻ കഴിഞ്ഞെന്നും വരില്ല. ഈ പുസ്തകം നമുക്കൊരുത്തർക്കും നൽകുന്നത് വര്ഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ആയിരിക്കും. കുറ്റന്വേഷണ സാഹിത്യത്തിൽ താല്പര്യം ഉള്ളവർക്കും ഇല്ലാത്തവർക്കും സ്വന്തം ലൈബ്രറിയിൽ ചേർക്കാവുന്ന പുസ്തകം. അന്വേഷണത്തിലെ ശാസ്ത്രീയതയും അന്നത്തെ കേരളീയ സാഹചര്യങ്ങളും ഉദ്വേഗം ഒട്ടും ചോരാത്ത രീതിയിൽ ചേർത്തിരിക്കുന്നു. ഒരു റെഫറൻസ് ഗ്രന്ഥമായി സമീപിക്കാൻ തക്കരീതിയിൽ ശാസ്ത്രീയ വിശദീകരണങ്ങളും യഥാർത്ഥ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. വായനക്കാരനെ മടുപ്പിക്കാതെ രേഖചിത്രങ്ങളും മാതൃകകളും ഉപയോഗിച്ച് ഒരു കേസ് ഡയറി തന്നെരൂപപ്പെടുത്തിയിരിക്കുന്നു ഗ്രന്ഥകാരൻ. ലളിതവും വിശദവുമായ എഴുത്ത് കൃത്യമായി പ്രയോജനപ്പെടുത്തി കൃത്യമായ തെളിവുകളിലൂടെ വായനക്കാരനും കേസ് അന്വേഷിക്കുന്നിടത്തു എത്തിക്കുന്നു.

  മറക്കാനാവാത്ത ഓര്‍മക്കുറിപ്പുകള്‍
By Georgy Varghese
ഓരോ മൃതദേഹത്തിനും തന്‍റെ മരണത്തിന്‍റെ കഥ പറയാനുണ്ട്.. സൂക്ഷ്മമായ പോസ്റ്റ്മോര്‍ട്ടത്തിലൂടെയും ഫോറെന്‍സിക് പരിശോധനയിലൂടെയും ആ കഥ വായിച്ചെടുക്കാന്‍ സാധിക്കും.. കേരള മനസാക്ഷിയെ ഞെട്ടിച്ച നിരവധി കൊലപാതകങ്ങളിലൂടെയും ആത്മഹത്യകളിലൂടെയും കടന്നുപോകുന്ന ഈ പുസ്തകം തീര്‍ച്ചയായും വായനക്കാര്‍ക്ക് വേറിട്ടൊരു അനുഭവമാണ്. പോലീസ് സര്‍ജന്‍, മെഡിക്കല്‍ ലീഗല്‍ ഉപദേശകന്‍ തുടങ്ങി ഫോറെന്‍സിക് സയന്‍സിന്‍റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലേഖകന് ലഭിച്ച അനുഭവങ്ങളും കണ്ടെത്തലുകളും ആണ് ഇതിന്‍റെ ഇതിവൃത്തം.. പുരാതന കാലം മുതല്‍ക്കേ മനുഷ്യന് കുറ്റകൃത്യങ്ങളോടും കുറ്റാന്വേഷണങ്ങളോടും വല്ലാത്ത കൌതുകമാണ്... ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ഷെര്‍ലോക്ക് ഹോംസിന് ലഭിച്ച വന്‍സ്വീകാര്യത അതിന്‍റെ വലിയൊരു ഉദാഹരണമാണ്... ഹോംസിന്‍റെയാത്രയും വരുന്നില്ലെങ്കിലും സ്വന്ത അനുഭവങ്ങളുടെ നേര്‍സാക്ഷ്യത്താല്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന് വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുവാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല... Exhumation, Superimposition, Ballistics തുടങ്ങി മലയാളി കേട്ടു പരിചിതമല്ലാത്ത പല ഫോറന്‍സിക് കാര്യങ്ങളെക്കുറിച്ചു പുസ്തകത്തില്‍ പ്രതിപാതിക്കുന്നുണ്ട്.. സങ്കീര്‍ണമായ മനുഷ്യമനസ്സിന്‍റെ പലതലങ്ങളെയും ആഗ്രഹസഫലീകരണത്തിന് മനുഷ്യന്‍ സ്വീകരിക്കുന്ന മൃഗീയത്തെയും ലേഖകന്‍ തുറന്നുകാട്ടുന്നു... ഫോറെന്‍സിക് സയന്‍സില്‍ അതികായനായിരുന്ന, എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫെസറായിരുന്ന, വിശ്വപ്രസിദ്ധനായിരുന്ന സിഡ്നി സ്മിത്തിനെക്കുറിച്ചും പരാമര്‍ശം ഉണ്ട്... 41 അദ്ധ്യായങ്ങള്‍ ഉള്ള ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളും സ്വല്‍പ്പം ഭാവനകൂടി കലര്‍ത്തിയാല്‍ വെവ്വേറെ പുസ്തകമാക്കുവാനുതകുന്ന ഉള്ളടക്കമുണ്ട്.. പ്രമാദമായ SI സോമന്‍റെ മരണവും പോളക്കുളം കേസുമെല്ലാം വായനക്കാര്‍ക്ക് പ്രിയങ്കരമാകുമെന്നതില്‍ തര്‍ക്കമില്ല... കൊല്ലം ഇടുക്കി മേഘലകളില്‍ ഒരുകാലത്ത് പേടിസ്വപ്നമായിരുന്ന റിപ്പര്‍ ചാക്കോയും വര്‍ഷങ്ങള്‍ക്ക്ശേഷവും പിടിക്കിട്ടാപുള്ളിയായി തുടരുന്ന ചാക്കോ വധക്കേസിലെ സുകുമാരക്കുറുപ്പും എല്ലാം പുസ്തകത്തിന്‍റെ ആസ്വാദനമികവിനെ വര്‍ദ്ധിപ്പിക്കുന്നു... എത്ര സമര്‍ഥമായി ചെയ്താലും ഏത് കുറ്റത്തിലും എന്തെങ്കിലും തെളിവ് അവശേഷിക്കുമെന്നും ഫോറെന്‍സിക് സയന്‍സ് എന്ന വിശാലമായ ശാസ്ത്രശാഖയ്ക്കുമുന്പില്‍നിന്നും ഒരു കുറ്റവാളിയും രക്ഷപെടിലെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു... കുറച്ചുവൈകിയാലും കുറ്റവാളി പിടിയിലാകുമെന്ന് അടിവരയിടുന്നതിനോടൊപ്പം ഭാവിയില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു താക്കീതായും ഒരു പോലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ അവശേഷിക്കുന്നു...

  ഒരു ഫോറൻസിക് സർജൻ സാക്ഷിയായ "വിവിധ കുറ്റകൃത്യങ്ങളുടെ വിവിധ മുഖങ്ങൾ" വെളിപ്പെടുത്തുന്ന ഒരു ആത്മകഥ.
By Vandhana Uday
സാങ്കൽപ്പിക കഥകളേക്കാൾ യഥാർത്ഥ ജീവിത കഥകൾ നമ്മുടെ ജീവിതത്തിലും ചിന്തകളിലും വലിയ സ്വാധീനം ചെലുത്തുന്നു. രചയിതാവിന്റെ സൂക്ഷ്മമായ യഥാർത്ഥ ജീവിത വിവരണം താരതമ്യപ്പെടുത്തുമ്പോൾ, സിനിമകൾ കാണുമ്പോൾ നാം അനുഭവിക്കുന്ന ദൃശ്യാനുഭവം എല്ലായ്പ്പോഴും രണ്ടാം സ്ഥാനത്താണ്. കഥയുടെ വിശദാംശങ്ങളല്ലാതെ, വിവിധ ഫോറൻസിക്, മെഡിക്കൽ പ്രാക്ടീസുകളെയും സാധ്യതകളെയും കുറിച്ച് രചയിതാവ് വിശദീകരിച്ചിട്ടുണ്ട്. ഇത് ദൈനംദിന ജീവിതത്തിൽ ഈ രീതികളെയും നിബന്ധനകളെയും കുറിച്ച് അറിവില്ലാത്ത ഒരു സാധാരണക്കാരന് മികച്ച അറിവ് നൽകുന്നു. നമ്മൾ ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇത്തരം സംഭവങ്ങളെ കുറിച്ച് കേൾക്കുമ്പോൾ അതിന്റെ പിന്നിൽ നടക്കുന്ന പ്രക്രിയ നമുക്ക് കൃത്യമായി അറിയില്ല. തീർച്ചയായും സിനിമകൾ നമ്മോട് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്, എന്നാൽ അത്തരം നിരവധി അന്വേഷണങ്ങളുടെ ഭാഗമാകുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തി പറയുമ്പോൾ ഇവയെക്കുറിച്ച് ബോധവൽക്കരിക്കുകയും, നമുക്ക് ലഭിക്കുന്ന ദൃശ്യപരതയും മനസ്സിലാക്കലും തികച്ചും മറ്റൊരു തലത്തിലാണ്. വികാരങ്ങളുടെ പേരിൽ സ്വന്തം മനസ്സിന് മനുഷ്യനെ എത്രത്തോളം നയിക്കാൻ കഴിയുമെന്നും ഈ പുസ്തകം വിശദീകരിക്കുന്നു. ഒരു ഫോറൻസിക് സർജൻ സാക്ഷിയായ "വിവിധ കുറ്റകൃത്യങ്ങളുടെ വിവിധ മുഖങ്ങൾ" വെളിപ്പെടുത്തുന്ന ഒരു ആത്മകഥ.

  interesting
By shrnya Rajesh
intresting

  Must Read
By Harikrishnan Somanathan
Fantastic book. finished within 2 days


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0