• Text
  • Text

KATHAKAL - UNNI R PART - 1

By : UNNI R



Book : KATHAKAL - UNNI R PART - 1
Author: UNNI R
Category : Short Stories
ISBN : 9788126434497
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 20
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍നിന്നു മാറി അപായരഹിതമായ പുനര്‍വാ യനയ്ക്കു വിധേയമാക്കുന്ന കഥകള്‍. ഒഴിവുദിവസത്തെ കളി, ലീല തുടങ്ങി ചലച്ചിത്രങ്ങളാ ക്കപ്പെട്ട കഥകളടക്കം ഉണ്ണി ആര്‍- ന്റെ മികച്ച സമാഹാരം.

WRITE A REVIEW

Product name: KATHAKAL - UNNI R Part - 1

Review title:



Your Ratings:

Your Message:




Book Reviews

  സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട.്
By Ajith KP
പുതുതലമുറക്കഥാകാരന്മാരില്‍ ഏറെ സ്വീകാര്യനായ എഴുത്തുകാരനാണ് ഉണ്ണി ആര്‍. സിനമ ആക്കപ്പെട്ടതും അല്ലാത്തതുമായ മികച്ച കഥകളുടെ ഈ സമാഹാരം സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ.്

  ഉണ്ണി ആറിന്റെ കഥകള്
By Renjan Pillai
സക്കറിയയ്ക്കുശേഷം ഇത്രയും ആകര്ഷിച്ച മറ്റൊരു കഥാകൃത്തില്ല..ഗംഭീരകഥകള്

  രാക്ഷസ മുദ്രകൾ
By Shreeprasad Vadakkeppattu
മുദ്രാരാക്ഷസം എന്ന സംസ്കൃതപദത്തിന്റെ അർഥം മന്ത്രിയുടെ ഒപ്പ് എന്നാണത്രെ. മസ്തിഷ്ക്കത്തിലെ ഓർമ്മകളുടെ കൂമ്പാരം ഒഴുകി ഒഴുകി ഇല്ലാതാവുമ്പോൾ ഒരുപക്ഷേ, ആദ്യം മാഞ്ഞുപോകുന്നത് സ്വയം തിരിച്ചറിയലിന്റെ മുദ്രയാവുന്ന ഒപ്പു തന്നെയായിരിക്കണം! ഓർമ്മകൾ ഇല്ലാതാവുന്നതിനെക്കുറിച്ച് മലയാളത്തിൽ ധാരാളം കഥകൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഉണ്ണി.ആറിന്റെ "മുദ്രാരാക്ഷസം" വായനക്കാരന്റെ മനസ്സിലേക്ക് ഒരു ചാട്ടുളിപോലെ കുത്തിയിറക്കുന്ന തീക്ഷ്ണവേദന വിവരണാതീതമാണ്. ഓർമ്മകളുടെ മരണമോ അല്ലെങ്കിൽ താളം തെറ്റലോ ഒരു വ്യക്തിയെ മരണത്തേക്കാളേറെ ആഴമുള്ള ഗർത്തത്തിലേക്ക് തള്ളിയിടുന്നു. ആ അവസ്ഥയിൽ, മനസ്സുകൊണ്ട് അടുത്ത് ഇടപഴകിയിരുന്നവർ പോലും ഇടക്കെങ്കിലും അകാലനും വെറുക്കാനും തുനിയുമെന്നുറപ്പ്. അങ്ങിനെയെങ്കിൽ എന്നെന്നും അച്ഛൻ മനസ്സുകൊണ്ട് അപ്രാപ്യനായിരുന്ന ഒരു മകന്റെ മനോവിചാരങ്ങൾ എന്തായിരിക്കും? തന്റെ ഇടുങ്ങിയമുറിയുടെ ഇരുട്ടിലേക്ക് ഒതുങ്ങിക്കൂടുന്ന പഴയ പട്ടാളക്കാരനായ അച്ഛൻ. ജനാല വിടവിലൂടെ ആ രൂപത്തെ ഒട്ടൊരു അതിശയത്തോടെയും അതിനേക്കാളേറെ ഭീതിയോടെയും കാണുന്ന മകന്റെ കണ്ണുകൾ. ആ ഇരുട്ടറയിൽനിന്നും കൊക്കൂണിൽനിന്നിറങ്ങിയ ശലഭത്തെപ്പോലെ മുറ്റത്തേക്ക് ഓടുകയും തൂണിനു പിന്നിൽ ഒളിച്ചുനിന്ന് ഭയം നിറഞ്ഞ കണ്ണുകളാൽ മകനെ നോക്കുകയും ചെയ്യുന്ന വൃദ്ധബാല്യം! ചുരുട്ടിപ്പിടിച്ച താളിലയിൽ അച്ഛന്റെ വിസർജ്യവുമായി തലകുനിച്ചുവരുന്ന അമ്മ മകന്റെ നേത്രശരത്താൽ കൂനിക്കൂടുന്നു. അച്ഛൻ മകനെ ഒറ്റതവണയേ പുറത്തേക്ക് കൊണ്ടുപോയിട്ടുള്ളൂ. ഭൂമിയെ വിറപ്പിച്ചുകൊണ്ടോടുന്ന തീവണ്ടി കാണിയ്ക്കാൻ. മകൻ ഓർമ്മകളുടെ ബാല്യകാലത്തിലേക്ക് കൂപ്പുകുത്തിയ അച്ഛനെയും കൊണ്ട് പോകുന്നതുംതീവണ്ടിപ്പാളത്തിലേക്കാണ്. ആ സമയം അച്ഛന്റെ ശിരസ്സിൽ കറുത്ത തുണി ഇട്ടപോലെ, ഇരുട്ട് മൂടിയിരുന്നു. അതെ, തൂക്കിക്കൊല്ലുന്നതിന് മുൻപ് വിധിപ്രകാരം മൂടുന്നപോലെ..... ശ്രീ.ഉണ്ണിയുടെ മുദ്രാരാക്ഷസം കഥയിൽ അച്ഛനും, അമ്മയ്ക്കും, മകനും പുറമെ ഇരുട്ടും ഒരു കഥാപാത്രമാണ്. അച്ഛന്റെ മുറിയിലും, പാടത്തും, പാളത്തിലും അവസാനം അച്ഛന്റെ തലയും മുഖവും മൂടിയും അത് വായനക്കാരിൽ അസ്വസ്ഥതയുണ്ടാക്കുന്നു. അപ്രിയമായ മനോവ്യാപാരങ്ങൾ കഥാകാരൻ വായനക്കാരന്റെ മനസ്സിലേക്ക് ഇട്ടുതരുന്നു. അതെ, ഒരു നീറുന്ന മനസ്സിന്റെ കഥ. -ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0