Book Summary
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ഗവേഷണങ്ങളില്‍ക്കൂടിയും നിരീക്ഷണങ്ങളില്‍ക്കൂടിയും രചനകളില്‍ക്കൂടിയും ഐതിഹാസികമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ വിവിധ മേഖലകളിലെ ലോകപ്രശസ്തരായ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. പലതരത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് അവര്‍ കണ്ടെത്തിയ നേട്ടങ്ങളിലൂടെയാണ് മാനവരാശി കുതിച്ചത്. അത്തരം കണ്ടുപിടിത്തങ്ങളുടെ പിന്നിലെ രസകരമായ അനുഭവങ്ങളും നേട്ടങ്ങളും അടക്കം നിരവധി വസ്തുതകള്‍ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഹിപ്പോേക്രാറ്റസ്, അരിസ്റ്റോട്ടില്‍, യൂക്ലിഡ്, ആര്‍ക്കിമെഡിസ്, നിക്കോളെ കോപ്പര്‍നിക്കസ്, ഗലീലിയോ ഗലീലി, ജൊഹാനസ് കെപ്ലര്‍, ഐസക് ന്യൂട്ടണ്‍, ജെയിംസ് വാട്ട്, ജോണ്‍ ഡാള്‍ട്ടണ്‍, ഹംഫ്രി ഡേവി, മൈക്കള്‍ ഫാരഡേ, ചാള്‍സ് ഡാര്‍വിന്‍, ലൂയി പാസ്റ്റര്‍ തുടങ്ങി അനേകം ശാസ്ത്രഞ്ജരുടെ ജീവിതം ഈ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു.