• Text
  • Text

PRAPANCHATHIL NAAM THANICHANO ?

By : DILEEP MAMPALLIL



Book : PRAPANCHATHIL NAAM THANICHANO ?
Author: DILEEP MAMPALLIL
Category : Science, Review Books
ISBN : 9789356435100
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 4
Number of pages : 340
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

നക്ഷത്രങ്ങളെ നോക്കി അവിടെ നമ്മെപ്പോലെ ആരെങ്കിലുമൊക്കെ ഉണ്ടോയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയെപ്പോലെയുള്ള എത്രയോ ഗ്രഹങ്ങൾ നമ്മുടെ ഗ്യാലക്സിയിലെ നക്ഷത്രയൂഥങ്ങളിൽ നാം കണ്ടെത്തി യിരിക്കുന്നു. അങ്ങനെ എത്രയെത്ര ഗ്യാലക്സികൾ ആ ഗ്രഹങ്ങളിൽ ജീവനുണ്ടാകുമോ? അവിടെ മനുഷ്യരെപ്പോലെ ബുദ്ധിയുള്ള ജീവികളുണ്ടാകുമോ? ബുദ്ധിയുള്ള ജീവികൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്? ആ അന്യഗ്രഹജീവികൾക്ക് എങ്ങനെ സന്ദേശങ്ങളയയ്ക്കും? നമുക്ക് നക്ഷത്രാന്തരയാത്രകൾ നടത്താൻ സാധിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി വിശദീകരിക്കുന്ന പുസ്തകം.

WRITE A REVIEW

Product name: PRAPANCHATHIL NAAM THANICHANO ?

Review title:



Your Ratings:

Your Message:




Book Reviews

  പ്രപഞ്ചത്തിൽ നാം തനിച്ചാണോ? ഭാവനയുടെ ശാസ്ത്രീയത
By ANJU KS
ശ്രീ ദിലീപ് മമ്പള്ളിൽ രചിച്ച പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന പുസ്തം പ്രപഞ്ചത്തിലെ ജീവന്റെ ഉൽപ്പത്തിയെ കുറിച്ചുള്ള നമ്മുടെ ഭാവനകൾക്ക് വളരേ ആഴത്തിലുള്ള ഒരു ശാസ്ത്രീയ വശം കാട്ടിത്തരുന്നു. ഈ രചന നമ്മെ പോലൊരു സാധാരണക്കാരന്റെ മനസിനെ രണ്ടായി ഭാഗിക്കുന്നു. ഒരു പാതിയിൽ മുത്തശ്ശിക്കഥകളാൽ കേട്ട് മനസ്സിൽ പതിഞ്ഞ വിചിത്ര രൂപങ്ങളുള്ള അന്യഗ്രഹ ജീവികൾ, അവരുടെ ജീവിതം, മാനത്തു നിന്ന് കറങ്ങി വരുന്ന വൃത്താകൃതിയിലുള്ള പറക്കും തളിക, നക്ഷത്രങ്ങൾ തുടങ്ങിയവയെ കുറിച്ച് നമുക്കുണ്ടായ കൗതുകങ്ങളും മറുപാതിയിൽ ഇവയുടെ പിന്നിലെ ശാസ്ത്രീയ വശങ്ങളും രൂപപ്പെടുന്നു.ഭൂമി എന്ന ഗ്രഹത്തിൽ എന്തൊക്കെ നടക്കുന്നു! മനുഷ്യ ജീവിതം, പഠനം, കണ്ടുപിടിത്തങ്ങൾ രാഷ്ട്രീയം, കല, പ്രണയം, ആചാരങ്ങൾ അങ്ങനെ എന്തൊക്കെ! ഇത്പോലെ പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളിലും എന്തൊക്കെ നടക്കുന്നുണ്ടാവും? അവിടെയുള്ളവർ നമ്മെ പോലെ ആയിരിക്കുമോ എന്നൊക്കെ നമ്മുടെ മനസിൽ ഉരുത്തിരിയുന്ന ചോദ്യത്തിന് ഈ പുസ്തകം ഉത്തരം നൽകുന്നു. എല്ലാം ഏതോ അദൃശ്യ ശക്തിയാൽ ഉണ്ടായി എന്ന ബാല്യകാല വിശ്വാസത്തെ കാർബൺ, ജലം എന്നിവ കൊണ്ട് ജീവന്റെ സാന്നിദ്ധ്യമുണ്ടായി എന്ന് ശാസ്ത്രീയമായി ചിന്തിക്കാൻ വളരെ മനോഹരമായി ഈ രചന പ്രേരിപ്പിക്കുന്നു. ഒരുപക്ഷെ മറ്റു ഗ്രഹങ്ങളിലെ ജീവജാലങ്ങളുടെ വളർച്ച നമ്മളെക്കാൾ പിന്നിലാവാം എന്നും അവയ്ക്കുള്ള ഊർജ ലഭ്യത വളരെ സാവധാനാമാകാം എന്നും ഭാവിയിൽ നമ്മെ പോലെ ജീവിതവും അതിലെ സുഖവും ദുഖവും എല്ലാം മറ്റു ഗ്രഹങ്ങളിലും സാധ്യമായേക്കാം എന്നും അതിലേക്ക് നയിക്കുന്ന കാരണങ്ങളുമാണ് ഈ പുസ്തകം വിശദീകരിക്കുന്നത്.

  പ്രപഞ്ചം ഒരിക്കലും പൂർണമായും പഠിച്ചു തീർക്കാൻ പറ്റാത്ത ഒരു അധ്യായമാണ്
By Midhun Gangadharan
ഈ പ്രപഞ്ചത്തിൽ പതിനായിരം കോടി താരാപഥങ്ങൾ ഉണ്ട് ,ഓരോ താരാപഥങ്ങളിലും പതിനായിരം കോടി നക്ഷത്രങ്ങളുണ്ട് എല്ലാ താരാപഥങ്ങളിലും നക്ഷത്രങ്ങളുടെ അത്രതന്നെ ഗ്രഹങ്ങളും ഉണ്ടാവാം അപ്പോൾ ഈ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് വിശ്വസിക്കുന്ന നമ്മൾ പൊട്ടക്കിണറ്റിലെ തവളകളെ പോലെ അല്ലേ ? നമ്മളെ പോലെ തന്നെയുള്ള Intelligent Civilization മറ്റേതെങ്കിലും ഗ്രഹത്തിൽ ഉണ്ടോ എന്ന ചോദ്യം കുറെ കാലങ്ങളായി എന്നിൽ ജിജ്ഞാസ പരത്തുന്ന ഒരു വിഷയമാണ്. അപ്പോൾ ആണ് ഈ പുസ്തകത്തെ കുറിച്ച് അറിയുന്നതും വാങ്ങി വായിക്കുന്നതും ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളിൽ ജീവികൾ ഉണ്ടോ എന്ന് ഏറ്റവും ലളിതമായി ഏതൊരു സാധാരണക്കാരനും മനസ്സിലാക്കി കൊടുക്കുന്ന വിധം വിവരിക്കുന്ന ഒരു പുസ്തകമാണ് ദിലീപ് മാമ്പള്ളിലിന്റെ " പ്രപഞ്ചത്തിൽ നാം തനിച്ചാണോ " എന്ന പുസ്തകം . ഈ പ്രപഞ്ചം ജീവൻ തുളുമ്പുന്ന ഒരക്ഷയെ മാത്രം ആണ് എന്നതു പോലെ തന്നെ ഈ പുസ്തകം ഒരുപാട് ശാസ്ത്ര അറിവുകൾ തരുന്ന അക്ഷയ പാത്രമായിട്ടാണ് എനിക്ക് വായനയിൽ അനുഭവപ്പെട്ടത്. പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ രഹസ്യങ്ങളെ കുറിച്ചും നിങ്ങൾ തിരഞ്ഞു പോകുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളെ ഈ പുസ്തകം അത്ഭുതപ്പെടുത്തും. (Midhun Gangadharan ) (7510457259)


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0