• Text
  • Text

LOST SYMBOL [MALAYALAM]

By : DAN BROWN



Book : LOST SYMBOL [MALAYALAM]
Author: DAN BROWN
Category : Novel, Rush Hours , Translations
ISBN : 9789352823543
Binding : Papercover
Publishing Date : 30-09-2023
Publisher : DC BOOKS
Edition : 3
Number of pages : 576
Language : Malayalam
Paper Back

Publisher: DC BOOKS
₹549.00 ₹650.00 16% off





Book Summary

ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ റോബര്‍ട്ട് ലാങ്ഡണ്‍ നോവലുകളില്‍ മൂന്നാമത്തേത്. അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരും ബിസിനസ്സുകാരും ശാസ്ത്രജ്ഞരുമൊക്കെ അംഗങ്ങളായ ഫ്രീമേസണ്‍ സംഘം ആഭിചാരങ്ങളിലൂടെ കരസ്ഥമാക്കിയ ശക്തിയുടെ രഹസ്യം റോബര്‍ട്ട് ലാങ്ഡന്റെ കൈവശമുള്ള ഒരു പിരമിഡിലാണെന്ന് വിശ്വസിക്കുന്ന മലഖ് അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ജീവന്‍പോലും അപകടപ്പെടുത്തി അത് ചെറുക്കുന്ന ലാങ്ഡണ്‍. അമേരിക്കന്‍ സര്‍ക്കാരും സി ഐ എ യും ഒക്കെ ഉള്‍പ്പെടുന്ന ഒരു വലിയ ഗൂഢാലോചനയും അന്വേഷണവുമൊക്കെയായി പുരോഗമിക്കുന്ന ലോസ്റ്റ് സിംബല്‍ ജിജ്ഞാസയും ഉദ്വേഗവും നിറയ്ക്കുന്ന വായനാനുഭവം പകരുന്നു. ഡാവിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്മാരും എന്നീ കൃതികള്‍ക്കുശേഷം റോബര്‍ട്ട് ലാങ്ഡണ്‍ കേന്ദ്രന്ദകഥാപാത്രമാകുന്ന ഏറ്റവും പുതിയ നോവല്‍. നിഗൂഢമായ ഭാഷയും ചിഹ്നങ്ങളും സംഭവങ്ങളും നിറഞ്ഞ ആ രഹസ്യലോകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ലോസ്റ്റ് സിംബല്‍. വിവര്‍ത്തനം: ജോണി എം.എല്‍.

WRITE A REVIEW

Product name: LOST SYMBOL [MALAYALAM]

Review title:



Your Ratings:

Your Message:




Book Reviews

  നേരറിയാൻ റോബർട്ട ലാംഗ്ടൺ
By Anoop G pillai
ലോകത്തെ നിയന്ത്രിക്കുന്ന നിഗൂഢസംഘവുമായി ഏറ്റുമുട്ടുക എന്നത് ജീവിതചര്യയാക്കിയ നായകൻ. ഇതിനുമാത്രം ഗൂഢ ഭാഷകളും ചിഹ്നങ്ങളും എവിടുന്നു സംഘടിപ്പിക്കുന്നു എന്നു വായനക്കാരെ അത്ഭുതപ്പെടുത്തുന്ന ഡാൻ ബ്രൗൺ എന്ന മാന്തികൻ. എല്ലാംകൂടി ചേരുമ്പോൾ അടിപൊളി ത്രില്ലർ.

  ചരിത്രം, കല, സംസ്കാരം, എന്നിവയെ കുറിച്ച് സംസാരിക്കുന്ന ക്രൈം ത്രില്ലർ
By adarsh S Tvpm
ക്രൈം ഫിക്ഷൻ നോവൽ രംഗത്ത് തീർത്തും വ്യത്യസ്ഥമായ ഒരു വഴി വായനക്കാർക്ക് തുറന്നു തന്ന നോവലിസ്റ്റാണ് ഡാൻ ബ്രൗൺ. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ശരാശരി 500 പേജുകൾക്ക് മുകളിലുണ്ട് എങ്കിലും വായിച്ചു തുടങ്ങിയാൽ മുഴുവൻ തീർത്തിട്ടല്ലാതെ നാം ഒരു പുസ്തകവും താഴെ വയ്ക്കില്ല എന്ന് നൂറ് ശതമാനം ഉറപ്പാണ്. ഒന്നോ രണ്ടോ പേജുകൾ വായിക്കുമ്പോൾ തന്നെ കഥ എന്താണെന്നും കഥയിലെ സസ്പെൻസ് എന്താണ് എന്നും വായനക്കാർക്ക് മനസിലാകുന്ന ടിപ്പിക്കൽ ബോറൻ ക്രൈം ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി ആദ്യ പേജ് മുതൽ അവസാന പേജ് വരെ അനേകം സസ്പെൻസുകൾ വായനക്കാർക്ക് വേണ്ടി ഒളിപ്പിച്ചു വെച്ച് വായനയുടെ മാന്ത്രിക ലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്ന മാന്ത്രിക ബുക്കുകളായാണ് ഡാൻ ബ്രൗണിന്റെ ബുക്കുകൾ എനിക്ക് തോന്നിയിട്ടുള്ളത്. എത്ര സാങ്കേതിക തികവുള്ള സിനിമ കാണുന്നതിനേക്കാളും മിഴിവോടെയാണ് അദ്ദേഹം ഓരോ പുസ്തകവും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വാഷിങ്ടൺ ഡി സി എന്ന് അദ്ദേഹം എഴുതുമ്പോൾ വായനക്കാരനും വാഷിങ്ടൺ ഡി സി യിൽ നിൽക്കുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. ദി ലോസ്റ്റ് സിംബൽ എന്ന നോവൽ നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുന്നത് അമേരിക്കയുടെ ചരിത്രത്തിലെ നമുക്കറിയാത്ത ഒരു പാട് കൗതുകങ്ങളും കുറെ രഹസ്യങ്ങളും ആണ്. വാല്യൂ ഫോർ മണിഈ ബുക്കിനെ സംബന്ധിച്ചു 100 ശതമാനം ആണ്. ലോസ്റ്റ് സിംബലിനെ കുറിച്ചോ അതിന്റെ സ്റ്റോറി പ്ലോട്ടിനെ കുറിച്ചോ കൂടുതൽ പറഞ്ഞു ഞാൻ കഥയുടെ രസം കളയുന്നില്ല. നിങ്ങൾക്ക് ചരിത്രം ഇഷ്ടമാണെങ്കിൽ മിസ്റ്ററികൾ ഇഷ്ടമാണെങ്കിൽ ക്രൈം ത്രില്ലറുകൾ ഇഷ്ടമാണെങ്കിൽ വായനയിലൂടെ അറിവ് നേടുന്നത് ഇഷ്ടമാണെങ്കിൽ അതെല്ലാം ഇവിടെ നിങ്ങൾക്ക് ലഭിക്കും....



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0