• Text
  • Text

MANJAVEYIL MARANANGAL

By : BENYAMIN



Book : MANJAVEYIL MARANANGAL
Author: BENYAMIN
Category : Novel, Best Sellers
ISBN : 9788126432196
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 48
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. - പി.കെ. രാജശേഖരൻ

WRITE A REVIEW

Product name: MANJAVEYIL MARANANGAL

Review title:



Your Ratings:

Your Message:




Book Reviews

  സൂപ്പര്
By Renjan Pillai
ക്രൈം ത്രില്ലര് മൂഡിലുള്ള സൂപ്പര് പുസ്തകം. ബെന്യാമിന് ഇങ്ങനെയും എഴുതുമോ.....

  An excellent thriller..
By Jibin Willy
I just completed reading it a few seconds ago... This mystery thriller literally is one of the best mystery thrillers ever written... The concept and idea discussed in the story will blow your mind... I loved it to the core... All credit for creating such a masterpiece goes to the author...

  ബെന്യാമിന്റെ അത്ഭുദം
By Nandana Vinod
ആദ്യ വായനയിൽ തന്നെ അത്ഭുദമായി തോന്നിയ ഒരു ബെന്യാമിൻ മാജിക്‌. വായനക്കാരനെ ഒട്ടും ലാഗ് അടിപ്പിക്കാതെ വ്യത്യസ്തമായ കഥാശൈലിയി. ഡീഗോ ഗാർഷ്യ എന്ന സ്ഥലവും അന്ത്രപേർ കുടുംബവും കഥയുടെ ഒടുവിൽ വായനക്കാരന്റെ കൂടെ പോരുന്നു. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പറ്റിയ മികച്ചൊരു ഫാസ്റ്റ് പേസ് ത്രില്ലർ. എഴുത്തുകാരന് ലഭിക്കുന്ന ഒരു കൂട്ടം കത്തുകളും ആ കത്തുകളിലെ നായകനെ തിരഞ്ഞുള്ള എഴുത്തുകാരന്റെ അന്വേഷണവും ആണ് കഥയെ മുന്നോട്ട് നയിക്കുന്നത്. കഥയിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉളവാക്കുന്നു കഥയ്ക്കൊടുവിൽ അവയുടെ ഉത്തരം വായനക്കാരൻ തന്നെ കണ്ടെത്തുന്നു.. ഒരു സ്വയം കണ്ടെത്തൽ പോലെ... ജീവത്തിൽ ഒരിക്കെലെങ്കിലും വായിച്ചിരിക്കണ്ട ഒരു പുസ്തകം.

  മഞ്ഞവെയിൽ മരണങ്ങൾ ബാക്കി വെക്കുന്നത്
By Anu Baby
ആടുജീവിതം പിറന്ന അതേ തൂലികയിൽ നിന്നും വായനക്കാരെ അക്ഷമരായി വായിക്കാൻ പ്രേരിപ്പിക്കുന്ന രഹസ്യസ്വഭാവം കലർന്ന, ഉദേഗജനകമായ വഴിത്തിരുവുകൾ നിറഞ്ഞ ഒരു സൃഷ്ടിയാണ് "മഞ്ഞുവെയിൽ മരണങ്ങൾ" നോവലിനുള്ളിൽ രചയിതാവ് കഥയുടെ രൂപത്തെയും വിവരണത്തെയും കുറിച്ച് മറ്റൊരു തരം വിലയിരുത്തലിന് വായനക്കാർക്ക് അവസരം നൽകുന്നു.വായനക്കാരന് സ്വയം പൂരിപ്പിക്കാൻ കഴിയുന്ന തരത്തിൽ എഴുത്തുകാരൻ മതിയായ സൂചനകൾ നൽകിയതുപോലെ എനിക്ക് തോന്നി. ക്രൈം ത്രില്ലറുകളുടെ പതിവ് റൂട്ട് ആയിരുന്നില്ല അദ്ദേഹം പിന്തുടർന്നത്. കഥ വളരെ വേഗതയിൽ ആരംഭിക്കുകയും അവസാനഘട്ടത്തിന്റെ പകുതി വരെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.. വായനക്കാരന് പുസ്തകം പകുതി വെച്ച് നിർത്താൻ തോന്നാത്ത വിധമുള്ള മികച്ച നീക്കമായി ഇതിനെ കണക്കാക്കാം. ഡീഗോ ഗാർസിയ ദ്വീപിന്റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും സാംസ്കാരികവും ആയ വ്യക്തമായ വാങ്മയ ചിത്രം ബെന്യാമിൻ വരച്ചുവെക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ക്രിസ്ത്യൻ സഭകളിലെ വൈവിദ്ധ്യങ്ങളും ആചാരങ്ങളിലെ പ്രാദേശികമായ കൂട്ടിച്ചേർക്കലുകളും അതിൻറെ ചരിത്രപശ്ചാത്തലവും കഥയുടെ ഭാഗമായി വരുന്നു.മിക്ക വായനക്കാർക്കും ആശയക്കുഴപ്പം ഉണ്ടാകുന്ന സ്ഥലമാണിത്. ഒരെണ്ണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ വിശാലമായ രണ്ട് വിഷയങ്ങൾ ലയിപ്പിച്ചുകൊണ്ടുള്ള ശൈലിയാണ് ഈ രചനയുടെ സവിശേഷത. മറ്റൊരു തരത്തിൽ പറഞ്ഞാൽ കഥയ്‌ക്കുളിൽ കഥ. നായകന്റെ വീക്ഷണകോണിൽ നിന്നും എഴുത്തുകാരന്റെ വീക്ഷണകോണിൽ നിന്നും കഥ നീങ്ങുന്നു.. ഇത് രണ്ട് തരം വായനക്കാരെ തൃപ്തിപ്പെടുത്തുന്നതിനാവാം. കഥയിലേക്ക് ഒരു എത്തിനോട്ടം.. ക്രിസ്റ്റി അന്ത്രപ്പേർ എന്ന അന്ത്രപ്പേർ കുടുമ്പത്തിലെ ഇളമുറക്കാരൻ, എഴുത്തുകാരൻ എന്ന മോഹം കൊണ്ടുനടക്കുന്ന ക്രിസ്റ്റി തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ ബെന്യാമിന് അയക്കുന്ന ഒരു മെയിലിൽ നിന്നുമാണ് കഥയുടെ തുടക്കം. തന്റെ "പിതാമഹാന്മാരുടെ കഥ " എന്ന ക്രിസ്റ്റിയുടെ കഥ അയ്യാൾ പല വ്യക്തികളുടെ കൈകളിൽ ആയി നൽകിയിരുന്നു. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന തന്റെ സുഹൃത്ത് സെന്തിലിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ വേണ്ടി ക്രിസ്റ്റി ശ്രമിക്കുന്നുണ്ട്. എന്നാൽ അതിലേക്ക് അടുക്കുംതോറും അയ്യാൾ ചെന്നുപെടുന്ന ആളുകളും ഒരു രഹസ്യമെന്നോണം ഇല്ലാതാവുകയോ വേദനയായി മാറുകയാണോ ചെയ്യുന്നത്. പാലിക്കപ്പെടാൻ കഴിയാത്ത ചില ഉറപ്പുകൾ അയ്യാളെ കൂടുതൽ വിഷാദിയാക്കുന്നുണ്ട്. പ്രണയത്തിന്റെ വേഷപകർച്ചകൾ പിന്നീട് ഉള്ള ഭാഗങ്ങളിൽ കാണാം. നിശബ്ദമായ പ്രണയത്തിന്റെ ഭാവങ്ങൾ നേർത്ത വേദനയോടെ കഥാകൃത്ത് വരച്ചിടുന്നുണ്ട്. മറിക്കപ്പെടുന്ന ഓരോ താളുകളിലുമായി ബെന്യാമിനും സുഹൃത്തുക്കളും കഥയുടെ ഒരു ഭാഗം ചേർത്തിരുന്ന ആ മെയിലിന്റെ ചുവടു പിടിച്ച് മറ്റു ഭാഗങ്ങൾ വലിയൊരു കടമ്പ കടന്ന് നീണ്ട പ്രായത്നങ്ങൾക്കൊടുവിൽ കണ്ടെത്തുന്നത് കാണാം.. എന്നാൽ കഥ അവസാനിക്കുന്നത് ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ബാക്കിവെച്ചാണ്. സെന്തിലിനെ കൊലപാതകത്തിന് പിന്നിൽ ? ക്രിസ്റ്റിയുടെ പപ്പയുടെ അറസ്റ്റ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒളിവിലെ രഹസ്യം ?മെൽവിൻറെ മരണം? അന്ത്രപ്പേർ കുടുംബം ? ഒടുവിൽ ക്രിസ്റ്റിയും ? ഉടനീളം നീണ്ടു നിൽക്കുന്ന ദുരൂഹതകൾ അവശേഷിക്കുന്നു.. അപൂർണതയിലും ഒളിപ്പിച്ചുവെക്കുന്ന ഒരു തരം മനോഹാരിത തന്നെയാണ് മഞ്ഞുവെയിൽ മരണങ്ങൾ..

  മഞ്ഞവെയിലിന്റെ വേലിയേറ്റങ്ങൾ
By Sreelakshmi TR
കഥാകാരൻ തന്നെ കഥാപാത്രമായി മാറുന്ന, ഭ്രമാത്മകമായ ഒരു ലോകത്തെ സൃഷ്ടിച്ച്, യാഥാർത്ഥ്യങ്ങളുടെ അപരിചിതമായ ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന മനുഷ്യജീവിതത്തിന്റെ സങ്കീർണതയിൽ സൃഷ്ടിച്ചെടുത്ത നോവലാണ് ബെന്യാമിന്റെ "മഞ്ഞവെയിൽ മരണങ്ങൾ." ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കായി പോകുന്ന മനുഷ്യന്റെ വ്യഥകളും സ്വന്തം മുഖം എവിടെ എന്ന് തിരഞ്ഞു പോകേണ്ടിവരുന്ന വ്യക്തികളുടെ സന്ദേഹങ്ങളും 'അന്ത്രേപ്പേർ' എന്ന കഥാപാത്രത്തിൽ സന്നിവേശിപ്പിച്ച് കഥാതന്തുവിനെ ചലനാത്മകമാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. നോവലിലെ മുഖ്യ പ്രതിപാദന വിഷയം ക്രൈസ്തവ വിശ്വാസത്തിലെ ആത്മീയ വിപണിയെക്കുറിച്ചാണ്. 'മറിയം സേവ'യും അത് അനുബന്ധിച്ചുള്ള കേരളീയ ക്രൈസ്തവ ചരിത്രവും ഒരു നിരീക്ഷകന്റെ തത്പരതയോടെ നോവലിൽ വായനക്കാരന് വീക്ഷിക്കാൻ കഴിയും. കഥയ്ക്കുള്ളിലെ ഒരു അപസർപ്പകകഥയായി 'മഞ്ഞവെയിൽ മരണങ്ങളെ' വിശേഷിപ്പിക്കാം.അന്ത്രേപ്പേറിന്റെ ജീവിതകഥ തേടിയലയുന്ന കഥാപാത്രമായി കഥാകൃത്ത് മാറി നോവൽ എന്ന സാഹിത്യരൂപം അതിൽ നിന്നും വ്യതിചലിച്ച് അന്വേഷണ തൃഷ്ണയുള്ള ഒരു അനുഭവമായി വായനക്കാരുടെ മനസ്സിൽ "മഞ്ഞവെയിൽ മരണങ്ങൾ" പരിണമിക്കപ്പെടുന്നു. ആടുജീവിതത്തിനു ശേഷം പ്രവാസ ജീവിതത്തിന്റെ സംഭ്രാസത്തെ തുറന്നു കാട്ടുന്ന നോവലാണിത്. ജന്മനാടായ ഡീഗോഗാർഷ്യ യിൽ നിന്നും കേരളത്തിലേക്ക് പഠനത്തിനെത്തുന്ന അന്ത്രപ്പേറിലൂടെ ഏകാന്തതയുടെ നോവുകളിൽ വിരസിതമാകുന്ന പ്രവാസി അനുഭവിക്കുന്ന ഗൃഹാതുരതയുടെ ജീവിതാവബോധം നോവലിസ്റ്റ് വ്യക്തമാക്കുന്നു. നോവലിൽ കാണുന്ന രണ്ട് കൊലപാതകങ്ങളും രണ്ട് ജീവിത പരിസരങ്ങളിൽ നിന്നാണ് അന്ത്രപ്പേർ എന്ന കഥാപാത്രം ഉൾക്കൊള്ളുന്നത്. നീതിയും ന്യായവും കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന സാമൂഹിക നിയമങ്ങൾക്ക് മുന്നിൽ അന്യായ ത്തിന്റെ തിരി തെളിയുന്നത് എങ്ങനെയെന്ന് രണ്ട് ജീവിത പരിസരങ്ങളിലൂടെയും നോവൽ തുറന്നു കാട്ടുന്നു. നോവലിന്റെ വേറിട്ട രചനാശൈലി എഴുത്തുകാരൻ മനപ്പൂർവ്വം സൃഷ്ടിച്ചതാണ്. സാധാരണ ഒരു നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ നോവലിസ്റ്റ് പ്രതിപാദിക്കാറുണ്ട്. പക്ഷേ, ജീവിതത്തിരക്കുകളിലുഴറുന്ന മനുഷ്യമനസുകളെപ്പോഴും അത്തരം നോവലുകളെക്കുറിച്ച് ചിന്തിക്കണം എന്നില്ല. ഓർമ്മയുടെ ശേഷിപ്പിൽ ആ കഥയുടെ അന്തഃസത്ത മങ്ങിയിരിക്കും. എന്നാൽ, അത്തരമൊരു രചനാ ശൈലിയിൽ നിന്നും വേറിട്ട് മോഡേൺ ക്ളാസിക്കായി ഉയർത്തപ്പെടുന്ന നിലയിലേക്ക് ആഖ്യാതാവ് ആഖ്യാനത്തെ പരിവർത്തനപെടുത്തുന്നു. നിത്യജീവിതത്തിന്റെ വിരസതയിലും നോവലു ണർത്തുന്ന ചോദ്യങ്ങൾ വായനക്കാരെ സദാ നോവലിനെകുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരിലേക്ക് തങ്ങളുടെ ചിന്തകൾ പകരാനതവസരം നൽകുന്നു. അങ്ങനെ ആ നോവലിന്റെ അന്തഃസത്ത വായനക്കാരുടെ മനസ്സുകളിൽ എപ്പോഴും അലയടിക്കുന്നു.അവസാനമില്ലെന്നു പറഞ്ഞ് നിരാശരാകുമ്പോഴും തന്റെ ചിന്തകളാൽ നോവലിനെ പുനരുജ്ജീവിപ്പിക്കാൻ വായനക്കാരനു കഴിയുന്നു. അത് തന്നെയാണ് 'മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവലിൻറെ വിജയവും.

  കഥാകാരനൊപ്പം ഒരു യാത്ര
By Mrithula Vijayan
2018 ലെ ഒരു ഡിസംബർ മാസത്തിലാണ് ഞാൻ മഞ്ഞവെയിൽ മരണങ്ങൾ വായിക്കുന്നത്. ആടുജീവിതത്തിലൂടെ നജീബിന്റെ പ്രവാസജീവിതകഥ പറഞ്ഞുകൊണ്ട് എന്റെ പ്രിയ എഴുത്തുകാരിലൊരാളായി മാറിയിരുന്നു ബെന്യാമിൻ. വളരെ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ. കഥാകാരൻ ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടു തന്നെ ഇതൊരു യഥാർത്ഥ കഥയാണോ അതോ അദ്ദേഹത്തിന്റെ മനോഹര ഭാവനയിൽ പിറന്നതാണോ എന്ന് ഇന്നും എനിക്കറിയില്ല. ആദ്യപേജ് മുതൽ അവസാന പേജ് വരെയും ട്വസ്റ്റുകളിൽ നിന്ന് ട്വിസ്റ്റുകളിലേക്കും നിഗൂഡതകളിലേക്കും ഒരു യാത്രയായിരുന്നു ഈ പുസ്തകവായന. എഴുത്തുകാരനാവാൻ കൊതിച്ച ഡീഗോ ഗാർഷ്യക്കാരനായ നായകൻ തന്റെ സുഹൃത്തായിരുന്ന സെന്തിൽ കൊല്ലപ്പെടുന്നത് നേരിൽ കാണുന്നു. അതൊരു കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ക്രിസ്റ്റിയുടെ ശ്രമങ്ങളും ഇതേത്തുടർന്നു തന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമെല്ലാം കുറിച്ചുവെക്കുന്ന ക്രിസ്റ്റി അതിന്റെ ആദ്യ അധ്യായം ബെന്യാമിന് അയച്ചുകൊടുക്കുന്നു. മറ്റു അധ്യായങ്ങൾ കണ്ടെത്താനുള്ള കഥാകാരന്റെയും സുഹൃത്തുക്കളുടെയും യാത്രകളും ശ്രമങ്ങളുമെല്ലാം നോവലിലുടനീളം ഓരോ വായനക്കാരനെയും ആകാംഷയോടെ പിടിച്ചിരിത്തുന്നു.ഡീഗോ ഗാർഷ്യയിലെ അന്ത്രപ്പേർ കുടുംബചരിത്രത്തിലൂടെയും, എറണാകുളത്തെ ഉദയപെരൂർ വഴികളിലൂടെയും ക്രിസ്റ്റിയുടെ പ്രണയിനി മെൽവിന്റെ വല്യേടത്ത്‌ വീടിന്റെ ചരിത്രത്തിലൂടെയുമെല്ലാം നമ്മുടെ മനസും സഞ്ചരിക്കുന്നു. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കിയാക്കികൊണ്ടാണ് കഥ അവസാനിക്കുന്നതെങ്കിലും, ആ അപൂർണതയാണ് ഈ നോവലിന്റെ ഭംഗി എന്ന് തോന്നിപ്പോകുന്നു. വളരെ ആസ്വാദ്യകരമായ വായന നമുക്ക് സമ്മാനിച്ചുകൊണ്ട് തന്നെ കഥാകാരൻ ഒത്തിരി ചോദ്യങ്ങളും അസ്വസ്ഥതളും നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുന്നു.

  ആരാണ് ക്രിസ്റ്റി അന്ത്രപ്പർ ?
By BOBIN SAJI GEORGE
ആരാണ് ക്രിസ്റ്റി അന്ത്രപ്പർ ?ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ബെന്യാമിൻ . നമ്മളെയും ഈ അന്വേഷണത്തിൽ കൂടെ കൂട്ടുന്നു. ഈ അന്വേഷണത്തിൽ ലഭിക്കുന്ന ഓരോ സൂചനകൾ പുതിയ മാനങ്ങൾ ആണ് നമുക്കും നോവലിസ്റ്റിനും , ബുദ്ധിപരമായ പ്ലോട്ടുകൾ നല്ലൊരു വായനാനുഭവം ഉണ്ടാക്കുന്നു നമ്മളിൽ . ചിന്തകൾ യാഥാർഥ്യങ്ങൾ ആയി മാറുന്ന മാറിമറിയലുകൾ നമ്മുടെ മുന്നിൽ അനാവൃതമാകുമ്പോൾ അത് നമ്മളെ എത്തിക്കുന്നത് ഇതിനു മുൻപ് നാം കണ്ടിട്ടില്ലാത്ത ഡീഗോ ഗാർഷ്യ എന്ന ആർക്കിപാലെഗോക്കു മുന്നിൽ ആണ്. സമുദ്രത്തിന്റെ ശ്വാസകോശം എന്ന് വിളിക്കപ്പെടുന്ന ആർക്കിപാലെഗോ നമ്മുടെ ഭാവനയുടെ പ്രഭവകേന്ദ്രം ആകുന്നു. ഒരു ക്രൈം ത്രില്ലർ എന്ന് സംഗ്രഹിച്ചു പറയാം എങ്കിലും ചരിത്രപരമായ വസ്തുതകൾ ചേർത്ത് ഫിക്ഷന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കഥാതന്തുവിനെ ഏറ്റവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്റ്റി യെ പറ്റിയുള്ള അന്വേഷണവും, ക്രിസ്റ്റി നടത്തുന്ന അന്വേഷണവും ക്രിസ്റ്റി എഴുതുന്ന നോവലും കൂടി ചേരുമ്പോൾ അത് യാഥാർഥ്യവുമായി കൂടുതൽ ഇഴുകിച്ചേരുന്നു. അവസാനം, നോവലിനുള്ളിലെ നോവൽ ഒരു പുരോഗതിയിലാണ്, അതിന്റെ സ്രഷ്ടാവ് പരാജയപ്പെട്ട എഴുത്തുകാരനാണ്. ഈ നോവലും അങ്ങനെ തന്നെ. എല്ലാം അവസാനം പരിഹരിക്കാത്തതും അതിൽ ചിലത് വായനക്കാരുടെ വ്യാഖ്യാനത്തിന് വിട്ടുകൊടുക്കുന്നതും ഒരു നല്ല സ്പർശമായിരുന്നു. ആ വിട്ടുകൊടുക്കലിലൂടെ നോവലിസ്റ്റ് ഇവിടെ വിജയി ആയി മാറുന്നു.

  ആട് ജീവിതത്തേക്കാൾ എന്നെ പിടിച്ചിരുത്തിയ പുസ്തകം. Loved it
By Rakesh K P
ആട് ജീവിതത്തേക്കാൾ എന്നെ പിടിച്ചിരുത്തിയ പുസ്തകം. Loved it

  മഞ്ഞവെയിൽ മരണങ്ങൾ
By Shibina Kk
മഞ്ഞവെയിൽ മരണങ്ങൾ..... പേരു പോലെ തന്നെ നിഗൂഢത നിറഞ്ഞ ഒരു സൃഷ്ടിയാണ് മഞ്ഞവയിൽ മരണങ്ങൾ.ബെന്യാമിന്റെ തൂലികയിൽ പിറന്ന മറ്റൊരു അത്ഭുതം. നോവലിന്റെ തുടക്കം മുതൽ തന്നെ നമ്മിൽ ആകാംഷ ഉണരും..അന്ത്രപ്പേർ എന്ന ഒരു എഴുത്തുകാരനെ അയാൾ അയച്ച ഒരു സന്ദേശം വെച്ച അന്വേഷിച്ച ഇറങ്ങുകയാണ് നോവലിസ്റ്റ് ബെന്യാമിൻ. ആ അന്വേഷണത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. നോവലിന്റെ ഭൂരിഭാഗം സംഭവ വികസങ്ങളും നടക്കുന്നത്ഡീഗോ ഗാർഷ്യ എന്ന ദ്വീപിലാണ്, അന്ത്രപ്പേറിന്റെ നാട്. കഥയുടെ ഉള്ളിലെ കഥയിലേക്ക് അവിടുന്ന് നമ്മൾ അറിയാതെ തന്നെ എത്തിപ്പെടുന്നു. കഥാപാത്രങ്ങളുടെ വികാരങ്ങൾ അതിന്റെ തീക്ഷ്‌ണതയിൽ നമുക്കും അനുഭവപ്പെടുന്നു. മനസ്സ് നോവുന്ന ഒരുപാട് സന്ദർഭങ്ങൾ നോവലിൽ ഉണ്ട്. വായിച്ചു അവസാനിപ്പിക്കാതെ പുസ്തകം മടക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ വായനക്കാരെ എത്തിക്കുന്ന ഒരു മായാജാലം ഈ എഴുത്തിൽ ഉണ്ട്. വായിച്ച അവസാനികുമ്പോഴും തീർന്നു എന്ന ഒരു തോന്നൽ ഉണ്ടാവുന്നില്ല. കഥാപാത്രങ്ങൾ മനസിൽ നിന്നും ഇറങ്ങി പോവുന്നില്ല.മേൽവിനും അന്ത്രപ്പേറും സെന്തിലും അനിതയും ഡീഗോ ഗാർഷ്യയും ഒക്കെ നമുക്ക് പ്രിയപ്പെട്ടതായി മാറുകയാണ്..

  മഞ്ഞവെയിൽ മരണങ്ങൾ
By Amina S
കഥയിൽ മറ്റൊരു കഥയെന്ന രീതിയിൽ ബെന്യാമിന്റെ വ്യത്യസ്തമായൊരു എഴുത്തുശൈലിയിൽ വിരിഞ്ഞ പുസ്തകം.ബെന്യാമിനു വരുന്ന ഒരു മെയിലും അതിലുള്ള കഥയുടെ ബാക്കി കണ്ടെത്താൻ എഴുത്തുകാരനും സുഹൃത്തുക്കളും ശ്രമിക്കുന്നതുമാണ് നോവലിന്റെ പ്രമേയം.എഴുത്തുകാരനോടൊപ്പം ക്രിസ്റ്റി അന്ത്രപ്പേറിന്റെ ജീവിതത്തെ പറ്റി അറിയാനുള്ള ആകാംഷ വായനക്കാരിലും ഏറിവരുന്നു.മറിയം സേവ പോലെയുള്ള ആചാരങ്ങളെയും നോവലിൽ തുറന്ന് കാട്ടുന്നുണ്ട്.മെറിനും സെന്തിലും അന്ത്രപ്പേറും എന്നും ഒരു വേദനയായി വായനക്കാരിൽ നിലകൊള്ളും.

  മലയാളത്തിലെ ഷെർലോക്ക് ഹോംസ്
By Ashfeena Pp
നിങ്ങൾ വായിക്കുന്ന ബുക്ക്‌ മുഴുവൻ വായിച്ചു തീർക്കാറുണ്ടോ?? 3-4 പേജ് വായിക്കുമ്പോൾ തന്നെ ബാക്കി വായിക്കണോ എന്ന് ചിന്തിക്കാറില്ലേ??? ???? ഇത് എഴുതിയിരിക്കുന്നത്... എഴുത്ത്കാരൻ ആയും ഒരു വായനക്കാരൻ ആയും ആയത് കൊണ്ടാവണം... പിടിച്ചിരുത്താൻ മാത്രം ത്രില്ല് തരാൻ കഴിയുന്നത്.. ഇതിൽ ഒരു എഴുത്ത്കാരന്റെ ജീവിതം ഉണ്ട്.. തേടിപിടിച്ചു വായിക്കുന്ന ഒരു വായനക്കാരന്റെയും ✨️ കഥയ്ക്കുള്ളിലെ കഥയാണ് ഇതിന്റെ പ്രത്യേകത... ❤️ ഒരു എഴുത്ത്കാരനോ, വായനക്കാരനോ... അല്ലെങ്കിൽ ഒരു സാധാരണക്കാരനോ ആരായാലും നിങ്ങൾക്ക് വേണ്ടത് ഇതിൽ ഉണ്ട് ???? അന്വേഷണം , കണ്ടെത്തൽ, ഒക്കെ കഥയുടെ കെട്ടുറപ്പ് ആണെങ്കിലും, അതിനപ്പുറം ഇതൊരു വായനക്കാരന്റെ, കഥ തേടലിന്റെ കഥയാണ് !!!

  മഞ്ഞവെയിൽ മരണങ്ങൾ-ബെന്യാമിൻ-അത്ഭുതങ്ങളുടെ മായാപ്രപഞ്ചം
By Sandra Jitin
"I don't believe for a moment that creativiy is a nourotic Symptom"-ഇത്തരം മെസ്സേജുകൾ ഫെയ്സ്ബുക്കിലും,ഓർക്കൂട്ടിലും നാം നിത്യേന കാണാറുണ്ട്.എന്നാൽ ഇത്തരമൊരു മെസ്സേജിലൂടെ ഒരു വ്യക്തിയെത്തേടിപ്പോവുകയും അത് നോവൽ രൂപത്തിൽ നമുക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ്റെ നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ. ഉദയംപേരൂരിലേക്ക് കഥാകൃത്തും,കൂട്ടുകാരും നടത്തുന്ന യാത്രയോടെയാണ് ഈ നോവൽ ആരംഭിക്കുന്നത്.ആദ്യാവസാനം നമ്മെ മുൾമുനയിൽ നിർത്തുന്ന ഒരു പുസ്തകമാണിത്.ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ഓരോ അദ്ധ്യായത്തിലും നമ്മെ കാത്തിരിക്കുന്നത്.ഡീഗോഗാർഷ്യ എന്ന ദ്വീപും,അതിലെ ജനങ്ങളും, അവരുടെ സംസ്ക്കാരവുമാണ് ഇതിൽ വിവരിക്കുന്നത്.അന്ത്രേപ്പർ എന്ന അപരിചിതനായ മനുഷ്യൻ എഴുതാനാഗ്രഹിക്കുന്ന പുസ്തകമാണ് 'പിതാക്കന്മാരുടെ പുസ്തകം'.അദ്ദേഹം അതിൻ്റെ ഓരോ ഭാഗവും പലർക്കായി അയച്ചുകൊടുക്കുന്നു.അത് തേടിപ്പിടിക്കാനായി നോവലിസ്റ്റും,അദ്ദേഹത്തിൻ്റെ വ്യാഴാഴ്ചച്ചന്തയിലെ കൂട്ടുകാരും നടത്തുന്ന ഉദ്വേഗജനകമായ യാത്രകാണുമ്പോൾ നമുക്കും ആ വ്യാഴാഴ്ചച്ചന്തയിൽ പങ്കെടുക്കാൻ തോന്നും.പലരുടെ കയ്യിൽ നിന്നായി 9 ഭാഗങ്ങളും നോവലിസ്റ്റ് തേടിക്കണ്ടുപിടിക്കുന്നു. ഡീഗോ ഗാർഷ്യയിലെ രാജാക്കന്മാരായിരുന്നുവത്രെ അന്ത്രപ്പേർ കുടുംബം. അതിലെ ഒടുവിലത്തെ ആളായ അന്ത്രപ്പേർ ഒരു ദിവസം തൻ്റെ കൂട്ടുകാരിയായ ജസീന്തയെ കണ്ടുമുട്ടിയപ്പോൾ കൂട്ടുകാരായ മറ്റ് 20 പേരെ കൂടി കണ്ടെത്താമെന്ന് തീരുമാനിക്കുന്നു. ആ സമയത്ത് കൂടെ പഠിച്ചിരുന്ന സെന്തിലെന്ന ചെറുപ്പക്കാരൻ അന്ത്രപ്പേറിൻ്റെ മുമ്പിൽ വെച്ച് വെടിയേറ്റു മരിക്കുന്നു.അതന്വേഷിച്ചു പോകുമ്പോൾ അങ്ങനെയൊരു മരണമേ നടന്നിട്ടില്ലെന്ന് ആശുപത്രി അധികൃതരും,പോലീസുകാരും പറയുന്നു.അതിൻ്റെ രഹസ്യം കണ്ടെത്താനായി അന്ത്രപ്പേർ സഞ്ചരിക്കുമ്പോൾ മറ്റോരോ കൂട്ടുകാരെയായി കണ്ടുമുട്ടുന്നു.ഈ കൊലപാതകത്തിൻ്റെ യഥാർത്ഥ കുറ്റവാളി ആരാണെന്നറിയാതെ ഈ നോവൽ അവസാനിക്കുന്നു. കുറ്റാന്വേഷണ കഥപോലെ തോന്നുന്ന ഈ നോവൽ ആചാരാനുഷ്ഠാനങ്ങളുടേയും,സ്വപ്നങ്ങളുടേയും വിചിത്രലോകമാണ് നമുക്കുമുന്നിൽ തുറന്നുകാട്ടുന്നത്.ഓരോ പേജിലും വിസ്മയം സൃഷ്ടിക്കുന്ന ഈ നോവൽ ബെന്യാമിൻ്റെ മാസ്റ്റർ പീസാണെന്ന് തന്നെ പറയാം.

  ഉടായിപാണ്
By Shijo P Johnson
2 മാസം മുൻപ് ഈ എഡിഷൻ ബുക്കിന്റെ MRP 370 ₹ ആയിരുന്നു . പിന്നെ എങ്ങനെ ഇതിന്റെ വില 280 ആയി. പുസ്തകത്തിൻമേൽ ഉള്ള വില 370₹ ആണ്.

  മരണത്തിന്റെ മഞ്ഞവെളിച്ചം
By Ashna M T
ഓരോ അധ്യായവും തുറന്നിടുന്ന കവാടങ്ങൾ, ആ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങുന്ന കഥാഗതി. കഥയിലൂടനീളം നെഞ്ചിടിപ്പുയർത്തുന്ന എന്തോ ഒന്ന് കഥാകരൻ ഒളിച്ചു വെക്കുന്നു, ഒടുവിൽ നിഗൂഢതയുടെ ചെപ്പ് വായനക്കാരന്റെ കൈകളിൽ നൽകി എഴുത്തു കാരൻ പിൻവാങ്ങുന്നു. അന്ത്രപ്പേർ ചരിത്രവും ഡീഗോ ഗാർഷ്യയും യാത്രയുടെ അനുഭൂതി വായനകാരന് നൽകുമ്പോൾ, ഉദയംപേരൂർ വല്യേടത്തു വീടിന്റെ ദുരൂഹത ചുരുളഴിക്കാൻ വായനക്കാരൻ എഴുത്തുകാരനോടൊപ്പം നടത്തുന്ന യാത്രകൂടിയാണ് ഈ പുസ്തകം. ക്രിസ്റ്റി അന്ത്രപ്പേറും മെൽവിനും സെന്തിലും വായനകാരന്റെ ദീർഘനിശ്വാസമായി മാറുന്നു... പുസ്തകത്തിന്റെ അവസാന താളുകളിൽ നിന്ന് കഥാപാത്രങ്ങൾ നമ്മിലേക്ക്‌ ഇറങ്ങി വരും, പല ഉത്തരങ്ങളും അവർക്ക് നൽകേണ്ടതായി വരുന്ന ഉത്തരവാദിത്തം എഴുത്തുകാരൻ നമ്മെ എൽപ്പിക്കുന്നു . ഉത്തരങ്ങൾക്കായ്, മറിഞ്ഞു കിടക്കുന്ന താളുകളിലേക്ക് വ്യഥയാ വീണ്ടുമൊരു യാത്ര ചെയ്തേക്കാം.... പറഞ്ഞു വെച്ചതൊന്നും കഥയാകരുതേ എന്ന പ്രാർത്ഥനയോടെ ഓരോ താളും മറിക്കാം.... മലയാളത്തിലെ മികച്ച ഫിക്ഷണൽ ക്രൈം ത്രില്ലെർ.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പാകട്ടെ....

  മഞ്ഞവെയിൽ മരണങ്ങൾ
By Anjana R Nadh
ഒരു ക്രൈം ത്രില്ലറിന്റെ അഥവാ ഒരു ഡിറ്റക്റ്റീവ് നോവലിന്റെ പുറംചട്ടയിൽ നിന്നു കൊണ്ട് ചരിത്രം സാഹിത്യം ദാർശനികത എന്നിവയുടെ സംയോജനമാണ് "മഞ്ഞവെയിൽ മരണങ്ങൾ". കുടിയേറ്റങ്ങളുടെ നാടായ ഡീഗോ ഗാർഷ്യയേയും അവിടെ നടക്കുന്ന "സെന്തിൽ" എന്നയാളുടെ കൊലപാതകവും, അതേ തുടർന്നുള്ള അന്ത്രപ്പേരിന്റെ അന്വേഷണവും, തിരോധാനവും അതിൽ നിന്നുടലെടുക്കുന്ന ദുരൂഹതയുമാണ് ഈ നോവലിന്റെ പ്രമേയം. യാദൃശ്ചികമായി ഈ നോവലിന്റെ ആദ്യ ഭാഗം ബെന്യാമിന്റെ കൈയിൽ എത്തപ്പെടുകയും പിന്നീട് അതിന്റെ തുടർ ഭാഗങ്ങൾക്ക് വേണ്ടിയും, കഥാകൃത്തിലേയ്ക്കുമുള്ള യാത്രയാണ് ഈ നോവൽ. വായനക്കാരന്റെ ഉള്ളിൽ ഒരു ടൺ ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് "മഞ്ഞവെയിൽ മരണങ്ങൾ" അവസാനിക്കുന്നത്. കൃത്യമായ ഒരു അവസാനമില്ലാതെ വായനക്കാരന്റെ ക്രിയേറ്റിവിറ്റിക്ക് വിട്ട കൊടുത്തു കൊണ്ട് പുതിയ ഒരു നോവൽ വായന അനുഭവ സാധ്യതയാണ് ബെന്യാമിൻ നമുക്ക് മുമ്പിൽ തുറന്നിട്ടുന്നത്. ഹിസ്റ്റോറിക്കൽ ഫിക്ഷൻ ഇഷ്ടപ്പെടുന്നവർക്കും ചരിത്രാസ്വാദകർക്കും ഒരു നല്ല വായനാനുഭവമാണ് ഈ നോവൽ സമ്മാനിക്കുന്നത്. നോവലിലെ കേന്ദ്ര കഥാപാത്രം അവസാന അദ്ധ്യായം മറ്റാരെയോ ഏൽപ്പിച്ചു കാണും എന്ന വിശ്വാസത്തോടെ എഴുത്തുകാരൻ നിർത്തിയടുത്തു നിന്ന് തുടങ്ങാം എന്ന ആഗ്രഹത്തോടെ "ആഗ്രഹങ്ങൾ അസ്തമിക്കുന്നതേയില്ല അത് ജീനുകളിലുടെ തലമുറയിലേക്ക് കൈമാറിക്കൊണ്ടിരിക്കും എവിടെയെങ്കിലും ഒരു കാലത്തിൽ വച്ച് സംഭവിക്കുന്നതുവരെയും".

  മഞ്ഞ വെയിൽ മരണങ്ങളിലൂടെ
By Revathy mohan
ആകാശത്ത് നിന്ന് നോക്കുമ്പോൾ മണ്ണിരയെ പോലെ വളഞ്ഞു പുളഞ്ഞ് കിടക്കുന്ന മനോഹരമായ ഒരു ദ്വീപ് ആണ് ഡീഗോ ഗർഷ്യ.പക്ഷേ നോവൽ വായിച്ചു തുടങ്ങിക്കഴിഞ്ഞാൽ ഡീഗോ ഗാർഷ്യ ഒരു പെരുമ്പാമ്പ് ആയി മാറും,നിഗൂഢതകളുടെ ഇരുട്ടിലേക്ക് നമ്മെ വിഴുങ്ങും.അല്ലെങ്കിൽ ആകാംക്ഷ യും നിസ്സഹായത യും കലർന്ന ചോദ്യങ്ങൾ കൊണ്ട് നമ്മെ വലിഞ്ഞു മുറുകും. കഥാകൃത്ത് തന്നെ കഥാപാത്രമായി മാറുന്ന ഒരു നോവലാണിത്.വായനയുടെ ഓരോ അനുഭവത്തിലും അതുകൊണ്ട് തന്നെ ഇത് യാഥാർത്ഥ്യം ആണെന്ന് നമ്മുടെ മനസ്സിനെ ആണിയടിച്ചു ഉറപ്പിക്കുന്നതിൽ കഥാകൃത്ത് വിജയിക്കുന്നു.പ്രധാന കഥാപാത്രമായ ആന്ത്രപെർ ഒരു ഇ മെയിൽ സന്ദേശത്തിന്റെ രൂപത്തിൽ കഥാകൃത്ത് ബെന്യാമിന്റെ മുന്നിൽ എത്തുന്നു.തുടർന്ന് കടംകഥയിലെന്നോണം ഒളിപ്പിച്ചു വച്ച ആന്ത്രപെറിന്റെ ജീവുത്തകഥയുടെ ബാക്കിവരുന്ന ഭാഗങ്ങൾ കഥാകൃത്തും അയാളുടെ സുഹൃത്ത് വലയമായ വ്യാഴചന്തയും ചേർന്ന് കണ്ടെത്തുന്നു അങ്ങനെ ആണ് കഥ പുരോഗമിക്കുന്നത് . ആന്ത്രപേറിന്റെ ജീവിതത്തിലുണ്ടായ രണ്ടു മരണങ്ങൾ അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത കളും മാത്രമല്ല കഥയുടെ ജീവൻ.സർവജീവജലങ്ങളുടെയും നാഥൻ എന്ന് സ്വയം വിശേഷപ്പിക്കുന്ന മനുഷ്യൻ അങ്ങേയറ്റം നിസ്സഹായൻ ആയി പോകുന്നതും ഒറ്റപ്പെട്ട് പോകുന്നതും പണം,അധികാരം,പദവി,പ്രതാപം ഇതിനോട് ഒക്കെ ഉള്ള ആർത്തിയും ഒടുവിലെ ശൂന്യതയും ഒരുപക്ഷേ ഒരു ശരാശരി ത്രില്ലറിൽ നിന്നും ഈ കൃതിയെ വേറിട്ടതാക്കുന്ന്. ഡീഗോ ഗർഷ്യ യുടെയും അവിടത്തെ മറിയം പള്ളിയുടെയും ചരിത്രത്തിൽ തുടങ്ങി ഒടുവിൽ കേരളത്തിലെ മറിയം സേവയുടെയും ക്രിസ്ത്യൻ സഭകളുടെയും ചരിത്രത്തിലേക്ക് വരെ എത്തി നോക്കുന്നു. കഥയുടെ അവസാനം നമ്മൾ എത്തിനിൽക്കുന്നത് ബാക്കിയാവുന്ന ചോദ്യങ്ങളിലെയ്ക്ക്‌ ആണ്. ആന്ത്രപെറും അയാളുടെ കുടുംബവും മെൽവിനും, സെന്തിലും നമുക്ക് മുന്നിൽ ചോദ്യങ്ങളുടെ ഒരു തിരമാല തന്നെ സൃഷ്ടിക്കുന്നു..ശെരിക്കും പറഞ്ഞാൽ വായനക്കാരന്റെ അന്വേഷണ ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ഒരു ലഹരിയാണ് അവസാന ഭാഗത്ത് കഥാകൃത്ത് ഒരുക്കി വച്ചിരിക്കുന്നത്.

  Adila Nazar
By Adila Nazar
ബെന്യാമിൻ എന്ന പ്രശസ്ത നോവലിസ്റ്റിന്റെ തൂലികയിൽ നിന്ന് അടർന്നുവീണ മറ്റൊരു മനോഹരമായ നോവലാണ് 'മഞ്ഞവെയിൽ മരണങ്ങൾ'. ഒരു കഥക്കുള്ളിൽ മറ്റൊരു കഥ എന്ന രീതിയിലാണ് അദ്ദേഹം ഈ നോവൽ ചിത്രീകരിച്ചിട്ടുള്ളത്. കഥാകൃത്തിന് ഒരിക്കൽ ഒരു കഥയുടെ തുടക്കം സന്ദേശമായി വരികയും, അതിന്റെ ബാക്കി ഭാഗങ്ങൾ തേടി പോവുകയുമാണ് കഥാകൃത്തും അദ്ദേഹത്തിന്റെ മറ്റു അഞ്ച് സുഹൃത്തുക്കളും. ഡീഗോ ഗാർഷിയ എന്ന ദ്വീപിലെ രാജകീയ കുടുംബമായ അന്ത്രപ്പേർ കുടുംബത്തിലെ ക്രിസ്റ്റി അന്ത്രപ്പേരിന്റെ കഥയാണ് കഥാകൃത്തിന് എത്തിചേരുന്നത്. ഒരിക്കൽ ഒരു ചായക്കടക് മുന്നിൽ വെച്ച് തന്റെ സഹപാഠിയായിരുന്ന ജസീന്തയെ കാണാൻ ഇടവരികയും അവരുടെ സംസാരത്തിന്റെ ഇടയിൽ പുറകിൽ നിന്ന് ഒരു വെടിയൊച്ചയും അതിനെ തുടർന്ന് ഒരാൾ മരിച്ചു വീഴുന്നതും അവർ കണ്ടു. പിന്നീടാണ് അത് തന്റെ കൂടെ പഠിച്ച സെന്തിൽ ആണെന്ന് ക്രിസ്റ്റി അറിയുന്നത്. എന്നാൽ ഇങ്ങനെ ഒരു കൊലപാതകം നടന്നതായി ആരും തന്നെ ഭാവിക്കുന്നില്ല. തന്റെ ജീവിതത്തിൽ നടന്ന രണ്ടു പേരുടെ മരണത്തിന്റെ കാരണം അന്വേഷിച്ചു പോവുന്ന ക്രിസ്റ്റിയുടെ കഥയാണ് ഇതിൽ കഥാകൃത്ത് കണ്ടുപിടിക്കുന്നത്. നോവലിന്റെ ആദ്യ രണ്ടു പേജുകളിൽ തന്നെ വായനക്കാരെ പിടിച്ചിരുത്താനും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും ബെന്യാമീന് കഴിഞ്ഞിട്ടുണ്ട്. ഡീഗോ ഗാർഷിയയിലെ അന്നത്തെ ക്രിസ്ത്യൻ സമുദായത്തെയും മരിയം സേവയേയും ഈ പുസ്തകത്തിലൂടെ അദ്ദേഹം മനസിലാക്കിതന്നു. നോവലിന്റെ ഒരോ രംഗങ്ങളും വായനക്കാർക്ക് മുൻപിൽ കാണാൻ കഴിയുന്ന രീതിയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  മഞ്ഞവെയിൽ മരണവും ഉത്തരമില്ലാത്ത ചോദ്യങ്ങളും
By Fayiz fa
ഈ നോവൽ വായിച്ച ശേഷം നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഞാൻ പറയാം. നിങ്ങൾ മൊബൈൽ എടുത്ത് ഡിഗോഗാർഷ്യ എന്നോ ക്രിസ്റ്റി ആന്ത്രപ്പേർ എന്നോ ആയിരിക്കും സെർച്ച്‌ ചെയുക!. മലയാളിയുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിന്റെ ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ആണ് "മഞ്ഞവെയിൽ മരണങ്ങൾ" സത്യാമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാനാവാത അവതരണം, വ്യത്യസ്തമായ കഥാപശ്ചാത്തലം, ഒരു 50 പേജുകൾ കഴിഞ്ഞാൽ പിന്നെ മുഴുനും വായിച്ചു പൂർത്തിയാക്കാതെ താഴെ വെക്കാൻ കുറച്ചു പാടായിരിക്കും അതാണ് എന്റെ അനുഭവം. ട്വിസ്റ്റുകളും, സസ്‌പെൻസുകളും ഒരു പാടുണ്ടെങ്കിലും ചിലതൊക്കെ വായനക്കാരന് വിട്ടുനൽകിയാണ് നോവൽ അവസാനിക്കുന്നത്.അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് അറിയാൻ ഓരോ വായനക്കാരനും ശ്രമിക്കും അതാണ് നോവലിസ്റ്റിന്റെ വിജയവും. ഡിഗോഗാർഷ്യ എന്ന ദീപുരാജ്യത്തിലും, കേരളത്തിലെ കൊടുങ്ങല്ലൂരിലും ആണ് കഥാ പശ്ചാത്തലം. നോവലിസ്റ്റും പ്രധാന കഥാപാത്രമാണ് ഈ നോവലിൽ.ക്രിസ്റ്റി ആന്ത്രപ്പേർ എന്ന ചെറുപ്പക്കാരനിൽ നിന്നും ബെന്യാമിന് ഒരു ഇമെയിൽ ലഭിക്കുന്നു. അയാൾ നേരിട്ട് സാക്ഷിയായ ഒരു കൊലപാതകത്തെ കുറച്ചായിരുന്നു അതിൽ പറന്നിരുന്നത്.പക്ഷെ ആ കഥ മുഴുവനും അതിൽ ഉണ്ടായിരുന്നില്ല, കഥയുടെ ഒന്നാം ഭാഗത്തുനിന്ന് ലഭിക്കുന്ന സൂചനകൾ ഉപയോഗിച്ച് ബാക്കി കണ്ടുപിടിക്കാനായിരുന്നു അതിൽ പറഞിട്ടുള്ളത്. തുടർന്ന് ഓരോ ഭാഗങ്ങളായി അത് കണ്ടു പിടിക്കാൻ നോവലിസ്റ്റും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളും, ആണ് കഥ പറയുന്നത്.നിഗൂഢതകൾ വകഞ്ഞ് മാറ്റുന്ന അന്വേഷനങ്ങളിലൂടെ ക്രിസ്റ്റി ആന്ദ്രപ്പേറിന്റെ ജീവിതത്തിലേക്കും, അദ്ദേഹം നേരിട്ട് കണ്ട കൊലപാതകത്തിലേക്കും കൂടുതൽ വ്യക്തത ലഭിക്കുന്നു. പക്ഷെ സാധരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ പോലെ കഥ മുഴുവനും നോവലിസ്റ്റ് നമ്മളോട് പറയുന്നില്ല ചോദ്യങ്ങൾ ബാക്കിവച്ചാണ് നോവൽ അവസാനിക്കുന്നത് . ആ പൂർണതയില്ലായ്മയാണ് നോവലിന്റെ ഏറ്റവും വലിയ പൂർണത. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ് മഞ്ഞവെയിൽ മരണങ്ങൾ എന്ന് നിസ്സംശയം പറയ്യാം. ബെന്യാമിന്റെ ഏറ്റവും മികച്ച, ഒരു സൃഷ്ട്ടി എന്ന് നിസംശയം പറയാം.

  ഇത് നമ്മൾ ഉദ്ദേശിച്ച നോവൽ അല്ല സർ...
By Sarath Nagarajan
ഒടുക്കം കഥ എല്ലാം തീർന്നു കഴിയുമ്പോൾ കഥപറച്ചിൽകാരനും കേൾവിക്കാരനും ഒരുപോലെ ഉണ്ടാവുന്ന ഒരു നൈരാശ്യം ഉണ്ട്. ഇനി ഒന്നും കേൾക്കുന്നില്ലല്ലോ ഇനിയൊന്നും പറയാനില്ല എന്നൊരു നൈരാശ്യം. നോവലിലെ ഒരു ഭാഗത്ത് പരാമർശിക്കുന്ന വാക്യങ്ങൾ ആണിവ. സമാന്തരമായ ഒരു പ്രത്യേകത തന്നെയാണ് മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു കഴിയുമ്പോൾ ഒരു ശരാശരി വായനക്കാരൻ എന്ന നിലയിൽ അനുഭവപ്പെട്ടത്. ഒരുപാട് കാലത്തെ അന്വേഷണത്തിന് ശേഷമാണ് മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം കിട്ടുന്നത്. അതിലും വിചിത്രമായ ഒരു വസ്തുത കോളേജ് ലൈബ്രറിയിൽ ഞാൻ കാണാതെ ഒരു അലമാരയിൽ ഭദ്രമായി മൂലയിൽ ഒതുങ്ങി ഇരിക്കുകയായിരുന്നു ബെന്യാമിനെ ഈ കൃതി. ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ വായിച്ചതിനുശേഷം സമാനമായ ഒരു നോവൽ അന്വേഷിക്കുകയായിരുന്നു ഞാൻ. അങ്ങനെയാണ് യാദൃശ്ചികമായി ആടുജീവിതത്തിന്റെ തന്നെ എഴുത്തുകാരന്റെ ഈ നോവൽ ശ്രദ്ധയിൽപ്പെടുന്നത്. ഇനി നോവലിലേക്ക് വരാം.... ഡീഗോ ഗാർഷ്യ എന്ന രാജ്യത്തെ അന്ത്രപ്പേർ കുടുംബവും അവരെ ചുറ്റിപ്പറ്റിയുള്ള ചില സംഭവവികാസങ്ങളുമാണ് നോവലിന്റെ കാതൽ. ബെന്യാമിൻ തന്നെയാണ് നോവലിലെ ഒരു പ്രധാന കഥാപാത്രം. ബെന്യാമിനും സുഹൃത്തായ അനിലും ചേർന്നു കൊച്ചിയിലെ ഉദയംപേരൂർ എന്ന സ്ഥലത്ത് എത്തിപ്പെടുകയും മെൽജോഎന്ന കഥാപാത്രത്തെ പരിചയപ്പെടുന്നതിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്‌. തുടക്കത്തിൽതന്നെ വായനക്കാരുടെ ഉള്ളിൽ വലിയൊരു ഉദേഗം ഈ നോവൽ സൃഷ്ടിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് പറയുന്നത് അവർ എങ്ങനെ ആ സ്ഥലത്ത് എത്തിപ്പെട്ടു എന്നതിനെക്കുറിച്ചാണ്. ആ കഥയിലാണ് ക്രിസ്റ്റി അന്ത്രപ്പേർ എന്ന മുഖ്യകഥാപാത്രം കടന്നുവരുന്നത്. പിന്നീട് ആ ക്രിസ്റ്റി അന്ത്രപ്പേർ എന്ന യുവാവായി നമ്മൾ സ്വയം പരിണമിക്കും. കായൽ രാജാക്കന്മാരായ അന്ത്രപ്പേർ കുടുംബവും ഡീഗോ ഗാർഷ്യ എന്ന കൊച്ചുദീപും സെന്തിലും ജസീന്തയും അൻപും എല്ലാം നമ്മുടെ കൺമുന്നിൽ എന്ന പോലെ കടന്നു പോകും. നോവൽ എഴുതിയ കാലഘട്ടത്തിൽ പ്രസിദ്ധമായ കൊണ്ടാകണം ഓർക്കുട്ട് എന്ന സമൂഹ മാധ്യമമാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. നോവലിലെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതും ഇതേ ഓർകൂട്ട് തന്നെയാണ്. നോവലിൻറെ ഒരുഭാഗത്ത് പറയുന്നതുപോലെ പോലെ എല്ലാ എഴുത്തുകാർക്കും ഞാൻ അനുവദിച്ചിട്ടുള്ള ആദ്യ 50 പേജിന്റെ സൗജന്യം ഉണ്ട്. അതിനപ്പുറത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുക എന്നത് അത് എഴുത്തുകാരനെ ഉത്തരവാദിത്വമാണ്. ഞാൻ പൊതുവേ കൊടുക്കാറുള്ളത് അത് ആദ്യത്തെ രണ്ടു പേജിൻറെ സൗജന്യം മാത്രമാണ്. അക്കാര്യത്തിൽ ഇതിൽ ഒരു സാധാരണ വായനക്കാരൻ എന്ന നിലയിൽ മുഷിപ്പിക്കാതെ ത്രില്ലടിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കൊച്ചിയിലെ അസ്രാണി കളുടെ പഴയകാല ചരിത്രവും ഫ്രഞ്ച് പട അധിനിവേശവും വും പോർച്ചുഗൽ ആധിപത്യവും എല്ലാം വളരെ വിശദമായി തന്നെ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. പോണ്ടിച്ചേരിയിൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ധാരാളം ചാരിറ്റി സംഘടനകളെ തീവ്രവാദവല്‌ക്കരിക്കാനുള്ള ശ്രമം മാത്രം തീരെ ശരിയായില്ല. മറിയം സേവയും വല്യേടത്ത്‌ വീടും എല്ലാം യാഥാർത്ഥ്യം തന്നെയല്ലേ കഥാകാരാ. പറ്റുമെങ്കിൽ ഒരു ദിവസം അത് വരെ ഒന്ന് പോകണം. അവരുടെ രഹസ്യ അറയൊന്ന് കാണണം. അതുപോലെതന്നെ ഡീഗോ ഗാർഷ്യ എന്ന രാജ്യത്തേക്ക് ഒരു യാത്ര നടത്തണം. പക്ഷേ, എനിക്ക് ഏറെ ഇഷ്ടപ്പെട്ട നോവലുകളിൽ ഒന്നായ ഫ്രാൻസിസ് ഇട്ടിക്കോര ഏതൊക്കെയോ രീതിയിൽ കഥാകാരനെ ആകർഷിച്ചിട്ടുണ്ട് എന്നതിന് ധാരാളം സൂചനകൾ നോവലിൽ ഉടനീളം ഉണ്ടായിരുന്നു. എന്തുകൊണ്ടോ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നത് നാട്ടുകൂട്ട ത്തിലെ കോളേജ് അധ്യാപകരാണ്.(ബിന്ദു രേഖ രശ്മി) സാധിക്കുമെങ്കിൽ ഈ നോവൽ ഒന്നു വായിച്ചു നോക്കു.. തീർച്ചയായും ഇഷ്ടപ്പെടും..

  ഉദ്വേഗത്തിന്റെ താളുകൾ
By Kiranmary Paul
മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകത്തിന്റെ ഏറ്റവും അവസാനത്തെ വാചകം എന്താണെന്നറിയാമോ? എന്റെ വാക്കുകളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും നിശ്ചയമായും നിനക്കും. കടപ്പാട്, സ്നേഹം, നന്ദി എന്നാണ് തലക്കെട്ട്. ഈ പുസ്തകം വായിക്കുന്ന നീയും ഒരു പങ്കാളിയാണ്. എഴുത്തുകാരന്റെ സംശയങ്ങളുടെ, അന്വേഷണങ്ങളുടെ, അതുവഴി ആത്മന്വേഷണങ്ങളുടെ. ഒരു പുസ്തകം വായിച്ചുകഴിഞ്ഞ് അതിലെ കഥാപാത്രങ്ങളെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്ക തിരഞ്ഞിട്ടുണ്ടെങ്കിൽ അത് മഞ്ഞവെയിൽ മരണങ്ങളുടെ വായന കഴിഞ്ഞാവും. സത്യമാണോ ഭാവന ആണോ എന്നുമ നസിലാകാത്തവിധം നമ്മൾ ലയിച്ചുപോകും. ഇതിലെ ഒരു പ്രധാന കഥാപാത്രം എഴുത്തുകാരൻ തന്നെയാണെന്നുള്ളത് ഇതെല്ലാം കഥക്കപ്പുറം യഥാർത്യമാണെന്ന സംശയത്തെ ബലപ്പെടുത്തും. ഡീഗോ ഗാർഷ്യ എന്ന ദ്വീപും അവിടുത്തെ നിയമ അരാജഗത്വവും അധോലോകവും നിങ്ങൾക്ക് പുതിയ അനുഭവം തരും. ഒരു കൊലപാതകത്തിന്റെ ചുരുളഴിയിക്കാൻ പോകുന്ന നമ്മൾ അനുഭവിക്കാത്ത ഒരു ലോകം, അതിന്റെ വിചിത്രമായ പല്ലും നഖവുമായി നമ്മുടെ ചുറ്റിലുമായുണ്ടോ എന്ന സംശയത്തിലെത്തുന്നു. വായന കഴിയുമ്പോൾ നോവലിലെ ഒൻപതാം അധ്യായത്തിൽ പറയുന്നപോലൊരു നിരാശ തോന്നും, ഇനി വായിക്കാൻ താളുകളില്ലല്ലോ.

   BENYAMIN ജാലവിദ്യ.
By AJUMAL P M BASHEER
മനോഹരമായ നോവലാണ് "മഞ്ഞവെയിൽ മരണങ്ങൾ."

  ബെന്യാമിൻ കൃതികളിൽ ഏറ്റവും പ്രിയപ്പെട്ടത്
By Anju Vincent
മൂന്നു തവണ ആവർത്തിച്ചു വായിച്ച കൃതി. ഒരു നോവൽ ആദ്യമായി വായിക്കുമ്പോൾ ഉണ്ടാവുന്ന അനുഭവം അല്ല അത് രണ്ടാമത് വായിക്കുമ്പോൾ, ഇത് രണ്ടുമല്ല മൂന്നാമത് വായിക്കുമ്പോൾ. എന്റെ പല സംശയങ്ങൾക്കും ഉത്തരം കിട്ടിയ ഒരു വായന ആയിരുന്നു ഇത്തവണ. ബെന്യാമിനെ തേടി ഏതോ ഒരു അജ്ഞാതന്റെ email സന്ദേശം എത്തുന്നു, സെന്തിൽ എന്നൊരാളുടെ കൊലപാതകം നേരിട്ടു കണ്ട ഒരു ചെറുപ്പക്കാരന്റെ. അയച്ചു കൊടുത്ത അയാളുടെ നോവലിന്റെ ആദ്യ ഭാഗത്തിലൂടെ ഡീഗോ ഗർഷ്യേയെ കുറിച്ചും അയാളുടെ ജീവിതത്തെക്കുറിച്ചും ബെന്യാമിൻ അറിയുന്നു, പിന്നീട് ആ നോവലിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തി വായിക്കുന്നതായാണ് കഥ. വ്യാഴച്ചന്തകളുടെ ചർച്ചകൾ മികച്ചതായിരുന്നു. ചിരിപ്പിച്ചു അതിലേറെ ചിന്തിപ്പിച്ചു. ഒരു typical friendship കൂട്ടം തന്നെയായിരുന്നു അത്. അവരെല്ലാവരും കൂടി നോവലിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തുന്നത് എനിക്കു വല്ലാത്തൊരു അത്ഭുതമായിരുന്നു. കൽദായ സഭയെകുറിച്ച് ആദ്യമായാണ് അറിയുന്നത്. ഉദയംപേരൂർ ഒന്നു പോകണം. ആ പള്ളികൾ ഒക്കെ ഒന്നു കാണണം! ഒത്താൽ ഒരു മറിയം സേവയും! ക്രിസ്റ്റി അവകാശപ്പെട്ടതുപോലെ വല്ലാത്തൊരു ത്രില്ലർ നോവൽ തന്നെ ആയിരുന്നു പിതാക്കന്മാരുടെ പുസ്തകം. വ്യഴച്ചന്തകളുടെ ഇൻവെസ്റ്റിഗേഷൻ കൂടെ ചേർന്നപ്പോൾ മഞ്ഞവെയിൽ മരണങ്ങൾ മറ്റൊരു Benyamin Magic ആയി. എന്തൊക്കെയോ പറയാൻ ബാക്കി വെച്ച്, ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെയാണ് നോവൽ അവസാനിക്കുന്നത്. പക്ഷേ അത് തന്നെയാണ് നോവലിന്റെ വിജയവും, ഒരു ബെന്യാമിൻ ബ്രില്ലെൻസും! എനിക്കും ഇനിയും ഒരുപാട് എഴുതണം എന്നുണ്ട്. പക്ഷേ ഇവിടെ നിർത്തുന്നു. നോവലിലെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രമാണ് മെൽവിൻ. പറയാൻ ബാക്കി വെച്ച കൂട്ടത്തിലേക്ക് ഞാൻ അതും കുടെ ചേർക്കുന്നു. ശരിക്കും ക്രിസ്റ്റി അന്ത്രപ്പേർ എന്നൊരാൾ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നെങ്കിലും അയാളെ ഒന്നു കാണണമെന്ന് എവിടെയോ ഒരു മോഹം. ക്രിസ്റ്റി ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്ന് പിതാക്കന്മാരുടെ പുസ്തകം രണ്ടാം ഭാഗം എഴുതുകയാവും. അതൊരുപക്ഷേ വീണ്ടും മറ്റൊരു Benyamin Magic ആയി പിറന്നേക്കാം. കാത്തിരിക്കുന്നു..

  എൻ്റെ ഏറ്റവും പ്രിയപ്പെട്ട നോവൽ
By Jithin Jose
"ലോകത്തിൽ രണ്ടു കാര്യങ്ങൾ അനുഭവിക്കുന്നവർക്കല്ലാതെ മറ്റാർക്കും മനസ്സിലാകില്ല, ഒന്നു പ്രണയം : മറ്റൊന്ന് ഭക്തി. രണ്ടും അനുഭവിക്കുന്നവർക്ക് വിശുദ്ധവും കാണുന്നവർക്ക് അരോചകവുമാണ്." രണ്ട് തവണ വായിച്ചിട്ടുണ്ട് മഞ്ഞവെയിൽ മരണങ്ങൾ.രണ്ടു തവണയും മെൽവിന്റെ മരണം , അടക്ക് - ഇത്രേം ഭാഗം വായിച്ചിട്ട് ആകെപ്പാടെ ഡെസ്പായി വായന നിർത്തി വച്ചിട്ടുണ്ട്. എത്ര മനോഹരമായാണ് അന്ത്രപോറിനെയും ജീവിതത്തെയും വാക്കുകളിലേക്ക് ആവാഹിച്ചിരിക്കുന്നത്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന ഒടുവിൽ എങ്ങും എത്താതെ പോയ ഒരാളെ നമുക്ക് ഇതിൽ കാണാനാവും.... കത്തുകളിലൂടെ തനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ നിധി തേടി പോകും വിധം ഒളിപ്പിച്ചു അന്ത്രപ്പോർ ഓരോന്നായി അനാവരണം ചെയ്യുന്നു. ഒടുവിൽ ഒരുനീറ്റൽവാനുഭവപ്പെട്ടാണ് വായന അവസാനിപ്പിച്ചത്. എങ്കിലും ഞാൻ വായിച്ച എഡിഷനിൽ ഒടുവിൽ സുഹൃത്തിനോട് യാത്ര പറഞ്ഞു പുഞ്ചിരിയോടെ നിൽക്കുന്ന അന്ത്രപ്പോർ ഒരു ആശ്വാസം ആണ്.... ഒരു എഴുത്തുകാരൻ ആവാൻ കഴിയാതെ പോയിട്ടും തോറ്റുപോയിട്ടും പുഞ്ചിരിയോടെ നിൽക്കുന്നവൻ..... ബെന്യാമിൻ ഒരു ചരിത്രാന്വേഷിയുടെ കൗതുകവും പ്രസരിപ്പും എഴുത്തിൽ നിറയ്ക്കുമ്പോൾ ആന്ത്രപ്പേർ ആദ്യ നോവലിന്റെ ആത്മസംഘർഷങ്ങളിൽ അലയുകയാണ്. തനിക്കു മുൻപേ ലോകത്തിന്റെ മറ്റേതോ കോണിൽ വേറൊരു എഴുത്തുകാരനും തന്നോടു മത്സരിക്കുന്നുവെന്ന ചിന്ത ആന്ത്രപ്പേറിനെ അലട്ടുന്നു. ആദ്യ നോവലിന്റെ ഗർഭവും പേറി ജീവിക്കുന്ന ഒരാളെന്ന നിലയിൽ അയാളെ കൂടുതൽ ഉൾക്കൊളളുവാൻ എനിക്കു സാധിച്ചു. കഥയൊടുങ്ങുമ്പോൾ ബെന്യാമിൻ ഒരു യാഥാർത്ഥ്യമായും ആന്ത്രപ്പേർ ഒരു മിഥ്യയായും അവശേഷിപ്പിക്കുവാൻ നോവലിനു കഴിഞ്ഞു. അതല്ലെങ്കിൽ ഒരു ക്ലീഷേ പരിസമാപ്തിയിൽ നോവൽ ഒടുങ്ങുമായിരുന്നു. ബെന്യാമിൻ ആന്ത്രപ്പേറിനെ കണ്ടെത്താത്തിടത്തോളം കാലം മഞ്ഞവെയിൽ മരണങ്ങൾ തുടർവായനയ്ക്ക് വിധേയമാക്കപ്പെടും

  മഞ്ഞവെയിൽ
By Nithin Nemmara
വേട്ടയാടുന്ന നല്ല കിടിലൻ മിസ്റ്ററി ത്രില്ലെർ നോവലാണിത്. ത്രസിപ്പിക്കുന്ന അനുഭവം. വായിച്ച സമയത്ത് വളരെ ആവേശത്തോടെയും ആർത്തിയോടെയും ആണ് ഞാനിത് വായിച്ചു തീർത്തത്. ഓരോ ചാപ്റ്ററുകളും വായിക്കുമ്പോൾ നിർത്താൻ കഴിയാതെ അടുത്തത് എന്താവും എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ച് മുന്നോട്ട് കൊണ്ട് പോവുന്ന എഴുത്ത്. ഒരു സീരിസ് ആക്കനുള്ള Deep Content ഇതിലുണ്ടെന്നാണ് എന്റെ വിശ്വാസം. എനിക്കിതിലെ Mystery Elements എല്ലാം നന്നായി വർക്ക് ആയിട്ടുണ്ട്. വളരെ പതുക്കെ ആരംഭിച്ച്, ദുരൂഹതയുടെയും ഉദ്വേഗത്തിന്റെയും ലോകങ്ങള്‍ സൃഷ്ടിച്ച്.. അതിന്റെ അഗാധതയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി നമ്മളെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് തിരിച്ചു പോകുന്ന ശൈലി. കഥയും, കഥാപരിസരവും, കഥാപാത്രങ്ങളെയും കുറിച്ചൊന്നും ഞാനിവിടെ പറയുന്നില്ല. വായിക്കാത്തവർക്ക് അതിലെ ഫുൾ സർപ്രൈസുകളും ഫ്രഷായി തന്നെ ലഭിച്ചോട്ടെ. ഇതിന്റെ ക്ലൈമാക്സ്‌ ഭാഗം പലർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. പക്ഷേ ഒരു മിസ്റ്ററി ഫിക്ഷന് യോജിച്ച രീതിയിലുള്ള ഒരു Ending തന്നെയാണ് നോവലിന്റേതെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ലോസ്റ്റ്‌ സീരിസ് ഒക്കെ പോലെ അവസാനത്തിലെ ആ അപൂർണ്ണത തന്നെയാണതിന്റെ ഭംഗി എന്ന് ഞാൻ വിശ്വസിക്കുന്നു ❤


  ....
By Abhishek Vijayan
....

  ഒരു ഭ്രമിപ്പിക്കുന്ന അന്വേഷണം...
By Sunil Divakaran
നിഗൂഡതകൾ തേടി അലയുന്ന കൂട്ടത്തിൽ വായനക്കാരനും അറിയാതെ കൂടെ ചേർന്നു പോകുന്ന ഒരനുഭവം പ്രധാനം ചെയ്യുന്ന മനോഹരമായ ഒരു നോവൽ... ????

  മരണങ്ങൾ
By shafeeq muhammed
മഞ്ചവെയിൽ മരണങ്ങൾ എന്ന പേര് ആദ്യം മനസ്സിലായില്ല കഥയെ കുറിച്ചുളള സൂചനകളും അതിൽ ഇല്ല എന്നാൽ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതും കഥയിൽ വഴിത്തിരുവുകൾ ഉണ്ടാക്കുന്നതും കഥയിലെ മരണങ്ങൾ തന്നെ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0