• Text
  • Text

MARUBHOOMIKAL UNDAKUNNATHU

By : ANAND



Book : MARUBHOOMIKAL UNDAKUNNATHU
Author: ANAND
Category : Novel
ISBN : 9788171302017
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 38
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്‌റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന തെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാള്‍ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈര്‍പ്പം നശിപ്പിക്കപ്പെടുമ്പോള്‍, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോള്‍, നിഷ്ഠുരമായ സര്‍ക്കാര്‍ നിഹായരു ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണല്‍ക്കാറ്റുപോലെ വേട്ടയാടുമ്പോള്‍, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളര്‍ച്ച മുഴു വനുമാകുന്നു.

WRITE A REVIEW

Product name: MARUBHOOMIKAL UNDAKUNNATHU

Review title:



Your Ratings:

Your Message:




Book Reviews

  അഭയാര്ത്ഥികള്
By Renjan Pillai
വളരെക്കാലത്തിനുശേഷം നല്ല നോവലനുഭവം പകര്ന്ന പുസ്തകം

  Good
By SACHIN S
Good

  മനസ്സുകളിൽ വളരുന്ന മരുഭൂമികൾ
By Pradeep V K
????"ശിക്ഷിക്കുന്നതിലൂടെയാണ് ഏത് സർക്കാരും അതിന്റെ അധികാരത്തെ പ്രകടമാക്കുന്നത്. പക്ഷേ, ഇന്ന് സർക്കാരിന്റെ അധികാരരീതിയും മാറി . ഇന്നൊരു ഭരണാധികാരിയും കാട്ടിൽ വേട്ടയാടുവാൻ പോകുന്നില്ല. കുന്തത്തിന്റെ ലക്ഷ്യമായല്ല, ഉപയോഗിക്കാവുന്ന വസ്തുവായാണ് മനുഷ്യശരീരങ്ങളെ സർക്കാരുകൾ ഇന്നു കാണുന്നത്. അക്കാര്യത്തിൽ അവ നിങ്ങളുടെ ഫാക്ടറികളെ പിന്തുടരുന്നതേയുള്ളു. സർക്കാർ എല്ലാവരേയും ഉപയോഗിക്കുന്നു. നിങ്ങളെയും എന്നെയും കൂടി ." ???? മരുഭൂമികൾ ഉണ്ടാകുന്നത് ആനന്ദ് നോവൽ / ഡി സി ബുക്ക്സ് / 238 Pages ▪️ആദ്യമായാണ് ഞാൻ ആനന്ദിന്റെ ഒരു പുസ്തകം വായിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അപൂർവ്വമായി മാത്രമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ചുളള എഴുത്തുകൾ കണ്ടിട്ടുള്ളതും . അതുകൊണ്ട് അദ്ദേഹത്തിന് 1993 ൽ വയലാർ അവാർഡ് നേടിക്കൊടുത്ത മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലാണ് ഞാൻ ആദ്യ വായനക്കായി തിരഞ്ഞെടുത്തത്. മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള രംഭാഗഢ് സുരക്ഷാ പദ്ധതിയിലെ ലേബർ ഓഫീസറായ കുന്ദന്റെ അനുഭവങ്ങളാണ് മരുഭൂമികൾ ഉണ്ടാകുന്നതിന്റെ ഭൂമിക. രാജാ മാൻസിങ്ങിന്റെ ഭരണ കേന്ദ്രമായിരുന്ന രംഭാഗഢ് കോട്ടയിൽ സ്ഥിതി ചെയ്യുന്ന പ്രോജക്ടിലെ ജോലികൾ ചെയ്യിക്കുന്നത് നഗരത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന തടവുകാരെക്കൊണ്ടാണ്. ▪️തടവുകാരുടെ വ്യക്തി സ്വാതന്ത്യത്തിന് യാതൊരു വിലയും കല്പിക്കാതെ ഓരോ മനുഷ്യനെയും അവരുടെ മരണം വരെ ഉപയോഗപ്പെടുത്തുന്ന പ്രത്യക്ഷത്തിൽ ക്രൂരമെന്ന് മാത്രം വിളിക്കാവുന്ന പ്രോജക്ടിന് ചുക്കാൻ പിടിക്കുന്നതും നിരപരാധികളെ കളളക്കേസിൽപ്പെടുത്തി തടവുകാരാക്കുന്നതും പണവും സ്വാധീനവും ഉള്ളവർക്ക് പകരം അതില്ലാത്ത പാവങ്ങളെ ജയിലയയ്ക്കുന്നതും ഇല്ലാത്ത രാജ്യ സുരക്ഷ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു എന്ന് പറഞ്ഞ് അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളാക്കുന്നതും തടവുകാരെ തുറന്ന് വിട്ട് ലഹള സൃഷ്ടിച്ച് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതും എല്ലാം ആര് ആർക്ക് വേണ്ടിയായിരുന്നു എന്ന കുന്ദന്റെ കണ്ടെത്തലുകളാണ് നാം കാണുന്നത്. എന്നാൽ നഗരങ്ങളിലേക്ക് പടരുന്ന മരുഭൂമികൾക്കുള്ളിൽ പെട്ടു പോകുന്ന താനടക്കം ഉള്ള സാധാരണ പൗരൻമാർ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വില്ലിന്റെ ഞാണിൽ നിന്ന് പുറപ്പെട്ട് പുറമ്പോക്കിലെ നിസ്സഹായതകളിൽ കുഴിച്ചിടാൻ വിധിക്കപ്പെട്ട പാവം അമ്പുകൾ മാത്രമായിരുന്നു എന്ന കുന്ദന്റ തിരിച്ചറിവ് കൂടിയാവുമ്പോഴാണ് മരുഭൂമികൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് വായനക്കാരന് ബോധ്യപ്പെടുന്നത്. ▪️1989 ൽ എഴുതിയ മരുഭൂമികൾ ഉണ്ടാകുന്നത് ശ്രദ്ദേയമാകുന്നത് അക്കാലത്തും അതിന് മുമ്പും ഉണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ വരച്ചിടുമ്പോൾ തന്നെ അവ ഇന്നും പ്രസക്തമാണ് എന്നയിടത്താണ്. എല്ലാ മനുഷ്യരും സർക്കാരിന് മുന്നിൽ തുല്യരാണ് എന്ന് ഭരണഘടന അവകാശപ്പെടുമ്പോഴും ചിലർ മാത്രം ഇന്നും പിൻകാലുകൾ മുറിച്ച് മാറ്റി വില്പനയ്ക്ക് വച്ചിരിക്കുന്ന കുരങ്ങുകൾക്ക് തുല്യം ആയി ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? തലകീഴായി കെട്ടിത്തൂക്കി കറക്കിവിട്ട് തുപ്പലിന്റെയും ഛർദിയുടേയും വലയങ്ങൾ സൃഷ്ടിക്കുമ്പോഴും രക്ഷിക്കാൻ വരുന്നവന്റെ മുമ്പിൽ എന്നെ അഴിച്ചിറക്കല്ലെ സഹോദരാ എന്ന് യാചിക്കുന്നതും എന്തുകൊണ്ടാണ്? ചോദ്യങ്ങൾ ധാരാളമുണ്ടെങ്കിലും ഉത്തരങ്ങൾ ചുരുക്കമാണ്. അവയാകട്ടെ കയ്പേറിയതും. ആ കയ്പിന്റെ രസമാകാം അയല്ക്കാരൻ ജീവനോടെ കത്തിയെരിയുമ്പോൾ മുറിയടച്ചിരിക്കാനും ഒരു നിരപരാധിയായ മനുഷ്യനെ രക്തം ചിന്തുന്നത് വരെ മർദ്ദിച്ചിട്ട് സ്വന്തം വീട്ടിൽ പോയി ഭാര്യയേയും മക്കളേയും കെട്ടിപ്പിടിച്ചുറങ്ങാനും മനുഷ്യനെ ശക്തരാക്കുന്നത്. പക്ഷേ അവരറിയാതെ അവരിൽ ഓരോരുത്തരിലൂടെയും മരുഭൂമികൾ വളരുകയാണ്. ഹരിതഭൂമിയുമായി വേർതിരിക്കുന്ന മലനിരകൾ പിന്നിട്ട് നഗരത്തിന്റെ സുഖശീതളിമയിലേക്ക് അവ വളരുന്നു. അതെ, അങ്ങനെയാണ് മരുഭൂമികൾ ഉണ്ടാകുന്നത്. ▪️ഒരു പുസ്തക നിരൂപകൻ വ്യത്യസ്ത വിഭാഗങ്ങളിലും ഭാഷകളിലും ഉള്ള ധാരാളം പുസ്തകങ്ങൾ വളരെ സീരിയസ് ആയി വായിക്കുകയും അവയുടെ ഗുണദോഷങ്ങൾ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരാളാവണം എന്നത് കൊണ്ട് തന്നെ ഞാൻ അത്തരം ഒരാളല്ല എന്ന് എനിക്ക് പൂർണബോധ്യം ഉണ്ട്. ഞാൻ ഇത് വരെ വെറും നൂറോളം പുസ്തകങ്ങൾ മാത്രമാണ് വായിച്ചിട്ടുള്ളത്. അതു തന്നെ കൂടുതലും വളരെ വായനാക്ഷമമായ മലയാള നോവലുകൾ മാത്രം. എങ്കിലും ഇത് വരെ ഞാൻ പരിചയപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ ഒന്നും എനിക്ക് കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടില്ല എന്ന് പറയാം. പക്ഷേ ആദ്യമായി എനിക്ക് പൂർണമായി മനസ്സിലാക്കുവാൻ കഴിയാത്ത വാക്കുകൾക്കിടയിലൂടെ വായിക്കുവാൻ ശ്രമിച്ച് കുറച്ച് മാത്രം വിജയിച്ച ഒരു പുസ്തകം എന്ന് പറയാവുന്നതാണ് മരുഭൂമികൾ ഉണ്ടാകുന്നത്. ആദ്യയാത്രയിൽ വളരെക്കുറച്ച് മാത്രം യാത്രക്കാരന് വഴങ്ങിക്കൊടുക്കുന്ന മരുഭൂമികൾ പൂർണമായും എല്ലാവർക്ക് മുമ്പിലും വെളിപ്പെടില്ല എന്ന് ഓർത്ത് കൊണ്ട് മാത്രം ഈ നോവൽ വായനയ്ക്ക് എടുക്കുക. ©️ PRADEEP V K

  മരുഭൂമികൾ ഉണ്ടാകുകയാണെന്നും
By Anjitha M S
ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അധികാരവർഗ്ഗം തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുമെന്നിരിക്കെ കുന്ദനെ പോലെ, തടവുപുള്ളികളെ പോലെ, തെരുവിൽ മരിക്കുന്ന ഒരായിരം ആളുകളെ പോലെ, ആർക്കും എന്തും സംഭവിക്കാം. അധികാരയന്ത്രം പ്രവർത്തിക്കുമ്പോൾ വേരറ്റു പോകുന്നത് മാനുഷിക മൂല്യങ്ങൾക്കാണ്. വായിച്ചു തീരുമ്പോൾ താനിപ്പോഴും സുരക്ഷിതമായി മുറിയിലുണ്ടെന്ന ബോധത്തിൽ ആശ്വാസം തോന്നുകയും അടുത്ത നിമിഷം ആ സ്വാർത്ഥതയിൽ ഉള്ളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മരുഭൂമിയെ നേർക്കുനേർ സന്ധിക്കാനിടയാവുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങളുടെ നനവിടങ്ങൾ ഇനിയെത്ര ബാക്കിയുണ്ടാകും?


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0