• Text
  • Text

OTTAMARAPPEYTHU

By : T S DEEPA



Book : OTTAMARAPPEYTHU
Author: T S DEEPA
Category : Memoirs, Autobiography & Biography
ISBN : 9788126477487
Binding : Papercover
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 17
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു.

WRITE A REVIEW

Product name: Ottamarappeythu

Review title:



Your Ratings:

Your Message:




Book Reviews

  ഒറ്റമരപ്പെയ്ത്ത്
By SHAJI MELEDATH ASSAN
ഓർമ്മകളുടെ തടവുകാരിയായറിയപ്പെടുന്ന ദീപാ നിശാന്തിൻ്റെ ഓർമ്മപ്പെടുത്തലുകളുടെ മകരക്കൊയ്ത്താണ് ഒറ്റമരപ്പെയ്ത്ത്. മുറിവിനോടുള്ള സ്നേഹമല്ല, അതിൽ നിന്നും മുക്തി പ്രാപിക്കാനുള്ള ത്വരയാലാണ് ഓരോരുത്തരും മുറിവുകളെ ശുശ്രൂഷിക്കുന്നതെന്ന് അടിവരയിട്ടോർമ്മപ്പെടുത്തുന്നു "ഉടലുകൾക്കപ്പുറത്തിലൂടെ ". ഒറ്റയ്ക്കു നനയുന്ന ചിലമഴകളിലാവട്ടെ, ഏക മകൻ്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ കഴിയാതെ പോയ ഒരച്ഛൻ്റെ സ്വയമുരുകിയൊലിക്കുന്ന നൊമ്പരങ്ങളും. ബുദ്ധിവളർച്ചയില്ലാത്ത മധ്യവയസ്കൻകുട്ടിയും അവൻറമ്മയും, സഹാനുഭൂതിയെന്ന മുഖംമൂടിയെ അനാവരണം ചെയ്യുന്ന ടെൻസിയെന്ന അമ്മയും മകനായ തോമസും. രണ്ടമ്മമാരുടെയും അനുഭവ പശ്ചാത്തലത്തിൽ മറ്റൊരമ്മയെയും പൊങ്ങച്ചത്തിൻ്റെതായ സമൂഹത്തെയും ഒറ്റ ഫ്രെയിമിലേക്കൊതുക്കുന്നു ദൈവത്തിന് വിശ്വാസമുള്ള ചിലരിലൂടെ. സ്വാനുഭവ വിവരണത്താൽ, മധ്യ വർഗ്ഗ സമൂഹത്തിൻ്റെ കാപട്യത്തിലൂടെയുള്ള ഒരോട്ടപ്രദക്ഷിണമാണ് കെവിൻ്റെ മരണം വിലയിരുത്തുന്ന സമൂഹത്തിലൂടെ പ്രണയപാപത്തിൽ നിർവഹിക്കപ്പെടുന്നത്. അക്ഷര സ്നേഹിയായൊരു നിത്യക്കൂലിക്കാരൻ്റെ, പച്ചമനുഷ്യൻ്റെ , രസികത്തത്തിന്നളവുകോൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലൂടെയോ വേഷഭൂഷാദികളിലൂടെയോ നിർവചിച്ചെടുക്കാനാവില്ലെന്ന് അടിവരയിടുകയാണ് "ഫ്രെയിമിന് വെളിയിലെ ചിലരിലൂടെ". ചെമ്പരത്തിപ്പൂവിലാവട്ടെ, പാരസ്പര്യത്തിൻ്റെ കണ്ണിചേർത്ത നാട്ടുഭാഷയിലൂടെ സൗഹൃദങ്ങളുടെ, വികടത്തരങ്ങളുടെ നേർസാക്ഷ്യമാണ് പകർത്തിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ചിരിച്ചുകൊണ്ട് പിറന്നു വീഴാൻ തക്കവണ്ണം ഈ ഭൂമിയിനിയും പരുവപ്പെട്ടിട്ടില്ലെന്ന സത്യം, ശവഭോഗികളായ സമൂഹത്തെ ചൂണ്ടിക്കാണിച്ച് , "വിശ്വാസത്തിൻ്റെ പാവക്കരടികളിലൂടെ " ഓർമ്മപ്പെടുത്തകയാണ്. സുനിലെന്ന ചെറുപ്പക്കാരൻ്റെ ജീവനുമേൽ സംഹാരനൃത്തമാടിയ രംഗബോധമില്ലാത്ത കോമാളിയെ സാക്ഷിയാക്കി, വീണുകിടക്കുമ്പോഴും എന്തുഭംഗിയാണ് ചില പൂക്കൾക്കെന്ന് നമ്മെ നൊമ്പരപ്പെടുത്തുന്നു "കൊഴിഞ്ഞു വീണ വാകപ്പൂക്കളിൽ ". ഒഴുകുന്ന പുഴകളായവതരിക്കുന്ന ചില അവധൂതന്മാരെ, ജീവിതവഴി തിരിച്ചുവിടുന്ന ചൂണ്ടുപലകകളെ മാലയിൽ കോർത്ത മുത്തായോർത്തെടുക്കുന്നു "കാവുമ്പായി മാഷിലൂടെ ". ക്ലീഷേവർണ്ണനകളില്ലാത്ത ഓർമ്മകളുടെ ചുഴികളിലേക്കാണ് " ഒരമ്മയുടെ ജനനത്തിലൂടെ " സഞ്ചരിക്കുന്നത് . കുഞ്ഞിനോട് പിണങ്ങുബോൾ വികൃതിക്കുരങ്ങനായി മാറുന്നോരമ്മ, അതിബുദ്ധിമാന്മാരുടെ ലോകത്ത് വിഡ്ഢിയാവുന്നതിലാണ് സ്വാസ്ഥ്യം തേടുന്നത്. വെറുമൊരിരയെന്ന പേരിൽ ഒതുങ്ങിപ്പോവുമായിരുന്ന രഹ്നാസിനെ മുന്നിലേക്ക് ചേർത്തുനിർത്തി, ഹൃദയത്തിലഗ്നിയുടെയരണി കൊണ്ടുനടക്കുന്നവൾ എവിടെ തോൽക്കാനാണെന്നോർമ്മപ്പെടുത്തുന്നു "അഗ്നിപേറുന്നവരിലൂടെ ". " അച്ഛമ്മയിലൂടെ " നാം കാണുന്നതാവട്ടെ കുട്ടിത്തം നഷ്ടപ്പെടുമ്പോൾ വന്നുചേരുന്ന ഇഷ്ടാനിഷ്ടങ്ങൾ, മറ്റൊരാളുടെ ചിന്തകൾ മനസ്സിലാക്കാനാവാതെ പോവുന്ന നിസ്സഹായതകൾ, തന്നിലേക്കൊതുങ്ങിപ്പോകുന്ന സ്വാർത്ഥതകൾ , ഇവയെല്ലാമാണ്. അവസാനത്തെ, "ഷാർജ ടു ഷാർജയിൽ " കൈവിട്ടു പോവുമായിരുന്ന വ്യക്തിതത്തെ, സർഗ്ഗവാസനകളെ ആത്മഹത്യാമുനമ്പിൽ നിന്നും മരുപ്പച്ചയിലേക്കിറക്കിക്കൊണ്ടുവരുവാൻ നിമിത്തമായ അധ്യാപകരിലൂടെ ഭ്രമണപഥം പൂർത്തീകരിക്കുകയാണീ ഓർമ്മയുടെ തടവുകാരി. വായിച്ചുതള്ളാനുള്ളതല്ല, ഹൃദയത്തിൽ കൊള്ളാനുള്ളതാണ് ഓരോ അനുഭവങ്ങളെന്നും അടിവരയിട്ടോർമ്മിപ്പിക്കുന്ന "ഒറ്റമരപ്പെയ്ത്ത് "

  ഓർമ്മമരം പെയ്യുമ്പോൾ
By Esny Elias
ദീപാനിശാന്തിന്റെ ഓർമ്മയൊഴുക്കിന്റെ മൂന്നാമത്തെ പുസ്തകമാണ് ഒറ്റമരപ്പെയ്ത്ത്. "സാഹിത്യത്തെ സംബന്ധിച്ച് ഒരു സിദ്ധാന്തവും എനിക്ക് ഈ പുസ്തകത്തിലൂടെ നിങ്ങൾക്ക് പകർന്നുതരാനില്ല " എന്ന കഥാകാരിയുടെ കയ്യൊപ്പ്. ജീവിതത്തിലെ ഓരോ അനുഭവങ്ങൾ ഓർമ്മക്കുറിപ്പുകളായി ചിത്രീകരിക്കുന്നു ഓർമ്മകളുടെ തടവുകാരി. "ശരീരത്തെ പ്രതിയാണ് ഷക്കീല വാഴ്ത്തപ്പെട്ടത് അവർ വിമർശിക്കപ്പെട്ടതും അതെ ശരീരത്തിന്റെ പേരിലായിരുന്നു " എന്നു പറയുമ്പോൾ ഉടലുകൾക്കപ്പുറത്തിലുടെ സമൂഹത്തിന് നേരെ കഥാകാരി ഓർമയുടെ അമ്പുകൾ പ്രയോഗിക്കുന്നു. "മരണമല്ല ജീവിതം ആണ് വേദന" എന്ന് വെളിപ്പെടുത്തുന്ന ഒറ്റയ്ക്ക് നനയുന്ന ചില മഴകൾ. "അതിർത്തിയിൽ തോക്കുമായി കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ മനസ്സുമായാണ് പലപ്പോഴും സ്ത്രീകൾ ബസ്സിൽ യാത്ര ചെയ്യാറുള്ളത്" (ദൈവത്തിന് വിശ്വാസമുള്ള ചിലർ) തുടങ്ങിയ സാമൂഹ്യ നിരീക്ഷണങ്ങങ്ങളുള്ള , "ഈ വാകയെ പലരും ഗുൽമോഹർ ആക്കി പരിഷ്കരിച്ചു കളഞ്ഞു" (കൊഴിഞ്ഞു വീണ വാകപ്പൂക്കൾ ) എന്ന് പരിഭവപെടുന്ന, കൈവിട്ടുപോയ പുസ്തകങ്ങളെ ഓർത്ത് വേദനിക്കുന്ന ആഖ്യാതാവ് (ഫ്രെയിമിനു വെളിയിലെ ചില മനുഷ്യർ ). ചെമ്പരത്തിപൂവിലെ പെൺകുട്ടിയെ "മാറുമറയ്ക്കൽ സമരനായികയെപ്പോലെ ഫയൽ അടക്കി പിടിച്ചു നിന്നിരുന്നവൾ" എന്ന് വിശേഷിപ്പിക്കുന്നതിലൂടെ സമകാലിക മാതൃകകളിലൂടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം തന്നെ സാധ്യമാവുന്നു. ജീവിതത്തിലെ ഓരോ നിമിഷവും അനുഭവമാണ് ഓരോ വ്യക്തിയും പാഠമാണ് ഓരോ സന്ദർഭവും കഥയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന ദൈവത്തിൽ വിശ്വാസമുള്ള ചിലർ, കാവുമ്പായി മാഷ്, ഷാർജ ടു ഷാർജ. പ്രണയപാപം പേറുന്ന പെൺകുട്ടി, വിശ്വാസത്തിന്റെ പാവകരടികൾ, ഒരു അമ്മയുടെ ജനനം, അഗ്നി പേറുന്നവർ അങ്ങനെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഓർമയുടെ ഞെരമ്പിലൂടെ.......


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0