• Text
  • Text

KUNNOLAMUNDALLO BHOOTHAKALAKKULIR

By : T S DEEPA



Book : KUNNOLAMUNDALLO BHOOTHAKALAKKULIR
Author: T S DEEPA
Category : Memoirs, Women's writing
ISBN : 9789352822874
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 15
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.

WRITE A REVIEW

Product name: Kunnolamundallo Bhoothakalakkulir

Review title:



Your Ratings:

Your Message:




Book Reviews

  മുരിങ്ങച്ചുവട്ടിൽ നിന്ന് കണ്ട നക്ഷത്രങ്ങൾ
By Kavya Teressa
മുരിങ്ങച്ചുവട്ടിൽ നിന്ന് കണ്ട നക്ഷത്രങ്ങൾ By Kavya Teressa ഇന്നലെകളുടെ നിലവറയിൽ ചിതലരിക്കാതെ സൂക്ഷിച്ച ഒരുപിടി ഓർമകൾക്ക് വായനക്കാരുടെ മനസിനെ ഇത്രമേൽ കുളിരണിയിക്കാനും ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ദീപാനിശാന്ത് തന്റെ 'കുന്നോളമുണ്ടല്ലോ ഭൂതകലാക്കുളിരി'ലൂടെ. ഗ്രാമീണതയുടെ പശിമയാർന്ന വാക്കുകളിലൂടെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന ടീച്ചർ അവിടെയൊരു വസന്തം തന്നെ തീർക്കുകയാണ്... സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, കുടുംബന്ധങ്ങളുടെ, പ്രണയത്തിന്റെ വാക്കുകളാൽ കോറിയിട്ട വസന്തം. അതേ... ചില കടങ്ങൾ വീട്ടാൻ സാധിക്കില്ല... അല്ലെങ്കിൽ തന്നെ അവ വീട്ടപ്പെടേണ്ടവയല്ല... എന്നും മനസിൽ സൂക്ഷിക്കേണ്ടവയാണ്. 'വീട്ടാനാവാത്ത ചില കടങ്ങളിലെ' ബസ് ഡ്രൈവർ മനുഷ്യത്വം ഇന്നും അന്യംനിന്നുപോയിട്ടില്ലെന്ന് വിളിച്ചോതുന്നുണ്ട്. 'ജലം കൊണ്ടുള്ള ചില മുറിവുകളിലൂടെ' കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞിരുന്നു... ആ പയ്യനും മഞ്ഞ സാരിയുമെല്ലാം മായാതെ മനസിൽ തങ്ങിനിൽകുന്നു. 'ഓർമ്മയിലെ സൈക്കിൾ ബെല്ലുകളി'ലെ സുനിൽകുമാറിന്റെ പ്രണയലേഖനവും സജു കൈക്കൂലി വാങ്ങിയ അമ്പതുപൈസയും, 'ഗർഭസന്ധി'യിലെ കാർ ഡ്രൈവിങ് പഠനവും, 'കാക്കപ്പുള്ളി'യുണ്ടാക്കാനുള്ള പരാക്രമങ്ങളുമെല്ലാം ടീച്ചർ എഴുതിവയ്ക്കുമ്പോൾ പരിസരംപോലും മറന്ന് നമ്മെ ചിരിപ്പിക്കുന്നത് സാഹിത്യത്തിന്റെ മേമ്പൊടികളില്ലാത്ത നിഷ്കളങ്കമായ വാക്കുകളുടെ മായജാലമാണ്. നാട്ടുമ്പുറത്തെ നൈർമല്യവും, ശ്രീ ദുർഗാവിലാസം സ്കൂളും, കേരളവർമ്മയുടെ മുഷിഞ്ഞ ചുവരുകളും, ആ ഇടനാഴികളിൽ വിരിഞ്ഞ സൗഹൃദവും പ്രണയും പിന്നെയാ മഴക്കാടും... ഒറ്റക്കുടക്കീഴിലായി തന്റെ ഓർമ്മമഴ നനയാൻ ക്ഷണിക്കുകയാണ് ദീപടീച്ചർ വായനക്കാരെ. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സൗന്ദര്യമുണ്ടീ പുസ്തകത്തിന്. അതൊരുപക്ഷേ ഈ ഓർമപ്പെയ്ത്തിൽ നഞ്ഞു നിൽക്കുമ്പോൾ ഉള്ളിൽ നിറഞ്ഞുതുളുമ്പുന്ന ഗൃഹാതുരത്വം കൊണ്ടാവാം...

  ഭൂതകാലക്കുളിരിൽ...
By Mrithula Vijayan
തൃശൂർ ശ്രീ കേരളവർമ്മ കോളേജ് അധ്യാപിക ദീപ നിശാന്തിന്റെ വളരെ മനോഹരമായ പുസ്തകമാണ് 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ'. തന്റെ സുന്ദരമായ ഇരുപത്തഞ്ചോളം ഓർമ്മക്കുറിപ്പുകളിലൂടെ ഓരോ വായനക്കാരെയും കൂടി കുളിരണിയിപ്പിക്കുകയാണ് ദീപ ടീച്ചർ. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്തുകൊണ്ട് ഹൃദയസ്പർശിയാകുന്ന ചെറുപുസ്തകം. ഈ ഓർമ്മക്കുറിപ്പുകളിലും ഓരോ കഥാപാത്രങ്ങളിലുമെല്ലാം നമുക്കു നമ്മെ തന്നെയും പരിചിതരായ ആരെയെങ്കിലും കണ്ടുമുട്ടാൻ സാധിക്കും. വളരെ അടുത്ത സുഹൃത്ത് അരികിലിരുന്ന് സംസാരിക്കുന്നതു പോലുള്ള വായനാനുഭവം... ജീവിതത്തിലെ രസകരമായ ചെറിയ ചെറിയ സ്കൂൾ, കോളേജ് അനുഭവങ്ങൾ മുതൽ സ്വന്തമായി നിലപാടുകൾ ഉള്ള ഏതൊരു വ്യക്തിയെയും ഉൾപുളകം കൊള്ളിക്കുന്ന സാമൂഹികബോധം നിറയുന്ന കുറിപ്പുകൾ വരെയും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മാറ്റവും പൊളിച്ചെഴുത്തുകളും അവശ്യമായ പല സാമൂഹിക പ്രശ്നങ്ങളിലും സ്വന്തം അനുഭവങ്ങളിലൂടെ തന്റെ എതിർപ്പ് വ്യക്തമാക്കുന്നു എഴുത്തുകാരി. ജാതി ചോദിക്കുന്നവരെ ചോദ്യം ചെയ്യുന്ന, തലമുറകളായി പെൺകുട്ടികളുടെ ഉള്ളിലേക്ക് കടത്തിവിടുന്ന അലിഖിതമായ പുരുഷകേന്ദ്രീകൃത ആചാരങ്ങളെയും പഴയ ചൊല്ലുകളെയും ശക്തമായി എതിർക്കുന്ന, ഇന്നും ട്രാൻസ്‌ജെന്റെഴ്‌സിനെയും മറ്റു വിഭാഗങ്ങളിലുള്ളവരെയും എതിർക്കുന്ന ഈ ലോകം ആണിനും പെണ്ണിനും മാത്രമാണെന്ന സദാചാര അസന്മാർഗിക ചിന്തകൾക്കെതിരെ ആഞ്ഞടിക്കുന്ന നന്മയുള്ള സ്നേഹമുള്ള അക്ഷരങ്ങൾ...

  everyone can relate to their life
By Prabhilash Unni
nice...



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0