• Text
  • Text

PATHUMMAYUDE AADU

By : VAIKOM MUHAMMAD BASHEER



Book : PATHUMMAYUDE AADU
Author: VAIKOM MUHAMMAD BASHEER
Category : Novel
ISBN : 8171302092
Binding : Normal
Publishing Date : 27-02-2026
Publisher : DC BOOKS
Edition : 74
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.

WRITE A REVIEW

Product name: PATHUMMAYUDE AADU

Review title:



Your Ratings:

Your Message:




Book Reviews

  പാത്തുമ്മായുടെ ആട്
By Renjan Pillai
മലയാളത്തിലെ എറ്റവും മികച്ച നോവലുകളിലൊന്നായ പാത്തുമ്മായുട ആട് വായിക്കാത്തവരുണ്ടെങ്കില്, വൈകണ്ട വേഗം വായിച്ചുതുടങ്ങിക്കോളൂ...പത്താം ക്ലാസില് ഉപപാഠപുസ്തകമായപ്പോഴാണ് ആദ്യം വായിച്ചത്..പിന്നീട് എത്രതവണ വായിച്ചു..ആരെകൊണ്ടൊക്കെ വായിപ്പിച്ചു....

  ഹൃദയത്തിന്റെ താളുകൾ നുണഞ്ഞ ആട്.
By Libin Varghese
ഗ്രാമീണ നിഷ്കളങ്കതയുടെയും, പച്ചയായ ജീവിതത്തിന്റെയും ആകെത്തുകയാണ് ഈ കൃതി. പാത്തുമ്മയുടെ ആട് കഥാപരിസരത്തെ പൂർണ്ണമാക്കുക മാത്രമല്ല വായനാസുഖത്തെയും സംമ്പൂർണ്ണമാക്കുന്നു.ഓരോ താളുകളും രുചിയോടെ നുണഞ്ഞു വായനക്കാരൻ പാത്തുമ്മയുടെ ആടിനു ഹൃദയത്തിൽ ഇടം നൽകുന്നു. മലയാള സാഹിത്യത്തിലെ അനശ്വരരചന.

  പാത്തുമ്മയുടെ ആട്
By renuka rakesh
മലയാളസാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ .വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാംശമുള്ള നോവലാണ് പാത്തുമ്മയുടെ ആട്.ലളിതസുന്ദരമായ ആഖ്യാനം.ഏതൊരാൾക്കും വായിച്ചുപോകാവുന്ന രീതിയിൽ മികച്ച കഥാഖ്യാനം .ബഷീറിന്റെ ഉമ്മയും സഹോദരീസഹോദരന്മാരും അവരുടെ കുടുംബവും ഉൾപ്പെട്ട അന്തരീക്ഷത്തിൽ ആണ് കഥ നടക്കുന്നത് . ഇവരെക്കൂടാതെ കോഴി,കാക്ക,പൂച്ച ,ആടുകൾഒക്കെ വീട്ടിലുണ്ട്.സഹോദരങ്ങൾ  തമ്മിലുള്ള ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി കഥ മുന്നോട്ട് പോകുന്നു . ബഷീറിന്റെ സഹോദരിയാണ് പാത്തുമ്മ .പാത്തുമ്മ വളർത്തുന്ന ആട്ഒരുമുഖ്യകഥാപാത്രമാണ്.ഓരോകഥാപാത്രങ്ങളുടെയുംസ്വഭാവസവിശേഷതകൾവളരെസൂക്ഷ്മമായിവരച്ചുകാട്ടിയിരിക്കുന്നു.ചെറിയകുട്ടികൾപോലുംസ്വന്തംവ്യക്തിത്വംപ്രദർശിപ്പിക്കുന്നു.അത്പോലെഗ്രാമീണമായകാഴ്ചകൾ,ചായക്കട,നദിയിലെകുളിഇതൊക്കെവായനക്കാരനെഅനുഭവിപ്പിക്കാൻബഷീറിന്കഴിഞ്ഞിരിക്കുന്നു.കൂട്ടുകുടുംബത്തിലെ  പടലപ്പിണക്കങ്ങളും എന്നാൽ വീണ്ടും യോജിച്ചു മുന്നോട്ടുപോകലും ,ഗ്രാമീണഭംഗിയും എല്ലാംഉൾക്കൊണ്ടിരിക്കുന്നു.കണ്ണീരുപ്പിനെഹാസ്യരസം കൊണ്ട് മധുരിപ്പിക്കുന്ന തന്റെസ്വതസിദ്ധമായകരവിരുത്  എഴുത്തുകാരൻ ഈ കൃതിയിലും കാണിച്ചിരിക്കുന്നു.തന്റെ ആട്പ്രസവിക്കുന്നതോടെ ദാരിദ്ര്യപൂർണമായ ജീവിതത്തിനു ഒരു ആശ്വാസമാകുമെന്നു പാത്തുമ്മ കരുതുന്നു .എന്നാൽ സംഭവിച്ചതോ?ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളും .ഒട്ടും വിരസതയോ വലിച്ചുനീട്ടലുകളോ ഇല്ലാതെ വായിച്ചു തീർക്കാവുന്ന ഒരു മികച്ച പുസ്തകം

  പാത്തുമ്മയുടെ ആട് അഥവാ പച്ചയായ ജീവിതം
By Rahul Sankar
അവസാനമായി വായിച്ചിട്ട് ഒരു പത്തു വർഷമെങ്കിലും ആയിക്കാണും, എനിട്ടും ഇന്നും ഓർത്തോർത് ഉള്ളിൽ ചിരിക്കുന്ന, ഓരോ എടും ഒരു തിരശീലയിൽ എന്ന പോലെ മുനിൽ തെളിഞ്ഞ് വരുന്ന വേറൊരു കൃത്തിയില്ല്ല. നമ്മളെ അടുത്തിരുത്തി നമ്മടെ പ്രായം ചെന്ന കാരണവർ നമളോട് ഓർമകൾ ഓരോന്നായി പറയും പോലെ നമുക്ക്‌ അനുഭവപ്പെടും.ഇടത്തരം വരുമാനം ഉള്ള ഒരു മുസ്ലിം കൂട്ടുകുടുംബത്തിലെ ഇന്നകങ്ങളളും,പിനകങ്ങളിലൂടെയും ദാരിദ്ര്യം നിറഞ്ഞ കേരളീയ സമൂഹത്തിന്റെ നേർചിത്രം കൂടിയാണ് പാത്തുമ്മയുടെ ആട്. ഒരു വലിയ അളവിൽ,പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇതൊരു സ്ത്രീപക്ഷ കൃതിയാണ്.സമൂഹത്തിൽ നേരിട്ട് ഇടപെടു നിലേന് തോനുന്ന ഇവർ തങ്ങളുടെ ഭർത്താക്കന്മാരുടെ യും ,സഹോരണമാരിലൂടെയും തീരുമാനങ്ങൾ എദുകുക്കയും നടപിലാകുകയും ചെയുന്നു. വായിക്കുന്ന വ്യക്തിയെ അനുസരിച്ച് സ്ത്രീപക്ഷം ആയും,ബാലസാഹിത്യം ആയും പാത്തുമ്മയുടെ ആട് മാറുന്നു.

  പാത്തുമ്മയുടെ ആടിലൂടെ ഒരു ലോകം...
By sree lekshmi
ഒരാടിലൂടെ ഒരു ലോകം സൃഷ്ടിക്കാൻ കഴിയുമോ? കഴിയും എന്നതിന് ഉത്തമോദാഹരണമാണ് വൈക്കം മുഹമ്മദ്‌ ബഷീറിന്റ പാത്തുമ്മയുടെ ആട് എന്ന നോവൽ. പേര് പോലെ തന്നെ പാത്തുമ്മയുടെ ആടാണ് ഇവിടെ പ്രധാനകഥാപാത്രം. ഒരു കൂട്ടുകുടുംബത്തിലെ ദിനംപ്രതിയുള്ള സംഭവവികാസങ്ങളെ തനതായ രീതിയിൽ ബഷീർ അവതരിപ്പിക്കുന്നു. കഥയിൽ സ്ത്രീകഥാപാത്രങ്ങളുടെ പിണക്കങ്ങളും ഇണക്കങ്ങളും പരിഹാരങ്ങൾ കണ്ടത്തുന്നതുമെല്ലാം ഇവിടെ വളരെ രസകരമായി വരച്ചുകാട്ടുന്നു. കഥയിലേക്ക് പാത്തുമ്മ വാങ്ങുന്ന ആടിന്റെ കടന്നുവരവോടു കൂടി കഥയുടെ ഗതിമാറി കൂടുതൽ രസകരമാകുന്നു. നിരവധി ഹാസ്യരംഗങ്ങളിലൂടെ കഥ കടന്നുപോകുന്നു. ഇവിടെ സ്ത്രീ കഥാപാത്രങ്ങളുടെ മിടുക്കും, ബുദ്ധിസാമർഥ്യവും കൊണ്ട് ഈ നോവലിനെ പെണ്ണുങ്ങളുടെ ബുദ്ധി എന്നു കൂടി ബഷീർ വിശേഷിപ്പിക്കുന്നു. ഇവിടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ബഷീറിന്റെ കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. പാത്തുമ്മയും, ഹനീഫയും, അബുവും, അബ്ദുൽ ഖാദറും പിന്നേ കുട്ടികളും മാത്രമല്ല, കഥയിലേക്ക് കടന്നുവരുന്ന ഓരോ ജീവജാലങ്ങളും ഓരോ കഥാപാത്രങ്ങളാണ്. കഥയുടെ തുടക്കം മുതൽ കഥ തീരുന്നത് വരെയും ഒരു പുഞ്ചിരിയോടല്ലാതെ വായനക്കാരന് ഈ നോവൽ വായിച്ചു തീർക്കാൻ കഴിയില്ല. കഥയിലുടനീളം ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും നമ്മേ വിസ്മയിപ്പിക്കുന്ന ഒരു നോവൽ തന്നെയാണ് പാത്തുമ്മയുടെ ആട് എന്നതിന് യാതൊരു സംശയവും ഇല്ല. -ശ്രീലക്ഷ്മി. എസ്‌

  പടിഞ്ഞാത്തറ കൂടല്ലൂർ
By vismaya 123
മുല്ലക്കൽ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0