• Text
  • Text

PATTAM PARATHUNNAVAN

By : KHALED HOSSEINI



Book : PATTAM PARATHUNNAVAN
Author: KHALED HOSSEINI
Category : Novel
ISBN : 9788126416035
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 17
Number of pages : 432
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി. വിവർത്തനം: രമാമേനോൻ

WRITE A REVIEW

Product name: PATTAM PARATHUNNAVAN

Review title:



Your Ratings:

Your Message:




Book Reviews

  സങ്കടമുള്ള രചനകളാണ് മനസ്സിൽ തട്ടുന്നത്... നല്ല പുസ്തകങ്ങളാകുന്നത്..
By Adhun Mathew
അഫ്ഗാനിസ്ഥാന്റ് പൂർവ്വ കാലത്തിൽ തുടങ്ങി ആരാജ്യത്തിന് തകർച്ചയും സമകാലിക അവസ്ഥയും വിവരണാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാന്റ് രാഷ്ട്രീയത്തിനപ്പുറം മതപരമായ വേർതിരിവ് കൂടി വരച്ചുകാട്ടുന്നു. ഒരു അഫ്ഗാനി കുടുംബവും അവരുടെ വേലക്കരുടെ കുടുംബവും തമ്മിലുള്ള അഭേത്യമായ ബദ്ധത്തിലൂടെയാണ് കഥ മുന്നേറുന്നത്. രാജ്യത്തിന്റ് അരക്ഷിതാവസ്ഥയ്ക്കൊപ്പം അവർക്ക് സംഭവിക്കുന്ന ദുരിതവും അതിനിടയിലും സത്യസന്ധതയും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കുന്ന കഥാപാത്രങ്ങളും ഇതിനെ മുന്നോട്ട് നയിക്കുന്നു. ഇതിൽ ആവർത്തിച്ച് വരുന്ന ഒരു ഭാഗം ശ്രദ്ദേയമാണ് "നുണ പറയുമ്പോൾ അപരന്റ് സത്യത്തെയാണ് മോഷ്ടിക്കുന്നത്, അന്യായം കാണിക്കുമ്പോൾ ന്യായം അപഹരിക്കപ്പെടുന്നു. കളവിനെക്കാൾ നിന്ദ്യമായ പാപമില്ല. എല്ലാ പാപങ്ങളും ഒരു തരത്തിലല്ലങ്കിൽ മറ്റൊരു തരത്തിലുള്ള കവർച്ചയാണ്." ഖാലിദ് ഹൊസൈനി എന്ന അഫ്ഗാൻ- അമേരിക്കൻ എഴുത്തുകാരന്റ് "പട്ടം പറത്തുന്നവൻ" എന്ന പുസ്തകത്തെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാചകം അതിൽ തന്നെയുള്ള ഒരു കഥാപാത്രം പറയുന്നുണ്ട് - "സങ്കടമുള്ള കഥകളാണ് മനസിൽ തട്ടുന്നത്... നല്ല പുസ്തകങ്ങളാകുന്നത്..." ഈ വാചകത്തെ അനർത്ഥമാക്കും വിധമുള്ള ഒരു രചനയാണ് പട്ടം പറത്തുന്നവൻ.

  For you a thousand times over! Anaswara Babu
By Anaswara NP
For you a thousand times over! 340 pages of magic. Beautifully written. Hosseini shows the simplicities and complexities of human relationship. Heart breaking, painful and unforgettable memory of Amir (the patun boy) and Hassan (the hassara). Amir was too late to recognise Hassan. Yes... Amir lived Hassan but Hassan valued Amir more than everyone in this endless world. "I watched Baba's car pull away from the curbe, talking with it the person whose first spoken word had been my name." that was Hassan. No one can replace his love. In Afghanistan there is lots of children but they lack childhood, the insecure condition of the nation explained very well. This is a book that will keep you mesmerise. So don't miss it.

  കാബൂളിനെ സംബന്ധിച്ചിടത്തോളം പട്ടം പറപ്പിക്കൽ വെറുമൊരു വിനോദമായിരുന്നില്ല. യുദ്ധം തന്നെയായിരുന്നു. വാശിയും വീറുമായിരുന്നു.
By Shamina Hisham
അഫ്ഗാനിസ്ഥാനിലെ സമകാലിക രാഷ്ട്രീയ മതവ്യവസ്ഥയും സ്ഥിതിഗതികളും ഖാലിദ് ഹുസൈനിയുടെയും അവിടെയുള്ള ജനതയുടെ ജീവിതത്തിലും എത്രത്തോളം വേദനയും ദുരിന്തത്തിലുമാഴ്ത്തി എന്നും ഈ നോവൽ പ്രതിപാദിക്കുന്നു. അഫ്ഗാനിസ്ഥാൻ സംസ്‌കാരവും വിനോദങ്ങളും വളരെ മികവുറ്റ ആഖ്യാനത്തിലും അവതരത്തിലും എഴുതിയ ഈ നോവൽ വായനക്കാരുടെ ഹൃദയങ്ങളെ പൊട്ടി വീഴാറായ ഒരു പട്ടം പോലെ കൂട്ടി കൊണ്ടു പോകുന്നു. ഖാലിദിന്റെ ചെറുപ്പക്കാലത്തിലൂടെ ഓർമ്മകളുടെ ഭണ്ഡാരപെട്ടി തുറന്ന് കൊണ്ട് ഒരൊഴുക്കിലൂടെയാണ് വായനക്കാരെ മുന്നോട്ട് കൊണ്ട് പോകുന്നത്.1979ൽ റഷ്യൻ ടാങ്കുകൾ അഫ്ഗാനിസ്ഥാൻറെ തെരുവുകളിലേക്ക് ഇരച്ചുകയറുകയും അവിടെ ഒരു മരണക്കെണിയാക്കുകയും രാജാവാഴ്ച്ച അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ നിർബന്ധപൂർവ്വം സ്വദേശത്തിൽ  നിന്ന് പറിച്ചു നടേണ്ടിവരികയും തന്റെ ബാബയോടൊപ്പം അപമാനപൂർവ്വം അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഖാലിദിന്റെ ഓർമകളുടെ നനവുകളാണ് ഈ നോവൽ.അഫ്ഗാനിസ്ഥാനിലെ കാബൂളിലായിരുന്നു ഖാലിദിന്റെ ജനനം. അവിടെ പഷ്ടുക്കളും ഹാസാരകളും തമ്മിലുള്ള വംശീയ സ്പർദ്ധത കുഞ്ഞുമക്കളിലും പോലും എത്രത്തോളം സ്വാധീനിച്ചു എന്നത് ഈ നോവലിൽ വരച്ചു കാണിക്കുന്നുണ്ട്. കാബൂളിനെ സംബന്ധിച്ചിടത്തോളം പട്ടം പറപ്പിക്കൽ വെറുമൊരു വിനോദമായിരുന്നില്ല. യുദ്ധം തന്നെയായിരുന്നു. വാശിയും വീറുമായിരുന്നു. ഹുസൈനിയുടെ പട്ടം പറത്തുന്നവൻ അഫ്ഗാനിസ്ഥാൻ ജീവിതത്തിന്റെ പല നേർകാഴ്ചകളിലൂടെ, ഹസ്സൻ അമീർ എന്ന രണ്ടു കൊച്ചു കുട്ടികളിലൂടെ, ഒരു പട്ടം പോലെ നമ്മളെ ഈ കഥയിലേക്ക് കൂടെ കൂട്ടി കൊണ്ട് പോകുന്നു. By Shamina Hisham


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0