• Text
  • Text

QABAR

By : K. R. MEERA



Book : QABAR
Author: K. R. MEERA
Category : Novel
ISBN : 9789353909079
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 33
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.

WRITE A REVIEW

Product name: Qabar

Review title:



Your Ratings:

Your Message:




Book Reviews

  Qabar
By Sumith Thomas
Need this book

  Abidali Mangala
By Abidali Mangala
Thanks a lot

  Must read
By Sreelekshmi Ajith
This book makes us recollect about the court dispute happened recently in India.

  കെ ആര്‍ മീരയുടെ എഴുത്തുകൾ ഇഷ്ടം
By Rose George
'ജീവിതത്തിൽ ആദ്യമായ് മറ്റൊരാളിന്റെ അസാന്നിദ്ധ്യത്തില്‍ ഞാൻ പരിപൂർണ്ണത അനുഭവിച്ചു', കെ ആര്‍ മീരയുടെ ഖബറിലെ അവസാന വരി ഇങ്ങനെയാണ്. ആദ്യപുരുഷൻ അര്‍ഹിക്കുന്ന ബഹുമാനം നല്കാതിരുന്നിട്ടും, അയാൾക്ക് വേണ്ടി തന്റെ സ്വപ്നങ്ങള്‍ക്ക് ചുറ്റുമൊരു ലക്ഷ്മണരേഖ വരച്ച് നല്ല ഭാര്യയായിരിക്കാൻ സര്‍വ്വത്ര ശ്രമിച്ച ഭാവനയില്‍ എനിക്ക് ചുറ്റുമുള്ള പ്രിയപ്പെട്ട പല സ്ത്രീകളെയും ഞാൻ കണ്ടു. മുറിവേറ്റവൾ, തിരസ്കരിക്കപ്പെട്ടവൾ, സ്നേഹത്തിന്റെ കയ്പു രുചിച്ചവൾ... കെ ആര്‍ മീരയുടെ പതിവ് സ്ത്രീ കഥാപാത്രങ്ങളെ പോലെയൊരുവൾ തന്നെയായ ഭാവന. നാട്ടുകാരെന്ത് വിചാരിക്കുമെന്നോർക്കാതെ, ഒരുമിച്ച് കഴിയാന്‍ വീർപ്പുമുട്ടല്‍ അനുഭവപ്പെട്ടത് കൊണ്ട്‌ ഭര്‍ത്താവില്‍ നിന്നും അകന്ന് ജീവിക്കുന്ന പുസ്തകസ്നേഹിയായ അമ്മ. ദാമ്പത്യത്തിലെ കല്ലുകടികൾ വിവാഹമോചനഹർജിയുടെ വക്കോളമെത്തവേ 'പെണ്ണായാൽ ഭൂമിയോളം ക്ഷമിക്കണ'മെന്ന ക്‌ളീഷേ ഡയലോഗ് പറയാതെ 'കൂട്ടിനുള്ളിലാണെങ്കിൽ ചിറക് വിടര്‍ത്താന്‍ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാൻ അഴിയുണ്ട്. ആകാശത്താണെങ്കിൽ ചിറക് വിടര്‍ത്താന്‍ ഇടമുണ്ട്. പക്ഷെ പിടിച്ചിരിക്കാൻ അഴിയില്ല' എന്ന്‌ ടാഗോര്‍ എഴുതിയത് ഓർമ്മിപ്പിച്ച ശേഷം മകളുടെ ജീവിതം അവളുടെ തീരുമാനത്തിന് വിടുന്ന ഭാവനയുടെ അമ്മയും പ്രിയപ്പെട്ട കഥാപാത്രം തന്നെ. കാക്കശ്ശേരി തങ്ങളും എഡ്വേഡ് റോസ് പുഷ്പങ്ങളും അയാൾ കൈപിടിച്ചാനയിച്ചു കൊണ്ടുപോയ മായാലോകവും... എത്ര ഭംഗിയായാണ് എഴുത്തുകാരി പ്രണയത്തെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്! എന്ത് കൊണ്ട്‌ നിങ്ങൾ എന്നെ മാഡം എന്ന് വിളിക്കുന്നു എന്ന് ജില്ലാജഡ്ജിയല്ലാതെ സ്ത്രീയായിക്കൊണ്ട് ഭാവന ചോദിക്കുമ്പോള്‍ നിങ്ങൾ ആദരവ് അര്‍ഹിക്കുന്നു എന്ന് തങ്ങൾ പറയുമ്പോൾ പ്രമോദിൽ നിന്നും എത്രയോ ശ്രേഷ്ഠനായ പുരുഷനാണ് തങ്ങൾ എന്ന വസ്തുത വെളിപ്പെടുന്നു. നോവിലാണ് അവസാനമെങ്കിലും ഭാവനയെന്ന സ്ത്രീയുടെയുള്ളിൽ പരിപൂർണ്ണത പ്രദാനം ചെയ്യും വിധം, സവിശേഷമായ ഒട്ടേറെ അനുഭവങ്ങൾ പ്രദാനം ചെയത് കൊണ്ടാണ്‌ ഖബർ കേസ്‌ ഹർജിക്കാരന്റെ അഭാവത്തില്‍ അവസാനിക്കുന്നത്. രാമക്ഷേത്രം പണിയാന്‍ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവുണ്ടായ ദിവസം തന്നെ കഥയിലെ ദുരന്തദിവസമായി അടയാളപ്പെടുത്തുക വഴി ആ സാമൂഹിക വിഷയത്തിലേക്കും എഴുത്തുകാരി കഥയിലൂടെ ഇറങ്ങിച്ചെന്നിട്ടുണ്ട്. സ്ത്രീത്വത്തിന്റെ ശോഭ മങ്ങാത്ത സ്വന്തം എഴുത്തുകളില്‍ അനിര്‍വചനീയമായ പ്രണയഭാവങ്ങൾ കൂടി നിറച്ച മഹത്തായ ഒരു കെ ആര്‍ മീര സൃഷ്ടി തന്നെയാണ് ഖബർ!

  മാന്ത്രികതയുടെയും സമകാലിക രാഷ്ട്രീയത്തിൻ്റെയും പുസ്തകം
By DrJeevan K Yousaf
ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ്റെ കോടതിയിൽ അതിപുരാതനമായ ഒരു ഖബർ സംബന്ധിയായ കേസ് വരുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഖബർ എന്ന നോവലിൻ്റെ ഇതിവൃത്തം. കേസിനാധാരമായ ഖബർ കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങളുടെ പൂർവികനായ, ചേരമാൻ പെരുമാളിനോടൊപ്പം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു മടങ്ങി വന്ന ഹസൻ കോയയുടേതാണ്. ആ ഖബർ നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്ന രണ്ടേക്കർ പതിനഞ്ച് സെൻ്റ് സ്ഥലം ഖയാലുദ്ദീൻ തങ്ങൾക്കും സഹോദരങ്ങളായ സലാഹുദ്ദീൻ തങ്ങൾ, ഫസലുദ്ദീൻ തങ്ങൾ, അമീറുദ്ദീൻ തങ്ങൾ എന്നിവർക്കുമായി പിതാവായ നിസാറുദ്ദീൻ തങ്ങളിൽ നിന്നും കുടംബസ്വത്തായി ലഭിച്ചതാണ്. ഓഡിറ്റോറിയം പണിയുന്നതിനായി സാകേതം ചാരിറ്റബിൾ ട്രസ്റ്റിന് സഹോദരങ്ങൾ വിറ്റ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഖബർ നശിപ്പിക്കപ്പെടരുതെന്നും അത് സംരക്ഷിക്കാനായി ഖബർ സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രമായി പണം കൊടുത്തു വാങ്ങാൻ വാദി തയ്യാറാവുന്നുണ്ടെങ്കിലും തിരികെ നൽകാൻ ട്രസ്റ്റ് തയ്യാറാകുന്നില്ല. തുടർന്ന് നടക്കുന്ന കേസ് വിസ്താരവും വിചാരണയും മറ്റ് കേസുകളിൽ നിന്നും വിഭിന്നമായി ഭാവനയുടെ വ്യക്തിജീവിതത്തെയും ബാധിക്കാൻ തുടങ്ങുന്നു. ജിന്നുകളെ അടിമകളാക്കി മന്ത്രവാദവും മായാജാലവും സ്വായത്തമാക്കിയവനും മനുഷ്യമനസ്സ് വായിക്കാൻ കഴിവുള്ളവനുമായ ഖയാലുദ്ദീൻ തങ്ങളുടെ വിദ്യകളിൽ പെട്ട് ഭാവനയുടെ മനസ്സിലും ശരീരത്തിലും ജീവിതത്തിൽ തന്നെയും പലവിധ അസ്വസ്ഥതകൾ ഉടലെടുക്കുന്നു. കേസ് വിസ്താരത്തിൻ്റെ ആദ്യദിവസം തന്നെ ഭാവനയുടെ പൂർവികനായ യോഗീശ്വരനമ്മാവനെയും അത്ഭുതബാലികമാരെയും ഭാവനയുടെ മുന്നിൽ വരുത്തിക്കൊണ്ടാണ് തങ്ങൾ തൻ്റെ മായാജാലങ്ങൾക്ക് തുടക്കമിടുന്നത്. എന്തുകൊണ്ടാണ് അവരെ തങ്ങൾ നമുക്ക് മുന്നിൽ പ്രതിഷ്ഠിച്ചതെന്നതിനുള്ള ഉത്തരം തുടർന്നുള്ള വായനയിൽ നമുക്ക് ബോധ്യപ്പെടുന്നു. കഥാവസാനം ചില തിരിച്ചറിവുകൾ കൂടി വായനക്കാരിൽ അവശേഷിപ്പിച്ചു കൊണ്ടാണ് കഥയവസാനിക്കുന്നത്. ഭാവനയുടെ വ്യക്തിജീവിതവും ഭർത്താവായിരുന്ന പ്രമോദുമായുണ്ടായിരുന്ന പ്രണയവും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളും അറ്റൻഷൻ ഡെഫിസ്റ്റ് ഡിസോർഡർ ഉള്ള അദ്വൈത് എന്ന മകൻ്റെ ജീവിതവും ഇതിനിടയിൽ പറഞ്ഞു പോകുന്നുണ്ട്. കഥാവസാനം ആർകിടെക്റ്റ് കൂടിയായ തങ്ങൾ ഒരു ചരിത്രസ്മാരകത്തിൻ്റെ പുനർനിർമാണത്തിനിടയിൽ മരണപ്പെടുന്നു. നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖയാലുദ്ദീൻ തങ്ങളുടെയും ഭാവനയുടെയും പ്രണയം ഭ്രമാത്കമായ ഒരു മായികലോകത്തിലെന്ന പോലെ കെ.ആർ. മീര അവതരിപ്പിച്ചിരിക്കുകയാണ്. കെ.ആർ മീരയുടെ എല്ലാവരം വായിച്ചിരിക്കേണ്ട മറ്റൊരു മികച്ച സൃഷ്ടി തന്നെയാണ് ഖബർ.

  ഭാവനയും സത്യവും ഒന്നിച്ച, ഭാവന സച്ചിദാനന്ദൻ എന്ന ജഡ്ജിയുടെ കഥ
By Smrti KP
ഖബർ ഇപ്പോളാണ് വായിക്കാൻ കിട്ടിയതു. മാന്ത്രികതയുടെയും നീതിയുടെയും കെട്ടുപിണഞ്ഞ, ഭാവനയും സത്യവും ഒന്നിച്ച കഥ. ഭാവന സച്ചിദാനന്ദൻ എന്ന ജഡ്ജിയുടെ കണ്ണിലൂടെ ഈ കഥ കെട്ടുപിണഞ്ഞു, ഉരുണ്ടു നിവർന്നു ഒരു ലോകം തന്നെ ഉണ്ടാക്കുന്നുണ്ട്. അവതാരികയിൽ ഇളയിടം പറയുന്നതു പോലെ, ഈ ലോകത്തിൽ പല ഇടങ്ങളുണ്ട്; പല സ്ഥലരാശികളുണ്ട്. ഒറ്റ ഇരുപ്പിൽ ആസ്വദിച്ചു വായിക്കാവുന്ന ചെറിയ നോവൽ; പക്ഷെ കുറെ നാളുകളോളം മനസ്സിൽ ഇട്ടു നുണയാൻ പോന്ന പല സംഭവങ്ങളും.

  മനസിലെ ഖബർ
By Sree Nisha
കെ ആർ മീരയുടെ പുതിയ നോവലിന്റെ പേര് തന്നെ നമ്മളെ കൊണ്ട് ആ പുസ്തകം വാങ്ങി വായിക്കാൻ പ്രേരിപ്പിക്കും. വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഓരോ അക്ഷരത്തിനും ജീവനുള്ള പോലെ അനുഭവപ്പെടുന്നു. ഒറ്റ ഇരുപ്പ് കൊണ്ട് വായിച്ചു തീരാവുന്ന അമൂല്യമായ വായനാനുഭവം തീർക്കുന്ന പുസ്തകം. നോവലിൽ ഇന്ന് നിലവിൽ ഇന്ത്യയിലെ രാഷ്ട്രീയ നീതിന്യായ സാഹചര്യത്തെ വരച്ചു കാണിക്കുന്നുണ്ട്. ഒരാളുടെ സാന്നിധ്യവും അസാന്നിധ്യവും ഒരു സ്ത്രീക്ക് നൽകുന്ന പൂർണ്ണതയുടെ അവസ്ഥകളെ പ്രണയത്തിന്റെ അതി മനോഹര ഭാഷയിൽ പറയുന്നു. കെ ആർ മീരയുടെ എല്ലാം പുസ്തകത്തിലും ഒരു ശക്തമായ സ്ത്രീ കഥാപാത്രം ഉണ്ടാവും. പെൺപക്ഷ നിലപാടുകളെ അതിമനോഹരമായി തുറന്നു കാട്ടുന്ന ഒരു കഥാപാത്രം. ഭാവന സച്ചിദാനന്ദൻ ???? നമ്മുടെ ഉള്ളിൽ അല്ലെങ്കിൽ നമുക്കിടയിൽ ജീവിക്കുന്ന ഒരു സ്ത്രീ തന്നെ ആണ്. അവളുടെ പ്രണയവും വേദനയും ഒറ്റപ്പെടലും വിവാഹമോചനവും അതിജീവിക്കലും പിന്നെ ഉന്നതപദവിയിൽ എത്തി ഒരു നക്ഷത്രം പോലെ ശോഭിച്ചു നിൽക്കുന്നതും നമ്മുടെ കണ്മുന്നിൽ തെളിഞ്ഞു വരുമ്പോൾ ഒരു കഥാപാത്രത്തോട് തോന്നുന്ന സ്നേഹമോ സഹതാപമോ അല്ല ഉണ്ടാവുന്നത് പകരം നേരിട്ട് അറിയാവുന്ന ഒരു വ്യക്തിയോട് തോന്നുന്ന ബഹുമാനം ആണ്. എം കെ സാനു മാഷിന്റെ അവതാരികയും സുനിൽ പി ഇളയിടത്തിന്റെ ഗഹനമായ പഠനക്കുറിപ്പും കുറച്ച് കൂടി ഭംഗി കൂട്ടിയത് പോലെ തോന്നി. എല്ലാവരുടെയും ഉള്ളിൽ ഉണ്ടാവും ആരാലും പൊളിക്കാൻ അനുവാദം ഇല്ലാത്ത ഒരു ഖബർ.

  ഖബർ
By Vipin Parameswaran
ഖബർ കെ.ആർ. മീര "പറയാൻ ഒരു കഥയുണ്ടാകുന്നതിലല്ല, കഥ. കഥ പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ്." ആമുഖക്കുറിപ്പിൽ എഴുത്തുകാരി ഇങ്ങനെ കുറിക്കുന്നു. കഥ പറയാൻ അവർ കണ്ടെത്തിയ കഥാപാത്രങ്ങൾ 'ഖബറി'നെ മികച്ചൊരു സൃഷ്ടിയാക്കി മാറ്റുന്നുണ്ട്. ജീവനുള്ള കഥാപാത്രങ്ങളെക്കൊണ്ട് അവർ മനോഹരമായി തന്നെ കഥ പറഞ്ഞു തീർത്തു. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഖബറിന്റെ പ്രസക്തി വളരെ വലുതാണ്. നിലവിലെ രാഷ്ട്രീയ സാമൂഹിക പരിസ്‌ഥിതിയിൽ ഇത്തരത്തിൽ ഒരു നോവൽ എഴുതുന്നത് ബുദ്ധിയല്ലെന്ന് കെ. ആർ മീര പറഞ്ഞുവെക്കുന്നുണ്ട്. ജില്ലാ ജഡ്ജി ഭാവനക്ക് മുന്നിൽ വരുന്ന അസാധാരണമായ കേസിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഖബർ കേസ് ഭാവനയിൽ ഉണ്ടാക്കുന്ന സംഘർഷങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് നോവൽ മുന്നോട്ട് പോകുന്നത്. കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന വാദി മനുഷ്യരെ ഭാവനയെ അത്യന്തം വിഭ്രാന്തിയിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുന്നു. ഭാവനയുടെ തറവാട്ടിലെ യോഗിശ്വരൻ അമ്മാവനും ഒരു കഥാപാത്രമായി വായനക്കൊപ്പം ചേരുന്നുണ്ട്. യോഗീശ്വരൻ അമ്മാവന്റെ കഥയും ഖയാലുദ്ദീൻ തങ്ങളുടെ കഥയും പരസ്പരം ഇഴചേർന്ന് കിടക്കുന്നു. കാക്കശ്ശേരി ഖയാലുദീൻ തങ്ങളുടെ പൂർവികനായ ഹസ്സൻ കോയ തങ്ങളുടെ ഖബറിടം സ്ഥിതിചെയ്യുന്ന ഖബറിടത്തിന്റെ അവകാശവാദവുമായി സമീപിക്കുന്ന ഖയാലുദീൻ തങ്ങൾക്ക് സമർപ്പിക്കാൻ തെളിവുകൾ ഉണ്ടായിരുന്നില്ല. ‘‘ഇനി ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഖബര്‍ എന്നു വാദിച്ചാല്‍ത്തന്നെ, അങ്ങനെയൊന്നുണ്ട് എന്നു തെളിയിക്കാന്‍ നിങ്ങളുടെ കയ്യില്‍ രേഖയില്ല, ഉണ്ടോ?’’ ‘‘രേഖയെന്നു ചോദിച്ചാല്‍... ’’ ‘‘ഉണ്ടോ ഇല്ലയോ?’’ ‘‘കടലാസ് രേഖ ഇല്ല.’’ ‘‘താളിയോല രേഖ?’’ ‘‘ഇല്ല. പക്ഷേ, രേഖയില്ലാത്തതുകൊണ്ട് ഖബര്‍ ഇല്ലാതാകുന്നില്ല.’’ ‘‘ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ മതി, കേട്ടോ. ഖബര്‍ ഉണ്ടെങ്കില്‍ ഖിബിലയിലേക്കുള്ള ദര്‍ശനം ഏതു കോണില്‍നിന്നാണ്? ’’ ‘‘അത് അളന്നു നോക്കിയാലേ അറിയൂ. ’’ ‘‘ചുരുക്കത്തില്‍ അവിടെ ഖബര്‍ ഉണ്ടോ എന്നു നിങ്ങള്‍ക്ക് തീര്‍ച്ചയില്ല. ഉണ്ടെങ്കില്‍ ഏതു തരം ഖബര്‍ ആണെന്നും അറിയില്ല. ’’ ‘‘ഇല്ല.’’ ‘ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍.’ വാദിയുടെ പൂർവികന്റേത് എന്ന് അവകാശപ്പെടുന്ന ഖബർ യഥാർത്ഥത്തിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളോ സാക്ഷികളോ ഹാജരാക്കുവാൻ കഴിയാത്തതിനാൽ കേസിൽ അയാൾ പരാജയപ്പെട്ടു. "ഒരാളുടെ സേവനങ്ങൾക്കു മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല, സ്നേഹം. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ്. " വിശുദ്ധപ്രണയത്തിന്റെ ഒരു തലം ഇവിടെ കാണാവുന്നതാണ്. "നിങ്ങൾക്ക് വേണ്ടത് ആദരവാണ്, കിട്ടിയിട്ടില്ലാത്തതും അതാണ്." ഇത്തരത്തിൽ പ്രണയത്തിന്റെ, അംഗീകാരത്തിന്റെ, ആദരവിന്റെ ചിത്രം വരച്ചിടുന്നുണ്ട് ഖയാലുദ്ദീൻ തങ്ങളിലൂടെ നോവലിസ്റ്റ്. "ജീവിതത്തിൽ ആദ്യമായി മറ്റൊരാളിന്റെ അസാന്നിധ്യത്തിൽ ഞാൻ പരിപൂർണ്ണത അനുഭവിച്ചു." എന്ന് ഭാവന പറയുന്നിടത്ത് നോവൽ അവസാനിക്കുന്നു. സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു കൃതിയാണ് ഖബർ. ???????? Vipin Parameswar

  Qabar
By Haniyya Thanveera
Super

  Qabar
By Sandra Santhosh
Good

  ജീവിച്ചിരിക്കുന്ന ഖബറുകൾ
By Bipin B S
ഒരേ പുസ്തകത്താളുകളിൽ രണ്ടു ഖബറുകൾ.. ഒന്നിൽ മണ്മറഞ്ഞു പോയ ഒരു ജാലവിദ്യക്കാരന്റെ പിതൃക്കളും, മറ്റൊന്നിൽ മഴവില്ലുകളോടു കൂടിയ സ്പടികച്ചില്ലുകൾക്കുള്ളിൽ പനിനീർ പുഷ്പങ്ങൾക്കുമേൽ ശയിക്കുന്ന ഒരു ന്യായാധിപയും. ആദ്യത്തേതിൽ ജീർണിച്ചു തുടങ്ങിയ എല്ലിൻ തുണ്ടുകളാണെങ്കിൽ മറ്റൊന്നിൽ ജീവനോടെ പ്രണയത്തിന്റെ മാന്ത്രിക നൂലിനാൽ ബന്ധിക്കപ്പെട്ട ഒരു വനിതയും. വരികളെ സ്പർശിച്ചിരിക്കുന്ന വിരലുകളിലേക്കും അവിടന്നു ശിരസ്സിലേക്കും തീ പിടിപ്പിക്കുന്ന കെ ആർ മീര മാജിക്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0