• Text
  • Text

RANDITANGAZHI

By : THAKAZHI SIVASANKARA PILLAI



Book : RANDITANGAZHI
Author: THAKAZHI SIVASANKARA PILLAI
Category : Novel, Literature
ISBN : 817130673X
Binding : Normal
Publishing Date : 28-04-2026
Publisher : DC BOOKS
Edition : 53
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹134.99 ₹150.00 10% off





Book Summary

പകലന്തിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം.

WRITE A REVIEW

Product name: RANDITANGAZHI

Review title:



Your Ratings:

Your Message:




Book Reviews

  കൃഷിഭൂമി കര്‍ഷകര്‍ക്ക്
By Salite Thomas
മണ്ണിന്റെയും പെണ്ണിന്റെയും കഥ സ്വന്തം തട്ടകത്തിലുടെ പറയുന്നു എന്നതുകൊണ്ട് തികഞ്ഞ സ്വാഭാവികതയും അനുഭവതീവ്രതയും ഈ കൃതിക്ക് പകര്‍ന്നുനല്‍കാന്‍ തകഴിക്ക് കഴിഞ്ഞിട്ടുണ്ട്.ഈ നോവല്‍ ഒരു കാലഘട്ടത്തിലെ കുട്ടനാടിന്റെ സാമൂഹികരേഖയാണ്. അതിമനോഹരമായ നോവല്‍

  Another Classic...????
By Jibin Willy
രണ്ടിടങ്ങഴി.... തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'രണ്ടിടങ്ങഴി' കുട്ടനാട്ടിലെ കർഷകസമരങ്ങളുടെ ഒരു നേർകാഴ്ച്ചയാണ്... ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധവും, അതിൽ വരുന്ന വിള്ളലും, അതെങ്ങനെയാണ് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്നതും എന്നത് എഴുത്തുകാരൻ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു..... കർഷകരുടെ ജീവിതം ഇത്ര മികച്ചതായി അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരൻ ഇല്ലെന്നു തന്നെ പറയാം... മലയാള ഭാഷയിലെ എക്കാലത്തെയും മികച്ച ഒരു കൃതി തന്നെയാണ് 'രണ്ടിടങ്ങഴി'....

  മലയാളത്തിന്റെ വിപ്ലവം
By Amal Mohammed
വിപ്ലവത്തിന്റെ കതിരുകൾ എങ്ങനെയാണ് കർഷകരിൽ മുള പൊട്ടിയതെന്ന്, അനുഭവ തീവ്രതകൾ കൊണ്ടും വൈകാരിക തലങ്ങളാലും ആസ്വാദകനിലേക്ക് പടർത്തുന്ന കൃതി. സവർണ്ണ മേൽക്കോയ്മയുടെ പൊളിച്ചെഴുത്തും മർദ്ദിതൻ എന്നും ഒറ്റപ്പെട്ടവനല്ലെന്നും ഉജ്ജ്വലമായ ഭാഷയിൽ തകഴി അവതരിപ്പിച്ചിരിക്കുന്നു.

  ഫിക്ഷനിലൂടെ ചരിത്രം
By Manasi Daivani
ലോക പ്രശസ്തനായ തകഴിയുടെ ഏറ്റവും പ്രധാനപെട്ട എഴുത്തുകളിലൊന്നാണ് രണ്ടിടങ്ങഴി എന്ന ലഘു-നോവൽ. ഫിക്ഷനിൽ ഇരുപതാം നൂറ്റാണ്ടിലെ കേരള ചരിത്രം വിവരിക്കുന്ന നോവലാണിത്. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാടിന്റെ കൃഷിരീതിയും, ഭൂവുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെയും വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. ചിരുതയുടെയും കോരന്റെയും ജീവിതത്തിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്. കർഷകന്റെ പ്രണയവും, കർഷക കുടുംബത്തിലെ സ്ത്രീയുടെ ജീവിതവും, സ്ത്രീധനം കൊടുക്കൽ വാങ്ങൽ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയും രണ്ടിടങ്ങഴിയിൽ പ്രതിപാദിക്കുന്നുണ്ട്. കോരന്റെയും ചിരുതയുടെയും പ്രണയവും രതിയും അവരുടെ കാർഷിക മേഖലയെയും ബാധിക്കുന്നുണ്ട്. കുട്ടനാട് എന്ന പ്രദേശത്തിന്റെ രൂപരേഖയും മനുഷ്യജീവിതവും വരച്ചുകാട്ടുന്നു. ജന്മിയുടെ ഭൂമിയിൽ കർഷകൻ തന്റെ കൈകുഞ്ഞിനെ എന്നോണം ശുശ്രുഷിക്കുന്ന കൃഷിയും, ചൂഷണത്തിനെതിരെ ചോദ്യം ചെയ്യുന്ന കോരനും കേരള ചരിത്രമാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അധ്വാനിച്ച കൃഷിയിടത്തിലെ വിളവെടുപ്പിൽ പങ്കില്ലാതെ നോക്കുകുത്തിയാവുന്ന കർഷകന്റെ വേദന ചോദ്യങ്ങളാവുകയും, തന്റെയും കുടുംബത്തിന്റെയും ജീവിതം വഴിമുട്ടുന്ന മനുഷ്യർ ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ വിപ്ലവത്തിനിറങ്ങുകയും ചെയ്യുന്നു. തികച്ചും പ്രാദേശികമായ ഭാഷയിൽ സംഭാഷണങ്ങൾ മുന്നോട്ട് പോവുന്നിടത്ത് വായനക്കാരന് ആ പ്രദേശത്തെയും, അവിടത്തെ ജനജീവിതത്തെയും പൂർണ്ണമായും മനസിലാക്കാൻ സാധിക്കുന്ന നോവലാണ് രണ്ടിടങ്ങഴി.

  രണ്ടിടങ്ങഴി
By Anjana Shaji
Good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0