• Text
  • Text



Book : KAYAR
Author: THAKAZHI SIVASANKARA PILLAI
Category : Novel, Rush Hours
ISBN : 9788171300716
Binding : Normal
Publishing Date : 31-01-2024
Publisher : DC BOOKS
Edition : 20
Number of pages : 990
Language : Malayalam
Paper Back

Publisher: DC BOOKS
₹749.00 ₹999.00 25% off





Book Summary

മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് 'കയറി'ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് 'കയറി'ൽ തകഴി പര്യാലോചിക്കുന്നു. നാലു തലമുറകളുടെ ജീവിതം ഈ നോവലിൽ ഇഴപിരിഞ്ഞു നില്ക്കുന്നു. കണ്ടെഴുത്തിനു വന്ന ക്ലാസിഫർ കൊച്ചു പിള്ളമുതൽ നക്‌സലൈറ്റായ സലീൽവരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകൾ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം ഇതിൽ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതിൽ ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു.

WRITE A REVIEW

Product name: KAYAR

Review title:



Your Ratings:

Your Message:




Book Reviews

  കയർ...????
By Jibin Willy
കയർ...???? തകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ ഒരു നോവലാണ് 'കയർ'... തീർന്നുപോകരുത് എന്ന് ഞാൻ ആഗ്രഹിച്ച ഒരു പുഷ്ടകമായിരുന്നു 'കയർ'... മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഇത്രയധികം മനോഹരമായി വിവരിച്ച മറ്റൊരു കൃതിയും മലയാളസാഹിത്യത്തിൽ ഇല്ല എന്ന് പറയാം... കേരളത്തിന്റെ സുപ്രധാനമായ പല മാറ്റങ്ങൾക്കും വേദിയായ ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്... പല കാലഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന കഥയിൽ കേരളത്തിലെ പല സാമൂഹികവും രാഷ്ട്രീയപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.ഒപ്പം തന്നെ കൃഷിയിൽ അടിയുറച്ചു നിന്ന് ജീവിച്ചിരുന്ന ഒരു പറ്റം ആളുകളുടെ ജീവിതം കൂടിയാണ് കഥയിൽ പറയുന്നത്.... മലയാളസാഹിത്യത്തിൽ സുവർണ്ണലിപിയാൽ എഴുത്തപ്പെടേണ്ട ഒരു കൃതി....????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0