• Text
  • Text



Book : CHEMMEEN
Author: THAKAZHI SIVASANKARA PILLAI
Category : Novel, Rush Hours , Romance
ISBN : 9788126436095
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 30
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹299.00 25% off





Book Summary

''പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല.

കറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?

പരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോർത്ത് പാടിപ്പാടി നടക്കും.

കറുത്തമ്മ : ഞാൻ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും.''

കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. ഈരേഴുകടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.

WRITE A REVIEW

Product name: CHEMMEEN

Review title:



Your Ratings:

Your Message:




Book Reviews

  ചെമ്മീന്‍
By Kesavanunni menon Menon
ചെമ്മീൻ മലയാളത്തിലെ എക്കാലത്തെയും വിസ്മയമായ ചെമ്മീന്‍'  ഈ അടുത്ത കാലത്ത് സന്ദര്‍ഭത്തില്‍ വീണ്ടും വായിച്ചു ' മനസ്സു നിറച്ച  ആദ്യത്തെ നോവലായിരുന്നു തകഴിയുടെ  ചെമ്മീന്‍. ആദ്യവായനയിൽ പരീകുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയത്തിന്‍റെ അനശ്വരതയായിരുന്നില്ല മനസ്സില്‍. വിശാലമായ കടലും കടല്‍ ജീവിതവുമായിരുന്നു. സാഹസികവും അനിശ്ചിതത്വവും നിറഞ്ഞ അരയരുടെ ശ്രമകരമായ ജീവിതമായിരുന്നു. അതില്‍ പിന്നെ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചെമ്മീന്‍ രണ്ടാം വായനക്ക് വിധേയപ്പെടുന്നത്  ഈ നോവലിൽ ഉള്ളത്.കഥാപാത്രങ്ങള്‍ മാത്രമല്ല, പ്രകൃതി തന്നെ പുസ്തകത്തില്‍ നിന്നും ഇറങ്ങിവന്നു ആസ്വാദനത്തിൽ പുതുആവിഷ്കാരം നടത്തിയിരിക്കുന്നു. പളനി, പരീകുട്ടി, കറുത്തമ്മ, ചെമ്പൻ കുഞ്ഞ്, ചക്കി , അച്ചൻകുഞ്ഞ്,  ഇവരൊക്കെ ഇന്നും മലയാള നോവൽ ലോകത്തെ പ്രഥമ പ്രധാനികളായി ഒരോ വായനക്കാരിലും ജീവിച്ചിരിക്കുന്നുണ്ടാവും . പ്രണയ പാരവശ്യമെന്ന മനുഷ്യന്‍റെ അസ്ഥിത്വ പ്രഹേളികയില്‍പ്പെട്ടു നീറി പുകയുന്ന പരീകുട്ടിയാണ് നോവലിലെ ശക്തി സോത്രസ് എന്നാണ് എനിക്ക് തോന്നുന്നത് .ബഷീർ കൃതികളിലല്ലാതെ ആണുങ്ങളുടെ പ്രേമം ഇത്രയും അഗാഡമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടൊ എന്ന് സംശയമാണ് . വാസ്തവത്തില്‍ ചെമ്മീനിലെ ചിരംജീവിയാണ് പരീകുട്ടി എന്നും പറയാം . പുരാണത്തിലെ അശ്വതത്മാവിനെ പോലെ ശാന്തിയും സമാധാനവും നിഷേധിക്കപ്പെട്ട് അലയാന്‍ വിധിക്കപ്പെട്ട ചിരംജീവി. കരുത്തമ്മക്ക്പോലും പരീകുട്ടിയുടെ പ്രണയ നീറ്റലില്‍ ആത്മാഹുതി ചെയുവാന്‍ മാത്രം പ്രണയമുണ്ടായിരുന്നോ എന്ന് സംശയമാണ്. സി. കേശവനുണ്ണി പരപ്പനങ്ങാടി

  നിലാവിന്റെ നാട്ടിലെ ചെമ്മീൻ
By manoj lekshmanan
......."ശുത്തമാ മൊകാളെ വലുത് .ശുത്തം .മരക്കാന്റെ സൊത്തു മരക്കാതീന്റെ ശുത്തമാ ..."ചെമ്മീനിലെ ചക്കിമരക്കാത്തി തന്റെ മകളായ കറുത്തമ്മയെ ഉപദേശിക്കുന്നു.ലോകം മുഴുവനും ഇരു കൈകളും നീട്ടി സ്വീകരിച്ച ഉപദേശം.കടലിന്റെ മക്കളുടെ നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന ജീവിത വേദാന്തത്തിന്റെ കനത്തതും ഉന്നതവുമായ മതിൽക്കെട്ട് തകഴി നോവലിലുടനീളം വരച്ചു ചേർത്തിരിക്കുന്നു. അതിനു വാതിലുകളില്ല ,ജനലില്ല .പക്ഷെ ,ചോരയുള്ള മാംസം അതിനെ തകർക്കുകയില്ലേ..?അത്തരം മതിൽക്കെട്ടുകൾ തകർന്നിട്ടില്ലേ ..? എന്ന നോവലിസ്റ്റിന്റെ ചോദ്യം നാനാജാതി മതസ്ഥരുടെയും ,ലോകമെമ്പാടുമുള്ള മനുഷ്യരുടെയും ഇടയിൽ ഇന്നും പ്രതിധ്വനിയായി നിലകൊള്ളുന്നു.അതിനാലാണ് ഈ നോവൽ അക്ഷരങ്ങൾ ഉള്ളിടത്തെല്ലാം ഇത്രയേറെ സ്വീകാര്യമായത് ."കടാലി പോണോന്റെ ജീവാൻ കരേലിരിക്കണ പെണ്ണിന്റെ കൈയ്യിലാ ."എന്ന ചക്കിയുടെ മുന്നറിയിപ്പ് ലോകത്തിന്റെ എല്ലാ കോണിലുമുള്ള സ്ത്രീകൾക്കുമുള്ള ഒരു ഗുണപാഠമായി കടലോളം പരന്നുകിടക്കുന്നു.പരസ്പര വിശ്വാസത്തോടെ , പവിത്രതയോടെ കാത്തുസൂക്ഷിക്കേണ്ടുന്നതാണ് ദാമ്പത്യമെന്ന് ഈ രചന നമ്മെ ബോധ്യപ്പെടുത്തുന്നു.പണത്തിനു മേൽ പരുന്തും പറക്കില്ല എന്ന സത്യം ചെമ്പൻ കുഞ്ഞിലൂടെ മനുഷ്യകുലത്തിന്റെ നന്ദികേടായി തകഴി കോറിയിട്ടിരിക്കുന്നു.ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിക്കുന്ന തെറ്റുകൾ മരണം വരെ പിന്തുടരുമെന്നും ,ചിലപ്പോൾ മരണത്തിനുതന്നെയും കാരണമാകുമെന്നും കഥാകാരൻ ഓർമിപ്പിക്കുന്നു.മനുഷ്യമനസ്സുകളിലൂടെ ആഴത്തിൽ സഞ്ചരിച്ചു അതിന്റെ വിവിധ വികാര വിചാരങ്ങൾ സൂക്ഷ്മമായി ഇതിൽ ഒപ്പിയെടുത്തിരിക്കുന്നു.നോവലിലുടനീളം മുഴച്ചുനിൽക്കുന്നതും , കടൽത്തീരത്തെ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം സംസാരിക്കുന്നതുമായ സംഭാഷണങ്ങൾ ഈ നോവലിനെ വ്യത്യസ്തതയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കുന്നു. സ്വദേശത്തും ,വിദേശത്തുമായി ഒട്ടു മിക്ക ഭാഷകളിലേക്കും തർജ്ജിമ ചെയ്യപ്പെട്ട നിലാവിന്റെ നാട്ടിലെ കഥപറയുന്ന ഈ കൃതിയാണ് മലയാള നോവലിന് ആദ്യത്തെ സാഹിത്യ അക്കാദമിഅവാർഡ് നേടിത്തന്നത്. മനോജ് ലക്ഷ്മണൻ അഴീക്കൽ 9605583915

  കണ്ണീരുപ്പു കലർന്ന നഷ്ടപ്രണയം
By Vishnu Nair
കേരളത്തിന്റെ മഹാനായ കഥാകാരൻ തകഴി, കടൽ പശ്ചാത്തലത്തിൽ ഒരുക്കിയ മനോഹര നോവലാണ് ചെമ്മീൻ, പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും കഥ .ദാരിദ്രത്തിന്റെ പടുകുഴിയിൽ നിന്ന് സമ്പത്തിന്റെ ശീതളിമയിലേക്ക് ചെമ്പൻ കുഞ്ഞിനെയും കുടുംബക്കത്തയും നയിച്ച പരീക്കുട്ടി എന്ന കൊച്ചുമുതലാളി .വള്ളം നിറച്ച് മീനുമായി വരുമ്പോൾ ചെമ്പൻ കുഞ്ഞിനോട് പരിക്കുട്ടി ചോദിക്കുന്നു എനിക്ക് കച്ചോടം ചെയ്യന്നോ എന്ന്. ചെമ്പൻ കുഞ്ഞിൽ നിന്ന് നെറികേടിന്റെ സ്വരം രൊക്കം കാശുണ്ടോ എന്ന മറുപടിയായി പറയുമ്പോൾ പരീക്കുട്ടി നിസ്സാഹായനാവുന്നു.അതെങ്ങനെയാണെല്ലോ പണവും അത്യാഗ്രവും മനുഷ്യനെ മൃഗമാക്കുന്നു. പരീക്കുട്ടിയും കറുത്തമ്മയും തമ്മിലുള്ള പ്രണയം ചെമ്പൻകുഞ്ഞ് അറിയുകയും പളനി എന്ന വരുത്തനെ കൊണ്ട് മകളെ വിവാഹവും ചെയ്യിപ്പിക്കുന്നു '. ഒരു നഷ്ടപ്രണയത്തിന്റെ എല്ലാ വിധ ചേരുവകളും കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0