• Text
  • Text

SARKKAR

By : KING JOHNS



Book : SARKKAR
Author: KING JOHNS
Category : Novel, Rush Hours
ISBN : 9789354829796
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 2
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹208.00 ₹270.00 23% off





Book Summary

പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവൽക്കരണ ത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വതന്ത്രമായൊരു ഭാവനാസഞ്ചാരം. ഡി സി ബുക്സ് - ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി നോവൽ പുരസ്കാരം നേടിയ ചട്ടമ്പി ശാസ്ത്രത്തിനുശേഷം കിംഗ് ജോൺസിന്റെ രചന.

WRITE A REVIEW

Product name: SARKKAR

Review title:



Your Ratings:

Your Message:




Book Reviews

  നിരോധിക്കപ്പെടുന്നതിന് മുമ്പ് നിങ്ങളും വായിച്ചോളൂ.
By SHUKKUR PEDAYANGODE
വിക്ടർ യുഗോയുടെ പാവങ്ങളിലെ ജീൻ വാൽ ജീൻ ജീവിക്കാൻ വേണ്ടി എത്ര വേഷങ്ങളും പേരും മാറ്റിയിട്ടുണ്ടാവും. ഭയന്ന് ഭയന്ന് പേടിച്ചോടിയ ആ കഥാപാത്രത്തോളം അലഞ്ഞും വേഷവും മതവും പേരും മാറ്റപ്പെട്ടും ജയിലിൽ നരകിച്ചും കഴിയുന്ന കൃഷ്ണസർക്കാർ, ഇന്ത്യയിൽ ജനിച്ച് വളർന്നിട്ട് പോലുംപൗരത്വ സർട്ടിഫിക്കറ്റിനായ് അലഞ്ഞ് നടക്കേണ്ടി വന്ന ദുരിതത്ത കിംഗ് ജോൺസ് വരഞ്ഞ് വെക്കുമ്പോൾ മലയാളനോവലിൽ മറെറാരു ദുരന്തനായക കഥാപാത്രമാവുന്നു. സർക്കാർ എന്ന നോവൽ നെഞ്ചുപൊട്ടാതെ വായിച്ച് തീർക്കാൻ കഴിയാത്ത വായനാനുഭവം തരുന്ന എഴുത്ത്. പുതിയ കാലത്ത് ചിലപ്പോൾ സർക്കാർ ഈ നോവലിന് പൂട്ട് ഇട്ടേക്കാം. നിരോധിക്കപ്പെടുന്നതിന് മുമ്പ് നിങ്ങളും വായിച്ചോളൂ.

  വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഒരു എഴുത്തുകാരന്റെ ധീരമായ ഇടപ്പെടലാണ് ഈ നോവൽ.
By Archana Philip
സ്വന്തമെന്ന് ഊറ്റം കൊണ്ടിരുന്ന മണ്ണിൽ നിന്ന് വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ആകുലതകളുടെ നിസ്സഹായതകളുടെ പ്രതിരോധങ്ങളുടെ നേർസാക്ഷ്യമാണ് സർക്കാർ. ജനാധിപത്യ പ്രക്രിയയിലൂടെ വോട്ടു ചെയ്ത് അധികാരം കൈയ്യാളിയ രാഷ്ട്രീയക്കാരനും, ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ മേധാവിത്വവും ചേർന്ന് അതേ ജനങ്ങളെ പലതായി വിഭജിച്ച് പുറന്തള്ളുന്ന വൈചിത്രത്തെ കാണിച്ചു തരുന്ന നോവൽ പുതിയ ഇന്ത്യൻ സാഹചര്യത്തിൽ അത്യന്തം ഗൗരവതരമായി വായിക്കപ്പെടേണ്ട, ചർച്ച ചെയ്യപ്പെടേണ്ടതാണ്. പൗരനെന്നും അഭയാർത്ഥിയെന്നും വിദേശിയെന്നും വിഭജിക്കപ്പെടുകയും. പൗരനും അഭയാർത്ഥിയും വിദേശിയും വീണ്ടും ഹിന്ദുവായും മുസ്ലിമായും വിഭജിക്കപ്പെട്ട് പുറന്തള്ളപ്പെടുന്ന തീവ്രമായ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഒരു എഴുത്തുകാരന്റെ ധീരമായ ഇടപ്പെടലാണ് ഈ നോവൽ.

  ലളിതവായന അസാധ്യം ; എന്നാൽ ധീരവും പ്രൗഢവുമായ രചന
By Jobin P J
ചട്ടമ്പിശാസ്ത്രത്തിനു ശേഷം കിംഗ് ജോൺസ് എഴുതിയ അതിഗംഭീരവും ധീരവുമായ നോവൽ. ചട്ടമ്പിശാസ്ത്രം വായനക്കാരനെ ത്രസിപ്പിക്കുമെങ്കിൽ സർക്കാർ തീരാദുഖത്തിലേക്കും വേദനയിലേക്കും പിടിച്ചുവലിച്ചുകൊണ്ടു പോവും. രാഷ്ട്രീയമായ അനിവാര്യതയുള്ള ഈ പുസ്തകം സമകാലിക രാഷ്ട്രീയ നോവലുകളിൽ മുന്നിട്ടുനിൽക്കുന്ന ഒന്നാണ്. ഒറ്റയടിക്ക് വായിച്ചു തീർക്കാൻ കഴിയില്ല. ആഴത്തിലുള്ള വായന ഇഷ്ടപ്പെടുന്ന സീരിയസ് റീഡേഴ്‌സിന് മാത്രമായുള്ള നോവൽ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0