• Text
  • Text

SOORYANE ANINJA ORU STHREE

By : K. R. MEERA



Book : SOORYANE ANINJA ORU STHREE
Author: K. R. MEERA
Category : Novel
ISBN : 9788126477074
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 23
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹414.00 ₹460.00 10% off





Book Summary

ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍-- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു--സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.

WRITE A REVIEW

Product name: Sooryane Aninja Oru Sthree

Review title:



Your Ratings:

Your Message:




Book Reviews

  സൂര്യനെ അണിഞ്ഞ സ്ത്രീ
By Renjan Pillai
മീരയുടെ ആരാച്ചാരിനെക്കാള് എനിക്കുപ്രിയപ്പെട്ടത് സൂര്യനെ അണിഞ്ഞ സ്ത്രിയാണ്.

  ജെസബെലിലൂടെ
By Stephy Thomas
കെ. ആർ മീരയുടെ മറ്റൊരു വ്യത്യസ്തമായൊരു ആവിഷ്കാരമാണ് "സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ"

  Review competition
By Anamika Sajeev
സ്വവർഗ്ഗ ലൈംഗികതയോടും ഭിന്ന ലിംഗക്കാരോടും തനിച്ചായി പോകുന്ന ജീവിതങ്ങളോടുമുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളെ വരച്ചിടുന്ന വായന

  ജബെല്ലയുടെ കുരിശു മരണവും, ഉയർത്തെഴുന്നേൽപ്പും :::::
By ???? ?????
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ :::: കെ. ആർ. മീര, തന്റെ എഴുത്തുകളിലൂടെ, സ്ത്രീകൾക്കുമേൽ വന്നു പതിക്കുന്ന ഓരോ ചങ്ങല പൂട്ടുകളെയും പൊട്ടിച്ചെറിയുവാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്നു. കെ ആർ മീരയെ വായിക്കുമ്പോൾ ഓരോ സ്ത്രീയും തന്റെ ആത്ന്മാഭിമാനം സംരക്ഷിക്കാനുള്ള ഊർജ്ജം നേടിയെടുക്കുന്നു. "സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ " ആകുവാൻ ഒരുപാട് വൈകാരികതകൾ ഉണ്ട് അങ്ങനെയുള്ളവർക്ക് മാത്രം സ്വന്തമായുള്ള അവകാശമാണ്, കെ ആർ മീര ഇവിടെ അവതരിപ്പിക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചതിനു ശേഷമുള്ള ആഗോളകരണത്തിന്റെ കാലഘട്ടത്തിൽ യൗവ്വനത്തിലെത്തിയ ഒരു സ്ത്രീ എങ്ങനെയാണ് അവളുടെ ജീവിതത്തെയും, അതിന്റെ സകല തലങ്ങളിൽ ഉള്ള വളർച്ചകളെ നേരിടുന്നത് എന്തെല്ലാമാണെന്ന് ഈ നോവലിലൂടെ കെ ആർ മീര ആവിഷ്കരിക്കുന്നു. ബൈബിളിലെ ജെസബെല്ല എന്ന യുവതിയുടെ നാമത്തിലൂടെ തുടങ്ങുന്ന നോവൽ കടന്നു ചെല്ലുന്നത് മറ്റൊരു ജസബെല്ലയുടെ സുവിശേഷത്തിലേക്കാണ്. ജസബേല്ല എന്ന യുവതി തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന കുരിശു മരണവും ഉയർത്തെഴുന്നേൽപ്പുമാണ് നോവലിന്റെ കാതൽ . വിവാഹത്തിലൂടെ ജീവിതം തന്നെ നഷ്ടപ്പെട്ടുപോയ വിദ്യാസമ്പന്നയായ പെൺകുട്ടിയാണ് ജസബെല്ല ഒരുപാട് രഹസ്യങ്ങളുടെ കലവറയായ ജെറോമിന്റെ ജീവിതത്തിലേക്ക് തന്റെ ജീവിതം ഹോമിക്കേണ്ടി വന്ന ജേസബെല്ലയുടെ ചെറുത്തുനിൽപ്പുകളാണ് ഇവിടെ മുഖ്യമായും ചർച്ചചെയ്യുന്നത്. ഒരു ആക്സിഡന്റിനു ശേഷം കോമയിൽ ആകുന്ന തന്റെ ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപെട്ട് കേസ് നൽകുന്ന ജസബെല്ലയിലേക് നോവൽ തിരിയുമ്പോൾ, വാക്കുകളാൽ അക്ഷരങ്ങൾ മൂർച്ഛയേറി വരുന്നു. ചില നേരങ്ങളിൽ വായനക്കാരനെപോലും ആ അക്ഷരങ്ങൾ തളർത്തികളയുവാൻ പ്രാപ്തമാകുന്നു. തന്റെ ജീവിതം തകർത്തെറിഞ്ഞ ജീവിത സാഹചര്യങ്ങളോടുള്ള ശക്തമായ ചെറുത്തുനിൽപ്പാണ് ജെസബെല്ലയുടെ കഥ. ഓരോ പെണ്ണിനും ചെന്നുകയറുന്ന വീട്ടിൽ അനുഭവിക്കേണ്ടി വരുന്ന പ്രേശ്നങ്ങൾ, മാനസികമായ പിരിമുറുക്കങ്ങൾ, വളരെ മൂർച്ചയേറുന്ന അടയാളങ്ങളായി കെ ആർ മീര അവതരിപ്പിക്കുന്നു. ഏറ്റവും ശക്തവും തീവ്രവുമായ ജസബെല്ല എന്ന കഥാപാത്രം സ്ത്രീകൾക്ക് കരുത്തും, പുരുഷാധിപത്യ സമൂഹത്തിനു വെല്ലുവിളിയുമാകുന്നു. ആസ്വാദകന്റെ വായനയുടെ ഉൾത്തലങ്ങളിലേക് ജസബെല്ല ഉണ്ടാക്കിയ ഓളങ്ങൾ അവസാനിക്കാതെ തുടർന്നുകൊണ്ടിരിക്കുന്നു. "സൂര്യനെ അണിഞ്ഞ സ്ത്രീ " വായിച്ചു തീരുമ്പോൾ ഓരോ വായനക്കാരനെയും ജെസബെല്ല എന്ന സ്ത്രീ പിന്തുടരുന്നു. ഓരോ സ്ത്രീയിലും ജസബെല്ല ചെറുത്തുനിൽപ്പുകളുടെ വിടർന്ന സ്വാതന്ത്ര്യമായ ആകാശം നിറയ്ക്കുന്നു.... ആവണി സെൽവൻ

  സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ : സ്ത്രീ ജന്മങ്ങളുടെ ഉൾക്കരുത്തിന്റെ ആവിർഭവനം.
By Sreelakshmi Puthuveettil veluthedath
കാലങ്ങൾക്കും മോഹങ്ങൾക്കും അടിമയെന്ന് സ്വയം വിശ്വസിപ്പിച്ച സ്ത്രീ ജന്മങ്ങൾക്ക്, തന്റെ മൂഢത്വം തിരിച്ചറിയുവാനുള്ള അവസരമാണ് കെ ആർ മീര എന്നാ അതുല്യ എഴുത്തുക്കാരിയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ' എന്ന നോവലിലൂടെ കാണാൻ സാധിച്ചത്. ആൺ മേൽക്കോയ്മയുടെ കാളക്കൂട വിഷം സ്വയം ഭക്ഷിച്ച്, മരണാസ്സന്നയായി തീർന്ന സ്വന്തം സ്വത്വത്തിലെ സ്വാഭിമാനത്തിന്റെയും അസാമാന്യ ധൈര്യത്തിന്റെയും ഞരമ്പുകളിൽ പുതുരക്തമൊക്കണമെന്ന ചിന്ത ഈ കൃതി വായിക്കാൻ ഇടയായ സ്ത്രീ ജീവിതങ്ങളിൽ കടന്നു പോകുമെന്ന് നിസംശയം പറയുവാൻ സാധിക്കും. ചുറ്റുമുള്ള സമൂഹം തീരുമാനിക്കുന്നത് പോലെ ജീവിതത്തെ നയിക്കാൻ പ്രേരിപ്പിക്കപ്പെട്ടവരാണ് നമ്മളിൽ പലരും എന്ന് തിരിച്ചറിയുവാനുള്ള അവസരം 'ജെസബെൽ ' എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ലഭിക്കുകയാണ്. ഒരു പക്ഷേ, നമ്മളോ നമ്മുടെ ചുറ്റും ഉള്ളവരോ കടന്നു പോകുന്ന അവസ്‌ഥകളുടെ നേർകാഴ്ച്ചകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിന്റെ തീവ്രത നാം തിരിച്ചറിയുന്നു. ബൈബിളിന്റെ പാതകളിൽ നിന്നും ചികഞ്ഞെടുത്ത,എല്ലാവരാലും തള്ളി പറയപ്പെട്ട ഒരു സ്ത്രീയുടെ ജീവിത പാതകളിലൂടെ മുന്നേറുന്നു. ജീവിതത്തിൽ സ്വന്തം ജീവനെ വിലകല്പ്പിക്കുന്നതിൽ സ്ത്രീകൾ എത്ര പേർ ഉണ്ടാകും? സ്ത്രീ ജീവിതങ്ങളുടെ നേർകാഴ്ച്ചകളിലേക്ക്‌ വെളിച്ചം വീശുന്ന കൃതി. കാലത്തിന്റെ കയത്തിൽ, അടിസ്ഥാനരഹിതമായ വിശ്വാസങ്ങളിലും നിയമങ്ങളിലും ചുറ്റി വരിഞ്ഞു മുറുകി പിടയുന്ന, സ്ത്രീ ജന്മങ്ങൾക്ക് ഉണർവ് പകരുന്ന കൃതി.

  സൂര്യനെ അണിയുന്ന സ്ത്രീകള്‍ !
By Anu B Karingannoor
എത്ര സങ്കീര്‍ണ്ണമാണ് ഓരോ പെണ്‍ജീവിതങ്ങളും. ജീവിതവഴികളിൽ തനിക്കിഷ്ടപ്പെട്ട പലതും ഉപേക്ഷിച്ചു ജീവിച്ചുപോകുന്നവര്‍. 23 വയസ്സുവരെ സമൂഹത്തിൽ മാതൃകാ പെൺകുട്ടിയായി വളർന്ന ശിശുരോഗവിദഗ്ധയായ ഡോക്ടറാണ് ജെസബൽ. വിവാഹവും തുടർന്നുള്ള കയ്പേറിയ അനുഭവങ്ങളും കാരണം ജീവിതവും കയ്യിൽപിടിച്ച് നെട്ടോട്ടമോടുന്ന സ്ത്രീ. ഒരുപക്ഷേ, സ്നേഹസമ്പന്നയായ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ ഒരുത്തമ ഭാര്യയായി തീരേണ്ടിയിരുന്ന ജീവിതം! നരകത്തീയിൽ വെന്തുനീറുന്ന മകളെ വീണ്ടുമാ തീയിലേക്ക് എടുത്തെറിയുന്ന അമ്മയുടെ ഭയവും സമൂഹമെന്തു കരുതുമെന്നതാണ്. രണ്ടുവർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും സ്നേഹത്തിന്റെ പാനപാത്രം വച്ചുനീട്ടാത്ത, മനസ്സു കൊണ്ടോ ശരീരം കൊണ്ടോ അംഗീകരിക്കപ്പെടാത്ത, ഒരു സ്ത്രീയ്ക്ക് ഭർത്താവായ പുരുഷനെ ജീവിതത്തിൽ നിന്നുമൊഴിവാക്കാൻ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ക്രൂരമായി അവളോട് പെരുമാറുന്നത് ഭർത്താവോ ഭർതൃപിതാവോ മാത്രമല്ല, പ്രതിരോധിക്കാനാവാതെ നിസ്സഹായയാക്കുന്ന സമൂഹമാണ് കഥയിലെ വില്ലൻ. കുടുംബകോടതിയിലൂടെ കടന്നുപോകേണ്ടി വരുന്ന സ്ത്രീജീവിതങ്ങളെ കുരിച്ചുയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വ്യക്തമായി വരച്ചുകാട്ടുകയാണ് മീര. ജീവിതത്തില്‍ സൂര്യനെ അണിഞ്ഞ സ്ത്രീയാണ് ജേസബൽ. ഇനിയൊരു കൊടുംതാപത്തിനും വേദനിപ്പിക്കാൻ കഴിയാത്തവൾ‌. നമുക്കുചുറ്റുമുണ്ടാവുന്ന അങ്ങനെയനേകരെ ഓർമ്മപ്പെടുത്തി കടന്നുപോകുന്ന കഥ. മറ്റൊരാളുടെ ജീവിതത്തെ വിലയിരുത്താൻ നാമാരുമല്ലെന്ന തിരിച്ചറിവോടെ ഓരോരുത്തരും അവരവരുടെ സന്തോഷങ്ങളിൽ ജീവിക്കുന്നതാണ് സംസ്കാരസമ്പന്നമായൊരു സമൂഹത്തിന്റെ കാതൽ. ചിന്താശേഷിയുള്ള അനുവാചകന്റെ ഹൃദയത്തിലേക്കിത് ആഴത്തില്‍ പതിയിക്കാന്‍ നോവലിന് സാധിക്കുന്നു. സമൂഹം കുഴച്ചെടുത്ത്, അവർതന്നെ പണിതെടുത്ത മോൾഡിലേക്ക് ഉരുക്കിയൊഴിക്കുകയാണ് ഓരോ സ്ത്രീയേയും. കല്ലുമഴ നിന്നു കൊള്ളാണാണ് സ്ത്രീയെ പാകപ്പെടുത്തുന്നത്. എതിർത്ത് തോൽപ്പിക്കാൻ പോയിട്ട് തിരിഞ്ഞോടാൻ പോലും അവസരമില്ല. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' ഒരോര്‍മ്മപ്പെടുത്തലും തിരിച്ചറിവുമാണ്.

  കഥ കമ്മ്യൂണിസം കാലം....
By Darsana Baburaj
കൗമാരത്തെയും യൗവനത്തിനെയും അതിന്റെ വേഴ്ചകളിലേക്ക്‌ വിടാതെ പഠനം മാത്രം ഉൾക്കൊണ്ട്‌ അവസാനം വീട്ടുകാർ പറയുന്ന ഒരാളെ വിവാഹം കഴിച്ചു അതിനുപിന്നാലെ സ്വജീവിതം ഒരു പോരാട്ടമായി തുടരുകയാണ് ജെസ്‌ബെൽ. വിവാഹശേഷം സ്വയം പരിവർത്തിതരും സംസ്‌കാരകുലജാതരുമായ സഹജീവികളിൽനിന്ന് ജെസ്‌ബെൽ സമൂഹത്തിന്റെ മറ്റൊരുമുഖം എടുത്തുകാട്ടുന്നു. സ്വവർഗരതിയെയും ഭിന്നലിംഗങ്ങളെയും എന്തിനു പറയുന്നു ലൈംഗിപഠനങ്ങളെയും ഇനിയും സമൂഹം വേണ്ടരീതിയിൽ പരിഗണിച്ചില്ലെങ്കിൽ സ്ത്രീപുരുഷ ഭേദമന്യേ കോടതി വരാന്തകളിൽ അവകാശ പോരാട്ടം തുടരുകതന്നെ ചെയ്യും എന്ന് മീര ചൂണ്ടിക്കാട്ടുന്നു. ഉന്നതരായ ഭിഷഗ്വര സമൂഹത്തിലാണ് ഈ കഥ നടക്കുന്നതെന്ന് നമ്മളിൽ വെള്ളിടി വീഴ്ത്തുന്നു.ജെസെബെല്ലിന്റെ പോരാട്ടത്തിലൂടെ ഒരുപാട് പേരുടെ മോചനവും മൃത്യുവും ഒരേസമയം ചിത്രീകരിക്കപ്പെടുന്നു.സമൂഹത്തിന്റെ സദാചാരബോധവും അനാവശ്യമായ വിലക്കുകളും കഥാകാരി പുറത്തുകൊണ്ടുവരുന്നു. കഥാവസാനം കഥാപാത്രങ്ങൾക്കും കഥ വായിക്കുന്ന നമുക്കോരോരുത്തർക്കും ശുദ്ധീകരണം സംഭവിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഇനിയും മനുഷ്യഗണങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അവരുടെ ആഗ്രഹം പോലെ ജീവിക്കാൻ ഉള്ള അവകാശത്തിനോട് നമ്മൾ ആമേൻ പറയുകയാണ്. തികച്ചും ജെസ്‌ബേലിന്റെ കഥ ഇന്നത്തെ കാലമാണ്...അവളുടെ പോരാട്ടം കമ്മ്യൂണിസവും... .

  ജെസ‌ബെലണിഞ്ഞ സൂര്യൻ
By Devika Remesh
ഓരോ തവണ മീരയെ വായിക്കുമ്പോൾ തോന്നും ഇവരെങ്ങനെയാണ് സ്ത്രീകളെ ഇത്രയും മനസ്സിലാക്കുന്നതെന്ന്. സ്ത്രീയായത് കൊണ്ട് മാത്രമല്ല. സ്ത്രീകളെ മനസ്സിലാക്കാത്ത എത്രയോ സ്ത്രീകളുണ്ട്. എന്നാൽ മീരക്ക് സ്ത്രീയെ അറിയാം. അതിലുപരി മനുഷ്യനെ അറിയാം. മെഡിക്കൽ സയൻസും സാഹിത്യവും ചരിത്രവും ബൈബിളും ജീവിതവും ചേർന്ന ഈ കഥയിലെ ജെസബെലിനെയും ജെറോം ജോർജ് മരക്കാരനെയും ജോർജ് ജെറോം മരക്കാരനെയും സാറയെയും ജോണിനെയും ലില്ലിയെയും വലിയമ്മച്ചിയേയും എനിക്കറിയാം, ഞാൻ കണ്ടിട്ടുണ്ട്. ഇവരെ പലർക്കും അറിയാമായിരിക്കും. ഒരു പേരിനു എത്ര അർത്ഥങ്ങളാണ്. ഏതർത്ഥം വേണമെന്ന് നമുക്ക് തീരുമാനിക്കാം, അത് പോലെത്തന്നെ ജീവിതവും. സ്ത്രീകൾക്ക് എന്ന പോലെ പുരുഷന്മാർക്കും സമൂഹം അതിരുകൾ കല്പിച്ചിട്ടുണ്ട് എന്നാലും ചോദ്യം ചെയ്യപ്പെടുന്നതെന്നും സ്ത്രീയാണല്ലോ! കോടതിയിൽ നിൽക്കുന്ന ജെസബെലിനെ ചോദ്യം ചെയ്യുന്നത് വക്കീലല്ല, മറിച്ച് സ്വയം ന്യായാധിപന്മാരെന്ന് ധരിച്ചു കറുത്ത കോട്ടണിഞ്ഞ സമൂഹമാണ്. ഒരുപാട് സ്ത്രീയുടെ ഏറ്റവും വലിയ ശക്തിയും ശത്രുവും പുരുഷനാണോ? അല്ല, അത് മറ്റൊരു സ്ത്രീയാണ്.

  Jesabel❤
By Silpa P S
That was an experience ❤

  ❤️
By Ganga Unnikrishnan
Good book to read.... It also discover the feelings of many hearts not only women????????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0