• Text
  • Text

100 SUFI KATHAKALUM SOOKTHANGALUM

By : HASHIM E M



Book : 100 SUFI KATHAKALUM SOOKTHANGALUM
Author: HASHIM E M
Category : Short Stories
ISBN : 9788126441570
Binding : Normal
Publishing Date : 20-10-2025
Publisher : DC BOOKS
Edition : 2
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

ഏറെ ചിന്തിപ്പിക്കുകയും ലോകത്തെ തെളിമയാര്‍ന്ന കണ്ണിലൂടെ കാണാനും അറിയാനും പ്രാപ്തമാക്കു കയും ചെയ്യുന്ന സൂഫി കഥകളുടെ സമാഹാരം. ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് പുതിയ പഞ്ചേന്ദ്രിയങ്ങള്‍ ലഭിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ അവ അടിമുടി ഇളക്കി മറിക്കുന്നു. ലോകവും നമ്മളും നിത്യനൂതനമായിത്തീരുന്നു.

WRITE A REVIEW

Product name: 100 SUFI KATHAKALUM SOOKTHANGALUM

Review title:



Your Ratings:

Your Message:




Book Reviews

  ചിറകുകൾ ഒളിപ്പിച്ചുവെക്കാത്തവരുടെ പുസ്തകം
By suresh narayanan
സൂഫിസത്തിൻറെ തലയിണയിൽ മുഖം ചേർത്തുറങ്ങുന്ന ഒരാളാണ് ഇ എം ഹാഷിം. 'സൂഫിസം- പ്രണയത്തിൻറെ വീഞ്ഞ്' എന്ന പുസ്തകത്തിൽ മുഴുക്കെആ 'സൂഫീപ്രസാദം' നിറഞ്ഞിരിക്കുന്നുണ്ട്. 'ഉള്ളിലുള്ളവരു'മായി അദ്ദേഹം വീണ്ടുമെത്തുമ്പോൾ, നിറയെ പഴുത്തുപാകമായ ഫലങ്ങളുള്ള ഒരു വൃക്ഷം നടന്നു വരുന്നതുപോലെ തോന്നും! സൂഫിസത്തിൻറെ കണ്ടൽക്കാടുകളിൽ ഒളിച്ചിരിക്കുന്ന 'മിന്നാമിനുങ്ങുമനുഷ്യരെ' അദ്ദേഹം നമുക്ക് ദൃഷ്ടിഗോചരമാക്കിത്തരുന്നു. ഇടയ്ക്ക് സ്വജീവിതാനുഭവങ്ങളിലേക്ക് വഴുതിപ്പോകുന്നു; എഴുതിപ്പോകുന്നു! ധ്യാനാത്മകമായൊരു യാത്രാവിവരണമാണ് 'ഉള്ളിൽ ഉള്ളവർ'. പുറപ്പെട്ടു തിരിച്ചെത്തിയിട്ടും വീണ്ടും യാത്ര തുടരുന്ന ഒരനുഭവം. തൻറെ പ്രവാസകാലത്ത് പരിചയപ്പെട്ട മനുഷ്യർ. ഹൃദയ വാതിലുകൾ കിലുക്കി നൃത്തംചെയ്യുന്നവർ ! അവർക്കൊപ്പമുള്ള യാത്രാനുഭവങ്ങളുടെ ഓലപ്പീപ്പിയൂതൂന്നു ഗ്രന്ഥകാരൻ! ഏകമകൻ ഖുസ്രുവിൻറെ മരണം 'എൻറെ മകൻ ദൈവത്തിന് പ്രിയപ്പെട്ടവനായി' എന്നവതരിപ്പിച്ച പാകിസ്ഥാനി ആയ ഉമ്മർ നവാബ്, ഒരുരസലോടെ കടന്നുവന്ന് പിന്നീട് അനുജന്റെ സ്നേഹം പിടിച്ചു വാങ്ങി,അപൂർണമായ ജീവിതം ക്യാൻസറിന്റെ ഞണ്ടുകൾക്കെറിഞ്ഞുകൊടുത്തു മറഞ്ഞു പോയ കിരൺ രണ്ടു വർഷക്കാലം ഒരുമിച്ചു താമസിച്ചിട്ടും അരമണിക്കൂറിലധികം തികച്ചു സംസാരിക്കാത്ത അബ്ദുറഹ്മാൻ എന്ന പാകിസ്ഥാനിപാസ്പോർട്ടുള്ള ഇറാഖിയൻ (വെളിച്ചം അയാളുടെ ദൗർബല്യമായിരുന്നു. അതുകൊണ്ടാകണം, തിരിച്ചുപോകുമ്പോൾ അയാൾക്കു പാക്ക് ചെയ്യാൻ ബൾബുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.) 20 വർഷത്തെ മൃഗവാസന നിറഞ്ഞ പട്ടാളജീവിതമുപേക്ഷിച്ച് ദുബായ്എക്സിബിഷൻ എന്ന ആഗ്രഹവുമായി നടക്കുന്ന മാത്യു ട്രങ്ക് എന്ന വിയറ്റ്നാം കാരൻ, 'ഞാനെത്ര ഭാഗ്യവാൻ; ഉറക്കം വരാത്ത രാത്രികൾ എനിക്കുണ്ടായിട്ടില്ല ഇതുവരെ' എന്നു നിസ്വാർത്ഥമായി മൊഴിഞ്ഞ എസ് വി എന്ന മെഴുകുതിരി ജന്മം. 212 പൂച്ചകളുടെ യും 11 നായകളുടേയും രണ്ട് ആമകളുടെയും രാജ്ഞിയായ പെട്രാ മുള്ളർ എന്ന ജർമൻകാരി, ഫുക്കറ്റ് കുന്നിൻമുകളിലെ ബുദ്ധാശ്രമത്തിലെ ദിവ്യൻ, ഒത്തിരിയാഗ്രഹിച്ച 'ഗോൾഡ് പെപ്പർ' എന്ന പുസ്തകം കയ്യിൽ വന്നുപെട്ട ആത്മഹർഷത്താൽ അറിയാതെ വിതുമ്പി പോയപ്പോൾ 'ഇത്ര വികാരാധീനനാകരുത്, നിയന്ത്രിക്കണം' എന്നുപറഞ്ഞ കസാൻ സാക്കിസിൻറെ നാട്ടുകാരനായ ഇവാൻ, ഭ്രമണനൃത്തങ്ങളുടെ ഭ്രമാത്മകതയിലേക്ക് കൂട്ടിക്കൊണ്ടുപോയ പോയ തുർക്കിയിലെ സൂഫി സന്യാസി .. ഇവരെല്ലാം അനുഭവത്തിന്റെ പൊതിച്ചോറുകൾ ആവോളം കൊടുത്ത് ഗ്രന്ഥകാരനെ ഊട്ടി. അതിൻറയെല്ലാം വെള്ളിവെളിച്ചം പേജുകളിൽ ആവോളം പ്രസരിച്ചു കിടക്കുന്നു! ഒരേ സമയം യാത്രികനും മാന്ത്രികനും ആവുന്ന ഇരട്ട ജന്മം -ആ സഫലത ഈ ഗ്രന്ഥകാരനു മാത്രമവകാശപ്പെട്ടതാണ്. മൗനത്തിൻറെയും സംഗീതത്തിൻറെയും പച്ചിലക്കാടുകളിലേക്കു ഗ്രന്ഥകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. മൗനത്തിന്റെ ആഴം, അതിൻറെയപാരത.. ആത്മാവിന്റെ തേങ്ങലായ സംഗീതം.. അതിൻറെ തൂവൽ തണുപ്പുകൾ. "ഇങ്ങനെയും ചിലർ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്നറിയുമ്പോഴാണ് മനുഷ്യർ തീർത്തും വ്യത്യസ്തരാണെന്നറിയുന്നത്. ആ അറിവ് ജീവിതം ഒരു അത്ഭുതം തന്നെ എന്നു മനസ്സിലാക്കിത്തരുന്നു" എന്ന വാക്കുകളോടെ ഈ അപൂർവാനുഭവങ്ങളുടെ വിവരണം അപൂർണ്ണമായി ഹാഷിം അവസാനിപ്പിക്കുന്നു. റൂമിയുടെ മസ്നവി പോലെ!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0