• Text
  • Text

THE ALCHEMIST

By : PAULO COELHO



Book : THE ALCHEMIST
Author: PAULO COELHO
Category : Novel, Vocal For Local
ISBN : 9780008283643
Binding : Normal
Publishing Date : 11-07-2018
Publisher : DC BOOKS
Edition : 10
Number of pages : 183
Language : English
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

Paulo Coelho's enchanting novel has inspired a devoted following around the world. This story, dazzling in its powerful simplicity and inspiring wisdom, is about an Andalusian shepherd boy named Santiago who travels from his homeland in Spain to the Egyptian desert in search of a treasure buried in the Pyramids. Along the way he meets a Gypsy woman, a man who calls himself

WRITE A REVIEW

Product name: The Alchemist

Review title:



Your Ratings:

Your Message:




Book Reviews

  നിന്നെ തേടിയുള്ള യാത്ര
By Dheeraj K Panicker
ബൈബിൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകമാണ് The Alchemist. അതിൽ നിന്നും തന്നെ മനസിലാക്കാൻ കഴിയുന്നതാണ് പൗലോ കൊയ്ലോ രചിച്ച ഈ നോവലിന്റെ ജനപ്രീതി. പ്രായഭേദമെന്യേ ഏതൊരു വായനക്കാരുടെയും പ്രിയ പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഒന്ന്. സ്പെയിൻ മുതൽ ആഫ്രിക്കയിലെ പിരമിഡുകൾ വരെയുള്ള സാന്റിയാഗോ എന്ന ആട് മേയ്ക്കുന്ന ഒരുവന്റെ യാത്ര. തിരിച്ചറിവുകളും തിരിച്ചുപിടിക്കലുകളും നിറഞ്ഞുനിൽക്കുന്ന ഒരു ത്രസിപ്പിക്കുന്ന നോവൽ. പക്ഷെ ഒരിക്കൽ പോലും ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്നതല്ല. ആരെയും പിടിച്ചിരുത്തുന്ന രചനാശൈലിയും ജീവിതത്തിൽ എന്തൊക്കെ നേരിടേണ്ടി വന്നാലും തളരരുത് എന്ന് പറയാതെ പറയുന്നതും ഈ പുസ്തകത്തെ വേറിട്ട് നിർത്തുന്നു. ഉദ്ധരണികളാൽ സമ്പുഷ്ടം. കേവലം ഒരൊറ്റ ആശയത്തിൽ ഒതുങ്ങികൂടാതെ ഓരോ വായനക്കാരനിലേക്കും വിവിധ അർത്ഥതലങ്ങളാണ് സമ്മാനിക്കുന്നത്. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങളാകാതെ ഓരോ കഥാപാത്രത്തിനും അവരുടെതായ പ്രാധാന്യം നൽകാൻ എഴുത്തുകാരന്റെ തൂലികയ്ക്ക് സാധിച്ചിട്ടുണ്ട്. വായന ആരംഭിച്ചാൽ പുസ്തകം അവസാനിപ്പിക്കാതെ ആരെയും എവിടെയും വിടാത്ത പുസ്തകം. യാത്രയും പ്രണയവും തിരിച്ചറിവുകളും പരിശ്രമങ്ങളും എല്ലാം ഏതൊരു മനുഷ്യന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്നവയാണ്, അത് തന്നെയാണ് സാന്റിയാഗോയുടെ ജീവിതത്തിലൂടെ പൗലോ കൊയ്‌ലോ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഇതുവരെ വായിക്കാതെ പോയ ആരെങ്കിലുമുണ്ടെങ്കിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ഇടയിൽ ഒന്നാം സ്ഥാനം എന്നും അർഹിക്കുന്ന പുസ്തകം.

  ദി ആല്‍കെമിസ്റ്റ്.
By Vishnu PP
പുസ്‌തകങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നവയാണ്. ആശയങ്ങൾ നൽകുന്നവയാണ്. 'ദി ആൽകെമിസ്റ്റ്' എന്ന കൃതി ഒരുപക്ഷെ പുതിയൊരു ജീവൻ നൽകിയെന്നിരിക്കും. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ ഏറ്റവും മികച്ച കൃതിയാണ് ആൽകെമിസ്റ്റ്. സ്പെയിനിലെ ഒരു ഇടയബാലനായ സാന്റിയാഗോ തനിക്കു നിധി കിട്ടുന്നതായി സ്വപ്നം കാണുന്നു. അവന്‍ നിധിയന്വേഷിച്ച് പിരമി‍‍ഡുകളെ തിരഞ്ഞ് യാത്ര തിരിക്കുന്നു. ഈ യാത്രയാണ് ആല്‍കെമിസ്റ്റ്. വഴിയില്‍ കണ്ടുമുട്ടുന്ന വൃദ്ധനായ രാജാവ് യുറീം, തുമീം എന്നീ രണ്ട് കല്ലുകള്‍ നല്‍കുന്നു. "എപ്പോള്‍ നിനക്ക് ഒരു ഉത്തരം വേണമോ- ഇവയെ ആശ്രയിക്കുക. " രാജാവ് പറയുന്നു. ആഫ്രിക്കയിലെത്തി പണം മുഴുവന്‍ നഷ്ടപ്പെടുന്ന സാന്റിയാഗോ കഷ്ടപ്പെട്ട് ജോലിചെയ്ത് സമ്പാദ്യമുണ്ടാക്കി യാത്ര തുടരുന്നു. മരുപ്പച്ചയില്‍ വെച്ച് ഒരു യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് അത്ഭുതസിദ്ധികളുള്ള ആല്‍കെമിസ്റ്റിനെ കാണുകയുമവന്‍ ചെയ്യുന്നു. ആല്‍കെമിസ്റ്റ് ഒരുപാടറിവുകള്‍ നല്‍കി അവനെ ലക്ഷ്യത്തിലെത്തിക്കുന്നു. അവിടെയാണ് കഥയുടെ ഏറ്റവും വലിയ ചുരുളഴിയുന്നത്. ആല്‍കെമിസ്റ്റ് ഒരു ത്രില്ലറോ കടുകട്ടി നോവലോ ഒന്നും അല്ല. എന്നാല്‍ മഹത്തായ ജീവിതപാഠങ്ങള്‍ക്കൊപ്പം പ്രണയത്തി്റെ മാധുര്യവും ആകാംഷയുടെ ചൂടും അതിജീവനത്തിന്റെ കയ്പ്പും ഭയത്തിന്റെ എരിവും എല്ലാം കൊയ്‍ലോ സമന്വയിപ്പിച്ചിരിക്കുന്നു. തുടക്കത്തില്‍ ലളിതമായും പിന്നീട് സങ്കീര്‍ണതകളിലേക്കും കഥ തിരിയുന്നു. നാമിതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളും വഴിത്തിരിവുകളും ആല്‍കെമിസ്റ്റിനെ വേറിട്ടതാക്കുന്നു. സ്വന്തം ഹൃദയത്തോടും മരുഭൂമിയോടും കാറ്റിനോടും സൂര്യനോടും സംസാരിക്കുന്ന സാന്റിയാഗോയെ നമുക്കിതില്‍ കാണാം. ദരിദ്രനായി നടക്കു്ന്ന വയസ്സന്‍ രാജാവിനെ കാണാം. തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ലാതെ സാൻ്റിയാഗോയെ കാത്തിരിക്കുന്ന ഫാത്തിമയെ കാണാം. ഇങ്ങിനെയുള്ല വ്യത്യസ്തതകള്‍ തന്നെയാണ് ആല്‍കെമിസ്റിനെ ആല്‍കെമിസ്റ്റാക്കുന്നത്. ഈ പുസ്തകം ഉള്‍ക്കൊണ്ടുകഴിയുമ്പോള്‍ നാം ജീവിതത്തെ പുതിയൊരു കോണില്‍ നിന്ന് നോക്കിക്കാണും. ഏത് നിരാശയേറിയ സന്ദര്‍ഭങ്ങളേയും അതിജീവിച്ച് ആഗ്രഹങ്ങളെ പിന്തുടരാനുള്ള ചോദന ആല്‍കെമിസ്റ്റ് വായനക്കാരനു നല്‍കുന്നു.

  ആൽകെമിസ്റ്റ്
By Abdul Rahoof
ജീവിതത്തെ ത്രസിപ്പിക്കുന്നതും മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നതുമാണ് പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് സാന്റിയാഗോയെന്ന ആട്ടിയിടന് ഒരു ബാലൻ ഈജിപ്‌തിലെ പിരമിഡുകൾക്കടിയിലെ നിധി കാണിച്ചുകൊടുക്കയും സ്വപ്ന ദർശത്തിന്റെ പ്രേരണയിൽ കിലോമീറ്റർ താണ്ടിയുള്ള യാത്രക്കൊടുവിൽ പിരമിഡിന്റെ ചാരത്ത് സ്വപ്നം പൂവണിയുന്നതാണ് നോവലിന്റെ ഇതിവൃത്തം . നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ ഈ പ്രപഞ്ചം നിങ്ങൾക്ക് വേണ്ടി ഗൂഢാലോചന നടത്തുമെന്ന പൗലോ കൊയ്‌ലോയുടെ ആപ്തവാക്യത്തിന്റെ നേർരൂപമാണ് നോവൽ .ഈജിപ്തിലെ പിരമിഡുകൾക്കരികിലുള്ള നിധി കണ്ടെത്താനുള്ള ആഗ്രഹം തീവ്രമായിരുന്നതിനാൽ പ്രപഞ്ചത്തിന്റെ പ്രതീകങ്ങളായി ജോത്സ്യൻ , സ്ഫടിക കച്ചവടക്കാരൻ , ഇംഗ്ലീഷുകാരൻ , ആൽകെമിസ്റ്റ്, ഫാത്തിമ ,ഹൃദയത്തിന്റെ തോന്നലുകൾ ,പ്രകൃതിയുടെ ഭാഷ അദ്ദേഹത്തിന് സമക്ഷം പ്രത്യക്ഷപ്പെടുകയും സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്തു . തീവ്രമായ ആഗ്രഹത്തിന് മുന്നിൽ പരിഹാസ്യങ്ങൾ ,സമ്പത്ത് , അക്രമങ്ങളെല്ലാം മുട്ടുമടക്കി . പിരമിഡിന്റെ ചാരത്ത് നിധി കുഴിച്ചെടുക്കവെ പിന്തിരിപ്പിക്കാൻ ശ്രമിച്ചവരെയും ഭേദിച്ച് കുഴിക്കൽ തുടർന്ന് കൊണ്ടിരുന്നു. ഇവിടെ തന്റെ സ്വപ്ന സാൽക്ഷാരത്തിനുള്ള യാത്രക്ക് തിരശീലയിട്ട് സ്വർണ്ണ നാണയങ്ങളും അമൂല്യ രത്നങ്ങളുമായി മടക്ക യാത്രക്ക് നാന്തി കുറിച്ചു . ഈ നോവൽ വായനക്കാരന് നൽകുന്ന ഏറ്റവും വലിയ സന്ദേശവുമിതാണ് സ്വപ്ന സാൽക്ഷാരത്തിനുള്ള യാത്രയിൽ കാലിടറരുത്. സഞ്ചാരം തുടരുക പ്രപഞ്ചം നിങ്ങളെ സഹായിക്കും

  സാന്റിയാഗോയുടെ ആൽകെമിസ്റ്റ്
By Hashir Tharuvana
"ആത്മാർത്ഥമായി ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ നിൽക്കും " പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ ഒരു ആശയമാണ്. ഈ കഥയിൽ അതിന്റെ പരിപൂർണത തന്നെയാണ്. സാന്റിയാഗോ എന്ന ഇടയബാലൻ തന്റെ ആട്ടിപ്പറ്റങ്ങളെയും കൊണ്ട് മേച്ചുനടക്കുമ്പോൾ സായാഹ്ന വിശ്രമത്തിനായി പള്ളികുരുക്കിൽ കിടക്കുമ്പോളാണ് ഒരു സ്വപ്നം കാണുന്നത്.ഈജിപ്തിലെ പിരമിഡുകളുടെ അടിയിൽ നിധിയുണ്ടെന്നുള്ള സ്വപ്നമായിരുന്നു അത്. കണ്ട സ്വപ്നത്തിന്റെ ചിറകേറി അവൻ യാത്ര തിരിക്കുന്നു.കണ്ടസ്വപ്നം പൂവണിയുമെന്നുള്ള ജിപ്സിയുടെ വാക്കും വഴിയിൽ വെച്ച് കണ്ട സലേമിലെ വൃദ്ധനായ രാജാവും യാത്രയിലെ ക്ലേശത്തെ മായ്ച്ചുകളഞ്ഞ കച്ചവടക്കാരനും ഇണയായി കൂട്ടിന് വന്ന ഫാത്തിമയും എല്ലാം കഥയിലെ കഥാപാത്രങ്ങൾ തന്നെ. ജീവന് തുല്യം സ്നേഹിച്ച ആട്ടിൻകൂട്ടങ്ങളെ വിറ്റപ്പോളും തന്റെ കയ്യിലെ പണമെല്ലാം അപഹരിക്കപെട്ടപ്പോളും യാത്ര തുടർന്നു സ്പെയിനും കടന്ന് ആഫ്രിക്കയിലൂടെ ലക്ഷ്യത്തിൽ എത്തിയെന്നു ഉറപ്പിച്ചപ്പോളാണ് നിധി ഇരിക്കുന്നത് താൻ സായാഹ്ന വിശ്രമത്തിനു ഇരുന്ന പള്ളികുരുക്കിൽ തന്നെയാണ് എന്ന തിരിച്ചറിവ് ലഭിക്കുന്നതും. കഥയിലൂടെ കണ്ണോടിച്ചാൽ ഒരു യാത്രഅനുഭവം ആയി തോന്നിയേക്കാം.ഐഹിക ജീവിതത്തിന് ദൈവീകസൗരഭ്യം നൽകുക എന്ന ഏഴുത്തുകാരന്റെ പതിവ് ശൈയിലിയാണ് ഇവിടേയും പ്രതിഫലിപ്പിക്കുന്നത്. ഒരു ചെറു പ്രചോദനം എന്ന തരത്തിലും" ദ ആൽക്കമിസ്റ്റ് "വായനക്കാരെ ആകർഷിക്കുന്നു.

  THE ALCHEMIST - A BOOK OF LIFE,DREAMS AND HOPE
By Resmi Anil
The Alchemist is not a book but a fuel for living. It is a book that everyone in this world should read, love, cherish and pass on. It can guide every reader in their life path. Through Santiago, author has succeeded in giving some important life lessons to the readers. Be it the Spanish pastures or the Arabian deserts, we can see each place through his words. One of the most important lessons of life given by the author in this novel is to never give up in life. Through out the story, Santiago follows the words of his heart and the nature rather than his brain and at last fulfill his dream. The journey of the shepherd boy was filled with emotions and hardships. By elaborating this journey, the author portrays hardships of life. The main point of this story focused by the author is to be like the boy and achieve ones dreams and aspirations. It is the best book to carry on throughout the journey of life. Remember be like Santiago....

  The Alchemist _ പ്രപഞ്ചത്തെ തിരിച്ചറിഞ്ഞ ജ്ഞാനി
By Harsha varghese
പ്രപഞ്ചത്തിന്റെ നിഗൂഢതയെ മനസിലാക്കിയ ജ്ഞാനി,ഈയത്തെ സ്വര്ണമാക്കിമാറ്റാനും സ്വയം കൊടുംകാറ്റായി മാറാനും സാധിക്കുന്ന മനുഷ്യൻ എന്നർത്ഥമാകുന്ന ആൽകമിസ്റ് എന്ന പേരാണ് നോവലിന്റേതെങ്കിലും കഥ മുന്നോട്ട് പോകുന്നത് നിധി തേടി ഇറങ്ങിയ സാന്റിയാഗോയിലൂടെ ആണ്.ലോകം ചുറ്റി കാണുക എന്ന സ്വന്തം ഇഷ്ടത്തിന് വേണ്ടി വീട് വിട്ടിറങ്ങുന്ന സാന്റിയാഗോ ഒരു പള്ളിമേടയിൽ സൈകമോർ മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്നത് തൊട്ട് കഥ ആരംഭിക്കുന്നു . ഒരു തവണ കണ്ടേ അതേ സ്വപ്നം വീണ്ടും കണ്ടു മുഴുവിപ്പിക്കാൻ കഴിയാതെ ഞെട്ടി ഉണരുന്ന സാന്റിയാഗോ സ്വപ്നത്തിന്റെ അർത്ഥം തേടി വൃദ്ധയുടെ അടുക്കൽ എത്തുന്നു.അവരുടെ നിർദ്ദേശ്ശ പ്രകാരം നിധി തേടി പിരമിടുകൾക് അടുത്തേക് നടക്കുന്നു. യാത്രയിൽ ലഭിക്കുന്ന ഓരോ അനുഭവങ്ങളും വളരെ ഭംഗിയായി നോവലിസ്റ്റ് വിവരിക്കുന്നുണ്ട് . യാത്രയുടെ അവസനത്തോട് അടുക്കുമ്പോൾ വഴിയിൽ കണ്ടു മുട്ടുന്ന ഫാത്തിമയോട് സാന്റിയാഗോക് തോന്നുന്ന പ്രണയവും ലക്ഷ്യം കണ്ടെത്താനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹവും മനോഹരമായി തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഏറെ നാളത്തെ യാത്രക്ക് ശേഷം പിരമിഡിൽ എത്തുമ്പോൾ നിധി ആദ്യം ഉറങ്ങിയിരുന്ന സൈകമോർ മരത്തിന്റെ ചുവട്ടിൽ തന്നെ ആണെന്ന് തിരിച്ചറിയുന്ന സാന്റിയാഗോ തളരാതെ വീണ്ടും തുടങ്ങിയടത്തേക് തന്നെ തിരിച്ചു നടക്കുന്നു. നിധി നേടി കഴിയുമ്പോൾ താൻ ഉപേക്ഷിച്ച് പോന്ന അനുരാഗം വീണ്ടും തന്നെ വിളിക്കുന്നതായി തോന്നുന്ന സാന്റിയാഗോ ഫാത്തിമയുടെ അടുത്തേക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നതോടെ കഥ അവസാനിക്കുന്നു...പൂർണമാനസോടെ എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പ്രകൃതി മുഴുവൻ കാര്യസിദ്ധിക്കായി പിന്തുണ നിൽക്കും എന്നു തന്നെ ആണ് കഥാകാരൻ പറഞ്ഞു വക്കുന്നത് .

  വാക്കുകൾ...
By NIKHIL KH
ഒരു പുസ്തകം വായിച്ചിട്ട് അതിലെ ഓരോ വാക്കുകളും ജീവിതത്തോട് സാമ്യം തൊന്നിട്ടുണ്ടെൽ, അതിനൊരു ആത്മാവുണ്ട് എന്ന് തോന്നിയിടുണ്ടെൽ, അത് ജീവിതത്തോട് അടുത്തു നിൽക്കും. നമുക്കുചുറ്റും പരിഹാസതിന്റെയും പുചത്തിന്റിയും ഇരുട്ട് നിറയുമ്പോൾ, തിരിച്ചറിവിന്റെവെളിച്ചം കാട്ടാൻ ഇത്തരം കൃതികളും അതിലെ വരികളും വാക്കുകളും ആവശ്യമാണ്. പൗലോ കൊയിലോ നിങ്ങൾ നിങ്ങൾ മികച്ച ഒരു രചയിതാവാണ് ആണ് നിങ്ങൾ രചിച്ചത് അത് കോടിക്കണക്കിന് ആൾക്കാർക്കുള്ളിൽ പ്രതീക്ഷകളാണ്, മൂർച്ച കൂട്ടിയത് അവരുടെ ആത്മവിശ്വാസമാണ്. നന്ദി.

  The Alchemist
By Nobin Thomas
Nice Book!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0