• Text
  • Text

THE IVORY THRONE (DANTHASIMHASANAM)

By : MANU S. PILLAI



Book : THE IVORY THRONE (DANTHASIMHASANAM)
Author: MANU S. PILLAI
Category : History, Translations
ISBN : 9789352820979
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 21
Number of pages : 880
Language : Malayalam
Paper Back

Publisher: DC BOOKS
₹799.00 ₹899.00 11% off





Book Summary

ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്‌കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. സാർവ്വജനീനസ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത, ചൈനീസ് വ്യപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന- പിച്ചിച്ചീന്തപ്പെടുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘർഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.

WRITE A REVIEW

Product name: The Ivory Throne (Danthasimhasanam)

Review title:



Your Ratings:

Your Message:




Book Reviews

  ചരിത്രത്തിന്റെ പുതിയഭാവങ്ങള്
By Achamma Mani
ചരിത്രാഖ്യാനത്തില് ഇൌ പുസതകം പുതിയൊരു വഴിതുറക്കുമെന്നതില് സംശയമില്ല. അധികാരത്തിന്റെ പിന്നാന്പുറങ്ങളിലെ ജീവിതത്തിനും ചരിത്രപഠനത്തില് വലിയ പ്രസക്തിയാണുള്ളത്. തിരുവിതാകൂര് രാജകുടുംബത്തെക്കുറിച്ച് ഇതുവരെ അഞ്ജാതമായ ഞെട്ടിക്കുന്ന വിവരങ്ങള് പുറത്തുകൊണ്ടുവരുന്നുണ്ട് ഇൌ പുസ്തകം.

  രാജവംശത്തിന്റെ ചരിത്രം
By satheesh mv
ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം പറയുന്ന പുസ്തകം

  Detailed description of Travancore dynasty!
By Gopika S Nair
Good quality of paper and binding!

  Good book
By Jefry John
This book tells about the history of Travancore.

  An excellent portrayal of history...
By Jibin Willy
I read this book in last march during the time period of Lockdown event.The book is available in both english and malayalam.I read the malayalam version of the book. 'The Ivory Throne' which is written by Manu S Pillai narrates the history of Travancore Royal family.In a world which was ruled by kings, Travancore Royal family stood as an exception. Travancore royal family which follows a matriarchal system of succession which was not very common among the other royal dynasties across the globe.The book narrates the history of origins and cultural hereditary of Travancore Royal family and mainly focuses on the last Queens of Travancore, Rani Sethu Lakshmi Bayi and Rani Sethu Parvathy Bayi.The book narrates the life of Queens inside the palace and also speaks about how these Queens became part of Kerala's past history.The book narrates the story in a very interesting way and it will be an amazing experience to read about the cultural heritage which existed in Kerala. The author deserves a great appreciation for the efforts he has put into while preparing this book. The way history is narrated in this book will make you a true seeker of our past history.The book itself is a wonderful depiction of history.The author's skill can be experienced while reading this wonderful book.I f you are a history student then you must read this book for sure. I recommend that you keep a notepad and pen ready so that you can prepare notes from this book. I really enjoyed reading it and I recommend this book to all those history lovers around the world.

  വീണ്ടെടുത്ത വീരചരിത്രം
By anjusha kb
The Ivory Throne : ദന്തസിംഹാസനം -മനു. എസ്. പിള്ള തിരുവിതാംകൂർ രാജവംശത്തിന്റെയും കേരളത്തിന്റെയും 500 വർഷത്തോളം ഉള്ള ചരിത്രമാണ് മനു എസ് പിള്ളയുടെ ദന്ത സിംഹാസനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട സേതുലക്ഷ്മിബായിയുടെയും സേതുപാർവതിബായിയുടെയും ജീവിതത്തിലൂടെ കഥകളും ഉപകഥകളും ചേർത്ത് രചയിതാവ് വായനക്കാരന് ചരിത്രാഖ്യാനത്തിന്റെ പുതിയൊരു ശൈലി തുറന്നു തരുന്നു. അറബിക്കടലിനും സഹ്യപർവ്വതത്തിനും ഇടയിൽ കിടന്ന കേരളത്തിന് വ്യത്യസ്തമായൊരു സംസ്കാരം ഉണ്ടായതിൽ അത്ഭുതപ്പെടേണ്ടതില്ല. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത "മരുമക്കത്തായം" നമ്മുടെ ഇന്നലെകളിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്ത ആ സമ്പ്രദായത്തിന്റെ തകർച്ച ചന്തുമേനോന്റെ ഇന്ദുലേഖയിലും, ഏറെ സ്വീകാര്യത ലഭിച്ച രാജാരവിവർമ്മയുടെ ചിത്രമായ "അച്ഛനതാ വരുന്നു " എന്നതിലൂടെയും കാണാനാകും. കേരളത്തിലെ സാമൂഹിക ചരിത്രം, വാണിജ്യബന്ധങ്ങൾ, പത്രമാധ്യമങ്ങൾ, " ചായയുടെ കഥ ", ദേവദാസി സമ്പ്രദായം, "മലയാളത്തിലെ ആദ്യസിനിമ വിഗതകുമാരനും അതിലെ റോസിയെന്ന താഴ്ന്ന ജാതിക്കാരിയായ നടിയും ", തീവണ്ടിപാത, കലാപങ്ങൾ, ആഭിചാരങ്ങൾ, വിപ്ലവം.. സ്വതന്ത്രഇന്ത്യ..ഇനിയുമേറെയേറെ ഈ പുസ്തകം ചർച്ച ചെയ്യുന്നു. പണ്ടെനിക്കൊരു രാജ്യമുണ്ടായിരുന്നു എന്ന് പറയുന്ന സേതുലക്ഷ്മിബായിൽ പുസ്തകം അവസാനിക്കുമ്പോൾ.. നാം വളരെയേറെ മുന്നോട്ട് നീങ്ങുന്നു. മനു. സ് പിള്ള കാണിച്ചു തരുന്ന ചരിത്രത്തിൽ നിന്നും സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തൊരു കാലത്തിന്റെ വെളിച്ചമുണ്ട്. വിക്ടോറിയൻ കാഴ്ചപ്പാടുകൾ നികുതിപ്പണം ചോദ്യം ചെയ്ത നങ്ങേലിയെ " മുലകളിൽ തളച്ചിട്ടപ്പോൾ ", ദേവദാസികളെ ലൈംഗിക തൊഴിലാളികൾ മാത്രമായി ചിത്രീകരിച്ചപ്പോൾ, ഇന്ത്യയോട്ടകാകെയുയർന്ന ആാ ഇടുങ്ങിയ കാഴ്ചപ്പാടുകൾ എങ്ങനെ നമ്മുടെ സംസ്ക്കാരത്തെയും ബാധിച്ചു എന്ന് മനസ്സിലാക്കാം.. മരുമക്കത്തായത്തിലെ ദൂഷ്യവശങ്ങളെക്കാൾ സ്ത്രീസ്വതന്ത്രവും, ഒരു പെണ്ണിന്റെ identity അവളുടെ വേഷമോ ശരീരമോ അല്ലെന്നുമുള്ള കാഴ്ചപ്പാടും വായനക്കാരനിലേക്ക് കൃത്യമായി എത്തുന്നു. ചരിത്രത്തെ മറ്റൊരു രീതിയിൽ കാണാനും മനസ്സിലാക്കാനും നമ്മെ ഗ്രന്ഥകര്ത്താവ് ഒരു മുത്തശ്ശിക്കഥ പോലെ ലളിതമായി ഓരോ അദ്ധ്യായത്തെയും ഒരുക്കിയിട്ടുണ്ട്. എ. ശ്രീധരമേനോന്റെ "കേരളചരിത്രവും ", "കേരളസംസ്കാരവും " എന്ന പുസ്തകങ്ങൾ കൂടി കൂട്ടി വായിക്കുമ്പോൾ നമുക്ക് മനസിലാകും ഒന്ന് കാതോർത്താൽ മണ്മറഞ്ഞുപോയവർക്ക് ഏറെ പറയാനുണ്ടായിരുന്നുവെന്ന്.

  A must read4
By Suresh Madhavan
അതത് പേജിലെ കുറിപ്പുകൾ അതാതു പേജിൽ കൊടുത്തിരുന്നെങ്കിൽ ഓരോ പേജിനും ഇടയിൽ ഒത്തിരി തവണ കുറിപ്പ് പരിശോധിക്കാൻ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല. വലിപ്പം മൂലം ആവർത്തിച്ച് വാക്കുമ്പോൾ കുത്തഴിഞ്ഞു പോകുമോ എന്ന ഭയവും. രണ്ട് പുസ്തകമായിരുന്നെങ്കിൽ കയ്യിലൊതുങ്ങി കിട്ടുമായിരുന്നു.

  danthasimhasanam
By MURALEE KUMAR s pillai
order

   കൂപകവംശത്തിന്റെ രാജ്ഞി
By Adhun Mathew
കേട്ടുപതിഞ്ഞ സ്തുതിഗീതങ്ങൾക്കപ്പുറം തിരുവിതാംകൂർ എന്ന പഴയ നാട്ടുരാജ്യത്തിന്റെയും അതിന്റെ അവസാനത്തെ മഹാറാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ - അധികം വാഴ്ത്തപ്പെടാത്ത എന്നാൽ അതിന് യോഗ്യതയുള്ള - ചരിതം . തിരുവിതാംകൂറിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ അടയാളപ്പെടുത്തേണ്ട, മഹാറാണി സേതുലക്ഷ്മി ബായിയുടെ ദീർഘവീക്ഷണപരവും സ്മൂഹ്യപരിഷ്കരണപരവും ആയ ഭരണം അവിടെ നിലനിന്നിരുന്ന ജാതിയതയുടെയും മരുമക്കത്തായത്തിന്റെയും പശ്ച്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു നാട്ടുരാജ്യത്തിന്റെ ചരിത്രം എന്നതിൽ കവിഞ്ഞ് തേയിലയ കൃഷി കേരളത്തിൽ തുടങ്ങുന്നതിന്റ് ചരിത്രം മുതൽ, ദേവദാസി സ്ത്രീകളെ ലൈഗീകതൊഴിലാളികൾ മാത്രമായി ഇന്ന് ചിത്രീകരിക്കപ്പെടുമ്പോൾ അവർക്കുണ്ടായിരുന്ന ആരും പറയാത്ത സാമൂഹ്യനിലയും ഇതിൽ വരച്ചിടുന്നു. 7 വർഷം വിശ്വസ്തതയോടെ തിരുവിതാംകൂർ ഭരിച്ച് കണ്ണീരോടെ രാജ്യം ഉപേക്ഷിക്കേണ്ടിവന്ന മഹാറാണിയുടെ ജീവിതവും തുടർന്ന് രാജവംശത്തിന്റ ബദ്ധനങ്ങളെ ഉപേക്ഷിച്ച് " ശ്രീപദ്നാഭസേവിനി വഞ്ചിധർമവർദ്ധിനി രാജരാജേശ്വരി മഹാറാണി പൂരാടം തിരുനാൾ സേതുലക്ഷ്മിബായി മഹാരാജ സി.ഐ." യിൽ നിന്ന് "ശ്രീമതി സേതുലക്ഷ്മിബായി" ആയുള്ള പരിണാമം ആശ്ചര്യപ്പെടുത്തുന്നതാണ്. രാജവംശത്തിന്റ് സ്തുതിപാടകർ മനപ്പൂർവ്വം അവഗണിച്ച, ഇപ്പോഴും ഒരു സ്മാരകം പോലും ഇല്ലാത്ത, സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട "കൂപകവംശത്തിന്റെ രാജ്ഞിയുടെ" വിസ്മൃതിയിലാണ്ട ചരിത്രം ഒരു പക്ഷേ ഈ കൃതിയിലൂടെ ഇനിയും ഒർമിക്കപ്പെടും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0