• Text
  • Text

UMMACHU

By : UROOB



Book : UMMACHU
Author: UROOB
Category : Novel
ISBN : 8171302300
Binding : Normal
Publishing Date : 10-03-2026
Publisher : DC BOOKS
Edition : 42
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹333.00 ₹370.00 10% off





Book Summary

രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.

WRITE A REVIEW

Product name: UMMACHU

Review title:



Your Ratings:

Your Message:




Book Reviews

  good book
By sameer shah
ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്നതാണ് ഉറൂബിന്റെ എഴുത്ത് എന്നുപറയുന്നതില്‍ സംശയിക്കാനില്ല. വായിച്ചിരിക്കേണ്ട പുസ്തകം

  ഉമ്മാച്ചു ( ഉറൂബ് )
By Akshaya Akku
ജീവിതത്തിന്റെ കടല് മഷിപ്പാത്രമാക്കുന്നവരാണല്ലോ എഴുത്തുകാർ. ഉറൂബും ജീവിമെന്ന മഹിപ്രവാഹത്തെ തന്റേതായ കാഴ്ചപ്പാടിൽ പകർത്തുകയും വൃാകൃാനിക്കുകയും ചെയ്ത ഒരു നോവലിസ്റ്റാണ്. ജീവിതമെന്ന സാഗരത്തിന്റെ വൈവിധൃ വൈചിത്രൃങ്ങൾ മുഴുവന് ഉൾകൊണ്ട് വിശാലമായി ആവിഷ്കരിക്കാൻ ശ്രമിച്ച നോവൽ ആണ് ഉമ്മാച്ചു. മധൃമലബാറിലെ മുസ്ലീങ്ങളുടെ സാമൂഹിക ജീവിതമാണ് ഉമ്മാച്ചുവിലെ പച്ഛാത്തലം. ഇത് പച്ഛാത്തലത്തിൽ ഉമ്മാച്ചുവിന്റെയും മായന്റെയും പ്രണയത്തെ കേന്ദ്ര മാക്കി ജീവിത വൃാഖൃാനം നടത്തുകയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ്. മൂന്ന് തലമുറകളുടെ ചരിത്രം ഉമ്മാച്ചുവിലൂടെ ഉറൂബ് അനാവരണം ചെയ്യുന്ന ുുുുുുുു.ണ്ട്.ചുരുക്കത്തിൽ മനുഷൃന്റെ അനിയന്ത്രിതമായ വികാരവും അത് സൃഷ്ടിക്കുന്ന കണ്ണീരും അസംതൃപ്തിയും നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്തെ സൂക്ഷ്മവും സതൃസന്ധവുമായി ആവിഷ്കരിക്കാനുളള ശ്രമമാണ് ഉമ്മാച്ചു.ജീവിതമെന്ന ഇതിഹാസത്തിന്റെ കാവൃാത്ഥകമായ വൃാഖൃാനം. ജീവിതത്തിന്റെയും,മനുഷൃബന്ധങ്ങളുടെയും പ്രശ്നങ്ങളെപറ്റി പറയുന്ന ഉമ്മാച്ചുവിലെ കഥാപാത്ര സൃഷ്ടി ഉറൂബിന്റെ സർഗ്ഗവൈഭവം നല്ലവണ്ണം പ്രകടമാക്കുന്നു. Written by- Akshaya A)

  Must Read classic...
By Athul Chundayil
സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം സത്യസന്ധമായി ആവിഷ്കരിക്കുന്ന നോവൽ.ഏറനാടൻ ജീവിതത്തിന്റെയും വള്ളുവനാടൻ ജീവിതത്തിന്റെയുമെല്ലാം തുടിപ്പുകൾ അറിയുവാൻ തീർച്ചയായും വായിക്കാവുന്ന സൃഷ്ടി...

  ചിന്നമ്മുവിലേക്കുള്ള ദൂരം
By Amrutha AS
എന്തൊരു ജീവിതമാണെന്ന് തോന്നിപ്പിച്ച്, 'മനിസന്റെ ഖല്‍ബ്' നോവിക്കുന്ന കഥയാണ് ഉമ്മാച്ചു. എന്നാല്‍ ചില സംഭാഷണങ്ങളിലൂടെയത് നമുക്ക് ചിരിയും തരുന്നു. അറുപതുകളിലെത്തിനില്‍ക്കുകയാണെങ്കിലും ജീവിതഗന്ധകൊണ്ടാവണം 1954 ല്‍ ആദ്യ പതിപ്പായി ഇറങ്ങിയ ഉറൂബിന്റെ 'ഉമ്മാച്ചു'വിനിപ്പോഴും പഴക്കം തോന്നാത്തത്. ഉമ്മാച്ചുവും മായിനും ബീരാനും ചാപ്പുണ്ണിനായരും ചിന്നമ്മുവും അബ്ദുവുമൊന്നും വായനക്കാരില്‍ നിന്ന് മാഞ്ഞുപോവില്ല. മായിനെ ഓര്‍ക്കുമ്പോളെല്ലാം ഉമ്മാച്ചുവിന്റെ ഖല്‍ബ് നീറിയിരുന്നു.. അവരുടെ പ്രേമമാണീ കഥയുടെ കേന്ദ്രം. എങ്കിലും ചില ചോദ്യങ്ങള്‍ക്ക് മായിനും ഉമ്മാച്ചുവിനും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുന്നില്ല, അതിജീവിക്കുമ്പോഴും ഒരു വിങ്ങല്‍ അവരുടെ ജീവിതത്തെ അവസാനംവരെ പിന്തുടരുന്നുണ്ട്. ആ വിങ്ങല്‍ വളര്‍ന്ന് പൊട്ടാതിരിക്കണേ എന്നവര്‍ പ്രാര്‍ഥിക്കുന്നുണ്ട്. പക്ഷേ അത്ര സുഖകരമല്ലല്ലോ ജീവിതം... ഉമ്മാച്ചു എന്തിന് ബീരാനെ കല്യാണം കഴിച്ചു, മായിനെന്തിനു വീണ്ടും വന്നു, ഉമ്മാച്ചുവിനെങ്ങനെ ബീരാനെ കൊന്നവന്റ കൂടെ ജീവിക്കാന്‍ കഴിഞ്ഞു.. ശെരിതെറ്റുകള്‍ക്കപ്പുറം ജീവിതമങ്ങനെയൊക്കെയാണെന്ന് 'ഉമ്മാച്ചു' പറഞ്ഞുതരും. ന്റെ തമ്പിരാനേ ജ്ജ് എന്തിന് എനിക്കൊരു ഖല്‍ബ് തന്നുവെന്നും, പക്കെങ്കില് ഞമ്മക്കും ഒരു മനിസന്റെ ഖല്‍ബ് പടച്ചോന്‍ തന്നുപോയെന്നുമെല്ലാം ഉമ്മാച്ചു എല്ലാ കാലത്തും ഗദ്ഗദപ്പെടുന്നുണ്ട്. എന്നാല്‍ ഉമ്മാച്ചുവിന്റെ വാക്കുകളെ നിഷ്പ്രഭമാക്കിക്കൊണ്ട് 'ഞാനും ഒരു പെണ്ണാണ്. എനിക്കുമുണ്ട് ഒരു ഹൃദയം' എന്ന് ചിന്നമ്മു പറയുമ്പോള്‍ അത് ഉമ്മാച്ചുവിന്റെയും ചാപ്പുണ്ണി നായരുടെയും എന്തിന് അബ്ദുവിന്റെ തിയറികള്‍ പോലും തകര്‍ക്കുന്നുണ്ട്. ആരെ ജീവിതപങ്കാളിയാക്കണമെന്നും, ജാതിക്കും മതത്തിനുമപ്പുറം ജീവിതമുണ്ടെന്നും, സമൂഹമെന്തുകരുതുമെന്നു കരുതി ജീവിക്കാനാവില്ലെന്നും ഉറപ്പുള്ള ചിന്നമ്മു ഒരു മാറ്റത്തിന്റെ പ്രതിനിധിയാണ്. സഹിക്കാനുള്ളതാണല്ലോ പെണ്ണിന്റെ ജന്മം എന്ന് ഒരുകാലത്ത് ആശ്വസിച്ചിരുന്ന ഉമ്മാച്ചുവില്‍ നിന്ന് ചിന്നമ്മുവിലേക്കുള്ള ദൂരമുണ്ട് ഈ നോവലിന്.

  ഉമ്മാച്ചു
By Vidhya Baburaj
ഉമ്മാച്ചു എന്ന നോവലിൽ തികച്ചും മനശാസ്ത്രപരമായ എഴുത്താണ് ഉറൂബ് നടത്തിയിരിക്കുന്നത്. മലയാളസാഹിത്യത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഉമ്മാച്ചു മുൻപന്തിയിൽ നിൽക്കുന്നു. ഏറനാടൻ ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ പ്രമേയ ആവിഷ്കരണത്തിനായി യഥാവിധി ഈ നോവലിൽ ഇഴചേർത്തിരിക്കുന്നു. ത്രികോണ പ്രണയത്തിന്റെ വിഹ്വലതകൾ ആണ് ഉമ്മാച്ചു, മായൻ, ബീരാൻ എന്നീ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ഒരു സ്ത്രീയുടെ സ്വതന്ത്ര പ്രഖ്യാപനം എന്ന നിലയിൽ ഉമ്മാച്ചു എന്ന കൃതിയെ എഴുതിയ കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു വലിയ വിപ്ലവം തന്നെയാണ് ഈ നോവൽ. സദാചാരബോധങ്ങൾക്ക് മുകളിലായി ഒരു സ്ത്രീ തന്റെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ ഭർതൃഘാതകനെ പോലും സ്വീകരിക്കുന്ന സ്ഥിതിവിശേഷം കൃതിയിൽ കാണാം. ശരിതെറ്റുകളുടെ പ്രത്യയശാസ്ത്രങ്ങൾ കഥാപാത്രങ്ങൾ മാറ്റി മറിക്കുമ്പോഴും സന്ദർഭോചിതമായി വിധി സങ്കല്പം നോവലിസ്റ്റ് പ്രമേയത്തിൽ ചേർത്തിരിക്കുന്നു. പ്രണയത്തിനപ്പുറം സർവ്വവികാരങ്ങളും യഥോചിതം ചേർത്തിരിക്കുന്ന ഈ നോവൽ മികച്ച ഒരു വായനാനുഭവം നൽകുമെന്ന് തീർച്ചയാണ്....

  മാനവികതയുടെ തുയിലുണർത്തു പാട്ട്‌
By Jyothika Jithesh
ഉറൂബിന്റെ കൃതികളെല്ലാം തന്നെ മാനവികതയെ ഉയർത്തി കാട്ടുന്ന സമഗ്രമായ ജീവിത ദർശനത്തിന്റെ രാഷ്ട്രീയം പിൻപറ്റുന്നവയാണ്. അത്തരത്തിലുള്ള അദ്ദേഹത്തിന്റെ വളരെ മനോഹരമായ നോവലാണ് ഉമ്മാച്ചു. സംഘർഷഭരിതമായ ഉമ്മാച്ചു എന്ന കഥാപാത്രത്തിന്റെ ജീവിതം തന്നെയാണ് നോവലിന്റെ മുഖ്യാ കർഷണം. മായന്റേയും ഉമ്മാച്ചുവിന്റെയും പ്രണയമാണ് നോവലിലെ മുഖ്യ ഇതിവൃത്തം. സാഹചര്യ സംഘർഷങ്ങളാൽ ബീരാനെ വിവാഹം ചെയ്യേണ്ടി വരുന്ന ഉമ്മാച്ചു, തുടർന്നുള്ള ബീരാന്റെ കൊലപാതകം തുടങ്ങിയ സംഭവവികാസങ്ങൾ നോവലിന്റെ കഥാഗതി മുന്നോട്ട് പോകുന്തോറും വായനയുടെ ഉത്സാഹം വർദ്ധിപ്പിക്കുന്നു.ഉമ്മാച്ചു എന്ന കഥാപാത്രത്തിന്റെ ജീവിതം ഓരോ കാലഘട്ടത്തിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവലിൽ മാനുഷിക ജീവിതത്തിന്റെ നേർകാഴ്ചയാണ് ഉറൂബ് അവതരിപ്പിക്കുന്നത്.

  Ummachu ????
By Hari AJ
കാമിനിമൂലമുണ്ടായ കലഹങ്ങളുടെ കഥയാണ് ഉമ്മാച്ചു. രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം ചിലപ്പോൾ മാറിനിൽക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു-ബീരാന്റെ ഘാതകനായ മായനെ വരിച്ചു !(കടപ്പാട് ).. . . . ഉമ്മാച്ചുവിലൂടെ തുടങ്ങി ഉമ്മാച്ചുവിൽ അവസാനിക്കുന്ന ഒരു കഥയല്ലിത്. കഥ ഉമ്മാച്ചുവിലൂടെയാണ് ഒഴുകുന്നതെങ്കിലും കഥയിലെ നായിക ചിന്നമ്മു ആണെന്ന് അവസാനനിമിഷങ്ങളിൽ തോന്നിപ്പോയേക്കാം. തന്റെ ഇഷ്ടങ്ങൾ തുറന്നുപറയാൻ ധൈര്യമില്ലാതിരുന്ന ഒരു തലമുറയിൽനിന്നും സ്വന്തം തീരുമാനങ്ങളിൽ അടിയുറച്ചു നിൽക്കാൻ കെൽപ്പുള്ള ഒരു തലമുറയിലേക്കുള്ള മാറ്റമാണ് ഉമ്മാച്ചുവിൽ നിന്നും ചിന്നമ്മുവിലേക്കെത്തുമ്പോൾ കാണാൻ സാധിക്കുക. മായനെ സ്നേഹിച്ച് ബീരാനെ കല്യാണം കഴിക്കേണ്ടിവന്ന ഉമ്മാച്ചു തന്നെയാണ് കഥയുടെ നട്ടെല്ല്. ബീരാന്റെ കരങ്ങൾ തന്നെ സ്പർശിക്കുമ്പോൾ പാമ്പുകൾ ചുറ്റിയിട്ടുണ്ടെന്നുപോലും സംശയിക്കുന്ന ഉമ്മാച്ചുവിന്റെ സ്വഭാവരൂപവൽക്കരണത്തിൽ ഈ ആദ്യവിവാഹം ചെലുത്തിയ സ്വാധീനശക്തി അവഗണിക്കാനാവതല്ല. സംതൃപ്തിയില്ലാത്ത ആ ദാമ്പത്യബന്ധം ഒരുതരം പ്രധിഷേധപ്രകടനമായി മാറുന്നു. തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഭർത്താവാക്കി മാറ്റി ബീരാനെ ഉമ്മാച്ചു ശിക്ഷിക്കുന്നു. ഒടുവിൽ മയങ്ങിക്കിടന്ന കിരാതത്വം മായനെ ബീരാന്റെ കൊലപാതകിയാക്കി മാറ്റുന്നു. എന്തുകൊണ്ടാണ് ഉമ്മാച്ചു തന്റെ ഭർത്താവിന്റെ ഘാതകൻ മായൻ തന്നെയാണെന്ന് അറിഞ്ഞിട്ടും അയാളുടെ ഭാര്യയാവാൻ സമ്മതിച്ചതെന്ന് ഞാനോർത്തുപോയി. മനുഷ്യൻ ഒരു സ്വപ്നജീവിയാണ് അഭിലാഷസിദ്ധിയുടെ സുശക്തമായ അഹ്വാനത്തിനിടയിൽ വിവേകം മാറിക്കളയുന്നു എന്ന് പറയുന്നതെത്ര ശരി !.. . ഉമ്മാച്ചുവും മായനും ബീരാനും മാത്രമല്ല അവരിച്ചുറ്റികഴിയുന്ന ചാപ്പുണ്ണി നായരും എടുത്തുപറയേണ്ട ഒരു കഥാപാത്രം തന്നെയാണ് ചാപ്പുണ്ണി നായരെക്കുറിച്ച് നായരാണെങ്കിലും നല്ലോനാണ് എന്നേ ഉമ്മാച്ചുവിന് പറയാൻ കഴിയുന്നുള്ളു. അബ്‌ദുവിന്റെയും ചിന്നമ്മുവിന്റെയും പ്രണയത്തെ രാഷ്ട്രീയമായ പശ്ചാത്തലത്തിലാണ് കാഥികൻ മെനഞ്ഞെടുത്തിട്ടുള്ളത്. അവരുടെ മൈത്രീബന്ധത്തിന്റെ ആരോഗ്യകരമായ വളർച്ചയിൽ വെച്ച് കഥ പര്യവസാനിക്കുകയാണ്. ഇരുട്ട് കയറിയ ഇടനാഴിയിലേക്ക് പ്രകാശം പരത്തുന്ന ഒരു സൃഷ്ടിയാണ് ഉറൂബിന്റെ ഉമ്മാച്ചു

  ഉമ്മാച്ചു:ഒരു സമ്പൂർണ സ്ത്രീ
By REMYA ROSHNI
മലയാള സാഹിത്യത്തിലെ സ്ത്രീ കേന്ദ്ര നോവലുകളുടെ ഒരു എഴുന്നള്ളത്തു സംഘടിപ്പിച്ചാൽ തിടമ്പേറ്റുന്നതു ഉമ്മാച്ചുവായിരിക്കും. ജീവിതത്തിലെ എല്ലാ അവസ്ഥകളിലൂടെയും കടന്നു പോകുന്ന , അതിലുപരി സ്വന്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ള കേന്ദ്ര കഥാപാത്രം.മാനുഷികമായ നന്മകളും അത് പ്രകടിപ്പിക്കാനുള്ള ശക്തിയുമുള്ള നിറഞ്ഞ വ്യക്തിത്വം . റെയ്മണ്ട് പരസ്യത്തിൽ പറയുന്ന പോലെ ഉമ്മാച്ചു:ഒരു സമ്പൂർണ സ്ത്രീ എന്ന് പറഞ്ഞാൽ ഒട്ടും തെറ്റില്ല. ഇഷ്ടപ്പെട്ടവനെ നഷ്ടമാവുമ്പോഴുള്ള വിഷമം ഉള്ളിലൊതുക്കി തന്റെ പുതിയ ഉത്തരവാദിത്തങ്ങളിൽ മുഴുകുന്ന ഉമ്മാച്ചുവിനെ വീണ്ടെടുക്കാൻ ഏതറ്റം വരെയും പോകുന്ന മായൻ നൂർജഹാന്റെ ആദ്യ ഭർത്താവിനെ അപായപ്പെടുത്തിയ ജഹാൻഗിറിനെ ഓർമിപ്പിക്കുന്നു. തന്റെ മക്കൾക്കിടയിൽ നിന്ന് വീർപ്പുമുട്ടുമ്പോഴും സ്വന്തം തീരുമാനങ്ങളിൽ അടിയുറച്ചു നിൽക്കുകയാണ് ആ അമ്മ. ഉമ്മാച്ചുവിനൊപ്പം തന്നെ ശക്തമായ കുഞ്ഞമ്മു എന്ന കഥാപാത്രവും നോവലിന് മിഴിവേകുന്നു.ആശയക്കുഴപ്പത്തിലായ അബ്ദുവിന് താങ്ങും തണലുമാകുന്ന ഈ മിടുക്കിയുടെ പാത്രസൃഷ്ടി ഉറൂബ് നടത്തിയത് 1954 ൽ ആണെന്നത് വിസ്മയകരമാണ്. ഒരു ഗ്രാമത്തിലെ പണക്കാരും പാവപ്പെട്ടവരും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഹൃദ്യമായ കൊടുക്കൽ വാങ്ങലുകളുടെ നേർചിത്രമാണീ നോവൽ. കൃഷിയും കച്ചവടവും കുടിയേറ്റവും അടങ്ങുന്ന കേരളത്തിന്റെ തൊഴിൽ രംഗത്തെ അതിഭാവുകത്വമില്ലാതെ ഉറൂബ് വരച്ചു കാട്ടുന്നു.അതോടൊപ്പം വർധിച്ചു വരുന്ന രാഷ്ട്രീയവൽക്കരണവും തെരഞ്ഞെടുപ്പുകളും വിവരിച്ചു അൻപതുകളിലെ കേരളസമൂഹത്തിന്റെ നേർക്കാഴ്ചകളിലേക്കു വായനക്കാരനെ നയിക്കുന്നുമുണ്ട്. കേരള ത്തിന്റെ ആധുനികതയിലേക്കുള്ള പരിണാമം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് "ഉമ്മാച്ചു". പ്രണയം, പക, വഞ്ചന, മനുഷ്യത്വം നിസ്സഹായത, തന്റേടം എന്നിങ്ങനെയുള്ള നാനാവിധ വികാരങ്ങളും ഉൾക്കൊണ്ട പച്ച മനുഷ്യരുടെ കഥയായതുകൊണ്ടു തന്നെ പതിറ്റാണ്ടുകൾക്കിപ്പുറത്തും പുതുമ നശിക്കാതെ വായിക്കാൻ കഴിയുന്ന കൃതിയാണിത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0