• Text
  • Text

UNNIKUTTANTE LOKAM

By : NANDANAR



Book : UNNIKUTTANTE LOKAM
Author: NANDANAR
Category : Novel
ISBN : 9788126428946
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 25
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില്‍ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്‍ണ്ണങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്‍.

WRITE A REVIEW

Product name: UNNIKUTTANTE LOKAM

Review title:



Your Ratings:

Your Message:




Book Reviews

  മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലസാഹിത്യ കൃതി...
By Athul Chundayil
വള്ളുവനാടൻ ജീവിതത്തിന്റെ ഉൾതുടിപ്പുകൾ ഏറ്റവും സുന്ദരമായ്‌ അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരി പ്രധാനിയാണു നന്തനാർ. ഉണ്ണികുട്ടൻ എന്ന ബാലന്റെ കാഴ്ചകളിലൂടെ ബാല്യകാല വിശുദ്ധിയുടെ നനുത്ത സ്പർശ്ശം വായനക്കാരിലേക്കെത്തിക്കാൻ നന്തനാർക്കിവിടെ സാധിക്കുന്നുണ്ട്‌... ഒരിക്കലെങ്കിലും ജീവിത്തിൽ വായിച്ചിരിക്കേണ്ടുന്നൊരു കൃതിയാണിതെന്ന് നിസംശയം പറയാം...

  കുഞ്ഞു മഴവില്ല്
By Darsana Baburaj
ഗ്രാമ നന്മകളിൽ തന്റെ ബാല്യകാലം ചിലവഴിച്ചിട്ടുള്ള ഏതൊരു മലയാളിയെയും ഗൃഹാതുരതയിലേക്ക് കൊണ്ടുപോവുന്ന നോവൽ. പാടത്തും പറമ്പിലും കളിച്ചു വിശക്കുമ്പോൾ മാവിലെ മാങ്ങ പറിച്ചും വാഴപൊളിയിലെ തേൻ കുടിച്ചും പൂക്കളെയും പൂഞ്ചോല കളെയും സ്നേഹിച്ചുനടന്ന ഗതകാല സ്മരണകൾ നമ്മളിൽ ഉണർത്തുന്നു. കാണുന്ന ജീവികളെയും കിളികളെയും പറ്റിയുള്ള സംശയങ്ങൾ തീർത്തുതരുന്ന മുത്തച്ചനും സന്ധ്യക്ക് നാമം ജപിക്കാൻ പഠിപ്പിച്ച മുത്തശ്ശിയും കുളിച്ചു കുറിതോടുവിച്ചു രുചിയുള്ള പലഹാരങ്ങൾ ഉണ്ടാക്കിസ്നേഹിച്ചു ഉറക്കുന്ന അമ്മയും മണ്ണിരയെയും മീനിനെയും പരിചയപ്പെടുത്തിതരുന്ന പണിക്കാരെയും ഗ്രാമത്തിനുപുറത്തുള്ള കഥകൾ ഉം കാഴ്ചകളും പറഞ്ഞുതരുന്ന അച്ഛനെയും കാണുമ്പോൾ വായനയിലൂടെ ഏതൊരു മലയാളിയും തന്റെ ഗ്രാമത്തിലുള്ള ആ കൊച്ചു തറവാട്ടിലേക്ക് ഓർമ പടർത്തും എന്ന് തീർച്ച...

  Unnikuttante Lokam
By Jenson Ebi
one of my fav



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0