• Text
  • Text

VISWAVIKHYAATHAMAAYA MOOKU

By : VAIKOM MUHAMMAD BASHEER



Book : VISWAVIKHYAATHAMAAYA MOOKU
Author: VAIKOM MUHAMMAD BASHEER
Category : Short Stories
ISBN : 9788126436149
Binding : Normal
Publishing Date : 25-08-2025
Publisher : DC BOOKS
Edition : 42
Number of pages : 32
Language : Malayalam
Paper Back

Publisher: DC BOOKS
₹45.00 ₹50.00 10% off





Book Summary

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യ കൃതി-വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനമായാണ് ഈ കഥ ബഷീര്‍ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീര്‍ ഈ കഥയിലൂടെ. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചുപ്രേമകഥ എന്നീ മൂന്ന് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

WRITE A REVIEW

Product name: VISWAVIKHYAATHAMAAYA MOOKU

Review title:



Your Ratings:

Your Message:




Book Reviews

  മൂന്നു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം
By Joyce Job
മൂന്നു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. രാജ്യത്തിൻറെ നീതിയും മതങ്ങളുടെ നീതിയും കൂടികുഴഞ്ഞൊരു മിശ്രിതമാണ് സമൂഹത്തിന്റെ നീതി ന്യായ വ്യവസ്ഥ. തങ്ങളുടെ  ഇഷ്ടങ്ങൾക്കുതകുന്നവയെ അവർ മതത്തിന്റെ കാരണം പറഞ്ഞു കാലാകാലമായി ന്യായീകരിച്ചു പോരുന്നു. എന്നാൽ അവർക്കു പാലിക്കാൻ സൗകര്യമില്ലാത്ത ശരികളിൽ നിന്ന് 'ഭരണഘടനയിൽ ഇല്ലല്ലോ' എന്ന മുട്ടാപ്പോക്കു പറഞ്ഞു സമർത്ഥമായി തലയൂരുന്നു. സമൂഹത്തിന്റെ ഈ കാപട്യമാണ് ബഷീർ "നീതിന്യായം" എന്ന ചെറുകഥയിൽ വൈകാരികമായി പറഞ്ഞു വെക്കുന്നത്. മതില് ചാടി പ്രണയിക്കാൻ പോകുന്ന വിപ്ലവകാരിയുടെ ജീവിതത്തിലെ രസകരമായ സംഭവവികാസങ്ങളാണ് "പഴയ ഒരു കൊച്ചു പ്രേമകഥ"യിൽ. എന്നും റോഡരികിലും കാത്തുനിൽപ്പ് പുരകളിലും പെൺകുട്ടികളുടെ ഹോസ്റെലിന്റെയും വീടിന്റെയും ഗേറ്റിന്റെ അരികിലും ചുവര് ചേർന്നു നിന്ന്, ചുമച്ചും കണ്ണിറുക്കി കാണിച്ചും അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന ഇക്കാലത്തിലെ (കാമുകനാകാൻ കൊതിക്കുന്ന) പൂവാലൻ തന്നെയല്ലേ 1950-കളിലെ നമ്മുടെ എഴുത്തുകാരനായ കഥാനായകൻ എന്ന് സംശയം തോന്നിയാൽ അത് സ്വാഭാവികം മാത്രം!  ഏറെ അസ്വസ്ഥമാക്കിയത് മൂക്കന്റെ കഥയാണ്. നാസിക പ്രമുഖാ, മൂക്കശ്രീ... സത്യത്തിൽ നിങ്ങളുടെ പേരെന്താ? നിങ്ങളെ പോലെ എത്ര പേരാണെന്നോ ഇന്നീ ലോകത്തിൽ? പ്രശസ്തിയെയും കൗതുകത്തെയും വിറ്റു ജീവിക്കുന്നവർ. പൊതുസമൂഹം തീർത്ത രാജസിംഹാസനത്തിൽ നിന്ന് അപവാദങ്ങളുടെയും വിമർശനങ്ങളുടെയും പടുകുഴിയിലേക്ക് വീണുടയുന്നവർ. സാമൂഹ്യ മാധ്യമങ്ങളിലെ ലൈക്കുകൾ, കമ്മൻറ്റുകൾ, ആരാധകർ, സ്തുതിപാടകർ, ട്രോളുകൾ, യൂട്യൂബ് ചാനലുകളിലെ ഡിസ്ലൈക്കുകൾ അങ്ങനെയെന്തെല്ലാം. നിങ്ങളുടെ ചെറിയ ചലനങ്ങളും തെറ്റുകളും സംഭാഷണങ്ങളും വരെ വിറ്റു കാശാക്കുന്ന മാധ്യമങ്ങൾ,  പൊതുവിചാരണകളും അക്രമവും ഉൾപ്പെടെയെല്ലാം കിറുകൃത്യം. വളരെ പ്രസക്തമായ, ശക്തമായ ആക്ഷേപഹാസ്യം!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0