• Text
  • Text

YUDASINTE SUVISESHAM-K R MEERA

By : K. R. MEERA



Book : YUDASINTE SUVISESHAM-K R MEERA
Author: K. R. MEERA
Category : Novel
ISBN : 9789352821549
Binding : Normal
Publishing Date : 10-03-2026
Publisher : DC BOOKS
Edition : 15
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.

WRITE A REVIEW

Product name: YUDASINTE SUVISESHAM-K R MEERA

Review title:



Your Ratings:

Your Message:




Book Reviews

  യൂദാസിനെ അറിഞ്ഞവളുടെ കഥ
By SHON JOY
ഓരോ യൂദാസിനും ഓരോ കഥ പറയുവാനുണ്ടാകും.. ഒറ്റിക്കൊടുപ്പിന്റെ മറുനാമമായി ചരിത്രത്തിൽ പതിഞ്ഞ യൂദാസിനെ കേൾക്കുവാനും പ്രണയിക്കുവാനും ഒരു 'പ്രേമ'യെങ്കിലും ഈ ഉലകത്തിൽ ജീവിക്കുന്നുണ്ടാകണം. അവൾക്കവൻ 'ദാസ്' മാത്രമായിരിക്കും. കെ. ആർ. മീരയുടെ 'യൂദാസിന്റെ സുവിശേഷം' ഒരേ സമയം പ്രണയകഥയും വിപ്ലവകഥയുമായി വായനക്കാർക്കനുഭവപ്പെടാം. കാരണം, ഫാസിസ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽക്കുവാൻ ശ്രമിച്ച് കാലത്തിന്റെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോയ മനുഷ്യരുടെ പ്രണയവിപ്ലവകഥയാണ് മനോഹരമായ ആഖ്യാനശൈലിയിൽ ശക്തമായ ഭാഷയോടുകൂടെ മീരയെന്ന അതുല്യ എഴുത്തുകാരി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പെണ്ണിന്റെ മനസ്സും ആഴമുള്ളൊരു കയമായിരിക്കാം. ആഴത്തിലേക്ക് പോകുംതോറും ആ കയത്തെ അറിയുന്നുവെന്നു കരുതുന്നുവെങ്കിൽ അവിടെയാണ് ഓരോ ആണിനും തെറ്റ് സംഭവിക്കുന്നത്. ആഴത്തിൽ ചെന്ന് ഹൃദയം പൊട്ടുമാറ് മർദ്ധത്തിനിരയാകുകയല്ലാതെ അവിടെയൊരു പച്ചപ്പുണ്ടോ, ജലപുഷ്പവും സ്വർണ്ണമീനുകളും ഉണ്ടോയെന്നറിയുവാൻ സാധിക്കാത്തവിധം കാഴ്ചയെ വിലക്കുന്ന ഇരുട്ട് ശക്തിപ്രാപിക്കും. രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഭരണകൂടത്താൽ അഥവാ ഭരണകൂടത്തിന്റെ യന്ത്രമായ നിയമപാലകരാൽ പീഡിപ്പിക്കപ്പെടുവാനും ഉന്മൂലനം ചെയ്യപ്പെടുവാനും വിധിക്കപ്പെട്ടവരെ മീരയുടെ വാക്കുകൾ ഓർമ്മപ്പെടുത്തുകയാണ്. അവരെ നാം മറന്നുകൂടാ.. ഈ ലഘുനോവലിന്റെ പ്രമേയം അത്രമേൽ ഓരോ യൂ'ദാസിന്റെ'യും നിരപരാധിത്വത്തെയും നിസ്സഹായതയെയും അവനു നിഷേധിക്കപ്പെട്ട നീതിയെയും ജീവിതത്തെയും ഓർമ്മിപ്പിക്കുവാൻ തക്ക ശക്തിയുള്ളതാകുന്നു. പ്രേമ, യൂദാസിനെക്കാൾ വലിയ നൊമ്പരമായി മാറുന്നിടത്ത് ഈ ലഘുനോവൽ അതിന്റെ വിജയം കണ്ടെത്തുന്നു. കഥാപാത്രങ്ങളുടെ മാനസികവ്യഥ വായനക്കാരിലും അതേ അളവിൽ അനുഭവപ്പെടുമ്പോൾ അവിടെ ആ കഥയ്ക്കും എഴുത്തിനും മൂല്യമേറുന്നു. അത്തരത്തിൽ ഒരു അമൂല്യാനുഭവം നൽകുവാൻ കഴിവുള്ള ഒരു കൃതി വായിക്കുവാൻ കഴിഞ്ഞതിൽ ഏതൊരു വായനക്കാരനും സംതൃപ്തി ലഭിക്കുമെന്നതിൽ സംശയമില്ല..

  തീവ്രതയുള്ള പ്രമേയം
By Anu Baby
ആകാംക്ഷയുടെയും വീണ്ടെടുപ്പിന്റെയും കഥയാണ് 'യൂദാസിന്റെ സുവിശേഷം ’. തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്ന പ്രേമയുടെയും പ്രഹേളികയായ ദാസ് എന്ന യൂദാസിന്റെയും കൗതുകകരമായ കഥ.. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദാസ്, പീഡനത്തിനിരയായ ചില വിവരങ്ങൾ ഉപേക്ഷിക്കുകയും രാജ്യദ്രോഹിയെന്ന പേര് നേടുകയും ചെയ്തു. അതിനാലാണ്‌ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനോട് സാമ്യമുള്ള യൂദാസ് എന്ന പേര്.നക്സലൈറ്റ് പ്രസ്ഥാനത്തിലെ ബന്ദികളെ പീഡിപ്പിച്ചു വിരമിച്ച പോലീസുകാരനാണ് പ്രേമയുടെ പിതാവ്. ഇപ്പോൾ അദ്ദേഹം ഭാര്യയോടും മകളോടും കൂടെ ബന്ദികളായി കഴിയുന്നു. ക്യാമ്പിലെ ബന്ദികളിലൊരാളായിരുന്നു ദാസ്. ദാസ് തന്റെ ഭൂതകാലത്താൽ തകർന്നവനാണ്. തന്നേക്കാൾ 15 വയസ്സ് കൂടുതലുള്ള ദാസിനോട് പ്രേമക്ക് പ്രണയം തോന്നുന്നു. പക്ഷെ എല്ലായ്പ്പോഴും അവളിൽ നിന്നും ഓടിമറയുന്ന ദാസിനെയാണ് ഞാൻ കണ്ടത്.. പുസ്തകത്തിന്റെ മനോഹരമായ പുറംചട്ട മാത്രമായിരുന്നു ന്റെ ആകർഷണം എങ്കിലും, വായിക്കാൻ തുടങ്ങിയപ്പോൾ, അവസാന പേജ് വരെ എന്നെ പിടിച്ചിരുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. അവസാനത്തെ താൾ മറിക്കുന്നതുവരെയും ഞാൻ അസ്വസ്ഥയായിരുന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചില്ലെങ്കിലും, ദാസും പ്രേമയും ഇന്നും ന്റെ ഉള്ളിലുണ്ട്..രാഷ്ട്രീയ അശാന്തിയുടെയും ദാസിന്റെ ഭൂതകാലത്തിന്റെ കണ്ടെത്തലുകൾക്കും ഇടയിൽ, പ്രേമയുടെ പ്രണയത്തിനായുള്ള അന്വേഷണത്തിലാവാം ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തത്..

  ഇത് ഒറ്റുകാരന്റെ സുവിശേഷമല്ല തെറ്റുകാരന്റെ കുമ്പസാരം
By Kavitha Manohar
ഇത് ഒറ്റുകാരന്റെ സുവിശേഷമല്ല , തെറ്റുകാരന്റെ കുമ്പസാരം ആകുന്നു - പുറംകവറിൽ പറയുന്ന ഈ വാചകങ്ങളെ അക്ഷരാർഥത്തിൽ ശരിവെക്കുന്ന നോവലാണ്‌ കെ.ആര്‍ മീരയുടെ യൂദാസിന്റെ സുവിശേഷം. ഫ്യുഡൽ നാലുകെട്ടിലെ സന്തതിയായ പ്രേമ വിപ്ലവകാരിയായിരുന്ന ഇപ്പോൾ ശവങ്ങൾ മുങ്ങിയെടുക്കാൻ മാത്രം ജീവിക്കുന്ന ദാസനെ പ്രണയിക്കുന്നു. ഒരു നക്സലെറ്റ് ലോകത്തിന്റെ നന്മക്കു വേണ്ടി പാപത്തിന്റെ ഭാരം ഏറ്റവൻ ആണത്രേ, അതുകൊണ്ടാണ് ദാസനെ പ്രേമ ആഗ്രഹിക്കുന്നതും. എന്നാൽ ദാസന് ഒരു പ്രണയിനി ഉണ്ടായിരുന്നു. അവളുടെ പേര് കക്കയം കാമ്പിൽ വെച്ച് പീഡനങ്ങൾക്കിടയിൽ അയാള് അറിയാതെ പറഞ്ഞു പോയി ഫലമോ പോലീസിന്റെ നിർബന്ധത്താൽ അവളെയും രാജനെയും കയത്തിലെറിയേണ്ടി വന്നു. അതുകൊണ്ട് തന്നെ ദാസൻ സ്വയം യൂദാസായി അവരോധിക്കുന്നു.ഇതൊന്നുമറിയാതെയാണ് പ്രേമ ദാസനെ പ്രണയിക്കുന്നത്. എന്നാല്‍ അയാളെ തേടി അലയുന്നതിനിടയിൽ പലയിടത്തുനിന്നായി പ്രേമയിതെല്ലാമറിയുന്നുമുണ്ട്. ദാസനാകട്ടെ ഭുതകാലതിന്റെ ഓർമകളിൽ ജീവിക്കുന്നു. വർത്തമാന കാലത്തിലെ പ്രേമയെ ദുര്‍ബലയായും തന്റെ ആരാധികയായ സുനന്ദയെ ധൈര്യത്തിന്റെ കേന്ദ്രമായും അയാള്‍ കാണുന്നു. ഓരോ തവണ ദാസൻ പ്രേമയെ സ്നേഹിക്കാൻ ആരംഭിക്കുമ്പോളും കുറ്റബോധം അയാളെ വേട്ടയാടുന്നു. വിപ്ലവകാരിയായിരുന്നു അവൾ, അവളെ ഒറ്റിയത് താനാണ് - എന്ന ബോധത്തില് നിന്നും ദാസൻ വിട്ട് ചിന്തിക്കുന്നതേയില്ല. "യൂദാസ് ഒരു സ്വപ്ന ജീവിയാണ് രക്തസാക്ഷികളെ മാത്രമേ അയാൾക്ക്‌ പ്രണയിക്കാൻ കഴിയൂ" എന്ന് പ്രേമ ഇടക്കിടെ പറയുന്നുണ്ട്. അതിനിടയിലാകട്ടെ " പ്രേമം അര്‍ഥ ശുന്യമായ ഒരു വികാരമാണ് . പ്രത്യേകിച്ച് ഒരു പുരുഷനോടുള്ള പ്രേമം. വേണ്ടത് ലോകത്തോടുള്ള പ്രേമം ആണ്" എന്ന് എഴുത്തുകാരി പറഞ്ഞുവെക്കുകയും ചെയ്യുന്നു. എന്നാൽ ഇനിയവർ ഒരുമിച്ചു എന്നു പറഞ്ഞു നോവൽ അവസാനിക്കുമ്പൊഴും " ആരാണ് കയത്തിലേക്ക് മറ്റേ ആളെ എറിഞ്ഞു കൊടുക്കുന്നത് എന്ന് ആര്‍ക്കറിയാം" എന്നു കൂടി മീര കൂട്ടിച്ചേര്‍ക്കുന്നുണ്ട്. " മീൻ കൊത്തി പവിഴപ്പുറ്റ് പോലെ ആയിത്തീർന്ന ശവങ്ങൾ തീരത്ത് അണയുമ്പോൾ വെള്ള പുതപ്പിക്കാനും ചന്ദനത്തിരികൾ വെക്കാനും ഉറങ്ങാതെ കാത്തിരിക്കണം .രണ്ടിൽ ഒരാള്. ഒരു പക്ഷെ എല്ലാവരും"...ഇങ്ങനെ പറയുമ്പോൾ കൂടിച്ചേരലുകൾ എല്ലാം പിരിയുന്നതിനു വേണ്ടിയെന്ന അർഥം ആവാം മീര ഉദ്ദേശിച്ചത്. അടിയന്തരാവസ്ഥയുടെ കാലത്തോടെ കുപ്രസിദ്ധമായ കക്കയം ക്യാമ്പും, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണവും അന്നത്തെ ഭരണകൂടവും, അതിന്റെ കളിപ്പാവയായ പോലീസും ഒക്കെയാണിവിടെ കഥാഭാഗങ്ങൾ ആയി വരുന്നത്. പരമേശ്വരൻ എന്ന പോലീസുകാരൻ ഇങ്ങനെ പറയുന്നു" ഞാൻ ചട്ടുകം ആയിരുന്നു. എനിക്കതിൽ ലജ്ജയില്ല.എന്നാൽ ചട്ടുകമാകാൻ തെരെഞ്ഞെടുക്കപ്പെട്ടല്ലോ എന്ന നിരാശയുണ്ട്" . പക്ഷേ പശ്ചാത്താപത്തിനൊക്കെയും ചെയ്ത ക്രൂരകതളെ പൂര്‍ണമായും ഇല്ലാതെയാക്കാനാവില്ലല്ലോ. നടന്നുകഴിഞ്ഞ യുദ്ധങ്ങൾ ഓർത്തു സങ്കടപ്പെടുവാനും ഇനിയതുപോലെ ഒന്ന് ഉണ്ടാവാതെ ഇരിക്കാൻ ശ്രമിക്കാനും അല്ലാതെ അമാനുഷികരല്ലാത്ത മനുഷ്യർക്ക് എന്ത് സാധ്യമാകും? വിപ്ലവവും പ്രണയവും ഇവിടെ പശ്ചാത്തലം ഒരുക്കുമ്പോൾ , വെല്ലുവിളികളും മാപ്പ് നല്‍കലുകളും ജീവിതത്തിന്റെ ഭാഗം തന്നെയെന്നും നാം അറിയുന്നു. ഒരു വ്യക്തിക്ക് അവനവനെക്കുറിച്ചുള്ള അഭിമാനം തകർത്ത് കളയുന്ന , ജീവിതം എന്നും ഓരോ അടിയന്തരവസ്ഥകളിൽ ആകുന്ന സാഹചര്യങ്ങൾ മാത്രമുള്ള ചില ദൌർഭാഗ്യവന്മാരെ ഇവിടെ നാം നേരിട്ട് കാണുന്നു. വിപ്ലവവും പ്രണയവും തിരിച്ചറിവും കുമ്പസാരവും ഓർമകളും ഭയവും ഒത്തു ചേർന്ന അവസാനിക്കാത്ത ഒരു ലോകമാണ് നമ്മുടേത്. ഇവയൊക്കെ അവസാനിക്കുകിൽ പിന്നെയെന്താണ് ഭുമിയിലെ ജീവന് തന്നെ അര്‍ഥം. കെ ആർ മീരയുടെ വാക്കുകള കടമെടുത്തുകൊണ്ട് പറയുന്നു - "ജയിക്കുന്നതും തോല്‍ക്കുന്നതും പ്രശ്നമല്ല , തിരിച്ചറിയുന്നതും ചെറുത്ത് നില്ക്കുന്നതും ആണ് പ്രധാനം"

  കയം
By Shyla Alex
സ്ത്രീമനസിന്റെ ആഴങ്ങളും അതിന്റെ സങ്കീർണതക്കളും വരച്ചു കാട്ടുന്നവയാണ് കെ ആർ മീരയുടെ മിക്ക രചനകളും. "ഒറ്റുകരന്ന് ഒരിക്കലും ഉറക്കംവരികയില്ല" എന്ന്തുടങ്ങുന്ന യൂദാസിന്റെ സുവിശേഷത്തില്ലേ യൂദാസ് യഥാർത്ഥത്തിൽ ഒറ്റുകരൻ അല്ല . കക്കയം ക്യാമ്പിൽ വെച്ച് എൽക്കേണ്ടി വന്ന പീഡനങ്ങൾക്കിടയിൽ സ്നേഹാധിക്കത്താൽ അറിയാതെ ഉരുവിട്ടു പോയ പ്രണയിനിയുടെ പേര് സുനന്ദ. അതിനാൽ തന്നെ പീഡനങ്ങൾക്കിരയായി കയത്തിലേക്ക് എറിയപ്പെട്ട സുനന്ദയുടെ ഓർമകളിൽ നീറി അവളെ കരുത്തുറ്റ സ്ത്രീയായി പ്രതിഷ്ഠിച്ചു ജീവിക്കുന്ന ദാസൻ സ്വയം ഒറ്റുക്കാരന്റെ വേഷം അണിയുകയാണ്. അയാളെ പ്രണയിക്കുന്ന പ്രേമ, സുനന്ദ സുനന്ദയുടെ പാത പിൻതുടർന്ന അനിയത്തി സംഗീത ഓർമ്മകൾ വിട്ടു കൊടുക്കാത്ത ഇട്ടിച്ചൻ ഇവരൊക്കെ ജീവിക്കുന്ന കഥാപാത്രങ്ങൾ ആയി അനുവചക മനസിൽ തെളിയുന്നു. കക്കയം പോലീസ് ക്യാമ്പിൽ വെച്ചു പരമേശ്വരനും വാസുദേവനും ചേർന്ന് മാറ്റി മറിച്ച ജീവിതമാണ് പി യൂ ദാസന്റേത്. വിപ്ലവകാരിയായ ദാസ് ശവങ്ങൾ മുങ്ങിയെടുക്കുന്ന മുതല യൂദാസ് ആയി. കക്കയംപോലീസ് ക്യാമ്പിന്റെ പാരമ്പര്യം സ്വന്തം കുടുംബത്തിൽ പുനർ ചിത്രീകരിച്ചു ആത്മ നിർവൃതി അടയുന്ന പ്രേമയുടെ അച്ഛൻ. അച്ഛന്റെ ഫ്യൂഡൽ മനോഭാവത്തിനിരയായ പ്രേമ വിപ്ലവകരിയിൽ ആകൃഷ്ടയായത് സ്വാഭാവികം. നക്ക്സലുകൾ ഈ അടിമത്വത്തിൽ നിന്നും തന്നെ രക്ഷിക്കാൻവരുമെന്ന് ചെറുപ്പത്തിലേ സ്വപ്നം കാണുന്ന പ്രേമ യൂദാസിൽ തന്റെ രക്ഷകനെ കാണുന്നു. ഓരോ പ്രവിശ്യവും തന്നെ അവഗണിച്ചു കടന്നു കളയുന്ന യൂദാസിനെ തേടിയുള്ള പ്രേമയുടെ ഓരോ യാത്രകളും അടിയന്തരാവസ്ഥ കാലത്തിലേക്കുള്ള മടക്ക യാത്രകൾ ആയി അതു തീരുന്നു. സ്റ്റേറ്റിന്റെ യന്ത്രങ്ങളായി മാറിയ പരമേശ്വരന്റെയും വാസുദേവന്റെയും ജീവിതത്തിൽ കർമ്മവും കർമ്മഫലവും തമ്മിലുള്ള സംഘട്ടനം രൂപപ്പെടുന്നു. ചട്ടുകമായത്തിൽ പരമേശ്വരന് ലജ്ജ് ഇല്ലെങ്കിൽ പോലും അങ്ങനെ തിരഞ്ഞെടുകപ്പെട്ടത്തിൽ നിരാശയുണ്ട്. പ്രേമയുടെ ഓരോ യാത്രയും അവളെ കൂടുതൽ യൂദാസിലേക്ക് താദാത്മ്യപെടുത്തുന്നു, സംഗീതയെ കയത്തിൽ നിന്ന് മുങ്ങി എടുത്തു യൂദാസിന്റെ കടം പ്രേമ വീട്ടുന്നു. കക്കയം ക്യാമ്പിൽ അവൻ നടന്ന വഴികളിലൂടെ പ്രേമ നടക്കുമ്പോൾ അവനിൽ നിന്നും ഒരിക്കലും അകലാൻ സാധിക്കാത്തവിധം പ്രേമ യൂദാസിൽ ലയിച്ചു ചേരുന്നു. അവസാനം യൂദാസ് അവളുടെ മുൻപിൽ പരാജയം സമ്മതിക്കുകയും വേർപിരിയാനായി പുതിയ തുടക്കം കുറിക്കുകയും ചെയ്യുന്നു

  ആരാണ് യൂദാസ്, ആരുടെയാണ് നഷ്ടം?
By Devika Remesh
കുറ്റബോധത്താൽ ദാസ് 'യൂ'ദാസായ കഥ, ഓർമ്മയുടെയും ചരിത്രത്തിന്റെയും കയങ്ങളിൽ നിന്നും കെ. ആർ മീര മുങ്ങിയെടുക്കുന്നു. പ്രണയത്തിന്റെയും ഭരണവ്യവസ്ഥിതിയുടെയും ഓരോ വശങ്ങളും തുറന്നു കാട്ടുന്ന, മീനുകൾ കൊത്തിവലിക്കുന്ന ശവങ്ങളുടെ എഴുത്ത്. അടിയന്തരാവസ്ഥക്കാലം കഴിഞ്ഞിട്ടും അതിന്റെ ആഘാതങ്ങളിൽ നീറുന്ന മനുഷ്യരുള്ള നോവൽ. ഇടക്ക് കൈയൊന്നു വിറക്കാതെ, ഉള്ളൊന്നു പിടയാതെ വായിച്ചു തീർക്കുമോ?

  ഒറ്റുകാരന്റെ സുവിശേഷമല്ല, മറിച്ച് തെറ്റുകാരന്റെ കുമ്പസാരം
By Aiswarya M V
അടിയന്തിരാവസ്ഥക്കാലത്തു കക്കയം ക്യാമ്പിൽ ക്രൂരമായ പോലീസ് മർദനത്തിനിരയായ നക്സലൈറ്റ് ദാസ് - അയാളിപ്പോൾ കായലിൽ നിന്നും ശവങ്ങൾ മുങ്ങിയെടുക്കുന്ന 'മുതല യൂദാസ് ' ആണ്. സ്വന്തം കാമുകിയും നക്സലൈറ്റുമായിരുന്ന സുനന്ദയെ പോലീസിന് ഒറ്റിക്കൊടുത്തതിന്റെയും, പോലീസ് മർദനത്തിൽ മരണപ്പെട്ട സുനന്ദയെയും മറ്റൊരു നക്സലൈറ്റ് രാജനെയും പോലീസുകാർക്കു വേണ്ടി കയത്തിലെറിയേണ്ടി വന്നതിന്റെയും കുറ്റബോധത്തിൽ നീറി നീറി ജീവിക്കുകയാണ് അയാളിപ്പോൾ. ഒറ്റുകാരന്റെ ആത്മവ്യഥ അയാളുടെ ജീവിതത്തെ ഊഷരമാക്കുന്നു. അയാളെ തന്റെ പതിനഞ്ചാം വയസ്സു മുതൽ സ്നേഹിക്കുന്ന പ്രേമയുടെ പ്രണയം സ്വീകരിക്കാൻ അയാൾക്കാവുന്നില്ല. ഒരു സ്ത്രീയുടെയും ഒരു പ്രസ്ഥാനത്തിന്റെയും വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയാതിരുന്ന ആളാണ് താനെന്നും, അതിനാൽ തന്നെ സ്നേഹിക്കരുതെന്നും അയാൾ പ്രേമയോട് പറയുന്നു. പ്രേമയുടെ പ്രണയത്തിൽ നിന്നും അയാൾ പലവട്ടം ഒളിച്ചോടുന്നു. പക്ഷേ, പ്രേമയ്ക്കു അയാളോടുള്ള പ്രണയത്തിന്റെ തീവ്രത കൂടിക്കൂടി വരുന്നു. തന്റെ യൗവ്വനം മുഴുവൻ അവൾ അയാളെത്തേടി അലയുന്നു. അതിതീവ്രമായ ഒരു പ്രണയത്തിന്റെ മനോഹരമായ ആവിഷ്ക്കാരമാണ് ഈ കൊച്ചുനോവൽ. വീണ്ടും വീണ്ടും കബളിപ്പിക്കപ്പെടുന്ന ഒരു കാമുകിയുടെ നിസ്സഹായാവസ്ഥ തീക്ഷ്ണമായിത്തന്നെ വായനക്കാരനെ അനുഭവിപ്പിക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്. സുനന്ദയെയും രാജനെയും മർദിച്ചു കൊന്ന പോലീസുകാരുടെ - അതിൽ പ്രേമയുടെ അച്ഛനും ഉൾപ്പെടും - അവസാനകാലജീവിതം, കാലം എന്ന ഭരണകൂടം എങ്ങനെയാണ് നീതി നടപ്പാക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമായി കഥാകാരി ചൂണ്ടിക്കാണിക്കുന്നു. തന്റെ എഴുത്തിൽ എപ്പോഴുമുള്ളതു പോലെ, അഗ്നി പോലെ പൊള്ളിക്കുന്ന വാക്പ്രയോഗങ്ങളാൽ കെ. ആർ. മീര വായനക്കാരുടെ ഉള്ളുലയ്ക്കുന്നു. ഐശ്വര്യ വിമോഷ്

  yudasinte suvisesham
By paul louis
excellent


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0