• Text
  • Text

B NILAVARA

By : V. J. JAMES



Book : B NILAVARA
Author: V. J. JAMES
Category : Short Stories, April special
ISBN : 9789354323973
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 4
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹199.00 23% off





Book Summary

സമകാലിക കഥയുടെ ദീപ്തമുഖം പ്രകടമാക്കുന്ന കഥകൾ. യാഥാർത്ഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘർഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമർശനങ്ങളുടെ ഒളിയമ്പുകൾകൊണ്ട് അവ മുറിവേല്പിക്കുന്നു. യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകൾ, വെടിവെപ്പ് മത്സരം, ഹെൽമെറ്റ്, മീനാക്ഷി, വോയേജർ, കോഹിനൂർ, ബി നിലവറ... തുടങ്ങി പന്ത്രണ്ടണ്ട് കഥകൾ.

WRITE A REVIEW

Product name: B NILAVARA

Review title:



Your Ratings:

Your Message:




Book Reviews

  എഴുത്തുകാരാ, ഞാൻ കേസ് കൊടുക്കും.
By Abesh Reghuvaran
വായനക്കാരന്റെ അതിലോലമായ മനോനിലയിൽ സ്പർശിക്കുക; എന്നിട്ട് അതിനെ തന്റെ വിരൽത്തുമ്പിൽ ചേർത്തുവച്ചുകൊണ്ട് വിശാലമായ ഒരു ക്യാൻവാസിൽ ചായങ്ങൾ മുക്കി ആ വിരലുകൾ സ്വച്ഛന്ദം ഒഴുകിനടക്കുക. ഒരു വ്യക്തിയുടെ സ്വകാര്യസ്വത്തായ മനസ്സിനെ ഇത്തരത്തിൽ അനുവാദമില്ലാതെ എടുത്ത് അമ്മാനമാടുന്നതിനെതിരെ കഥാകൃത്തിനെതിരെ കേസ് കൊടുക്കണം. തെളുവുമുണ്ട്; ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ "ബി-നിലവറ" എന്ന പുസ്തകത്തിലെ "ഹെൽമെറ്റ്" എന്ന കഥ. മനുഷ്യന്റെ നിലപാടിലെ കപടത, വൈരുധ്യം. പരസ്‌പരം അറിയാത്തപക്ഷം രണ്ടാമതൊരാൾ എന്നത് നമുക്ക് എന്നും അപരിചിതർ തന്നെ. എന്നാൽ മുഖമില്ലാതെയും നമുക്ക് ആത്മാർത്ഥമായി അടുത്തറിയാൻ കഴിയുമെന്നും, എന്നാൽ അതേ മുഖമില്ലാതെ അറിഞ്ഞതിന്റെ പരിമിതിയെന്നത് മറ്റേയാളോട് വാളുയർത്താൻ വരെ പോന്നതാണെന്നും അറിയുമ്പോൾ ആണ് നാം ഒരുപോലെ പുറത്തും, അകത്തും പേറുന്ന മുഖംമൂടിയുടെ അർഥതലങ്ങളുടെ ആഴം തിരിച്ചറിയുന്നത്. തോളിൽ ചേർത്ത അതേ കൈകൾ, വാളോങ്ങുന്ന മനുഷ്യബന്ധത്തിന്റെ മറ്റൊരു അപൂർവ്വനിമിഷം. ഏറ്റവുമൊടുവിൽ, അയാൾ ഹെൽമെറ്റ് അഴിക്കുന്നതോടെ എല്ലാം അവസാനിക്കുമെന്ന് ഭയപ്പെട്ടു. തീർച്ചയായും അയാൾ അത് അഴിക്കണമായിരുന്നു. കൂട്ടുകാരന്റെ കപടമായ മുഖം അവിടെ തകർന്നുവീഴുന്നത് വായനക്കാർക്കു കാണണമായിരുന്നു. എഴുത്തുകാരൻ അത് ചെയ്‌തില്ല. അയാൾക്ക്‌ അതിനേക്കാൾ വലുത് അവിടെ തകരാതെയിരിക്കണമെന്ന സൗഹൃദത്തിന്റെ നനവായിരിക്കണം. ബൈക്കിന്റെ ഉയർന്നുവന്ന ഇരമ്പലിൽ എഴുത്തുകാരൻ അവരുടെ സൗഹൃദത്തെ അവരുടെ പാട്ടിനുവിട്ടു. പ്രിയ ജെയിംസ് ഏട്ടാ, ഇനി ഇങ്ങനെയൊക്കെ എഴുതിയാൽ, പരിധിയിലധികം മൂത്രം പിടിച്ചുവച്ചതിന്റെ ആന്തരികമായ ഭവിഷ്യത്തുകൾ വായനക്കാർ അനുഭവിക്കേണ്ടതായി വരും. ഒപ്പം ഒരു നല്ല വായനക്കാരന്റെ സ്വാതന്ത്ര്യം കൂടി ഞാൻ എടുത്തോട്ടേ; അനുവാദമില്ലാതെ കവിളിൽ അമർത്തി ഒരുമ്മ, പിന്നെയും ഉമ്മ... ഡോ. അബേഷ് രഘുവരൻ, 9946199199

  *അസ്വസ്ഥമായൊഴുകുന്ന ഞാൻ*
By Vishnu D
*അസ്വസ്ഥമായൊഴുകുന്ന ഞാൻ* മനുഷ്യമനസ്സിന്റെ ബി നിലവറയിൽ നിന്നും ഒരു ചാലായി പിറവിയെടുക്കുന്ന നദി... അത് സാമൂഹികമായ തലങ്ങളിലേക്ക് പതിയെ ഒഴുകുന്നു, മതത്തിന്റെയും വൈരാഗ്യത്തിന്റെയും ആശയുടെയും സ്വാർത്ഥതയുടെയും പാറക്കെട്ടുകളിൽത്തട്ടിച്ചിതറുന്നു. രാഷ്ട്രീയത്തിന്റെ വിശാലമായ സമതലങ്ങളിലൂടെ പരന്നൊഴുകുന്നു. ഒടുവിൽ കടലിന്റെ അനന്തതയിൽ സ്വച്ഛന്ദമായ മരണം. പുഴയുടെ പന്ത്രണ്ട് കൈവഴികൾക്കും പല കഥകൾ പറയാനുണ്ട് - മനുഷ്യമനസ്സുകളുടെ ബാലിശമായ ആശകൾ തൊട്ട് ശക്തമായ രാഷ്ട്രീയം വരെ. രണ്ടു സംസ്കാരങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യകാമന ഊറ്റിക്കുടിച്ച 'യക്ഷി' എന്ന ആദ്യ കഥ തൊട്ട് ആധുനികരാഷ്ട്രീയത്തിന്റെ ദുർഗന്ധം വമിക്കുന്ന 'അനുഭവങ്ങൾ പാളിച്ചകൾ' വരെയുള്ള ഓരോ കഥകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകൾ ഉണ്ടാകുമ്പോൾ മരണത്തിൽ അതില്ല എന്നു പറയുമ്പോഴും ജീവിതത്തെ യുക്തി കൊണ്ട് നേരിടുകയെന്നാൽ മരണമെന്ന അയുക്തിക്ക് മുന്നിൽ പകച്ചുനിൽക്കുകകൂടിയാണെന്ന് പറഞ്ഞു വയ്ക്കുമ്പോഴും ആത്യന്തികമായ മരണത്തെ എഴുത്തുകാരൻ ഓർമ്മപ്പെടുത്തുന്നു. അതിന്റെ ഇടയിലുള്ള രാഗദ്വേഷങ്ങൾ വെറും പ്രകടനങ്ങൾ മാത്രം. ആർക്കാണൊരു ബി നിലവറയില്ലാത്തത് എന്ന് അത്ഭുതം കൂറിയപ്പോഴും ഹെൽമെറ്റിനുള്ളിൽ നാലാമതൊരു തന്നെ കണ്ടെത്തിയ നന്ദനെ വരച്ചിട്ടപ്പോഴും വിശാലമായ ലോകത്ത് എല്ലാവരുമറിയുമ്പോഴും ആരുമറിയാതെ രഹസ്യമായുള്ള തന്റെയുള്ളിലെ ആ ഒഴുക്കിനെ ഓരോ വായനക്കാരനും അനുഭവിച്ചറിയുന്നു. ഉത്തരാധുനികതയുടെ കഥ പറച്ചിലിന് നവമാധ്യമത്തിന്റെ കഥാകഥനതലം കൂടി തേടുമ്പോൾ അതു മാറുന്ന എഴുത്തു രീതിയുടെ പ്രതിഫലനം കൂടിയാകുന്നു. വായനക്കാരനെ ഒരു എഴുത്തുകാരന്റെ തലത്തിലേക്കുയർത്തി വിശാലചിന്താസാധ്യത തുറന്നുകൊടുക്കാൻ വി.ജെ. ജെയിംസിനു സാധിക്കുന്നു. ജീവിതത്തിൽ വരാൻ പോകുന്ന ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കഥ തിരയാൻ 'ബി നിലവറ' എഴുത്തുകാരനെ ബാദ്ധ്യസ്ഥനാക്കുന്നു - കാരണം 'ബി നിലവറ' ഓരോ വായനക്കാരനെയും ഉറക്കമൊഴിക്കാൻ പ്രേരിപ്പിക്കുന്നു, അസ്വസ്ഥപ്പെടുത്തുന്നു...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0