• Text
  • Text

CHORASHASTRAM

By : V. J. JAMES



Book : CHORASHASTRAM
Author: V. J. JAMES
Category : Novel, April special
ISBN : 8126404582
Binding : Normal
Publishing Date : 31-12-2025
Publisher : DC BOOKS
Edition : 13
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹147.00 ₹190.00 23% off





Book Summary

അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്‍മ്മസങ്കടം. വിഷയതല്‍പരനായ ഒരു തസ്‌കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങള്‍ കള്ളനെയും ആവേശിച്ചു. ഗാന്ധിനാമമുള്ള മൂന്നാംതെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെണ്‍കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനിലമന്ദിരത്തിന്റെ മുകള്‍മുറിയിലേക്ക് അവന്റെ വിചാരങ്ങള്‍ ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്‍ക്ക് നേര്‍വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല്‍ അവന്റെ മുമ്പില്‍ വാതായനങ്ങള്‍ പൂട്ടുതുറന്ന് നിവര്‍ന്നു കിടക്കുമല്ലോ.

WRITE A REVIEW

Product name: CHORASHASTRAM

Review title:



Your Ratings:

Your Message:




Book Reviews

  പാപവും കർമ്മവും വിഘടിക്കുന്ന ചോരണത്തിന്റെ ശാസ്ത്രം!
By SHON JOY
ശാസ്ത്രം ഒട്ടേറെ പുരോഗമിച്ച ലോകത്തിൽ ചോരണത്തിനും ഒരു ശാസ്ത്രഭാവം വേണ്ടതല്ലേ?! ചോരണം അഥവാ മോഷണം ഒരു പാപമല്ലേ എന്നാണു ശങ്കയെങ്കിൽ അത് തീർത്തും ആപേക്ഷികമാണ്. പാപവും കർമ്മവും വിഘടിക്കുന്ന ചോരണത്തിന്റെ ശാസ്ത്രമാണ്‌ വി. ജെ. ജയിംസ് എന്ന നിരീശ്വരകൃതിയുടെ സൃഷ്ടാവിനു ഈ നോവലിലൂടെ പങ്കുവയ്ക്കുവാനുള്ളത്. ഒരേ പ്രവൃത്തി തന്നെ ചിലർക്ക് പാപവും എന്നാൽ ചിലർക്ക് കർമ്മവുമാകുന്നു. പുരാണങ്ങളിലെ ഉന്മൂലനങ്ങൾ നാം ധർമ്മമായും കർമ്മമായും കാണാറുണ്ടല്ലോ?! ഇതൊരു കഴിവുകെട്ട കള്ളനെ ശാസ്ത്രാന്വേഷിയായ ഒരു പ്രൊഫെസ്സർ മോഷണശാസ്ത്രത്തിന്റെ ഉത്തുംഗത്തിലെത്തിക്കുന്ന കഥയാണ്. അധികമായാൽ അമൃതും വിഷമാകുന്ന പോലെ അറിവും വിഷമാകുന്നു. ഗുരു ഉപദേശിച്ച ജീവിതത്തിൽ നിന്നും എതിർദിശയിലേക്ക് ശിഷ്യനെ നടത്തുന്നു. അവിടെ മോഷണമെന്ന കർമ്മം ഒരു മോഷ്ടാവിന് പാപതുല്യമായി മാറുന്നു. അധികാരം, ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളെയും അവരുടെ കർമ്മത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നതും, ഉയരങ്ങളിൽ എത്തുന്നവർ എളിമയെ കൈ വിടുന്നതും നാം കണ്ടിരിക്കുന്നത് പോലെ, തന്റെ കർമ്മം മറന്ന മോഷ്ടാവ് ഭ്രമങ്ങൾക്ക് അടിമപ്പെടുന്നതും നോവലിസ്റ്റ് ഒരു ചോരശാസ്ത്രജ്ഞനോളം പോന്ന സൂക്ഷ്മതയിൽ അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യമനസ്സിന്റെ ചിന്താലോകത്തെയും, അവനെ സ്വാധീനിക്കുന്ന ഘടകങ്ങളെയും നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന ചോരശാസ്ത്രവിദ്യ പോലെ വായനയിലുടനീളം തുറക്കപ്പെടുന്നു. കൈ വരുന്ന അറിവിന്റെയും സമ്പത്തിന്റെയും 'അജ്ഞത'യിൽ സ്വയം ഭസ്മമായ കള്ളൻ വായനക്കാരനിൽ ചിന്തകയുടെ ചെറുതരി കനലെങ്കിലും അവശേഷിപ്പിക്കുമെന്നു നിസ്സംശയം പറയുവാനാകുന്നിടത്ത് നോവലിസ്റ്റ് തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു.

  വേറിട്ട പ്രമേയം,വ്യത്യസ്തമായ വായന...
By Manikandan Valiyaveettil
ഈ പുസ്തകം വായിക്കാനുള്ള പ്രേരണക്കായാണു നിങ്ങൾ ഇങ്ങോട്ടു നോക്കുന്നതെങ്കിൽ ക്ഷമിക്കണം സുഹൃത്തെ ഇതിന്റെ പുറന്താൾകുറിപ്പിനേക്കാൾ മികച്ച രീതിയിൽ ആ ധർമ്മം നിർവ്വഹിക്കാനെനിക്കായെന്നു വരില്ല... വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ പുറന്താൾകുറിപ്പു വായിച്ച്‌ ആകൃഷ്ടനായി പുസ്തകം വായിക്കുകയാണുണ്ടായത്‌... ഒട്ടും തന്നെ നിരാശപെടേണ്ടതായും വന്നില്ല...

   ചോരണത്തിൻ്റെ ദാർശനികത
By Meenakshy S Sindhu
വിജ്ഞാനങ്ങളുടെ പുതിയ വഴികളെ ഏറ്റവും കൗതുകമുള്ള കുട്ടിയുടെ ആവേശത്തോടെയും രസത്തോടെയും അതിൻ്റെ ഗൗരവം ചോോർത്തിക്കളയാതെതന്നെ ജീവിതവുമായി ചേർത്തു നിർത്തിക്കൊണ്ട് ആവിഷ്കരിക്കുന്നത് വി.ജെ.ജെയിംസിൽ ആവർത്തിക്കപ്പെടുന്ന ആഖ്യാനസ്വഭാവമാണ്. പുരാതനവിജ്ഞാന ശേഖരങ്ങളിൽ അതീവ തത്പരനായ പ്രൊഫസർ , തൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന് ചോരണത്തിൻ്റെ - മോഷണത്തിൻ്റെ ശാസ്ത്രം പഠിപ്പിച്ചുകൊടുക്കുന്നതാണ് ചോരശാസ്ത്രം എന്ന നോവലിൻ്റെ കാഥാതന്തു. വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതും വിവിധ തത്വങ്ങളും ഘട്ടങ്ങളുമുള്ളമായ കലയായി ശാസ്ത്രീയമായി അവതരിപ്പിക്കപ്പെടുന്ന ചോരശാസ്ത്രത്തിൻ്റെ ആകർഷണം നോട്ടത്തിലൂടെ പൂട്ട് തുറക്കുന്ന വിദ്യയാണ്. അതിലൂടെ വെളിപ്പെടുന്ന 'കൈവിട്ടുപോകും മുൻപേ നിധിയെ ഉപേക്ഷിക്കാൻ കഴിയണം' എന്ന അവസാന തത്വം, എന്തിനെയും കൈവശപ്പെടുത്തുകയും അതിൽ അധികാരപ്പെടുകയും ചെയ്യുന്ന ലോകബോധത്തെ പൊളിക്കുകയും ഒരു ദർശനമായി മാറുകയും ചെയ്യുന്നു. അവകാശം/അവകാശമില്ലായ്മ, കൈവശപ്പെടുത്തൽ / ഉപേക്ഷിക്കൽ തുടങ്ങിയ ധാരണകളെ അത് അപ്രസക്തമാക്കുന്നു. അധികാരബോധത്തിനുപകരം വികേന്ദ്രീകൃതബോധത്തെ അനുഭവിപ്പിക്കുന്നു. പ്രകൃതിവിഭവങ്ങളുടെയും മനുഷ്യവിഭവങ്ങളുടേയും മേൽ പ്രത്യക്ഷമായും പരോക്ഷമായും അധികാരപ്പെടുയും ചൂഷണം ചെയ്യുകയും ചെയ്തു പോരുന്ന ചോരണബോധം കൈയ്യാളുന്ന വർത്തമാനകാലത്തിന് വിശാലമായതും സാർവ്വലൗകികമായതുമായ ഒരു സാമ്പത്തിക-രാഷ്ട്രീയ - സാമൂഹിക ദർശനത്തെ സാക്ഷാത്കരിക്കുന്നതാണ് നോവലിൻ്റെ അനുഭൂതിതലം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0