• Text
  • Text

BIRIYANI THINNUNNA BALIKKAKKAKAL

By : AJITH KUMAR R



Book : BIRIYANI THINNUNNA BALIKKAKKAKAL
Author: AJITH KUMAR R
Category : Poetry
ISBN : 9789352829927
Binding : Normal
Publishing Date : 10-07-2019
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

വാവുബലിദിനത്തില്‍ എഴുതുകയും വിവാദമാകുകയും ചെയ്ത ഒരു പോസ്റ്റില്‍നിന്നാണ് ഈ പുസ്തകത്തിന്റെ പേരു വന്നത്. മതമൗലികവാദികളോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍ എന്ന പേരു സ്വീകരിച്ചത്. ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന അന്ധമായ ആചാരപരതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരേ ഒരു പ്രതിഷേധബലി. വര്‍ഷം മുഴുവന്‍ കല്ലെറിയുകയും ഒരു ദിവസം കൈകൊട്ടി വിളിക്കുകയും ചെയ്യുന്ന ബലിക്കാക്കകള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.

WRITE A REVIEW

Product name: BIRIYANI THINNUNNA BALIKKAKKAKAL

Review title:



Your Ratings:

Your Message:




Book Reviews

  ബിരിയാണി തിന്നു തീരാത്ത ബലിക്കാക്ക
By Muhammed Ali
ബിരിയാണി തിന്നു തീരാത്ത ബലിക്കാക്ക ഞാൻ മനസ്സിലിക്കിയിടത്തോളം അജിത്കുമാറിന്റെ കവിതകളിൽ സ്ഥിരമായി കാണുന്നത് വിമർശനങ്ങളാണ്. നർമ്മബോധത്തിൽ എടുക്കാൻ പറ്റിയ (മതമൗലിക വാദികളെ മാറ്റിനിർത്തട്ടെ) നല്ല വിമർശനാത്മകമായ എഴുത്തുകൾ. നൂറുകണക്കിന് പേജുകളിൽ ആയിരക്കണക്കക്കിന് വരികൾ എഴുതപ്പെടുന്ന സാഹിത്യയുഗത്തിൽ നിന്നും, ഒരൊറ്റ capture screen ലേക്ക് എഴുത്തുകൾ ചുരുങ്ങിയ നവ സാമൂഹികമാധ്യമങ്ങളുടെ കാലത്ത് വായിച്ചാൽ 'മൊതലാവുന്ന' വരികളാണ് അജിത്തിൻ്റേത്. എഴുത്തിലൂടെ സാമൂഹിക വിമർശനം നടത്തുന്നവർക്ക് വായിച്ചു നോക്കാൻ പറ്റിയ എഴുത്ത് രീതി, ശൈലി.???????? പുസ്തകത്തിൻ്റെ തുടക്കത്തിൽ 'എൻ്റെ കവിത'യിൽ തുടങ്ങുന്നതാണ് ഗ്രന്ഥകാരൻ്റെ വേറിട്ട കാഴ്ച്ചപ്പാട്. ആവശ്യം വരുമ്പോൾ മാത്രം കൊട്ടി വിളിക്കപ്പെടുന്ന ബലിക്കാക്കകളെപ്പോലെയാണ് നമ്മളെന്ന് പറഞ്ഞു കൊണ്ടാണ് പുസ്തകത്തിലേക്ക് കടക്കുന്നത്. ജോയ് മാത്യുവിൻ്റെ അവതാരിക കഴിഞ്ഞാൽ, കാലങ്ങളായി നമ്മളെ നുണ പറഞ്ഞ് പറ്റിക്കുന്ന 'കണ്ണാടി'യെ കാണാം. തൊട്ടപ്പുറത്ത് തന്നെ മതമൗലിക വാദികൾ ദുരുപയോഗം ചെയ്യുന്ന മതഗ്രന്ഥങ്ങൾ തിന്ന് വിശപ്പടക്കാൻ വന്ന ഒരു കുഞ്ഞു 'ചിതൽ' നിൽക്കുന്നു. 'അക്കരപ്പച്ച'യാണ് നമ്മുടെയൊക്കെ പ്രശനം. പ്രണയത്തിൻ്റെ ശേഷിപ്പുകൾ കാണിച്ചുതരുന്ന 'ആണിപ്പാട്' നമ്മുടെയൊക്കെ ഹൃദയത്തിലുണ്ട്. അസ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണത വരച്ചുകാട്ടുന്ന 'തടവറ'യിലൂടെ കടന്നുചെല്ലുമ്പോൾ എഴുത്തുകാരൻ എന്തൊക്കെയോ പറയാൻ വെമ്പൽ കൊള്ളുന്നത് കാണാം. നമ്മളും, ചിലരുടെയെങ്കിലും ജീവിതത്തിൽ ആവശ്യം വരുമ്പോൾമാത്രം ഉപയോഗിക്കപ്പെടുന്നവരാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് 'സ്റ്റെപ്പിനി' എന്ന കവിത. ഏറ്റവും അനിശ്ചിതമായതാണ് എത്രയെഴുതിയാലും തീരാത്തത് എന്ന് 'പ്രണയവും മരണവും' പറയുന്നുണ്ട്. അതിനിടെ എട്ടുകാലുള്ള ഗോളിയുടെ വലയിൽ കുടുങ്ങിയ ഒരു പാവം 'പ്രാണി'യെ കാണാം. എല്ലാം എഴുതിത്തീർന്നിട്ടും കവിയുടെ ഏറ്റവും വലിയ പരാതി 'ഭാര്യ അത്രപോര' എന്നതാണ്. ഇടക്ക് 'കോളേജ് ഡയറി' മറിച്ചു നോക്കിയപ്പോഴാണ് പ്രണയത്തിൻ്റെ അനിശ്ചിതത്വവും വിരഹത്തിൻ്റെ സുനിശ്ചിതത്വവും ബോധ്യമായത്. മാത്തമാറ്റിക്കലി സൊലൂഷൻ നൽകാനാവാത്ത ഒരു ബയോഫിസിക്കൽ പരീക്ഷണമായി പ്രണയം കെമിക്കൽ ചെയ്ഞ്ചിന് വിധേയമായി. സ്വന്തം തിരക്കുകൾക്കിടയിൽ മറ്റുള്ളവർക്ക് 'ഇടം' നൽകാനാവാതെ സ്വാർത്ഥത, ഒരു പേജിൽ അഹങ്കരിച്ചിരിക്കുന്നുണ്ട്. എന്നിട്ടും ചോദിക്കുന്നത് 'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ' എന്നാണ്. നിങ്ങൾ എന്തൊക്കെപ്പറഞ്ഞാലും 'എൻ്റെ ദൈവ'ത്തെ നിന്ദിക്കാനാവില്ല, അതിന് 'ഇത്തിരി പുളിക്കും'. അപ്പോഴാണ് പുതിയ വാർത്ത കാണുന്നത്, 'ഹൃദയമാറ്റം' ഏറ്റവും കൂടുതൽ നടന്നത് മെഡിക്കൽ കോളേജിൽ അല്ല, ക്ലാസ് മുറിയിൽ ആണ് എന്ന്. ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മനസ്സിലേക്കു വന്നു, ജീവിതത്തിൽ പല സമയങ്ങളിൽ പരിചയപ്പെട്ട് നമ്മളറിയാതെ ബന്ധം അറ്റുപോയ 'കാണാതായ പെൺകുട്ടികൾ'. സമകാലിക ലോകത്ത് രാഷ്ട്രീയക്കാരും മതനേതാക്കളും അഭിനേതാക്കളും കളം മാറി 'കളി'ക്കുന്ന രംഗം ഇത്തിരി പുച്ഛത്തോടെ തന്നെ നോക്കിക്കാണണം. ഒരു ഉന്മേഷവുമില്ലാത്തവനെ 'കഞ്ഞി' എന്ന് വിളിക്കുന്നതിലെ വിരോധാഭാസം നിങ്ങളൊന്ന് ഓർത്തു നോക്കൂ. സമൂഹത്തിൽ വലിയ ശ്രദ്ധ കിട്ടുന്നില്ലെങ്കിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യമാണ് 'മതം മാറ്റം'. 'പക്ഷേ ചുണ്ടുകളേ!' സ്പർദ്ദയുണ്ടാക്കുന്ന അധര വ്യായാമങ്ങൾ നടത്തിയാലും നിങ്ങൾ സ്നേഹം കൈമാറാൻ നിങ്ങളുടെ അടിസ്ഥാനവകാശമായി പരസ്പരം ചുംബിക്കരുത്. അങ്ങിനെയിരിക്കെ പ്രാർത്ഥനകൾ ഒരുപാടാവുമ്പോൾ ആരുടെ 'പ്രാർത്ഥന'യായിരിക്കും ദൈവം സ്വീകരിക്കുക എന്ന് കവി സന്ദേഹപ്പെടുന്നു. നമൂഹം വല്ലാതെ സ്ത്രീ സൗഹൃദമല്ലാഞ്ഞിട്ടും പെൺ വിഷയത്തിൽ മാത്രം ഒരിക്കലും മാറാത്ത ചില 'ഇരട്ടത്താപ്പുകൾ' ചൂണ്ടിക്കാട്ടി കവി, കൈ താഴ്ത്താൻ ശ്രമിക്കുന്നു. അവസാനം, ഐഡി കാർഡിലെ ഫോട്ടോ നോക്കി ആളെ തപ്പാനിറങ്ങി 'തിരിച്ചറിയലി'ൽ പരാജയപ്പെട്ട കാലനോടൊപ്പം, ഒരു പെണ്ണിൻ്റെ ഒട്ടിക്കിടക്കുന്ന പള്ള കാണാതെ അവളുടെ വീർത്ത 'വയർ' മാത്രം കണ്ട കാലമാടനെ പറഞ്ഞയച്ചു. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിൽ നടക്കുന്ന എല്ലാ തരം 'വിരോധാഭാസങ്ങളും' അജിത് കുമാറിൻ്റെ കവിതയിൽ വിമർശന വിധേയമാവുന്നുണ്ട്. 'മൗലിക വാദികൾക്കുള്ള മറുപടി'യോടെ പുസ്തകം താത്കാലികമായി അവസാനിച്ചു. ✍️ അലി എ റഹ്മാൻ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0