• Text
  • Text

COLLECTOR BRO - INI NJAN THALLATTE

By : PRASANTH NAIR IAS



Book : COLLECTOR BRO - INI NJAN THALLATTE
Author: PRASANTH NAIR IAS
Category : Memoirs
ISBN : 9789354325441
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 17
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ...സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ 'കളക്ടര്‍ ബ്രോ' ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.

WRITE A REVIEW

Product name: Collector Bro - Ini Njan Thallatte

Review title:



Your Ratings:

Your Message:




Book Reviews

  booking
By soumya Manoj
plz book 1 copy

  തള്ള് മാത്രമല്ല പലതുമുണ്ട്
By Devika Remesh
മലയാളികൾ തമാശകളും സിനിമയും ഭക്ഷണവും ഇഷ്ടപ്പെടുന്നു. അതിനാൽ തന്നെ ഇവ മൂന്നും ചേർന്ന ഒരു സമ്പൂർണ്ണ പാക്കേജായ ഒരാളെ നമ്മൾ സ്നേഹിക്കാതെ ഇരിക്കുമോ? കലക്ടർ ബ്രോ എന്ന് അറിയപ്പെടുന്ന പ്രശാന്ത് നായർ IAS, കേരളീയർക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. സമകാലിക സംഭവങ്ങൾ അറിയുന്ന, ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന ഒരാൾക്ക്, അദ്ദേഹത്തിന്റെ സിനിമകളോടുള്ള അഭിനിവേശവും ഭക്ഷണത്തോടുള്ള സ്നേഹവും കൂടാതെ തമാശ നിറഞ്ഞ പോസ്റ്റുകളോടും അഭിപ്രായങ്ങളോടുമുള്ള സ്നേഹവും അറിയാതെ ഇരിക്കില്ല. 2015 -17 കാലഘട്ടത്തിൽ കോഴിക്കോട് ജില്ലാ കളക്ടറായി പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പാണ് 'കളക്ടർ ബ്രോ' എന്ന പുസ്തകം. പൊതുജനങ്ങളുടെ സഹായത്തോടെ സമൂഹത്തിൽ എങ്ങനെ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ഈ പുസ്തകം പറയുന്നു. 'കമ്പാഷനേറ്റ് കോഴിക്കോട്' പദ്ധതിയിലൂടെയുള്ള ഒരു യാത്രയാണിത്. ഈ പുസ്തകം വായിക്കുന്ന ആർക്കും ഇതിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കാം. വിവേകപൂർവ്വം ചിന്തിക്കുകയും തന്ത്രപരമായി പ്രവർത്തിക്കുകയും ചെയ്താൽ ചില സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നും ഒരു സാധാരണക്കാരന് പഠിക്കാനാകും. അദ്ദേഹം ആദ്യമായി കുതിരവട്ടം മാനസിക ആശുപത്രി സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഓപ്പറേഷൻ സുലൈമാനിയിൽ ചേരാൻ അദ്ദേഹം കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങളെ കബളിപ്പിച്ചതെങ്ങനെയെന്ന് വായിച്ചപ്പോൾ ഞാൻ ഉറക്കെ ചിരിച്ചു, 'ഇടയിലുണ്ടായിരുന്ന ഒരു മേശ' വിവാദങ്ങളിൽ നിന്ന് അദ്ദേഹത്തെ എങ്ങനെ രക്ഷിച്ചുവെന്നും ഒരു മീം ശ്രദ്ധാപൂർവ്വം ആ പേജിൽ ചേർത്ത് അദ്ദേഹം വിശദീകരിച്ചപ്പോൾ എനിക്ക് തോന്നിയ വികാരം പ്രകടിപ്പിക്കാൻ കഴിയില്ല. ഈ പുസ്തകം അങ്ങേയറ്റം ആനന്ദകരമാണ്.

  എന്റെ വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പുസ്തകം.
By Anju Vincent
2015. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം, ഞങ്ങൾ സ്ഥിരതാമസം മലപ്പുറത്തായിരുന്നു. അന്നെനിക്ക് കോഴിക്കോട് ബന്ധുവീട് പോലെയാണ്. ഇടയ്ക്ക് കറങ്ങാനും ഷോപ്പിങ്ങിനും ഒക്കെ പോകും. ബീച്ചും മിഠായിതെരുവും ബേപ്പൂരും മാനഞ്ചിറ സ്ക്വയറുമെല്ലാം സ്വന്തം നാടുപോലെതന്നെ. അന്നത്തെ കളക്ടറും സുപരിചിതൻ. അദ്ദേഹത്തിന്റെ മികവുറ്റ പദ്ധതികളിൽ പലതും പത്രങ്ങളിലൂടെ വായിച്ചിരുന്നു. Compassionate കോഴിക്കോടിനെ കുറിച്ചാണ് ഈ പുസ്തകം. അതെന്താണെന്ന് പലർക്കും അറിയാമായിരിക്കും അറിയാത്തവർ ഈ പുസ്തകം വായിച്ചു തന്നെ അറിയൂ. എത്ര തവണയാണ് കണ്ണുകൾ നിറഞ്ഞു ഒഴുകിയത്! എത്ര പ്രാവശ്യമാണ് മനസ്സു നിറഞ്ഞു ചിരിച്ചത്! സഹാനുഭൂതി ഒരു മനുഷ്യനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പുസ്തകം പഠിപ്പിച്ചു. കഴിഞ്ഞുപോയ കോഴിക്കോടൻ ഓർമകളിലേക്ക് ഉള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയായിരുന്നു ഇൗ വായന. സഹാനുഭൂതി / compassion എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും പഠിപ്പിച്ചു തരുന്നുണ്ട് ഇൗ പുസ്തകത്തിലൂടെ പ്രശാന്ത്സർ. വായനക്കാരിൽ വിവേകവും വിജ്ഞാനവും തന്റെ തള്ളലിലൂടെ നിറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് സാറിന്. Compassionate ഇന്ത്യ എന്ന സാറിന്‍റെ സ്വപ്നം ഇപ്പൊൾ എന്റെയും സ്വപ്നമാണ്. അവസാനമായി എന്താണ് ജനാധിപത്യം? പണ്ട് സാമൂഹ്യശാസ്ത്ര ക്ലാസിൽ പഠിച്ച ഡെഫിനിഷനാണ്‌ ഓർമ വരുന്നത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഭരിക്കുന്ന ഒരു വ്യവസ്ഥ. ഇൗ ജനങ്ങൾ എന്ന ഗണം, ടാറ്റയും ബിർളയും റിലയൻസും, മാത്രമല്ല, സാധാരണക്കാർകൂടിയാണ്. നമ്മുടെ ഭരണാധികാരികളിൽ പലരും ഇതൊക്കെ മറന്നമട്ടാണ്! അതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വോട്ടും തെണ്ടി നടക്കുന്നത്! അവരൊക്കെ മനസ്സിലാക്കേണ്ട, എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, പൊതുജനം കഴുതയല്ല! ഒരു നാടിന്റെ വളർച്ചയ്ക്ക് സാധാരണക്കാരായ ജനങ്ങൾ കൂടിയേ തീരൂ! ഒരാൾക്ക് ഒറ്റയ്ക്ക് ചിലപ്പോൾ ഇവിടെ ഒന്നും ചെയ്യാൻ സാധിക്കില്ലായിരിക്കും. പക്ഷേ സഹാനുഭൂതിയും ആർദ്രതയുമുള്ള ഒരു കൂട്ടം ജനതയ്‌ക്ക്, ഒരു ദേശത്തെ, ഒരു ജില്ലയെ, ഒരു സംസ്ഥാനത്തെ, ഒരു രാഷ്ട്രത്തെ മാറ്റിമറിക്കാൻ കഴിയും, ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങി ചെന്നു പ്രവർത്തിക്കുന്ന ഒരു ഭരണാധികാരി ഉണ്ടായാൽ മതി. അതിനൊരു ഉദാഹരണം പറയാൻ പറഞ്ഞാൽ കോഴിക്കോട്ടേക്ക് നിസംശയം വിരൽ ചൂണ്ടാം. IAS ഓഫീസർ പ്രശാന്ത് നായറിലേക്കും. ഇൗ എഴുത്തുകാരൻ കളക്ടറെ പണ്ടു മുതലേ ഇഷ്ടമാണ്, ബഹുമാനമാണ്. എല്ലാ ഭരണാധികരിക്കൾക്കും, എല്ലാ മനുഷ്യർക്കും ഒരു മാതൃക തന്നെയാണ് പ്രശാന്ത് നായർ. നന്ദി, ഇൗ പുസ്തകം എഴുതിയതിന്. പുസ്തകത്തിൽ ഉടനീളമുള്ള ചിത്രങ്ങളും ട്രോളുകളും വായന കൂടുതൽ ആസ്വാദ്യകരമാക്കിയെന്നും പറയാതെ വയ്യ.

  കാരുണ്യത്തിൽ കുതിർന്ന സഹാനുഭൂതി
By Sethulakshmi N K
ഈ ലോകം ഒരുപാട് സ്വാർത്ഥമാണെന്ന് കരുതിയ എനിക്ക് തെറ്റി. എല്ലാവരുടെ ഉള്ളിലും മനുഷ്യത്വം ഒളിഞ്ഞു കിടപ്പുണ്ട്, പക്ഷേ അത് സഹാനുഭൂതിയായി വളർത്താൻ ഇന്ന് പലരും മറന്ന് പോകുന്നുയെന്ന് മാത്രം. ചിരിക്കാനും,ചിന്തിപ്പിക്കാനും മാത്രമല്ല ഇടക്കെപ്പോഴോ കരയിപ്പിക്കാനും ശക്തിയുണ്ടായിരുന്നു ഇതിലെ ഓരോ തള്ളിനും.കോഴിക്കോടിന്റെ ആത്മാവ്, കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തെ കുറിച്ച് എഴുതിയ അദ്ധ്യായം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല. വർഷങ്ങളോളം മൂന്നുനേരം ഗോതമ്പ് കഞ്ഞി മാത്രം കുടിച്ചു ഒരു സെല്ലിനകത്തു കഴിയുക, ഒരുപക്ഷേ ബാക്കിയെല്ലാ ഭക്ഷണത്തിന്റെയും രുചി ഇതിനോടകം അവർ മറന്നിരിക്കണം. സ്വന്തം വിസർജനം തന്നെ ഭക്ഷിക്കുന്ന ഒരാളെ പറ്റി ചിന്തിക്കാൻ പോലും കഴിയുന്നില്ല,എന്നിട്ടും ഇതൊകെ കണ്ടും സഹിച്ചും ഒരു അസുഖവുമില്ലാത്ത ഒരുപാട്പേർ, തിരിച്ചുപോകാൻ ഒരിടമില്ല എന്ന ഒറ്റ കാരണത്താൽ അവിടെ.നമുടെയൊക്കെ comfortzoneന് അപ്പുറം ലോകം ഇങ്ങനെയൊക്കെയാണെന്ന് അറിയാണ്ടായിരുന്നുയെന്ന് തോന്നിപ്പോയൊരു നിമിഷം. 'Compassionate Kozhikode'ന്റെ പിന്നിലെ ഒരുപാട് നല്ല sponsorമാരെ കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ട്. സഹായം ഏറ്റുവാങ്ങുന്ന ഒരൊർതർക്കുമുണ്ട് ആത്മാഭിമാനവും അന്തസും,അവ ഒരു രീതിയിലും വ്രണപ്പെടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1. Flex അടിയില്ല 2. പടം പിടുത്തമില്ല 3. Award ന് വേണ്ടി അപേക്ഷിക്കൽ ഇല്ല. എന്നീ നിയമങ്ങൾ മുന്നോട്ടുവെച്ചപ്പോൾ കൊഴിഞ്ഞുപോയ എല്ലാ sponsorമാർക്കും നന്ദിപറയുമ്പോൾ,Charity വെറും Publicityയാക്കിയ എല്ലാവരുടെയും കുറിക്ക്കൊള്ളുന്നുണ്ട്. ഒരുവന്റെ ഒരു നേരത്തെ വിശപ്പു മാറ്റാൻ സാധിക്കുന്നതിലും വലുതല്ല മറ്റൊന്നും എന്ന ചിന്തയിൽ നിന്ന് പിറവിയിടുത്ത 'Operation Sulaimani' കഥയോടും വല്ലാത്തൊരു മൊഹബത് തോന്നിപ്പോയി. പരസ്പരം, ഒപ്പത്തിനൊപ്പം, ഹേയ് ഓട്ടോ, സവാരി ഗിരിഗിരി, അങ്ങനെ ഓരോ അദ്ധ്യായങ്ങളും മുന്നോട്ടു വെക്കുന്നത് ഓരോ വ്യത്യസ്തമായ ആശയങ്ങളാണ്. ചെലോത് Readyയായി ചെലോത് readyയായില്ല. എന്നിരുന്നാലും നയിക്കാൻ ഒരു നേതാവുണ്ടെങ്കിൽ നന്മകൾ വറ്റിയിട്ടില്ലാത്ത ഒരു സമുഹം കൂടെ തന്നെയുണ്ടാവും എന്ന് ശരിക്കും ബോധിച്ചു. ഒരു കളക്ടർ എന്ന ചട്ടക്കൂട്ടിൽ നിന്നു എന്ത് ചെയ്യാൻ കഴിയുമെന്ന ചോദ്യം ഇവിടെ അപ്രസക്തമാകുന്നു,മറിച്ചു ഒരു മനുഷ്യനായി പിറവിയുടുത്ത് കൊണ്ട്‌ മാത്രം ചെയ്തു തീർക്കാൻ ഒരുപാടുണ്ടെന്ന ഓർമപെടുത്തലിന് നന്ദി പറയട്ടെ!!! ഈ പുസ്തകം വായിച്ചു തീരുമ്പോൾ ഓരോ വ്യക്തിയുടെ ഉള്ളിലും ഒരു സഹാനുഭൂതിയുടെ വിത്ത് മുളപ്പിക്കാൻ ഇതിലെ ജീവിതങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

  Collector Bro is a book written by Prashant Nair IAS. Collector Bro, I'm not pushing .This is not the push of an IAS official but the lessons he has learned as a government official.Its protagonists are people who know what they can do for a country and d
By Gayathri Nandakumar
THE WONDER OF COLLECTOR BRO

  കളക്ടർ ബ്രോ (കാര്യത്തിലാണ് )
By Khader Pallipram
കളക്ടർ ബ്രോ... ലളിതമായ ഭാഷയും സിനിമ പശ്ചാത്തലവും സ്റ്റിക്കറുകളും കൊണ്ട് മനോഹരമായ വായന സമ്മാനിക്കുന്ന ഈ പുസ്തകം ജീവിതത്തിന്റെ ഉദ്ദേഷ്യവും,കടമയും, ധർമ്മവും എന്താണെന്ന് തള്ളളിലൂടെ ചിന്തിപ്പിക്കുകയാണ് കളക്ടർ ബ്രോ.ലക്ഷ്യവും ബോധവുമുള്ളവരായി മാറാൻ നാം ചിലപ്പോ പുസ്തക വായനത്തിരുന്നത്തോട് കൂടി പരിശ്രമിച്ചേക്കാം.എന്നതാണ് ഈ ബുക്ക്‌ കൊണ്ട് കിട്ടാനോ അനുഭവിക്കാനോ പോവുന്നത്...! സ്വകാര്യതയോ ആത്മാഭിമാനമോ വൃണപ്പെടാതെ ആരെയും പ്രദർശനവസ്തുവാക്കാതെ ശാന്തമായി ഒഴുകുന്ന നദിയുടെ കൂടിച്ചേരൽപോലെ അന്തസോടെ മുഹബഹത്തോടെ വിളമ്പുന്ന സുലൈമാനി,സവാരി ഗിരിഗിരിഎന്നിങ്ങനെ ഓരോ പേരിലെ കൂടിച്ചേരലാണ് കംപാഷനെന്നു അടിവരയിട്ട് പറയേണ്ടി വരും.! മൊടകണ്ടാൽ ഇടപെടുന്ന ഒരു സാധാരണക്കാരന്റെ മനസുള്ള അധികാരം ഗർവ്വായികാണാതെ പ്രവർത്തിക്കാമാകുന്ന ഒരു ഐ എ എസ്സ് കാരന്റെ ഉദ്യോഗജനകമായ ദിവസങ്ങളാണ് ഓരോ താളുകളിലും.. ശക്തമായ എതിർപ്പുകൾകിടയിൽ നിന്ന് സ്നേഹത്തിന്റെ സഹാനുഭൂദിയുടെ പിന്തുണയുമായി വന്നവരാണ് കംപാഷൻ എന്നൊരു ആശയത്തെ മനോഹരമായി യാഥാർഥ്യമാക്കുന്നതെന്ന് ഓരോ പേജുകളിലും ആവർത്തിച്ചു സ്മരിക്കുന്നത് തന്നെ നാം നമ്മുടെ പരിസരങ്ങളിലുള്ളവരോടും നമ്മോടും നന്ദി പ്രകടിപ്പിക്കണമെന്നതിന്റെ തെളിഞ്ഞ കായ്ച്ചകളാണ്... നന്മയുള്ള മനുഷ്യന്റെ ഉള്ളിലെ പ്രയത്നങ്ങൾ എന്നോ തള്ള് എന്നോ ഈ പുസ്തകത്തെ അടയാളപെടുത്താം സമൂഹത്തിൽ മാറ്റം കൊണ്ടുവരണമെന്ന് അതിയായി ആഗ്രഹിക്കുന്നവർ അധികാര കസേരകളിൽ എങ്ങനെ നമ്മുടെ കൈഒപ്പ് പതിപ്പിക്കണം എന്ന് ചിന്തിക്കുന്നവർ,സർക്കാറുദ്യോഗം ആഗ്രഹിക്കുന്നർ,സമൂഹമാധ്യമങ്ങളിൽ, പല പല സംഘടനകളിൽ പ്രവർത്തിക്കുന്നവർ തീർച്ചയായും ഈ ബുക്ക്‌ വായിച്ചിരിക്കണം എന്നെ പറയാനുള്ളു.... പലരും പലരെയും അനുകരിക്കാൻ ശ്രമിച്ചേക്കാം ആർക്കും ആരെയും അത്രപെട്ടന്ന് പകർത്താനാവില്ല എന്നതാണ് സത്യമെന്നിരിക്കെ 'ജീവിത യാത്രയിൽ മനുഷ്യനായി മനുഷ്വതമുള്ളവനായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം വലിയൊരു പ്രചോദനമായിരിക്കുമെന്നത് തീർച്ച...' ഇനിയുമൊരുപാട് നല്ല കാര്യങ്ങൾ ചെയ്യാനും നല്ല സന്ദേശം നൽകാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. രചയിതാവ് : പ്രശാന്ത് നായർ ഡി സി ബുക്സ് ????️ ഖാദർ പള്ളിപ്രം akkhansabi2@gmail.com 7511128475

  നാട്ടാരുടെ ബ്രോ
By Martin P Thomas
കോഴിക്കോട് പോയവർക്ക് ആർക്കും മറക്കാൻ കഴിയാത്തവയാണ് കോഴിക്കോടൻ അലുവയും ബിരിയാണിയും ഒപ്പം സുലൈമാനിയും. അങ്ങനെ മറക്കാൻ കഴിയാത്ത ഒരു സുലൈമാനി കഥ പോലെ തന്നെയാണ് ആണ് കോഴിക്കോടിൻ്റെ കളക്ടർ ബ്രോയും. Compassionate Kozhikode എന്ന തൻ്റെ പദ്ധതിയിലൂടെ അക്ഷരാർത്ഥത്തിൽ ജന മനസിൽ ബ്രോയായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമയിലെ നെടുനീളൻ ഡയലോഗുകളല്ല യാഥാർത്ഥ്യമെന്നത് താൻ നടപ്പിലാക്കിയ ഒരോ പദ്ധതിയുടെയും പിന്നാമ്പുറ കഥകളിലൂടെ അദ്ദേഹം നമ്മൾക്ക് മുന്നിൽ വരച്ച് കാട്ടുന്നു. ജോലി തിരക്ക് മൂലം ഒറ്റയിരുപ്പിൽ വായിച്ച് തീർക്കുകയെന്ന സ്ഥിരം കലാപരിപാടി നടപ്പില്ലന്ന് ഈ പുസ്തകം വാങ്ങിയപ്പോഴെ മനസിൽ ഉറപ്പിച്ചിരുന്നു. എന്നിട്ടും ജോലിയുടെ ഇടയിൽ പലതവണ അരികിൽ വച്ചിരുന്ന പുസ്തകത്തിലേയ്ക്ക് ഒരു 'തള്ളൽ' കൈയിൽ ഉണ്ടായി എന്നത് മറ്റൊരു സത്യം. ഒരു പുസ്തകത്തിന്റെയും അവതാരികയും ആമുഖവും ഒക്കെ നോക്കാതെ ബാക്കി ഭാഗങ്ങൾ വായിക്കുകയാണ് എന്റെ രീതി. എന്നാൽ മുഖവുരയും ആമുഖവും പുറംചട്ടയിലെ റിവ്യൂ വരെയും വായിക്കാതെ ഇതെന്നെ വിട്ടില്ല. ശരിക്കും കുറച്ച് "തള്ളുകൾ " നിറഞ്ഞത് തന്നെയാണ് ഈ പുസ്തകം. എന്നാലത് പദ്ധതികളെ കുറിച്ചുള്ള വീമ്പ് പറച്ചിൽ തള്ളുകളല്ല, മറിച്ച് അവ നടപ്പിലാക്കാൻ വേണ്ടിയുള്ള തള്ളുകളായിരുന്നു. ഓപ്പറേഷൻ സുലൈമാനിയുടെയും മറ്റും പിന്നാമ്പുറകഥകളിലേയ്ക്ക് ബ്രോ നമ്മെ കൂട്ടികൊണ്ട് പോകുമ്പോൾ അത് നമ്മൾക്ക് മനസ്സിലാകും. പല അധ്യായങ്ങളിലും വന്ന് പോകുന്ന പേരാണ് കുതിരവട്ടം മാനസികാരോഗ്യ ക്രേന്ദം. ബ്രോയ്ക്ക് ആയിടം എത്രമേൽ പ്രിയപ്പെട്ടതായിരുന്നുവെന്നത് വരികൾക്കിടയിലൂടെ കാണാനാകും. ആ അടുപ്പവും നൊമ്പരവും വായനക്കാരന്റെ മനസിലേയ്ക്കും നിറക്കാൻ അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. ഈ പുസ്തക വിൽപ്പനയിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഉദ്ദേശലക്ഷ്യം ആമുഖത്തിൽ നിന്ന് അറിയുമ്പോൾ ചെറിയ അളവിൽ അതിന്റെ ഭാഗമാകാൻ സാധിച്ചല്ലോ എന്ന സന്തോഷവും വായനക്കാരൻ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ ഉണ്ടാകും. നല്ല ഒരു സുലൈമാനി കുടിച്ച പോലെ....

   നന്മയുടെ നന്മയുടെ ചെപ്പ് ; അല്ല ചിപ്പ് !
By suresh narayanan
ദൈവം കൈയ്യൊപ്പിട്ട പുസ്തകമാണ് "ഇനി ഞാൻ തള്ളട്ടെ". പറയാതെ വയ്യ, അതിപ്പോ ബ്രോ ഡിങ്കമത വിശ്വാസിയാണെങ്കിലും! രണ്ടു വർഷങ്ങൾ കൊണ്ട് രണ്ടു നൂറ്റാണ്ട് മുന്നിലേക്ക് മ്മളെ കോയ്ക്കോടിനെ ഉയർത്തി വിട്ട മാറ്റങ്ങളുടെ മിശിഹാ : പ്രശാന്ത് നായർ IAS! യയാതിയേയും ശർമ്മിഷ്ഠയേയും ഓർമ്മവരുന്നു. രഹസ്യമായി പ്രണയിച്ച അവർ ഒരു രാത്രി മാത്രമാണ് ഒരുമിച്ചു കഴിഞ്ഞത്. പക്ഷേ, പീഡനപർവങ്ങളാൽ 'സമ്പന്നമായിരുന്ന' അവരുടെ ജീവിതത്തിൽ ആ രാത്രി ആയിരത്തൊന്ന് രാവുകൾക്കു തുല്യമായ്ത്തീർന്നു! അതുപോലെ, ഓരോ കോഴിക്കോടുകാരനും മനസ്സിലെഴുതി സൂക്ഷിക്കുന്നുണ്ട്, കടപ്പാടുകളുടെ ഒരു സ്നേഹപുസ്തകം. 'തള്ളൽ' എന്നൊക്കെ ബ്രോ സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും കരുണയുടെ ബൈബിൾ തന്നെയാണത്. 2015 ഫെബ്രുവരി 23ന് ആയിരുന്നു കൂളിംഗ്ഗ്ലാസ് ഒക്കെ വച്ച് കലക്ടറേറ്റിൽ അദ്ദേഹത്തിൻറെ മാസ് എൻട്രി. (ചെങ്കണ്ണായിരുന്നു കാരണമെന്ന് അദ്ദേഹത്തിനും ആ കൂളിംഗ് ഗ്ലാസിനും മാത്രമേ അറിയുമായിരുന്നുള്ളൂ!) കൗതുകം ലേശം കൂടുതലുള്ള ടീമാണ് എന്ന് മുസ്സൂറി ട്രെയിനിങ് അക്കാദമിയിൽ നിന്നുതന്നെ സർട്ടിഫിക്കറ്റ് കിട്ടിയ ആളുടെ പ്രവർത്തനങ്ങൾ ജില്ല കാണാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ! ചലിപ്പിക്കാനുള്ള ചക്രത്തെ കണ്ടുപിടിക്കേണ്ടിയിരുന്നു ആദ്യം. മാനേജ്മെൻറ് തത്വങ്ങളും സ്വതസിദ്ധമായ നർമ്മവുമായിരുന്നു രാസമാറ്റങ്ങളുടെ മസാലച്ചേരുവ എങ്കിൽ, ബീച്ചോളങ്ങൾ പോലെ ഉപ്പുരസമാർന്നതായിരുന്നു ആ മനസ്സിലെ ആർദ്രതയുടെ തിരതല്ലലുകൾ! "സന്ദേഹം ഉണ്ടാകുമ്പോൾ, സ്വാർത്ഥതയിൽ അമിതമായ് മുഴുകുമ്പോൾ, ഇനി പറയുന്ന രക്ഷാകവചം പ്രയോഗിക്കുക . നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും പാവപ്പെട്ടവന്റെയും ബലഹീനൻറെയും മുഖം മനസ്സിലേക്ക് കൊണ്ടുവരിക . എന്നിട്ട് സ്വയംചോദിക്കുക: നിങ്ങൾ ചെയ്യാൻ പോകുന്ന പ്രവൃത്തികൊണ്ട് അയാൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ, അതിൽ നിന്ന് അയാൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ . സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം വീണ്ടെടുക്കാൻ അതുകൊണ്ടയാൾക്ക് ഒരല്പമെങ്കിലും സാധിക്കുമോ? മറ്റൊരു രീതിയിൽ പറഞ്ഞാൽ, വിശക്കുകയും ആത്മീയമായ് പട്ടിണി കിടക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളെ അത് സ്വരാജിലേക്ക് നയിക്കുമോ ? ഈ ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങളുടെ സംശയങ്ങളും സ്വാർത്ഥതയും നിങ്ങളും സ്വയം അലിഞ്ഞില്ലാതെയാകും" എന്ന ഗാന്ധിജിയുടെ വിശ്വപ്രസിദ്ധമായ രക്ഷാമന്ത്രം സ്വന്തം ചേംബറിലേക്കുള്ള വഴിയിൽ അദ്ദേഹം പതിപ്പിച്ചു വെച്ചത് വെറുതെയായിരുന്നില്ല. അതിൽനിന്ന് , കരുണയുടെ ആർദ്രതയുടെ ദൈവം ആയിരം കൈകളോടുയിർത്തെഴുന്നേറ്റ് കണ്ണീർ തുടയ്ക്കുന്ന ജോലിയിൽ മുഴുകി ,അഹോരാത്രം! 2015 മാർച്ച് 15 ന് ഒരൗപചാരികസന്ദർശകനായി അദ്ദേഹം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പഴയ പടികൾ കയറി. കുറേക്കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ആ കാലുകൾ ഇടറി. കാരണം അങ്ങോട്ട് പോയ കാലുകൾ ആയിരുന്നില്ല അത്. അങ്ങോട്ടു പോയ മനുഷ്യനുമായിരുന്നില്ല അത്. അവിടെ നിന്നാണ് compassionate Kozhikode എന്ന എന്ന 'മഹാപ്രവാഹച്ചങ്ങല'യുടെ തുടക്കം. അതു പിന്നീട് ഓപ്പറേഷൻ സുലൈമാനി, സവാരിഗിരിഗിരി,World food with dignity day , സമ്പൂർണ്ണ, ഹേയ് ഓട്ടോ, തേരെ മേരെ ബീച്ച് മേം, മണിച്ചിത്രത്തൂണ് ഒപ്പത്തിനൊപ്പം എന്നിങ്ങനെ സ്നേഹലതകളായ് കോഴിക്കോടൻ ജനതയെയെ, അവരുടെ ഖൽബിനെ വരിഞ്ഞുചുറ്റി! അങ്ങനെ ബ്രോയും ബ്രോയുടെ 'സഹാനുഭൂതിയുടെ സൈന്യ'വും കോഴിക്കോട് കീഴടക്കിയ കഥ വികാരാധീനനാകാതെ വായിച്ചു തീർക്കാൻ പറ്റില്ല. വായനക്കാരാ, നിങ്ങളെത്ര കഠിനഹൃദയനായാലും ശരി, അടക്കിപ്പിടിച്ച നിങ്ങളുടെ ഹൃദയം 190ആം പേജിൽ എത്തുമ്പോൾ അറിയാതെ തുറന്നുപോകും! അദ്ദേഹത്തെപ്പോലെ 'ഭ്രാന്തുള്ളവർ' നമ്മുടെ നാവികരായ് ഇനിയുമിനിയും വരട്ടെ എന്ന് നമുക്കാശിക്കാം. അവസാന പേജിലെ ഒരു ഉദ്ബോധനം കൂടി പറഞ്ഞുകൊണ്ട് ഈ എഴുത്ത് അവസാനിപ്പിക്കുന്നു. 'വഴികാട്ടി നക്ഷത്രത്തെ മാത്രം ശ്രദ്ധിച്ച് ലക്ഷ്യസ്ഥാനത്തേയോ ചുമരിലെ ഭാരത്തേയോ, മറ്റുള്ളവരുടെ അഭിപ്രായങ്ങളേയോ കുറിച്ച് ബേജാറാകാതെ ശരിയായ ദിശയിൽ നീങ്ങുമ്പോഴാണത്രേ നമ്മിൽ മനസ്സമാധാനവും ആത്മസംതൃപ്തിയും നിറയുന്നത്. മനുഷ്യനിൽനിന്നും അതിമാനുഷനിലേക്കുള്ള പ്രയാണം എന്നത് അവനവൻറെയുള്ളിൽ കണ്ടെത്തുന്ന ഈ ഉയർന്ന ബോധമാണ്. കരുണയും ആർദ്രതയുമാണ് ആ ബോധത്തിലേക്കുള്ള മന്ത്രത്താക്കോൽ എന്ന് ഞാൻ വിശ്വസിക്കുന്നു.' പിൻ കുറിപ്പ്: വോയ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. രണ്ടും മൂന്നും ഭാഗങ്ങളിലൂടെ ഈ 'അധിക പ്രസംഗം ' തുടരുമെന്ന് പ്രത്യാശിക്കുന്നു !

  "മാറ്റങ്ങൾ ഉണ്ടാവട്ടെ!"
By Darsana Baburaj
രണ്ടു മാസം മുമ്പ് കോഴിക്കോടുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് കംപാഷൻ എന്ന വാക്കു ഞാൻ ശ്രദ്ധിക്കുന്നത്!ഞാനുദ്ദേശിച്ച വാക്ക് തന്നെയല്ലേ എന്നും അത് എന്തുകൊണ്ടാണ് പരീക്ഷയിൽ ചോദിച്ചതെന്നും ഞാൻ പരീക്ഷയെഴുതുമ്പോൾ ആലോചിച്ചിരുന്നു. അഡ്മിഷൻ കിട്ടിയ അന്നുതൊട്ട് ഈ പുസ്തകം എന്റെ കയ്യിൽ കിട്ടുന്നവരെയേ എനിക്കതിനെ പറ്റി ചിന്തിക്കേണ്ടിവന്നുള്ളൂ.ഉയർന്ന സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സ്ഥാപനം അങ്ങനെയൊരു ചോദ്യം തൊടുത്തുവിട്ടതിന്റെ അർത്ഥം ഈ പുസ്തകം എനിക്ക് മനസ്സിലാക്കിത്തന്നു. ഈ പുസ്ത കത്തിലുടനീളം കളക്ടർ ബ്രൊ യുടെ പദ്ധതികൾക്ക് ഇത്രമേൽ ജീവനുണ്ടെങ്കിൽ അന്നത്തെ കാലങ്ങളിൽ അവ എത്രമാർത്ഥം ജനകീയമായിരുന്നെന്ന് ഉടനീളം ഞാൻ ഓർത്തുകൊണ്ടേയിരുന്നു.എഴുത്തുകാരന്റെ ഓരോ വരിയിലും തികഞ്ഞ ആത്മാർത്ഥതയും ധീരതയും യഥേഷ്ടമുണ്ട്. ഭാവനാത്മകതയിലൂടെപോലും വിജയങ്ങൾ നേടിയെടുക്കുന്നുണ്ട് അദ്ദേഹം.കളക്ടറും സംഘവും കോഴിക്കോടിനെ അടിമുടി ശുദ്ധീകരിക്കുന്നതുപോലെ വായനയുടെ അവസാനത്തിൽ നമ്മളും ശുദ്ധീകരിക്കപ്പെടുന്നു. നമ്മുടെ മനോവികാസവും സാധ്യമാകുന്നു. പ്രതികരിക്കേണ്ടിടത്തു ചാടിക്കേറാതെ മുന്നിലുള്ള ഓരോ വ്യക്തിത്വങ്ങളെയും അവരുടെ 'ഡിഗ്നിറ്റി 'ക്കനുസരിച്ചു ചേരുവയിലാക്കാൻ കളക്ടർ ആദ്യാവസാനം വരെ അക്ഷീണം പ്രവർത്തിക്കുന്നു. സഗൗരവം എന്നത് പ്രവൃത്തിയിലും സരളം എന്നത് സ്വന്തം വ്യക്തിത്വത്തിലും ബ്രൊ പ്രാവർത്തികമാകുന്നുണ്ട്. പുസ്തകത്തിലുടനീളം കാണുന്ന 'ഓപ്പറേഷൻസ് ' കോഴിക്കോട് മാത്രമല്ല നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും നേർകാഴ്ചകളിലും സ്പന്ദിക്കുന്നുണ്ട് എന്ന സത്യം ഇത് വായിച്ച ഏതൊരുവനും സമ്മതിക്കുന്ന കാര്യമാണ്. ജനാധിപത്യത്തിൽ ഉറച്ച്നിന്നുകൊണ്ട്ഈ പുസ്തകവും എഴുത്തുകാരനും ഉദ്ദേശശുദ്ധിയുള്ള ഓരോ സമൂഹ ജീവികളെയും വികാരപരമായി ഒരു പുന നിർമാണത്തിന് സ്വാഗതം ചെയ്യുകയാണ്. പുസ്തകത്തിലെ സരസഭാഷയ്‌ക്കൊപ്പം തന്നെ വരകളും സ്റ്റിക്കറുകളും ഡിസൈനുകളും മനസ്സിൽ ഇടംപിടിക്കുന്നു. അത്യധികം നവീനരീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകംതന്നെ ബ്രൊ യുടെ സാങ്കേതിക വിദ്യയോടുള്ള ഇഷ്ടത്തിന്റെ സൂചകമാണ്.കാതലായ ആശയങ്ങളോടൊപ്പം സമൂഹത്തിലേയ്ക്ക് വളരുക എന്ന തത്വം ബ്രൊ ഉടനീളം നമ്മെ അനുസ്മരിപ്പിക്കുന്നു... കാരണം നമ്മൾ ജയിക്കും ജയിക്കുമൊരു ദിനം ;നമ്മളൊറ്റയ്ക്കല്ല, നമ്മളാണീ ഭൂമി! ഓരോ ബിരിയാണിക്കുശേഷമുള്ള സുലൈമാനി പോലെ അത്യധികം മനസ്സിന് സുഖവും ഉന്മേഷവും നന്മയും നൽകിയ കളക്ടർ ബ്രൊ.. താങ്കൾ കോഴിക്കോട്കാരുടെ മാത്രമല്ല ഞങ്ങളോരോരുത്തരുടെയും ബ്രൊ യാണ്.. അല്ലേടോ വാര്യരെ..!!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0